Wednesday, 7 November 2007

ഒരു ബ്ലോഗ്‌ സഹായം പ്ലീസ്‌

ബൂലോക പുലികളെ, സോറി, കംപ്യൂട്ടര്‍ പുലികളെ,

എന്റെ ദൈവെ, നാല് ഭാഗത്തുന്നും ചാടിവിഴാണ്ട്‌ ഞാന്‍ പറയണത്‌ അദ്യം അങ്ങട്‌ കേള്‍ക്കാ.

എന്റെ ബ്ലോഗില്‌ വരണ കമന്റ്‌ കുട്ടപ്പന്മരെ മുഴുവന്‍ എങ്ങനെയാണ്‌ ഒരു സ്ഥലത്ത്‌ ഒരുമിച്ച്‌ കുട്ടുക.മ്മടെ പഴയ പോസ്റ്റിന്‌ കമന്റ്‌ ഇട്ടിട്ട്‌ അതിനെ ഞാന്‍ മെയ്ന്റിലാന്ന്‌ പറഞ്ഞ്‌ ദെ ഇവന്‍ കംപ്ലയ്ന്റ്‌ ചെയ്യണു.

ഞാന്‍ coComments ന്ന് പറയണ്‌ ഒരു സഗതി ഉപയോഗിച്ചു. പക്ഷെ, എന്ത്‌ അതിന്റെ ഒരു ഗമ, എന്താ ഗെറ്റപ്പ്‌. 3 ദിവസം കഴിഞ്ഞിട്ടും അത്‌ എങ്ങനെ ഉപയോഗിക്കാന്ന് മ്മക്ക്‌ മനസ്സിലായില്ലാട്ടാ. ഹാവൂ. അത്പോലെയുള്ള മറ്റ്‌ വല്ല പരിപടികളും അറിയുന്നവര്‍ പറഞ്ഞലല്ലെ അറിയുന്നവര്‍ക്ക്‌ അറിയൂ. അത്കൊണ്ട്‌ പറയണമെന്നില്ല്, ഇവടെ പോസ്റ്റിയാലും മതി.

ഇനി കാര്യത്തില്‍,സിബു അങ്ങനെയുള്ള ഒരു പൈപ്പ്‌ ഉണ്ടാക്കിയിട്ടുണ്ടാവും എന്ന് വിശ്വസിക്കാന്‍ പ്രയാസമില്ല. ഒരു ബ്ലോഗിലെ കമന്റുകള്‍ മൊത്തം ഒരുമിച്ച്കുട്ടാന്‍ വല്ല വഴിയും.....

(മ്‌... ഇത്‌ എഴുതി വന്നപ്പോ, BCCI ടെ വെബ്‌ സൈറ്റ്‌ ഡിസൈന്‍ ചെയ്യാന്‍ ട്ടെഡര്‍ വിളിച്ചത്പോലെ, ബെല്യ ഒരു പ്രോഗ്രമിന്‌ വകുപ്പുണ്ട്‌...)

9 comments:

  1. ബീരാന്‍ കുട്ടി said...

    RSS ഫീഡ്‌ ചെയ്യാന്‍ പറയരുത്‌. അത്‌ ഞമ്മക്ക്‌ ഹറമാ.

  2. ആഷ | Asha said...

    അറിഞ്ഞൂടാന്നു പറയാന്‍ വന്നതാ. ഇനിയാരെങ്കിലും പറഞ്ഞു തന്നാ എനിക്കും കേള്‍ക്കാല്ലോ. ഞാനീ തിണ്ണേലിരുന്നോളാം. :)

  3. അങ്കിള്‍ said...

    ബീരാന്‍ കുട്ടീ,

    ഈ ബ്ലോഗില്‍ പോയി നോക്കൂ. അതിന്റെ വലതു വശത്തു കാണുന്ന 'Recent comments' പോലൊരെണ്ണമാണോ ഉദ്ദേശിക്കുന്നത്. എങ്കില്‍ നിങ്ങളുടെ ബ്ലോഗില്‍ അതു കൂടി ചേര്‍ക്കുവാന്‍ എളുപ്പ വഴി അവിടെത്തന്നെ പറഞ്ഞിട്ടുണ്ട്‌.

  4. Cibu C J (സിബു) said...

    ലിങ്ക് നോക്കുക. അതില്‍ പറഞ്ഞിരിക്കുന്ന Comment Notification Address? നിങ്ങളുടെ അഡ്രസ്സായി സെറ്റ് ചെയ്യുക.

    പിന്നെ, ഫീഡിനോട് മുഖം തിരിഞ്ഞു നില്‍ക്കുന്നത്‌ നിങ്ങളുടെ സമയം തന്നെ ആവശ്യമില്ലാതെ കളയുന്നു... അതിനെ പറ്റി ഈ വീഡിയോയില്‍ പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ല.

  5. ഏറനാടന്‍ said...

    ബീരാങ്കുട്ട്യേ പിന്നേം അന്നെ കണ്ടൂല്ലോ.. സന്തോഷായി.. ഞാനന്നെ ഓര്‍ക്കാത്ത ഇടമില്ലിനിയീ ബ്ലോഗുലകത്തില്‍.. ഞമ്മളിപ്പോ പടച്ചോന്റെ സ്വന്തം നാട്ടിലായിട്ടോ.. ഇജ്ജ് ചോയിച്ച സംഗതിയെകുറിച്ചൊരു വിവരോം ഇനിക്കില്ലാന്ന് അനക്കറിഞ്ഞൂടേ.. അറീണ ആരോടെങ്കിലും ചോയിച്ചോക്ക്..

  6. Mr. K# said...

    അങ്കിള്‍ പറഞ്ഞ റീസന്റ് കമന്റ്സ് ഒരു നല്ല ഐഡിയ ആണ്.

    വേറൊരു വഴി മറുമൊഴിയിലെ കമന്റ് ഒരു ജിമെയില്‍ ഐഡിയില്‍ സബ്സ്ക്രൈബ് ചെയ്തിട്ട് ഒരു ഫില്‍റ്റര്‍ സെറ്റ് ചെയ്യുകയാണ്. എത്ര ഫില്‍റ്റര്‍ വേണമെന്കിലും സെറ്റു ചെയ്യാം. താങ്കളുടെ ബ്ലോഗില്‍ വരുന്ന കമന്റുകള്‍ക്കും മറ്റുള്ളവരുടെ ബ്ലോഗില്‍ വരുന്ന കമന്റുകള്‍ക്കും ഏതെങ്കിലും സുഹൃത്ത് ഇടുന്ന കമന്റുകള്‍ക്കും.

  7. Anonymous said...

    ജബ്ബാ‍ാര്‍മാഷിന്റെ യുക്തിവാദം,കുറാന്‍സംവാദം ബ്ലോഗുകള്‍ക്ക് ഗള്‍ഫില്‍ ഊരുവിലക്കേറ്പ്പെടുത്തി അല്ലേ?

  8. ബീരാന്‍ കുട്ടി said...

    അങ്കിളിന്റെ ലിങ്ക്‌ വളരെ നല്ല ലിങ്കാ, പക്ഷെ അവിടെ എനിക്ക്‌ റീസന്റ്‌ കമന്റ്‌ എന്ന് മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ. ബാക്കി ബ്ലാങ്കാ. വിഡ്ജറ്റ്‌ സമരം പ്രഖ്യാപ്പിച്ചോ എന്നോരു സംശയം.

    സിബൂ, ഫീഡിന്‌ ഞാന്‍ എതിരല്ല. പോസ്റ്റിന്‌ ഒരു എരിവ്‌ കിട്ടാന്‍ അങ്ങനെ പറഞ്ഞെന്നെയുള്ളൂ. കമന്റ്‌ നോട്ടിഫിക്കേഷന്‍ വഴിതിരിച്ച്‌ വിടാന്‍ പറ്റില്ല. കാരണം അവന്‍ ഇപ്പോള്‍ ദേശസല്‍ക്കൃത റൂട്ടായാ, മറുമൊഴി വഴി പോയികൊണ്ടിരിക്കുന്നു. മറ്റെന്തെങ്കിലും വഴി....

    കു..ട്ടന്‍ ചേട്ടാ, വഴി രണ്ടും എന്റെ കാര്യത്തില്‍ പോക്കാ.

    ആഷെച്ചി, ഏറൂ, നന്ദി, വന്നതിനും ഇത്തിരിനേരം മിണ്ടിം പറഞ്ഞും ഇരുന്നതിനും.
    ഞമ്മളെ വിവരം ഇങ്ങള്‍ അറിഞ്ഞീല്ലെ, ഇപ്പോ സമയം തീരെ ഇല്ല, അത്കൊണ്ടാണ്‌.
    പിന്നെ ഒരു സ്വകാര്യം, മണല്‍ക്കാറ്റ്‌ എന്ന് പറഞ്ഞ്‌ ഒരു സീരിയല്‍ ഞാന്‍ കണ്ടു. മലപ്പുറത്തെ ഒരു ട്ടീം, ഇങ്ങളെതല്ലാ, മഹാമോശം, ആകെ 4 ആളുകള്‍, 4 ലോകെഷന്‍, അത്രതന്നെ. കണ്ടിരുന്നോ. നിങ്ങളോടുള്ള എന്തെങ്കിലും ....

    വിമര്‍ഷകന്‍,
    വിമര്‍ഷികനായി വന്നതാണെങ്കില്‍ നന്ദി, അത്രെം കഴിവ്‌ ഞമ്മക്കുണ്ടെങ്കില്‍, ഞമ്മള്‍ എന്നെ ശെയ്ക്കയിനി മോനെ.

  9. ഏറനാടന്‍ said...

    ബീരാങ്കുട്ടീ നന്ദി. ഞമ്മളുമറിഞ്ഞു ബേറേ ഒരു കൂട്ടര്‌ മലപ്പോറത്തും മണല്‍ക്കാറ്റിറാക്കിയ ബിബരം! അയിന്റെ പോസ്റ്റ്‌ മുയുമനും മുയുവന്‍ മതിലിമ്മേലും ഒട്ടിച്ചത്‌ ബസ്സില്‍ പോകുമ്പം കണ്ണോണ്ട്‌ കണ്ട്‌ക്ക്‌ണ്‌.. ഓരും ജീവിച്ചട്ടേന്ന് ഹല്ലപിന്നേയ്‌. അല്ലേ?