Sunday 17 February 2008

ഇയാളെ തിരിച്ചറിയുവാന്‍ സഹായിക്കുക.




ഇത്‌ റിയാദിലെ വൃദ്ധസതനത്തിലെ ഒരന്തെവാസി. ഇയാള്‍ കഴിഞ്ഞ എട്ട്‌ വര്‍ഷമായി ഇവിടെയാണ്‌. ഇയാളുടെ കഥ ഇങ്ങനെയാണ്‌:-
27-6-2000 - ല്‍ ദിരാബ്‌ റോഡില്‍ നടന്ന കൊള്ളശ്രമത്തിനിടയില്‍ അപകടത്തില്‍പ്പെടുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു. ഷുമൈസി ഹോസ്പിറ്റലിലെ ചികില്‍സക്ക്‌ ശേഷം, ഇക്കാമയോ, എന്തെങ്കിലും തിരിച്ചറിയല്‍ രേഖയോ ഹജരാക്കുവാന്‍ കഴിയാത്തതിനാല്‍ ഇയാളെ ജയിലേക്ക്‌ മാറ്റി.
ജയില്‍വാസ കാലത്തും ഇയാളെ അന്വേഷിച്ച്‌ ആരും എത്താത്തതിനാല്‍ പിന്നിട്‌ ഇയാളെ വൃദ്ധസതനത്തിലേക്ക്‌ മാറ്റി.
ഇപ്പോള്‍ ഇയാള്‍ പൂര്‍ണ്ണ ആരോഗ്യവാനാണെങ്കിലും സംസാരശേഷിയും ഓര്‍മ്മശക്തിയും പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു. (കോടതി രേഖകളില്‍ ഇദേഹത്തിന്റെ പേര്‌ പിലിസ്‌ബര്‍ മൊഹന്‍ എന്നാണ്‌, അങ്ങനെയാണ്‌ അറബിയില്‍ എഴിതിയിരിക്കുന്നത്‌)
അഛനെ നഷ്ടപ്പെട്ട മക്കളുടെ വേദനയറിയുന്നവര്‍, ഇണയെ നഷ്ടപ്പെട്ട ഭാര്യയുടെ വിഷമം മനസ്സിലാക്കുവാന്‍ കഴിയുന്നവര്‍, സഹജീവിയോടുള്ള അനുകമ്പയും കരുണയും മനസ്സില്‍ സൂക്ഷിക്കുന്നവര്‍, മാധ്യമങ്ങള്‍, സംസ്കാരിക സംഘടനകള്‍, ക്ലബുകള്‍, എല്ല്ലാവരോടും ഒരപേക്ഷ.
ഇന്ത്യക്കാരനെന്ന് സംശയിക്കുന്ന ഇയാളെ തിരിച്ചറിയുവാന്‍ സഹായിക്കുക.
(കൂടുതല്‍ വിവരങ്ങള്‍ക്ക്‌ അനില്‍ കുമാറുമായി ബന്ധപ്പെടുക Email: anilalakapuri@yahoo.com)

9 comments:

  1. ബീരാന്‍ കുട്ടി said...

    അഛനെ നഷ്ടപ്പെട്ട മക്കളുടെ വേദനയറിയുന്നവര്‍, ഇണയെ നഷ്ടപ്പെട്ട ഭാര്യയുടെ വിഷമം മനസ്സിലാക്കുവാന്‍ കഴിയുന്നവര്‍, സഹജീവിയോടുള്ള അനുകമ്പയും കരുണയും മനസ്സില്‍ സൂക്ഷിക്കുന്നവര്‍, മാധ്യമങ്ങള്‍, സംസ്കാരിക സംഘടനകള്‍, ക്ലബുകള്‍, എല്ല്ലാവരോടും ഒരപേക്ഷ.

  2. Kaithamullu said...

    ബീരാങ്കുട്ടീ,
    നല്ല കാര്യം. ആരെങ്കിലും തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നു.

  3. ബഷീർ said...

    good attempt..

  4. keralafarmer said...

    വളരെ നല്ല കാര്യം. ആരെങ്കിലും തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കാം.

  5. പ്രയാസി said...

    വളരെ നല്ല ഉദ്യമം പടച്ചവന്‍ സഹായിക്കും..

  6. വേണു venu said...

    ശരിക്കും നല്ല ശ്രമം.ആര്‍ക്കെങ്കിലും തിരിച്ചറിയാന്‍‍ കഴിയട്ടെ.

  7. പരിത്രാണം said...

    ബീരാനിക്കാടെ ആ വിശാലമനസ്സിനു നന്ദി. ഇവരെ ആരെങ്കിലും എത്രയും വേഗം തിരിച്ചറിഞ്ഞ് അവര്‍ക്കെല്ലാം ശേഷിക്കുന്ന കാലം സമാധാനത്തോടെ ജീവിക്കാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു

    അല്ലാഹു അനുഗ്രഹിക്കട്ടെ

  8. കരീം മാഷ്‌ said...

    ബ്ലോഗിന്റെ മാനുഷീകമായ പ്രയോജനത്തിന്റെ ഉത്തമ ഉദാഹരണം.
    നന്മ ആശംസിക്കുന്നു.

  9. ബീരാന്‍ കുട്ടി said...

    പ്രതീക്ഷകളോ, അസ്വസ്ഥതകളോ ഇല്ലാത്തെ ഭൂതകാലത്തെ നോക്കിയിരിക്കുന്ന ഇദേഹത്തെ വന്നു കാണുകയും, പ്രാര്‍ത്ഥനകളര്‍പ്പിക്കുകയും ചെയ്ത്‌ എല്ലാവര്‍ക്കും നന്ദി.

    മാഷെ, മനുഷികമായ വശങ്ങള്‍ എല്ലാറ്റിലുമുണ്ട്‌, ഞാന്‍ അതിന്‌ ഒരു നിമിത്തമായെന്ന് മാത്രം.

    എനിക്ക്‌ കിട്ടിയ ആദരവും നന്ദിയും, നിങ്ങളുടെ ആശംസകളും സത്യത്തില്‍ എനിക്കുള്ളതല്ല, അത്‌ അനില്‍ കുമാറിന്‌ ഞാന്‍ നല്‍ക്കുന്നു. GCC Malayalees എന്ന യാഹൂ ഗ്രൂപ്പിന്റെ മോഡറേറ്ററായ, ജുബൈലില്‍ ജോലി ചെയ്യുന്ന അനില്‍. ഈ നന്ദിയും കടപ്പാടും നിങ്ങള്‍ക്കുള്ളതാണ്‌.

    ഇന്ത്യയില്‍, ഈ ഫോട്ടോ ഇമെയില്‍ വഴി പ്രചരിക്കുന്നു എന്ന് എന്റെ ഹിറ്റ്‌ കൗണ്ടര്‍ പരിശേധിച്ചപ്പോള്‍ മനസ്സിലായി. തെന്നിന്ത്യക്കാരനാണെന്ന് ഒറ്റനോട്ടത്തില്‍ മനസിലാക്കാവുന്ന ഇദേഹത്തിന്റെ ശേഷിക്കുന്ന കാലമെങ്കിലും മധുരിക്കുന്ന ഓര്‍മ്മകള്‍ നിറഞ്ഞതാവട്ടെ എന്ന് നമ്മുക്ക്‌ പ്രര്‍ഥിക്കാം.

    ഒരിക്കല്‍ കൂടി, എല്ലാവര്‍ക്കും നന്ദി, വിശേഷങ്ങള്‍ അപ്പപ്പോള്‍ അറിയിക്കുവാന്‍ ഞാന്‍ ശ്രമിക്കാം.