ഹസ്സന്‍ മുസ്ലിയാര്‍
നാട്ടിലെ കാണായ തെങ്ങിന്‍തോപ്പ് മുഴുവന്‍ കൈയിലുള്ള രണ്ട് തറവാട്ടുക്കാരുടെ ജിവിക്കുന്ന സ്മാരകമാണ് ഞങ്ങളുടെ പള്ളി. നമസ്‌ക്കരിക്കുന്നവന്റെ തലയില്‍ എത് നിമിഷവും അസ്‌റായ്യില്‍ ഓടിന്റെ രൂപത്തില്‍ വിഴാന്‍ പാകതിലാണ് നില്‍പ്പ്. പള്ളിയില്‍നിന്ന് മരിച്ചാല്‍ സ്വര്‍ഗത്തില്‍ നേരിട്ട് കയറിപറ്റാമെന്ന് വഴള് പറഞ്ഞ് നടന്ന മുസ്ലിയാര്‍ പോലും, ഇപ്പോ സര്‍ക്കസുക്കാരെ പോലെ നില്‍ക്കുന്ന ഓടിന്റെ അവസ്ഥ കണ്ടിട്ട്, നമസ്‌ക്കരിക്കാന്‍ വരാറില്ല. ദിവസങ്ങല്‍ മാത്രം നിണ്ടുനില്‍ക്കുന്ന സേവനം അവസാനിപ്പിച്ച് വരുന്ന മുസ്ലിയാര്‍ മടങ്ങിപോവുന്ന കാഴ്ച് ഞങ്ങള്‍ക്ക് പരിജിതമായി. അവസാനം ഹസ്സന്‍ മുസ്ലിയാര്‍ എത്തിയത് മൂന്ന് മാസത്തെ ശമ്പളം മുന്‍കൂര്‍ കൊടുത്തശേഷമാണ്.
വെള്ളിയാഴ്ചത്തെ ജുമആ നമസ്‌കാരതിനു ശേഷം ഒരു കാര്യം ഞങ്ങള്‍, നാട്ടുകാര്‍ക്ക് ബോധ്യമായി। ഹസ്സന്‍ മുസ്ലിയാര്‍ പുലിയല്ല, പുപുലിയാണെന്ന്. നാട്ടിലെ തലതെറിച്ച സകല ജീവികളും മുസ്ലിയാരെ പേടിച്ച് നാടുവിട്ടതിനാല്‍ ഗ്രാമത്തില്‍ നമസ്‌കരിക്കുന്നവരുടെ എണ്ണം കൂടിയും, പള്ളിയുടെ സ്ഥലം കുറഞ്ഞും വന്നു. പല ആധുനിക ശിക്ഷ വിധികളും പരീക്ഷണാടിസ്ഥാനതില്‍ മുസ്ലിയാര്‍ നടപ്പാക്കി. തറവാടിന്റെ മഹിമ പള്ളിയില്‍ വെണ്ടെന്ന് ഒരു ജുമആ നമസ്‌കാരതിനു ശേഷമുള്ള പ്രസംഗത്തിലുടെ ബുഷിന്റെ സ്റ്റെയിലില്‍ മുസ്ലിയാര്‍ പ്രഖ്യാപിച്ചു. മാസാമാസം പള്ളിയിലെക്ക് കിട്ടികെണ്ടിരുന്ന തെങ്ങയുടെ എണ്ണവും വണ്ണവും കൂടിവന്നു. ഇയാള്‍ക്ക് മന്ത്രം മാത്രമല്ല ജിന്നിന്റെ സേവയും ഉണ്ടെന്ന് ആളുകള്‍ പിറുപിറുത്തു. എല്ലാറ്റിനുമുള്ള ഒറ്റമൂലി മുസ്ലിയാരുടെ കൈയില്‍ ഉണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം. അതുവരെ എവിടെയെന്ന്‌പ്പോലും അറിയതെ കാട് പിടിച്ച് സ്വസ്ഥമായി കിടന്നുറങ്ങിയ മയ്യത്തിനരികില്‍ പ്രാര്‍ഥനയുമായി അനന്തരാവകാശിക്കള്‍ മല്‍സരിച്ചു.
അങ്ങനെയുള്ള എന്റെ ഗ്രാമത്തിലേക്ക്, ഒരു വെള്ളിയാഴ്ച।
പള്ളിയുടെ പണിതുടങ്ങാന്‍ പള്ളികരികിലെ മയ്യത്ത് എന്തുചെയ്യണം എന്ന ചര്‍ച്ച ഒടുവില്‍ തമ്മില്‍ തല്ലായി രണ്ടാളുകള്‍ തമ്മില്‍ അടിനടത്തി ഉല്‍ഘാടനം ചെയ്തു। അത്, ഊതികാച്ചി രണ്ട് കുടുംബങ്ങള്‍ എറ്റെടുത്ത് വിജയകരമായി അഘോഷികുന്ന സമയതാണ് തല്ലുക്കിട്ടാതവരെ നിരാശരാക്കി മുസ്ലിയാര്‍ പ്രശ്നം പരിഹരിച്ചത്. പക്ഷെ പതിവുള്ള കുതുബയുടെ സമയതിനു മുന്‍പ് തനെ മുസ്ലിയാര്‍ മൈക് കൈയിലാക്കി പ്രസഗം തുടര്‍ന്നു. പതിവിനു വിവരിതമായി, നബിയുടെ ജീവചരിത്രങ്ങളും സഹാബികളുടെ ധീരമായ പോരാട്ടങ്ങളും കേള്‍ക്കാന്‍ കാതും കൂര്‍പ്പിച്ചിരുന്ന ഞങ്ങളെ നിരശരാക്കി, അന്ന് മുസ്ലിയാര്‍ പ്രസംഗിച്ചത് അനുകാലിക പ്രസക്തമായ അന്നതെ അടിയെകുറിച്ചും അതിന്റെ നേതാക്കളെക്കുറിച്ചുമാണ്. രണ്ടു കുടുംബതിന്റെ സകലമാന ചരിത്രവും ഭൂമിശാസ്ത്രവും ബയോളജിയും മാത്രമല്ല, ഒരു മഹല്ലിന്റെ മുഴുവന്‍ രസതന്ത്രവും മുസ്ലിയാര്‍ പ്രസംഗിച്ചു. അവസാനതെ മഹല് മെമ്പറും പള്ളിയിലെതിയപ്പോയാണ് പ്രസംഗം അവസാനിച്ചത്. ഇകാമത്ത് കൊടുത്ത് നമസ്‌കാരം തുടങ്ങി. ആദ്യതെ സുജൂതിലാണ് മുസ്ലിയാര്‍ക്ക് ബോധം പോയത്, രണ്ട് കുടുംബം മാത്രമല്ല, നാട്ടുകാര്‍ മുഴുവന്‍ തനെ സ്നേഹപൂര്‍വം തൊട്ട്‌തലോടുമെന്നും, പിന്നെ മുത്ത്‌നബി നേരിട്ട് വന്നാല്‍ പോലും എഴുന്നെറ്റ്‌നിന്ന് സലാം പറയാന്‍ തനിക്കാവില്ലെന്നും, പോയ ബോധം എവിടെയെക്കെയൊ കറങ്ങി തിരിച്ച് വിണ്ടും കയറിയപ്പോള്‍ മുസ്ലിയാര്‍ക്ക് മനസിലായതും, അദേഹം ഉറക്കെ കരഞ്ഞു. അതിലും ഉച്ചത്തില്‍ നാട്ടുകാരില്‍ ചിലരും. പാപികള്‍ക്കുള്ള ഭയാനകമായ ശിക്ഷയുടെ വിവരണമാണ് അപ്പോള്‍ മുസ്ലിയാര്‍ ഓതിയത്. രണ്ടാമതെ റകാഹതില്‍ സുജൂതിന്റെ സമയം. കുറെയെറെ ദിക്‍റുകള്‍ ചെല്ലിയിട്ടും മുസ്ലിയാര്‍ എഴുന്നേല്‍ക്കുന്നില്ല. മുസ്ലിയാര്‍ എഴുന്നെറ്റലെ മറ്റുള്ളവര്‍ എഴുന്നെല്‍ക്കൂ.
എന്നും നമസ്‌കാരതിന്റെ അവസാനം മാത്രം പള്ളിയിലെത്താറുള്ള ബീരാന്‍ അന്നും പതിവ് തെറ്റിച്ചില്ല। സലാം വിട്ടുന്നതിനു മുന്‍പ് മാത്രം ഇമാമിനെ പിന്തുടര്‍ന്നാല്‍ മതിയെന്നാണ് ബീരന്റെ പ്രൊട്ടോകോള്‍. ബീരനെതിരെ മാത്രം മുസ്ലിയാര്‍ പ്രസഗിക്കാറില്ല. രണ്ടാളും വലിയ കമ്പനിയണെന്നാണ് നാട്ടിലെ സംസാരം. ബീരാനും മുസ്ലിയാരും ഒരുമിച്ച് പലപ്പോഴും രാത്രികാലങ്ങളില്‍ കൊണ്ടോട്ടി അങ്ങാടിയില്‍ നിന്നും വരുന്നതും പള്ളികുളത്തിന്റെ കല്‍പ്പടവുകളില്‍ ചിന്ത വിശിഷ്ടരായി ഇരിക്കാറുണ്ടെന്നും നാട്ടില്‍ സ്വന്തമായി ഒരു റെഡിയോ സ്റ്റേഷന്‍ നടത്തുന്ന കമ്മിണ്ണിയുടെ വാര്‍ത്ത നാട്ടില്‍ പാട്ടാണ്.
ഇന്നും ബിരാന്‍ മുസ്ലിയാരുടെ പ്രസംഗം കേട്ടിരുന്നു. അപ്പോതനെ ഒരുകാര്യം ബിരാന്‍ ഉറപ്പിച്ചു. "ഇന്ന് ഇബടെ എന്തെങ്കിലും ഒക്കെ നടക്കും. ലൈവായി ഒരു തല്ല് കണ്ടിട്ട് കുറെ കാലായി, ഈ മോല്യാര് വന്നെന്റെശം ഒര് തല്ല് കണാന്‍ ഞമ്മള്ള് ബലാണ്ട് ആശിച്ച് ഇരികെയ്‌നി. ഇന്റള്ളാ, ഇന്നെങ്കിലും ഇജി ഞാമ്മക്ക് അത് കാണിച്ചിതെര്‌ണെ" അധ്യമായി ബിരാന്‍ അത്മര്‍ഥമായി പ്രര്‍ഥിച്ചു.
"ഈ പള്ളില് വെചെനെ പഹയന് മരിച്ചണം ന്ന പൂതി" ബീരന്‍ മനസില്‍ കരുതി। "ഇന്നലെ അന്തിക്ക് അവുശ്യതില്‍ കൂടുതല്‍ വലിച്ച് കെറ്റിയപ്പളെ ഞാമ്പറഞ്ഞതാ, ബെണ്ട മോല്യാരെന്ന്, ബെരനുള്ളത് ബയിക്കല്‍ തങ്ങുല്ലാ, എന്തായാലും ഒയ്ഞ്ഞി, മാറി, നിക്കാ, അതാ ഞമ്മളെ തടിക്ക് നല്ലത്". പരിസരം വിക്ഷിച്ച് കൊണ്ട് ബിരാന്‍ പള്ളിയിലെക്ക് നടന്നു.
അപ്പോഴാണ്, നമസ്‌കാരം കഴിഞ്ഞിട്ട് കല്ല്‌വെട്ടന്‍ പോവാന്‍ കാത്തിരുന്ന കാരി കണ്ടത്, മുസ്ലിയാര്‍ ധ്രിതിയില്‍ ബസില്‍ കയറി പോവുന്നു। "അല്ല, എന്താപ്പത്, സാധര്‌ണ പോക്കരാജിന്റോട്‌തെ ബിരിയാണി ഒയ്‌വാക്കി ഇമ്മ മരിച്ചാലും പോകാത്തെ മോല്യാരാ ഇന്ന് പാഞ്ഞി പോണത്. ആ... എന്തെലും അട്ടെ." കാരി മനസില്‍കരുതി. ആയുധങ്ങള്‍ കൈയിലെന്തി കാരി പള്ളിക്ക് അടുതെത്തിയിട്ടും അരെയും കണാതെ മനസ്സില്‍ പരഞ്ഞത് "ഈ മാപ്ലക്ക് എത്ര കല്ല് വേണംന്ന് അര്‍ഞ്ഞാല്‍ ഇന്നതെ പണി നെരതെ നിര്‍ത്തി ഒരു സിനിമക്ക് പോകെയ്‌നി".അസഹനിയമായ കാത്തിരിപ്പിനൊടുവില്‍, കാരി കൂക്കി, "കൂയ്. ബീ...". മുഴുവനും വിളിക്കുന്നതിനു മുന്‍പ്‌തനെ ബിരാന്‍ കാരിക്ക്‌മുന്നില്‍. പഴയ തമിഴ്ലോറി ബ്രൈക്ക് ഇട്ടത് പോലെ കാരി വിളിനിര്‍ത്തി. ഒന്ന് ഞെട്ടിയെങ്കിലും അത് പ്രകടിപ്പിക്കാന്‍ പറ്റാത അവസരമായത് കൊണ്ട് ഉമിനീരിറക്കി സര്‍വ്വശക്തിയും സംഭരിച്ച് കാരി ചോദിച്ചു.
"ഇജി പള്ളിക്ക് ബെരെ, അതൊ പള്ളിന്ന് പൊഗ്ഗെ"
"ഞമള്‍ നിസ്കരിച്ചാന്‍ പോണെള്ളു കാരിയെ"
"അപ്പോ, മോല്യാര്‍ പള്ളി കയ്ഞ്ഞി പോയല്ലോ ബീരനെ"
ഹെ, ബിരാന്‍ കാരിയുടെ ഞെട്ടല്‍ കടം വാങ്ങുന്നു। കടം വാങ്ങിയത് തിരിച്ച്‌കൊടുത്ത് ഒരുപരിചയവും ഇല്ലാത്ത ബിരാന്‍ ലാവിശായി ഞെട്ടുന്നു. തുറക്കുവാന്‍ കുട്ടാക്കാത കണ്ണുകള്‍ ഒന്ന്‌കൂടി വലിച്ച് തുറന്ന് ബിരാന്‍ പള്ളിയിലേക്ക് നോക്കി, പള്ളിയില്‍ എല്ലാവരും സുജൂതില്‍ തനെ.
"എല്ലാരും സുജൂത്‌ന്ന് ണീച്ചള്ളീ, സലാം ബിട്ടിക്കാള്ളീ, മോല്യെര് ബസ്സ് കേറി പോയി."
6 comments:
ആദ്യതെ സുജൂതിലാണ് മുസ്ലിയാര്‍ക്ക് ബോധം പോയത്, രണ്ട് കുടുംബം മാത്രമല്ല, നാട്ടുകാര്‍ മുഴുവന്‍ തനെ സ്നേഹപൂര്‍വം തൊട്ട്‌തലോടുമെന്നും, പിന്നെ മുത്ത്‌നബി നേരിട്ട് വന്നാല്‍ പോലും എഴുന്നെറ്റ്‌നിന്ന് സലാം പറയാന്‍ തനിക്കാവില്ലെന്നും, പോയ ബോധം എവിടെയെക്കെയൊ കറങ്ങി തിരിച്ച് വിണ്ടും കയറിയപ്പോള്‍ മുസ്ലിയാര്‍ക്ക് മനസിലായതും, അദേഹം ഉറക്കെ കരഞ്ഞു. അതിലും ഉച്ചത്തില്‍ നാട്ടുകാരില്‍ ചിലരും. പാപികള്‍ക്കുള്ള ഭയാനകമായ ശിക്ഷയുടെ വിവരണമാണ് അപ്പോള്‍ മുസ്ലിയാര്‍ ഓതിയത്.
ഹസ്സന്‍ മുസ്ലിയാര്‍. എന്റെ മറ്റോരു പരിശ്രമം.
ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ, മരിക്കാന്‍ പോകുന്നവരുമായോ ഒരു ബന്ധവും ഇല്ലെന്ന സത്യം, ഞാന്‍ മരിച്ചിലെങ്കില്‍ തെളിയിക്കാം.
ബീരാന്‍കുട്ടി,
കേട്ട കഥകള്‍ നന്നായിട്ടവതരിപ്പിക്കുമ്പോള്‍ , മടുപ്പനുഭവപ്പെടണമെന്നില്ല.
അമിത ഉപമകളുടെ കൂട്ടെല്ലാവരിലും കാണുന്ന ഞാന്‍ ചോദിക്കുന്നു ,
ഇതൊരു പ്രേത ബാധയാണോ ???
പ്രിയപ്പെട്ട മഷെ,
വന്നതിനും കമന്റിയതിനും നന്ദി.
മാഷ് എന്താ അര്‍ഥമാക്കിയത് എന്നറിയില്ല. തുറന്ന് പറഞ്ഞാല്‍ നന്നായിരുന്നു. പുലി പ്രയോഗമാണെങ്കില്‍ എനിക്ക് തെറ്റി, ഒഴിവാക്കാന്‍ ശ്രമിക്കാം. അതല്ല, മറ്റുവല്ലതുമാണ് മാഷ് ഉദേശിച്ചതെങ്കില്‍, തുറന്ന് പറയുക.
എന്റെ ഒരു എളിയശ്രമമാണ്. തെറ്റുകള്‍ ചൂണ്ടികാണിക്കണം. എന്നാലല്ലെ ഞാന്‍ നന്നാവൂ.
ബീരാന്‍കുട്ട്യേ,
ഈ കഥ വളരെ പഴകിയതാണ് , ഞാനൊക്കെ കേട്ടിരിക്കുന്നത് മുസ്ലിയാരുടെ "വുളു" പോയതായിട്ടാണ്.
( ഒരു പക്ഷെമദ്രസ്സയില്‍ പോയ മിക്കവരും കേട്ടുകണുമെന്നു തോന്നുന്നു)
എന്നാല്‍ അതുതന്നെ വീണ്ടും എഴുതുന്നതില്‍ തെറ്റുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല , എന്നാല്‍ ബീരാന്‍റ്റേതായ ഒന്നും കണ്ടില്ല അതിനാല്‍ എഴുതിയതാ , ഒന്നും തോന്നല്ലെ , മനസ്സില്‍ തോന്നിയതെഴുതി :)
നമ്മള്‍ മലബാറുകാര്‍ പ്രയോഗിക്കാത്ത ഒരു വാക്കാണ് "പുലി"
(പണ്ട്) , മലബാര്‍ ഭാഷയില്‍ ഒരു കുറിപ്പെഴുതുമ്പോള്‍ അതില്‍ മറ്റു ഭാഷകളുടെ / പ്രയോഗങ്ങളുടെ കൂട്ടുകള്‍ കൃതൃമത്വം കാണിക്കും , ഇതെന്‍റ്റെ അഭിപ്രായം :)
qw_er_ty
ജ്ജ് ന്റെ കുട്ട്യേ, പണ്ട് പറഞ പോലെ പറയ്. ആ സ്ലാങ് ഇല്ലെങ്കില്‍ ഒരു രസോമില്ല്യ. -സു-
ഞമ്മള് ഇപ്പം കേക്കാ....പശ്ട് കത
Post a Comment