Tuesday 17 August 2010

മദനിക്ക്‌ വേണ്ടി ഹർത്താലും ബന്ദും.

മദനിക്ക്‌ വേണ്ടി ഹർത്താലും ബന്ദും.

വിശുദ്ധ മാസത്തിന്റെ പവിത്രതയെക്കുറിച്ചും, നിരപരാധിയാണെന്ന് ജനത്തിനെ ബോധ്യപ്പെടുത്താനുള്ള വെപ്രാളത്തിൽ ഉയർത്തിപിടിച്ച പരിശുദ്ധ ഗ്രന്ഥത്തിന്റെ ബലത്തിലും, മദനിയുടെ അറസ്റ്റിൽ പ്രതിഷേധിക്കുവാൻ, പിഡിപി കണ്ടെത്തിയ മാർഗ്ഗമാണ്‌, നാളെ നടക്കുന്ന ഹർത്താൽ.

വിശുദ്ധ മാസത്തിൽ, വിശ്വാസികൾക്ക്‌ മാക്സിമം ബുദ്ധിമുട്ട്‌ സംഭവനചെയ്യുക എന്ന ലക്ഷ്യത്തിനപ്പുറം, ഈ ഹർത്താല്‌കൊണ്ട്‌, മദനിക്ക്‌ എന്തെങ്കിലും ഒരുപകാരം ചെയ്യാനാവുമെന്ന്, പിഡിപി നേതൃത്വം വിശ്വസിക്കുന്നുണ്ടൊ?.

മതനേതാകളും, ഇമാമുമാരും, മദനിക്ക്‌വേണ്ടി കയറിയിറങ്ങിയ ഒട്ടനവധി സ്ഥലങ്ങളുണ്ട്‌. നല്ലത്‌, ഒരു സഹോദരന്‌ വേണ്ടി ചെയ്യുവാൻ കഴിയുന്ന നല്ല കാര്യം. പക്ഷെ, ഈ ഇമ്മാമുമാരും, മത നേതാകളും, ജനങ്ങളെ ബുദ്ധുമിട്ടിലാക്കുന്ന, പ്രതിഷേധ മാർഗ്ഗത്തിൽനിന്നും പിഡിപിയെ വിലക്കുമോ?.

ഖുർആൻ ഉയർത്തിപിടിച്ചത്‌, ഇസ്ലാമിക മൂല്യങ്ങൾ ഉയർത്തിപിടിച്ചായിരുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ, പിഡിപി നേതൃത്വത്തിന്‌ കഴിയണം. അതല്ല, മദനിയെ അറസ്റ്റ്‌ ചെയ്ത ഉടനെ, പഴയപോലെ, പാട്ടപിരിവിനിറങ്ങാമെന്നാണ്‌ പിഡിപി നെതൃത്വം കരുതുന്നതെങ്കിൽ, ഓർക്കുക വല്ലപ്പോഴും, ഇത്‌ കേരളമാണ്‌.

കോയമ്പത്തുർ ജയിലിൽ നിന്ന് പുറത്ത്‌ വരുന്ന മദനിക്ക്‌ സ്വഗതമോതി ഞാൻ ഒരു പോസ്റ്റിട്ടിരുന്നു. മതേതരത്വം നിലനിൽക്കുന്ന നാട്ടിൽ, മനുഷ്യനായി മദനിക്ക്‌ സ്വഗതമെന്ന്.

മുന്നിൽ ഒരു മൈക്കും, കേൾക്കാൻ 4 ആളുകളുമുണ്ടെങ്കിൽ, ആവേശത്തോടെ എല്ലാം മറക്കുന്ന നേതാവിനുദാഹരണമാണ്‌ മദനി. മുന്നിലിരിക്കുന്നത്‌ അനുയായികളല്ലെന്ന് പലവട്ടം ബോധ്യപ്പെട്ടിട്ടും, പിന്നെയും അങ്ങിനെ വിശ്വസിക്കുവാൻ ശ്രമിക്കുന്ന, ശ്രമിച്ച വിഢികളുടെ നേതാവ്‌, ഇപ്പോഴത്തെ വിധി ചോദിച്ച്‌ വാങ്ങുകയായിരുന്നോ?.

കിഴടങ്ങും മദനി, അറസ്റ്റ്‌ ചെയ്യും പോലീസ്‌. ഇത്‌ രണ്ടും സംഭവിക്കാതെ, ഒരു സംസ്ഥാനത്തെ മുഴുവൻ മുൾമുനയിൽ നിർത്തി, ഭരണയന്ത്രം തിരിക്കുന്നവർ, കേരള ജനതത്‌ സമ്മാനിച്ചത്‌ ഉദ്വേഗത്തിന്റെ 4-5 ദിവസങ്ങളാണ്‌.

മധ്യമപുങ്കവന്മാർ ആഘോഷിച്ചു. രാഷ്ട്രപതി വന്നതും, ഒരു സ്വതന്ത്രദിനം കടന്ന്‌പോയതും അവർ അറിഞ്ഞില്ല, അറിയിച്ചില്ല.

ആരെയും, ആട്ടിപിടിച്ച്‌, കുട്ടിലടക്കാൻ ഞങ്ങൾക്ക്‌ കഴിയുമെന്ന്, സാമാന്യ ജനത്തിനെ ബോധ്യപ്പെടുത്തുകയാണോ ചിലർ?. 144 പ്രഖ്യപിച്ച്‌ 4-5 ദിവസം ഒരു പ്രദേശത്തെ ജനങ്ങളെ വലച്ചതിന്‌, ആര്‌ ഉത്തരം പറയും?.

യതീംഖാനയുടെ മറവിൽ, മറഞ്ഞിരുന്ന്, പത്രസമ്മേളനങ്ങൾ മാത്രം നടത്താനുള്ള ധീരത കാട്ടിയ നേതാവിന്റെ പാർട്ടി സ്വത്തല്ല, അൻവാർശേരി എന്നത്‌, ഒർക്കുക.

മദനി ഒരു പരീക്ഷണവസ്തു മാത്രമാണ്‌. കാത്തിരിക്കുക ഫലങ്ങൾക്കായി. കാതോർത്തിരിക്കുക, അപ്രിയ സത്യങ്ങൾക്കായി. സംഘടനയുടെ ബലത്തിൽ, എന്തും ചെയ്യാമെന്ന്, എന്തും പറയാമെന്ന് ചങ്കുറ്റംകൊള്ളുന്നവരുടെ നാട്ടിൽ, സംഘടിക്കരുതെന്ന് ചിലരെ ബോധ്യപ്പെടുത്തുവാനുള്ള ശ്രമത്തിന്റെ പരീക്ഷണം.

സ്വതന്ത്രമെന്നത്‌, ചിലരുടെ മേൽ, ചിലർ അനുഭവിക്കുന്ന തന്ത്രമാണോ?.



37152