Wednesday, 30 May 2007
Sunday, 27 May 2007
കൊണ്ടോട്ടി മുഖ്യനെയും സെക്രട്ടറിയെയും പുറത്താക്കി
കൊണ്ടോട്ടി രാജാവിന്റെ അധ്യക്ഷതയില്‍, രാജകൊട്ടാരത്തില്‍ ചേര്‍ന്ന രാജസദസ്സാണ് തീരുമാനമെടുത്തത്.
രാജാവും, രാഷ്‌ട്രിയം പഠിക്കാത്ത, രാഷ്ട്ര നന്മ അറിയാത്ത, ഒരു പറ്റം രാജ്യ ദ്രോഹികളായ രാജവിന്റെ ഉപദേശകരും, വിവിധ നാട്ടുരാജ്യങ്ങളിലെ ഛോട്ട രാജകന്മരും, മന്ത് രോഗം പിടിപ്പെട്ട ഒരു പറ്റം മന്ത്രിമാരും ഉപവിഷ്ടരായ രാജസദസ്സ്.
രാജ സദസ്സിന്റെ മുഖ്യഅജണ്ടയായി നിശ്ചയിച്ചിരുന്നത് അടുത്ത് വരുന്ന സേന നായകന്റെ തെരഞ്ഞെടുപ്പും, അനേകം ചെറുരാജ്യങ്ങളില്‍ യുദ്ധത്തില്‍ തോറ്റ് തുന്നംപാടിയ നടോടിപാട്ടുകളുമായിരുന്നു. എന്നാല്‍ കൊണ്ടോട്ടി രാജ്യത്തിന്റെ മുഖ്യനും സെക്രട്ടറിയും തമ്മില്‍ നടന്ന വാള്‍പയറ്റ്, മല്‍പ്പിടുത്തം, വടംവലി, കസേരവലി, കത്തിക്കുത്ത്, കല്ലേറ് തുടങ്ങിയ കലാപ്രകടനങ്ങള്‍ രാജവിനെയും നാട്ട്‌പ്രമാണിമരെയും അറിയിച്ചില്ലെന്നും അത്‌കൊണ്ട് അവരെ രണ്ട് പേരെയും ഉടന്‍ തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും ഒരു പറ്റം നാട്ടുപ്രമാണിമാര്‍ രാജവിനെ കണ്ട് നേരിട്ട് സങ്കടമുണര്‍ത്തിയത്‌കൊണ്ട് (വിലയേറിയ സമ്മാനങ്ങളും വിലയില്ലാത്ത കുറെ നോട്ടുകളും ഇന്നലെ തനെ രാജ്ഞിക്ക് ഇവര്‍ ഒരോരുതരും പ്രതേകം പ്രതേകം എത്തിച്ചിരുന്നതായും എങ്ങനെയെങ്കിലും മുഖ്യനെ മറ്റണമെന്നും, മുന്നാര്‍, കൊച്ചി, കല്ലായി തുടങ്ങി ചെറുരാജ്യങ്ങളിലെ നാട്ടുപ്രമാണിമാരെ വനവും പുഴയും വിറ്റ്‌തിന്ന് ജിവിക്കാന്‍ അനുവദിക്കണമെന്നും രാജ്ഞീയോട് രഹസ്യമായി കാല്‌പിടിച്ച് കരഞ്ഞുപറഞ്ഞെന്ന് അന്തപുര രഹസ്യം) അതായിരുന്നു രാജസദസ്സിന്റെ മുഖ്യഅജണ്ട.
രാജസദസ്സില്‍വെച്ച് തനെ ഒരു ഒത്തുതിര്‍പ്പിന് രാജാവ് ശ്രമിച്ചു. എന്നാല്‍ മൂന്നാര്‍ രാജ്യം പിടിച്ചെടുത്തതും മുന്നാള്‍ പട്ടാളത്തെ മുന്നറിലേക്കയച്ചതും സെക്രട്ടറിയെ അറിയിച്ചില്ലെന്നും, മൂന്നാര്‍ യുദ്ധം വിജയിച്ചപ്പോള്‍ അവിടുന്ന് കിട്ടിയ മുഴുവന്‍ ക്രെഡിറ്റ് കാര്‍ഡും തനിക്കാണെന്ന് പറഞ്ഞ് രാജവിന്റെ കൈയില്‍ നിന്നും പുട്ടും വളയും വങ്ങാന്‍ ശ്രമിക്കുന്നു, എന്നും പറഞ്ഞ്‌കരഞ്ഞ സെക്രട്ടറിയെ രാജാവ് ഒരുവിധം സമധാനിപ്പിച്ചു.
എന്നാല്‍ മൂന്നാറിലെ രാജാവിന്റെ കൈയില്‍ നിന്നും സെക്രട്ടറി കൈക്കുലി വങ്ങിയെന്നും യുദ്ധരഹസ്യങ്ങള്‍ തൂക്കിവിറ്റെന്നും മുഖ്യന്‍ പരിതപിച്ചു.
മുഖ്യന്റെ ഭരണത്തില്‍ പ്രജകള്‍ മുഴുവന്‍ സന്തോഷവന്മരാണ്. പക്ഷെ രാജ്യം നിലനില്‍ക്കുന്നത് കര്‍ഷകര്‍ തരുന്ന 99 പൈസയുടെ നികുത്തികൊണ്ടല്ല. നാട്ടുപ്രമാണിമാര്‍ നല്‍ക്കുന്ന കപ്പയും പുഴുക്കും തിന്നാണ് ഞാനും പരിവാരങ്ങളും ജീവിക്കുന്നത്. കുറച്ച് വനം വിറ്റോ, പുഴ വിറ്റോ അവര്‍ ജിവിക്കുന്നതിന് മുഖ്യന് എന്താ നാഷ്ടം എന്ന് രാജാവും ചോദിച്ചപ്പോള്‍, മുഖ്യന്‍ പൊട്ടിക്കരഞ്ഞ്‌കൊണ്ട് ഇങ്ങനെ പറഞ്ഞു.
എന്നെ സ്ഥനാര്‍തിയല്ലാതക്കാന്‍ രാജ്ഞി ആദ്യം നോക്കി, തോല്‍പ്പിക്കാന്‍ ഇവരെല്ലാവരും നോക്കി, പക്ഷെ ജനങ്ങള്‍ എന്നെതന്നെ മുഖ്യനാക്കി, ഒരു വിധം മുക്കി മുക്കി ഭരണം തള്ളിനിക്കുമ്പോള്‍ എന്റെ വണ്ടിയുടെ ട്ടയറിന്റെ കാറ്റഴിച്ച് വിട്ട് എന്നെകൊണ്ട് തന്നെ തള്ളിക്കുക, കൂടെയുള്ളവര്‍ തന്നെ ചോദ്യപേപ്പര്‍ ചോര്‍ത്തുക, അശുപത്രിയില്‍ കരീമീന്‍ വില്‍ക്കുക, കള്ളനെ പിടിച്ച് പോലിസുകാര്‍ കടലില്‍ തള്ളുക, തുടങ്ങിയ തൃശ്ശൂര്‍ പൂരത്തിന് മാത്രം കണ്ട്‌വരുന്ന അപൂര്‍വ്വ ഐറ്റംസ്, സാധ ഉത്സവങ്ങള്‍ക്ക്, അതും 50 ശതമാനം ഡിസ്‌കൗണ്ടില്‍, ഇവരെല്ലാവരും നാട്‌നീളെ അവതരിപ്പിക്കുമ്പോള്‍, എനിക്കും എന്റെ പല്ലക്ക് ചുമക്കുന്നവര്‍ക്കും കഞ്ഞിയെങ്കിലും കുടിക്കാനുള്ള വക ഇതിനിടയില്‍ കിട്ടുന്നില്ല. അത്‌കൊണ്ട് എന്നെ ഭരിക്കാന്‍ സമ്മതിക്കില്ലെങ്കില്‍ ഞാന്‍ മുഖ്യന്റെ സ്ഥാനം രാജിവെച്ചിരിക്കുന്നു എന്ന് പറഞ്ഞ് കൈയിലിരുന്ന പേന സെക്രട്ടറിയുടെ നേര്‍ക്ക് വലിച്ചെറിഞ്ഞു.
ഇത് മുഖ്യന്‍ പറഞ്ഞതും, നട്ടുപ്രമാണിമാര്‍ മൊത്തം ചാടിയെഴുന്നേറ്റ് രാജസദസ്സില്‍ സിനിമാറ്റിക്ക് ഡാന്‍സ് നടത്തി.
ഇവരെ നിരാശരാക്കി, രണ്ട് ഉപദേശികളുടെ അദിപ്രായം കണക്കിലെടുത്ത് അവസാനമായി രാജാവ് ഒന്ന്‌കൂടി മുഖ്യനോട് പറഞ്ഞു.
"അവസാനമായി മുഖ്യന് ഒരു ചാന്‍സും കൂടി തരാം, മൂന്നാറില്‍ നിന്നും, കല്ലായി പുഴയുടെ തീരത്ത് നിന്നും സൈന്യത്തെ പിന്‍വലിക്കുക. കൊച്ചിയിലേക്കുള്ള പടയോട്ടം അവസാനിപ്പിക്കുക. മോര്‌വെള്ളം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട കമ്പനിക്കാരെ ഉപദ്രവിക്കാതിരിക്കുക. ഇത്രയും കാര്യങ്ങള്‍ അംഗികരിച്ചാല്‍ മുഖ്യന് സുഖമായി നാല്‌വര്‍ഷം കസേരയിലിരിക്കാം, അല്ലെങ്കില്‍...
ഇതിനോന്നും താന്‍ തയ്യാറല്ലെന്ന് മുഖ്യനും പറഞ്ഞതോടെ സദസ്സില്‍ കൂട്ടയടിക്കുള്ള മണി മുഴങ്ങി.
നാട്ടു പ്രമാണിമാര്‍ രാജവിനെ രഹസ്യമായി കണ്ട് മുഖ്യനെ മാറ്റാന്‍ അദ്യര്‍ഥിച്ചു. നാട്ട് പ്രമാണിമാരെ പിണക്കരുതെന്നും രാജ്യം തനെ കൈവിട്ട് പോകുമെന്നും രഹസ്യന്വേഷണ വിഭാഗം മുന്നറിയിപ്പും മുന്നിലെത്തി. ഒരു നല്ല ഭരണത്തിന്റെ കടക്കല്‍ കത്തിവെക്കാന്‍ മനസ്സില്ല മനസ്സോടെ രാജാവ് തിരുമാനിച്ചു. മുഖ്യനെ മാറ്റന്‍ ഇപ്പോള്‍ ശ്രമിച്ചാല്‍ ജനങ്ങള്‍ ചെരുപ്പൂരി അടിക്കുമെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ രാജാവിനറിയാം. അത്‌കൊണ്ട് തല്‍ക്കാലം രണ്ടാളെയും പുറത്താക്കി, ഒരാളെ അകത്താക്കുന്ന രാഷ്ട്രിയ നടകത്തിന് രാജാവ് അനുമതി നല്‍കി.
കോഴിബിരിയാണി തിന്നാന്‍ മാത്രം വന്ന മന്ത്രിമാര്‍ക്കും, നട്ടുപ്രമാണിമാര്‍ക്കും എത്രയും പെട്ടെന്ന് രാജസദസ്സ് പിരിച്ച്‌വിടണമെന്ന ഒരു ചിന്തമാത്രമേ ഉണ്ടായിരുന്നുള്ളു എന്നത്‌കൊണ്ട് എത്രയും പെട്ടെന്ന്‌തന്നെ ഒരു തിരുമാനം രാജാവിന്റെ കല്‍പ്പനയായി വന്നു.
കൊണ്ടോട്ടി മുഖ്യനെയും സെക്രട്ടറിയെയും താല്‍കാലികമായി സസ്പെന്റ് ചെയ്തിരിക്കുന്നു.
Posted by
ബീരാന്‍ കുട്ടി
at
5/27/2007 11:20:00 am
14
comments
Wednesday, 23 May 2007
ഇതാണ് പുട്ട്
ഇതാണ് പുട്ട്.
സ്പെഷല്‍ രണ്ട് കുറ്റി പുട്ട് തറവാടിക്കും വല്ല്യമ്മായിക്കും.
അവശ്യമുള്ളവര്‍ സന്ദര്‍ശിക്കുക.
ബീരാന്‍ വിലാസം ഹോട്ടല്‍
ദെര ദുബൈ.
ക്രെഡിറ്റ് കാര്‍ഡ് മറക്കരുത്.
Posted by
ബീരാന്‍ കുട്ടി
at
5/23/2007 01:23:00 pm
21
comments
Monday, 21 May 2007
ബ്ലൊഗും, ഞാനും പിന്നെ മീറ്റും.
കൊണ്ടോട്ടി ബ്ലൊഗ് മീറ്റിലെ മൈക്ക് കയ്യിലെടുത്ത് ബീരാന്‍ ഫുള്‍ വോളിയത്തില്‍ വെച്ച് കീച്ചി.
ഇവിടെ കൂറ്റിയടിച്ചിരിക്കുന്ന പല പുലികളും മറ്റുള്ളവരുടെ ബ്ലൊഗിലേക്ക് അനുവദിച്ച സന്ദര്‍ശന വിസ ലാപ്സാക്കി കളയുന്നു എന്നറിഞ്ഞതില്‍ സന്തോഷം.പുതിയ എഴുത്ത്‌കാരുടെ തോന്ന്യക്ഷരങ്ങള്‍ വായിക്കാന്‍ അറിയില്ലെങ്കിലും, നന്നക്കണം, നന്നവുന്നുണ്ട്, ഇങ്ങനെ എഴുതിയാല്‍ നന്നായിരുന്നു എന്നെങ്കിലും വെച്ച് കാച്ചണം, അറ്റ് ലാസ്റ്റ് ഒരു ഇസ്മയ്‌ലി എങ്കിലും അവിടെ വെച്ചിട്ട് പോരാം. സമയകുറവാണ് കാരണം എന്ന പതിവ് സത്യം വിളിച്ച് പറയരുത്ത്. എല്ലാവരും തുടക്കത്തില്‍ തനെ എന്നെ പോലെ എഴുതണമെന്ന് (എന്റെ മുഖത്ത് അതിന്റെ അഹങ്കാരം തീരെ ഇല്ല, എന്റെ അദ്യത്തെ പോസ്റ്റ് വായിക്കാന്‍ മുന്ന് കണ്ണട വാങ്ങി ഫിറ്റിയ വിരുതന്മരെ നന്ദി, അക്ഷരതെറ്റ് എന്റെ തെറ്റണോ) വാശിപിടിക്കരുത്.
ഞാന്‍ കമന്റിടാന്‍ ഒരുപാട് സ്ഥലത്ത് ചെന്നു. എല്ലാവരും എന്റെ ഐഡി നോക്കി, പിന്നെ ദെ കിടക്കുന്നു. എനിക്കറിയാത്ത കൂറെ അക്ഷരങ്ങള്‍ പിന്നെം ടൈപ്പാന്‍, ഞാന്‍ ടൈപ്പി, ഒന്നല്ല, രണ്ടല്ല, ... സമയമില്ലാന്ന് പറഞ്ഞു നോക്കി, വിടണ്ടെ, 4-5 പ്രവശ്യം ടൈപ്പി, പിന്നെ ആ പണി നിര്‍ത്തി. അത്‌കൊണ്ട്, എല്ലവരോടും ഞാന്‍ കല്‍പ്പിക്കുന്നു, (കാല്‌പിടിച്ച് കരഞ്ഞു എന്ന സത്യം റ്റി.വി. ക്കാരോട് പറയരുത്) കഴിയുമെങ്കില്‍ വേര്‍ഡ് വേരിഫിക്കേഷന്‍ ഇടിച്ച് നിരത്തുക. അത് മുതലാളിത്ത, ജെന്മി പ്രഭുകളുടെ ആശയമാണ്.
പിന്നെ, തമ്മില്‍ തല്ലാന്‍ ഈ സ്ഥലം ഉപയോഗിക്കരുത്, അതിന് മുന്നാറിലോ, നാലാറിലോ, അട്ടപ്പാടിയിലോ മിച്ചഭൂമി മിച്ചമുണ്ടെങ്കില്‍, ബാങ്കില്‍ വല്ലതും മിച്ചമുണ്ടെങ്കില്‍, എല്ലാംകൊണ്ടും മെച്ചമുണ്ടെങ്കില്‍ അവിടെ ഉപയോഗിക്കുക. തെറിവിളിക്കാന്‍ പറ്റിയ ഭാഷ ഇഗ്‌ളിഷ, മലയാളത്തെ ജാമ്യത്തില്‍ വിടുക.കവിതകള്‍ മാത്രം വാഴിക്കുന്ന കൂറെ ലാലനാമണികള്‍ ഇവിടെ കിടന്നുറങ്ങുന്നത് കാരണം, അവര്‍ എഴുന്നേറ്റാല്‍ അവരോട് കാര്യം പറഞ്ഞുമനസ്സിലാക്കുക. എന്നിട്ടും മനസ്സിലായില്ലെങ്കില്‍ പിന്നെ........
.....പിന്നെ ഞാന്‍ എന്ത് ചെയ്യാന.
ചില്ലിട്ട് വെച്ച പടങ്ങളോക്കെ പൊടിതട്ടിയെടുത്ത് വില്‍ക്കുന്ന ചില വിരുതന്മര്‍ ശ്രദ്ധിക്കുക. പട്ടിയെ പിടിച്ച് ആടാക്കം, പക്ഷെ അതെ ആടിനെ കറന്ന് പാല് വിറ്റ് പട്ടയടിക്കരുത്.
ഇത്രെം കേട്ടിട്ട് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു.
ഏന്നെ തല്ലികൊല്ലാന്‍, അതല്ല, വെറെ എന്ത്‌തോന്നുന്നു, അറിയാന്‍ അഗ്രഹമുണ്ട്.
Posted by
ബീരാന്‍ കുട്ടി
at
5/21/2007 03:15:00 pm
17
comments
Labels: Blog Meet
Sunday, 20 May 2007
കൊണ്ടോട്ടി മുഖ്യന് വധഭിഷണി
കൊണ്ടോട്ടി മുഖ്യന് വധഭിഷണി. അന്വേഷണതിന് ബീരാന്‍ വിദേശത്തേക്ക്.
കൊണ്ടോട്ടി രാജ്യത്തിന്റെ രഹസ്യ അന്വേഷണ എജന്‍സി തലവന്‍ ബീരാനും അസിസ്റ്റന്റ് കോയാലിയും ജിദ്ധയില്‍ വിമാനമിറങ്ങി. കാത്തിരുന്ന എംമ്പസി ഉദ്യോഗസ്ഥരെ മുഴുവന്‍ കബളിപ്പിച്ച് ബീരാന്‍ ലിമോസിന്‍ പിടിച്ച് ശറഫിയയിലേക്ക് വച്ച് പിടിച്ചു.
അംമ്പര ചുംമ്പികളായ കെട്ടിടങ്ങള്‍ റോഡിനിരുവശവും, അധികവും ഗ്ലാസ് ബില്‍ഡിങ്ങുകള്‍. റോഡില്‍ നിറയെ വാഹനങ്ങള്‍, ആരെയും അലോസരപ്പെടുത്താതെ തെന്നി നീങ്ങുന്ന നയന മനോഹരമായ കാഴ്ച. ഉറക്ക ക്ഷീണംകൊണ്ട് ബീരാനും കോയാലിയും കണ്ണടച്ചു മഴങ്ങി.
"എന്താ ബീരാന്‍ക ഒരു മണം, ഞമ്മള്‍ കൊച്ചിലെത്ത്യ" കോയ ചോദിച്ചു. കാറിലിരുന്ന് മയങ്ങുന്ന ബീരാന്‍ മൂക്ക് തുറന്നു.
"ഇങ്ങള്‍ ഇപ്പോ ശര്‍ഫിയെലെത്തി, അതാ ഇത്രിം നല്ല മണം." ഡ്രൈവര്‍ പറഞ്ഞു. ബീരാന്‍ കണ്ണ് തുറന്ന് ചുറ്റും നോക്കി.
"ഇതെന്ത ഡ്രൈവറെ ഞമ്മള്‍ കൊണ്ടോട്ടിതനെ, ഒരു വണ്ടിക്ക് തെനെ പോകാം പറ്റാത്ത റോഡ് ഞമ്മല്‍ കൊണ്ടോട്ടില് മത്രെ കണ്ടിട്ടുള്ളു"
"ഇതാണ് ശര്‍ഫിയെലെ പോസ്റ്റാഫിസ്, ഇങ്ങക്ക് ഇബടെ തനല്ലെ എര്‍ങ്ങണ്ടത്."
"ഞമ്മളെ ചങ്ങാതി ബെരാന്ന് പരഞ്ഞിനി, ഒനെ കാണാല്ലല്ലോ, ഞമ്മളെ കൈകല്‍ പൈസിം ഇല്ല. എന്തപ്പോ ചെയ്യ കോയ"
"ഇങ്ങളെട്ത്ത് ഒന്റെ മൊബൈല്‍ നമ്പര്‍ ഇല്ലെ. ഒന്ന് അങ്ങട്ട് വിളിച്ചോക്കി" ബീരാന്‍ സുഹൃത്തിന്റെ മൊബൈല്‍ നമ്പര്‍ കുത്തി. നലാഞ്ച് മിനിട്ട് ചെവിയില്‍ വെച്ചപ്പോ മൊബൈലില്‍ നിന്നും
"ഇനല്‍ അതിഫ് അല്‍ മത്‌ലൂദ്, ല യുംകിനു ലി തസലു ബിഹിലാന്‍..."
"ഇതെന്താ കോയ, മൊബൈല്‍ ഒന്റെ അറബിന്റെ കൈകലാന്ന തൊന്ന്ണത്. ഇന്നാ, ഇജി ഒനോട് സംസരിച്ചോ" കോയ ഫോണ്‍ വാങ്ങി, പറയുന്നത് മുഴുവന്‍ ശ്രദ്ധിച്ചു, എന്നിട്ട് പറഞ്ഞു.
"ബീരാന്‍ക, ഇത് ഞമ്മള്‍ ഓത്ത്‌പള്ളില് പടിച്ച അറബിയല്ല. ഇതാറബി വെറെണ്. ഇത് ഞമ്മക്ക് അറിയുല്ലാ."
"പിന്നെന്തിനാ കോയ അന്നെ ഇന്റോപ്പം പണ്ടാറടക്കിയത്. അറബി അറിയ്യാന്ന് പറഞ്ഞിട്ടല്ലെ അന്നെ ഞമ്മല്‍ സര്‍വ്വിസിതെനെ ഇട്‌തത്ത്. ഇഞ്ഞിപ്പോ എന്ത ചെയ്യ റബ്ബെ"
ബീരാന്‍ ചുറ്റും കണ്ണോടിച്ചു. കൈലിമുണ്ടും ഫുള്‍കൈ ഷര്‍ട്ടും ധരിച്ച ഒരു മാന്യന്‍ അവരുടെ അടുതെത്തി.
"കൂയ്, കുട്ട്യെ, നോക്യ, ഞങ്ങള്‍ ഇവടെ പുതീതാ, ഒരു ചെങ്ങായ്ക്ക് ഫോണ് ചെയ്ത്‌ട്ട് ഓന്‍ ഇട്‌ക്‌ണില്ലാ, ഇജി ഒന്ന് നോക്യ, ഒന്റെ അറബിയാന്ന തോന്ന്‌ണത്, ഇജി ഒന്നു സംസരിച്ചി നോക്യ, അയമു എവടെന്ന് മാത്രം ചോയ്ച്ചാളാ. ന്നാ"
ബീരാന്‍ ഫോണ്‍ മാന്യനെ എല്‍പ്പിച്ചു. മാന്യന്‍ മാന്യമായി ഫോണും കൊണ്ട് നടന്നു. ബീരാന്‍ പിറകെയും, സെക്കന്റിനുള്ളില്‍ മാന്യന്‍ അപ്രത്യക്ഷമായി, ചുറ്റും തിരഞ്ഞ കോയ പറഞ്ഞു "പൊടിപ്പോലുമില്ല കണ്ടുപിടിക്കാന്‍"
ഇതൊക്കെ കണ്ട് ചുറ്റും ആളുകള്‍ നില്‍പ്പുണ്ടെങ്കിലും ആരും അവരെ ശ്രധിക്കുന്നില്ല. ആര്‍ക്കും അതിനുള്ള സമയമില്ല.
അല്‍പ്പം കഴിഞ്ഞ് ഒരാള്‍ ബീരാന്റെ തോളില്‍ കൈവെച്ച്‌കൊണ്ട് ചോദിച്ചു.
"ബീരാന്‍ ന്ന പേര് ലെ, പാസ്പോര്‍ട്ട് ബിക്കണോ, 2000 റിയാല്‍ തരാം."
"കോയാ, അന്റെ പാസ്പോര്‍ട്ട് വിറ്റാളാ, അതൊണ്ട് അങ്ങനെങ്കിലും ഒരു ഒബകാരം കിട്ടട്ടെ"
"വെണ്ട, പാസ്പോര്‍ട്ടോന്നും ഇപ്പം തനെ വില്‍ക്കണ്ട"
ചൂക്ക് കാപ്പി, പായസം, കാപ്പി, കാപ്പി" എന്ന് വിളിച്ച് പറഞ്ഞുകൊണ്ട് മെല്ലിഞ്ഞ ശരിരവുമായി ഒരാള്‍ മുന്നിലെത്തിയതും ബീരാന്‍
"മജീദെ, കൂയ്, ഞാന്‍ ബീരാനാ, അല്ല പഹയാ, അനക്ക് ജിദ്ധെല്ല് സ്വാന്തായ്ട്ട് ഹോട്ടല് ഇണ്ട്ന്നല്ലെ ഇജി നാട്ടില് പറഞ്ഞി നടക്ക്‌ണത്. ഇതപ്പോ അന്റെ ഹോട്ടല്"
കൂടുതലെന്നും കേള്‍ക്കാന്‍ നില്‍ക്കാതെ മജീദ് മുന്നോട്ട് നടന്നു. "ചൂക്ക് കാപ്പി, പായസം, കാപ്പി, കാപ്പി, പപ്പടം, കരിയെപ്പിന്റെല, പപ്പടം മാണോ, പപ്പടം"
**************
"ബീരാന്‍കാ. അസലാമു അലൈക്കും."
"വ അലൈക്കും അസലാം. അയ്മുദു, ഇജി നല്ല ആളാ, എവടെ അന്റെ ഫോണ്, ഞങ്ങല്‍ ആകെ സുയ്പ്പായി"
ബീരാന്‍ ഒറ്റശ്വാസത്തില്‍ നടന്ന കാര്യങ്ങല്‍ മുഴുവന്‍ പറഞ്ഞു.
"സരല്ലാ, മൊബൈലല്ലെ പൊയിട്ടുള്ളു. പാസ്പോര്‍ട്ടും ബാഗ്ഗും കൈകലില്ലെ, ബെരി പോകാം "
ഇടിഞ്ഞ് വിഴാറായ കെട്ടിടങ്ങല്‍ക്കിടയിലൂടെ, ദുര്‍ഗന്ധം വമിക്കുന്ന ഇടുങ്ങിയ വഴികളിലൂടെ മുന്നോട്ട്, ഒരാള്‍ക്ക് മാത്രം നടന്ന് പോകാവുന്ന ഇടവഴിയിലൂടെ ബീരാനും കോയയും അയമുവിന്റെ റൂമില്‍ കയറി. ഒരു ചെറിയ റൂമില്‍ തലങ്ങും വിലങ്ങും കട്ടിലിട്ട് നലഞ്ചാളുകള്‍ കിടന്നുറങ്ങുന്നു.
---------------------------------------------
"കോയ, അപ്പോ ഞമ്മക്ക് ഇന്ന് തനെ ഒപ്പറേഷന്‍ തുടങ്ങണം, ആ നമ്പര്‍ ഒരു ഹോസ്പിറ്റലിന്റെതാന്നല്ലെ പറഞ്ഞത്. ആദ്യം ഞമ്മക്ക് അങ്ങട്ട് പോകാ"
ബീരാനും കോയയും അയമുവിന് പിന്നലെ നടന്നു. ചുറ്റും നോക്കി കോയ അശ്ചര്യപ്പെട്ടു.
"അയമൂ, ഭൂമീലെ അശുപത്രിന്റിം ഹെഡാപ്പീസ്സ് ഇബടെണോ, നാല് ഭാഗത്തും അശുപത്രി മത്രെ കണാനുള്ളൂ. എന്തോരം അശ്പത്രിയാ ഇവടെ"
"ഇതൊക്കെ ചെറുതല്ലെ, ബല്യ ബല്യ അശ്പത്രിന്റെ പണി നടക്ക്‌ണുള്ളു. എല്ലം കൊണ്ടോട്ടികാരതെന്നെ"
വ്യക്തമായ തെളിവുകള്‍ നാട്ടില്‍നിന്ന് തനെ ശേഖരിച്ച് വന്നത്‌കൊണ്ട് നേരെ കയറിച്ചെന്ന് ഒരു യുവതിയെ പേടിപ്പിച്ചപ്പോള്‍ ഒരുപ്പാട് ഉത്തരം കിട്ടി, ചോദ്യങ്ങള്‍ ഇനിയും ബാക്കി.
അങ്ങനെ സംഘം അടുത്ത ഇരയെ തേടി ഒരു കമ്പനിയുടെ ലെബര്‍ ക്യമ്പിലേക്ക്.
ടൗണില്‍ നിന്നും 40 കിലോമിറ്റര്‍ അകലെ, ചുട്ട് പൊള്ളുന്ന മരുഭൂമിയില്‍, നിറഞ്ഞൊലിക്കുന്ന സെപ്റ്റിക് ടാങ്കുകള്‍ക്കിടയില്‍, 12 ആളുകള്‍ ഒരുമുറിയില്‍ സുഖമായുറങ്ങുന്ന, വെള്ളമില്ലാത്ത, 4000 തില്‍പരം ജോലിക്കാരുടെ താവളം.
Posted by
ബീരാന്‍ കുട്ടി
at
5/20/2007 10:17:00 am
10
comments
Wednesday, 16 May 2007
വേള്‍ഡ് ബ്ലൊഗര്‍ മീറ്റ് ഇന്‍ കൊണ്ടോട്ടി.
വേള്‍ഡ് ബ്ലൊഗര്‍ മീറ്റ് ഇന്‍ കൊണ്ടോട്ടി.
എല്ലാ രാജ്യക്കാരും സ്വയം മീറ്റ് സംഘടിപ്പിക്കുന്നതില്‍ അസൂയ പൂണ്ട്, കൊണ്ടോട്ടി മഹാരാജ്യത്തെ സകലമാന ബ്ലൊഗര്‍മാരുടെയും മീറ്റ് എതെങ്കിലും വര്‍ഷം ഫെബ്രുവരി 30ന് വിപുലമായി അഘോഷിക്കുന്നതാണ്.
പാര്‍ക്കുകളും, നക്ഷത്ര ഹോട്ടലുകളും തിങ്ങിനിറഞ്ഞ് നില്‍ക്കുന്നതിനാല്‍, സ്ഥലം പ്രശ്നമാവില്ലാന്ന് നമ്മുടെ ഖജാന്‍ജി അറിയിക്കുന്നു. (പ്രസിഡന്റ്, സെക്രട്ടറി ഇവരോക്കെ, പേനും നോക്കി വിട്ടിലിരിക്കും, ഖജാന്‍ജി കാര്യങ്ങള്‍ നടത്തും, അത് ഈ മിറ്റിന്റെ മാത്രം പ്രതേകതയാണ്. ആരും കോപ്പരുത്) കൊണ്ടോട്ടി നേര്‍ച്ച കഴിഞ്ഞതിനാല്‍ ബസ്സ്‌സ്റ്റാന്റിന്റെ പടിഞ്ഞാറ് ഭാഗത്തെ വിശാലമായ പാടശേഖരം ഒരു വിശാല മനസ്കന്‍ മീറ്റ് നടത്തുവാന്‍ സംഭാവന ചെയ്തിരിക്കുന്നു.
ഉല്‍ഘാടനം ചെയ്യാന്‍ എന്നെ വിളിക്കരുത് എന്ന് പലപുലികളും താഴ്മയോടെ അപ്ലിക്കേഷന്‍ സമര്‍പ്പിച്ചിരിക്കുന്നത് കൊണ്ടും, അവരുടെ സുരക്ഷ കണക്കിലെടുത്തും, ഉല്‍ഘാടനം അവസാന ഐറ്റമായി മാറ്റിയിരിക്കുന്നു.
ഈ മീറ്റില്‍ പങ്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് കരിപ്പുര്‍ വരെയുള്ള വിമാന ട്ടിക്കറ്റ് എതെങ്കിലും ബാങ്കിന്റെ ബതാക്ക ഉപയോഗിച്ചാല്‍ എവിടെന്നെങ്കിലും കിട്ടുന്നതാണ്. മിറ്റിന്റെ ഒരുമാസം മുന്‍പെങ്കിലും വിമാനതില്‍ കയറുക, അല്ലെങ്കില്‍ മീറ്റ് കഴിഞ്ഞാലും നിങ്ങല്‍ കരിപ്പുരില്‍ എത്താന്‍ സാധ്യതയില്ല.
പാവപ്പെട്ടവര്‍ക്കായി, രാജാവിന്റെ ട്ടയറില്ലാത്ത വിമാനവും, തുരുമ്പ് പിടിച്ച വിമാനവും ഉണ്ടായിരിക്കുന്നതാണ്.
ഈ മീറ്റ് നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത്,
പഴകിയ പുട്ടും കടലയും ചൂടോടെ ലഭിക്കുന്ന യു. എ. ഇ യിലെ എക സ്ഥാപനം.
ബീരാന്‍ ട്ടെസ്റ്റ് ബട്ട്‌സ്,
പഴയങ്ങാടി
കൊണ്ടോട്ടി
കാദര്‍ക്ക മൊബൈല്‍ ഓഫ് ചെയ്യുക. ഇല്ലെങ്കില്‍ എസ്‌കെപ്പ് അവും. രാമന്‍ ഒരോറ്റ അടിയും മിസ്സാക്കരുത്. കമ്മറ്റി അറിയാതെ മൈമ്മദ് പഴങ്കഞ്ഞി വില്‍പ്പന നടത്തരുത്.
ആരും പോവരുത്, അവറാന്റെ ചായമക്കാനിയിലെ സമാവര്‍ ചൂടാവുന്നില്ല. (ആരും ചൂടാവരുത്).
മത്തായിന്റെ പുരസ്കാരമടി തുടങ്ങുമ്പോള്‍ ഓടന്‍ കെല്‍പ്പില്ലാത്തവര്‍ കദിജമ്മായിക്ക് ചുറ്റും ഇരിക്കണം.
സലിം ക്യാമറയുമായി പെണ്ണുങ്ങളുടെ പിന്നാലെ നടക്കതെ എന്നെ ഫോക്കസ് ചെയ്യുക। ബാറ്ററിയും മെമ്മറി സ്റ്റിക്കും പുഷ്പക്ക് ബാറില്‍ വെച്ച് മറന്നിട്ടില്ലെങ്കില്‍, ക്ലിക്കാന്‍ ഗ്രിപ്പുണ്ടെങ്കില്‍, പ്ലീസ്,,,,,
പങ്കെടുക്കാന്‍ കഴിയാത്തവര്‍ ഇവിടെ ഒരു കമന്റിട്ടാല്‍ നന്നായിരുന്നു.
Posted by
ബീരാന്‍ കുട്ടി
at
5/16/2007 09:35:00 am
16
comments
Labels: World bloggers meet in kondotty
Monday, 14 May 2007
ബീരാന്‍ ഒരു പ്രയാസി
"ഉസ്‌മനെ, കോയ, എല്ലാരും ഇള്ള സ്ഥലതോക്കെ അഡ്‌ജസ്റ്റ് ചെയ്ത് ഇരിക്കിട്ടോ"
പതിനഞ്ച് വര്‍ഷത്തെ പ്രവാസ ജിവിതത്തിന് വിരാമമിട്ട് ഒരുപാട് സ്വപ്നങ്ങളുമായി നാട്ടിലേക്ക് പോവാന്‍ തയാറാവുന്ന ബീരാന്റെ റൂം
വര്‍ഷങ്ങളോളമായി ബീരാനും, മറ്റാഞ്ച് പേരും ഈ റൂമില്‍ തനെയാണ് താമസം പട്ടിണിയും പരിവട്ടവും അരെയും അറിയിക്കതെ ഉള്ളത്‌കെണ്ട് ഓണം പോലെ ജീവിക്കുന്നു ഇവര്‍ നാട്ടിലെ എന്താവശ്യതിനും അദ്യം ട്ടിക്കറ്റ് കിട്ടുന്നത് ഈ റൂമിലാണ്। ഷെറഫിയായില്‍ അയത്‌കൊണ്ട്, എല്ലാവര്‍ക്കും വരാനും പോകാനും എള്ളുപ്പവും
"ഒരു പത്ത് മിന്‍റ്റും കൂടി സബുറാകീ, ബീരാന്‍കാന്റെ കയോണ്ട് ഇങ്ങക്ക് എല്ലാര്‌ക്കും കിട്ട്‌ണ അവസന്‍തെ പാര്‍ട്ട്യാത്। അല്ലാ, ഹംസ ബെരാന്ന് പര്‍ഞ്ഞിനി, കാണാല്ല।"
"അല്ല ബീരാന്‍ക, ഹംസ പൈസന്നോ"
"തെരാന്ന് പര്‍ഞ്ഞ്‌ണ്ട്, ഇപ്പോ ഒന്റെ കാര്യം ഇച്ചിരി കഷ്ടാന്ന കെട്ടത്"
"ഇങ്ങളെ ഒരു കാര്യം, ഓനെ, നാട്ടില്‍ പത്ത് സെന്റ് സ്ഥലും ഒരു പെരിം മാങ്ങി, അത് ഇങ്ങളറിയോ, ഇങ്ങളെ കൈകന്ന് എല്ലാരും കായിമങ്ങിട്ട് ഇങ്ങനെ മുങ്ങി നടക്കല്ലെ. ഇങ്ങള് ഒന്ന് കടുപ്പിച്ച് ചോയ്ച്ച കിട്ടും, പക്ഷെ ഇങ്ങള് ചോയ്ച്ചുല."
"പൊട്ടെ, അതൊണ്ട് ഓന് നാന്നയ്ക്കോട്ടെ"
"ഇങ്ങക്ക് ഇബടെ വള്ളത്തിന് പ്രശ്നണ്ടോ""രണ്ടാഴ്ചകുടുമ്പള്ള ഇബടെ ലെന്‍ല് വെള്ളം ബെരല്, പുടുച്ചി വെക്കാന്‍ പോര്‍ത്ത് വല്യോര് ട്ടങ്കി ഞമ്മള്‍ പിറ്റാക്കീണ്, അതോണ്ട് വെല്യെ കോഴ്പം ഇല്ല।"
"ബീരന്‍കന്റെ ഒരു സന്തോഷം കണ്ടിലെ, അല്ല ബിരന്‍കാ പാസ്പോര്‍ട്ട് കിട്ടിയോ, കഫീല് എന്ത്‌പറഞ്ഞി"
"ഓന്റെ കജും കാലും പുടിച്ചി അത് ഞമ്മള്‍ മാങ്ങി കോയ, ഓന് എക്സിറ്റ് അടിച്ചി തെരാന്‍ വല്യെ ഇസ്ട്ടം ഒന്നൂല്ല. ന്നാലും എന്തോ കുദ്‌റതോണ്ട് ഓന്‍ അത് ശരിയാക്കി തന്ന്. റി എന്റ്രി അടിച്ചി തെരാന്ന് ഓന്‍ ഇന്നലിം കൂടി പര്‍ഞ്ഞതാ. ഓന് മാസം മാസം മുന്നൂറ് റിയാല് കിട്ട്‌ണതല്ലെ. ബെല്യെ ഇഷ്‌ട്ടോന്നും ഇണ്ടവുലാ"
"അപ്പോ, എക്സിറ്റ് അടിച്ച് തനെ പോകാന്‍ തിര്‌മാന്‍ച്ചോ ബീരാന്‍ക, കൈഞ്ഞറവ്‌ശ്യം പോയത് ഓര്‍മ്മണ്ടോ"
"ഞാം സെലിമെ ഞമ്മളെ നാട്ട്‌കല്ലെ പോണത്, പയ്‌നഞ്ച് കൊല്ലതിനെടക്ക് ഞാന്‍ നാല്‌റാവ്‌ശ്യാ നാട്ടില് പോയത്, അകെ നാട്ടില് നിന്നത് പന്ത്രണ്ട് മാസ്സും. അല്ല, കൊല്ലം കൊല്ലം നാട്ട്‌ല് പോണെ അനക്ക് മനസ്സിലാവുല്ല സലീമെ. പിന്നെ കുട്ട്യെള്ള് രണ്ടും ചെര്‍തല്ലെ, പെരന്റെ പണ്യും കയ്ഞ്ഞി, ബല്ലാണ്ട് ബെസ്മിചുമം ഇങ്ങളൊക്കെ ഇല്ലെ ഇബടെ. ഞമ്മക്ക് അപ്പം പിനീം കെറിപോരാന്ന്"
"അപ്പോ, രണ്ടും കല്‍പിച്ച പോക്‌ലെ"
"ക്ഴ്‌ഞ്ഞറാവ്‌ശ്യം ഞാന്‍ ഒരു ചെറി പിട്യ തട്ടികുട്ടിണ്, അന്‍ജന്‍ നോക്കി നടത്‌ണ്ട്, അത് ഒന്നുകൂടി ഉഷാറാക്ക്യാ ഇന്‍ക്കും കുട്ട്യെക്കും സുഖായ്‌ട്ട് ജിവിച്ചാ, ഇവടെ പത്ത് പതിനാല്ല് മണിക്കുര്‍ ഞമ്മള്ള് പണിഇട്‌ക്‌ണതല്ലെ, ഇത്രിം കഷ്ടപ്പാട് എന്തായാലും നട്ടില്‍ ഇണ്ടാവൂല"
പ്രവാസ ജിവിതംകൊണ്ട് സമ്പാധിച്ച കൂറെ നല്ല ചങ്ങതിമാരോട് യത്ര പറഞ്ഞ് ബീരാന്‍ പോയി. പാടവരമ്പും, കൈതോടുകളും നിറഞ്ഞ, പച്ച കുന്നും പുല്‍മേടുകളും സ്വപ്നം കണ്ട്, ഇടിയും മഴയും അന്യമായ എണ്ണപ്പാടതിന്റെ മധുരിക്കുന്ന ഒര്‍മ്മകളുമായി.
വാല്‍കഷ്ണം: ആറ് മാസതിനു ശേഷം ഷറഫിയയില്‍ വെച്ച് ഞാന്‍ വിണ്ടും ബീരാനെ കണ്ടു. അപ്പോ സലീം പറഞ്ഞത് ഇങ്ങനെ "കടല വണ്ടിക്ക് കാറ് ഇടിച്ചത് പോലെ, ബീരാന്‍ക പോയതിനെക്കാള്‍ സ്പീഡില്‍ തിരിച്ച് വന്നു. ഇത് ഒരോ പ്രവാസിയുടെയും വിധിയാണ്"
Posted by
ബീരാന്‍ കുട്ടി
at
5/14/2007 03:42:00 pm
3
comments
Labels: Pravasi
Sunday, 13 May 2007
ഹസ്സന്‍ മുസ്ലിയാര്‍
നാട്ടിലെ കാണായ തെങ്ങിന്‍തോപ്പ് മുഴുവന്‍ കൈയിലുള്ള രണ്ട് തറവാട്ടുക്കാരുടെ ജിവിക്കുന്ന സ്മാരകമാണ് ഞങ്ങളുടെ പള്ളി. നമസ്‌ക്കരിക്കുന്നവന്റെ തലയില്‍ എത് നിമിഷവും അസ്‌റായ്യില്‍ ഓടിന്റെ രൂപത്തില്‍ വിഴാന്‍ പാകതിലാണ് നില്‍പ്പ്. പള്ളിയില്‍നിന്ന് മരിച്ചാല്‍ സ്വര്‍ഗത്തില്‍ നേരിട്ട് കയറിപറ്റാമെന്ന് വഴള് പറഞ്ഞ് നടന്ന മുസ്ലിയാര്‍ പോലും, ഇപ്പോ സര്‍ക്കസുക്കാരെ പോലെ നില്‍ക്കുന്ന ഓടിന്റെ അവസ്ഥ കണ്ടിട്ട്, നമസ്‌ക്കരിക്കാന്‍ വരാറില്ല. ദിവസങ്ങല്‍ മാത്രം നിണ്ടുനില്‍ക്കുന്ന സേവനം അവസാനിപ്പിച്ച് വരുന്ന മുസ്ലിയാര്‍ മടങ്ങിപോവുന്ന കാഴ്ച് ഞങ്ങള്‍ക്ക് പരിജിതമായി. അവസാനം ഹസ്സന്‍ മുസ്ലിയാര്‍ എത്തിയത് മൂന്ന് മാസത്തെ ശമ്പളം മുന്‍കൂര്‍ കൊടുത്തശേഷമാണ്.
വെള്ളിയാഴ്ചത്തെ ജുമആ നമസ്‌കാരതിനു ശേഷം ഒരു കാര്യം ഞങ്ങള്‍, നാട്ടുകാര്‍ക്ക് ബോധ്യമായി। ഹസ്സന്‍ മുസ്ലിയാര്‍ പുലിയല്ല, പുപുലിയാണെന്ന്. നാട്ടിലെ തലതെറിച്ച സകല ജീവികളും മുസ്ലിയാരെ പേടിച്ച് നാടുവിട്ടതിനാല്‍ ഗ്രാമത്തില്‍ നമസ്‌കരിക്കുന്നവരുടെ എണ്ണം കൂടിയും, പള്ളിയുടെ സ്ഥലം കുറഞ്ഞും വന്നു. പല ആധുനിക ശിക്ഷ വിധികളും പരീക്ഷണാടിസ്ഥാനതില്‍ മുസ്ലിയാര്‍ നടപ്പാക്കി. തറവാടിന്റെ മഹിമ പള്ളിയില്‍ വെണ്ടെന്ന് ഒരു ജുമആ നമസ്‌കാരതിനു ശേഷമുള്ള പ്രസംഗത്തിലുടെ ബുഷിന്റെ സ്റ്റെയിലില്‍ മുസ്ലിയാര്‍ പ്രഖ്യാപിച്ചു. മാസാമാസം പള്ളിയിലെക്ക് കിട്ടികെണ്ടിരുന്ന തെങ്ങയുടെ എണ്ണവും വണ്ണവും കൂടിവന്നു. ഇയാള്‍ക്ക് മന്ത്രം മാത്രമല്ല ജിന്നിന്റെ സേവയും ഉണ്ടെന്ന് ആളുകള്‍ പിറുപിറുത്തു. എല്ലാറ്റിനുമുള്ള ഒറ്റമൂലി മുസ്ലിയാരുടെ കൈയില്‍ ഉണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം. അതുവരെ എവിടെയെന്ന്‌പ്പോലും അറിയതെ കാട് പിടിച്ച് സ്വസ്ഥമായി കിടന്നുറങ്ങിയ മയ്യത്തിനരികില്‍ പ്രാര്‍ഥനയുമായി അനന്തരാവകാശിക്കള്‍ മല്‍സരിച്ചു.
അങ്ങനെയുള്ള എന്റെ ഗ്രാമത്തിലേക്ക്, ഒരു വെള്ളിയാഴ്ച।
പള്ളിയുടെ പണിതുടങ്ങാന്‍ പള്ളികരികിലെ മയ്യത്ത് എന്തുചെയ്യണം എന്ന ചര്‍ച്ച ഒടുവില്‍ തമ്മില്‍ തല്ലായി രണ്ടാളുകള്‍ തമ്മില്‍ അടിനടത്തി ഉല്‍ഘാടനം ചെയ്തു। അത്, ഊതികാച്ചി രണ്ട് കുടുംബങ്ങള്‍ എറ്റെടുത്ത് വിജയകരമായി അഘോഷികുന്ന സമയതാണ് തല്ലുക്കിട്ടാതവരെ നിരാശരാക്കി മുസ്ലിയാര്‍ പ്രശ്നം പരിഹരിച്ചത്. പക്ഷെ പതിവുള്ള കുതുബയുടെ സമയതിനു മുന്‍പ് തനെ മുസ്ലിയാര്‍ മൈക് കൈയിലാക്കി പ്രസഗം തുടര്‍ന്നു. പതിവിനു വിവരിതമായി, നബിയുടെ ജീവചരിത്രങ്ങളും സഹാബികളുടെ ധീരമായ പോരാട്ടങ്ങളും കേള്‍ക്കാന്‍ കാതും കൂര്‍പ്പിച്ചിരുന്ന ഞങ്ങളെ നിരശരാക്കി, അന്ന് മുസ്ലിയാര്‍ പ്രസംഗിച്ചത് അനുകാലിക പ്രസക്തമായ അന്നതെ അടിയെകുറിച്ചും അതിന്റെ നേതാക്കളെക്കുറിച്ചുമാണ്. രണ്ടു കുടുംബതിന്റെ സകലമാന ചരിത്രവും ഭൂമിശാസ്ത്രവും ബയോളജിയും മാത്രമല്ല, ഒരു മഹല്ലിന്റെ മുഴുവന്‍ രസതന്ത്രവും മുസ്ലിയാര്‍ പ്രസംഗിച്ചു. അവസാനതെ മഹല് മെമ്പറും പള്ളിയിലെതിയപ്പോയാണ് പ്രസംഗം അവസാനിച്ചത്. ഇകാമത്ത് കൊടുത്ത് നമസ്‌കാരം തുടങ്ങി. ആദ്യതെ സുജൂതിലാണ് മുസ്ലിയാര്‍ക്ക് ബോധം പോയത്, രണ്ട് കുടുംബം മാത്രമല്ല, നാട്ടുകാര്‍ മുഴുവന്‍ തനെ സ്നേഹപൂര്‍വം തൊട്ട്‌തലോടുമെന്നും, പിന്നെ മുത്ത്‌നബി നേരിട്ട് വന്നാല്‍ പോലും എഴുന്നെറ്റ്‌നിന്ന് സലാം പറയാന്‍ തനിക്കാവില്ലെന്നും, പോയ ബോധം എവിടെയെക്കെയൊ കറങ്ങി തിരിച്ച് വിണ്ടും കയറിയപ്പോള്‍ മുസ്ലിയാര്‍ക്ക് മനസിലായതും, അദേഹം ഉറക്കെ കരഞ്ഞു. അതിലും ഉച്ചത്തില്‍ നാട്ടുകാരില്‍ ചിലരും. പാപികള്‍ക്കുള്ള ഭയാനകമായ ശിക്ഷയുടെ വിവരണമാണ് അപ്പോള്‍ മുസ്ലിയാര്‍ ഓതിയത്. രണ്ടാമതെ റകാഹതില്‍ സുജൂതിന്റെ സമയം. കുറെയെറെ ദിക്‍റുകള്‍ ചെല്ലിയിട്ടും മുസ്ലിയാര്‍ എഴുന്നേല്‍ക്കുന്നില്ല. മുസ്ലിയാര്‍ എഴുന്നെറ്റലെ മറ്റുള്ളവര്‍ എഴുന്നെല്‍ക്കൂ.
എന്നും നമസ്‌കാരതിന്റെ അവസാനം മാത്രം പള്ളിയിലെത്താറുള്ള ബീരാന്‍ അന്നും പതിവ് തെറ്റിച്ചില്ല। സലാം വിട്ടുന്നതിനു മുന്‍പ് മാത്രം ഇമാമിനെ പിന്തുടര്‍ന്നാല്‍ മതിയെന്നാണ് ബീരന്റെ പ്രൊട്ടോകോള്‍. ബീരനെതിരെ മാത്രം മുസ്ലിയാര്‍ പ്രസഗിക്കാറില്ല. രണ്ടാളും വലിയ കമ്പനിയണെന്നാണ് നാട്ടിലെ സംസാരം. ബീരാനും മുസ്ലിയാരും ഒരുമിച്ച് പലപ്പോഴും രാത്രികാലങ്ങളില്‍ കൊണ്ടോട്ടി അങ്ങാടിയില്‍ നിന്നും വരുന്നതും പള്ളികുളത്തിന്റെ കല്‍പ്പടവുകളില്‍ ചിന്ത വിശിഷ്ടരായി ഇരിക്കാറുണ്ടെന്നും നാട്ടില്‍ സ്വന്തമായി ഒരു റെഡിയോ സ്റ്റേഷന്‍ നടത്തുന്ന കമ്മിണ്ണിയുടെ വാര്‍ത്ത നാട്ടില്‍ പാട്ടാണ്.
ഇന്നും ബിരാന്‍ മുസ്ലിയാരുടെ പ്രസംഗം കേട്ടിരുന്നു. അപ്പോതനെ ഒരുകാര്യം ബിരാന്‍ ഉറപ്പിച്ചു. "ഇന്ന് ഇബടെ എന്തെങ്കിലും ഒക്കെ നടക്കും. ലൈവായി ഒരു തല്ല് കണ്ടിട്ട് കുറെ കാലായി, ഈ മോല്യാര് വന്നെന്റെശം ഒര് തല്ല് കണാന്‍ ഞമ്മള്ള് ബലാണ്ട് ആശിച്ച് ഇരികെയ്‌നി. ഇന്റള്ളാ, ഇന്നെങ്കിലും ഇജി ഞാമ്മക്ക് അത് കാണിച്ചിതെര്‌ണെ" അധ്യമായി ബിരാന്‍ അത്മര്‍ഥമായി പ്രര്‍ഥിച്ചു.
"ഈ പള്ളില് വെചെനെ പഹയന് മരിച്ചണം ന്ന പൂതി" ബീരന്‍ മനസില്‍ കരുതി। "ഇന്നലെ അന്തിക്ക് അവുശ്യതില്‍ കൂടുതല്‍ വലിച്ച് കെറ്റിയപ്പളെ ഞാമ്പറഞ്ഞതാ, ബെണ്ട മോല്യാരെന്ന്, ബെരനുള്ളത് ബയിക്കല്‍ തങ്ങുല്ലാ, എന്തായാലും ഒയ്ഞ്ഞി, മാറി, നിക്കാ, അതാ ഞമ്മളെ തടിക്ക് നല്ലത്". പരിസരം വിക്ഷിച്ച് കൊണ്ട് ബിരാന്‍ പള്ളിയിലെക്ക് നടന്നു.
അപ്പോഴാണ്, നമസ്‌കാരം കഴിഞ്ഞിട്ട് കല്ല്‌വെട്ടന്‍ പോവാന്‍ കാത്തിരുന്ന കാരി കണ്ടത്, മുസ്ലിയാര്‍ ധ്രിതിയില്‍ ബസില്‍ കയറി പോവുന്നു। "അല്ല, എന്താപ്പത്, സാധര്‌ണ പോക്കരാജിന്റോട്‌തെ ബിരിയാണി ഒയ്‌വാക്കി ഇമ്മ മരിച്ചാലും പോകാത്തെ മോല്യാരാ ഇന്ന് പാഞ്ഞി പോണത്. ആ... എന്തെലും അട്ടെ." കാരി മനസില്‍കരുതി. ആയുധങ്ങള്‍ കൈയിലെന്തി കാരി പള്ളിക്ക് അടുതെത്തിയിട്ടും അരെയും കണാതെ മനസ്സില്‍ പരഞ്ഞത് "ഈ മാപ്ലക്ക് എത്ര കല്ല് വേണംന്ന് അര്‍ഞ്ഞാല്‍ ഇന്നതെ പണി നെരതെ നിര്‍ത്തി ഒരു സിനിമക്ക് പോകെയ്‌നി".അസഹനിയമായ കാത്തിരിപ്പിനൊടുവില്‍, കാരി കൂക്കി, "കൂയ്. ബീ...". മുഴുവനും വിളിക്കുന്നതിനു മുന്‍പ്‌തനെ ബിരാന്‍ കാരിക്ക്‌മുന്നില്‍. പഴയ തമിഴ്ലോറി ബ്രൈക്ക് ഇട്ടത് പോലെ കാരി വിളിനിര്‍ത്തി. ഒന്ന് ഞെട്ടിയെങ്കിലും അത് പ്രകടിപ്പിക്കാന്‍ പറ്റാത അവസരമായത് കൊണ്ട് ഉമിനീരിറക്കി സര്‍വ്വശക്തിയും സംഭരിച്ച് കാരി ചോദിച്ചു.
"ഇജി പള്ളിക്ക് ബെരെ, അതൊ പള്ളിന്ന് പൊഗ്ഗെ"
"ഞമള്‍ നിസ്കരിച്ചാന്‍ പോണെള്ളു കാരിയെ"
"അപ്പോ, മോല്യാര്‍ പള്ളി കയ്ഞ്ഞി പോയല്ലോ ബീരനെ"
ഹെ, ബിരാന്‍ കാരിയുടെ ഞെട്ടല്‍ കടം വാങ്ങുന്നു। കടം വാങ്ങിയത് തിരിച്ച്‌കൊടുത്ത് ഒരുപരിചയവും ഇല്ലാത്ത ബിരാന്‍ ലാവിശായി ഞെട്ടുന്നു. തുറക്കുവാന്‍ കുട്ടാക്കാത കണ്ണുകള്‍ ഒന്ന്‌കൂടി വലിച്ച് തുറന്ന് ബിരാന്‍ പള്ളിയിലേക്ക് നോക്കി, പള്ളിയില്‍ എല്ലാവരും സുജൂതില്‍ തനെ.
"എല്ലാരും സുജൂത്‌ന്ന് ണീച്ചള്ളീ, സലാം ബിട്ടിക്കാള്ളീ, മോല്യെര് ബസ്സ് കേറി പോയി."
Posted by
ബീരാന്‍ കുട്ടി
at
5/13/2007 10:28:00 am
6
comments
Labels: ഹസ്സന്‍ മുസ്ലിയാര്‍