എലൈറ്റ് പുട്ടുപുടി കൊണ്ടുണ്ടാക്കിയ പുട്ട് സൂപ്പറാട്ടോ കൂടെ ഇത്തിരി പുളിഞ്ചിയോ അല്ലെങ്കില്‍ നാരങ്ങ അച്ചാറോ ഉണ്ടെങ്കില്‍ എന്‍റെ കാര്യം കുശാല്‍ കൂടെ പാലൊഴിച്ച ചായയും :)
പുട്ട് , ചിലയിടങ്ങളില്‍ ഇവന്‍ പിട്ട് കുറ്റിയിലായാലും ചിരട്ടയിലായാലും തിളക്കുന്ന കടലില്‍ നിന്നും ബാഷ്പങ്ങലളേറ്റു വാങ്ങി വെന്തു വീര്‍ത്ത്, പിന്നെ ആസനത്തില്‍ ചവിട്ടു കിട്ടി തിങ്ങി ഞെരുങ്ങി പുറത്തു വന്ന് ഒരു വായ് നാറ്റക്കാരന്റെ വായില്‍ മരണമടയുവാന്‍ വിധിക്കപ്പെട്ടവന്‍! പാവം
21 comments:
ഇതാണ് പുട്ട്.
സ്പെഷല്‍ രണ്ട് കുറ്റി പുട്ട് തറവാടിക്കും വല്ല്യമ്മായിക്കും.
അവശ്യമുള്ളവര്‍ സന്ദര്‍ശിക്കുക.
ബീരാന്‍ വിലാസം ഹോട്ടല്‍.
ദെര ദുബൈ.
ക്രെഡിറ്റ് കാര്‍ഡ് മറക്കരുത്.
ബീരാന്‍ കുട്ടീ... ദുഷ്ടാ... കൊതിപ്പിച്ചു.
ഓടോ:
ഇവിടെ പുട്ട് ഫാന്‍സ് ഉണ്ട്... കൂടാതെ സുല്ലിന്റെ പുട്ട് മിണുങ്ങി മാഷും...
ദേ ബീരാനെ ,
ഇങ്ങനെ കൊതിപ്പിക്കല്ലെട്ടാ..:)
qw_er_ty
എല്ലാരും വയറിളകി ചാകും.. :)
qw_er_ty പിന്മൊഴിക്ക് ഹാലിളകാതിരിക്കാന്‍ കൊരട്ടിലേഹ്യം
അല്ല ബീരാനേ, ഈ പുട്ട് ഇംഗ്ലീഷുകാരുടെ കത്തി ഉപയോഗിച്ചാ ജ്ജ് കഴിക്കാറ്? ജ്ജ് ന്തൊരു സുജായിയാ?
ജെബെല്‍ അലിയിലേക്ക് ഫ്രീ ഹോം ഡെലിവറിയുണ്ടോ?
പുട്ടേയ്.....പുട്ട്... പുട്ടേയ്....
പഴയബൂലോഗമേ.... ഇവിടെയെങ്ങാനുമൊണ്ടെങ്കില്‍ ഓടിവാ.....
എനിക്കു കൊതീന്നും വന്നില്ല (..പയം പയിത്തിട്ടില്ലാന്ന്..)
പുട്ടു ശാപം കിട്ടൂട്ടാ..
ഒന്നാമത്തെ പടത്തിലെ പുട്ട് ഷുഗര്‍ഫ്രിയാണന്നു തോന്നുന്നു.നീളവും,വണ്ണവും കുറവാണല്ലൊ.
എന്തൂട്ടാ മനൂ ഈ പറേണേ ...പഴേ ബൂലോഗം വരണത് പുട്ടു തിന്നുമ്പൊഴല്ല..
ദോശ തിന്നുമ്പോഴല്ലേ..അടി അടി.
ഹൊ...എനിക്ക് വയ്യ....
കൊല്ലെടാ ബീരാനേ..
എന്നെയങ്ങ് കൊല്ല്.....
ആ പപ്പടം കണ്ടാ....
കുറച്ച് ഉപ്പ് വാരി വായിലിട്ട് കുറച്ച് വെള്ളോം കുടിക്കട്ടെ...
ചെലപ്പൊ കുറച്ച് ആശ്വാസം കിട്ടും...
കള്ളഹിമാറേ, ബീരാനേ..പുട്ട് പുട്ട്-ന്നും ബിളിച്ച് മ്മളെ ബേര്ത്തീട്ട് മക്കാറാക്കി ബിട്ടൂ..ല്ലേ.. ബെച്ച്‌ണ്ടെടാ അനക്ക്..അന്റെ അണ്ണാക്കില്‍ ഞമ്മള്‍ തള്ളിക്കേറ്റൂടാ കൊന്നത്തെങ്ങിന്റെ ബലിപ്പൊള്ള പുട്ട്...
അനോണിക്കമന്റുമ്മല് കൂടോത്രം ചെയ്ത് ഞമ്മള് അന്റെ ബ്ളോഗിലിടണ്ടെങ്കില്‍ ബെക്കം ഞമ്മക്ക് ഒരു കുറ്റി അയച്ച് തന്നോള്ണ്ടീന്‍...
ബീരാങ്കുട്ട്യേ, ഇതേത് പുട്ടുപൊടിയാ :)
എലൈറ്റ് പുട്ടുപുടി കൊണ്ടുണ്ടാക്കിയ പുട്ട് സൂപ്പറാട്ടോ കൂടെ ഇത്തിരി പുളിഞ്ചിയോ അല്ലെങ്കില്‍ നാരങ്ങ അച്ചാറോ ഉണ്ടെങ്കില്‍ എന്‍റെ കാര്യം കുശാല്‍ കൂടെ പാലൊഴിച്ച ചായയും :)
എത്താ ബീരാനെ അന്റെ പുട്ടിനു ഒരു ഉറപ്പ്, നമ്മള്‍ വല്ല ജെ ബി സി യും കൊണ്ടുവരണൊ
അള്ളോ, എന്ത തെരക്ക്, ഇന്നത്തോടെ ഞമ്മളെ കച്ചോടം പുട്ടോണ്ട് പുട്ടുമ്ന്ന തോന്നണത്.
പുട്ട്, ബ്ലൊഗില്‍ മൊത്തം, ഹോം ഡെലിവറി ഫ്രീയാണ്.
ആദ്യത്തെ പുട്ടിന്റെ കൂടെ ചുറ്റിക ഫ്രീ. ഇപ്പോ എല്ലാം ഫ്രീ അല്ലെ.
ബീരാന്‍ ബിലാസം കൊള്ളൂല
ബീരന്‍സ് ജന്നത്ത്
ബീരാന്‍സ് ലോബി
ബീരാന്റെ മക്കാനി
എന്നൊക്കെ ആകാം.
ശബരിമലക്ക് പോകുംബം ഓര് എന്ത് പേരാ ബെക്കണെ.
സ്വാമിശരണം സോഡ ഫേക്റ്ററി.
അയ്യപ്പവിലാസം ഹോട്ടല്‍.
സന്നിധാനം കഞ്ഞി കപ്പ
ആ മെത്തേഡ് ഞമ്മുക്ക് മേണ്ട്യേനും.
ആടറിയുമൊ അങ്ങാടി ബാണിഭം.
പുട്ട് ചെമ്പാ പുട്ടുപൊട്യാണല്ല. കൊണ്ടോട്ടി മീറ്റിന്റെ ബാക്ക്യാദ്
bye
ബീരാങ്കുട്ടീ ബന്ധപ്പേടേണ്ട നമ്പര്‍ മാത്രം ഇവിടെ ഇട്ടില്ല, പുട്ട് അല്ലാതെ, ഹോ! നല്ല ചൂട്, കൈപൊള്ളി (സോറി, കൈപള്ളിയല്ല).. ഹിഹി
പുട്ട് , ചിലയിടങ്ങളില്‍ ഇവന്‍ പിട്ട്
കുറ്റിയിലായാലും
ചിരട്ടയിലായാലും
തിളക്കുന്ന കടലില്‍ നിന്നും
ബാഷ്പങ്ങലളേറ്റു വാങ്ങി
വെന്തു വീര്‍ത്ത്, പിന്നെ
ആസനത്തില്‍ ചവിട്ടു കിട്ടി
തിങ്ങി ഞെരുങ്ങി പുറത്തു വന്ന്
ഒരു വായ് നാറ്റക്കാരന്റെ വായില്‍
മരണമടയുവാന്‍ വിധിക്കപ്പെട്ടവന്‍!
പാവം
ഈ ബീരാണ്റ്റെ മൊട്ടേല് ഒരു പുട്ടടിക്കാന്‍ ആ പുട്ടുറുമീസ് യവൂടെ കെടക്കാണാവോ ?
പുട്ടെടുത്താല്‍ പപ്പടം ഫ്രീ, പുട്ടെ, പുട്ടെ,
http://www.puttans.blogspot.com/
ഈ ലിങ്കില്‍ നോക്കിയാല്‍ പുട്ടു ഫാന്‍സ് അസോസിയേഷനില്‍ അംഗമാകാം.
Post a Comment