Sunday, 18 November 2007

ഇന്റര്‍നെറ്റ്‌ ഫ്രോടിന്റെ പുതിയ മുഖം

ഇന്റര്‍നെറ്റ്‌ ഫ്രോടിന്റെ പുതിയ മുഖം.

നിങ്ങളുടെ ഈ മെയില്‍ ഹാക്ക്‌ ചെയ്ത്‌ അതിലുള്ള മുഴുവന്‍ അഡ്രസിലേക്കും മെയിലയക്കുന്നു പുതിയ തട്ടിപ്പ്‌.

അതിങ്ങനെ.

"Mr. ____ എന്നയാള്‍ നൈജിരിയായില്‍ കോണ്‍ഫറന്‍സിന്‌ വന്നതായിരുന്നു. അവിടെ വെച്ച്‌ അയാളുടെ പണമടങ്ങിയ ബാഗ്‌ നഷ്ടപ്പെട്ടു. ഉടനെ (സഖ്യ ഡോളറില്‍) ഇതയും തുക ____ വ്യക്തിയുടെ (എതെങ്കിലും നൈജിരിയന്‍ ഹോട്ടല്‍ അഡ്രസും, ഒരു പേരും ) പേരില്‍ അയക്കുക. ഇത്‌ എംമ്പസി ചിലവിനും, ഹോട്ടല്‍ ബില്ലടക്കാനും തിരിച്ച്‌ ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റിനുമാണ്‌.

ശ്രദ്ധിക്കുക, മുന്‍കരുതലെടുക്കുക.

തട്ടിപ്പ്‌ നടത്തുന്നെങ്കില്‍ നൈജിരിയന്‍ സ്റ്റൈല്‍ - ല്‍ നടത്തണം, എന്തോക്കെ രൂപത്തില്‍, ഭാവത്തില്‍, നാളെ എന്താവും എന്തോ?.

6 comments:

  1. ബീരാന്‍ കുട്ടി said...

    തട്ടിപ്പ്‌ നടത്തുന്നെങ്കില്‍ നൈജിരിയന്‍ സ്റ്റൈല്‍ - ല്‍ നടത്തണം, എന്തോക്കെ രൂപത്തില്‍, ഭാവത്തില്‍, നാളെ എന്താവും എന്തോ?.

  2. സുരേഷ് ഐക്കര said...

    കവിത എഴുതുന്ന ബീരാന്‍‌കുട്ടിയാണോ?

  3. aneel kumar said...

    അടുത്തയിടെ പരിചയത്തിലെ ഒരാളുടെ യാഹൂ മെയില്‍ ഐഡിയില്‍ നിന്ന് ഇത് സംഭവിച്ചു. മെയില്‍ കിട്ടിയ കൂട്ടുകാര്‍ കാശ് ശരിയാക്കിയിട്ട് ആളുടെ ബന്ധുവിനെ വിളിച്ചപ്പോഴാണ് സംഗതി അറിയുന്നതുതന്നെ. ഫ്രാഡന്മാര്‍ പാസ്‌വേഡ് മാറ്റിയിരുന്നില്ലാത്തതിനാല്‍ എളുപ്പത്തില്‍ അക്കൌണ്ട് തിരികെ കിട്ടിയെങ്കിലും കോണ്ടാക്റ്റ്സിലെ എല്ലാവരെയും വിളിച്ച് കാര്യം പറയല്‍ ഒട്ടും എളുപ്പമായിരുന്നില്ല.
    ഒരു സാമ്പിള്‍

  4. Sujith Bhakthan said...

    വന്‍ തട്ടിപ്പ്.

  5. ഏ.ആര്‍. നജീം said...

    എനിക്കും വന്നിരുന്നു ഇതേപോലെ ഒരു മെയില്‍ , ഒരു മത്സരത്തില്‍ ഞാന്‍ ജയിച്ചു , 50000 ഡോളര്‍ ആണത്രേ സമ്മാനം ഈ തുക എന്റെ പേരിലേക്ക് മാറ്റി തരാന്‍ ബാങ്ക് ഡീറ്റയില്‍സും ഫണ്ട് ട്രാന്‍സറിനും കുറച്ച് തുക അയച്ച് കൊടുക്കാന്‍.
    എനിക്ക് തരാന്‍ പോകുന്ന പണത്തില്‍ നിന്നും അത് എടുത്തിട്ട് നിങ്ങള്‍ ബാക്കി എനിക്ക് അയച്ചാല്‍ മതി പിന്നെ പണം ബാങ്കില്‍ കൂടെ തന്നെ അയക്കണമെന്നില്ല വെസ്‌റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്‌ഫറിലൂടെ അയച്ചാലും മതി എന്ന് ഞാന്‍ മറുപടി അയച്ചു.
    അതോടെ ആ സമ്മാനം അവരു തന്നെ എടുത്തെന്നാ തോന്നുന്നത് എന്തായാലും ശല്യം ഒഴിഞ്ഞുകിട്ടി

  6. അലിഫ് /alif said...

    ഇതേ തട്ടിപ്പ് ആരോഗ്യവകുപ്പ് സെക്രട്ടറി ബിശ്വാസ് മേത്ത യുടെ പേരുപയോഗിച്ചും നടക്കുന്നതായി കേരളകൌമുദി യില്‍ ഇന്ന് വാര്‍ത്തയുണ്ട്. അദ്ദേഹം സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായുള്ള ഹൈടെക് സെല്ലിനു പരാതി നല്‍കിയിരിക്കുകയാണ് നൈജീരിയയില്‍ നിന്നുള്ള ഇത്തരം മെയിലുകളോട് - ജോലി വാഗ്ദാനം - ലോട്ടറി- ബാങ്ക് ഡിപ്പോസിറ്റ്- പണത്തിന്റെ ആവശ്യം- പ്രതികരിക്കാതിരിക്കുന്നതാണു നല്ലത്.നൈജീരിയ കേന്ദ്രമാക്കിയ ചില തട്ടിപ്പുകളെകുറിച്ച് ഇവിടെ