Tuesday, 11 December 2007

കരിപ്പുരില്‍ മല തടസ്സം - ടി.കെ. ഹംസ.

കരിപ്പുരില്‍ മല തടസ്സം - ടി.കെ. ഹംസ.

കരിപ്പുരില്‍ നിന്നും വിദേശ വിമാന സര്‍വ്വിസുകള്‍ അനുവദിക്കാത്തിരിക്കാന്‍ കാരണം, കരിപ്പുരിലെ മല യാണെന്ന് ടി.കെ. ഹംസ.

ബീരാന്‍കുട്ടിക്ക്‌ ഒരു സംശയം,
പ്രിയപ്പെട്ട ഹംസ സഖാവെ,അഴ്ചയില്‍ 250-ഓളം വിമാന സര്‍വ്വിസുകള്‍ നടക്കുന്ന കരിപ്പുരില്‍, വിദേശ വിമാന കമ്പനികള്‍ക്ക്‌ മാത്രം എവിടെയാണ്‌ ഒരു മല.

ഹജ്ജിന്റെ സമയത്ത്‌ സൗദി എയര്‍ലൈന്‍സ്‌ കരിപ്പുരില്‍ വന്ന് പോവുന്നത്‌, ഈ മല കണാതെയാണോ. അതല്ല പടച്ചോന്‍, ഹജ്ജിമാരോടുള്ള സ്നേഹംകൊണ്ട്‌ ആ മല തല്‍ക്കാലം ഒരു മാസം ഒളിപ്പിച്ച്‌ വെക്കാറാണോ?

ഇത്രയും സര്‍വ്വിസുകള്‍ എല്ലാ കാലവസ്ഥയിലും ഇവിടെ നടക്കുബോള്‍, വിദേശ കമ്പനികള്‍ക്ക്‌ എന്താണ്‌ ഒരു കാലവസ്ഥ പ്രശ്നം.?

മഴയും മഞ്ഞും പറഞ്ഞ്‌, വിമാനം തിരിച്ച്‌ വിടുന്നത്‌ കൊച്ചിയിലേക്കാണ്‌ സഖാവെ, അത്‌ ആരുടെ ലാഭത്തിനാണെന്ന് മനസ്സിലാവാന്‍ എം.പി. ഡിഗ്രി വേണ്ട. കൊണ്ടോട്ടി പച്ചക്കറി മാര്‍ക്കറ്റില്‍ ലോഡിറക്കുന്ന പാവം, സഖാക്കള്‍ക്കറിയാം.

ഹംസ സഖാവ്‌ കരിപ്പുര്‌ കണ്ടിട്ടുണ്ടോ, അതോ, എഴുതി തന്നത്‌ അപ്പടി വായിച്ചോ? നിങ്ങളുടെ സിയാലിന്റെ ഓഹരി എത്രയാണെന്നും, അതാരുടെ പേരിലാണെന്നും, മഞ്ചേരിക്കാര്‍ക്ക്‌ അറിയാം, കുഞ്ഞാക്ക.

വിഡ്ഡിതം വിളമ്പുന്നത്‌, അല്‍പം ഉപ്പ്‌ ചേര്‍ത്തായാല്‍ നന്ന്.

ഇതിനെതിരെ പ്രതികരിക്കുന്ന ലിഗിന്റെ പ്രവര്‍ത്തകരെ, മൂന്ന് എം.പി. മാര്‍ നിങ്ങള്‍ക്കും ഉണ്ടാല്ലോ, അവരെന്ത്‌ ചെയ്തു?. ഒരു കേന്ദ്രമമന്ത്രിക്കെന്താ പണി?.

അപ്പോ, പതിവ്‌ പോലെ, നമ്മുക്ക്‌ സ്വീകരിക്കാം, അഹമ്മദ്‌ സഹിബിനെയും, ഹംസ സഖാവിനെയും. നിങ്ങളാണ്‌ യതാര്‍ത്ഥ ജനസേവകര്‍.

കുഞ്ഞാക്കന്റെ സീറ്റ്‌ ലിഗിന്റെയുംകൂടി വോട്ടാണെന്ന സത്യം ഇടക്ക്‌ മാപ്പിളപ്പാട്ട്‌ പാടുമ്പോഴെങ്കിലും ഓര്‍മ്മിച്ചാല്‍ നന്ന്.

പട്ടി പൂല്ല് തിന്നൂല്ല്യ, പശുനെ തിന്നാന്‍ സമ്മതിക്കൂല്ല്യ.

Tuesday, 4 December 2007

ഡോളറും യുറോയും ഗള്‍ഫില്‍

ഡോളറും യുറോയും ഗള്‍ഫില്‍.

ബൂലോകത്ത്‌ വിഹരിക്കുന്ന സമ്പത്തിക വിദ്ധക്തരായ സുഹൃത്തുക്കളെ ഒരു സംശയം.ഗള്‍ഫില്‍ എല്ലായിടത്തും ഇപ്പോള്‍ ഡോളറിനെ അസ്പദമാക്കിയാണ്‌ വിനിമയ നിരക്ക്‌. അത്‌ യുറോയിലേക്ക്‌ മാറിയാല്‍ പ്രവാസികള്‍ക്ക്‌ എന്തെങ്കിലും ഗുണമുണ്ടോ?.

എന്റെ ഒരു സുഹൃത്തിന്റെ സംശയമാണ്‌. മറുപടി പ്രതിക്ഷിക്കുന്നു.

Sunday, 2 December 2007

ജിദ്ധയിലെ അസ്കിഡന്റ്‌.

ജിദ്ധയിലെ പോര്‍ട്ട്‌ റോഡില്‍ നടന്ന അസ്കിഡന്റ്‌.മോബൈല്‍ പിടിച്ചെടുത്ത അപൂര്‍വ്വ രംഗം.

എന്റെ ബലമായ സംശയം ഇത്‌ വിശാല്‍ജീ കല്ലെടുത്തെറിഞ്ഞ്‌ തളിയിട്ടതാണോ എന്നാണ്‌. (വിമാനം വെടിവെച്ച്‌ കൊടകര പാടത്ത്‌ തള്ളിയിട്ടവനാ പുള്ളി, ഏത്‌).

ക്യമറയും തൂക്കി, റോഡായ റോഡ്‌ മുഴുവന്‍ ഞാന്‍ നടക്കാറുണ്ട്‌, പക്ഷെ ആരും ഇടിക്കാറില്ല, മറിയാറില്ല. കഷ്ടക്കാലത്തിന്‌ രണ്ട്‌ ദിവസം ക്യമറക്ക്‌ മെഡിക്കല്‍ ലീവ്‌ അനുവദിക്കുന്ന അന്ന്, ഏതെങ്കിലുമൊരുത്തന്‍ ഒരു അക്സിഡന്റ്‌ ഒപ്പിച്ചിരിക്കും. ഇനി ഏങ്ങാനും ഞാന്‍ മണത്തറിഞ്ഞ്‌, ക്യമറയും തൂക്കി സ്പോട്ടില്‍ എത്തുമ്പോഴെക്കും, വണ്ടി അക്രികടക്കാരന്‍ വന്ന് തല്ലിപൊളിച്ച്‌ തൂക്കി വിറ്റിരിക്കും അത്രക്ക്‌ പഞ്ചിങ്ങാണെ. ഏത്‌, (എന്തെങ്കിലും കുറയ്ക്കാം, കഷ്ടപ്പാട്‌ വിശാല്‍ജീ)