Monday 29 December 2008

Happy New Year



Wish you a Happy New Year



Saturday 20 December 2008

ഹപ്പി ക്രിസ്‌മസ്‌ റ്റു യൂ









എല്ലാവർക്കും ക്രിസ്തുമസ്‌ ആശംസകൾ.

ഹപ്പി ക്രിസ്‌മസ്‌ റ്റു യൂ

Saturday 6 December 2008

ബലി പെരുന്നാൾ ആശംസകൾ

എല്ലാവർക്കും

ബലി പെരുന്നാൾ ആശംസകൾ.


ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും പ്രതീകമായ, ബക്രീദ്.

അചഞ്ചലമായ ദൈവ വിശ്വാസത്തിന്റെ കഥ പറയുന്ന ബക്രിദ്.

എല്ലാവിധ പൈശാചിക മോഹങ്ങളിൽ നിന്നും മനസ്സിനെ മുക്തമാക്കുവാനുള്ള അഹ്വാനവുമായി ബക്രീദ്.

.

Thursday 4 December 2008

ഇത്‌ ഇന്ത്യകാരന്റെ വിധി

രാജ്യത്തിന്റെ മാനം കാക്കാൻ ധീരമായി മരണം വരിച്ച ധീര ജാവന്മർ ഉപയോഗിച്ചിരുന്നത്‌ നിലവാരമില്ലാത്ത ബുള്ളറ്റ്‌ പ്രൂഫാണെന്ന് പരിക്ഷണങ്ങൾ തെളിയിക്കുന്നു.

സാധാരണ തോക്കിന്‌ മുന്നിൽപോലും മുബൈ പോലിസ്‌ ഉപയോഗിച്ച ബുള്ളറ്റ്‌ പ്രൂഫ്‌, പരാജയപ്പെട്ടിരിക്കുന്നു. ഇതിനെ വിശ്വസിച്ചാണ്‌, ATS തലവൻ തന്റെ ജീവൻ കളഞ്ഞത്‌.

ചട്ടിതോപ്പിയും, നെഞ്ചിൽ പാളയും തൂക്കി, ഒന്നരമിറ്റർ നീളമുള്ള തോക്കുമായി, ആധുനിക ആയുധങ്ങളുമായി യുദ്ധത്തിനെത്തിയ ഭീകരരെ നേരിടുന്ന ജാവന്മാരുടെ ചിത്രം, ലോകത്തിന്‌ മുന്നിൽ ഇന്ത്യകാരന്റെ യതാർത്ഥ ചിത്രം കാണിച്ച്‌കൊടുത്തു.

ജാവന്മരുടെ ശവപ്പെട്ടിയിൽ പോലും അഴിമതി നടത്തിയ രാഷ്ട്രിയ കോമാളികൾ, നിലവാരമില്ലാത്ത ആയുധങ്ങളും വാങ്ങികൂട്ടിയതായി നാം കണ്ടു.

റോ യിലെ ഉദ്യോഗസ്ഥന്റെ മക്കളും മരുമക്കളും എല്ലാം റോ യിൽ ജോലിചെയ്യുന്നു.

1000 കോടി പ്രതി വർഷം രഹസ്യ ബജറ്റുള്ള റോ യുടെ ഇപ്പോഴത്തെ നിലയെന്ത്‌?.

10 തിവ്രവാദികൾ മുബൈയിൽ വന്ന് അഴിഞ്ഞാടിയിട്ട്‌, അതിനുള്ള കാരണം കണ്ടെത്തുവാനും, എവിടെനിന്ന്, എന്തിന്‌, എങ്ങനെ വന്നു എന്ന് തീർത്ത്‌ പറയുവാനും ഇത്‌ വരെ നമ്മുടെ സർക്കാറിനായില്ല.

ജനത്തിന്റെ സ്വത്തിനും ജീവനും സംരക്ഷണം നൽക്കുവാൻ കഴിയില്ലെങ്കിൽ പിന്നെ നാം നികുതികൊടുക്കുന്നതെന്തിന്‌?.

രാഷ്ട്രിയക്കാരെ പുറത്ത്‌പോകൂ എന്ന മുദ്രവാക്യവുമായി, ആയിരങ്ങളാണ്‌, ഇന്നലെ രാജ്യത്തിന്റെ പലഭാഗങ്ങളിലും തെരുവിലിറങ്ങിയത്‌. അരാഷ്ട്രിയവാദമെന്ന് പരിതപിക്കുന്ന രഷ്ട്രിയ കോമാളികൾക്ക്‌ വിളറി പിടിച്ചിരിക്കുന്നു.

ഒരോ ദുരന്തം സംഭവിക്കുമ്പോഴും ഏതാനും രാജികൾ, നീളമുള്ള പ്രസ്താവനകൾ. കഴിഞ്ഞു. ഇത്‌വരെ നടന്ന ഒരു ദുരന്തത്തിനു പിന്നുലും, ആരാണെന്ന് തെളിയിക്കാൻ, അവരെ നിയമത്തിന്‌ മുന്നിൽ കൊണ്ട്‌വരുവാൻ നമ്മുടെ സർക്കാറിന്‌ കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല.

ഇത്‌ ഇന്ത്യകാരന്റെ വിധി, ബ്രിട്ടിഷുകാരിൽ നിന്നും രാജ്യം എറ്റുവാങ്ങിയവർ, രാഷ്ട്രിയ മേലാളന്മർ, ഭരിക്കുന്ന പാവം ഇന്ത്യക്കാരന്റെ വിധി. അനുഭവിക്കുക.

Wednesday 3 December 2008

എന്താണ്‌ സ്വതന്ത്രം?

എന്താണ്‌ സ്വതന്ത്രം?.

മുബൈ ഭീകരാക്രമണ കേസിലെ പ്രതി, അജ്‌മലിനെ, എഫ്‌ ബി ഐ ചോദ്യം ചെയ്തു.

നല്ല വാർത്ത. അമേരിക്കകാർ എവിടെമരിച്ചാലും, അവിടെ വന്ന്, കേസന്വേഷിക്കാൻ അമേരിക്കക്ക്‌ അവകാശമുണ്ടെന്നാണ്‌ വാദം. അത്‌ പക്ഷെ, ഇന്ത്യയിൽ സംഭവിക്കുമെന്ന് കരുതിയില്ല.

നമ്മുടെ പോലിസും പട്ടാളവും, രഹസ്യന്വേഷണ വിഭഗവും പിന്നെ എന്തിനാണ്‌? മൊസാദിന്റെ വിദക്തർ നരിമണിൽ അന്വേഷണം നടത്തുന്നു. ഒസിയുടെ രഹസ്യ സംഘം പരിശോധിക്കുന്നു.

ധീരമായി മരണംവരിച്ച, വീര ദേശാഭിമാനികൾ സമ്മാനിച്ച സ്വതന്ത്രത്തിന്റെ അർത്ഥമെന്ത്‌?.

ആർക്കും നിയന്ത്രിക്കാവുന്ന ഒരു അടിമരാജ്യമായി ഇന്ത്യമറുകയാണോ?.

ജനാധിപത്യത്തിന്റെ അർത്ഥമെന്ത്‌?.

സ്വാതന്ത്രത്തിന്റെ അർത്ഥമെന്ത്‌?

അമേരിക്കയുടെയും, ഇസ്രയേലിന്റെയും ഒരു സ്റ്റേറ്റ്‌ ആയി ഇന്ത്യ മാറുകയാണോ?.
.