Tuesday, 11 December 2007

കരിപ്പുരില്‍ മല തടസ്സം - ടി.കെ. ഹംസ.

കരിപ്പുരില്‍ മല തടസ്സം - ടി.കെ. ഹംസ.

കരിപ്പുരില്‍ നിന്നും വിദേശ വിമാന സര്‍വ്വിസുകള്‍ അനുവദിക്കാത്തിരിക്കാന്‍ കാരണം, കരിപ്പുരിലെ മല യാണെന്ന് ടി.കെ. ഹംസ.

ബീരാന്‍കുട്ടിക്ക്‌ ഒരു സംശയം,
പ്രിയപ്പെട്ട ഹംസ സഖാവെ,അഴ്ചയില്‍ 250-ഓളം വിമാന സര്‍വ്വിസുകള്‍ നടക്കുന്ന കരിപ്പുരില്‍, വിദേശ വിമാന കമ്പനികള്‍ക്ക്‌ മാത്രം എവിടെയാണ്‌ ഒരു മല.

ഹജ്ജിന്റെ സമയത്ത്‌ സൗദി എയര്‍ലൈന്‍സ്‌ കരിപ്പുരില്‍ വന്ന് പോവുന്നത്‌, ഈ മല കണാതെയാണോ. അതല്ല പടച്ചോന്‍, ഹജ്ജിമാരോടുള്ള സ്നേഹംകൊണ്ട്‌ ആ മല തല്‍ക്കാലം ഒരു മാസം ഒളിപ്പിച്ച്‌ വെക്കാറാണോ?

ഇത്രയും സര്‍വ്വിസുകള്‍ എല്ലാ കാലവസ്ഥയിലും ഇവിടെ നടക്കുബോള്‍, വിദേശ കമ്പനികള്‍ക്ക്‌ എന്താണ്‌ ഒരു കാലവസ്ഥ പ്രശ്നം.?

മഴയും മഞ്ഞും പറഞ്ഞ്‌, വിമാനം തിരിച്ച്‌ വിടുന്നത്‌ കൊച്ചിയിലേക്കാണ്‌ സഖാവെ, അത്‌ ആരുടെ ലാഭത്തിനാണെന്ന് മനസ്സിലാവാന്‍ എം.പി. ഡിഗ്രി വേണ്ട. കൊണ്ടോട്ടി പച്ചക്കറി മാര്‍ക്കറ്റില്‍ ലോഡിറക്കുന്ന പാവം, സഖാക്കള്‍ക്കറിയാം.

ഹംസ സഖാവ്‌ കരിപ്പുര്‌ കണ്ടിട്ടുണ്ടോ, അതോ, എഴുതി തന്നത്‌ അപ്പടി വായിച്ചോ? നിങ്ങളുടെ സിയാലിന്റെ ഓഹരി എത്രയാണെന്നും, അതാരുടെ പേരിലാണെന്നും, മഞ്ചേരിക്കാര്‍ക്ക്‌ അറിയാം, കുഞ്ഞാക്ക.

വിഡ്ഡിതം വിളമ്പുന്നത്‌, അല്‍പം ഉപ്പ്‌ ചേര്‍ത്തായാല്‍ നന്ന്.

ഇതിനെതിരെ പ്രതികരിക്കുന്ന ലിഗിന്റെ പ്രവര്‍ത്തകരെ, മൂന്ന് എം.പി. മാര്‍ നിങ്ങള്‍ക്കും ഉണ്ടാല്ലോ, അവരെന്ത്‌ ചെയ്തു?. ഒരു കേന്ദ്രമമന്ത്രിക്കെന്താ പണി?.

അപ്പോ, പതിവ്‌ പോലെ, നമ്മുക്ക്‌ സ്വീകരിക്കാം, അഹമ്മദ്‌ സഹിബിനെയും, ഹംസ സഖാവിനെയും. നിങ്ങളാണ്‌ യതാര്‍ത്ഥ ജനസേവകര്‍.

കുഞ്ഞാക്കന്റെ സീറ്റ്‌ ലിഗിന്റെയുംകൂടി വോട്ടാണെന്ന സത്യം ഇടക്ക്‌ മാപ്പിളപ്പാട്ട്‌ പാടുമ്പോഴെങ്കിലും ഓര്‍മ്മിച്ചാല്‍ നന്ന്.

പട്ടി പൂല്ല് തിന്നൂല്ല്യ, പശുനെ തിന്നാന്‍ സമ്മതിക്കൂല്ല്യ.

Tuesday, 4 December 2007

ഡോളറും യുറോയും ഗള്‍ഫില്‍

ഡോളറും യുറോയും ഗള്‍ഫില്‍.

ബൂലോകത്ത്‌ വിഹരിക്കുന്ന സമ്പത്തിക വിദ്ധക്തരായ സുഹൃത്തുക്കളെ ഒരു സംശയം.ഗള്‍ഫില്‍ എല്ലായിടത്തും ഇപ്പോള്‍ ഡോളറിനെ അസ്പദമാക്കിയാണ്‌ വിനിമയ നിരക്ക്‌. അത്‌ യുറോയിലേക്ക്‌ മാറിയാല്‍ പ്രവാസികള്‍ക്ക്‌ എന്തെങ്കിലും ഗുണമുണ്ടോ?.

എന്റെ ഒരു സുഹൃത്തിന്റെ സംശയമാണ്‌. മറുപടി പ്രതിക്ഷിക്കുന്നു.

Sunday, 2 December 2007

ജിദ്ധയിലെ അസ്കിഡന്റ്‌.

ജിദ്ധയിലെ പോര്‍ട്ട്‌ റോഡില്‍ നടന്ന അസ്കിഡന്റ്‌.മോബൈല്‍ പിടിച്ചെടുത്ത അപൂര്‍വ്വ രംഗം.

എന്റെ ബലമായ സംശയം ഇത്‌ വിശാല്‍ജീ കല്ലെടുത്തെറിഞ്ഞ്‌ തളിയിട്ടതാണോ എന്നാണ്‌. (വിമാനം വെടിവെച്ച്‌ കൊടകര പാടത്ത്‌ തള്ളിയിട്ടവനാ പുള്ളി, ഏത്‌).

ക്യമറയും തൂക്കി, റോഡായ റോഡ്‌ മുഴുവന്‍ ഞാന്‍ നടക്കാറുണ്ട്‌, പക്ഷെ ആരും ഇടിക്കാറില്ല, മറിയാറില്ല. കഷ്ടക്കാലത്തിന്‌ രണ്ട്‌ ദിവസം ക്യമറക്ക്‌ മെഡിക്കല്‍ ലീവ്‌ അനുവദിക്കുന്ന അന്ന്, ഏതെങ്കിലുമൊരുത്തന്‍ ഒരു അക്സിഡന്റ്‌ ഒപ്പിച്ചിരിക്കും. ഇനി ഏങ്ങാനും ഞാന്‍ മണത്തറിഞ്ഞ്‌, ക്യമറയും തൂക്കി സ്പോട്ടില്‍ എത്തുമ്പോഴെക്കും, വണ്ടി അക്രികടക്കാരന്‍ വന്ന് തല്ലിപൊളിച്ച്‌ തൂക്കി വിറ്റിരിക്കും അത്രക്ക്‌ പഞ്ചിങ്ങാണെ. ഏത്‌, (എന്തെങ്കിലും കുറയ്ക്കാം, കഷ്ടപ്പാട്‌ വിശാല്‍ജീ)

Wednesday, 28 November 2007

വിമാനം മതിലില്‍ ഇടിച്ച്‌ തകര്‍ന്നു.

First of all, I expresses my sympathy to the families and friends of the persons concerned in this accident.

ഇത്തിഹാദ്‌ എയര്‍വെയ്സിന്റെ വിമാനം എഞ്ചില്‍ ടെസ്റ്റിന്റെ സമയത്ത്‌ മതിലില്‍ ഇടിച്ച്‌ തകര്‍ന്നു.


വീണിതല്ലോ കിടക്കുന്നു റണ്‍വെയില്‍..


ഇത്രെം കച്ചറ സാധനങ്ങളാണ്‌ വിമാന നിര്‍മാണത്തിന്‌ ഉപയോഗിക്കുന്നതെന്ന്‌ അറിഞ്ഞിരുന്നെങ്കില്‍, ഞാന്‍ കൊച്ചിയില്‍ വിമാന കമ്പനി തുടങ്ങിയേനെ.

Tuesday, 27 November 2007

ദുബൈയിലെ ചേരികള്‍ - 2

ബുര്‍ജ്ജ്‌ ദുബൈ, 134-മത്തെ നിലയില്‍ നിന്നും കിട്ടിയ ദുബൈ സിറ്റിയുടെ കഴ്ച.ഇതിലും കൂടുതല്‍ മുകളില്‍ കയറാന്‍ പറയ്യല്ലെ, ഫ്രണ്‍സ്‌.
അഗ്രഹമില്ലഞ്ഞിട്ടല്ല കഴിയാഞ്ഞിട്ട.

Sunday, 25 November 2007

ദുബൈയിലെ ചേരികള്‍.

ബുര്‍ജ്ജ്‌ ദുബൈ, 134-മത്തെ നിലയില്‍ നിന്നും കിട്ടിയ ദുബൈ സിറ്റിയുടെ കഴ്ച.ചിത്രങ്ങള്‍‍ക്ക്‌ ഇക്കിളിവന്നാല്‍ വലുതാവും., സോറി, ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ വലുതായി കാണാം.

Sunday, 18 November 2007

ഇന്റര്‍നെറ്റ്‌ ഫ്രോടിന്റെ പുതിയ മുഖം

ഇന്റര്‍നെറ്റ്‌ ഫ്രോടിന്റെ പുതിയ മുഖം.

നിങ്ങളുടെ ഈ മെയില്‍ ഹാക്ക്‌ ചെയ്ത്‌ അതിലുള്ള മുഴുവന്‍ അഡ്രസിലേക്കും മെയിലയക്കുന്നു പുതിയ തട്ടിപ്പ്‌.

അതിങ്ങനെ.

"Mr. ____ എന്നയാള്‍ നൈജിരിയായില്‍ കോണ്‍ഫറന്‍സിന്‌ വന്നതായിരുന്നു. അവിടെ വെച്ച്‌ അയാളുടെ പണമടങ്ങിയ ബാഗ്‌ നഷ്ടപ്പെട്ടു. ഉടനെ (സഖ്യ ഡോളറില്‍) ഇതയും തുക ____ വ്യക്തിയുടെ (എതെങ്കിലും നൈജിരിയന്‍ ഹോട്ടല്‍ അഡ്രസും, ഒരു പേരും ) പേരില്‍ അയക്കുക. ഇത്‌ എംമ്പസി ചിലവിനും, ഹോട്ടല്‍ ബില്ലടക്കാനും തിരിച്ച്‌ ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റിനുമാണ്‌.

ശ്രദ്ധിക്കുക, മുന്‍കരുതലെടുക്കുക.

തട്ടിപ്പ്‌ നടത്തുന്നെങ്കില്‍ നൈജിരിയന്‍ സ്റ്റൈല്‍ - ല്‍ നടത്തണം, എന്തോക്കെ രൂപത്തില്‍, ഭാവത്തില്‍, നാളെ എന്താവും എന്തോ?.

Tuesday, 13 November 2007

എയര്‍ ഇന്ത്യ നന്ദി കാണിച്ചു

സൗദിയിലെ മലബറുകാരുടെ വര്‍ഷങ്ങളായുള്ള പരാതിക്ക്‌ പരിഹാരം കണ്ടെന്ന് അഭിമാനപുര്‍വ്വം എയര്‍ ഇന്ത്യ.

എയര്‍ ഇന്ത്യയുടെ ജീവശ്വാസമായ കോഴിക്കോട്‌-ജിദ്ധ റൂട്ടില്‍ മറ്റോരു വിമാന കമ്പനിയുടെ കടന്ന് വരവ്‌, എന്തായാലും സഹിക്കാന്‍ തല്‍ക്കാലം എയര്‍ എന്ത്യക്ക്‌ കഴിയില്ല. ചവറ്റ്‌കൊട്ടയില്‍നിന്നും പരാതി പ്രധാനമന്ത്രിക്ക്‌ ലഭിച്ചപ്പോള്‍ പരിഹാരം ഉടനെ വന്നു. അഴ്ചയില്‍ ആറ്‌ സര്‍വ്വീസുകള്‍ നേരിട്ട്‌ നടത്തിയിട്ടും സീറ്റ്‌ ലഭിക്കാതെ യാത്രക്കാര്‍ വലയുബോള്‍, ആ റൂട്ട്‌ മറ്റോരു കമ്പനിക്ക്‌ നല്‍ക്കുന്നത്‌ ബുദ്ധിയല്ല, അത്‌കൊണ്ട്‌ വലിയ ലാഭമില്ലാത്ത ദമ്മാം-കോഴിക്കോട്‌ റൂട്ട്‌ അടുത്ത വര്‍ഷം മുതല്‍ ജെറ്റ്‌ എയര്‍വേയ്സിന്‌ നല്‍കി, സൗദിയിലുള്ള പ്രവാസികളോട്‌ നന്ദി കാണിച്ചു എയര്‍ ഇന്ത്യ.

ജിദ്ധയിലെ കാക്കതോള്ളായിരം സംഘടനകളും, ക്ലബുകളും ഈ സന്തോഷം അഘോഷിക്കുക.

വാഹബും, യുസുഫും, കുഞ്ഞാലികുട്ടിയും മലബാറിനെ നന്നാക്കനല്ല സിയാലിന്റെ ഓഹരികള്‍ വാങ്ങികൂട്ടിയത്‌. അഹമ്മദിന്‌ പിന്നെ എന്തായാലും അറിയാം, അടുത്ത പ്രവശ്യം പൊന്നാനി കിട്ടില്ലാന്ന്. ഹംസാക്ക എന്തെങ്കിലും ചെയ്യും എന്ന് കരുതി. സാധരണ ചാണക്യ സൂത്രമനുസരിച്ച്‌, അദ്യമായി പിടിച്ചടക്കുന്ന ഒരു സ്ഥാനം, സ്വന്തം കീശകാലിയാക്കിയും ജനങ്ങളെ സേവിക്കണമെന്നാണ്‌, അത്‌ ശരിക്കറിയാവുന്ന മങ്കടയിലെ അലി, ഹംസാക്കയെ ഇതൊന്നും പഠിപ്പിച്ചില്ലെ. അല്ല, എന്തിനാപ്പോ എം.പി സ്ഥാനം ല്ലെ, ഞമ്മക്ക്‌ മപ്പള പാട്ടും പാടി നടക്കാ, അല്ലാതെ ഹംസാക്കനെ ടിവിയില്‍ പോലും മഞ്ചേരിക്കാര്‍ കാണാറില്ലല്ലോ.

അപ്പോ പറഞ്ഞ്‌ വന്നത്‌ ജിദ്ധയിലെ എല്ലാ സംഘടകളും പതിവ്‌ പോലെ, മന്ത്രിമാരും നേതാകളും വരുന്ന സമയത്ത്‌ ഇനിയും മലര്‍ന്ന് കിടന്ന് കൊടുക്കുക. അവര്‌ ആര്‍മാദിച്ചിട്ട്‌ പോട്ടെ.

കഴിഞ്ഞ സെപ്റ്റബര്‍ മാസത്തില്‍ കോഴിക്കോട്‌-ജിദ്ധ റിട്ടെണ്‍ ടിക്കറ്റ്‌ വില 2900 റിയാലായിരുന്നു.

(എന്റെ കലിപ്പ്‌ ഞാന്‍ ഇങ്ങനെ തീര്‍ത്തു)

Wednesday, 7 November 2007

ഒരു ബ്ലോഗ്‌ സഹായം പ്ലീസ്‌

ബൂലോക പുലികളെ, സോറി, കംപ്യൂട്ടര്‍ പുലികളെ,

എന്റെ ദൈവെ, നാല് ഭാഗത്തുന്നും ചാടിവിഴാണ്ട്‌ ഞാന്‍ പറയണത്‌ അദ്യം അങ്ങട്‌ കേള്‍ക്കാ.

എന്റെ ബ്ലോഗില്‌ വരണ കമന്റ്‌ കുട്ടപ്പന്മരെ മുഴുവന്‍ എങ്ങനെയാണ്‌ ഒരു സ്ഥലത്ത്‌ ഒരുമിച്ച്‌ കുട്ടുക.മ്മടെ പഴയ പോസ്റ്റിന്‌ കമന്റ്‌ ഇട്ടിട്ട്‌ അതിനെ ഞാന്‍ മെയ്ന്റിലാന്ന്‌ പറഞ്ഞ്‌ ദെ ഇവന്‍ കംപ്ലയ്ന്റ്‌ ചെയ്യണു.

ഞാന്‍ coComments ന്ന് പറയണ്‌ ഒരു സഗതി ഉപയോഗിച്ചു. പക്ഷെ, എന്ത്‌ അതിന്റെ ഒരു ഗമ, എന്താ ഗെറ്റപ്പ്‌. 3 ദിവസം കഴിഞ്ഞിട്ടും അത്‌ എങ്ങനെ ഉപയോഗിക്കാന്ന് മ്മക്ക്‌ മനസ്സിലായില്ലാട്ടാ. ഹാവൂ. അത്പോലെയുള്ള മറ്റ്‌ വല്ല പരിപടികളും അറിയുന്നവര്‍ പറഞ്ഞലല്ലെ അറിയുന്നവര്‍ക്ക്‌ അറിയൂ. അത്കൊണ്ട്‌ പറയണമെന്നില്ല്, ഇവടെ പോസ്റ്റിയാലും മതി.

ഇനി കാര്യത്തില്‍,സിബു അങ്ങനെയുള്ള ഒരു പൈപ്പ്‌ ഉണ്ടാക്കിയിട്ടുണ്ടാവും എന്ന് വിശ്വസിക്കാന്‍ പ്രയാസമില്ല. ഒരു ബ്ലോഗിലെ കമന്റുകള്‍ മൊത്തം ഒരുമിച്ച്കുട്ടാന്‍ വല്ല വഴിയും.....

(മ്‌... ഇത്‌ എഴുതി വന്നപ്പോ, BCCI ടെ വെബ്‌ സൈറ്റ്‌ ഡിസൈന്‍ ചെയ്യാന്‍ ട്ടെഡര്‍ വിളിച്ചത്പോലെ, ബെല്യ ഒരു പ്രോഗ്രമിന്‌ വകുപ്പുണ്ട്‌...)

Thursday, 11 October 2007

ഈദൂല്‍ ഫിത്തര്‍ ആശംസകള്‍

എല്ലാവര്‍ക്കും എന്റെ ഈദൂല്‍ ഫിത്തര്‍ ആശംസകള്‍.

Wednesday, 3 October 2007

ഒരു സഹായം പ്ലീസ്‌

സരോജ ഫോണ്ടിലുള്ള ഒരു ഡോക്യുമന്റ്‌ എങ്ങനെ യൂണിക്കോഡിലാകാം, അല്ലെങ്കില്‍ അങ്ങനെ അഞ്ചലി ഓള്‍ഡ്‌ ലിപിയിലാകാം.സഹായിക്കുക, പ്ലീസ്‌.

Thursday, 13 September 2007

നോമ്പ്‌കാലത്തെ ഭക്ഷണക്രമം.

നോമ്പ്‌ തുറക്കുന്നത്‌ ഈന്തപ്പഴം കൊണ്ട്‌തന്നെയാക്കുക.
നോമ്പ്‌ തുറക്കുന്ന സമയത്ത്‌ അധികം ഭക്ഷണം കഴിക്കാതിരിക്കുക.
പഴവര്‍ഗങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുക.
ധാരാളം വെള്ളം കുടിക്കുക, ചെറുനാരങ്ങ ജ്യൂസ്‌ വളരെ നല്ലതാണ്‌.
എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍ കുറച്ചുപയോഗിക്കുക.

കുട്ടികളെ നോമ്പെടുക്കാന്‍ പരിശീലിപ്പിക്കുക (ഒരു ദിവസം രണ്ടും മൂന്നും നോമ്പ്‌ എന്റെ മകള്‍ക്കുണ്ട്‌) നിര്‍ബന്ധിക്കരുത്‌, മത്രമല്ല, അവര്‍ ഭക്ഷണം അവശ്യപ്പെട്ടാല്‍ നല്‍ക്കുകയും ഉടനെ നോമ്പ്‌ മുറിക്കാന്‍ അവരെ അനുവദിക്കുകയും ചെയ്യുക.

Wednesday, 12 September 2007

നോമ്പിന്റെ വിഭവം -1 - ഓട്‌സ്‌

ഓട്‌സ്‌
പോഷകാഹാരം കൂടുതലുള്ള, പെട്ടെന്ന് കുക്കാന്‍ സാധിക്കുന്ന, ഐറ്റംസ്‌ അധികമാവശ്യമില്ലാത്ത ഒരു നല്ല നോമ്പ്‌ വിഭവമാണ്‌ ഇത്‌.

ആദ്യമായി, ഗ്യാസ്സടുപ്പാണെങ്കില്‍ ഗ്യാസുണ്ടോ എന്ന് നോക്കുക, ഇല്ലെങ്കില്‍ ഈ പരിപടി വന്‍ വിജയമായിരിക്കും.

ഓട്‌സ്‌ സാധാ അവൈലബിളായ ഒരു സാധാനമാണ്‌.(നാട്ടിലുള്ളവര്‍ ക്ഷമിക്കുക, ഇത്‌ കിട്ടുമോ എന്ന് എനിക്കറിയില്ല).

അവശ്യത്തിന്‌ പാലും വെള്ളവും സമാസമം ചേര്‍ത്ത്‌ പാല്‍വെള്ളം തിളപ്പിക്കുക. സുഗറിന്റെ കമ്പ്ലയ്ന്റ്‌ അനുസരിച്ച്‌ പഞ്ചസാര കുട്ടുകയും കുറക്കുകയും ചെയ്യാം.പാല്‍വെള്ളം തിളച്ച്‌ തുടങ്ങിയാല്‍ ഉടനെ 1 ഗ്ലാസ്‌ വെള്ളത്തിന്‌ രണ്ട്‌ സ്പൂണ്‍ ഓട്‌സ്‌ എന്ന കണക്കില്‍ ഓട്‌സ്‌ ചേര്‍ത്ത്‌ ഇളക്കികൊണ്ടെയിരിക്കുക. ഓട്‌സ്‌ പെട്ടെന്ന് വേവും, 2-3 മിനുട്ട്‌ കഴിഞ്ഞ്‌ ഇറക്കി വെച്ച്‌ ചൂടോടെ ഉപയോഗിക്കാം.

ഡിസ്‌ക്ലയ്മര്‍
പാല്‌ തിളച്ച്‌ മറിഞ്ഞ്‌ അടുപ്പ്‌ കേട്‌വന്നാല്‍ ഞാന്‍ ഉത്തരവാദിയല്ല.

Tuesday, 11 September 2007

മതപണ്ഡിതരോട്‌ ഒരപേക്ഷ

എല്ലാവിധ ബഹുമാനങ്ങളും വിനയവും നിലനിര്‍ത്തികൊണ്ട്‌ തന്നെ ഇസ്ലാം മതപണ്ഡിതരോട്‌ ഒരപേക്ഷ.

പടിവാതിലില്‍ എത്തിനില്‍ക്കുന്ന പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ മാസത്തെ വരവേല്‍ക്കുവാന്‍ കാത്തിരിക്കുകയാണ്‌ നാം.വിനിതനായി ഒരപേക്ഷയുണ്ട്‌, മാസപിറവി എല്ലാഗ്രൂപ്പും കൂടി എകോപിച്ച്‌, കേരളമാകെ ഒരു ദിവസം നോമ്പും, പെരുന്നാളും അചരിക്കുവാനും അഘോഷിക്കുവാനും അഗ്രഹമുണ്ട്‌.

നിങ്ങള്‍ സുന്നിയായിരുന്നോ, മുജാഹിദായിരുന്നോ, ജമാആത്തായിരുന്നോ എന്ന ചോദ്യം മലക്കുകള്‍ ചോദിക്കില്ലെന്ന് കരുതുന്നു. അല്ലാഹുവിന്റെ ചോദ്യം നീ നോമ്പ്‌കാരനായിരുന്നോ എന്നായിരിക്കും, ദിവസങ്ങളുടെ വിത്യസങ്ങള്‍ക്ക്‌, അതെന്തിന്റെ പേരിലായാലും കണക്ക്‌ പറയേണ്ടത്‌ നിങ്ങളാവും.

എന്റെ അയല്‍പക്കത്തുള്ളവര്‍ നേമ്പെടുക്കുകയും, ഞാന്‍ പെരുന്നാള്‍ അഘോഷിക്കുകയും ചെയ്യുന്ന് ദുരവസ്ഥ, സംസ്കാര സമ്പന്നരായ നമ്മുക്ക്‌ ഒരിക്കല്‍ കൂടി വന്ന് ഭവിക്കാതിരിക്കട്ടെ.

സൗദിയും എമിറേറ്റും, ഖത്തറും, കുവൈത്തും ഇജിപ്റ്റുമടക്കം ഒരു ഭൂഘണ്ഡം മുഴുവന്‍ ഒരു ദിവസം മാസ പിറവി കാണുബോള്‍, 600 കി.മി. ദൂരത്ത്‌ മാസപിറവി കാണുന്നത്‌ 24 -48 മണിക്കുറിന്റെ വിത്യാസത്തിലാണെന്നത്‌ അശ്ചര്യത്തോടെ വിക്ഷിച്ചിരുന്ന പഴയ തലമുറ മറഞ്ഞ്‌ പോയി, ഇന്ന് ഈ രഹസ്യങ്ങളുടെ കലവറ മുഴുവന്‍ അറിയുന്ന ജനങ്ങളാണ്‌ നിങ്ങളുടെ അനുയായികള്‍ എന്ന സത്യം മറക്കാതിരിക്കുക.

നോമ്പിന്റെ മഹത്ത്വം നിങ്ങളായിട്ട്‌ കളഞ്ഞ്‌ കുളിക്കരുതെ, അതെന്തിന്റെ പേരിലായാലും. നിങ്ങള്‍ ഭയപ്പെടുന്നത്‌ അല്ലാഹുവിനെയണോ, അതോ ഇഹലോകത്തെ പണവും പ്രശസ്തിയുമാണോ???

റമദാന്‍ മാസത്തിന്‌ സ്വാഗതം


അന്‍പതിയാറ്‌ വര്‍ഷം മുന്‍പുള്ള കഅബാലയം.


അത്മസമര്‍പ്പണത്തിന്റെയും
ത്യഗത്തിന്റെയും
സഹന ശക്തിയുടെയും
പ്രതീകമായി കടന്ന് വരുന്ന
റമദാന്‍ മാസത്തിന്‌ സ്വാഗതം.

അറിഞ്ഞോ അറിയതെയോ,
ഞാന്‍ ചെയ്തതും എന്നോട്‌ ചെയ്തതുമായ
എല്ലാ അപരാധങ്ങളും പോറുത്ത്‌ തരണെ നഥാ.

എല്ലാവര്‍ക്കും എന്റെ റമദാന്‍ ആശംസകള്‍.

Saturday, 8 September 2007

നയം വ്യക്തമാക്കുന്നു.

ഒന്ന്, സകലമാന ബ്ലോഗില്‍നിന്നും കഴിഞ്ഞ 4-5 ദിവസംകൊണ്ട്‌ വായിച്ചതിനപ്പുറത്തേക്ക്‌ സംഭവങ്ങള്‍ വേരോടിയെന്ന തിരിച്ചറിവില്‍, തെറ്റ്‌ ചെയ്തവന്‍, തെറ്റുകാരനാണെങ്കില്‍ ഒരു അഫ്രിക്കന്‍ മാപ്പ്‌ കൊടുത്ത്‌ ഒഴിവാക്കാമായിരുന്നു പ്രശ്നം.

രണ്ട്‌, വര്‍ഷങ്ങള്‍ക്ക്‌ ശേഷം പരാതിയുന്നയിച്ചവര്‍ക്ക്‌ എന്ത്‌ ലാഭം എന്ന ചിന്തയോടോപ്പം ഒരു ചിന്ന ചോദ്യം, വിട്ടില്‍നിന്നും ഇത്‌വരെ പെട കിട്ടിയിട്ടില്ലെ, എവിടുന്നെങ്കിലും ഒന്ന് രണ്ടെണം വാങ്ങിവെച്ചിരുന്നെങ്കില്‍ ഈ പ്രശ്നം മൊത്തം ഒഴിവാക്കാമായിരുന്നു.

മൂന്ന്, നെറ്റ്‌ വിശാലമാണ്‌, അതിന്റെ സുഖശീതളിമയില്‍ അലിഞ്ഞ്‌ചേരാന്‍, ആ നിര്‍വൃതിയില്‍ ലയിച്ചിരിക്കന്‍,.... ഓപ്പം മരകമായ വിഷം അതിന്റെ ധ്വംസങ്ങളിലുണ്ട്‌, അത്‌ തിരിച്ചറിയുക.

അവസാനമായി ഒരു ഡൗട്ട്‌, ഇതില്‍ ആരാണ്‌ തെറ്റ്‌ ചെയ്തത്‌. ഫോണ്‍, ചാറ്റ്‌, മെയില്‍ എന്നിവ ചെയ്തവനോ അത്‌ രണ്ട്‌ കൈയും നീട്ടി സ്വികരിച്ച്‌ അകത്തേക്കാനയിച്ചവരോ. രണ്ടും ഒരുപോലെ തെറ്റുകാരാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

പിന്നെ കുറുമാനോട്‌ വ്യക്തിപരമായി ഒരു സ്വകാര്യം, കള്ളന്‍ കപ്പലില്‍ തന്നെയുണ്ട്‌, നിങ്ങള്‍ക്ക്‌ ചുറ്റും കിടങ്ങ്‌ കുഴിച്ച്‌ നിങ്ങളുടെ വിഴ്ച കാണാന്‍ അഗ്രഹിക്കുന്ന നിങ്ങളുടെ സുഹൃത്തുകള്‍. അത്‌ പക്ഷേ നിങ്ങള്‍ കണാതെ പോയി.

ഒട്ടി,
(കേട്ടറിവ്‌ വെച്ച്‌ ഒരു ഓഫ്‌)
ചിത്രക്കാരന്‌ എന്റെ പ്രണാമം, ഉപ്പ്‌ തിന്നവന്‍ ജ്യൂസ്‌ കുടിക്കും.

Wednesday, 29 August 2007

123 കരാര്‍, എന്ത്‌? എന്തിന്‌?

ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവരറിയുന്നില്ല, പക്ഷെ ജനങ്ങള്‍ അറിയുന്നു.

ഏറ്റവും നല്ലത്‌, മന്‍മോഹന്‍ സിഗ്‌, ബുഷിന്റെ സെക്രട്ടറിയായി, ഇന്ത്യയുടെ ഭരണം അമേരിക്കക്ക്‌ കൊടുക്കുക.

ഇത്‌ പഠിക്കാന്‍ കമ്മറ്റി വേണോ, അതോ അല്‍പം ബുദ്ധി മതിയോ?.

കിട്ടിയ കമ്മിഷന്‍ കോണ്‍ഗ്രസ്‌ ഷെയര്‍ ചെയ്താല്‍, അടിമപണി ചെയ്യുന്ന ഇടതരോട്‌, കാലം നിങ്ങള്‍ക്ക്‌ മാപ്പ്‌ തരില്ല.

ഹൈട്‌ അക്ട്ന്റെ പൂര്‍ണ രൂപം PDF ഫയലായി അവശ്യമുള്ളവര്‍ ഇമെയില്‍ അഡ്രസ്‌ കമന്റില്‍ വെച്ചിട്ട്‌ പോവുക.

ഈ ഫയല്‍ എങ്ങനെ ഷെയര്‍ ചെയ്യാമെന്ന് അരെങ്കിലും പറഞ്ഞ്‌ തരൂ, പ്ലീസ്‌. ഞാന്‍ കയറ്റുമതി ചെയ്യാം. എവിടെ, എങ്ങനെ.

Monday, 27 August 2007

ഒരുഗ്രന്‍ ഓണ സദ്യ


എല്ലാവര്‍ക്കും ഒരു സദ്യതരണമെന്ന് അഗ്രഹമുണ്ട്‌.
പക്ഷെ നടക്കില്ല.
അത്‌കൊണ്ട്‌ ദാ, ഈ സദ്യ കഴിച്ച്‌ പായസവും കുടിച്ച്‌ എമ്പക്കം വിട്ട്‌ നമ്മുക്ക്‌ പിരിയാം.
എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍.

Sunday, 19 August 2007

സഫിയ

ബസ്സിനുള്ളിലേക്ക്‌ കടന്ന് വന്ന് എന്നെ തൊട്ട്‌ തലോടുന്ന കോടമഞ്ഞിന്റെ സുഖമുള്ള കുളിരില്‍ ഞാന്‍ അലിഞ്ഞില്ലാതാവുന്ന പോലെ. ഇത്രയും സമയം എനിക്ക്‌ പിടിതരാതെ എന്നെ നയിച്ച മനസ്സിനും അല്‍പ്പം അശ്വാസം കിട്ടികാണണം. അത്‌കൊണ്ടാവാം കണ്ണുകള്‍ പുറത്തേക്ക്‌ പോയത്‌. ഒന്‍പതാം വളവും കഴിഞ്ഞ്‌ ബസ്സ്‌ ഇരമ്പലോടെ അരിച്ച്‌ നിങ്ങുന്നു. ഞാന്‍ തഴോട്ട്‌ നോക്കി, അവ്യക്തമായെങ്കിലും തഴെ വളഞ്ഞ്‌ പുളഞ്ഞൊഴുക്കുന്ന റോഡിലൂടെ ചുരം കയറിവരുന്ന വാഹനങ്ങളുടെ നീണ്ട നിര കണാം. പതിനാല്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം വീണ്ടും ഞാന്‍ ഈ ചുരം കയറുന്നു. എന്റെ ശരിരത്തെ തണുപ്പിക്കുവാന്‍ നിനക്ക്‌ കഴിയുമെങ്കിലും എന്റെ മനസ്സിനെ തണുപ്പിക്കുവാന്‍ നിനക്കാവില്ലെന്ന് ഞാന്‍ കോടമഞ്ഞിനെ വെല്ലുവിളിച്ചത്‌ മനസ്സിലായത്‌കൊണ്ടാവാം, നൂല്‌ പോലെ മഴയും പെയ്തു തുടങ്ങി.

നീണ്ട പതിനാല്‌ വര്‍ഷത്തെ ഇടവേളക്ക്‌ ശേഷം ഞാന്‍ വീണ്ടും സഫിയയെ കാണാന്‍ പോവുന്നു. ഒരിക്കല്‍ എന്റെത്‌ മാത്രമായിരുന്ന സഫിയ. കാപ്പിതോട്ടങ്ങളിലൂടെ എന്റെ കൈപിടിച്ച്‌ മഞ്ഞും മഴയും സഹിച്ച്‌ രാവും പകലും നടന്നവള്‍. കൗമാരത്തിന്റെ ചപലതകള്‍ അതിര്‍ വരമ്പ് ഭേതിക്കാതെ എന്റെ നെഞ്ചിലെ ചൂടേറ്റ് വാങ്ങിയവള്‍. ദൂരെനിന്നുള്ള എന്റെ ഒരു നോട്ടത്തില്‍പോലും സയുജ്യമടഞ്ഞവള്‍. വാക്കുകളില്ലാതെ കണ്ണില്‍ നോക്കി കഥപറഞ്ഞവള്‍. ബസ്സിനക്കത്തെ ഇരമ്പലിനൊപ്പം മനസ്സും തിളച്ച്‌ മറിയുകയായിരുന്നു.

വൈത്തിരിയില്‍ ബസ്സിറങ്ങി അവളുടെ വിട്ടിലേക്ക്‌ നടക്കവെ, ചെമ്മണ്‍ പാതക്ക്‌ പകരം ടാറിട്ട റോഡും, പുഴക്ക്‌ കുറുകെ നിര്‍മ്മിച്ച പാലവുമല്ലാതെ മറ്റ്‌ യാതോരു പ്രത്യേകതയും ഈ വീഥികള്‍ക്കില്ല. മാറ്റങ്ങളില്ലാത്ത കാല പ്രവാഹം. റോഡിനിരുവശവും പൂത്ത്‌ നില്‍ക്കുന്ന കാപ്പിചെടികള്‍ താളത്തില്‍ തലയാട്ടുന്നുവോ. ദൂരെനിന്നെങ്ങോ മലനിരകളെ തൊട്ട്‌ തലോടി കടന്ന് വന്ന മന്ദമാരുതന്‍ സുഗന്ധം വീശി കടന്ന്പോയി. ശരീരത്തിന്‌ വിശപ്പ്‌ അനുഭവപ്പെട്ടിട്ടും മനസ്സ്‌ നിയന്ത്രിച്ചു. സഫിയ വീട്ടിലുണ്ടാകുമോ എന്ന ഉല്‍കണ്ഠയാണ്‌ മനസ്സ്‌ നിറയെ. അവളെ കാണുബോള്‍ എന്ത്‌ പറയണം, എങ്ങിനെ തുടങ്ങണം. അങ്ങനെ നൂറ്‌ നൂറ്‌ ചോദ്യങ്ങള്‍ മനസ്സില്‍ കിടന്ന് പുളയുകയാണ്‌. ദൂരം കാലിന്‌ ഭാരമല്ലാത്ത അവസ്ഥ.

ചിന്തകള്‍മുറിഞ്ഞത്‌ അവളുടെ വീട്‌ കണ്ടപ്പോഴാണ്‌. കാലപഴക്കത്തിന്‌ ഒരുമാറ്റവും വരുത്താന്‍ കഴിയാത്ത ആ വീട്‌. ഈ വീടിന്റെ ഒരോ ചുമരുകള്‍ക്കും ഞങ്ങളെ അറിയാം. കളിയും ചിരിയും, ഇണക്കവും പിണക്കവും നിറഞ്ഞ രാപകലുകള്‍. എത്ര പറഞ്ഞാലും തിരാത്ത വിശേഷങ്ങള്‍, യാത്ര പറയുബോള്‍ ഇറ്റ്‌ വീഴുന്ന കണ്ണുനീര്‍ ഞാന്‍ കാണതെ തുടച്ചെടുക്കാന്‍ ശ്രമിച്ച്‌കൊണ്ട്‌ കൈവീശി പുഞ്ചിരിക്കാന്‍ ശ്രമിക്കുന്ന അവളുടെ മുഖത്ത്‌ മിന്നിമറയുന്ന വിവിധ വികാരങ്ങള്‍. സ്വയം മറന്ന് ഞാന്‍ എത്രനേരം അങ്ങനെ റോഡില്‍ നിന്നു എന്നറിയില്ല. എന്റെ തൊട്ടാടുത്ത്‌ ഒരു വാഹാനം വന്ന് ഇരമ്പലോടെ നിന്നപ്പോഴാണ്‌ സ്ഥലകാല ബോധം തിരിച്ച്‌ കിട്ടിയത്‌. എന്നെ പ്രാകികൊണ്ടാകണം ആ വാഹനം കടന്ന് പോയി. അത്‌ കണ്ണില്‍നിന്നും മായുന്ന വരെ ഞാന്‍ നോക്കി നിന്നു. പിന്നെ തിരിഞ്ഞ്‌ വീട്ടിലേക്ക്‌ നടക്കുവാന്‍ തുടങ്ങവെ ഉമ്മറപടിയില്‍ പിടിച്ച്‌ പാതിമറഞ്ഞ്‌, എന്നെതന്നെ നോക്കി നില്‍ക്കുന്ന സഫിയയെ ഞാന്‍ കണ്ടു. നിര്‍നിന്മേഷയായി എന്നെ തന്നെ നോക്കി നില്‍ക്കുന്ന അവളുടെ കണ്ണില്‍ നിന്നും അടര്‍ന്ന് വീഴുന്ന പവിഴമുത്തുകള്‍ തഴെ വീണുടയാതെ സ്വന്തം നെഞ്ചിലേറ്റ്‌ വാങ്ങി നില്‍ക്കുന്ന സഫിയ. എന്നും അവള്‍ അങ്ങനെയായിരുന്നു, സ്വയം എരിഞ്ഞ്‌ മറ്റുള്ളവര്‍ക്ക്‌ പ്രഭ ചൊരിഞ്ഞവള്‍‍. പടവുകള്‍ കയറവെ ഞാന്‍ എല്ലാം മറന്നിരുന്നു, എനിക്ക്‌ ഭാരമില്ലെന്ന തോന്നല്‍, ഞാന്‍ വായുവില്‍ ഒഴുകി നടക്കുന്ന പോലെ, കാലുകള്‍ നിലത്ത്‌ തൊടുന്നില്ലെന്ന തോന്നല്‍, വിങ്ങികരയുന്ന അവളുടെ ചുണ്ടില്‍നിന്നുതിര്‍ന്ന രണ്ട്‌ വാക്കുകള്‍ മാത്രം ഞാന്‍ കേട്ടു. "ബാപ്പു, എന്റെ ബാപ്പു". ചുഴലിക്കാറ്റിലകപ്പെട്ടവനെപോലെ ഞാന്‍ നിന്നു, എന്റെ കാലുകള്‍ നിലത്തുറയ്ക്കുന്നില്ല. തളര്‍ന്ന് വീഴുമെന്ന ഘട്ടത്തില്‍ ഞാന്‍ ഒരു താങ്ങിനുവേണ്ടി ആത്മാര്‍ത്ഥമായി അഗ്രഹിച്ചു പോയി. കൈകാലുകള്‍ വായുവില്‍ വീശി ഞാന്‍ ഒരാശ്രയത്തിന്‌ ശ്രമിച്ചു. പിന്നെ എടുത്തെറിയപ്പെട്ടവനെ പോലെ വീടിന്റെ അരമതിലില്‍ ചെന്ന് വീഴുകയായിരുന്നു.

Sunday, 5 August 2007

മഅ്ദനിക്ക്‌ സ്വാഗതം.

ജയിലിനകകത്ത്‌ പോയ മദനിയല്ല പുറത്ത്‌ വന്നത്‌. ഇന്ത്യന്‍ ജനാധിപത്യത്തേയും മതെത്തരത്വത്തെയും ബഹുമാനിക്കുന്ന, നിതിന്യയ വ്യവസ്ഥകള്‍ അംഗികരിക്കുന്ന, സഹജീവികളോട്‌ കരുണ ഹ്യദയനായ, അക്രമികള്‍ക്ക്‌ മാപ്പ്‌ നല്‍കിയ, മറ്റുമതവികാരങ്ങളെ മാനിക്കുന്ന, വിവേകശാലിയായ മദനിക്ക്‌ സ്വാഗതം.

സഹായിച്ചവരെ നന്ദിപൂര്‍വ്വം സ്മരിക്കുകയും, അക്ഷേപിച്ചവരെയും തള്ളിപറഞ്ഞവരെയും വെറുക്കാതിരിക്കുകയും ചെയ്ത മദനി.

തന്റെ മുന്നിലിരിക്കുന്ന ജനലക്ഷങ്ങള്‍ മുഴുവന്‍ തന്റെ അനുയായികളല്ലെന്ന് തിരിച്ചറിയുന്നു അങ്ങ്‌.

അങ്ങയെ ആയുധമെടുക്കാന്‍ പ്രേരിപ്പിച്ചവര്‍, അതിനു അങ്ങയെ സഹായിച്ചവര്‍, അങ്ങയെ വളര്‍ത്തിയ ആ വന്മരങ്ങള്‍, ആപല്‍ഘട്ടത്തില്‍ അങ്ങയെ കയ്യൊഴിഞ്ഞ്‌ പുറത്തിരുന്ന് ചിരിക്കുന്നത്‌ അങ്ങ്‌ മനസിലാക്കി എന്ന് ഞാന്‍ വിശ്വസിക്കുന്നു.

10 വര്‍ഷത്തെ ജയില്‍ ജീവിതം സമ്മാനിച്ചത്‌ അമൂല്യമായ അനുഭവസമ്പത്താവട്ടെ.

ഇടത്തനായാലും, വലത്തനായാലും ലക്ഷ്യം അധികാരം മാത്രമാണ്‌. ജനസേവനമെന്ന കുറുക്കുവഴിയിലൂടെ എത്തിപിടിക്കുന്ന പണവും പ്രതാപവും ഒപ്പം അഹങ്കാരവും. അതില്‍നിന്ന് വിത്യസ്ഥനാവാന്‍ അങ്ങേക്കും കഴിയില്ലെന്നറിയാം. അത്‌കൊണ്ട്‌ തന്നെ അങ്ങ്‌ ഏത്‌ രാഷ്ട്രിയ പാര്‍ട്ടിയിലാണെന്നത്‌ ജനങ്ങള്‍ക്ക്‌ പ്രശ്നമെയല്ല. രാഷ്ട്രിയ നയങ്ങളും പ്രശ്നമല്ല.

മുന്നിലിരുന്ന് കയ്യടിക്കുന്ന ജനലക്ഷങ്ങളുടെ വികാരം മനസിലാക്കുവാന്‍ അങ്ങേക്ക്‌ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു. അങ്ങ്‌ പ്രസംഗിച്ചതല്ല അവര്‍ തലോലിച്ചതെന്ന് മനസിലാക്കുക.

അങ്ങയെ സഹായിച്ച, മുസ്ലിം സഹോദരങ്ങളെക്കാള്‍ അങ്ങയെ സഹായിച്ച, മറ്റുമതസ്ഥരുടെ വികാരം അങ്ങ്‌ മനസിലാക്കും എന്ന് പ്രത്യശിക്കുന്നു.

മതം ഒരു സ്വകാര്യ സ്വത്താണെന്ന് തിരിച്ചറിവ്‌, ഉജ്വല വാക്മിയായ അങ്ങയുടെ അത്യുജല വിജയത്തിന്റെ ആദ്യത്തെ ചുവട്ടുപടിയാവട്ടെ.

അങ്ങയെ നിഷ്‌കരുണം ജയിലടച്ച, അധികാരമോഹികളായ അഹങ്കാരികള്‍ക്ക്‌ മാപ്പ്‌ നല്‍ക്കുക.

എളിയവനായി, മനുഷ്യസ്നേഹിയായി മാറിയ അബ്ദുല്‍ നാസര്‍ മദനിയെന്ന മഹാനുഭാവന്‌ സ്വാഗതം, അങ്ങേക്ക്‌ വേണ്ടി കണ്ണുനിര്‍ മാത്രം സമര്‍പ്പിച്ച ജനലക്ഷങ്ങള്‍ക്കൊപ്പം ഞാനും ഒരിക്കല്‍ കൂടി സ്വാഗതമോതുന്നു.

Monday, 23 July 2007

ചാര്‍ളിയുടെ ദുബൈ യാത്ര-3

ഞെട്ടല്‍ കഴിഞ്ഞപ്പോള്‍ കുഞ്ഞാലി മറന്ന് പോയ ശ്വാസം ഫ്രീയായി രണ്ട്‌ മുന്ന് പ്രവശ്യമെടുത്ത്‌ അകത്ത്‌ കയറ്റി.

"എന്താത്‌ കുഞ്ഞാലി, ആരാ ബോംബ്‌ പൊട്ടിച്ചത്‌"

ശബ്ദം കേട്ട്‌ ഓടിവന്ന കരിപ്പുര്‍ സബ്‌ ഇന്‍സ്പെക്റ്റര്‍ സുനില്‍ തോമസ്സിന്റെ ഒരു കൈയില്‍ നീട്ടിപിടിച്ച റിവോള്‍വര്‍കണ്ട്‌ കുഞ്ഞാലി വിണ്ടും ഞെട്ടി.

"സാര്‍ ആ സാധനം ഒന്നങ്ങട്‌ മാറ്റി പിടി, അബധത്തിലെങ്ങാനും അത്‌ പൊട്ടിയാല്‍, പോലിസ്‌ വെടിവെപ്പില്‍ കുഞ്ഞാലി മരിച്ചുന്ന്, നാളെ നാട്ട്‌കാര്‌ പറയും, തെളിയാത്ത കൂറെ കേസ്‌ നിങ്ങളെന്റെ തലയില്‍കെട്ടി വെക്കുകയും ചെയ്യും. ഇവിടെ ആരും ബോംബ്‌ പൊട്ടിച്ചിട്ടില്ല, ദാ, ഇയാള്‍ തലക്കറങ്ങി വീണതാ".

സുനില്‍ തന്റെ റിവോള്‍വര്‍ ഉറയിലിട്ടു. കുഞ്ഞാലി പറഞ്ഞത്‌ നേര, ആര്‍ക്കെങ്കിലും നേരെപിടിച്ചാല്‍ ഉന്നം എയറിന്ത്യയുടെ വിമാനം റണ്‍വെയില്‍ ഇറങ്ങുബോള്‍ വളഞ്ഞ്‌ പുളഞ്ഞ്‌ പോകുന്ന പോലെ, ഒരു പോക്കാ, എത്ര ശ്രമിചിട്ടും ശരിയാവുന്നില്ല. പിന്നെ ഇവിടെ ഉന്നം പിടിക്കേണ്ട അവശ്യവുമില്ല.

"ഇതാര കുഞ്ഞാലി, എന്താ പ്രശ്നം".വീണ്‌കിടക്കുന്ന ചാര്‍ളിയെ പരിശേധിക്കുന്നതിനിടയില്‍ സുനില്‍ ചോദിച്ചു.

"ഇവന്‍ ഒരു പാസ്‌പോര്‍ട്ടിന്‌ വേണ്ടി വന്നതാ സാറെ, പത്തിനായിരമെന്ന് കേട്ടപ്പോയെ ഇവന്റെ ബോധം പോയി".

ചാര്‍ളിയുടെ മുഖത്ത്‌ വെള്ളം കുടയുന്നതിനിടയില്‍ കുഞ്ഞാലി പറഞ്ഞു.വെള്ളം മുഖത്ത്‌ വീണതും ചാര്‍ളി കണ്ണ്‌ തുറന്നു ചുറ്റും നോക്കി. പോലിസിനെ കണ്ടതും വന്ന ബോധം ട്രന്‍സ്ഫര്‍ വാങ്ങി വീണ്ടും പോയി. അല്ല, എങ്ങനെ പോവാതിരിക്കും, ആ ജാതി സാധനമല്ലെ മുന്നില്‍ നില്‍ക്കുന്നത്‌. ട്ടാറിടാത്ത പഞ്ചായത്ത്‌ റോഡ്‌ പോലെ കുണ്ടും കുഴിയും നിറഞ്ഞ മുഖത്ത്‌ പോത്തിന്റെ കൊമ്പ്‌ പോലെ രണ്ടറ്റവും പിരിച്ച്‌ കയറ്റിയ മീശയുമായി, ശരീരത്തിലെ ചോര മുഴുവന്‍ കണ്ണിലേക്ക്‌ അവാഹിച്ച്‌, മാക്സിമം എയറ്‌പിടിച്ച്‌, ഇല്ലാത്ത മസിലോക്കെ ഊതി വീര്‍പ്പിച്ച്‌ ഗുരുവായൂര്‍ കേശവന്‍ തലയുയര്‍ത്തി നില്‍ക്കുന്ന പോലെയല്ലെ സുനിലിന്റെ നില്‍പ്പ്‌.

മയക്കത്തിന്റെ ഇന്റര്‍വെല്‍ സമയത്ത്‌ മുന്നില്‍ നില്‍ക്കുന്നത്‌ കൊള്ളക്കാരനണോ പോലിസണോ എന്ന് സംശയം വന്ന ചാര്‍ളി വിശാലന്‍ കൊക്കിനെ വെടിവെക്കുന്ന പോസില്‍ വലത്തെ കണ്ണടച്ച്‌, ഇടത്തെ കണ്ണിന്റെ ഒരു കോര്‍ണറിലൂടെ വിണ്ടും സുനിലിനെ നോക്കി. ബോധത്തിന്റെ ഇന്റര്‍വല്‍ സമയം കഴിഞ്ഞത്‌കൊണ്ട്‌ വിണ്ടും ബോധം പോയി.

"ഇയാല്‍ക്കെന്താ ബോധം വന്നും പോയും ഇരിക്കുന്നത്‌ കുഞ്ഞാലി". മീശ ചുരുട്ടി സുനില്‍ ചോദിച്ചു.

"സ്ഥിരമായിട്ട്‌ ബോധം ഇല്ലാത്തത്‌കൊണ്ടാണ്‌ ഇങ്ങനെ" കുഞ്ഞാലി പറഞ്ഞു.

"സാറോന്ന് മാറി നിന്നെ, സാറിന്റെ ഷോക്സ്‌ നാറിട്ട്‌ വയ്യ, അത്‌ മുക്കിലടിച്ചിട്ട്‌ എന്റെ ബോധം ഇപ്പോ പോവും"

"ഡാ, പോലിസിനോട്‌ കളിക്കുന്നോ, നിനെ ഞാന്‍..." എന്ന് പറഞ്ഞ്‌ കുഞ്ഞാലിയുടെ മരമോന്ത നോക്കി ഒരു കീറങ്ങട്‌ കീറാന്‍ സുനിലിനു തോന്നി, പക്ഷെ ക്ഷമിച്ചു, കാരണം ഇവന്‍ തന്റെ അന്നദാദാവാണ്‌. അളുകളെ ചവിട്ടികയറ്റാന്‍ എമിഗ്രേഷന്‍ ഓഫിസര്‍ക്ക്‌ കിട്ടുന്നതിന്റെ പങ്ക്‌, കസ്റ്റസില്‍നിന്നുള്ള പങ്ക്‌, ട്ടാക്സിക്കാരുടെ പങ്ക്‌, പിന്നെ റിയാല്‍ കച്ചവടക്കാരുടെ പങ്ക്‌, അങ്ങനെ ഒരുപാട്‌ പങ്ക്‌ ഇവന്‍ വഴിയാ ശേഖരിക്കുന്നത്‌,അത്‌കൊണ്ട്‌ തല്‍ക്കാലം അടങ്ങി ഒതുങ്ങി കഴിഞ്ഞില്ലെങ്കില്‍, നഷ്ടം തനിക്ക്‌ തനെയെന്ന് സുനിലിന്‌ മനസിലായി. ഭരണങ്ങാനത്തെ റബര്‍ മരങ്ങള്‍ മൊത്തം തന്റെ കൈകളിലാവാന്‍ അധികം സമയമില്ലെന്ന് സുനിലിനറിയാം.

"കുഞ്ഞാനെ, ഈ ട്ടിക്കറ്റോന്ന് ശരിയാക്കികൊട്‌ത്താ" എന്ന് പറഞ്ഞ്‌ ശശിയും കൂടെ കറുപ്പിനെ തോല്‍പ്പിക്കുന്ന കളറുമായി, കുളിഗ്‌ ഗ്ലാസ്‌ ധരിച്ച്‌ ഒരു യാത്രക്കാരനും അവിടെയെത്തി.

"എങ്ങോട്ടാ" പാസ്‌പോര്‍ട്ടും ടിക്കറ്റും വാങ്ങി കുഞ്ഞാലി ചോദിച്ചു.

"ദുബൈ, അര്‍ജന്റ, ഒരു സിനിമ ഷൂട്ടിങ്ങുണ്ട്‌. അതില്‍ ഒരു പ്രാധാന്യവുമില്ലാത്ത ഒരു വേഷം തരാമെന്ന് സംവിധായകന്‍ പറഞ്ഞിട്ടുണ്ട്‌. അതിന്‌ വേണ്ടിയാണ്‌ യാത്ര. ട്രവല്‍സില്‍ ചോദിച്ചപ്പോള്‍ അടുത്ത രണ്ടാഴ്ചക്ക്‌ ടിക്കറ്റില്ലെന്നാണ്‌ പറഞ്ഞത്‌, നിങ്ങള്‍ എങ്ങനെയെങ്കിലും ശരിയാക്കിതരണം" ബെര്‍ളിത്തരങ്ങളില്‍ പോസ്റ്റ്‌ വീഴുന്ന പോലെ ഒരു സ്റ്റോപുമില്ലാതെ യാത്രക്കാരന്‍ പറഞ്ഞു.

"സംഗതി ശരിയാക്കാ, പക്ഷെ ഇപ്പോ ചിലവിത്തിരി കൂടും" കുഞ്ഞാലി മുഴുവനാക്കുന്നതിന്‌ മുന്‍പ്‌ യാത്രക്കരന്‍ കാശെടുത്ത്‌ നീട്ടി.

ഇതാരാപ്പാ ഇത്ര ഡിസന്റായി ഒരാള്‍ ദുബായില്‍ എന്ന് ചിന്തിച്ച്‌കൊണ്ട്‌ കുഞ്ഞാലി കാശ്‌ വാങ്ങി, പിന്നെ ആ മുഖത്തേക്ക്‌ സുക്ഷിച്ച്‌ നോക്കി. ഞെട്ടി, സത്യമായും കുഞ്ഞാലി ഞെട്ടി, കാരണം ആ യാത്രകാരന്‍ കേരള ബ്ലോഗ്‌ മിറ്റില്‍ പങ്കെടുത്ത്‌ മടങ്ങുന്ന, ബൂലോകത്തിലെ അപൂര്‍വ്വം പുലികളില്‍ ഒരാളാണ്‌.

"അല്ല, നിങ്ങള്‍,..."വാക്കുകളന്വേഷിച്ച്‌ കുഞ്ഞാലി അരവിന്ദിനെ മനസ്സില്‍ ധ്യനിച്ചെങ്കിലും, അവിടുത്തെ സ്റ്റോക്ക്‌ തിര്‍ന്നത്‌കൊണ്ട്‌ കിട്ടിയില്ല.

"നിങ്ങള്‍, ബ്ലോഗിലെ, ..."

Tuesday, 17 July 2007

ചാര്‍ളിയുടെ ദുബൈ യാത്ര-2

"ഡോ, നിന്റെ പാസ്‌പോര്‍ട്ട്‌ എവിടെന്നാ ചോദിച്ചത്‌"
"ഹാവൂ, ഞാന്‍ കരുതി ഞാന്‍ പാസ്‌പോര്‍ട്ട്‌ ഇവിടുന്ന് എടുത്തോ എന്ന് ചോദിക്കുവാന്ന്, കര്‍ത്താവെ, ഒരു പയ്ക്കറ്റ്‌ മെഴുക്കുതിരി കത്തിച്ചോളവെ, നീ നന്മ നിറഞ്ഞവന്‍ തന്നെയാന്നെ"
അമ്മച്ചി പഠിപ്പിച്ച സകലപ്രാര്‍ഥന മന്ത്രങ്ങളും ചാര്‍ളിയുടെ മനസ്സില്‍ വള്ളിപുള്ളി തെറ്റതെ കടന്ന് വന്നു, പിന്നെ ചുണ്ടിലേക്ക്‌ ട്രന്‍സ്ഫര്‍ ചെയ്തു.

ചാര്‍ളി പതിയെ ബാഗ്‌ തുറന്ന് തന്റെ പത്ത്‌ പന്ത്രണ്ട്‌ വര്‍ഷം പഴകമുള്ള പാസ്‌പോര്‍ട്ടെടുത്ത്‌ കൗണ്ടറിലിരിക്കുന്ന കിളവിയെ ഏല്‍പ്പിച്ചു. അവര്‍ പാസ്‌പോര്‍ട്ട്‌ വാങ്ങി മൂക്ക്‌ പൊത്തി. ഒരു വിധം സാഹസപ്പെട്ട്‌ പാസ്‌പോര്‍ട്ട്‌ മറിച്ച അവര്‍ ഞെട്ടി, ചാര്‍ളിയെ തുറിച്ച്‌ നോക്കി. തന്റെ ഫൊട്ടോ കണ്ട്‌ ഈ കിളവിക്ക്‌, എയ്‌, അതിന്‌ സാധ്യത പഠനതിനുള്ള സാധ്യതപോലും ഇല്ല. വീണ്ടും അവര്‍ പസ്‌പോര്‍ട്ടിലേക്കും ചാര്‍ളിയുടെ മുഖത്തേക്കും മാറി മാറി നോക്കി. ഇനി തന്റെ ഫോട്ടോ തിരിച്ചറിയാതെ ഇതെങ്ങാനും തന്റെ പസ്‌പോര്‍ട്ടല്ലെന്ന് പറയുമോ എന്നായിരുന്നു ചാര്‍ളിയുടെ പേടി.

തനെ വെറുതെ തെറ്റിധരിക്കരുതെന്ന് മനസ്സില്‍ പറഞ്ഞ്‌കൊണ്ട്‌ ചാര്‍ളി, പാണ്ടിലോറി കയറിയ അലൂമിനിയ പാത്രം പോലെ മുഖം ചുളിച്ച്‌ പിടിച്ചു. വലിയോരു വിത്യാസം എന്നിട്ടും തന്റെ മുഖത്തിലെന്ന് ചാര്‍ളിക്കറിയാം. അവര്‍ ഒരു കൈകൊണ്ട്‌ മൂക്ക്‌പൊത്തി, മറുകൈകൊണ്ട്‌ വിണ്ടും പാസ്‌പോര്‍ട്ട്‌ മറിച്ചു. ഇത്തവണ അവര്‍ ഞെട്ടാനോ, ചാര്‍ളിയെ സൂക്ഷിച്ച്‌ നോക്കനോ നിന്നില്ല, പകരം പാസ്‌പോര്‍ട്ട്‌ ചാര്‍ളിക്ക്‌ നേരെ നീട്ടിയെറിഞ്ഞു.

"മൂന്ന് വര്‍ഷം മുമ്പ്‌ എക്സ്‌പയറായ പാസ്‌പോര്‍ട്ടുമായിട്ടാണോ താന്‍ ദുഫൈക്ക്‌ പോവാന്‍ വന്നത്‌"

"അത്‌, ഞാന്‍,... കര്‍ത്താവെ, അപ്പോ പാസ്‌പോര്‍ട്ടും കാലവധി കഴിയുമോ. ഞാന്‍ കരുതി ഇത്‌ ഒരിക്കലെടുത്താല്‍ മതിയെന്ന്, ഇനി എന്നാ ചെയ്യും മാതവെ, എന്റെ സിനിമ..."

ഇതെല്ലാം ശ്രദ്ധിച്ച്‌കൊണ്ടോരാള്‍ നില്‍പ്പുണ്ടായിരുന്നു. അത്‌ മറ്റാരുമല്ല, കുഞ്ഞാലി. കരിപ്പുര്‍ വിമാനത്താവളത്തിലെ ആള്‍ ഇന്‍ ആള്‍ എജന്റ്‌. കുഞ്ഞാലി ചാര്‍ളിയുടെ അടുത്തെത്തി സ്വകാര്യമായി പറഞ്ഞു

"സാര്‍ വാ, എന്താ പ്രശ്നം, നമ്മുക്ക്‌ വഴിയുണ്ടാക്കാം, വാ"

കുഞ്ഞാലിയുടെ കൂടെ ചാര്‍ളി വിമാനത്താവളത്തിന്‌ പുറത്ത്‌ കടന്നു. വിവരങ്ങള്‍ വിശധമായി മനസിലാക്കിയ കുഞ്ഞാലി പറഞ്ഞത്‌ "ഇതോക്കെ ചീള്‌ കേസ്‌, സാര്‍ പേടിക്കണ്ട, ഓക്കെ ഞാന്‍ ശരിയാക്കി തര, പാസ്‌പോര്‍ട്ട്‌ പുതുക്കാന്‍ സമയമെടുക്കും, അതിനെക്കാള്‍ നല്ലത്‌ നമ്മക്ക്‌ വെറെ ഒന്ന് സംഘടിപ്പിക്കുന്നതാ, മത്രമല്ല ഇപ്പോ തന്നെ കിട്ടുകയും ചെയ്യും, സാറിന്‌ ഇപ്പോ തനെ ദുബെയിലേക്ക്‌ പോവുകയും ചെയ്യാം"

ദുബൈ എന്ന് കേട്ടതും, ചാര്‍ളിയുടെ കണ്ണുകള്‍ വികസിച്ചു. സ്വതവെ ഉണ്ടകണ്ണനായ ചാര്‍ളിയുടെ ഭീകരരൂപം കണ്ട്‌ കുഞ്ഞാലി ഭയന്നു രണ്ടടി പിന്നോട്ട്‌ മാറി.

"അതെയ്‌, എത്രയും പെട്ടെന്ന് എനിക്ക്‌ ദുബൈയിലെത്താനുള്ളതാ, പൈസ ഒരു പ്രശ്നമാക്കരുത്‌, എത്ര വേണമെങ്കിലും ചോദിച്ചോള്ളു ഞാന്‍ തരാം"

ചാര്‍ളി ഒറ്റശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തിയിട്ട്‌ മറ്റോരു ശ്വസമെടുക്കാന്‍ മൂക്കിനെ അനുവദിച്ചു. ഒപ്പം തന്റെ പോക്കറ്റിലേക്ക്‌ കൈയെത്തിച്ച്‌ കുറെ നോട്ടുകള്‍ വലിച്ചെടുത്തു.

"പുതിയ പാസ്‌പോര്‍ട്ടിന്‌ ഒരു പത്ത്‌ രൂപയാവും, ഒരഞ്ച്‌ മിനിട്ട്‌കൊണ്ട്‌ തരാം"

"പത്ത്‌ ഒരു പ്രശ്നമല്ല, ദാ, വോഗം വേണം" എന്ന് പറഞ്ഞ്‌ ചാര്‍ളി ഒരു പത്ത്‌ രൂപയെടുത്ത്‌ കുഞ്ഞാലിക്ക്‌ നേരെ നീട്ടി.

"സാറെവിടുന്ന"

"ഞാന്‍ പാലയിന്നാ"

"രാവിലെ തനെ ഒരോരുത്തര്‍ കുറ്റിം പറിച്ച്‌ എറങ്ങും, മനുഷ്യനെ മെനക്കെടുത്താന്‍" എത്ര നിയന്ത്രിച്ചിട്ടും വോളിയം കണ്ട്രോള്‍, കുഞ്ഞാലിയുടെ കണ്ട്രൊളില്‍ നിന്നില്ല.

"ഞാന്‍ പറഞ്ഞത്‌ പതിനായിരമാ സാറെ" കുഞ്ഞാലി തന്റെ അവസാനത്തെ സാര്‍ വിളി കൂട്ടി പറഞ്ഞു.

"പതിനായിരം രൂപ" ഏവ്വുരാന്‍ എന്ന് കേള്‍ക്കുന്ന ബെര്‍ളിയെ പോലെ, ചാര്‍ളി മിഴിച്ചിരുന്നു.

"അതെ" കുഞ്ഞാലി കണ്‍ഫേം ചെയ്തു. എന്നിട്ട്‌ പോക്കറ്റില്‍ നിന്നും മാള്‍ബറോ ഫില്‍റ്ററിന്റെ പായ്കറ്റില്‍ നിന്നും ഒന്നെടുത്ത്‌ ചുണ്ടില്‍ വെച്ചു.

ധീം, ഉയരമുള്ള പ്ലാവില്‍ നിന്നും പഴഞ്ചക്ക വീഴുന്ന ശബ്ദത്തോടെ എന്തോ ഒന്ന് തന്റെ അരിക്കില്‍ വീണ്‌കിടക്കുന്നത്‌ കണ്ട്‌ കുഞ്ഞാലി നോക്കി, പിന്നെ ഫുള്‍ പവറില്‍ ഒന്ന് ഞെട്ടി, ഓപ്പം എയറിന്ത്യയുടെ വിമാനത്തിന്റെ ശബ്ദത്തെക്കാള്‍ ഉച്ചത്തില്‍ പറഞ്ഞു "പടച്ചോനെ, ചതിച്ച"

Monday, 16 July 2007

ബെര്‍ളിച്ചായന്റെ ദുഫൈ യാത്ര

അങ്ങനെ തന്റെ ഡ്രീം പ്രോജക്റ്റായ ബ്ലോഗേഴ്സ്‌ മിറ്റിന്റെ ഷൂട്ടിങ്ങിന്‌ ചാര്‍ളി യാത്ര തിരിക്കുവാന്‍ തിരുമാനിച്ചു. കേരളത്തിലെ കാലവസ്ഥ ഇതിന്റെ ഷൂട്ടിങ്ങിന്‌ പറ്റിയതല്ലെന്ന് അനുഭവംകൊണ്ട്‌ പഠിച്ച ചാര്‍ളി ഷൂട്ടിംഗ്‌ ദുബൈയില്‍ വെച്ച്‌ നടത്തുവാന്‍ തിരുമാനിച്ചത്‌ കാശുണ്ടായിട്ടല്ല, തടി കേടവരുതെന്ന് ചിന്തിച്ചത്‌കൊണ്ട്‌ മാത്രം.

ഒരു ഹാന്‍ബാഗും തൂക്കിപിടിച്ച്‌ പാലയില്‍ നിന്നും നേരെ കരിപ്പുരിലേക്ക്‌, അവിടുന്നണ്‌ ദുഫയിലേക്കുള്ള വിമാനം മൊത്തത്തില്‍ പറന്നുയരുന്നതെന്ന് ആരോ പറഞ്ഞ വിവരം വെച്ചാണ്‌ ചാര്‍ളി ഓടിയെത്തിയത്‌.

എപ്രോണില്‍ തലങ്ങും വിലങ്ങും രണ്ട്‌ വിമാനങ്ങള്‍ ബോണറ്റ്‌ തുറന്ന് വെച്ച്‌ റേഡിയെറ്ററില്‍ തണുത്ത വെള്ളമെഴിച്ച്‌ അടുത്ത യത്രക്കാരെ കാത്തിരിക്കുന്നു. വിമാനത്തിനെ ചാരിനിന്ന് പൈലറ്റ്‌ ഒരു ദിനേശ്‌ ബീഡിക്ക്‌ തീ കെടുത്തു. കിളി ടയറില്‍ കറ്റുണ്ടോ എന്ന് പരിശോധിക്കുന്നു. ഒരു മുളയുടെ ഏണി ചാരിവെച്ച്‌ രണ്ട്‌ പോര്‍ട്ടര്‍മാര്‍ യാത്രകാരുടെ ലഗേജ്‌ കയറ്റുന്നു.

ബാഗും തൂക്കി ഓടിക്കിതച്ച്‌ വന്ന ചാര്‍ളി വിമാനത്താവളത്തിന്റെ കാവടത്തില്‍ കാവല്‍ നില്‍ക്കുന്ന CISF ജവാന്റെ കാലില്‍ വീണ്‌ പറഞ്ഞു.

"സര്‍, ഒരു ടിക്കറ്റ്‌, ഒരേ ഒരു ടിക്കറ്റ്‌, ഇന്ന് ദുബൈയിലെത്തിയില്ലെങ്കില്‍, കാശ്‌ മുടക്കാമെന്ന് പറഞ്ഞ തെണ്ടി മുങ്ങിക്കളയും, സര്‍ പ്ലീസ്‌"

"അന്തര്‍ ജാ" ജവാന്‍.

"തങ്ക്‌ യു സര്‍" ജീവിതത്തില്‍ ആകെ പഠിച്ച ഇംഗ്ലീഷിന്‌ ഇത്രം വല്യ ഒരുപകാരം വരുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ലാത്ത ചാര്‍ളി ഓടി അകത്ത്‌ കടന്നു. കൂറെയാളുകള്‍ ക്യൂ നില്‍ക്കുന്നത്തിന്റെ പിന്നില്‍ നിന്നു. ബ്ലോഗ്‌ മീറ്റെന്ന തന്റെ സിനിമക്ക്‌ വേണ്ടി മുടക്കിയ കാശോക്കെ ഒരു ലാഭവുമില്ലത്തെ നഷ്ടപ്പെടുന്നത്‌ സ്വപ്നം കണ്ട്‌ ചാര്‍ളി ഊറിചിരിച്ചു.

"ടിക്കറ്റ്‌" കര്‍ണകടോരമായ ഒരു ശബ്ദം കേട്ട്‌ ചാര്‍ളി ഞെട്ടി കണ്‌ തുറന്നു, വെറുതെ ചുറ്റും നോക്കി.

"ഡോ, ടിക്കറ്റ്‌ എവിടെ" അപ്പോഴാണ്‌ ശബ്ദത്തിന്റെ ഉടമയെ ചാര്‍ളി കാണുന്നത്‌.

"ടിക്കറ്റ്‌ എടുത്തിട്ടില്ല, അതെടുക്കാനല്ലെ ഞാന്‍ ഒരു മണുക്കുറായി ഇവിടെ ക്യൂ നില്‍ക്കുന്നത്‌"

"ഇജി എങ്ങട്ട" തരുണീമണി വിണ്ടും.

"ദുഫൈ" ചാര്‍ളി പറഞ്ഞു.

"പാസ്‌പ്പോര്‍ട്ട്‌ ഏട്‌ത്തു".കാര്‍ത്താവെ ചതിച്ചോ, മനസ വാചാ അറിയാത്ത കുറ്റത്തിന്‌ ഈ പെണ്ണുമ്പിള്ള എന്നെ ചതിക്കുവോ, ചാര്‍ളി അദ്യമായി ആത്മാര്‍ഥമായി കുരിശ്‌ വരച്ചു.

"എയ്‌, ഞാന്‍ അത്തരക്കാരനല്ല, ഞാന്‍ പാസ്‌പോര്‍ട്ടോന്നും എടുത്തിട്ടില്ലെന്റെ അമ്മച്ചി" ചാര്‍ളി ദയനീയമായി അവരെ നോക്കി. കൈവിലങ്ങും, ഇടിവണ്ടിയും, ജയിലും അങ്ങനെ ഒരു 3 മണിക്കുര്‍ ചിത്രത്തിന്‌ ധാരളം മതിയാവുന്ന തിരകഥയുടെ ചിത്രങ്ങള്‍ മുഴുവന്‍ ചാര്‍ളിയുടെ മനസ്സിലെ മിനി സ്ക്രിനില്‍ ഫാസ്റ്റ്‌ ഫോര്‍വേഡടിച്ച്‌ കടന്ന് പോയി. ദിലീപ്പിനെ പോലെ ജയിലില്‍ നിന്നുമിറങ്ങി, ഗള്‍ഫ്‌ ബസാറില്‍ ചെന്ന് സാധങ്ങളുമായി പാലയിലേക്ക്‌ പോവുന്ന രംഗം മാത്രം എത്ര ശ്രമിച്ചിട്ടും ക്ലിയറാവുന്നില്ല.

Monday, 9 July 2007

കുഞ്ഞാലി കഥകള്‍

എല്ലാവരും പരമ്പരകള്‍ തുടങ്ങിയ സ്ഥിതിക്ക്‌ ഞാനായിട്ട്‌ നോക്കി നിന്നാ എന്റെ പേരകുട്ടികള്‍ എന്നെങ്കിലും ചോദിക്കിലെ, ഞമ്മളെ ഉപ്പാപ്പ എന്ത്‌ട്‌ക്കെയ്നി ബ്ലോഗില്‌ ന്ന്. അതോണ്ട്‌ ഞാനും ഒരു പരമ്പര തൊടങ്ങാന്‍ തിരുമാന്‍ച്ചി.

ഒരു നല്ല പേര്‌ ചോയ്ചി പള്ളിക്കലെ മോല്യരെ തെരഞ്ഞി പോയപ്പം മോല്യര്‍ക്ക്‌ പള്ളെ വേദന. ഹസ്സന്‍ മോല്യരെ പറ്റി ഞമ്മള്‌ ഒരു കഥ എഴ്‌ദ്യ കഥ എങ്ങനോ മോല്യര്‍ അര്‍ഞ്ഞി. അതോണ്ട്‌ വന്നതാ ഈ പള്ളെ വേദന. അപ്പോ ഇങ്ങക്ക്‌ സംശ്യം, മോല്യര്‍ക്ക്‌ എവ്‌ട്‌ന്ന ഇന്റര്‍നെറ്റ്‌, നാട്ടില്‌ സ്വന്തായ്ട്ട്‌ ഒരു ടിവി സ്റ്റേഷനും റേഡിയൊ സ്റ്റേഷനും കാക്കതൊള്ളായിരം ജനങ്ങള്‍ക്ക്‌ ബ്രേക്കിംഗ്‌ ന്യൂസ്‌, ഒരു ബ്രേക്കും ഇല്ലാതെ എത്തിക്കുന്ന കുഞ്ഞാലി എന്ന ചീപ്പ്‌ റിപ്പ്പ്പോര്‍ട്ടര്‍ കം എഡിറ്റര്‍ കം ന്യൂസ്‌ റീഡര്‍ കം അങ്ങനെ കൂറെ കം ന്ന് കൂടിയ ഞമ്മളെ കിഞ്ഞാലി, ആ കുഞ്ഞാലി വഴിയല്ലതെ ഒരു ന്യൂസും ഈ പഞ്ചായത്ത്‌ന്ന് ബസ്സ്‌ കേറുല്ലാ. മിനിമം ഒരു ന്യൂസെങ്കിലും കേറ്റതെ ബസ്സ്‌ പാലം കടക്കുലാ. ആ കുഞ്ഞാലിനെ തെര്‌ഞ്ഞാ ഞാന്‍ നടക്ക്‌ണത്‌, എത്‌. ഇവടെ മുങ്ങ്യാ പിന്നെ ചെര്‍ള്ള പാടത്ത്‌ പൊന്ത്‌ണെ ഓനെ കണ്ട്‌പുട്‌ച്ചി ഇന്റെ മുനില്‌ വടി വടിയായി നിര്‍ത്തി തന്ന അട്‌ത്തെ വെള്ള്യാഴ്ച രാവിന്റെ സലാത്ത്‌ക്ക്‌ കാവ വെച്ചി കെട്‌ക്കാന്ന് ഞാന്‌ ഒന്നും അലോയ്ച്ചാണ്ട്‌ ഒരോറ്റെ നിര്‍ച്ച.

മമ്മയ്സാക്കന്റെ പിട്യെന്ന് ഗോതമ്പും ചക്കരിം വ്യാഴഴ്ച ബൈന്നാരം തനെ മങ്ങണ്ടി വെരുമ്ന്ന് അപ്പോ അള്ളെണെ ഞാന്‍ കിനാവിലും കൂടി കണ്ടിലാ, പടച്ചോന്റെ കാര്യം ഇങ്ങനെണ്‌, ചെറി ചെറി കാര്യത്തിന്‌ ഞമ്മള്‍ ചെറി ചെറി നിര്‍ച്ച നേര്‍ന്ന അപ്പോ പടച്ചോന്‍ അത്‌ സലാമത്താക്കും. വെല്യ വെല്യ കാര്യത്തിന്‌ എത്ര വെല്യ നിര്‍ച്ച നേര്‍ന്നാലും പടച്ചോന്‍ കേക്കുല, പത്താം ക്ലാസില്‌ 521 മാര്‍ക്ക്‌ കിട്ടിയ ഒരു കുത്ത്‌ റാത്തിബ്‌ കൈച്ചാന്ന് ഞാന്‍ നേര്‍ച്ചാക്കി, റിസള്‍ട്ട്‌ വന്നപ്പളാ ഞമ്മളെ ഇമ്മ പറഞ്ഞത്‌ ഈ അഴ്ചെലെ പള്ളിക്കതെ കാവ ഞമ്മളെ വകെന്ന്, 521 കിട്ടാതെ ഞാനും പടച്ചോനും തമ്മില്‌ തെറ്റിനിക്കണ സമയാ, ഈ ഇമ്മാന്റെ ഒരു കാര്യം ഞാന്‍ എങ്ങനെങ്കിലും പത്ത്‌ ജയ്ച്ചാ കാവ കെട്‌ക്കാന്ന് ഇമ്മ അദ്യം നിര്‍ച്ച നേര്‍ന്നതാ പടച്ചോന്‍ അദ്യം അപ്രൂവ്‌ ചെയ്തത്‌. അത്‌കൊണ്ട്‌ മാത്രാ ഇന്‍ക്ക്‌ 210 കണക്കായി മാര്‍ക്കും കിട്ടിയത്‌.

കുഞ്ഞാലി കഥകള്‍ കൊണ്ടോട്ടി സ്ലാഗിലെഴുതിയാല്‍ എങ്ങിനെയുണ്ടാവും എന്ന പരീക്ഷണം. ഇഷ്ടമയെങ്കിലും ഇല്ലെങ്കിലും അഭിപ്രായിക്കുക. വായിക്കാന്‍ ആളില്ലെങ്കില്‍ പിന്നെ എഴുതാന്‍ എനിക്ക്‌ മടിയ, മുഴുവന്‍ ഈ സ്ലാഗ്‌ കുത്തിതിരുകി ഞാന്‍ തനെ കൂറെ കഷ്ടപ്പെട്ടപ്പ, ഇനി നിങ്ങള്‍ കുറച്ച കഷ്ടപ്പെടൂ. എന്തായാലും മുന്നായാലും അഭിപ്രായം പറയുക, മുന്നാമത്‌ എന്താന്ന്, നിര്‍ത്തിക്കോ ബീരാനെ ന്ന്.

Monday, 18 June 2007

ഗള്‍ഫിലെ ഭക്ഷണക്രമികരണം

ഗള്‍ഫ്‌നാടുകളില്‍ വേനല്‍ചൂട്‌ ഉയര്‍ന്ന്‌കൊണ്ടിരിക്കുകയാണ്‌. വേനല്‍ച്ചൂടകറ്റാന്‍, ആരോഗ്യം കാത്ത്‌സൂക്ഷികുവാന്‍ കാലാവസ്ഥക്കനുസരിച്ച്‌ ഭക്ഷണക്രമികരണം അത്യവശ്യമാണ്‌.

ചക്കപ്പഴവും മങ്ങയും, വാഴപ്പഴവും ഞാവല്‍പ്പഴവും ധാരാളമായി ഭക്ഷിക്കണമെന്ന് ഞാന്‍ പറഞ്ഞാല്‍, "എവടെ വടി, അല്ലെങ്കില്‍ തനെ റൂം വടകകൊടുത്തിട്ടില്ല, നാട്ടിലേക്ക്‌ കാശയച്ചിട്ടില്ല അങ്ങനെ നൂറ്‌കൂട്ടം ഗുലുമാലിനിടയിലാ ഇവന്റെ ഒരു ഭക്ഷണരീതി, ചക്കപ്പഴവും ഞാവല്‍പ്പഴവും വാങ്ങി കഴിക്കാന്‍ കഴിയുമായിരുന്നെങ്കില്‍, എന്റെ പെന്ന് ബീരാനെ ഞങ്ങള്‍ എന്നെ ഈ മരുഭൂമിയിലെ ദുരിതങ്ങളോട്‌ വിടപറഞ്ഞെനെ" എന്ന് പറഞ്ഞ്‌ പോവാന്‍ വരട്ടെ.

അറബ്‌ രാജ്യങ്ങളില്‍ ഇപ്പോള്‍ സുലഭമായി, ചുരുങ്ങിയനിരക്കില്‍ ഇഷ്ടം പോലെ കിട്ടുന്ന തണ്ണിമത്തനും, കക്കരിക്കയും, (കിയാര്‍)ഷമാമും (ഇതിന്റെ മലയാളം കണ്ട്‌പിടിച്ച്‌ അറിയിച്ചാല്‍ നന്നായിരുന്നു) ഓറഞ്ചും ഉപയോഗിക്കാമല്ലോ.

നിങ്ങളുടെ പ്രധാന ഭക്ഷണം കോഴിയിറച്ചിയല്ലെ, അത്‌ ചൂട്‌ കാലത്ത്‌ കഴിയുന്നതും ഒഴിവാക്കുക. മീന്‍ നല്ലതാണെങ്കിലും വറുത്ത്‌ കഴിക്കരുത്‌. ബീരിയാണി കഴിവതും ഒഴിവാക്കണം. പഴവര്‍ഗങ്ങല്‍ളും, പച്ചക്കറികളും കൂടുതലുപയോഗിക്കുക.

ശ്രദ്ധിക്കുക,
കോഴിയിറച്ചിയും കോഴിമുട്ടയും കഴിയുന്നതും ഉപയോഗിക്കരുത്‌.
അച്ചാറുകള്‍ ഉപയോഗിക്കുന്നത്‌ കുറക്കുക.
ബീരിയാണി ഓഴിവാക്കുക. (സോറിട്ടോ ഐഷുത്താ)
ഉപ്പും മസാലയും കുറക്കുക.
എളുപ്പം ദഹിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കുക.
തൈരില്‍ പഞ്ചസാര ചേര്‍ത്ത്‌ കഴിക്കുന്നത്‌ ശരീരപുഷ്‌ടിക്കും ക്ഷീണമകറ്റാനും ഉത്തമമാണ്‌.
ഇഡ്ഡലി, ദോശ, പുട്ട്‌ എന്നിവ വേനലില്‍ നല്ലതാണ്‌.
ചൂട്‌ കാലത്ത്‌ ചെറുപയറിട്ട്‌ വെച്ച കുറിയരികഞ്ഞിയില്‍ അല്‍പ്പം തെങ്ങ ചിരകിയത്‌ ചേര്‍ത്ത്‌ കഴിക്കുക. (Nostalgia).
തക്കാളി, കുമ്പളങ്ങ, കോവയ്ക, കയ്പക്ക, വെള്ളരിക്ക, പടവലങ്ങ, ചെറുകായ്കള്‍, ഇലക്കറികള്‍ എന്നിവ ഉപയോഗിക്കുക.

അയുരാരോഗ്യ സൗക്യത്തിനുവേണ്ടി പ്രര്‍ഥിച്ച്‌കൊണ്ട്‌.
ബീരാന്‍

Sunday, 17 June 2007

തമ്മില്‍ പോരടിക്കുകയും, വെല്ലുവിളിക്കുകയും ചെയ്യുന്ന ബ്ലൊഗര്‍മാരോട്‌

തമ്മില്‍ പോരടിക്കുകയും, വെല്ലുവിളിക്കുകയും ചെയ്യുന്ന ബ്ലൊഗര്‍മാരോട്‌, ദയവായി ഒരപേക്ഷ.

വിലപ്പെട്ട സമയവും കായിയകാധ്വാനവും വെറുതെ കളയാതെ, കഴിഞ്ഞ സംഭവങ്ങള്‍ ഒരു നേര്‍ത്ത മഞ്ഞുതുള്ളിയായി മനസ്സില്‍ സൂക്ഷിക്കുവാന്‍ കഴിവുള്ള, സരസ്വതിവരം അവോളം ലഭിച്ച ബ്ലോഗര്‍മാരെ, നിങ്ങളുടെ പ്രയത്നം നല്ല രീതിയില്‍, പൂര്‍വ്വാധികം ശക്തിയോടെ തുടരുവാന്‍ ദൈവം അനുഗ്രഹിക്കുമറക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

ഒരു വലിയ ജനക്കുട്ടത്തെ പൊട്ടിച്ചിരിപ്പിക്കുന്ന നിങ്ങളില്‍ പലരും ഇന്ന് പല വഴിയിലാണ്‌, ചിലരോക്കെ ഒരു തുറന്ന യുദ്ധത്തിലുമാണ്‌. ഹാസ്യം വിളമ്പുന്ന നിങ്ങള്‍ക്ക്‌തനെ അതിന്റെ കൂട്ട്‌ മനസിലാവതെ പോയതില്‍ ഖേദം തോന്നുന്നു.

നര്‍മ്മത്തിന്റെ ഭാഷ കൈമുതലായുള്ള നിങ്ങള്‍ എന്തിനീവിധം പെരുമാറുന്നു എന്ന ചോദ്യത്തിന്‌ പ്രസക്തിയില്ല. പക്ഷെ, നിങ്ങളുടെ കഴിവുകള്‍ കെട്ട്‌പോവതെ സുക്ഷിക്കുക. വിചാരങ്ങളെയും, വികാരങ്ങളെയും നിയന്ത്രിക്കുവാന്‍ ശ്രമിക്കാതെ, പച്ചയായ നിങ്ങളുടെ കൃതികള്‍ക്ക്‌ പത്തരമാറ്റ്‌ തങ്കത്തിന്റെ തിളകമാണെന്ന് അനുഭവിച്ചറിഞ്ഞ ആയിരങ്ങളില്‍ ഒരുവനാണ്‌ ഞാന്‍. തുറന്ന് പറയാന്‍ മടികാണിച്ച്‌, നിസങ്കോചം കൈയും കെട്ടിനില്‍ക്കുന്ന പരിചയസമ്പനത അവകാശപ്പെടുന്ന, പലരുടെയും അവസ്ഥകണ്ട്‌ "ഹ, കഷ്ടം" എന്നല്ലതെ ഞാന്‍ എന്ത്‌ പറയണമെന്നറിയതെ തളര്‍ന്ന് പോവുന്നു.

ഉദാത്തമായ കൃതികള്‍ വളരെ വിരളമായ ഈ ബൂലോകത്ത്‌, ഹാസ്യംകൊണ്ട്‌ ഒരു സമ്രാജ്യം കെട്ടിപോക്കിയ നിങ്ങള്‍ക്ക്‌ മുന്നില്‍ എന്നും മലയാള ബ്ലോഗ്‌ ശിരസ്സ്‌ നമിക്കും. ഇത്‌വരെയുള്ള മലയാള ബ്ലോഗിന്റെ വളര്‍ച്ച, ഹാസ്യ സാഹിത്ത്യത്തിന്റെ മാത്രം സംഭാവനയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ വളര്‍ച്ചയില്‍ നെടുംതൂണായി നിന്ന നിങ്ങളില്‍ പലരും പലവഴി തിരഞ്ഞെടുത്തത്ത്‌, വ്യക്തിപരമായ കരണങ്ങള്‍ക്കപ്പുറം, മറക്കുവാനും പൊറുക്കുവാനും കഴിയണം.

തെറ്റുകള്‍ ചൂണ്ടികാണിച്ച്‌, നേര്‍വഴി കാണിച്ച്‌, ശാസിച്ച്‌, വളര്‍ത്തെണ്ടത്‌ തറവാട്ടിലെ കാരണവന്മാരാണ്‌.

ബ്ലോഗിലെ ബന്ധങ്ങള്‍ ക്ഷണികമാണ്‌, എരിയുന്ന വിളക്കിനു ചുറ്റും ചുവട്‌വെക്കുന്ന അതിന്റെ ആയുസ്സ്‌ എത്രയാണെന്നും നിങ്ങള്‍ക്കറിയാം. വന്ന്‌പോയ തെറ്റുകള്‍ പരസ്പരം ക്ഷമിച്ച്‌, സഹിച്ച്‌, മലയാള ബ്ലോഗിനെ കൈപിടിച്ചുയര്‍ത്തുവാന്‍ എല്ലാവരും കുട്ടായി ശ്രമിക്കുക.

സാഗരം പോലെ പരന്ന് കിടക്കുന്ന ജനക്കുട്ടത്തിനുമുന്നില്‍ പ്രസംഗിക്കുകയാണ്‌ എതോരു പ്രസംഗികനും നിര്‍വൃതിയുള്ള കാര്യം. അടച്ചിട്ട മുറിയിലിരുന്ന് ആരും പ്രസംഗിക്കാറില്ല.

ക്ഷണികമായ ന്യായങ്ങള്‍നിരത്തി ഇതിനെ തകര്‍ക്കാതിരിക്കുക. മരുഭൂമിയിലെ ചുട്ട്‌പോള്ളുന്ന അവസ്ഥയില്‍ ഒരുകുളിരായ്‌ കടന്ന്‌വരുന്ന നിങ്ങളുടെ സൃഷ്ടികളുടെ മാഹത്മ്യം വളരെ വിലപ്പെട്ടതാണെന്ന തിരിച്ചറിവ്‌ നിങ്ങള്‍ക്ക്‌ പുതുജീവന്‍ നല്‍ക്കുമാറാക്കട്ടെ. എല്ലാവരും ഒരുമിച്ച്‌, പ്രാര്‍ഥിക്കുക. എല്ലാ എഴുത്തുകാരും ഒരുമിച്ചിരുന്ന് പരസ്പര ബഹുമനത്തോടെ, പകരംവെക്കാനില്ലാത്തെ ഈ കൂട്ടായ്മയില്‍ നിന്നുയരുന്ന അല്‍ഭുത സൃഷ്ടിക്കായി.

ഒപ്പം ബന്ധപ്പെട്ടവര്‍ അനുഭാവപൂര്‍വം പരിഗണിക്കും എന്ന പ്രതിക്ഷയോടെ.

(ആരെയും വേദനിപ്പിക്കനല്ല, നന്മ കാണാന്‍ അഗ്രഹിക്കുന്ന ഒരു കുഞ്ഞു മനസ്സിന്റെ തെങ്ങലാണ്‌)

Thursday, 14 June 2007

സാഹിത്ത്യകാരന്മാര്‍ സമരത്തിലേക്ക്‌

മലയാളത്തിലെ പ്ര"മുഖ"രായ സഹിത്ത്യകാരന്മാര്‍ സമരത്തിലേക്ക്‌,

തങ്ങളുടെ രചനകള്‍ വായിച്ച്‌ നെറികെട്ട വായനക്കാര്‍ എഴുതുന്ന പുകഴ്‌ത്തലുകള്‍ സഹിക്കവയ്യതെ, വായിക്കരുതെന്ന് പറഞ്ഞിട്ടും വിണ്ടും വിണ്ടും പുതിയ രചനകള്‍ വാങ്ങി വായിക്കുന്ന വൃത്തികെട്ട വായനക്കാരുടെ നടപടിയില്‍ പ്രതിഷേധിച്ച്‌, കത്തുകള്‍ വെണ്ടെന്ന് പലവുരു പറഞ്ഞിട്ടും അനുസരിക്കാത്ത പോസ്റ്റ്‌മാനെതിരെ, ഉദാത്തമായ സൃഷ്ടികള്‍ ബുസ്‌സ്റ്റന്റിലെ പെട്ടികടയില്‍ വില്‍ക്കരുതെന്ന് അവശ്യപ്പെട്ട്‌, കേരളത്തിലെ എല്ലാ പോസ്റ്റ്‌ഒഫിസുകളും അടച്ച്‌ പുട്ടാണമെന്നാവശ്യപ്പെട്ട്‌, വായനക്കരെ ഉല്‍മൂലനം ചെയ്യണമെന്നവശ്യപ്പെട്ട്‌, കാര്യം സാധിക്കുന്നത്‌വരെ ഉല്‍കൃഷ്ട കൃതികള്‍ നിര്‍മ്മിച്ച്‌ സമരം ചെയ്യുവാന്‍ തിരുമാനിച്ചിരിക്കുന്നു.

Wednesday, 13 June 2007

ബീരാന്‍ വിട പറയുന്നു

ചിരിക്കാനും, ചിരിപ്പിക്കനും മാത്രമയി ഇവിടെ വന്ന ഞാന്‍, ഒന്നിലും ഉറച്ച്‌ നില്‍ക്കാന്‍ മനസ്സിലാത്ത ഞാന്‍, വ്യക്തിപരമായ കാരണങ്ങളാല്‍ (എന്റെ കുമ്പിനിടിച്ചതും, തെറിവിളിച്ചതും, പിന്മൊഴി ഉപയോഗിക്കാന്‍ നീ അരെടാ പുല്ലെ എന്ന് ചോദിക്കുകയും ചെയ്തത്‌ എന്റെ വ്യക്തിപരമല്ലെന്ന്) ബ്ലോഗ്‌ നിര്‍ത്തുന്നു.

എല്ലാര്‍ക്കും, നന്ദി, പിന്മൊഴിക്കും, തനിമലയാളത്തിനും, അക്ഷരം പഠിക്കാത്ത എന്നെ അക്ഷരം പഠിപ്പിച്ച ഗുരുകന്മര്‍ക്കും, എനിക്ക്‌ ചിരിക്കാന്‍ ഞാന്‍ കരയിപ്പിച്ച, ചിരിപ്പിച്ച, അങ്ങനെ അങ്ങനെ... എല്ലാര്‍ക്കും നന്ദി.

ഇസ്സെ പഹലെ കെ യാദ്‌ തൂ അയെ,
മെരി അകോമെ പിര്‍ ലഹു അയെ,
തുജ്‌സെ രിഷ്ട മെ തോട്‌ ജഹുഘ,
മെ തെര സഹര്‌ ചോട്‌ ജഹൂഘ
.........
.........
തൂ ഗുല ചോട്‌ ദെക്ക്‌ ദര്‍വാഷ,
പീര്‍ ഗലത്ത്‌ ഹെ, യെ തെരി അന്ദാജ.

എന്നെങ്കിലും, എപ്പോയെങ്കിലും, എവിടെയെങ്കിലും വെച്ച്‌ കണ്ടുമുട്ടാം എന്ന പ്രതിക്ഷയോടെ.

ബീരാന്‍ കുട്ടി, കൊണ്ടോട്ടി.

Tuesday, 12 June 2007

ഏറനാടന്‍ വാക്കുകള്‍ സുക്ഷിക്കുക

എന്റെ ഒരു പ്രേമലേഖനം എന്ന കഥക്ക്‌ എറനാടന്‍ എഴുതിയ കമന്റ്‌ ഇങ്ങനെ:-

"ബീരാനെ ഇപ്പോ നോക്കിയാല്‍ വേഗം ഭേതപ്പെടും. ഇല്ലേല്‍ ചങ്ങലക്കും കലിപ്പാകും"

എന്നെ വ്യക്തിഹത്യ ചെയ്യാന്‍ വേണ്ടി മാത്രം എഴുതിയ കമന്റ്‌.
എന്നോട്‌ ബ്ലോഗ്‌ പൂട്ടി വിട്ടിലിരിക്കണം എന്ന ഒരു ധ്വനി ഞാന്‍ ഇതില്‍ കാണുന്നു.
ഞാന്‍ എന്തെഴുതണം എന്ന് തിരുമാനിക്കുന്നത്‌ ഞാനാണ്‌, അല്ലതെ നിങ്ങളല്ല.
നിങ്ങള്‍ വായിക്കണം എന്നെനിക്കില്ല. (പിന്നെ ഞാന്‍ എന്തിനാ എഴുതുന്നത്‌ എന്ന് ചോദിക്കരുത്‌).

എന്നോക്കെ എനിക്ക്‌ പറയാം, ഇതാണ്‌ ഇപ്പോഴത്തെ ബൂലോകത്ത്‌ നടക്കുന്നത്‌. പക്ഷെ എറനാടന്‍ എന്ന എന്റെ പ്രിയ സുഹൃത്തെ, ഇതിന്‌ എന്റെ നിഘണ്ടുവിലെ അര്‍ഥം ഇങ്ങനെയാണ്‌.

"ബീരാനെ നന്നായി, ആരും പറയാന്‍ മടിക്കുന്ന കാര്യമാണ്‌ നീ പറഞ്ഞത്‌, ഞമ്മക്ക്‌ അന്നെ പെരുത്ത്‌ ഇഷ്ടായി" എന്നോക്കെയാണ്‌.
(എല്ലാരുടെ കൈയിലും ഈ നിഘണ്ടു ഇല്ലെന്നറിയാം, അവശ്യമുള്ളവര്‍ എറനാടനുമായി ബന്ധപ്പെടുക).

ഇനി ഇപ്പോ അതല്ല, ഒരു അനോനി വന്നിട്ട്‌ എന്നെ ചീത്ത പറഞ്ഞാലും, ഞാന്‍ ക്ഷമിക്കും, കാരണം അവന്‌ എന്നെ വേദനിപ്പിക്കനാവില്ല. ഒരു കമന്റ്‌ കണ്ട്‌ വേദനിച്ച്‌ ബ്ലോഗ്‌ പൂട്ടാന്‍ മത്രം വിഡിയല്ല ഇവിടെ വരുന്ന ആരും.

എന്റെ പ്രിയപ്പെട്ട എഴുത്തുക്കാരുടെ ലിസ്റ്റില്‍ എവ്വൂരാന്‍ മുതല്‍, കരീം മാഷ്‌, അഗ്രജന്‍, കൈതമുള്ള്‌, തറവാടി, കെ.മെനോന്‍, അരീക്കോടന്‍, ഇരിങ്ങല്‍, ഇട്ടിമാളു, കുറുമാന്‍, ഉണ്ണി, ഇടിവാള്‍, ഇത്തിരി, ദീപ്പു, കൈപ്പള്ളി, സിയ, സൂല്ല്, നിക്ക്‌, സുജിത്‌, അഞ്ചരകണ്ടി, സുഹൃത്ത്‌, അപ്പു, ദേവന്‍, ശിവപ്രസാദ്‌, വക്കാരി, അരവിന്ദ്‌, അതുല്ല്യ, അപ്പൂസ്‌, അത്തിക്കുര്‍ശി, കുഞ്ഞാപ്പു, ബെന്യാമിന്‍, സ്വപ്ന, എതിരവന്‍, ദ്രൗപതിവര്‍മ്മ, രാജു, സുദീപ്പ്‌, സ.മനസ്‌ക്കന്‍, വി.മനസ്‌ക്കന്‍, നെയ്യന്‍, രധെയന്‍, ആവനാഴി, ഇക്കാസ്‌, പെരിങ്ങോടന്‍, ആഷ, റാല്‍മിനോവ്‌, വനജ, വല്യമ്മായി, ശോണിമ, നറാണിപുഴ, പത്മനാദന്‍, കിരണ്‍സ്‌, ഇഞ്ചി, വികടന്‍, സുനിഷ്‌ തോമസ്‌, കുട്ടിചാത്തന്‍, വെണു, സുനില്‍ മാഷ്‌, വില്യൂസ്‌, ഫാര്‍മാര്‍, രാജന്‍, ലക്ഷ്മി, കുട്ടന്‍, അനിലന്‍, സാദിഖ്‌, സന്തോഷ്‌, ഗന്ധര്‍വന്‍, കണ്ണൂരാന്‍, മനു, ദില്‍ബു, ഹരി, പൊതുവാള്‌, മിന്നമിനുങ്ങ്‌,സോന, മുസഫിര്‍, സിജൂ, ധ്വനി, പ്രിന്‍സി, ഡിങ്കന്‍, സാജന്‍, ...... (പൂര്‍ണമല്ല, പൂര്‍ണമാവില്ല) അങ്ങനെ ഒരുപാട്‌ ഒരുപാട്‌ എഴുതുക്കാര്‍. എല്ലാം വഴിക്കും, ചിലത്‌ ഇഷ്ടമാവില്ല. ഞാന്‍ മിണ്ടാതിരിക്കും. എറ്റവും കൂടുതലിഷ്ടം .... (ബാക്കിയുള്ളോര്‍ക്ക്‌ എന്നെ തല്ലാനല്ലെ, നടക്കൂല)

അപ്പോ, പറഞ്ഞ്‌ വന്നത്‌, ഒരു സമൂഹതില്‍ ജീവിക്കുന്ന നാം, ഒന്നോ, രണ്ടോ, വികൃതികളെ കണ്ടെക്കാം, ക്ഷമിക്കു സോദരെ, കല്ലി, വല്ലി (അതിന്‌ എന്തെങ്കിലും ബാഡ്‌ അര്‍ഥമുണ്ടെങ്കില്‍ ഞാന്‍ ഉത്തരവാദി അല്ല) എന്ന് മനോഭാവമാണ്‌ നല്ലത്‌. എലിയെ പേടിച്ച്‌ ഇല്ലം ചുടരുത്‌.

ഒരു സംശയം ചോദിച്ചോട്ടെ, പ്രഫഷണലായി, ഞാന്‍ എഴുത്തുന്ന പോലെ ഒരു കവിത, ഒരു കഥ എഴുതാന്‍ കഴിവുള്ള ആരെങ്കിലും ഇവിടെ ഇപ്പോ ജീവിച്ചിരിപ്പുണ്ടെങ്കില്‍, ഞാന്‍ അവരെ നമിക്കുന്നു (മുണ്ടിട്ട്‌ പിടിക്കാന്‍ എറനാടന്‌ ക്വട്ടേഷന്‍ കൊടുത്തുന്ന ദൂഫായ്‌ ന്യൂസ്സ്‌) അല്ലാതെ ഒരു മാരുതി സെന്റിയടിച്ച്‌ എന്നെ കോഞ്ഞാനം കുത്തി, എന്നെ പിച്ചി എന്നോക്കെ പറയാന്‍ തുടങ്ങിയാല്‍, എന്റെ റബ്ബെ.ബീരാന്‍ ഇവിടെ വരുന്നത്‌ ചിരിക്കാന, ചിരിപ്പികാനും.

(എറനാടോ, നിനക്കിട്ട്‌ ഒന്ന് കൊട്ടാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു മോനെ, ക്ഷമീടാ, അഫ്രിക്കയുടെ മുതല്‍ അമേരിക്കയുടെ, അന്റര്‍ട്ടികയുടെ,... അങ്ങനെ ആലിക്കുന്നിന്റെ വരെ മാപ്പ്‌ ഇന്ന് ഞാന്‍ കൊടുത്തയക്കം ട്ടാ എറൂ)

Wednesday, 30 May 2007

കരിമീന്‍ പൊള്ളിച്ചത്‌

കരിമീന്‍ പൊള്ളിച്ചത്‌.
ഡെഡിക്കെറ്റെഡ്‌ റ്റു കരീം മഷ്‌.
എണ്ണക്ക്‌ വിലകൂടിയത്‌കൊണ്ട്‌ ഇത്രെ ഒത്തുള്ളു.
എന്റെ വിശ്വാസം എന്നെ രക്ഷിക്കട്ടെ.

Sunday, 27 May 2007

കൊണ്ടോട്ടി മുഖ്യനെയും സെക്രട്ടറിയെയും പുറത്താക്കി

കൊണ്ടോട്ടി രാജാവിന്റെ അധ്യക്ഷതയില്‍, രാജകൊട്ടാരത്തില്‍ ചേര്‍ന്ന രാജസദസ്സാണ്‌ തീരുമാനമെടുത്തത്‌.

രാജാവും, രാഷ്‌ട്രിയം പഠിക്കാത്ത, രാഷ്ട്ര നന്മ അറിയാത്ത, ഒരു പറ്റം രാജ്യ ദ്രോഹികളായ രാജവിന്റെ ഉപദേശകരും, വിവിധ നാട്ടുരാജ്യങ്ങളിലെ ഛോട്ട രാജകന്മരും, മന്ത്‌ രോഗം പിടിപ്പെട്ട ഒരു പറ്റം മന്ത്രിമാരും ഉപവിഷ്ടരായ രാജസദസ്സ്‌.

രാജ സദസ്സിന്റെ മുഖ്യഅജണ്ടയായി നിശ്ചയിച്ചിരുന്നത്‌ അടുത്ത്‌ വരുന്ന സേന നായകന്റെ തെരഞ്ഞെടുപ്പും, അനേകം ചെറുരാജ്യങ്ങളില്‍ യുദ്ധത്തില്‍ തോറ്റ്‌ തുന്നംപാടിയ നടോടിപാട്ടുകളുമായിരുന്നു. എന്നാല്‍ കൊണ്ടോട്ടി രാജ്യത്തിന്റെ മുഖ്യനും സെക്രട്ടറിയും തമ്മില്‍ നടന്ന വാള്‍പയറ്റ്‌, മല്‍പ്പിടുത്തം, വടംവലി, കസേരവലി, കത്തിക്കുത്ത്‌, കല്ലേറ്‌ തുടങ്ങിയ കലാപ്രകടനങ്ങള്‍ രാജവിനെയും നാട്ട്‌പ്രമാണിമരെയും അറിയിച്ചില്ലെന്നും അത്‌കൊണ്ട്‌ അവരെ രണ്ട്‌ പേരെയും ഉടന്‍ തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും ഒരു പറ്റം നാട്ടുപ്രമാണിമാര്‍ രാജവിനെ കണ്ട്‌ നേരിട്ട്‌ സങ്കടമുണര്‍ത്തിയത്‌കൊണ്ട്‌ (വിലയേറിയ സമ്മാനങ്ങളും വിലയില്ലാത്ത കുറെ നോട്ടുകളും ഇന്നലെ തനെ രാജ്ഞിക്ക്‌ ഇവര്‍ ഒരോരുതരും പ്രതേകം പ്രതേകം എത്തിച്ചിരുന്നതായും എങ്ങനെയെങ്കിലും മുഖ്യനെ മറ്റണമെന്നും, മുന്നാര്‍, കൊച്ചി, കല്ലായി തുടങ്ങി ചെറുരാജ്യങ്ങളിലെ നാട്ടുപ്രമാണിമാരെ വനവും പുഴയും വിറ്റ്‌തിന്ന് ജിവിക്കാന്‍ അനുവദിക്കണമെന്നും രാജ്ഞീയോട്‌ രഹസ്യമായി കാല്‌പിടിച്ച്‌ കരഞ്ഞുപറഞ്ഞെന്ന് അന്തപുര രഹസ്യം) അതായിരുന്നു രാജസദസ്സിന്റെ മുഖ്യഅജണ്ട.

രാജസദസ്സില്‍വെച്ച്‌ തനെ ഒരു ഒത്തുതിര്‍പ്പിന്‌ രാജാവ്‌ ശ്രമിച്ചു. എന്നാല്‍ മൂന്നാര്‍ രാജ്യം പിടിച്ചെടുത്തതും മുന്നാള്‍ പട്ടാളത്തെ മുന്നറിലേക്കയച്ചതും സെക്രട്ടറിയെ അറിയിച്ചില്ലെന്നും, മൂന്നാര്‍ യുദ്ധം വിജയിച്ചപ്പോള്‍ അവിടുന്ന് കിട്ടിയ മുഴുവന്‍ ക്രെഡിറ്റ്‌ കാര്‍ഡും തനിക്കാണെന്ന് പറഞ്ഞ്‌ രാജവിന്റെ കൈയില്‍ നിന്നും പുട്ടും വളയും വങ്ങാന്‍ ശ്രമിക്കുന്നു, എന്നും പറഞ്ഞ്‌കരഞ്ഞ സെക്രട്ടറിയെ രാജാവ്‌ ഒരുവിധം സമധാനിപ്പിച്ചു.

എന്നാല്‍ മൂന്നാറിലെ രാജാവിന്റെ കൈയില്‍ നിന്നും സെക്രട്ടറി കൈക്കുലി വങ്ങിയെന്നും യുദ്ധരഹസ്യങ്ങള്‍ തൂക്കിവിറ്റെന്നും മുഖ്യന്‍ പരിതപിച്ചു.

മുഖ്യന്റെ ഭരണത്തില്‍ പ്രജകള്‍ മുഴുവന്‍ സന്തോഷവന്മരാണ്‌. പക്ഷെ രാജ്യം നിലനില്‍ക്കുന്നത്‌ കര്‍ഷകര്‍ തരുന്ന 99 പൈസയുടെ നികുത്തികൊണ്ടല്ല. നാട്ടുപ്രമാണിമാര്‍ നല്‍ക്കുന്ന കപ്പയും പുഴുക്കും തിന്നാണ്‌ ഞാനും പരിവാരങ്ങളും ജീവിക്കുന്നത്‌. കുറച്ച്‌ വനം വിറ്റോ, പുഴ വിറ്റോ അവര്‍ ജിവിക്കുന്നതിന്‌ മുഖ്യന്‌ എന്താ നാഷ്ടം എന്ന് രാജാവും ചോദിച്ചപ്പോള്‍, മുഖ്യന്‍ പൊട്ടിക്കരഞ്ഞ്‌കൊണ്ട്‌ ഇങ്ങനെ പറഞ്ഞു.

എന്നെ സ്ഥനാര്‍തിയല്ലാതക്കാന്‍ രാജ്ഞി ആദ്യം നോക്കി, തോല്‍പ്പിക്കാന്‍ ഇവരെല്ലാവരും നോക്കി, പക്ഷെ ജനങ്ങള്‍ എന്നെതന്നെ മുഖ്യനാക്കി, ഒരു വിധം മുക്കി മുക്കി ഭരണം തള്ളിനിക്കുമ്പോള്‍ എന്റെ വണ്ടിയുടെ ട്ടയറിന്റെ കാറ്റഴിച്ച്‌ വിട്ട്‌ എന്നെകൊണ്ട്‌ തന്നെ തള്ളിക്കുക, കൂടെയുള്ളവര്‍ തന്നെ ചോദ്യപേപ്പര്‍ ചോര്‍ത്തുക, അശുപത്രിയില്‍ കരീമീന്‍ വില്‍ക്കുക, കള്ളനെ പിടിച്ച്‌ പോലിസുകാര്‍ കടലില്‍ തള്ളുക, തുടങ്ങിയ തൃശ്ശൂര്‍ പൂരത്തിന്‌ മാത്രം കണ്ട്‌വരുന്ന അപൂര്‍വ്വ ഐറ്റംസ്‌, സാധ ഉത്സവങ്ങള്‍ക്ക്‌, അതും 50 ശതമാനം ഡിസ്‌കൗണ്ടില്‍, ഇവരെല്ലാവരും നാട്‌നീളെ അവതരിപ്പിക്കുമ്പോള്‍, എനിക്കും എന്റെ പല്ലക്ക്‌ ചുമക്കുന്നവര്‍ക്കും കഞ്ഞിയെങ്കിലും കുടിക്കാനുള്ള വക ഇതിനിടയില്‍ കിട്ടുന്നില്ല. അത്‌കൊണ്ട്‌ എന്നെ ഭരിക്കാന്‍ സമ്മതിക്കില്ലെങ്കില്‍ ഞാന്‍ മുഖ്യന്റെ സ്ഥാനം രാജിവെച്ചിരിക്കുന്നു എന്ന് പറഞ്ഞ്‌ കൈയിലിരുന്ന പേന സെക്രട്ടറിയുടെ നേര്‍ക്ക്‌ വലിച്ചെറിഞ്ഞു.

ഇത്‌ മുഖ്യന്‍ പറഞ്ഞതും, നട്ടുപ്രമാണിമാര്‍ മൊത്തം ചാടിയെഴുന്നേറ്റ്‌ രാജസദസ്സില്‍ സിനിമാറ്റിക്ക്‌ ഡാന്‍സ്‌ നടത്തി.

ഇവരെ നിരാശരാക്കി, രണ്ട്‌ ഉപദേശികളുടെ അദിപ്രായം കണക്കിലെടുത്ത്‌ അവസാനമായി രാജാവ്‌ ഒന്ന്‌കൂടി മുഖ്യനോട്‌ പറഞ്ഞു.

"അവസാനമായി മുഖ്യന്‌ ഒരു ചാന്‍സും കൂടി തരാം, മൂന്നാറില്‍ നിന്നും, കല്ലായി പുഴയുടെ തീരത്ത്‌ നിന്നും സൈന്യത്തെ പിന്‍വലിക്കുക. കൊച്ചിയിലേക്കുള്ള പടയോട്ടം അവസാനിപ്പിക്കുക. മോര്‌വെള്ളം വിറ്റ്‌ ജീവിക്കുന്ന പാവപ്പെട്ട കമ്പനിക്കാരെ ഉപദ്രവിക്കാതിരിക്കുക. ഇത്രയും കാര്യങ്ങള്‍ അംഗികരിച്ചാല്‍ മുഖ്യന്‌ സുഖമായി നാല്‌വര്‍ഷം കസേരയിലിരിക്കാം, അല്ലെങ്കില്‍...

ഇതിനോന്നും താന്‍ തയ്യാറല്ലെന്ന് മുഖ്യനും പറഞ്ഞതോടെ സദസ്സില്‍ കൂട്ടയടിക്കുള്ള മണി മുഴങ്ങി.

നാട്ടു പ്രമാണിമാര്‍ രാജവിനെ രഹസ്യമായി കണ്ട്‌ മുഖ്യനെ മാറ്റാന്‍ അദ്യര്‍ഥിച്ചു. നാട്ട്‌ പ്രമാണിമാരെ പിണക്കരുതെന്നും രാജ്യം തനെ കൈവിട്ട്‌ പോകുമെന്നും രഹസ്യന്വേഷണ വിഭാഗം മുന്നറിയിപ്പും മുന്നിലെത്തി. ഒരു നല്ല ഭരണത്തിന്റെ കടക്കല്‍ കത്തിവെക്കാന്‍ മനസ്സില്ല മനസ്സോടെ രാജാവ്‌ തിരുമാനിച്ചു. മുഖ്യനെ മാറ്റന്‍ ഇപ്പോള്‍ ശ്രമിച്ചാല്‍ ജനങ്ങള്‍ ചെരുപ്പൂരി അടിക്കുമെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ രാജാവിനറിയാം. അത്‌കൊണ്ട്‌ തല്‍ക്കാലം രണ്ടാളെയും പുറത്താക്കി, ഒരാളെ അകത്താക്കുന്ന രാഷ്ട്രിയ നടകത്തിന്‌ രാജാവ്‌ അനുമതി നല്‍കി.

കോഴിബിരിയാണി തിന്നാന്‍ മാത്രം വന്ന മന്ത്രിമാര്‍ക്കും, നട്ടുപ്രമാണിമാര്‍ക്കും എത്രയും പെട്ടെന്ന് രാജസദസ്സ്‌ പിരിച്ച്‌വിടണമെന്ന ഒരു ചിന്തമാത്രമേ ഉണ്ടായിരുന്നുള്ളു എന്നത്‌കൊണ്ട്‌ എത്രയും പെട്ടെന്ന്‌തന്നെ ഒരു തിരുമാനം രാജാവിന്റെ കല്‍പ്പനയായി വന്നു.

കൊണ്ടോട്ടി മുഖ്യനെയും സെക്രട്ടറിയെയും താല്‍കാലികമായി സസ്പെന്റ്‌ ചെയ്തിരിക്കുന്നു.

Wednesday, 23 May 2007

ഇതാണ്‌ പുട്ട്‌

ഇതാണ്‌ പുട്ട്‌.


സ്പെഷല്‍ രണ്ട്‌ കുറ്റി പുട്ട്‌ തറവാടിക്കും വല്ല്യമ്മായിക്കും.


അവശ്യമുള്ളവര്‍ സന്ദര്‍ശിക്കുക.


ബീരാന്‍ വിലാസം ഹോട്ടല്‍


ദെര ദുബൈ.


ക്രെഡിറ്റ്‌ കാര്‍ഡ്‌ മറക്കരുത്‌.

Monday, 21 May 2007

ബ്ലൊഗും, ഞാനും പിന്നെ മീറ്റും.

കൊണ്ടോട്ടി ബ്ലൊഗ്‌ മീറ്റിലെ മൈക്ക്‌ കയ്യിലെടുത്ത്‌ ബീരാന്‍ ഫുള്‍ വോളിയത്തില്‍ വെച്ച്‌ കീച്ചി.

ഇവിടെ കൂറ്റിയടിച്ചിരിക്കുന്ന പല പുലികളും മറ്റുള്ളവരുടെ ബ്ലൊഗിലേക്ക്‌ അനുവദിച്ച സന്ദര്‍ശന വിസ ലാപ്സാക്കി കളയുന്നു എന്നറിഞ്ഞതില്‍ സന്തോഷം.പുതിയ എഴുത്ത്‌കാരുടെ തോന്ന്യക്ഷരങ്ങള്‍ വായിക്കാന്‍ അറിയില്ലെങ്കിലും, നന്നക്കണം, നന്നവുന്നുണ്ട്‌, ഇങ്ങനെ എഴുതിയാല്‍ നന്നായിരുന്നു എന്നെങ്കിലും വെച്ച്‌ കാച്ചണം, അറ്റ്‌ ലാസ്റ്റ്‌ ഒരു ഇസ്മയ്‌ലി എങ്കിലും അവിടെ വെച്ചിട്ട്‌ പോരാം. സമയകുറവാണ്‌ കാരണം എന്ന പതിവ്‌ സത്യം വിളിച്ച്‌ പറയരുത്ത്‌. എല്ലാവരും തുടക്കത്തില്‍ തനെ എന്നെ പോലെ എഴുതണമെന്ന് (എന്റെ മുഖത്ത്‌ അതിന്റെ അഹങ്കാരം തീരെ ഇല്ല, എന്റെ അദ്യത്തെ പോസ്റ്റ്‌ വായിക്കാന്‍ മുന്ന് കണ്ണട വാങ്ങി ഫിറ്റിയ വിരുതന്മരെ നന്ദി, അക്ഷരതെറ്റ്‌ എന്റെ തെറ്റണോ) വാശിപിടിക്കരുത്‌.

ഞാന്‍ കമന്റിടാന്‍ ഒരുപാട്‌ സ്ഥലത്ത്‌ ചെന്നു. എല്ലാവരും എന്റെ ഐഡി നോക്കി, പിന്നെ ദെ കിടക്കുന്നു. എനിക്കറിയാത്ത കൂറെ അക്ഷരങ്ങള്‍ പിന്നെം ടൈപ്പാന്‍, ഞാന്‍ ടൈപ്പി, ഒന്നല്ല, രണ്ടല്ല, ... സമയമില്ലാന്ന് പറഞ്ഞു നോക്കി, വിടണ്ടെ, 4-5 പ്രവശ്യം ടൈപ്പി, പിന്നെ ആ പണി നിര്‍ത്തി. അത്‌കൊണ്ട്‌, എല്ലവരോടും ഞാന്‍ കല്‍പ്പിക്കുന്നു, (കാല്‌പിടിച്ച്‌ കരഞ്ഞു എന്ന സത്യം റ്റി.വി. ക്കാരോട്‌ പറയരുത്‌) കഴിയുമെങ്കില്‍ വേര്‍ഡ്‌ വേരിഫിക്കേഷന്‍ ഇടിച്ച്‌ നിരത്തുക. അത്‌ മുതലാളിത്ത, ജെന്മി പ്രഭുകളുടെ ആശയമാണ്‌.

പിന്നെ, തമ്മില്‍ തല്ലാന്‍ ഈ സ്ഥലം ഉപയോഗിക്കരുത്‌, അതിന്‌ മുന്നാറിലോ, നാലാറിലോ, അട്ടപ്പാടിയിലോ മിച്ചഭൂമി മിച്ചമുണ്ടെങ്കില്‍, ബാങ്കില്‍ വല്ലതും മിച്ചമുണ്ടെങ്കില്‍, എല്ലാംകൊണ്ടും മെച്ചമുണ്ടെങ്കില്‍ അവിടെ ഉപയോഗിക്കുക. തെറിവിളിക്കാന്‍ പറ്റിയ ഭാഷ ഇഗ്‌ളിഷ, മലയാളത്തെ ജാമ്യത്തില്‍ വിടുക.കവിതകള്‍ മാത്രം വാഴിക്കുന്ന കൂറെ ലാലനാമണികള്‍ ഇവിടെ കിടന്നുറങ്ങുന്നത്‌ കാരണം, അവര്‍ എഴുന്നേറ്റാല്‍ അവരോട്‌ കാര്യം പറഞ്ഞുമനസ്സിലാക്കുക. എന്നിട്ടും മനസ്സിലായില്ലെങ്കില്‍ പിന്നെ........
.....പിന്നെ ഞാന്‍ എന്ത്‌ ചെയ്യാന.

ചില്ലിട്ട്‌ വെച്ച പടങ്ങളോക്കെ പൊടിതട്ടിയെടുത്ത്‌ വില്‍ക്കുന്ന ചില വിരുതന്മര്‍ ശ്രദ്ധിക്കുക. പട്ടിയെ പിടിച്ച്‌ ആടാക്കം, പക്ഷെ അതെ ആടിനെ കറന്ന് പാല്‌ വിറ്റ്‌ പട്ടയടിക്കരുത്‌.
ഇത്രെം കേട്ടിട്ട്‌ നിങ്ങള്‍ക്ക്‌ എന്ത്‌ തോന്നുന്നു.
ഏന്നെ തല്ലികൊല്ലാന്‍, അതല്ല, വെറെ എന്ത്‌തോന്നുന്നു, അറിയാന്‍ അഗ്രഹമുണ്ട്‌.

Sunday, 20 May 2007

കൊണ്ടോട്ടി മുഖ്യന്‌ വധഭിഷണി

കൊണ്ടോട്ടി മുഖ്യന്‌ വധഭിഷണി. അന്വേഷണതിന്‌ ബീരാന്‍ വിദേശത്തേക്ക്‌.

കൊണ്ടോട്ടി രാജ്യത്തിന്റെ രഹസ്യ അന്വേഷണ എജന്‍സി തലവന്‍ ബീരാനും അസിസ്റ്റന്റ്‌ കോയാലിയും ജിദ്ധയില്‍ വിമാനമിറങ്ങി. കാത്തിരുന്ന എംമ്പസി ഉദ്യോഗസ്ഥരെ മുഴുവന്‍ കബളിപ്പിച്ച്‌ ബീരാന്‍ ലിമോസിന്‍ പിടിച്ച്‌ ശറഫിയയിലേക്ക്‌ വച്ച്‌ പിടിച്ചു.

അംമ്പര ചുംമ്പികളായ കെട്ടിടങ്ങള്‍ റോഡിനിരുവശവും, അധികവും ഗ്ലാസ്‌ ബില്‍ഡിങ്ങുകള്‍. റോഡില്‍ നിറയെ വാഹനങ്ങള്‍, ആരെയും അലോസരപ്പെടുത്താതെ തെന്നി നീങ്ങുന്ന നയന മനോഹരമായ കാഴ്ച. ഉറക്ക ക്ഷീണംകൊണ്ട്‌ ബീരാനും കോയാലിയും കണ്ണടച്ചു മഴങ്ങി.

"എന്താ ബീരാന്‍ക ഒരു മണം, ഞമ്മള്‍ കൊച്ചിലെത്ത്യ" കോയ ചോദിച്ചു. കാറിലിരുന്ന് മയങ്ങുന്ന ബീരാന്‍ മൂക്ക്‌ തുറന്നു.
"ഇങ്ങള്‍ ഇപ്പോ ശര്‍ഫിയെലെത്തി, അതാ ഇത്രിം നല്ല മണം." ഡ്രൈവര്‍ പറഞ്ഞു. ബീരാന്‍ കണ്ണ്‌ തുറന്ന് ചുറ്റും നോക്കി.
"ഇതെന്ത ഡ്രൈവറെ ഞമ്മള്‍ കൊണ്ടോട്ടിതനെ, ഒരു വണ്ടിക്ക്‌ തെനെ പോകാം പറ്റാത്ത റോഡ്‌ ഞമ്മല്‍ കൊണ്ടോട്ടില്‌ മത്രെ കണ്ടിട്ടുള്ളു"
"ഇതാണ്‌ ശര്‍ഫിയെലെ പോസ്റ്റാഫിസ്‌, ഇങ്ങക്ക്‌ ഇബടെ തനല്ലെ എര്‍ങ്ങണ്ടത്‌."
"ഞമ്മളെ ചങ്ങാതി ബെരാന്ന് പരഞ്ഞിനി, ഒനെ കാണാല്ലല്ലോ, ഞമ്മളെ കൈകല്‍ പൈസിം ഇല്ല. എന്തപ്പോ ചെയ്യ കോയ"
"ഇങ്ങളെട്ത്ത്‌ ഒന്റെ മൊബൈല്‍ നമ്പര്‍ ഇല്ലെ. ഒന്ന് അങ്ങട്ട്‌ വിളിച്ചോക്കി" ബീരാന്‍ സുഹൃത്തിന്റെ മൊബൈല്‍ നമ്പര്‍ കുത്തി. നലാഞ്ച്‌ മിനിട്ട്‌ ചെവിയില്‍ വെച്ചപ്പോ മൊബൈലില്‍ നിന്നും
"ഇനല്‍ അതിഫ്‌ അല്‍ മത്‌ലൂദ്‌, ല യുംകിനു ലി തസലു ബിഹിലാന്‍..."
"ഇതെന്താ കോയ, മൊബൈല്‍ ഒന്റെ അറബിന്റെ കൈകലാന്ന തൊന്ന്ണത്‌. ഇന്നാ, ഇജി ഒനോട്‌ സംസരിച്ചോ" കോയ ഫോണ്‍ വാങ്ങി, പറയുന്നത്‌ മുഴുവന്‍ ശ്രദ്ധിച്ചു, എന്നിട്ട്‌ പറഞ്ഞു.
"ബീരാന്‍ക, ഇത്‌ ഞമ്മള്‍ ഓത്ത്‌പള്ളില്‌ പടിച്ച അറബിയല്ല. ഇതാറബി വെറെണ്‌. ഇത്‌ ഞമ്മക്ക്‌ അറിയുല്ലാ."
"പിന്നെന്തിനാ കോയ അന്നെ ഇന്റോപ്പം പണ്ടാറടക്കിയത്‌. അറബി അറിയ്യാന്ന് പറഞ്ഞിട്ടല്ലെ അന്നെ ഞമ്മല്‍ സര്‍വ്വിസിതെനെ ഇട്‌തത്ത്‌. ഇഞ്ഞിപ്പോ എന്ത ചെയ്യ റബ്ബെ"
ബീരാന്‍ ചുറ്റും കണ്ണോടിച്ചു. കൈലിമുണ്ടും ഫുള്‍കൈ ഷര്‍ട്ടും ധരിച്ച ഒരു മാന്യന്‍ അവരുടെ അടുതെത്തി.
"കൂയ്‌, കുട്ട്യെ, നോക്യ, ഞങ്ങള്‍ ഇവടെ പുതീതാ, ഒരു ചെങ്ങായ്ക്ക്‌ ഫോണ്‌ ചെയ്ത്‌ട്ട്‌ ഓന്‍ ഇട്‌ക്‌ണില്ലാ, ഇജി ഒന്ന് നോക്യ, ഒന്റെ അറബിയാന്ന തോന്ന്‌ണത്‌, ഇജി ഒന്നു സംസരിച്ചി നോക്യ, അയമു എവടെന്ന് മാത്രം ചോയ്ച്ചാളാ. ന്നാ"
ബീരാന്‍ ഫോണ്‍ മാന്യനെ എല്‍പ്പിച്ചു. മാന്യന്‍ മാന്യമായി ഫോണും കൊണ്ട്‌ നടന്നു. ബീരാന്‍ പിറകെയും, സെക്കന്റിനുള്ളില്‍ മാന്യന്‍ അപ്രത്യക്ഷമായി, ചുറ്റും തിരഞ്ഞ കോയ പറഞ്ഞു "പൊടിപ്പോലുമില്ല കണ്ടുപിടിക്കാന്‍"
ഇതൊക്കെ കണ്ട്‌ ചുറ്റും ആളുകള്‍ നില്‍പ്പുണ്ടെങ്കിലും ആരും അവരെ ശ്രധിക്കുന്നില്ല. ആര്‍ക്കും അതിനുള്ള സമയമില്ല.

അല്‍പ്പം കഴിഞ്ഞ്‌ ഒരാള്‍ ബീരാന്റെ തോളില്‍ കൈവെച്ച്‌കൊണ്ട്‌ ചോദിച്ചു.
"ബീരാന്‍ ന്ന പേര്‌ ലെ, പാസ്പോര്‍ട്ട്‌ ബിക്കണോ, 2000 റിയാല്‍ തരാം."
"കോയാ, അന്റെ പാസ്പോര്‍ട്ട്‌ വിറ്റാളാ, അതൊണ്ട്‌ അങ്ങനെങ്കിലും ഒരു ഒബകാരം കിട്ടട്ടെ"
"വെണ്ട, പാസ്പോര്‍ട്ടോന്നും ഇപ്പം തനെ വില്‍ക്കണ്ട"

ചൂക്ക്‌ കാപ്പി, പായസം, കാപ്പി, കാപ്പി" എന്ന് വിളിച്ച്‌ പറഞ്ഞുകൊണ്ട്‌ മെല്ലിഞ്ഞ ശരിരവുമായി ഒരാള്‍ മുന്നിലെത്തിയതും ബീരാന്‍
"മജീദെ, കൂയ്‌, ഞാന്‍ ബീരാനാ, അല്ല പഹയാ, അനക്ക്‌ ജിദ്ധെല്ല് സ്വാന്തായ്ട്ട്‌ ഹോട്ടല്‌ ഇണ്ട്ന്നല്ലെ ഇജി നാട്ടില്‌ പറഞ്ഞി നടക്ക്‌ണത്‌. ഇതപ്പോ അന്റെ ഹോട്ടല്‌"
കൂടുതലെന്നും കേള്‍ക്കാന്‍ നില്‍ക്കാതെ മജീദ്‌ മുന്നോട്ട്‌ നടന്നു. "ചൂക്ക്‌ കാപ്പി, പായസം, കാപ്പി, കാപ്പി, പപ്പടം, കരിയെപ്പിന്റെല, പപ്പടം മാണോ, പപ്പടം"

**************
"ബീരാന്‍കാ. അസലാമു അലൈക്കും."
"വ അലൈക്കും അസലാം. അയ്മുദു, ഇജി നല്ല ആളാ, എവടെ അന്റെ ഫോണ്‌, ഞങ്ങല്‍ ആകെ സുയ്പ്പായി"
ബീരാന്‍ ഒറ്റശ്വാസത്തില്‍ നടന്ന കാര്യങ്ങല്‍ മുഴുവന്‍ പറഞ്ഞു.
"സരല്ലാ, മൊബൈലല്ലെ പൊയിട്ടുള്ളു. പാസ്പോര്‍ട്ടും ബാഗ്ഗും കൈകലില്ലെ, ബെരി പോകാം "

ഇടിഞ്ഞ്‌ വിഴാറായ കെട്ടിടങ്ങല്‍ക്കിടയിലൂടെ, ദുര്‍ഗന്ധം വമിക്കുന്ന ഇടുങ്ങിയ വഴികളിലൂടെ മുന്നോട്ട്‌, ഒരാള്‍ക്ക്‌ മാത്രം നടന്ന് പോകാവുന്ന ഇടവഴിയിലൂടെ ബീരാനും കോയയും അയമുവിന്റെ റൂമില്‍ കയറി. ഒരു ചെറിയ റൂമില്‍ തലങ്ങും വിലങ്ങും കട്ടിലിട്ട്‌ നലഞ്ചാളുകള്‍ കിടന്നുറങ്ങുന്നു.
---------------------------------------------
"കോയ, അപ്പോ ഞമ്മക്ക്‌ ഇന്ന് തനെ ഒപ്പറേഷന്‍ തുടങ്ങണം, ആ നമ്പര്‍ ഒരു ഹോസ്പിറ്റലിന്റെതാന്നല്ലെ പറഞ്ഞത്‌. ആദ്യം ഞമ്മക്ക്‌ അങ്ങട്ട്‌ പോകാ"
ബീരാനും കോയയും അയമുവിന്‌ പിന്നലെ നടന്നു. ചുറ്റും നോക്കി കോയ അശ്ചര്യപ്പെട്ടു.
"അയമൂ, ഭൂമീലെ അശുപത്രിന്റിം ഹെഡാപ്പീസ്സ്‌ ഇബടെണോ, നാല്‌ ഭാഗത്തും അശുപത്രി മത്രെ കണാനുള്ളൂ. എന്തോരം അശ്പത്രിയാ ഇവടെ"
"ഇതൊക്കെ ചെറുതല്ലെ, ബല്യ ബല്യ അശ്പത്രിന്റെ പണി നടക്ക്‌ണുള്ളു. എല്ലം കൊണ്ടോട്ടികാരതെന്നെ"
വ്യക്തമായ തെളിവുകള്‍ നാട്ടില്‍നിന്ന് തനെ ശേഖരിച്ച്‌ വന്നത്‌കൊണ്ട്‌ നേരെ കയറിച്ചെന്ന് ഒരു യുവതിയെ പേടിപ്പിച്ചപ്പോള്‍ ഒരുപ്പാട്‌ ഉത്തരം കിട്ടി, ചോദ്യങ്ങള്‍ ഇനിയും ബാക്കി.
അങ്ങനെ സംഘം അടുത്ത ഇരയെ തേടി ഒരു കമ്പനിയുടെ ലെബര്‍ ക്യമ്പിലേക്ക്‌.

ടൗണില്‍ നിന്നും 40 കിലോമിറ്റര്‍ അകലെ, ചുട്ട്‌ പൊള്ളുന്ന മരുഭൂമിയില്‍, നിറഞ്ഞൊലിക്കുന്ന സെപ്റ്റിക്‌ ടാങ്കുകള്‍ക്കിടയില്‍, 12 ആളുകള്‍ ഒരുമുറിയില്‍ സുഖമായുറങ്ങുന്ന, വെള്ളമില്ലാത്ത, 4000 തില്‍പരം ജോലിക്കാരുടെ താവളം.

Wednesday, 16 May 2007

വേള്‍ഡ്‌ ബ്ലൊഗര്‍ മീറ്റ്‌ ഇന്‍ കൊണ്ടോട്ടി.

വേള്‍ഡ്‌ ബ്ലൊഗര്‍ മീറ്റ്‌ ഇന്‍ കൊണ്ടോട്ടി.

എല്ലാ രാജ്യക്കാരും സ്വയം മീറ്റ്‌ സംഘടിപ്പിക്കുന്നതില്‍ അസൂയ പൂണ്ട്‌, കൊണ്ടോട്ടി മഹാരാജ്യത്തെ സകലമാന ബ്ലൊഗര്‍മാരുടെയും മീറ്റ്‌ എതെങ്കിലും വര്‍ഷം ഫെബ്രുവരി 30ന്‌ വിപുലമായി അഘോഷിക്കുന്നതാണ്‌.

പാര്‍ക്കുകളും, നക്ഷത്ര ഹോട്ടലുകളും തിങ്ങിനിറഞ്ഞ്‌ നില്‍ക്കുന്നതിനാല്‍, സ്ഥലം പ്രശ്നമാവില്ലാന്ന് നമ്മുടെ ഖജാന്‍ജി അറിയിക്കുന്നു. (പ്രസിഡന്റ്‌, സെക്രട്ടറി ഇവരോക്കെ, പേനും നോക്കി വിട്ടിലിരിക്കും, ഖജാന്‍ജി കാര്യങ്ങള്‍ നടത്തും, അത്‌ ഈ മിറ്റിന്റെ മാത്രം പ്രതേകതയാണ്‌. ആരും കോപ്പരുത്‌) കൊണ്ടോട്ടി നേര്‍ച്ച കഴിഞ്ഞതിനാല്‍ ബസ്സ്‌സ്റ്റാന്റിന്റെ പടിഞ്ഞാറ്‌ ഭാഗത്തെ വിശാലമായ പാടശേഖരം ഒരു വിശാല മനസ്കന്‍ മീറ്റ്‌ നടത്തുവാന്‍ സംഭാവന ചെയ്തിരിക്കുന്നു.

ഉല്‍ഘാടനം ചെയ്യാന്‍ എന്നെ വിളിക്കരുത്‌ എന്ന് പലപുലികളും താഴ്മയോടെ അപ്ലിക്കേഷന്‍ സമര്‍പ്പിച്ചിരിക്കുന്നത്‌ കൊണ്ടും, അവരുടെ സുരക്ഷ കണക്കിലെടുത്തും, ഉല്‍ഘാടനം അവസാന ഐറ്റമായി മാറ്റിയിരിക്കുന്നു.

ഈ മീറ്റില്‍ പങ്കാന്‍ താല്‍പര്യമുള്ളവര്‍ക്ക്‌ കരിപ്പുര്‍ വരെയുള്ള വിമാന ട്ടിക്കറ്റ്‌ എതെങ്കിലും ബാങ്കിന്റെ ബതാക്ക ഉപയോഗിച്ചാല്‍ എവിടെന്നെങ്കിലും കിട്ടുന്നതാണ്‌. മിറ്റിന്റെ ഒരുമാസം മുന്‍പെങ്കിലും വിമാനതില്‍ കയറുക, അല്ലെങ്കില്‍ മീറ്റ്‌ കഴിഞ്ഞാലും നിങ്ങല്‍ കരിപ്പുരില്‍ എത്താന്‍ സാധ്യതയില്ല.

പാവപ്പെട്ടവര്‍ക്കായി, രാജാവിന്റെ ട്ടയറില്ലാത്ത വിമാനവും, തുരുമ്പ്‌ പിടിച്ച വിമാനവും ഉണ്ടായിരിക്കുന്നതാണ്‌.

ഈ മീറ്റ്‌ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത്‌,
പഴകിയ പുട്ടും കടലയും ചൂടോടെ ലഭിക്കുന്ന യു. എ. ഇ യിലെ എക സ്ഥാപനം.
ബീരാന്‍ ട്ടെസ്റ്റ്‌ ബട്ട്‌സ്‌,
പഴയങ്ങാടി
കൊണ്ടോട്ടി

കാദര്‍ക്ക മൊബൈല്‍ ഓഫ്‌ ചെയ്യുക. ഇല്ലെങ്കില്‍ എസ്‌കെപ്പ്‌ അവും. രാമന്‍ ഒരോറ്റ അടിയും മിസ്സാക്കരുത്‌. കമ്മറ്റി അറിയാതെ മൈമ്മദ്‌ പഴങ്കഞ്ഞി വില്‍പ്പന നടത്തരുത്‌.

ആരും പോവരുത്‌, അവറാന്റെ ചായമക്കാനിയിലെ സമാവര്‍ ചൂടാവുന്നില്ല. (ആരും ചൂടാവരുത്‌).

മത്തായിന്റെ പുരസ്കാരമടി തുടങ്ങുമ്പോള്‍ ഓടന്‍ കെല്‍പ്പില്ലാത്തവര്‍ കദിജമ്മായിക്ക്‌ ചുറ്റും ഇരിക്കണം.

സലിം ക്യാമറയുമായി പെണ്ണുങ്ങളുടെ പിന്നാലെ നടക്കതെ എന്നെ ഫോക്കസ്‌ ചെയ്യുക। ബാറ്ററിയും മെമ്മറി സ്റ്റിക്കും പുഷ്പക്ക്‌ ബാറില്‍ വെച്ച്‌ മറന്നിട്ടില്ലെങ്കില്‍, ക്ലിക്കാന്‍ ഗ്രിപ്പുണ്ടെങ്കില്‍, പ്ലീസ്‌,,,,,

പങ്കെടുക്കാന്‍ കഴിയാത്തവര്‍ ഇവിടെ ഒരു കമന്റിട്ടാല്‍ നന്നായിരുന്നു.

Monday, 14 May 2007

ബീരാന്‍ ഒരു പ്രയാസി

"ഉസ്‌മനെ, കോയ, എല്ലാരും ഇള്ള സ്ഥലതോക്കെ അഡ്‌ജസ്റ്റ്‌ ചെയ്ത്‌ ഇരിക്കിട്ടോ"

പതിനഞ്ച്‌ വര്‍ഷത്തെ പ്രവാസ ജിവിതത്തിന്‌ വിരാമമിട്ട്‌ ഒരുപാട്‌ സ്വപ്നങ്ങളുമായി നാട്ടിലേക്ക്‌ പോവാന്‍ തയാറാവുന്ന ബീരാന്റെ റൂം

വര്‍ഷങ്ങളോളമായി ബീരാനും, മറ്റാഞ്ച്‌ പേരും ഈ റൂമില്‍ തനെയാണ്‌ താമസം പട്ടിണിയും പരിവട്ടവും അരെയും അറിയിക്കതെ ഉള്ളത്‌കെണ്ട്‌ ഓണം പോലെ ജീവിക്കുന്നു ഇവര്‍ നാട്ടിലെ എന്താവശ്യതിനും അദ്യം ട്ടിക്കറ്റ്‌ കിട്ടുന്നത്‌ ഈ റൂമിലാണ്‌। ഷെറഫിയായില്‍ അയത്‌കൊണ്ട്‌, എല്ലാവര്‍ക്കും വരാനും പോകാനും എള്ളുപ്പവും

"ഒരു പത്ത്‌ മിന്‍റ്റും കൂടി സബുറാകീ, ബീരാന്‍കാന്റെ കയോണ്ട്‌ ഇങ്ങക്ക്‌ എല്ലാര്‌ക്കും കിട്ട്‌ണ അവസന്‍തെ പാര്‍ട്ട്യാത്‌। അല്ലാ, ഹംസ ബെരാന്ന് പര്‍ഞ്ഞിനി, കാണാല്ല।"

"അല്ല ബീരാന്‍ക, ഹംസ പൈസന്നോ"

"തെരാന്ന് പര്‍ഞ്ഞ്‌ണ്ട്‌, ഇപ്പോ ഒന്റെ കാര്യം ഇച്ചിരി കഷ്ടാന്ന കെട്ടത്‌"

"ഇങ്ങളെ ഒരു കാര്യം, ഓനെ, നാട്ടില്‍ പത്ത്‌ സെന്റ്‌ സ്ഥലും ഒരു പെരിം മാങ്ങി, അത്‌ ഇങ്ങളറിയോ, ഇങ്ങളെ കൈകന്ന് എല്ലാരും കായിമങ്ങിട്ട്‌ ഇങ്ങനെ മുങ്ങി നടക്കല്ലെ. ഇങ്ങള്‌ ഒന്ന് കടുപ്പിച്ച്‌ ചോയ്ച്ച കിട്ടും, പക്ഷെ ഇങ്ങള്‌ ചോയ്ച്ചുല."

"പൊട്ടെ, അതൊണ്ട്‌ ഓന്‌ നാന്നയ്ക്കോട്ടെ"

"ഇങ്ങക്ക്‌ ഇബടെ വള്ളത്തിന്‌ പ്രശ്നണ്ടോ""രണ്ടാഴ്ചകുടുമ്പള്ള ഇബടെ ലെന്‍ല്‌ വെള്ളം ബെരല്‌, പുടുച്ചി വെക്കാന്‍ പോര്‍ത്ത്‌ വല്യോര്‌ ട്ടങ്കി ഞമ്മള്‍ പിറ്റാക്കീണ്‌, അതോണ്ട്‌ വെല്യെ കോഴ്പം ഇല്ല।"

"ബീരന്‍കന്റെ ഒരു സന്തോഷം കണ്ടിലെ, അല്ല ബിരന്‍കാ പാസ്പോര്‍ട്ട്‌ കിട്ടിയോ, കഫീല്‌ എന്ത്‌പറഞ്ഞി"

"ഓന്റെ കജും കാലും പുടിച്ചി അത്‌ ഞമ്മള്‍ മാങ്ങി കോയ, ഓന്‌ എക്സിറ്റ്‌ അടിച്ചി തെരാന്‍ വല്യെ ഇസ്ട്ടം ഒന്നൂല്ല. ന്നാലും എന്തോ കുദ്‌റതോണ്ട്‌ ഓന്‍ അത്‌ ശരിയാക്കി തന്ന്. റി എന്റ്രി അടിച്ചി തെരാന്ന് ഓന്‍ ഇന്നലിം കൂടി പര്‍ഞ്ഞതാ. ഓന്‌ മാസം മാസം മുന്നൂറ്‌ റിയാല്‌ കിട്ട്‌ണതല്ലെ. ബെല്യെ ഇഷ്‌ട്ടോന്നും ഇണ്ടവുലാ"

"അപ്പോ, എക്സിറ്റ്‌ അടിച്ച്‌ തനെ പോകാന്‍ തിര്‌മാന്‍ച്ചോ ബീരാന്‍ക, കൈഞ്ഞറവ്‌ശ്യം പോയത്‌ ഓര്‍മ്മണ്ടോ"

"ഞാം സെലിമെ ഞമ്മളെ നാട്ട്‌കല്ലെ പോണത്‌, പയ്‌നഞ്ച്‌ കൊല്ലതിനെടക്ക്‌ ഞാന്‍ നാല്‌റാവ്‌ശ്യാ നാട്ടില്‌ പോയത്‌, അകെ നാട്ടില്‌ നിന്നത്‌ പന്ത്രണ്ട്‌ മാസ്സും. അല്ല, കൊല്ലം കൊല്ലം നാട്ട്‌ല്‌ പോണെ അനക്ക്‌ മനസ്സിലാവുല്ല സലീമെ. പിന്നെ കുട്ട്യെള്ള്‌ രണ്ടും ചെര്‍തല്ലെ, പെരന്റെ പണ്യും കയ്ഞ്ഞി, ബല്ലാണ്ട്‌ ബെസ്മിചുമം ഇങ്ങളൊക്കെ ഇല്ലെ ഇബടെ. ഞമ്മക്ക്‌ അപ്പം പിനീം കെറിപോരാന്ന്"

"അപ്പോ, രണ്ടും കല്‍പിച്ച പോക്‌‍ലെ"

"ക്ഴ്‌ഞ്ഞറാവ്‌ശ്യം ഞാന്‍ ഒരു ചെറി പിട്യ തട്ടികുട്ടിണ്‌, അന്‍ജന്‍ നോക്കി നടത്‌ണ്ട്‌, അത്‌ ഒന്നുകൂടി ഉഷാറാക്ക്യാ ഇന്‍ക്കും കുട്ട്യെക്കും സുഖായ്‌ട്ട്‌ ജിവിച്ചാ, ഇവടെ പത്ത്‌ പതിനാല്ല് മണിക്കുര്‍ ഞമ്മള്ള്‌ പണിഇട്‌ക്‌‍ണതല്ലെ, ഇത്രിം കഷ്ടപ്പാട്‌ എന്തായാലും നട്ടില്‍ ഇണ്ടാവൂല"

പ്രവാസ ജിവിതംകൊണ്ട്‌ സമ്പാധിച്ച കൂറെ നല്ല ചങ്ങതിമാരോട്‌ യത്ര പറഞ്ഞ്‌ ബീരാന്‍ പോയി. പാടവരമ്പും, കൈതോടുകളും നിറഞ്ഞ, പച്ച കുന്നും പുല്‍മേടുകളും സ്വപ്നം കണ്ട്‌, ഇടിയും മഴയും അന്യമായ എണ്ണപ്പാടതിന്റെ മധുരിക്കുന്ന ഒര്‍മ്മകളുമായി.


വാല്‍കഷ്ണം: ആറ്‌ മാസതിനു ശേഷം ഷറഫിയയില്‍ വെച്ച്‌ ഞാന്‍ വിണ്ടും ബീരാനെ കണ്ടു. അപ്പോ സലീം പറഞ്ഞത്‌ ഇങ്ങനെ "കടല വണ്ടിക്ക്‌ കാറ്‌ ഇടിച്ചത്‌ പോലെ, ബീരാന്‍ക പോയതിനെക്കാള്‍ സ്പീഡില്‍ തിരിച്ച്‌ വന്നു. ഇത്‌ ഒരോ പ്രവാസിയുടെയും വിധിയാണ്‌"

Sunday, 13 May 2007

ഹസ്സന്‍ മുസ്ലിയാര്‍

നാട്ടിലെ കാണായ തെങ്ങിന്‍തോപ്പ്‌ മുഴുവന്‍ കൈയിലുള്ള രണ്ട്‌ തറവാട്ടുക്കാരുടെ ജിവിക്കുന്ന സ്മാരകമാണ്‌ ഞങ്ങളുടെ പള്ളി. നമസ്‌ക്കരിക്കുന്നവന്റെ തലയില്‍ എത്‌ നിമിഷവും അസ്‌റായ്യില്‍ ഓടിന്റെ രൂപത്തില്‍ വിഴാന്‍ പാകതിലാണ്‌ നില്‍പ്പ്‌. പള്ളിയില്‍നിന്ന് മരിച്ചാല്‍ സ്വര്‍ഗത്തില്‍ നേരിട്ട്‌ കയറിപറ്റാമെന്ന് വഴള്‌ പറഞ്ഞ്‌ നടന്ന മുസ്ലിയാര്‍ പോലും, ഇപ്പോ സര്‍ക്കസുക്കാരെ പോലെ നില്‍ക്കുന്ന ഓടിന്റെ അവസ്ഥ കണ്ടിട്ട്‌, നമസ്‌ക്കരിക്കാന്‍ വരാറില്ല. ദിവസങ്ങല്‍ മാത്രം നിണ്ടുനില്‍ക്കുന്ന സേവനം അവസാനിപ്പിച്ച്‌ വരുന്ന മുസ്ലിയാര്‍ മടങ്ങിപോവുന്ന കാഴ്ച്‌ ഞങ്ങള്‍ക്ക്‌ പരിജിതമായി. അവസാനം ഹസ്സന്‍ മുസ്ലിയാര്‍ എത്തിയത്‌ മൂന്ന് മാസത്തെ ശമ്പളം മുന്‍കൂര്‍ കൊടുത്തശേഷമാണ്‌.

വെള്ളിയാഴ്ചത്തെ ജുമആ നമസ്‌കാരതിനു ശേഷം ഒരു കാര്യം ഞങ്ങള്‍, നാട്ടുകാര്‍ക്ക്‌ ബോധ്യമായി। ഹസ്സന്‍ മുസ്ലിയാര്‍ പുലിയല്ല, പുപുലിയാണെന്ന്. നാട്ടിലെ തലതെറിച്ച സകല ജീവികളും മുസ്ലിയാരെ പേടിച്ച്‌ നാടുവിട്ടതിനാല്‍ ഗ്രാമത്തില്‍ നമസ്‌കരിക്കുന്നവരുടെ എണ്ണം കൂടിയും, പള്ളിയുടെ സ്ഥലം കുറഞ്ഞും വന്നു. പല ആധുനിക ശിക്ഷ വിധികളും പരീക്ഷണാടിസ്ഥാനതില്‍ മുസ്ലിയാര്‍ നടപ്പാക്കി. തറവാടിന്റെ മഹിമ പള്ളിയില്‍ വെണ്ടെന്ന് ഒരു ജുമആ നമസ്‌കാരതിനു ശേഷമുള്ള പ്രസംഗത്തിലുടെ ബുഷിന്റെ സ്റ്റെയിലില്‍ മുസ്ലിയാര്‍ പ്രഖ്യാപിച്ചു. മാസാമാസം പള്ളിയിലെക്ക്‌ കിട്ടികെണ്ടിരുന്ന തെങ്ങയുടെ എണ്ണവും വണ്ണവും കൂടിവന്നു. ഇയാള്‍ക്ക്‌ മന്ത്രം മാത്രമല്ല ജിന്നിന്റെ സേവയും ഉണ്ടെന്ന് ആളുകള്‍ പിറുപിറുത്തു. എല്ലാറ്റിനുമുള്ള ഒറ്റമൂലി മുസ്ലിയാരുടെ കൈയില്‍ ഉണ്ടെന്നാണ്‌ ഞങ്ങളുടെ വിശ്വാസം. അതുവരെ എവിടെയെന്ന്‌പ്പോലും അറിയതെ കാട്‌ പിടിച്ച്‌ സ്വസ്ഥമായി കിടന്നുറങ്ങിയ മയ്യത്തിനരികില്‍ പ്രാര്‍ഥനയുമായി അനന്തരാവകാശിക്കള്‍ മല്‍സരിച്ചു.

അങ്ങനെയുള്ള എന്റെ ഗ്രാമത്തിലേക്ക്‌, ഒരു വെള്ളിയാഴ്ച।

പള്ളിയുടെ പണിതുടങ്ങാന്‍ പള്ളികരികിലെ മയ്യത്ത്‌ എന്തുചെയ്യണം എന്ന ചര്‍ച്ച ഒടുവില്‍ തമ്മില്‍ തല്ലായി രണ്ടാളുകള്‍ തമ്മില്‍ അടിനടത്തി ഉല്‍ഘാടനം ചെയ്തു। അത്‌, ഊതികാച്ചി രണ്ട്‌ കുടുംബങ്ങള്‍ എറ്റെടുത്ത്‌ വിജയകരമായി അഘോഷികുന്ന സമയതാണ്‌ തല്ലുക്കിട്ടാതവരെ നിരാശരാക്കി മുസ്ലിയാര്‍ പ്രശ്നം പരിഹരിച്ചത്‌. പക്ഷെ പതിവുള്ള കുതുബയുടെ സമയതിനു മുന്‍പ്‌ തനെ മുസ്ലിയാര്‍ മൈക്‌ കൈയിലാക്കി പ്രസഗം തുടര്‍ന്നു. പതിവിനു വിവരിതമായി, നബിയുടെ ജീവചരിത്രങ്ങളും സഹാബികളുടെ ധീരമായ പോരാട്ടങ്ങളും കേള്‍ക്കാന്‍ കാതും കൂര്‍പ്പിച്ചിരുന്ന ഞങ്ങളെ നിരശരാക്കി, അന്ന് മുസ്ലിയാര്‍ പ്രസംഗിച്ചത്‌ അനുകാലിക പ്രസക്തമായ അന്നതെ അടിയെകുറിച്ചും അതിന്റെ നേതാക്കളെക്കുറിച്ചുമാണ്‌. രണ്ടു കുടുംബതിന്റെ സകലമാന ചരിത്രവും ഭൂമിശാസ്ത്രവും ബയോളജിയും മാത്രമല്ല, ഒരു മഹല്ലിന്റെ മുഴുവന്‍ രസതന്ത്രവും മുസ്ലിയാര്‍ പ്രസംഗിച്ചു. അവസാനതെ മഹല്‌ മെമ്പറും പള്ളിയിലെതിയപ്പോയാണ്‌ പ്രസംഗം അവസാനിച്ചത്‌. ഇകാമത്ത്‌ കൊടുത്ത്‌ നമസ്‌കാരം തുടങ്ങി. ആദ്യതെ സുജൂതിലാണ്‌ മുസ്ലിയാര്‍ക്ക്‌ ബോധം പോയത്‌, രണ്ട്‌ കുടുംബം മാത്രമല്ല, നാട്ടുകാര്‍ മുഴുവന്‍ തനെ സ്നേഹപൂര്‍വം തൊട്ട്‌തലോടുമെന്നും, പിന്നെ മുത്ത്‌നബി നേരിട്ട്‌ വന്നാല്‍ പോലും എഴുന്നെറ്റ്‌നിന്ന് സലാം പറയാന്‍ തനിക്കാവില്ലെന്നും, പോയ ബോധം എവിടെയെക്കെയൊ കറങ്ങി തിരിച്ച്‌ വിണ്ടും കയറിയപ്പോള്‍ മുസ്ലിയാര്‍ക്ക്‌ മനസിലായതും, അദേഹം ഉറക്കെ കരഞ്ഞു. അതിലും ഉച്ചത്തില്‍ നാട്ടുകാരില്‍ ചിലരും. പാപികള്‍ക്കുള്ള ഭയാനകമായ ശിക്ഷയുടെ വിവരണമാണ്‌ അപ്പോള്‍ മുസ്ലിയാര്‍ ഓതിയത്‌. രണ്ടാമതെ റകാഹതില്‍ സുജൂതിന്റെ സമയം. കുറെയെറെ ദിക്‍റുകള്‍ ചെല്ലിയിട്ടും മുസ്ലിയാര്‍ എഴുന്നേല്‍ക്കുന്നില്ല. മുസ്ലിയാര്‍ എഴുന്നെറ്റലെ മറ്റുള്ളവര്‍ എഴുന്നെല്‍ക്കൂ.

എന്നും നമസ്‌കാരതിന്റെ അവസാനം മാത്രം പള്ളിയിലെത്താറുള്ള ബീരാന്‍ അന്നും പതിവ്‌ തെറ്റിച്ചില്ല। സലാം വിട്ടുന്നതിനു മുന്‍പ്‌ മാത്രം ഇമാമിനെ പിന്തുടര്‍ന്നാല്‍ മതിയെന്നാണ്‌ ബീരന്റെ പ്രൊട്ടോകോള്‍. ബീരനെതിരെ മാത്രം മുസ്ലിയാര്‍ പ്രസഗിക്കാറില്ല. രണ്ടാളും വലിയ കമ്പനിയണെന്നാണ്‌ നാട്ടിലെ സംസാരം. ബീരാനും മുസ്ലിയാരും ഒരുമിച്ച്‌ പലപ്പോഴും രാത്രികാലങ്ങളില്‍ കൊണ്ടോട്ടി അങ്ങാടിയില്‍ നിന്നും വരുന്നതും പള്ളികുളത്തിന്റെ കല്‍പ്പടവുകളില്‍ ചിന്ത വിശിഷ്ടരായി ഇരിക്കാറുണ്ടെന്നും നാട്ടില്‍ സ്വന്തമായി ഒരു റെഡിയോ സ്റ്റേഷന്‍ നടത്തുന്ന കമ്മിണ്ണിയുടെ വാര്‍ത്ത നാട്ടില്‍ പാട്ടാണ്‌.

ഇന്നും ബിരാന്‍ മുസ്ലിയാരുടെ പ്രസംഗം കേട്ടിരുന്നു. അപ്പോതനെ ഒരുകാര്യം ബിരാന്‍ ഉറപ്പിച്ചു. "ഇന്ന് ഇബടെ എന്തെങ്കിലും ഒക്കെ നടക്കും. ലൈവായി ഒരു തല്ല് കണ്ടിട്ട്‌ കുറെ കാലായി, ഈ മോല്യാര്‌ വന്നെന്റെശം ഒര്‌ തല്ല് കണാന്‍ ഞമ്മള്ള്‌ ബലാണ്ട്‌ ആശിച്ച്‌ ഇരികെയ്‌നി. ഇന്റള്ളാ, ഇന്നെങ്കിലും ഇജി ഞാമ്മക്ക്‌ അത്‌ കാണിച്ചിതെര്‌ണെ" അധ്യമായി ബിരാന്‍ അത്മര്‍ഥമായി പ്രര്‍ഥിച്ചു.
"ഈ പള്ളില്‌ വെചെനെ പഹയന്‌ മരിച്ചണം ന്ന പൂതി" ബീരന്‍ മനസില്‍ കരുതി। "ഇന്നലെ അന്തിക്ക്‌ അവുശ്യതില്‍ കൂടുതല്‍ വലിച്ച്‌ കെറ്റിയപ്പളെ ഞാമ്പറഞ്ഞതാ, ബെണ്ട മോല്യാരെന്ന്, ബെരനുള്ളത്‌ ബയിക്കല്‍ തങ്ങുല്ലാ, എന്തായാലും ഒയ്ഞ്ഞി, മാറി, നിക്കാ, അതാ ഞമ്മളെ തടിക്ക്‌ നല്ലത്‌". പരിസരം വിക്ഷിച്ച്‌ കൊണ്ട്‌ ബിരാന്‍ പള്ളിയിലെക്ക്‌ നടന്നു.

അപ്പോഴാണ്‌, നമസ്‌കാരം കഴിഞ്ഞിട്ട്‌ കല്ല്‌വെട്ടന്‍ പോവാന്‍ കാത്തിരുന്ന കാരി കണ്ടത്‌, മുസ്ലിയാര്‍ ധ്രിതിയില്‍ ബസില്‍ കയറി പോവുന്നു। "അല്ല, എന്താപ്പത്‌, സാധര്‌ണ പോക്കരാജിന്റോട്‌തെ ബിരിയാണി ഒയ്‌വാക്കി ഇമ്മ മരിച്ചാലും പോകാത്തെ മോല്യാരാ ഇന്ന് പാഞ്ഞി പോണത്‌. ആ... എന്തെലും അട്ടെ." കാരി മനസില്‍കരുതി. ആയുധങ്ങള്‍ കൈയിലെന്തി കാരി പള്ളിക്ക്‌ അടുതെത്തിയിട്ടും അരെയും കണാതെ മനസ്സില്‍ പരഞ്ഞത്‌ "ഈ മാപ്ലക്ക്‌ എത്ര കല്ല് വേണംന്ന് അര്‍ഞ്ഞാല്‍ ഇന്നതെ പണി നെരതെ നിര്‍ത്തി ഒരു സിനിമക്ക്‌ പോകെയ്‌നി".അസഹനിയമായ കാത്തിരിപ്പിനൊടുവില്‍, കാരി കൂക്കി, "കൂയ്‌. ബീ...". മുഴുവനും വിളിക്കുന്നതിനു മുന്‍പ്‌തനെ ബിരാന്‍ കാരിക്ക്‌മുന്നില്‍. പഴയ തമിഴ്ലോറി ബ്രൈക്ക്‌ ഇട്ടത്‌ പോലെ കാരി വിളിനിര്‍ത്തി. ഒന്ന് ഞെട്ടിയെങ്കിലും അത്‌ പ്രകടിപ്പിക്കാന്‍ പറ്റാത അവസരമായത്‌ കൊണ്ട്‌ ഉമിനീരിറക്കി സര്‍വ്വശക്തിയും സംഭരിച്ച്‌ കാരി ചോദിച്ചു.

"ഇജി പള്ളിക്ക്‌ ബെരെ, അതൊ പള്ളിന്ന് പൊഗ്ഗെ"

"ഞമള്‍ നിസ്കരിച്ചാന്‍ പോണെള്ളു കാരിയെ"

"അപ്പോ, മോല്യാര്‍ പള്ളി കയ്ഞ്ഞി പോയല്ലോ ബീരനെ"

ഹെ, ബിരാന്‍ കാരിയുടെ ഞെട്ടല്‍ കടം വാങ്ങുന്നു। കടം വാങ്ങിയത്‌ തിരിച്ച്‌കൊടുത്ത്‌ ഒരുപരിചയവും ഇല്ലാത്ത ബിരാന്‍ ലാവിശായി ഞെട്ടുന്നു. തുറക്കുവാന്‍ കുട്ടാക്കാത കണ്ണുകള്‍ ഒന്ന്‌കൂടി വലിച്ച്‌ തുറന്ന് ബിരാന്‍ പള്ളിയിലേക്ക്‌ നോക്കി, പള്ളിയില്‍ എല്ലാവരും സുജൂതില്‍ തനെ.

"എല്ലാരും സുജൂത്‌ന്ന് ണീച്ചള്ളീ, സലാം ബിട്ടിക്കാള്ളീ, മോല്യെര്‌ ബസ്സ്‌ കേറി പോയി."

Monday, 30 April 2007

തുടക്കം - ബീരാന്‍ കുട്ടിന്റെ ലോകം

ഒരു തുടക്കകാരനാണു ഞാന്‍, അക്ഷരതെറ്റുകള്‍ സദയം ക്ഷമിക്കുക. ഇ അരിവില്ല പൈതലിനോട്‌ പോറുക്കെണമെ. ഓരുപ്പാട്‌ നടന്‍ കഥപാത്രങ്ങള്‍ എന്റെ കണ്മുന്നില്‍ കിടന്നു പിടയുംബോള്‍ അതിനെ കണ്ടില്ല കെട്ടില്ലന്ന് കരുതി ഞമ്മക്ക്‌ പോകാബറ്റോ. അതോണ്ട്‌ഇങ്ങള്‍ തല്‍ക്കാലം മുണ്ടണ്ടിരിക്കി.ഇത്‌ മൊയ്ദീന്‍ ഹാജ്ജിയുടെ കഥ. 6 മാസം കൊണ്ട്‌ 60 എക്കര്‍ തോട്ടം വാങ്ങിയ ഹാജ്ജിയരുടെ കഥ.കെട്ടുപ്രയം എത്തിനില്‍ക്കുന്ന രണ്ട്‌ കുട്ടികളുടെ നിശ്‌കളങ്ക മുഖം എന്നും കണികണ്ടുണരുന്ന ഹാജ്ജി കിട്ടിയ വിസയുമായി ഓടിവന്ന ട്രെയിനില്‍ ചാടികയറി ബൊംബെയിലും പിനെ മാസങ്ങള്‍ക്ക്‌ ശേഷം റിയാദിലും ഉണ്ടെന്ന് നഫീസതാത്ത വഴി നട്ടുക്കാര്‍ അറിഞ്ഞിരുന്നു. അറിയതെപോയ ഒന്ന് 6 മാസത്തിനു ശേഷം ഹാജ്ജിയര്‍ നേരിട്ട്‌ ഒരു സുപ്രഭാതത്തില്‍ സുബഹി നമസ്ക്കാരതിനു പള്ളിയില്‍ ഹജ്ജരാവുകയും വിടിന്റെ സുരക്ഷിതത്വം കതുസുക്ഷിക്കാന്‍ അയല്‍പ്പക്കതെ സ്ഥലങ്ങള്‍ പൊന്നും വിലക്ക്‌ വങ്ങുകയും ചെയ്ത്‌ കുട്ടികളുടെ കല്യാണകാര്യം നാട്ടിലെ ബടാ ബ്രോക്കര്‍മാര്‍ എറ്റെടുക്കുകയും അത്‌ തകൃതിയയി കൊണ്ടോട്ടി നേര്‍ച്ചക്ക്‌ മുംബ്‌ നടത്തുകയും ഞങ്ങള്‍ അത്‌ നാട്ടിലെ മറ്റോരു നെര്‍ച്ചയായി അഘോഷിക്കുകയും അരിക്കോട്ടും മുക്കത്തും ഞങ്ങള്‍ക്ക്‌ പരിജയമില്ലാത റബര്‍ എന്ന മുരാച്ചി മരം60 എക്കര്‍ വങ്ങിയതും മാസങ്ങളുടെ കണക്ക്‌ കെട്ടിച്ചയച്ച കുട്ടികളുടെ ഭര്‍ത്തക്കന്മര്‍ അറിയുന്നതിന്റെ മുന്‍പ്പ്‌ തനെ നട്ടില്‍ നടന്ന സംഭവം. സ്വന്തമായി അകെയുള്ള ഒരു ചാരസംഘതിന്റെ തലവനായ പോക്കര്‍ കാക്കയും കമ്മിണി അയ്മ്മദും തലപുകഞ്ഞും പിന്നെ ദിനേഷ്‌ ബിഡി പുകച്ചും പലവട്ടം പലതും കണ്ടുപിടിച്ചിട്ടും ഹാജ്ജിയരുടെ റബറിന്റെ രഹസ്യം അങ്ങനെ തനെ നിലക്കൊള്ളുന്നു. അറുത കൈക്ക്‌ ഉപ്പ്‌ തെക്കാതവന്‍ എന്ന് നട്ടുക്കാര്‍ പണ്ടെ സര്‍റ്റിഫികറ്റ്‌ കൊടുത്ത ഹാജ്ജിയര്‍ പള്ളിയുടെ കുളം നന്നക്കിയതും ഒടിഞ്ഞുവിഴറായ ഒാട്‌ മറ്റിയിട്ടതും നട്ടുക്കാരുടെ ഇടയില്‍ പെരെടുക്കാനലെന്ന് ചേക്കൂ പറഞ്ഞത്‌ ഞങ്ങള്‍ക്ക്‌ പുതിയ ഒരറിവയിരുന്നു. കുളത്തില്‍ അരെങ്കിലും കാലുതെറ്റി വിണാല്‍ അരുടെയെങ്കിലും തലയില്‍ ഓട്‌ മുറിഞ്ഞുവിണാല്‍ അവരൊക്കെ സ്വര്‍ഗത്തില്‍ നേരിട്ട്‌ പ്രവേശിക്കുമെന്നും വെള്ളിയാഴ്ച ജുമ നമസ്ക്കാരതിന്നു മാത്രം പള്ളിയിലെത്തുന്ന അവരോക്കെ സ്വര്‍ഗതില്‍ പോയല്‍ പിന്നെ തനെ വിചാരണ കുടതെ താന്‍ ചെയ്ത നല്ല കാര്യങ്ങളുടെ കിതാബും താനും ഒരുമിച്ച്‌ നരഗത്തില്‍ കിടന്നു പിടയുമെന്നും ഹാജ്ജി ഭയന്നിട്ടാണെന്ന് വിസയുണ്ടെന്ന് പറഞ്ഞ്‌ എന്റെ നാട്ടിലെ ഒരു വിധം എല്ലാ വോട്ട്‌ ചെയറായ ചെറുപ്പക്കരെയും കൊണ്ട്‌ ബൊംബെയില്‍ മാസങ്ങളോളം തമസിപ്പിച്ച്‌ തിരിച്ച്‌ നട്ടിലെത്തിക്കുന്ന അദ്യം ഹോട്ടലില്‍ നിന്നു കമ്മിഷന്‍ വാങ്ങിയും പിന്നെ ആ പാവം ഹോട്ടല്‍ തനെ വിലക്കുവങ്ങിയും നട്ടുക്കാരെ സഹയിക്കുന്ന ചേക്കു പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക്‌ ഹാജ്ജിയരോട്‌ ബഹുമാനം കൂടി.കാലങ്ങള്‍ അരെയും കാതിരികതെ തന്റെ വഴിയിലുടെ ഫുള്‍ സ്പീഡില്‍ ഞങ്ങളുടെ പഞ്ചായത്‌ റോഡ്‌ വഴി കടന്ന് പോയത്‌ ദിവസെന ആ വഴി 4-5 കിലോമിറ്റര്‍ അകലെയുള്ള ഹൈ സ്കൂളില്‍നിന്നും ഞാനടക്കമ്മുള്ള നാട്ടിലെ കുട്ടിസ്രവുകളുടെ ഒരു കൂട്ടം പത്താം ക്ലാസ്സ്‌ പരീക്ഷയില്‍ എക്കൊലതെയും പൊലെ വിപുലമായി തോറ്റ വാര്‍ത്ത സമദ്‌ മഷ്‌ വഴി നട്ടിലെ ചെവികേള്‍ക്കുന്ന മഹാ ഭുരിപക്ഷം ജനങ്ങളും അറിയുകയും ചെയ്തപോയാണ്‌. രണ്ടുനേരം കഞ്ഞികുടികാന്‍ വഴി അന്വേഷിച്ച്‌ അന്നൊക്കെ അതിനുള്ള എക പൊംവഴിയായി നാട്ടുനടപ്പനുസരിച്ച്‌ വോട്ട്‌ ചെയ്യാന്‍ കാത്തിരികാതെ ഞാനും സൗദിയിലെത്തി.