ബീരാന്‍ ഒരു പ്രയാസി
"ഉസ്‌മനെ, കോയ, എല്ലാരും ഇള്ള സ്ഥലതോക്കെ അഡ്‌ജസ്റ്റ് ചെയ്ത് ഇരിക്കിട്ടോ"
പതിനഞ്ച് വര്‍ഷത്തെ പ്രവാസ ജിവിതത്തിന് വിരാമമിട്ട് ഒരുപാട് സ്വപ്നങ്ങളുമായി നാട്ടിലേക്ക് പോവാന്‍ തയാറാവുന്ന ബീരാന്റെ റൂം
വര്‍ഷങ്ങളോളമായി ബീരാനും, മറ്റാഞ്ച് പേരും ഈ റൂമില്‍ തനെയാണ് താമസം പട്ടിണിയും പരിവട്ടവും അരെയും അറിയിക്കതെ ഉള്ളത്‌കെണ്ട് ഓണം പോലെ ജീവിക്കുന്നു ഇവര്‍ നാട്ടിലെ എന്താവശ്യതിനും അദ്യം ട്ടിക്കറ്റ് കിട്ടുന്നത് ഈ റൂമിലാണ്। ഷെറഫിയായില്‍ അയത്‌കൊണ്ട്, എല്ലാവര്‍ക്കും വരാനും പോകാനും എള്ളുപ്പവും
"ഒരു പത്ത് മിന്‍റ്റും കൂടി സബുറാകീ, ബീരാന്‍കാന്റെ കയോണ്ട് ഇങ്ങക്ക് എല്ലാര്‌ക്കും കിട്ട്‌ണ അവസന്‍തെ പാര്‍ട്ട്യാത്। അല്ലാ, ഹംസ ബെരാന്ന് പര്‍ഞ്ഞിനി, കാണാല്ല।"
"അല്ല ബീരാന്‍ക, ഹംസ പൈസന്നോ"
"തെരാന്ന് പര്‍ഞ്ഞ്‌ണ്ട്, ഇപ്പോ ഒന്റെ കാര്യം ഇച്ചിരി കഷ്ടാന്ന കെട്ടത്"
"ഇങ്ങളെ ഒരു കാര്യം, ഓനെ, നാട്ടില്‍ പത്ത് സെന്റ് സ്ഥലും ഒരു പെരിം മാങ്ങി, അത് ഇങ്ങളറിയോ, ഇങ്ങളെ കൈകന്ന് എല്ലാരും കായിമങ്ങിട്ട് ഇങ്ങനെ മുങ്ങി നടക്കല്ലെ. ഇങ്ങള് ഒന്ന് കടുപ്പിച്ച് ചോയ്ച്ച കിട്ടും, പക്ഷെ ഇങ്ങള് ചോയ്ച്ചുല."
"പൊട്ടെ, അതൊണ്ട് ഓന് നാന്നയ്ക്കോട്ടെ"
"ഇങ്ങക്ക് ഇബടെ വള്ളത്തിന് പ്രശ്നണ്ടോ""രണ്ടാഴ്ചകുടുമ്പള്ള ഇബടെ ലെന്‍ല് വെള്ളം ബെരല്, പുടുച്ചി വെക്കാന്‍ പോര്‍ത്ത് വല്യോര് ട്ടങ്കി ഞമ്മള്‍ പിറ്റാക്കീണ്, അതോണ്ട് വെല്യെ കോഴ്പം ഇല്ല।"
"ബീരന്‍കന്റെ ഒരു സന്തോഷം കണ്ടിലെ, അല്ല ബിരന്‍കാ പാസ്പോര്‍ട്ട് കിട്ടിയോ, കഫീല് എന്ത്‌പറഞ്ഞി"
"ഓന്റെ കജും കാലും പുടിച്ചി അത് ഞമ്മള്‍ മാങ്ങി കോയ, ഓന് എക്സിറ്റ് അടിച്ചി തെരാന്‍ വല്യെ ഇസ്ട്ടം ഒന്നൂല്ല. ന്നാലും എന്തോ കുദ്‌റതോണ്ട് ഓന്‍ അത് ശരിയാക്കി തന്ന്. റി എന്റ്രി അടിച്ചി തെരാന്ന് ഓന്‍ ഇന്നലിം കൂടി പര്‍ഞ്ഞതാ. ഓന് മാസം മാസം മുന്നൂറ് റിയാല് കിട്ട്‌ണതല്ലെ. ബെല്യെ ഇഷ്‌ട്ടോന്നും ഇണ്ടവുലാ"
"അപ്പോ, എക്സിറ്റ് അടിച്ച് തനെ പോകാന്‍ തിര്‌മാന്‍ച്ചോ ബീരാന്‍ക, കൈഞ്ഞറവ്‌ശ്യം പോയത് ഓര്‍മ്മണ്ടോ"
"ഞാം സെലിമെ ഞമ്മളെ നാട്ട്‌കല്ലെ പോണത്, പയ്‌നഞ്ച് കൊല്ലതിനെടക്ക് ഞാന്‍ നാല്‌റാവ്‌ശ്യാ നാട്ടില് പോയത്, അകെ നാട്ടില് നിന്നത് പന്ത്രണ്ട് മാസ്സും. അല്ല, കൊല്ലം കൊല്ലം നാട്ട്‌ല് പോണെ അനക്ക് മനസ്സിലാവുല്ല സലീമെ. പിന്നെ കുട്ട്യെള്ള് രണ്ടും ചെര്‍തല്ലെ, പെരന്റെ പണ്യും കയ്ഞ്ഞി, ബല്ലാണ്ട് ബെസ്മിചുമം ഇങ്ങളൊക്കെ ഇല്ലെ ഇബടെ. ഞമ്മക്ക് അപ്പം പിനീം കെറിപോരാന്ന്"
"അപ്പോ, രണ്ടും കല്‍പിച്ച പോക്‌ലെ"
"ക്ഴ്‌ഞ്ഞറാവ്‌ശ്യം ഞാന്‍ ഒരു ചെറി പിട്യ തട്ടികുട്ടിണ്, അന്‍ജന്‍ നോക്കി നടത്‌ണ്ട്, അത് ഒന്നുകൂടി ഉഷാറാക്ക്യാ ഇന്‍ക്കും കുട്ട്യെക്കും സുഖായ്‌ട്ട് ജിവിച്ചാ, ഇവടെ പത്ത് പതിനാല്ല് മണിക്കുര്‍ ഞമ്മള്ള് പണിഇട്‌ക്‌ണതല്ലെ, ഇത്രിം കഷ്ടപ്പാട് എന്തായാലും നട്ടില്‍ ഇണ്ടാവൂല"
പ്രവാസ ജിവിതംകൊണ്ട് സമ്പാധിച്ച കൂറെ നല്ല ചങ്ങതിമാരോട് യത്ര പറഞ്ഞ് ബീരാന്‍ പോയി. പാടവരമ്പും, കൈതോടുകളും നിറഞ്ഞ, പച്ച കുന്നും പുല്‍മേടുകളും സ്വപ്നം കണ്ട്, ഇടിയും മഴയും അന്യമായ എണ്ണപ്പാടതിന്റെ മധുരിക്കുന്ന ഒര്‍മ്മകളുമായി.
വാല്‍കഷ്ണം: ആറ് മാസതിനു ശേഷം ഷറഫിയയില്‍ വെച്ച് ഞാന്‍ വിണ്ടും ബീരാനെ കണ്ടു. അപ്പോ സലീം പറഞ്ഞത് ഇങ്ങനെ "കടല വണ്ടിക്ക് കാറ് ഇടിച്ചത് പോലെ, ബീരാന്‍ക പോയതിനെക്കാള്‍ സ്പീഡില്‍ തിരിച്ച് വന്നു. ഇത് ഒരോ പ്രവാസിയുടെയും വിധിയാണ്"
3 comments:
"ബീരന്‍കന്റെ ഒരു സന്തോഷം കണ്ടിലെ, അല്ല ബിരന്‍കാ പാസ്പോര്‍ട്ട് കിട്ടിയോ, കഫീല് എന്ത്‌പറഞ്ഞി"
"കടല വണ്ടിക്ക് കാറ് ഇടിച്ചത് പോലെ, ..........ഇത് ഒരോ പ്രവാസിയുടെയും വിധിയാണ്."
എല്ല പ്രയാസ സുഹൃത്തുകള്‍ക്കും, പിന്നെ എന്നെ സഹിക്കുന്ന ....
ചിഞ്ഞമുട്ടയും തകാളിയും, ചെരിപ്പും ഒഴിച്ച് എന്തും സമ്മാനമായി സ്വികരിക്കുന്നതല്ല എന്ന് പറയാന്‍ അഗ്രഹമില്ല.
ബീരാനെ ഇജ്ജ് എടങ്ങേറ്‌ണ്ടാക്കാനായിക്കൊണ്ടാണ് ജോലി ബിട്ടത്.
ബീഡര്‍ക്കും കുട്ട്യാള്‍ക്കും കയിച്ചിലിന്‌ള്ള വകൊക്ക്യായ.
ഇല്ലാ.
അപ്പൊ അനക്ക് എല്ലിന്റുള്ള്യ്യേ കുബൂസ് കുത്തി.
ഇപ്പളത്തേതായാലും സബുറാക്യേക്ക്ണ്.
ഇനി ദേസോം 4 കുബൂസ്വച്ച് പതിനയ്യായിരം കുബുസ് തിന്നേനേശം പണി
വിടണ്ടേനപറ്റി ശിന്തിക്ക്.
അത്രേം തിന്നാനായിക്കൊണ്ടാ... അനക്ക് നാട്ടീപൂവാന്‍ പെട്ടില് ഫ്രീപ്പാസ് കരക്കാര്
ജോഗം ചേര്‍ന്ന്‌ട്ത്തരും.
എയുത്ത് ജോറായ്ക്ക്‌ണ്.
ഒരേ ഒര് മിശ്റ്റേക്ക്.
ഒള്ളോണ്ടോണം പോലല്ല ഈദ് പോലേന്നാണ് ബേണ്ടെ. ഗ്രാമറ് തെറ്റ്യാ പൊറുക്കൂല.
ബിഷയം എനക്ക് പുടിച്ച്.
ബാണം ബിട്ടപോലെ ബണ്ടിബിട്ട ബീരാന്‍ ബന്തം കണ്ട് ബന്തളത്തൂന്നും ബന്ന ബടമാതിരി ബിന്നേം ഇബടെതന്നെ!!!
Post a Comment