Wednesday, 16 May 2007

വേള്‍ഡ്‌ ബ്ലൊഗര്‍ മീറ്റ്‌ ഇന്‍ കൊണ്ടോട്ടി.

വേള്‍ഡ്‌ ബ്ലൊഗര്‍ മീറ്റ്‌ ഇന്‍ കൊണ്ടോട്ടി.

എല്ലാ രാജ്യക്കാരും സ്വയം മീറ്റ്‌ സംഘടിപ്പിക്കുന്നതില്‍ അസൂയ പൂണ്ട്‌, കൊണ്ടോട്ടി മഹാരാജ്യത്തെ സകലമാന ബ്ലൊഗര്‍മാരുടെയും മീറ്റ്‌ എതെങ്കിലും വര്‍ഷം ഫെബ്രുവരി 30ന്‌ വിപുലമായി അഘോഷിക്കുന്നതാണ്‌.

പാര്‍ക്കുകളും, നക്ഷത്ര ഹോട്ടലുകളും തിങ്ങിനിറഞ്ഞ്‌ നില്‍ക്കുന്നതിനാല്‍, സ്ഥലം പ്രശ്നമാവില്ലാന്ന് നമ്മുടെ ഖജാന്‍ജി അറിയിക്കുന്നു. (പ്രസിഡന്റ്‌, സെക്രട്ടറി ഇവരോക്കെ, പേനും നോക്കി വിട്ടിലിരിക്കും, ഖജാന്‍ജി കാര്യങ്ങള്‍ നടത്തും, അത്‌ ഈ മിറ്റിന്റെ മാത്രം പ്രതേകതയാണ്‌. ആരും കോപ്പരുത്‌) കൊണ്ടോട്ടി നേര്‍ച്ച കഴിഞ്ഞതിനാല്‍ ബസ്സ്‌സ്റ്റാന്റിന്റെ പടിഞ്ഞാറ്‌ ഭാഗത്തെ വിശാലമായ പാടശേഖരം ഒരു വിശാല മനസ്കന്‍ മീറ്റ്‌ നടത്തുവാന്‍ സംഭാവന ചെയ്തിരിക്കുന്നു.

ഉല്‍ഘാടനം ചെയ്യാന്‍ എന്നെ വിളിക്കരുത്‌ എന്ന് പലപുലികളും താഴ്മയോടെ അപ്ലിക്കേഷന്‍ സമര്‍പ്പിച്ചിരിക്കുന്നത്‌ കൊണ്ടും, അവരുടെ സുരക്ഷ കണക്കിലെടുത്തും, ഉല്‍ഘാടനം അവസാന ഐറ്റമായി മാറ്റിയിരിക്കുന്നു.

ഈ മീറ്റില്‍ പങ്കാന്‍ താല്‍പര്യമുള്ളവര്‍ക്ക്‌ കരിപ്പുര്‍ വരെയുള്ള വിമാന ട്ടിക്കറ്റ്‌ എതെങ്കിലും ബാങ്കിന്റെ ബതാക്ക ഉപയോഗിച്ചാല്‍ എവിടെന്നെങ്കിലും കിട്ടുന്നതാണ്‌. മിറ്റിന്റെ ഒരുമാസം മുന്‍പെങ്കിലും വിമാനതില്‍ കയറുക, അല്ലെങ്കില്‍ മീറ്റ്‌ കഴിഞ്ഞാലും നിങ്ങല്‍ കരിപ്പുരില്‍ എത്താന്‍ സാധ്യതയില്ല.

പാവപ്പെട്ടവര്‍ക്കായി, രാജാവിന്റെ ട്ടയറില്ലാത്ത വിമാനവും, തുരുമ്പ്‌ പിടിച്ച വിമാനവും ഉണ്ടായിരിക്കുന്നതാണ്‌.

ഈ മീറ്റ്‌ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത്‌,
പഴകിയ പുട്ടും കടലയും ചൂടോടെ ലഭിക്കുന്ന യു. എ. ഇ യിലെ എക സ്ഥാപനം.
ബീരാന്‍ ട്ടെസ്റ്റ്‌ ബട്ട്‌സ്‌,
പഴയങ്ങാടി
കൊണ്ടോട്ടി

കാദര്‍ക്ക മൊബൈല്‍ ഓഫ്‌ ചെയ്യുക. ഇല്ലെങ്കില്‍ എസ്‌കെപ്പ്‌ അവും. രാമന്‍ ഒരോറ്റ അടിയും മിസ്സാക്കരുത്‌. കമ്മറ്റി അറിയാതെ മൈമ്മദ്‌ പഴങ്കഞ്ഞി വില്‍പ്പന നടത്തരുത്‌.

ആരും പോവരുത്‌, അവറാന്റെ ചായമക്കാനിയിലെ സമാവര്‍ ചൂടാവുന്നില്ല. (ആരും ചൂടാവരുത്‌).

മത്തായിന്റെ പുരസ്കാരമടി തുടങ്ങുമ്പോള്‍ ഓടന്‍ കെല്‍പ്പില്ലാത്തവര്‍ കദിജമ്മായിക്ക്‌ ചുറ്റും ഇരിക്കണം.

സലിം ക്യാമറയുമായി പെണ്ണുങ്ങളുടെ പിന്നാലെ നടക്കതെ എന്നെ ഫോക്കസ്‌ ചെയ്യുക। ബാറ്ററിയും മെമ്മറി സ്റ്റിക്കും പുഷ്പക്ക്‌ ബാറില്‍ വെച്ച്‌ മറന്നിട്ടില്ലെങ്കില്‍, ക്ലിക്കാന്‍ ഗ്രിപ്പുണ്ടെങ്കില്‍, പ്ലീസ്‌,,,,,

പങ്കെടുക്കാന്‍ കഴിയാത്തവര്‍ ഇവിടെ ഒരു കമന്റിട്ടാല്‍ നന്നായിരുന്നു.

16 comments:

  1. ബീരാന്‍ കുട്ടി said...

    വേള്‍ഡ്‌ ബ്ലൊഗര്‍ മീറ്റ്‌ ഇന്‍ കൊണ്ടോട്ടി.
    ഉല്‍ഘാടനം ചെയ്യാന്‍ എന്നെ വിളിക്കരുത്‌ എന്ന് പലപുലികളും താഴ്മയോടെ അപ്ലിക്കേഷന്‍ സമര്‍പ്പിച്ചിരിക്കുന്നത്‌ കൊണ്ടും, അവരുടെ സുരക്ഷ കണക്കിലെടുത്തും, ഉല്‍ഘാടനം അവസാന ഐറ്റമായി മാറ്റിയിരിക്കുന്നു.

    ഈ മീറ്റില്‍ പങ്കാന്‍ താല്‍പര്യമുള്ളവര്‍ക്ക്‌ കരിപ്പുര്‍ വരെയുള്ള വിമാന ട്ടിക്കറ്റ്‌ .....

    പാവപ്പെട്ടവര്‍ക്കായി, രാജാവിന്റെ ട്ടയറില്ലാത്ത വിമാനവും, തുരുമ്പ്‌ പിടിച്ച വിമാനവും ഉണ്ടായിരിക്കുന്നതാണ്‌.

    പങ്കെടുക്കാന്‍ കഴിയാത്തവര്‍ ഇവിടെ ഒരു കമന്റിട്ടാല്‍ നന്നായിരുന്നു.

  2. അഭയാര്‍ത്ഥി said...

    ബീരാനെ,

    ഇത്‌ പാര-അല്ലേല്‍ മീറ്റാണ??

    മാന്ത്ത്‌ മയത്താറുള്ളത്‌ കോണ്ടും, മൈക്കിന്റെ കുന്ത്രാണമൊടിഞ്ഞതു കോണ്ടും ഞമ്മളീ മീറ്റിലേക്കില്ല.
    കൊണ്ടോട്ടീലായാലും,കല്ലായീലായാലും.

    കൊണ്ടോട്ടി കടബത്ത്‌ കാറ്റൊന്നും ബീശൂല്ലാ
    മീറ്റൊന്നും നടക്കുമെന്ന്‌
    തോന്നിണില്ല.
    അന്റെ വിളവൊന്നും നടക്കുമെന്ന്‌ തോന്നിണില്ലാ.


    എന്ന്‌ ഗന്ധര്‍വനുമ്പായിന്‍ കുട്ടി പാടിയ പാട്‌ അനക്കോര്‍മീണ്ടാ

  3. Anonymous said...

    ബീരാനെ,

    അനക്കോര്‍മീണ്ടാ

  4. ബീരാന്‍ കുട്ടി said...

    ഗന്ധര്‍വന്‍ കുട്ട്യെ,

    അന്നെ കണാഞ്ഞിട്ട്‌ പോലിസില്‍ ഞാന്‍ കപ്ലൈന്റി, അപ്പോ എസ്‌. ഐ. പറഞ്ഞത്‌, അന്നെ ഗൂഗ്ലിലോ, യാഹൂലോ സെര്‍ച്ചാന. എന്തെങ്കിലും ഒരു ലിഗ്ഗ്‌ കിട്ടുമ്ന്ന് പറഞ്ഞി. എവടെ, അല്ല, ഇജി ഇപ്പോ എവ്‌ടുന്ന ചിറ്റണെ, സോറി, ചാറ്റണെ.

  5. അഭയാര്‍ത്ഥി said...

    ബീരാനെ-
    ചാറ്റാന്‍ പാടില്യാന്ന്‌ പറേണ കമ്പനീന്റെ ചായ്പ്പിലിരിന്നാണെന്റെ പണി.
    ഒരിജിനല്‍ പണീം സുയിപ്പാക്കണ പണീം.
    അതോണ്ട്‌ ചാറ്റാറില്ല.
    കമെന്റാറെ ഒള്ളൊ.
    എയുത്ത്‌ നന്ന്നാവ്‌ണ്‌ണ്ട്‌ . അതോണ്ടാ ഞാനീ ചുറ്റുവട്ടത്ത്‌ട്ടൊ.

    എന്നെ തപ്പ്യേന്‌ നന്ദി

  6. ബീരാന്‍ കുട്ടി said...

    ഇന്ന പിന്നെ ഒരു മെയില്‍ ഇങ്ങട്ട്‌ ബിട്ടുടെ,

    biirankutty@googlemail.com

  7. SUNISH THOMAS said...

    കൊണ്ടോട്ടി സംഗമത്തിനു ഞമ്മക്കും ബരണോന്നുണ്ട്.
    കൊട്ടപ്പുറത്ത് നാട്ടാരുകൂടി ഏതോ സേട്ടുവിന്റെ കാറു തല്ലിപ്പൊട്ടിച്ചതും പൊലീസിനെ വിരട്ടിയതുമൊക്കെ വല്യ വാര്‍ത്തയായല്ലോ... അതൊക്കെയങ്ങു കഴിഞ്ഞോട്ടെ...
    നമ്മക്കങ്ങു കൂടിക്കളയാം. എനിക്കാവുമ്പോള്‍ കരിപ്പൂരില്‍ വിമാനം വേണ്ട. ടൗണ്‍ ടു ടൗണ്‍ കെഎസ്ആര്‍ടിസി മതി.
    സമയം പോലെ മീറ്റ് (മീറ്റിങ് ആയിക്കളയാം...)

    sunishtho@gmail.com

  8. Areekkodan | അരീക്കോടന്‍ said...

    ബീരാനെ...തീറ്റിംഗ്‌ ഉള്ള മീറ്റാണെങ്കി ഞമ്മളും ഞമ്മ്മ്മളെ 1..2...3..൪..൫..6... ഒാ ..7...ഒാ ....ആ.......കുഞ്ഞാമിനിം കൂട്ടി എട്ടു കുട്ട്യോളും താ ഇപ്പം ബെരാം.... ഒരഞ്ച്‌ മിന്‍ട്ട്‌

  9. karempvt said...

    ഇതു കണ്ട് വേറെ ചിലര്
    വേറെ യേതോ നാട്ടില്‍
    അവിടത്തെ പാടത്ത്
    ഒത്തുകൂടുന്നുണ്ടത്ത്രെ
    അസൂയ ന്നെല്ലാതെ ന്താ പറയ
    ഞാനെന്തായാലും വരും കൊണ്ടോട്ടിക്ക്
    ഒരു appe നിറയെ ആളുമായി

  10. evuraan said...

    മീറ്റ്വേം തീറ്റേം ഒക്കെ ആയിക്കോട്ടെ.

    പക്ഷെ, ആദ്യം കൊണ്ടോട്ടിയെ പറ്റി നല്ല ഒരു ലേഖനം പോരട്ടെ.

    എന്നിട്ടതു് മലയാളം വിക്കിയിലേക്കും കൊടുക്കു്.

    പിന്നെയതു കഴിഞ്ഞാലും, തുടര്‍ച്ചയായി നല്ല നല്ല ലേഖനങ്ങള്‍ പോന്നോട്ടെ..!

  11. Rasheed Chalil said...

    ബീരാങ്കുട്ട്യേ... ആ കറങ്ങി നടക്ക്‍ണ ദില്‍ബനെ മീറ്റാന്‍ കൂട്ടിക്കോ... ഈറ്റാന്‍ പുള്ളി മിടുക്കനാ...

  12. ബീരാന്‍ കുട്ടി said...

    കൊണ്ടോട്ടി മീറ്റില്‍ പങ്കെടുക്കാന്‍ അത്യാഗ്രഹം പ്രകടിപ്പിച്ച എല്ലാ ബ്ലൊഗ്ഗെസ്സിനും നന്ദി.

    കരിപ്പുരില്‍ മഴക്കാറുള്ളതിനാല്‍ ഒരുവര്‍ഷത്തെക്ക്‌ വിമാനമിറക്കാന്‍ സധിക്കില്ലെന്ന് രാജാവ്‌ അറിയിച്ചിരിക്കുന്നു. അത്‌കൊണ്ട്‌ കരീമിന്റെ അപ്പ ഓട്ടോയില്‍ കയറി വരിക.

    പത്രപ്രവര്‍ത്തകര്‍ വിമാനതാവളതില്‍ കയറരുത്‌. പ്രതെകിച്ച്‌ ദിപ, എന്തെങ്കിലും എവിടുന്നെങ്കിലും കിട്ടിയാല്‍ കമ്മറ്റി ഉത്തരവാദിയല്ല.

    കൊടിമാറ്റികളിയിലെ അംഗങ്ങള്‍ ഫോട്ടോയെടുത്ത്‌ വിട്ടില്‍ സുക്ഷിക്കുക.(വിട്ടുകാരുടെ സമാധാനത്തിന്‌) കൊടിമാറ്റം വെണമെന്നാണ്‌ എന്റെ അദിപ്രായം. വെണ്ടെന്ന് ഞാന്‍ പറഞ്ഞത്‌കൊണ്ട്‌ കൊടിയുടെ വടികൊണ്ട്‌ എനിക്ക്‌ കിട്ടിയത്‌ ഇപ്പഴും എന്റെ പുറത്തുണ്ട്‌.

    ഐസ്സ്‌ക്രീം കച്ചവടം മീറ്റ്‌ കഴിയുന്നവരെ നിരോധിച്ചിരിക്കുന്നു.

    ഗന്ധര്‍വ്വന്‍ പാട്ട്‌ പറയരുത്‌, ഇനി അത്യവശ്യമാണെങ്കില്‍ കോല്‍കളി, ദഫ്‌മുട്ട്‌, എന്നിവയില്‍ പാടാം.

    സുനിഷേ, പോലിസ്‌ ഞമ്മക്ക്‌ പുല്ലാണ്‌.

    കുഞ്ഞാമിനിം എട്ട്‌ കുട്ട്യെള്ളും....അപ്പോ ഇത്തനെ പണി ല്ലെ. പടച്ചോനെ, മീറ്റ്‌, മാറ്റിവെച്ചിരിക്കുന്നു.

    എവൂരാന്‍, പെര്‌ത്ത്‌ നന്ദിണ്ട്‌, അങ്ങനെ ഒരു സാധനം ഞമ്മളെ വലെല്‌ ഇത്‌വരെ എന്തെ തടഞ്ഞിലാ. ഈ നാടന്‍ ഭാഷ മാത്രെ എന്റെ കയ്യിലുള്ളു. എഴുതാനുള്ള കേല്‍പ്പില്ല മാഷെ, കുത്തിക്കുറിച്ച്‌ ഇവിടെ എന്റെ സനിധ്യം അറിയിക്കുന്നു. അത്രതനെ.

    ഇത്തിരി മാഷെ, ദില്‍ബാനെ തെരഞ്ഞി ഞമ്മളെ അള്‍ക്കാര്‌ കോഴിക്കോട്ട്ക്ക്‌ പോയ്യീണ്ട്‌. ഞമ്മള്‍ മഷിട്ട്‌ നോക്കാന്‍ പൂസ്‌ലാന്‍ മോലിയരെ അട്‌ത്ത്‌ ചെന്നപ്പം, ഓന്‍ എഴാം കടല്ലും കടന്ന് പോയിണ്‌ന്ന പറഞ്ഞത്‌.

    വെറെ ഒരുപ്പാട്‌ സുഹൃത്തുക്കള്‍ മീറ്റിന്റെ ചുറ്റും കറങ്ങി നടന്ന് തിരിച്ചുപോയി എന്നറിയാം. എല്ലാര്‍ക്ക്ക്കും നന്ദി.

    പ്രതേക അറിയിപ്പ്‌, നിലമ്പൂരില്‍ നിന്നും വന്ന അളുകള്‍ അര്യാടന്‍ ട്രന്‍സ്‌പോര്‍ട്ടില്‍ തനെ കയറി പോകണം എന്ന് മൂസ്സകുട്ടി കാല്‌പിടിച്ച്‌ കരയുന്നു.

  13. കുറുമാന്‍ said...

    ബീരാനേ, ഒരു സീറ്റ് ഞമ്മക്കും...മ്മള് രാശാവിന്റെ വണ്ടീല് ടികറ്റ് തരാക്കീന്ന് :)

  14. Anonymous said...

    ഇജ്ജ്‌ എത്താ വീരാന്‍ കുട്ടിയെ പരിയിനതു അനക്കു എത്ര പസ്സ്പൊര്‍ട്‌ വേണം ഇജ്ജു നമ്മലെ മലപ്പുറതെക്കു ബാ അനക്കു എത്ര പാസ്പൊര്‍ടും നമ്മല്‍ നമ്മുടെ പഛ അയമുക്കനൊദു പരയം

  15. റാന്തല്‍ said...

    ബീരാന്‍ മീറ്റ് ഒക്കെ കൊള്ളാം പച്ചേ ശെയ്കുനാ നു പറയുബം കുനാ..കുനാ.. ന് പറേണ മയ്ക് ബേണം..

  16. Unknown said...

    dear
    the wives gulf husbands are your object to laugh at. why dont you thik that this like beerans and beevis are very rare in our society.why should we take rarest cases to present your views. these are the result of your senseless imagination as a result some psychic disoreder. a type of mental disorder . make stories accordint to your sexual imagination making stories about the vives of gulf husbands.....and make fun of those who seek knowledge in the path of God...