Sunday, 20 May 2007

കൊണ്ടോട്ടി മുഖ്യന്‌ വധഭിഷണി

കൊണ്ടോട്ടി മുഖ്യന്‌ വധഭിഷണി. അന്വേഷണതിന്‌ ബീരാന്‍ വിദേശത്തേക്ക്‌.

കൊണ്ടോട്ടി രാജ്യത്തിന്റെ രഹസ്യ അന്വേഷണ എജന്‍സി തലവന്‍ ബീരാനും അസിസ്റ്റന്റ്‌ കോയാലിയും ജിദ്ധയില്‍ വിമാനമിറങ്ങി. കാത്തിരുന്ന എംമ്പസി ഉദ്യോഗസ്ഥരെ മുഴുവന്‍ കബളിപ്പിച്ച്‌ ബീരാന്‍ ലിമോസിന്‍ പിടിച്ച്‌ ശറഫിയയിലേക്ക്‌ വച്ച്‌ പിടിച്ചു.

അംമ്പര ചുംമ്പികളായ കെട്ടിടങ്ങള്‍ റോഡിനിരുവശവും, അധികവും ഗ്ലാസ്‌ ബില്‍ഡിങ്ങുകള്‍. റോഡില്‍ നിറയെ വാഹനങ്ങള്‍, ആരെയും അലോസരപ്പെടുത്താതെ തെന്നി നീങ്ങുന്ന നയന മനോഹരമായ കാഴ്ച. ഉറക്ക ക്ഷീണംകൊണ്ട്‌ ബീരാനും കോയാലിയും കണ്ണടച്ചു മഴങ്ങി.

"എന്താ ബീരാന്‍ക ഒരു മണം, ഞമ്മള്‍ കൊച്ചിലെത്ത്യ" കോയ ചോദിച്ചു. കാറിലിരുന്ന് മയങ്ങുന്ന ബീരാന്‍ മൂക്ക്‌ തുറന്നു.
"ഇങ്ങള്‍ ഇപ്പോ ശര്‍ഫിയെലെത്തി, അതാ ഇത്രിം നല്ല മണം." ഡ്രൈവര്‍ പറഞ്ഞു. ബീരാന്‍ കണ്ണ്‌ തുറന്ന് ചുറ്റും നോക്കി.
"ഇതെന്ത ഡ്രൈവറെ ഞമ്മള്‍ കൊണ്ടോട്ടിതനെ, ഒരു വണ്ടിക്ക്‌ തെനെ പോകാം പറ്റാത്ത റോഡ്‌ ഞമ്മല്‍ കൊണ്ടോട്ടില്‌ മത്രെ കണ്ടിട്ടുള്ളു"
"ഇതാണ്‌ ശര്‍ഫിയെലെ പോസ്റ്റാഫിസ്‌, ഇങ്ങക്ക്‌ ഇബടെ തനല്ലെ എര്‍ങ്ങണ്ടത്‌."
"ഞമ്മളെ ചങ്ങാതി ബെരാന്ന് പരഞ്ഞിനി, ഒനെ കാണാല്ലല്ലോ, ഞമ്മളെ കൈകല്‍ പൈസിം ഇല്ല. എന്തപ്പോ ചെയ്യ കോയ"
"ഇങ്ങളെട്ത്ത്‌ ഒന്റെ മൊബൈല്‍ നമ്പര്‍ ഇല്ലെ. ഒന്ന് അങ്ങട്ട്‌ വിളിച്ചോക്കി" ബീരാന്‍ സുഹൃത്തിന്റെ മൊബൈല്‍ നമ്പര്‍ കുത്തി. നലാഞ്ച്‌ മിനിട്ട്‌ ചെവിയില്‍ വെച്ചപ്പോ മൊബൈലില്‍ നിന്നും
"ഇനല്‍ അതിഫ്‌ അല്‍ മത്‌ലൂദ്‌, ല യുംകിനു ലി തസലു ബിഹിലാന്‍..."
"ഇതെന്താ കോയ, മൊബൈല്‍ ഒന്റെ അറബിന്റെ കൈകലാന്ന തൊന്ന്ണത്‌. ഇന്നാ, ഇജി ഒനോട്‌ സംസരിച്ചോ" കോയ ഫോണ്‍ വാങ്ങി, പറയുന്നത്‌ മുഴുവന്‍ ശ്രദ്ധിച്ചു, എന്നിട്ട്‌ പറഞ്ഞു.
"ബീരാന്‍ക, ഇത്‌ ഞമ്മള്‍ ഓത്ത്‌പള്ളില്‌ പടിച്ച അറബിയല്ല. ഇതാറബി വെറെണ്‌. ഇത്‌ ഞമ്മക്ക്‌ അറിയുല്ലാ."
"പിന്നെന്തിനാ കോയ അന്നെ ഇന്റോപ്പം പണ്ടാറടക്കിയത്‌. അറബി അറിയ്യാന്ന് പറഞ്ഞിട്ടല്ലെ അന്നെ ഞമ്മല്‍ സര്‍വ്വിസിതെനെ ഇട്‌തത്ത്‌. ഇഞ്ഞിപ്പോ എന്ത ചെയ്യ റബ്ബെ"
ബീരാന്‍ ചുറ്റും കണ്ണോടിച്ചു. കൈലിമുണ്ടും ഫുള്‍കൈ ഷര്‍ട്ടും ധരിച്ച ഒരു മാന്യന്‍ അവരുടെ അടുതെത്തി.
"കൂയ്‌, കുട്ട്യെ, നോക്യ, ഞങ്ങള്‍ ഇവടെ പുതീതാ, ഒരു ചെങ്ങായ്ക്ക്‌ ഫോണ്‌ ചെയ്ത്‌ട്ട്‌ ഓന്‍ ഇട്‌ക്‌ണില്ലാ, ഇജി ഒന്ന് നോക്യ, ഒന്റെ അറബിയാന്ന തോന്ന്‌ണത്‌, ഇജി ഒന്നു സംസരിച്ചി നോക്യ, അയമു എവടെന്ന് മാത്രം ചോയ്ച്ചാളാ. ന്നാ"
ബീരാന്‍ ഫോണ്‍ മാന്യനെ എല്‍പ്പിച്ചു. മാന്യന്‍ മാന്യമായി ഫോണും കൊണ്ട്‌ നടന്നു. ബീരാന്‍ പിറകെയും, സെക്കന്റിനുള്ളില്‍ മാന്യന്‍ അപ്രത്യക്ഷമായി, ചുറ്റും തിരഞ്ഞ കോയ പറഞ്ഞു "പൊടിപ്പോലുമില്ല കണ്ടുപിടിക്കാന്‍"
ഇതൊക്കെ കണ്ട്‌ ചുറ്റും ആളുകള്‍ നില്‍പ്പുണ്ടെങ്കിലും ആരും അവരെ ശ്രധിക്കുന്നില്ല. ആര്‍ക്കും അതിനുള്ള സമയമില്ല.

അല്‍പ്പം കഴിഞ്ഞ്‌ ഒരാള്‍ ബീരാന്റെ തോളില്‍ കൈവെച്ച്‌കൊണ്ട്‌ ചോദിച്ചു.
"ബീരാന്‍ ന്ന പേര്‌ ലെ, പാസ്പോര്‍ട്ട്‌ ബിക്കണോ, 2000 റിയാല്‍ തരാം."
"കോയാ, അന്റെ പാസ്പോര്‍ട്ട്‌ വിറ്റാളാ, അതൊണ്ട്‌ അങ്ങനെങ്കിലും ഒരു ഒബകാരം കിട്ടട്ടെ"
"വെണ്ട, പാസ്പോര്‍ട്ടോന്നും ഇപ്പം തനെ വില്‍ക്കണ്ട"

ചൂക്ക്‌ കാപ്പി, പായസം, കാപ്പി, കാപ്പി" എന്ന് വിളിച്ച്‌ പറഞ്ഞുകൊണ്ട്‌ മെല്ലിഞ്ഞ ശരിരവുമായി ഒരാള്‍ മുന്നിലെത്തിയതും ബീരാന്‍
"മജീദെ, കൂയ്‌, ഞാന്‍ ബീരാനാ, അല്ല പഹയാ, അനക്ക്‌ ജിദ്ധെല്ല് സ്വാന്തായ്ട്ട്‌ ഹോട്ടല്‌ ഇണ്ട്ന്നല്ലെ ഇജി നാട്ടില്‌ പറഞ്ഞി നടക്ക്‌ണത്‌. ഇതപ്പോ അന്റെ ഹോട്ടല്‌"
കൂടുതലെന്നും കേള്‍ക്കാന്‍ നില്‍ക്കാതെ മജീദ്‌ മുന്നോട്ട്‌ നടന്നു. "ചൂക്ക്‌ കാപ്പി, പായസം, കാപ്പി, കാപ്പി, പപ്പടം, കരിയെപ്പിന്റെല, പപ്പടം മാണോ, പപ്പടം"

**************
"ബീരാന്‍കാ. അസലാമു അലൈക്കും."
"വ അലൈക്കും അസലാം. അയ്മുദു, ഇജി നല്ല ആളാ, എവടെ അന്റെ ഫോണ്‌, ഞങ്ങല്‍ ആകെ സുയ്പ്പായി"
ബീരാന്‍ ഒറ്റശ്വാസത്തില്‍ നടന്ന കാര്യങ്ങല്‍ മുഴുവന്‍ പറഞ്ഞു.
"സരല്ലാ, മൊബൈലല്ലെ പൊയിട്ടുള്ളു. പാസ്പോര്‍ട്ടും ബാഗ്ഗും കൈകലില്ലെ, ബെരി പോകാം "

ഇടിഞ്ഞ്‌ വിഴാറായ കെട്ടിടങ്ങല്‍ക്കിടയിലൂടെ, ദുര്‍ഗന്ധം വമിക്കുന്ന ഇടുങ്ങിയ വഴികളിലൂടെ മുന്നോട്ട്‌, ഒരാള്‍ക്ക്‌ മാത്രം നടന്ന് പോകാവുന്ന ഇടവഴിയിലൂടെ ബീരാനും കോയയും അയമുവിന്റെ റൂമില്‍ കയറി. ഒരു ചെറിയ റൂമില്‍ തലങ്ങും വിലങ്ങും കട്ടിലിട്ട്‌ നലഞ്ചാളുകള്‍ കിടന്നുറങ്ങുന്നു.
---------------------------------------------
"കോയ, അപ്പോ ഞമ്മക്ക്‌ ഇന്ന് തനെ ഒപ്പറേഷന്‍ തുടങ്ങണം, ആ നമ്പര്‍ ഒരു ഹോസ്പിറ്റലിന്റെതാന്നല്ലെ പറഞ്ഞത്‌. ആദ്യം ഞമ്മക്ക്‌ അങ്ങട്ട്‌ പോകാ"
ബീരാനും കോയയും അയമുവിന്‌ പിന്നലെ നടന്നു. ചുറ്റും നോക്കി കോയ അശ്ചര്യപ്പെട്ടു.
"അയമൂ, ഭൂമീലെ അശുപത്രിന്റിം ഹെഡാപ്പീസ്സ്‌ ഇബടെണോ, നാല്‌ ഭാഗത്തും അശുപത്രി മത്രെ കണാനുള്ളൂ. എന്തോരം അശ്പത്രിയാ ഇവടെ"
"ഇതൊക്കെ ചെറുതല്ലെ, ബല്യ ബല്യ അശ്പത്രിന്റെ പണി നടക്ക്‌ണുള്ളു. എല്ലം കൊണ്ടോട്ടികാരതെന്നെ"
വ്യക്തമായ തെളിവുകള്‍ നാട്ടില്‍നിന്ന് തനെ ശേഖരിച്ച്‌ വന്നത്‌കൊണ്ട്‌ നേരെ കയറിച്ചെന്ന് ഒരു യുവതിയെ പേടിപ്പിച്ചപ്പോള്‍ ഒരുപ്പാട്‌ ഉത്തരം കിട്ടി, ചോദ്യങ്ങള്‍ ഇനിയും ബാക്കി.
അങ്ങനെ സംഘം അടുത്ത ഇരയെ തേടി ഒരു കമ്പനിയുടെ ലെബര്‍ ക്യമ്പിലേക്ക്‌.

ടൗണില്‍ നിന്നും 40 കിലോമിറ്റര്‍ അകലെ, ചുട്ട്‌ പൊള്ളുന്ന മരുഭൂമിയില്‍, നിറഞ്ഞൊലിക്കുന്ന സെപ്റ്റിക്‌ ടാങ്കുകള്‍ക്കിടയില്‍, 12 ആളുകള്‍ ഒരുമുറിയില്‍ സുഖമായുറങ്ങുന്ന, വെള്ളമില്ലാത്ത, 4000 തില്‍പരം ജോലിക്കാരുടെ താവളം.

10 comments:

 1. ബീരാന്‍ കുട്ടി said...

  കൊണ്ടോട്ടി മുഖ്യന്‌ വധഭിഷണി. അന്വേഷണതിന്‌ ബീരാന്‍ വിദേശത്തേക്ക്‌.

  കൊണ്ടോട്ടി രാജ്യത്തിന്റെ രഹസ്യ അന്വേഷണ എജന്‍സി തലവന്‍ ബീരാനും അസിസ്റ്റന്റ്‌ കോയാലിയും ജിദ്ധയില്‍ വിമാനമിറങ്ങി. കാത്തിരുന്ന എംമ്പസി ഉദ്യോഗസ്ഥരെ മുഴുവന്‍ കബളിപ്പിച്ച്‌ ബീരാന്‍ ലിമോസിന്‍ പിടിച്ച്‌ ശറഫിയയിലേക്ക്‌...

  ഒരു കുറ്റന്വേഷണ കഥ.

  പ്രവാസികളുടെ കാര്യം പറയുമ്പോള്‍, ബീരാനും പ്രയാസത്തിലാവുന്നു.

 2. Sul | സുല്‍ said...

  ബീരാങ്കുട്ട്യേ ഇതു നന്നായീക്ക്ണ്...
  ബാക്കിം കൂടീ പോരട്ടെ ബേഗം...
  -സുല്‍

 3. ഏറനാടന്‍ said...

  ബീരാങ്കുട്ടി ഞമ്മളല്ലാന്ന്‌ തെളിയാന്‍ ഇതിലും വല്യ തെളിവിനി വേണോ! ബീരാങ്കുട്ടി സൗദീലെ ഏതോ മൂലയിലെ പീസിയില്‍ അടിച്ചുകേറ്റുന്ന മൊഴികളാണിതൊക്കെ. ഇനി ഈ നാടനെ ആരും ഡൗട്ടരുതേ.. ഇനി പ്രസ്താവന ഇറക്കണൊ അത്തിക്കുറിശ്ശീ, അഗ്രജോ, വെട്ടോ ങ്‌-ഹേ?

  :))

 4. ബീരാന്‍ കുട്ടി said...

  എറനാടോ,
  ഞമ്മള്‍ സൗദിലല്ലട്ടോ, ഇവിടെ ദുബൈല്‍ തനെയ. മിറ്റാന്‍ വന്നിട്ട്‌ പോലും എന്നെ കണ്ട്‌പിടിക്കാന്‍ കഴിഞ്ഞിലല്ലോ, കഷ്ടം ന്നല്ലാണ്ട്‌ എന്തപ്പോ പറയ്യ്യ. ആ അവലോസ്സ്‌ അസ്സലായി ട്ടോ, അത്‌ തിന്നിട്ട്‌ ചിരിക്കാന്‍ ശ്രമിച്ചവരോട്‌ എന്തുട്ട അഗ്രജ്ജന്‍ മാഷ്‌ പറഞ്ഞത്‌ന്നറിയല്ലോ. ല്ലെ.

 5. സുനീഷ് തോമസ് / SUNISH THOMAS said...

  very gud one....keep it up.

 6. മാരാര്‍ said...

  ബീരാനേ കലക്കി. ഞമ്മക്ക് പെരുത്ത് ഇശ്റ്റപ്പെട്ട്.

  ഇനീം പോരട്ടേ

 7. karempvt said...

  ബീരാങ്കുട്ട്യെ
  മുഖ്യന്‍ നങ്ങളെ കുടുംബ സൊത്താണു അതിലാരും അവകാശവും പട്ടയവും ചോദിച്ച്‌ വരേണ്ട,തരൂല്ല,
  എന്ന്‌ പറഞ്ഞ പിണഞ്ഞ റായിനെ പിച്ചും തോണ്ടും മാന്തും ന്നൊക്കെ ഭീഷണി യായി സൌദിന്ന്‌ മെസ്സേജ്‌ കിട്ടിയിട്ടുണ്ടത്ത്രെ ഞമ്മളെ മീങ്കാരന്‍ അയമുട്ടിടെ മോബയിലിലേക്കാണു മെസ്സേജ്‌ വന്നത്‌ അതും കൂടെ കൂട്ടത്തില്‍ അന്ന്യോശിക്കുക എന്തായാലും പെട്ടെന്ന്‌ വേണം അല്ലേല്‍ എഷ്യനെറ്റ്‌ കാര്‍ ഭീകരവാധിയെ പിടികൂടി ക്രെടിറ്റ്‌ അടിച്ചുമാറ്റും ജാഗ്രതൈ

 8. vimathan said...

  ബീരാന്‍ കുട്ടീ, നന്നായി. പാസ്പോര്‍ട്ട് വരെ വാങാനും, വില്‍ക്കാനും പറ്റുന്ന ഷറഫിയയെ പറ്റി എഴുതിയത് വായിച്ചപ്പോള്‍, പഴയ ഓര്‍മ്മകള്‍ തിരിച്ചു വരുന്നു.

 9. കൈപ്പള്ളി said...

  സുഹൃത്തെ.
  താങ്കള്‍ ആവശ്യപ്പെട്ടതനുസരിച്ച്. ഒരു tutorial ഉണ്ടാക്കിയിട്ടുണ്ട്.

 10. മഹിമ said...

  ഭാഷ വല്ലാതെ മനസ്സിലായില്ല.