Tuesday 4 December 2007

ഡോളറും യുറോയും ഗള്‍ഫില്‍

ഡോളറും യുറോയും ഗള്‍ഫില്‍.

ബൂലോകത്ത്‌ വിഹരിക്കുന്ന സമ്പത്തിക വിദ്ധക്തരായ സുഹൃത്തുക്കളെ ഒരു സംശയം.ഗള്‍ഫില്‍ എല്ലായിടത്തും ഇപ്പോള്‍ ഡോളറിനെ അസ്പദമാക്കിയാണ്‌ വിനിമയ നിരക്ക്‌. അത്‌ യുറോയിലേക്ക്‌ മാറിയാല്‍ പ്രവാസികള്‍ക്ക്‌ എന്തെങ്കിലും ഗുണമുണ്ടോ?.

എന്റെ ഒരു സുഹൃത്തിന്റെ സംശയമാണ്‌. മറുപടി പ്രതിക്ഷിക്കുന്നു.

8 comments:

  1. ബീരാന്‍ കുട്ടി said...

    ഗള്‍ഫില്‍ എല്ലായിടത്തും ഇപ്പോള്‍ ഡോളറിനെ അസ്പദമാക്കിയാണ്‌ വിനിമയ നിരക്ക്‌. അത്‌ യുറോയിലേക്ക്‌ മാറിയാല്‍ പ്രവാസികള്‍ക്ക്‌ എന്തെങ്കിലും ഗുണമുണ്ടോ?.

  2. ബൈജു സുല്‍ത്താന്‍ said...

    ദിനം പ്രതി നിത്യോപയോഗ അവശ്യവസ്തുക്കളുടെ വില കൂടിക്കൊണ്ടിരിക്കുന്ന ഈ വെളയില്‍ ഇനി എന്ത് ഗുണം വരാന്‍ ! എല്ലാം അനുഭവിക്കുക തന്നേ.....

  3. മന്‍സുര്‍ said...

    ബീരാന്‍കുട്ടി...

    ബിസ്സിനസ്സുക്കാര്‍ക്ക്‌ യുറോ ഗുണം ചെയുന്നുവെന്നാണ്‌ ഞാനറിഞത്‌....

    എന്തായാലും ഇത്‌ കൊണ്ടൊക്കെ എനിക്കെന്തു ഗുണം

    ഹും നോക്കാം ചിലപ്പോല്‍ ഒരു യുറോ മതി നമ്മള്‍ നന്നാവാന്‍..അല്ലേ ബീരാനെ

    നന്‍മകള്‍ നേരുന്നു

  4. vadavosky said...

    വളരെ സിമ്പിളായി വിശദീകരിക്കാന്‍ ശ്രമിക്കാം.

    UAE Dihrram അമേരിക്കന്‍ ഡോളറുമായി pegg ചെയ്തിരിക്കുന്ന കറന്‍സിയാണ്‌. സാധാരണാ കറന്‍സികളെല്ലാം മറ്റേതിങ്കിലും കറന്‍സിയുമായി (eg.U.S. Dollar, Euro etc.) fixed exchange rate ആയോ floating exchange rate ആയോ ബന്ധപ്പെടുത്തിയിരിക്കും. ഉദാഹരണത്തിന്‌ ഇന്‍ഡ്യയുടേത്‌ flaoting exchange rate ആണ്‌.

    fixed exchange rate ആയതുകൊണ്ട്‌ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്‌. pegg ചെയ്ത കറന്‍സിയുടേ മൂല്യം കുറയുമ്പോള്‍ അതനുസരിച്ച്‌ ഈ കറന്‍സിയുടെ മൂല്യവും കുറയും. അമേരിക്കന്‍ ഡോളറിന്റെ മൂല്യം കുറഞ്ഞപ്പോള്‍ ദിഹ്‌റത്തിന്റെ മൂല്യവും കുറഞ്ഞു. അതുകൊണ്ടുതന്നെ ദിഹ്‌റത്തിന്‌ 9 ഇന്‍ഡ്യന്‍ രൂപയായി. ഇന്‍ഡ്യയില്‍ ഒരു അമേരിക്കന്‍ ഡോളറിന്‌ 39 രൂപയായി.

    അമേരിക്കയില്‍ subprime mortgage financial crisis ഉണ്ടാക്കിയ ( അതൊന്നും എന്നെക്കൊണ്ടു പറയിക്കരുത്‌) പ്രശ്നങ്ങളാണ്‌ ഇതെല്ലാം. അമേരിക്കന്‍ ഡോളര്‍ അടുത്തകാലത്തൊന്നും കരകയറാന്‍ പോകുന്നില്ല. പി.ചിദംബരം ഇന്നലെ പറഞ്ഞത്‌ ഡോളര്‍ 30 രൂപ ആകുമെന്നാണ്‌. അങ്ങനെയാണെങ്കില്‍ UAE ദിറം അഞ്ചുരൂപ ആകും. ഗള്‍ഫ്‌ കാരന്റെ കാര്യം കട്ടപ്പൊക.

    അതുകൊണ്ടാണ്‌ ദിറത്തിനെ യൂറൊയുമായി pegg ചെയ്യാന്‍ ആലോചിക്കുന്നത്‌.
    ചുരുക്കി പറഞ്ഞാല്‍ വല്യകൊഴപ്പം ഇല്ല.തമ്മില്‍ ഭേദം തൊമ്മന്‍.

  5. കൊച്ചുമുതലാളി said...

    അത് തന്നെ കാര്യം.

    തമ്മില്‍ ഭേദം തൊമ്മന്‍:-)

  6. സജീവ് കടവനാട് said...

    ഒരുകാര്‍ട്ടൂണ്‍ ഇവിടെ കോപ്പിയടിച്ചു വെച്ചിട്ടുണ്ടായിരുന്നു. bahrainboolokam.blogspot.com

  7. ഏ.ആര്‍. നജീം said...

    ബീരാന്‍ കുട്ടി,വടവോസ്കി : നന്ദി.

  8. ബീരാന്‍ കുട്ടി said...

    വടവോസ്കി,
    വളരെ സിംപിളായി കാര്യങ്ങള്‍ വിശദീകരിച്ചതിന്‌ നന്ദി.
    ചുരുക്കത്തില്‍, ഇപ്പോഴത്തെ നിലയനുസരിച്ച്‌, യുറോയിലേക്ക്‌ മാറിയാല്‍ അത്‌ പ്രവാസികള്‍ക്ക്‌ ഗുണം ചെയ്യും. അല്ലെ.
    പക്ഷെ, നാളെ യുറോയുടെ വിലയിടിഞ്ഞാല്‍, അത്‌ പിന്നെയും പ്രവാസികള്‍ക്ക്‌ പ്രയാസമാവില്ലെ.

    Floating Exchange Rate ആയി മാറിയാല്‍ ഗുണമണോ ഉണ്ടാവുക, അപ്പോള്‍ ഉയര്‍ന്ന മുല്യമുള്ളതിനെ അനുസരിച്ചാണോ മൂല്യം നിശ്ചയിക്കുന്നത്‌?.

    ഉള്ളില്‍ കനലുകള്‍ സൂക്ഷിക്കുന്ന വടോസ്കി, എല്ലാ രാഷ്ട്രിയ നാടകങ്ങള്‍ക്ക്‌ പിന്നിലും ചില വ്യക്തികളുടെ സ്വാര്‍ത്ഥലാഭത്തിന്റെ കറുത്ത കൈകള്‍ കാണാം. മിഡിയ സൃഷ്ടിക്കുന്ന വലിയ നുണകള്‍, സത്യമാണെന്ന് ധരിക്കുന്ന പാവം ജനങ്ങള്‍.

    ഇതിനെക്കുറിച്ചറിവുള്ള വടോസ്കി വിശദീകരിക്കുമെന്ന് പ്രതിക്ഷിക്കുന്നു.

    ഗോതബിന്‌ നല്‍കികൊണ്ടിരിക്കുന്ന സബ്സിഡി എടുത്ത്‌ കളയുകയാണെന്ന് സൗദി അറേബ്യ പ്രഖ്യപ്പിച്ചിട്ടുണ്ട്‌, അങ്ങനെ വന്നാല്‍, 1 റിയാലിന്‌ 4 കുബൂസ്‌ കിട്ടുന്നത്‌ 1:1 എന്ന അനുപതതിലാവും. പിന്നെ പ്രവാസികള്‍ക്ക്‌ ഏക മാര്‍ഗം, കിട്ടിയ വിമാനത്തിന്‌ നാട്ടില്‍ പോവുകയെന്ന, ഒരിക്കലും നടക്കാത്ത ഒരു മഹത്തായ സ്വപ്നം സഫലമാവുമെന്ന് പ്രതിക്ഷ മാത്രം. - O.T ആണെ.

    അദിപ്രായം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി.