Tuesday 19 February 2008

പുട്ടും പഴവും പിന്നെ പപ്പടവും

പുട്ടും പഴവും പിന്നെ പപ്പടവും.


ബൂലോകത്തെ സകലമാന പുട്ട്‌ പ്രേമികള്‍ക്കും, പുട്ട്‌ യുണിയനും ഞാന്‍ ഇത്‌ വിനയപൂര്‍വ്വം സമര്‍പ്പിക്കുന്നു.


കരിയുന്ന കുടലുമായി, ഓഫിലിരുന്ന് ഈ ചിത്രം കണ്ടാല്‍, എന്നോടുള്ള ദേഷ്യം സഹിക്കവയ്യാതെ, മോണിറ്ററിന്റെ മുഖത്തടിച്ചാല്‍, സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക്‌ ഞാന്‍ ഉത്തരവാദിയല്ലെന്ന മുന്നറിയിപ്പ്‌ വായിച്ചിട്ടും, എന്നോടുള്ള ദേഷ്യം അടങ്ങിയില്ലെങ്കില്‍,... ഈ ഡയലോഗ്‌‌ വെച്ച്‌ കാച്ചിയാല്‍ മതി.


"ഈ ചിത്രം അയച്ച്‌ തന്നവനെ, ഷൈക്ക്‌ ശാഹിദ്‌ റോഡില്‍, കുനിച്ച്‌ നിര്‍ത്തി, കുമ്പിനിട്ടിടിച്ച്‌, ...."

Sunday 17 February 2008

ഇയാളെ തിരിച്ചറിയുവാന്‍ സഹായിക്കുക.




ഇത്‌ റിയാദിലെ വൃദ്ധസതനത്തിലെ ഒരന്തെവാസി. ഇയാള്‍ കഴിഞ്ഞ എട്ട്‌ വര്‍ഷമായി ഇവിടെയാണ്‌. ഇയാളുടെ കഥ ഇങ്ങനെയാണ്‌:-
27-6-2000 - ല്‍ ദിരാബ്‌ റോഡില്‍ നടന്ന കൊള്ളശ്രമത്തിനിടയില്‍ അപകടത്തില്‍പ്പെടുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു. ഷുമൈസി ഹോസ്പിറ്റലിലെ ചികില്‍സക്ക്‌ ശേഷം, ഇക്കാമയോ, എന്തെങ്കിലും തിരിച്ചറിയല്‍ രേഖയോ ഹജരാക്കുവാന്‍ കഴിയാത്തതിനാല്‍ ഇയാളെ ജയിലേക്ക്‌ മാറ്റി.
ജയില്‍വാസ കാലത്തും ഇയാളെ അന്വേഷിച്ച്‌ ആരും എത്താത്തതിനാല്‍ പിന്നിട്‌ ഇയാളെ വൃദ്ധസതനത്തിലേക്ക്‌ മാറ്റി.
ഇപ്പോള്‍ ഇയാള്‍ പൂര്‍ണ്ണ ആരോഗ്യവാനാണെങ്കിലും സംസാരശേഷിയും ഓര്‍മ്മശക്തിയും പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു. (കോടതി രേഖകളില്‍ ഇദേഹത്തിന്റെ പേര്‌ പിലിസ്‌ബര്‍ മൊഹന്‍ എന്നാണ്‌, അങ്ങനെയാണ്‌ അറബിയില്‍ എഴിതിയിരിക്കുന്നത്‌)
അഛനെ നഷ്ടപ്പെട്ട മക്കളുടെ വേദനയറിയുന്നവര്‍, ഇണയെ നഷ്ടപ്പെട്ട ഭാര്യയുടെ വിഷമം മനസ്സിലാക്കുവാന്‍ കഴിയുന്നവര്‍, സഹജീവിയോടുള്ള അനുകമ്പയും കരുണയും മനസ്സില്‍ സൂക്ഷിക്കുന്നവര്‍, മാധ്യമങ്ങള്‍, സംസ്കാരിക സംഘടനകള്‍, ക്ലബുകള്‍, എല്ല്ലാവരോടും ഒരപേക്ഷ.
ഇന്ത്യക്കാരനെന്ന് സംശയിക്കുന്ന ഇയാളെ തിരിച്ചറിയുവാന്‍ സഹായിക്കുക.
(കൂടുതല്‍ വിവരങ്ങള്‍ക്ക്‌ അനില്‍ കുമാറുമായി ബന്ധപ്പെടുക Email: anilalakapuri@yahoo.com)