Wednesday 12 September 2007

നോമ്പിന്റെ വിഭവം -1 - ഓട്‌സ്‌

ഓട്‌സ്‌
പോഷകാഹാരം കൂടുതലുള്ള, പെട്ടെന്ന് കുക്കാന്‍ സാധിക്കുന്ന, ഐറ്റംസ്‌ അധികമാവശ്യമില്ലാത്ത ഒരു നല്ല നോമ്പ്‌ വിഭവമാണ്‌ ഇത്‌.

ആദ്യമായി, ഗ്യാസ്സടുപ്പാണെങ്കില്‍ ഗ്യാസുണ്ടോ എന്ന് നോക്കുക, ഇല്ലെങ്കില്‍ ഈ പരിപടി വന്‍ വിജയമായിരിക്കും.

ഓട്‌സ്‌ സാധാ അവൈലബിളായ ഒരു സാധാനമാണ്‌.(നാട്ടിലുള്ളവര്‍ ക്ഷമിക്കുക, ഇത്‌ കിട്ടുമോ എന്ന് എനിക്കറിയില്ല).

അവശ്യത്തിന്‌ പാലും വെള്ളവും സമാസമം ചേര്‍ത്ത്‌ പാല്‍വെള്ളം തിളപ്പിക്കുക. സുഗറിന്റെ കമ്പ്ലയ്ന്റ്‌ അനുസരിച്ച്‌ പഞ്ചസാര കുട്ടുകയും കുറക്കുകയും ചെയ്യാം.പാല്‍വെള്ളം തിളച്ച്‌ തുടങ്ങിയാല്‍ ഉടനെ 1 ഗ്ലാസ്‌ വെള്ളത്തിന്‌ രണ്ട്‌ സ്പൂണ്‍ ഓട്‌സ്‌ എന്ന കണക്കില്‍ ഓട്‌സ്‌ ചേര്‍ത്ത്‌ ഇളക്കികൊണ്ടെയിരിക്കുക. ഓട്‌സ്‌ പെട്ടെന്ന് വേവും, 2-3 മിനുട്ട്‌ കഴിഞ്ഞ്‌ ഇറക്കി വെച്ച്‌ ചൂടോടെ ഉപയോഗിക്കാം.

ഡിസ്‌ക്ലയ്മര്‍
പാല്‌ തിളച്ച്‌ മറിഞ്ഞ്‌ അടുപ്പ്‌ കേട്‌വന്നാല്‍ ഞാന്‍ ഉത്തരവാദിയല്ല.

8 comments:

  1. ബീരാന്‍ കുട്ടി said...

    ഓട്‌സ്‌ (OATS)
    പോഷകാഹാരം കൂടുതലുള്ള, പെട്ടെന്ന് കുക്കാന്‍ സാധിക്കുന്ന, ഐറ്റംസ്‌ അധികമാവശ്യമില്ലാത്ത ഒരു നല്ല നോമ്പ്‌ വിഭവമാണ്‌ ഇത്‌.

  2. മന്‍സുര്‍ said...
    This comment has been removed by the author.
  3. മന്‍സുര്‍ said...

    ബീരാന്‍ കുട്ടി....ഓട്‌സ്‌..

    പറഞ പോലെയൊക്കെ ചെയ്യ്‌തു....പക്ഷേ...
    എന്താ ഒരു പക്ഷേ ...ഒന്നുമില്ല എന്നാലും പക്ഷേ
    പരിപ്പാടി ഒക്കെ ശരിയാണ്‌...ഇങ്ങള്‌ പറഞ മാതിരി തെന്നെ ഒക്കെ ആയി വന്നത്‌....പണ്ടാറടങ്ങാന്‍ കുളിക്കാന്‍ കയറി...
    വന്ന്‌ നോകിയപ്പോ.....പാത്രം കാലി..??
    പാത്രം കാലിയാവുന്ന കാര്യം ഈ ബീരാന്‍ കുട്ടി എന്തെയ്..പറയാഞു....
    അല്ലെങ്കിലും റൂമിലുള്ള മിസിരി ഓട്‌സ്സിന്‍റെ ആളാ....പക്ഷേ കുളിക്കുന്ന നേരം നോകി അവന്‍ മൊത്തം തട്ടുമെന്ന്‌ ഞമ്മല്ളറിഞോ...??
    ഇനി ഉണ്ടാകുന്നവര്‍ ശ്രദ്ധികുക....മിസിരിയുണ്ടെങ്കില്‍ തലാജയില്‍ പൂട്ടി വെക്കുക...

    ഓ ടോ : നാട്ടില്‍ ഇത്‌ കിട്ടിയിരുനെങ്കില്‍ സിനിമന്‍റെ വാള്‍പോസ്റ്റ് ഒട്ടിക്കാന്‍ സൂപ്പര്‍..........

    നന്‍മകള്‍ നേരുന്നു

  4. ഏ.ആര്‍. നജീം said...

    ബീരാന്‍ ഭായ്, നല്ല തനി വൈറ്റ് ഓട്ട്‌സ് വരെ നാട്ടീ കിട്ടുംട്ടാ...
    മുപ്പതു ദിവസവും മുപ്പത് വിഭവങ്ങള്‍ എഴുതിയിരിക്കണം..പറഞ്ഞേക്കാം
    ചുമ്മ തുടങ്ങുമ്പോള്‍ ഓര്‍‌ക്കണമായിരുന്നു..
    :)

  5. ശ്രീ said...

    ഇതേറ്റു.
    പിന്നെ, നജീമിക്കായുടെ വാണിങ്ങ് ഒന്നു കൂടെ ഓര്‍‌മ്മിപ്പിക്കുന്നു.
    ;)

  6. ബീരാന്‍ കുട്ടി said...

    സംഗതി ഞാന്‍ കുഴഞ്ഞല്ലോ,
    ഒരാവേശത്തിന്‌ ഒരു ഐറ്റം ഞാന്‍ എടുത്തെറിഞ്ഞാല്‍, പിന്നെ വല്യമ്മായിയും, അയ്ഷിബി താത്തയും ബാക്കി മുഴുവനാക്കും എന്ന് ഞാന്‍ പ്രതിക്ഷിച്ചു. ഇതിപ്പോ,....

  7. അപ്പു ആദ്യാക്ഷരി said...

    നാട്ടില്‍ ഇതിപ്പോള്‍ കിട്ടാനുണ്ട് ബീരാനേ..

  8. അപ്പു ആദ്യാക്ഷരി said...

    ഒരു കാര്യം ബീരാന്‍ എഴുതാന്‍ വിട്ടുപോയതാണ്. അടുപ്പില്‍നിന്നും വാങ്ങിവച്ച ഉടനേ വായില്‍ വച്ച് നാവുപൊള്ളിയാലും ബീരാന്‍ ഉത്തരവാദിയായിരിക്കുന്നതല്ല.