Sunday 19 August 2007

സഫിയ

ബസ്സിനുള്ളിലേക്ക്‌ കടന്ന് വന്ന് എന്നെ തൊട്ട്‌ തലോടുന്ന കോടമഞ്ഞിന്റെ സുഖമുള്ള കുളിരില്‍ ഞാന്‍ അലിഞ്ഞില്ലാതാവുന്ന പോലെ. ഇത്രയും സമയം എനിക്ക്‌ പിടിതരാതെ എന്നെ നയിച്ച മനസ്സിനും അല്‍പ്പം അശ്വാസം കിട്ടികാണണം. അത്‌കൊണ്ടാവാം കണ്ണുകള്‍ പുറത്തേക്ക്‌ പോയത്‌. ഒന്‍പതാം വളവും കഴിഞ്ഞ്‌ ബസ്സ്‌ ഇരമ്പലോടെ അരിച്ച്‌ നിങ്ങുന്നു. ഞാന്‍ തഴോട്ട്‌ നോക്കി, അവ്യക്തമായെങ്കിലും തഴെ വളഞ്ഞ്‌ പുളഞ്ഞൊഴുക്കുന്ന റോഡിലൂടെ ചുരം കയറിവരുന്ന വാഹനങ്ങളുടെ നീണ്ട നിര കണാം. പതിനാല്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം വീണ്ടും ഞാന്‍ ഈ ചുരം കയറുന്നു. എന്റെ ശരിരത്തെ തണുപ്പിക്കുവാന്‍ നിനക്ക്‌ കഴിയുമെങ്കിലും എന്റെ മനസ്സിനെ തണുപ്പിക്കുവാന്‍ നിനക്കാവില്ലെന്ന് ഞാന്‍ കോടമഞ്ഞിനെ വെല്ലുവിളിച്ചത്‌ മനസ്സിലായത്‌കൊണ്ടാവാം, നൂല്‌ പോലെ മഴയും പെയ്തു തുടങ്ങി.

നീണ്ട പതിനാല്‌ വര്‍ഷത്തെ ഇടവേളക്ക്‌ ശേഷം ഞാന്‍ വീണ്ടും സഫിയയെ കാണാന്‍ പോവുന്നു. ഒരിക്കല്‍ എന്റെത്‌ മാത്രമായിരുന്ന സഫിയ. കാപ്പിതോട്ടങ്ങളിലൂടെ എന്റെ കൈപിടിച്ച്‌ മഞ്ഞും മഴയും സഹിച്ച്‌ രാവും പകലും നടന്നവള്‍. കൗമാരത്തിന്റെ ചപലതകള്‍ അതിര്‍ വരമ്പ് ഭേതിക്കാതെ എന്റെ നെഞ്ചിലെ ചൂടേറ്റ് വാങ്ങിയവള്‍. ദൂരെനിന്നുള്ള എന്റെ ഒരു നോട്ടത്തില്‍പോലും സയുജ്യമടഞ്ഞവള്‍. വാക്കുകളില്ലാതെ കണ്ണില്‍ നോക്കി കഥപറഞ്ഞവള്‍. ബസ്സിനക്കത്തെ ഇരമ്പലിനൊപ്പം മനസ്സും തിളച്ച്‌ മറിയുകയായിരുന്നു.

വൈത്തിരിയില്‍ ബസ്സിറങ്ങി അവളുടെ വിട്ടിലേക്ക്‌ നടക്കവെ, ചെമ്മണ്‍ പാതക്ക്‌ പകരം ടാറിട്ട റോഡും, പുഴക്ക്‌ കുറുകെ നിര്‍മ്മിച്ച പാലവുമല്ലാതെ മറ്റ്‌ യാതോരു പ്രത്യേകതയും ഈ വീഥികള്‍ക്കില്ല. മാറ്റങ്ങളില്ലാത്ത കാല പ്രവാഹം. റോഡിനിരുവശവും പൂത്ത്‌ നില്‍ക്കുന്ന കാപ്പിചെടികള്‍ താളത്തില്‍ തലയാട്ടുന്നുവോ. ദൂരെനിന്നെങ്ങോ മലനിരകളെ തൊട്ട്‌ തലോടി കടന്ന് വന്ന മന്ദമാരുതന്‍ സുഗന്ധം വീശി കടന്ന്പോയി. ശരീരത്തിന്‌ വിശപ്പ്‌ അനുഭവപ്പെട്ടിട്ടും മനസ്സ്‌ നിയന്ത്രിച്ചു. സഫിയ വീട്ടിലുണ്ടാകുമോ എന്ന ഉല്‍കണ്ഠയാണ്‌ മനസ്സ്‌ നിറയെ. അവളെ കാണുബോള്‍ എന്ത്‌ പറയണം, എങ്ങിനെ തുടങ്ങണം. അങ്ങനെ നൂറ്‌ നൂറ്‌ ചോദ്യങ്ങള്‍ മനസ്സില്‍ കിടന്ന് പുളയുകയാണ്‌. ദൂരം കാലിന്‌ ഭാരമല്ലാത്ത അവസ്ഥ.

ചിന്തകള്‍മുറിഞ്ഞത്‌ അവളുടെ വീട്‌ കണ്ടപ്പോഴാണ്‌. കാലപഴക്കത്തിന്‌ ഒരുമാറ്റവും വരുത്താന്‍ കഴിയാത്ത ആ വീട്‌. ഈ വീടിന്റെ ഒരോ ചുമരുകള്‍ക്കും ഞങ്ങളെ അറിയാം. കളിയും ചിരിയും, ഇണക്കവും പിണക്കവും നിറഞ്ഞ രാപകലുകള്‍. എത്ര പറഞ്ഞാലും തിരാത്ത വിശേഷങ്ങള്‍, യാത്ര പറയുബോള്‍ ഇറ്റ്‌ വീഴുന്ന കണ്ണുനീര്‍ ഞാന്‍ കാണതെ തുടച്ചെടുക്കാന്‍ ശ്രമിച്ച്‌കൊണ്ട്‌ കൈവീശി പുഞ്ചിരിക്കാന്‍ ശ്രമിക്കുന്ന അവളുടെ മുഖത്ത്‌ മിന്നിമറയുന്ന വിവിധ വികാരങ്ങള്‍. സ്വയം മറന്ന് ഞാന്‍ എത്രനേരം അങ്ങനെ റോഡില്‍ നിന്നു എന്നറിയില്ല. എന്റെ തൊട്ടാടുത്ത്‌ ഒരു വാഹാനം വന്ന് ഇരമ്പലോടെ നിന്നപ്പോഴാണ്‌ സ്ഥലകാല ബോധം തിരിച്ച്‌ കിട്ടിയത്‌. എന്നെ പ്രാകികൊണ്ടാകണം ആ വാഹനം കടന്ന് പോയി. അത്‌ കണ്ണില്‍നിന്നും മായുന്ന വരെ ഞാന്‍ നോക്കി നിന്നു. പിന്നെ തിരിഞ്ഞ്‌ വീട്ടിലേക്ക്‌ നടക്കുവാന്‍ തുടങ്ങവെ ഉമ്മറപടിയില്‍ പിടിച്ച്‌ പാതിമറഞ്ഞ്‌, എന്നെതന്നെ നോക്കി നില്‍ക്കുന്ന സഫിയയെ ഞാന്‍ കണ്ടു. നിര്‍നിന്മേഷയായി എന്നെ തന്നെ നോക്കി നില്‍ക്കുന്ന അവളുടെ കണ്ണില്‍ നിന്നും അടര്‍ന്ന് വീഴുന്ന പവിഴമുത്തുകള്‍ തഴെ വീണുടയാതെ സ്വന്തം നെഞ്ചിലേറ്റ്‌ വാങ്ങി നില്‍ക്കുന്ന സഫിയ. എന്നും അവള്‍ അങ്ങനെയായിരുന്നു, സ്വയം എരിഞ്ഞ്‌ മറ്റുള്ളവര്‍ക്ക്‌ പ്രഭ ചൊരിഞ്ഞവള്‍‍. പടവുകള്‍ കയറവെ ഞാന്‍ എല്ലാം മറന്നിരുന്നു, എനിക്ക്‌ ഭാരമില്ലെന്ന തോന്നല്‍, ഞാന്‍ വായുവില്‍ ഒഴുകി നടക്കുന്ന പോലെ, കാലുകള്‍ നിലത്ത്‌ തൊടുന്നില്ലെന്ന തോന്നല്‍, വിങ്ങികരയുന്ന അവളുടെ ചുണ്ടില്‍നിന്നുതിര്‍ന്ന രണ്ട്‌ വാക്കുകള്‍ മാത്രം ഞാന്‍ കേട്ടു. "ബാപ്പു, എന്റെ ബാപ്പു". ചുഴലിക്കാറ്റിലകപ്പെട്ടവനെപോലെ ഞാന്‍ നിന്നു, എന്റെ കാലുകള്‍ നിലത്തുറയ്ക്കുന്നില്ല. തളര്‍ന്ന് വീഴുമെന്ന ഘട്ടത്തില്‍ ഞാന്‍ ഒരു താങ്ങിനുവേണ്ടി ആത്മാര്‍ത്ഥമായി അഗ്രഹിച്ചു പോയി. കൈകാലുകള്‍ വായുവില്‍ വീശി ഞാന്‍ ഒരാശ്രയത്തിന്‌ ശ്രമിച്ചു. പിന്നെ എടുത്തെറിയപ്പെട്ടവനെ പോലെ വീടിന്റെ അരമതിലില്‍ ചെന്ന് വീഴുകയായിരുന്നു.

16 comments:

  1. ബീരാന്‍ കുട്ടി said...

    നീണ്ട പതിനാല്‌ വര്‍ഷത്തെ ഇടവേളക്ക്‌ ശേഷം ഞാന്‍ വീണ്ടും സഫിയയെ കാണാന്‍ പോവുന്നു. ഒരിക്കല്‍ എന്റെത്‌ മാത്രമായിരുന്ന സഫിയ. കാപ്പിത്തോട്ടങ്ങളിലൂടെ എന്റെ കൈപിടിച്ച്‌ മഞ്ഞും മഴയും സഹിച്ച്‌ രാവും പകലും നടന്നവള്‍. കൗമാരത്തിന്റെ ചാപല്യങ്ങളെല്‍ക്കാതെ അതിര്‍വരമ്പ്‌ തിര്‍ത്ത്‌ എന്റെ നെഞ്ചിലെ ചൂടേറ്റ്‌ വാങ്ങിയവള്‍. ദൂരെനിന്നുള്ള എന്റെ ഒരു നോട്ടത്തില്‍പോലും സയുജ്യമടഞ്ഞവള്‍. വാക്കുകളില്ലാതെ കണ്ണില്‍ നോക്കി കഥപറഞ്ഞവള്‍. ബസ്സിനക്കത്തെ ഇരമ്പലിനൊപ്പം മനസ്സും തിളച്ച്‌ മറിയുകയായിരുന്നു.

    (ഞാനും സഫിയയും ജീവിച്ചിരിക്കുന്ന കഥപത്രങ്ങളാണ്‌, ലോകത്തിന്റെ രണ്ടറ്റത്ത്‌...)

  2. ഗിരീഷ്‌ എ എസ്‌ said...

    ്നല്ല രചന...
    മരണമില്ലാത്ത ഓര്‍മ്മകളിലൂടെ..
    സ്വപ്നങ്ങള്‍ സഞ്ചരിക്കുന്നതു പോലെ തോന്നി...
    ചിന്തകള്‍ വേട്ടയാടിതുടങ്ങും മുമ്പെ...
    ഹൃദയത്തില്‍ വീള്ളല്‍ വീഴ്ത്തി.
    സഫിയ ഇപ്പോഴും ആ വീടിന്റെ ഉമ്മറത്തുണ്ട്‌...
    അവളുടെ ബാപ്പുവിനെ കാത്ത്‌...

    ഇഷ്ടമായി
    അഭിനന്ദനങ്ങള്‍

  3. ഏറനാടന്‍ said...

    പ്രണയപനി പടരുന്നൂ... :)

  4. മുല്ലപ്പൂ said...

    എന്നിട്ട്...
    ഇടക്കെന്തൊ വിട്ടുപോയപോലെ ...

  5. SHAN ALPY said...

    A different taste..
    good wishes

  6. തറവാടി said...

    നല്ല എഴുത്ത് :)

  7. Blogger said...

    നിര്‍നിമോഷ-അല്ല ചേട്ടായീ നിര്‍നിമേഷ.
    താഴെയൊരിടത്ത് പ്രഭ ചെരിയുന്നുമുണ്ട്. ചൊരിഞ്ഞാല്‍ പോരേ ?

  8. അഞ്ചല്‍ക്കാരന്‍ said...

    അലിഞ്ഞില്ല്ലാത്തവുന്ന - അലിഞ്ഞില്ലാതാവുന്ന
    പുളഞ്ഞൊയുക്കുന്ന - പുളഞ്ഞൊഴുക്കുന്ന
    നിനകാവില്ലെന്ന് - നിനക്കാവില്ലെന്ന്
    കാപ്പിത്തോട്ടങ്ങളിളൂടെ - കാപ്പിതോട്ടങ്ങളിലൂടെ
    കൗമാരത്തിന്റെ ചാപല്യങ്ങളെല്‍ക്കാതെ അതിര്‍വരമ്പ്‌ തിര്‍ത്ത്‌ എന്റെ നെഞ്ചിലെ ചൂടേറ്റ്‌ വാങ്ങിയവള്‍ - വ്യാകരണം കുഴപ്പിക്കുന്നു. ഇങ്ങിനെയാക്കിയാലോ “കൗമാരത്തിന്റെ ചപലതകള്‍ അതിര്‍ വരമ്പ് ഭേതിക്കാതെ എന്റെ നെഞ്ചിലെ ചൂടേറ്റ് വാങ്ങിയവള്‍”
    നിര്‍മ്മിച്ച പാലവുമല്ലതെ - നിര്‍മ്മിച്ച പാലവുമല്ലാതെ
    പ്രതേകതയും - പ്രത്യേകതയും (എന്നെയും കുഴപ്പിക്കുന്ന ഒരു വാക്ക്)
    മലനിരകളെ തെട്ട്‌ - മലനിരകളെ തൊട്ട്
    മന്തമാരുതന്‍ - മന്ദമാരുതന്‍
    സഫിയ വിട്ടിലുണ്ടാവുമോ - വീട്ടിലുണ്ടാകുമോ
    വീട്‌ കണ്ടപ്പോയാണ്‌ - കണ്ടപ്പോഴാണ്
    നിന്നപ്പോയാണ്‌ - നിന്നപ്പോഴാണ്
    പ്രകികൊണ്ടാവണം - പ്രാകികൊണ്ടാകണം
    പിന്നെ തിരിഞ്ഞ്‌ വിട്ടിലേക്ക്‌ - വീട്ടിലേക്ക്
    നിര്‍നിമോഷയായി - നിര്‍നിന്മേഷയായി (‘ന്ന’ വേണമോ എന്ന് സംശയം ഉണ്ട്)
    പ്രഭചെരിഞ്ഞവള്‍ - പ്രഭ ചൊരിഞ്ഞവള്‍
    നിലതുറയ്ക്കുന്നില്ല - നിലത്തുറയ്ക്കുന്നില്ല
    അത്മാര്‍ഥമായി - ആത്മാര്‍ത്ഥമായി
    ഒരശ്രയത്തിന്‌ - ഒരാശ്രയത്തിന്
    വിടിന്റെ - വീടിന്റെ

    അക്ഷരപിശാചിനെ അടിച്ചോടിക്കാന്‍ ശ്രമിക്കുമല്ലോ. എഴുത്ത് കൊള്ളാം. പക്ഷേ എവിടെയോ ഒരു കണ്ണി വിട്ടു പോയത് പോലെ അനുഭവപ്പെടുന്നു.

  9. അഞ്ചല്‍ക്കാരന്‍ said...

    ബീരാന്‍ കുട്ടീ,
    ബ്ലോഗിന്റെ തല വാചകത്തില്‍ തന്നെ തെറ്റുണ്ട്. “ബീരാന്‍ കുട്ടീന്റെ ലോകം” ആണ് ശരി. “കുട്ടി” അല്ല “കുട്ടീ” എന്നാക്കണം.

    “ആരെയും ഭയപ്പെടതെ, ആരെയും ഭയപ്പെടുത്താതെ, എനിക്ക്‌ ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ കോറിയിടാന്‍ ഒരിടം. വ്യാകരണ ശുദ്ധിയില്ലെങ്കിലും, അക്ഷരത്തെറ്റുണ്ട്”

    “ആരേയും ഭയപ്പെടാതെ, ആരേയും ഭയപ്പെടുത്താതെ,........” എന്നാകട്ടെ.

  10. ബയാന്‍ said...

    ബീരാനെ: നീ ഒന്നൂടെ ഒന്നാംക്ലാസ്സില്‍ നിന്നേ തുടങ്ങേണ്ടി വരും; അതോ നീ ഇങ്ലീഷ് പറയുന്നതായിരിക്കുമോ... എനിവേ കദ ന്നന്നായിരികണം.

  11. G.MANU said...

    wow beeraan...manasu kulirnnu

  12. ശ്രീ said...

    നന്നായിട്ടുണ്ട്... വേറെ എന്താ പറയ്‌യാ?

  13. ബീരാന്‍ കുട്ടി said...

    അഞ്ചല്‍ ചേട്ടനും, സ്റ്റെലക്കും നന്ദി, അക്ഷര പിശാചിനെ എത്ര തല്ലിയോടിച്ചാലും പിന്നെം വരും. എന്തോ എന്നെ വിട്ട്‌പോവാന്‍ മടിയുള്ള പോലെ.

    ബീരാന്‍ കുട്ടിയാണ്‌, കുട്ടീ അല്ല.

    ഉപ്പ സ്കുളില്‍ പറഞ്ഞയച്ച സമയത്ത്‌, അണ്ടി കളിക്കാനും, മാങ്ങ പറിക്കാനും നടന്നു. മലയാളം മാഷിന്റെ പിരീഡില്‍ ഉപ്പുമാവുണ്ടാക്കാനും. കൗമാരം മുഴുവന്‍ സഫിയക്ക്‌ പിന്നാലെ, അവസാനം ഒന്നും നേടിയില്ല, ഒന്നും.

    അഞ്ചല്‍ ചേട്ടന്‌ പ്രതേകം നന്ദി, ക്ഷമയോടെ വായിക്കുകയും, തെറ്റുകള്‍ ചൂണ്ടികാണിക്കുകയും ചെയ്ത ആ മനസ്സിന്‌.

    ബയാന്‍ജീ, പ്രായം പരിഗണിച്ച്‌ ഒരല്‍പ്പം ഇളവ്‌ പ്ലീസ്‌,

    സഫിയ എന്റെതായിരുന്നു, ഒരുകാലത്ത്‌, ഇപ്പോ, എന്റെതല്ല, അറ്റ്‌ലീസ്റ്റ്‌, ലീഗലായിട്ടെങ്കിലും. സ്വപ്നം കാണുകയാണ്‌ ഞാന്‍.

  14. അഞ്ചല്‍ക്കാരന്‍ said...

    ബീരാന്‍‌കുട്ടീ,
    തലവാചകത്തില്‍ തെറ്റുണ്ട്.
    1. ബീരാന്‍ കുട്ടിയുടെ ലോകം ശരി.
    2. ബീരാന്‍ കുട്ടിന്റെ ലോകം തെറ്റ്.
    3. ബീരാന്‍ കുട്ടീന്റെ ലോകം ശരി.

    “ന്റെ” യും “ഉട” യും ഉപയോഗിക്കുമ്പോള്‍ വള്ളിയില്‍ വരുന്ന വ്യത്യാസം ശ്രദ്ധിക്കുമല്ലോ?

  15. ബീരാന്‍ കുട്ടി said...

    Once again thank you Anjaljii.
    Thanks a lot for your kindness and good effort, may GOD bless you.

  16. ഞാന്‍ ഇരിങ്ങല്‍ said...

    ബിരാന്‍ കൂട്ടീ,,
    ഞാന്‍ വായിക്കുന്നുണ്ട്.
    കമന്‍ റാന്‍ സമയവും ഓഫീസും അനുവദിക്കാത്തതിനാലാണ് പലപ്പോഴും ഒന്നും മിണ്ടാതെ പോവുന്നത്
    അഭിനന്ദനങ്ങള്‍
    സ് നേഹ പൂര്‍വ്വം
    ഇരിങ്ങല്‍