കൊണ്ടോട്ടി മുഖ്യനെയും സെക്രട്ടറിയെയും പുറത്താക്കി
കൊണ്ടോട്ടി രാജാവിന്റെ അധ്യക്ഷതയില്‍, രാജകൊട്ടാരത്തില്‍ ചേര്‍ന്ന രാജസദസ്സാണ് തീരുമാനമെടുത്തത്.
രാജാവും, രാഷ്‌ട്രിയം പഠിക്കാത്ത, രാഷ്ട്ര നന്മ അറിയാത്ത, ഒരു പറ്റം രാജ്യ ദ്രോഹികളായ രാജവിന്റെ ഉപദേശകരും, വിവിധ നാട്ടുരാജ്യങ്ങളിലെ ഛോട്ട രാജകന്മരും, മന്ത് രോഗം പിടിപ്പെട്ട ഒരു പറ്റം മന്ത്രിമാരും ഉപവിഷ്ടരായ രാജസദസ്സ്.
രാജ സദസ്സിന്റെ മുഖ്യഅജണ്ടയായി നിശ്ചയിച്ചിരുന്നത് അടുത്ത് വരുന്ന സേന നായകന്റെ തെരഞ്ഞെടുപ്പും, അനേകം ചെറുരാജ്യങ്ങളില്‍ യുദ്ധത്തില്‍ തോറ്റ് തുന്നംപാടിയ നടോടിപാട്ടുകളുമായിരുന്നു. എന്നാല്‍ കൊണ്ടോട്ടി രാജ്യത്തിന്റെ മുഖ്യനും സെക്രട്ടറിയും തമ്മില്‍ നടന്ന വാള്‍പയറ്റ്, മല്‍പ്പിടുത്തം, വടംവലി, കസേരവലി, കത്തിക്കുത്ത്, കല്ലേറ് തുടങ്ങിയ കലാപ്രകടനങ്ങള്‍ രാജവിനെയും നാട്ട്‌പ്രമാണിമരെയും അറിയിച്ചില്ലെന്നും അത്‌കൊണ്ട് അവരെ രണ്ട് പേരെയും ഉടന്‍ തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും ഒരു പറ്റം നാട്ടുപ്രമാണിമാര്‍ രാജവിനെ കണ്ട് നേരിട്ട് സങ്കടമുണര്‍ത്തിയത്‌കൊണ്ട് (വിലയേറിയ സമ്മാനങ്ങളും വിലയില്ലാത്ത കുറെ നോട്ടുകളും ഇന്നലെ തനെ രാജ്ഞിക്ക് ഇവര്‍ ഒരോരുതരും പ്രതേകം പ്രതേകം എത്തിച്ചിരുന്നതായും എങ്ങനെയെങ്കിലും മുഖ്യനെ മറ്റണമെന്നും, മുന്നാര്‍, കൊച്ചി, കല്ലായി തുടങ്ങി ചെറുരാജ്യങ്ങളിലെ നാട്ടുപ്രമാണിമാരെ വനവും പുഴയും വിറ്റ്‌തിന്ന് ജിവിക്കാന്‍ അനുവദിക്കണമെന്നും രാജ്ഞീയോട് രഹസ്യമായി കാല്‌പിടിച്ച് കരഞ്ഞുപറഞ്ഞെന്ന് അന്തപുര രഹസ്യം) അതായിരുന്നു രാജസദസ്സിന്റെ മുഖ്യഅജണ്ട.
രാജസദസ്സില്‍വെച്ച് തനെ ഒരു ഒത്തുതിര്‍പ്പിന് രാജാവ് ശ്രമിച്ചു. എന്നാല്‍ മൂന്നാര്‍ രാജ്യം പിടിച്ചെടുത്തതും മുന്നാള്‍ പട്ടാളത്തെ മുന്നറിലേക്കയച്ചതും സെക്രട്ടറിയെ അറിയിച്ചില്ലെന്നും, മൂന്നാര്‍ യുദ്ധം വിജയിച്ചപ്പോള്‍ അവിടുന്ന് കിട്ടിയ മുഴുവന്‍ ക്രെഡിറ്റ് കാര്‍ഡും തനിക്കാണെന്ന് പറഞ്ഞ് രാജവിന്റെ കൈയില്‍ നിന്നും പുട്ടും വളയും വങ്ങാന്‍ ശ്രമിക്കുന്നു, എന്നും പറഞ്ഞ്‌കരഞ്ഞ സെക്രട്ടറിയെ രാജാവ് ഒരുവിധം സമധാനിപ്പിച്ചു.
എന്നാല്‍ മൂന്നാറിലെ രാജാവിന്റെ കൈയില്‍ നിന്നും സെക്രട്ടറി കൈക്കുലി വങ്ങിയെന്നും യുദ്ധരഹസ്യങ്ങള്‍ തൂക്കിവിറ്റെന്നും മുഖ്യന്‍ പരിതപിച്ചു.
മുഖ്യന്റെ ഭരണത്തില്‍ പ്രജകള്‍ മുഴുവന്‍ സന്തോഷവന്മരാണ്. പക്ഷെ രാജ്യം നിലനില്‍ക്കുന്നത് കര്‍ഷകര്‍ തരുന്ന 99 പൈസയുടെ നികുത്തികൊണ്ടല്ല. നാട്ടുപ്രമാണിമാര്‍ നല്‍ക്കുന്ന കപ്പയും പുഴുക്കും തിന്നാണ് ഞാനും പരിവാരങ്ങളും ജീവിക്കുന്നത്. കുറച്ച് വനം വിറ്റോ, പുഴ വിറ്റോ അവര്‍ ജിവിക്കുന്നതിന് മുഖ്യന് എന്താ നാഷ്ടം എന്ന് രാജാവും ചോദിച്ചപ്പോള്‍, മുഖ്യന്‍ പൊട്ടിക്കരഞ്ഞ്‌കൊണ്ട് ഇങ്ങനെ പറഞ്ഞു.
എന്നെ സ്ഥനാര്‍തിയല്ലാതക്കാന്‍ രാജ്ഞി ആദ്യം നോക്കി, തോല്‍പ്പിക്കാന്‍ ഇവരെല്ലാവരും നോക്കി, പക്ഷെ ജനങ്ങള്‍ എന്നെതന്നെ മുഖ്യനാക്കി, ഒരു വിധം മുക്കി മുക്കി ഭരണം തള്ളിനിക്കുമ്പോള്‍ എന്റെ വണ്ടിയുടെ ട്ടയറിന്റെ കാറ്റഴിച്ച് വിട്ട് എന്നെകൊണ്ട് തന്നെ തള്ളിക്കുക, കൂടെയുള്ളവര്‍ തന്നെ ചോദ്യപേപ്പര്‍ ചോര്‍ത്തുക, അശുപത്രിയില്‍ കരീമീന്‍ വില്‍ക്കുക, കള്ളനെ പിടിച്ച് പോലിസുകാര്‍ കടലില്‍ തള്ളുക, തുടങ്ങിയ തൃശ്ശൂര്‍ പൂരത്തിന് മാത്രം കണ്ട്‌വരുന്ന അപൂര്‍വ്വ ഐറ്റംസ്, സാധ ഉത്സവങ്ങള്‍ക്ക്, അതും 50 ശതമാനം ഡിസ്‌കൗണ്ടില്‍, ഇവരെല്ലാവരും നാട്‌നീളെ അവതരിപ്പിക്കുമ്പോള്‍, എനിക്കും എന്റെ പല്ലക്ക് ചുമക്കുന്നവര്‍ക്കും കഞ്ഞിയെങ്കിലും കുടിക്കാനുള്ള വക ഇതിനിടയില്‍ കിട്ടുന്നില്ല. അത്‌കൊണ്ട് എന്നെ ഭരിക്കാന്‍ സമ്മതിക്കില്ലെങ്കില്‍ ഞാന്‍ മുഖ്യന്റെ സ്ഥാനം രാജിവെച്ചിരിക്കുന്നു എന്ന് പറഞ്ഞ് കൈയിലിരുന്ന പേന സെക്രട്ടറിയുടെ നേര്‍ക്ക് വലിച്ചെറിഞ്ഞു.
ഇത് മുഖ്യന്‍ പറഞ്ഞതും, നട്ടുപ്രമാണിമാര്‍ മൊത്തം ചാടിയെഴുന്നേറ്റ് രാജസദസ്സില്‍ സിനിമാറ്റിക്ക് ഡാന്‍സ് നടത്തി.
ഇവരെ നിരാശരാക്കി, രണ്ട് ഉപദേശികളുടെ അദിപ്രായം കണക്കിലെടുത്ത് അവസാനമായി രാജാവ് ഒന്ന്‌കൂടി മുഖ്യനോട് പറഞ്ഞു.
"അവസാനമായി മുഖ്യന് ഒരു ചാന്‍സും കൂടി തരാം, മൂന്നാറില്‍ നിന്നും, കല്ലായി പുഴയുടെ തീരത്ത് നിന്നും സൈന്യത്തെ പിന്‍വലിക്കുക. കൊച്ചിയിലേക്കുള്ള പടയോട്ടം അവസാനിപ്പിക്കുക. മോര്‌വെള്ളം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട കമ്പനിക്കാരെ ഉപദ്രവിക്കാതിരിക്കുക. ഇത്രയും കാര്യങ്ങള്‍ അംഗികരിച്ചാല്‍ മുഖ്യന് സുഖമായി നാല്‌വര്‍ഷം കസേരയിലിരിക്കാം, അല്ലെങ്കില്‍...
ഇതിനോന്നും താന്‍ തയ്യാറല്ലെന്ന് മുഖ്യനും പറഞ്ഞതോടെ സദസ്സില്‍ കൂട്ടയടിക്കുള്ള മണി മുഴങ്ങി.
നാട്ടു പ്രമാണിമാര്‍ രാജവിനെ രഹസ്യമായി കണ്ട് മുഖ്യനെ മാറ്റാന്‍ അദ്യര്‍ഥിച്ചു. നാട്ട് പ്രമാണിമാരെ പിണക്കരുതെന്നും രാജ്യം തനെ കൈവിട്ട് പോകുമെന്നും രഹസ്യന്വേഷണ വിഭാഗം മുന്നറിയിപ്പും മുന്നിലെത്തി. ഒരു നല്ല ഭരണത്തിന്റെ കടക്കല്‍ കത്തിവെക്കാന്‍ മനസ്സില്ല മനസ്സോടെ രാജാവ് തിരുമാനിച്ചു. മുഖ്യനെ മാറ്റന്‍ ഇപ്പോള്‍ ശ്രമിച്ചാല്‍ ജനങ്ങള്‍ ചെരുപ്പൂരി അടിക്കുമെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ രാജാവിനറിയാം. അത്‌കൊണ്ട് തല്‍ക്കാലം രണ്ടാളെയും പുറത്താക്കി, ഒരാളെ അകത്താക്കുന്ന രാഷ്ട്രിയ നടകത്തിന് രാജാവ് അനുമതി നല്‍കി.
കോഴിബിരിയാണി തിന്നാന്‍ മാത്രം വന്ന മന്ത്രിമാര്‍ക്കും, നട്ടുപ്രമാണിമാര്‍ക്കും എത്രയും പെട്ടെന്ന് രാജസദസ്സ് പിരിച്ച്‌വിടണമെന്ന ഒരു ചിന്തമാത്രമേ ഉണ്ടായിരുന്നുള്ളു എന്നത്‌കൊണ്ട് എത്രയും പെട്ടെന്ന്‌തന്നെ ഒരു തിരുമാനം രാജാവിന്റെ കല്‍പ്പനയായി വന്നു.
കൊണ്ടോട്ടി മുഖ്യനെയും സെക്രട്ടറിയെയും താല്‍കാലികമായി സസ്പെന്റ് ചെയ്തിരിക്കുന്നു.
14 comments:
ഒരു വിധം മുക്കി മുക്കി ഭരണം തള്ളിനിക്കുമ്പോള്‍ എന്റെ വണ്ടിയുടെ ട്ടയറിന്റെ കാറ്റഴിച്ച് വിട്ട് എന്നെകൊണ്ട് തന്നെ തള്ളിക്കുക, കൂടെയുള്ളവര്‍ തന്നെ ചോദ്യപേപ്പര്‍ ചോര്‍ത്തുക, അശുപത്രിയില്‍ കരീമീന്‍ വില്‍ക്കുക, കള്ളനെ പിടിച്ച് പോലിസുകാര്‍ കടലില്‍ തള്ളുക, തുടങ്ങിയ തൃശ്ശൂര്‍ പൂരത്തിന് മാത്രം കണ്ട്‌വരുന്ന അപൂര്‍വ്വ ഐറ്റംസ്, സാധ ഉത്സവങ്ങള്‍ക്ക്, അതും 50 ശതമാനം ഡിസ്‌കൗണ്ടില്‍, ഇവരെല്ലാവരും നാട്‌നീളെ അവതരിപ്പിക്കുമ്പോള്‍.....
.....മൂന്നാറില്‍ നിന്നും, കല്ലായി പുഴയുടെ തീരത്ത് നിന്നും സൈന്യത്തെ പിന്‍വലിക്കുക. കൊച്ചിയിലേക്കുള്ള പടയോട്ടം അവസാനിപ്പിക്കുക. മോര്‌വെള്ളം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട കമ്പനിക്കാരെ ഉപദ്രവിക്കാതിരിക്കുക.
ബീരാങ്കുട്ടീ...
“ഠേ...........” തേന്കായ് :)
കിടിലന്‍ കേട്ടോ. ഇനിയും പോരട്ടെ.
-സുല്‍
ബീരാനേ കലക്കി!
അടിപൊളി പോസ്റ്റ്. ഇനി മുഖ്യനും സെക്രട്ടറിയും എന്തു ചെയ്യും അന്നും കൂടെ ഒന്നു ഊഹിച്ചെഴുത്
ബീരാങ്കുട്ട്യേ സുഖമാണല്ലോ? എനിക്കിവിടേയും സുഖം. അപ്പോള്‍ ഈ മുഖ്യനും സിക്രട്ടറിയും ഇനി J.C.B ഉരുട്ടികയറ്റിയിറക്കി കളിക്കട്ടെ അല്ലേ?
മാരാരെ, കണ്ടതില്‍ സന്തോഷം
ഊഹിച്ചെഴുതെണ്ട. പകല്‍പോലെ വ്യക്തമണാചിത്രം.
മുഖ്യനെ പുറത്താക്കും, മണ്ണും ചാരിനിന്നവന്‍ പെണ്ണും കൊണ്ട് പോവുന്ന കാഴ്ച സെക്രട്ടറിക്കും കണാം.
കൂടുതല്‍ ഞാന്‍ എഴുതിയാല്‍, എന്നെ ബ്ലൊഗ് സിന്‍ഡിക്കെറ്റ്, ഡോളര്‍ വാങ്ങുന്നവന്‍ എന്നോക്കെ പറഞ്ഞ് എന്റെ കഞ്ഞിയില്‍ പറ്റയിടും, മാണ്ടാ, മാണ്ടാ, ബീരാന്‍ക്ക ഒന്നും പറഞ്ഞില്ലെ.
കഞ്ഞിയില്‍ പറ്റയിടുകയോ അതോ പാറ്റയോ or കറ്റയോ (കട്ടയോ)?? എന്നെ ആരുമറിയാണ്ട് വിളി, സ്വരം കേട്ടാലറിയാലോ ഊരിലെ പഞ്ഞം! ഹിഹി
എറനാടോ,
കണാന്‍ സാധിച്ചതില്‍ സന്തോഷം (എന്നും രണ്ട് നേരം തമ്മില്‍ കണുന്ന നമ്മള്‍ തനെ അങ്ങനെ പറയണം). നിങ്ങളുടെ ട്രൈലര്‍ വാടകക്ക് വിളിക്കാന്‍ ഞാന്‍ ശ്രമിച്ചു, ഫലം നാഷ്‌തി. പിന്നിട് കണാന്‍ ശ്രമിക്കാം. ഒരു തെങ്ങ അദ്യം എറിയട്ടെ. "ഠേ"....
അക്ഷരതെറ്റ് എന്റെ തെറ്റല്ലാ...
ബീരാങ്കുട്ടീ...
കിടിലന്‍ !!!
ബീരാങ്കുട്ട്യേ.. ഇപ്പോ ഏതാണ്ടൊക്കെ നീ ഞമ്മളെ വലയിലായി വരുന്നുണ്ട്‌ട്ടാ.. പാര്‍ട്ടി (ഇന്നലെ രാത്രീലെ) എന്ന കച്ചിതുരുമ്പ് മതി. എന്റെ സംശയം നമ്മള്‍ ഒരേ കൂരയില്‍ ഒരേ മുറിയില്‍ അയല്‍പക്കങ്ങളിലെ കട്ടിലുകളില്‍ വസിക്കുന്നവരാണെന്നാണ്. നീയും എഴുതും എന്നെന്നോട് കട്ടായം പറഞ്ഞപ്പോ ഇത്ര കരുതീല. മനസ്സിലായിവരുന്നു. വൈകിട്ട് കണ്ടോളാം.. ഹിഹി..
എറനാടോ,
ഒരു ജാമ്യപേക്ഷ തരാം, വെറുതെ, ലവന്‍ ഞാനല്ല.
ഹഹ... ഇത് കൊള്ളാലോ... ഈ കൊണ്ടോട്ടിരാജ്യത്തിലെ വീരകഥകള്‍ :)
അന്‍റെ എയ്ത്തിന്‍റെ ഈ ശേല് ഞമ്മക്ക് പെരുത്തിഷ്ടായീ :)
:)
"ധര്‍മ്മപുരാണം” ശൈലി ആണല്ലോ :)
കലക്കന്‍
qw_er_ty
കോഴിബിരിയാണി തിന്നാന്‍ മാത്രം വന്ന മന്ത്രിമാര്‍ക്കും, നട്ടുപ്രമാണിമാര്‍ക്കും നന്ദി.
Post a Comment