Tuesday 17 August 2010

മദനിക്ക്‌ വേണ്ടി ഹർത്താലും ബന്ദും.

മദനിക്ക്‌ വേണ്ടി ഹർത്താലും ബന്ദും.

വിശുദ്ധ മാസത്തിന്റെ പവിത്രതയെക്കുറിച്ചും, നിരപരാധിയാണെന്ന് ജനത്തിനെ ബോധ്യപ്പെടുത്താനുള്ള വെപ്രാളത്തിൽ ഉയർത്തിപിടിച്ച പരിശുദ്ധ ഗ്രന്ഥത്തിന്റെ ബലത്തിലും, മദനിയുടെ അറസ്റ്റിൽ പ്രതിഷേധിക്കുവാൻ, പിഡിപി കണ്ടെത്തിയ മാർഗ്ഗമാണ്‌, നാളെ നടക്കുന്ന ഹർത്താൽ.

വിശുദ്ധ മാസത്തിൽ, വിശ്വാസികൾക്ക്‌ മാക്സിമം ബുദ്ധിമുട്ട്‌ സംഭവനചെയ്യുക എന്ന ലക്ഷ്യത്തിനപ്പുറം, ഈ ഹർത്താല്‌കൊണ്ട്‌, മദനിക്ക്‌ എന്തെങ്കിലും ഒരുപകാരം ചെയ്യാനാവുമെന്ന്, പിഡിപി നേതൃത്വം വിശ്വസിക്കുന്നുണ്ടൊ?.

മതനേതാകളും, ഇമാമുമാരും, മദനിക്ക്‌വേണ്ടി കയറിയിറങ്ങിയ ഒട്ടനവധി സ്ഥലങ്ങളുണ്ട്‌. നല്ലത്‌, ഒരു സഹോദരന്‌ വേണ്ടി ചെയ്യുവാൻ കഴിയുന്ന നല്ല കാര്യം. പക്ഷെ, ഈ ഇമ്മാമുമാരും, മത നേതാകളും, ജനങ്ങളെ ബുദ്ധുമിട്ടിലാക്കുന്ന, പ്രതിഷേധ മാർഗ്ഗത്തിൽനിന്നും പിഡിപിയെ വിലക്കുമോ?.

ഖുർആൻ ഉയർത്തിപിടിച്ചത്‌, ഇസ്ലാമിക മൂല്യങ്ങൾ ഉയർത്തിപിടിച്ചായിരുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ, പിഡിപി നേതൃത്വത്തിന്‌ കഴിയണം. അതല്ല, മദനിയെ അറസ്റ്റ്‌ ചെയ്ത ഉടനെ, പഴയപോലെ, പാട്ടപിരിവിനിറങ്ങാമെന്നാണ്‌ പിഡിപി നെതൃത്വം കരുതുന്നതെങ്കിൽ, ഓർക്കുക വല്ലപ്പോഴും, ഇത്‌ കേരളമാണ്‌.

കോയമ്പത്തുർ ജയിലിൽ നിന്ന് പുറത്ത്‌ വരുന്ന മദനിക്ക്‌ സ്വഗതമോതി ഞാൻ ഒരു പോസ്റ്റിട്ടിരുന്നു. മതേതരത്വം നിലനിൽക്കുന്ന നാട്ടിൽ, മനുഷ്യനായി മദനിക്ക്‌ സ്വഗതമെന്ന്.

മുന്നിൽ ഒരു മൈക്കും, കേൾക്കാൻ 4 ആളുകളുമുണ്ടെങ്കിൽ, ആവേശത്തോടെ എല്ലാം മറക്കുന്ന നേതാവിനുദാഹരണമാണ്‌ മദനി. മുന്നിലിരിക്കുന്നത്‌ അനുയായികളല്ലെന്ന് പലവട്ടം ബോധ്യപ്പെട്ടിട്ടും, പിന്നെയും അങ്ങിനെ വിശ്വസിക്കുവാൻ ശ്രമിക്കുന്ന, ശ്രമിച്ച വിഢികളുടെ നേതാവ്‌, ഇപ്പോഴത്തെ വിധി ചോദിച്ച്‌ വാങ്ങുകയായിരുന്നോ?.

കിഴടങ്ങും മദനി, അറസ്റ്റ്‌ ചെയ്യും പോലീസ്‌. ഇത്‌ രണ്ടും സംഭവിക്കാതെ, ഒരു സംസ്ഥാനത്തെ മുഴുവൻ മുൾമുനയിൽ നിർത്തി, ഭരണയന്ത്രം തിരിക്കുന്നവർ, കേരള ജനതത്‌ സമ്മാനിച്ചത്‌ ഉദ്വേഗത്തിന്റെ 4-5 ദിവസങ്ങളാണ്‌.

മധ്യമപുങ്കവന്മാർ ആഘോഷിച്ചു. രാഷ്ട്രപതി വന്നതും, ഒരു സ്വതന്ത്രദിനം കടന്ന്‌പോയതും അവർ അറിഞ്ഞില്ല, അറിയിച്ചില്ല.

ആരെയും, ആട്ടിപിടിച്ച്‌, കുട്ടിലടക്കാൻ ഞങ്ങൾക്ക്‌ കഴിയുമെന്ന്, സാമാന്യ ജനത്തിനെ ബോധ്യപ്പെടുത്തുകയാണോ ചിലർ?. 144 പ്രഖ്യപിച്ച്‌ 4-5 ദിവസം ഒരു പ്രദേശത്തെ ജനങ്ങളെ വലച്ചതിന്‌, ആര്‌ ഉത്തരം പറയും?.

യതീംഖാനയുടെ മറവിൽ, മറഞ്ഞിരുന്ന്, പത്രസമ്മേളനങ്ങൾ മാത്രം നടത്താനുള്ള ധീരത കാട്ടിയ നേതാവിന്റെ പാർട്ടി സ്വത്തല്ല, അൻവാർശേരി എന്നത്‌, ഒർക്കുക.

മദനി ഒരു പരീക്ഷണവസ്തു മാത്രമാണ്‌. കാത്തിരിക്കുക ഫലങ്ങൾക്കായി. കാതോർത്തിരിക്കുക, അപ്രിയ സത്യങ്ങൾക്കായി. സംഘടനയുടെ ബലത്തിൽ, എന്തും ചെയ്യാമെന്ന്, എന്തും പറയാമെന്ന് ചങ്കുറ്റംകൊള്ളുന്നവരുടെ നാട്ടിൽ, സംഘടിക്കരുതെന്ന് ചിലരെ ബോധ്യപ്പെടുത്തുവാനുള്ള ശ്രമത്തിന്റെ പരീക്ഷണം.

സ്വതന്ത്രമെന്നത്‌, ചിലരുടെ മേൽ, ചിലർ അനുഭവിക്കുന്ന തന്ത്രമാണോ?.



37152

10 comments:

  1. ബീരാന്‍ കുട്ടി said...

    ഖുർആൻ ഉയർത്തിപിടിച്ചത്‌, ഇസ്ലാമിക മൂല്യങ്ങൾ ഉയർത്തിപിടിച്ചായിരുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ, പിഡിപി നേതൃത്വത്തിന്‌ കഴിയണം. അതല്ല, മദനിയെ അറസ്റ്റ്‌ ചെയ്ത ഉടനെ, പഴയപോലെ, പാട്ടപിരിവിനിറങ്ങാമെന്നാണ്‌ പിഡിപി നെതൃത്വം കരുതുന്നതെങ്കിൽ, ഓർക്കുക വല്ലപ്പോഴും, ഇത്‌ കേരളമാണ്‌.

  2. desertfox said...

    ഒരു സംസ്ഥാനത്തെ മുഴുവൻ മുൾമുനയിൽ നിർത്തി, ഭരണയന്ത്രം തിരിക്കുന്നവർ, കേരള ജനതത്‌ സമ്മാനിച്ചത്‌ ഉദ്വേഗത്തിന്റെ 4-5 ദിവസങ്ങളാണ്‌.
    മനസ്സിലാകാത്തതു കൊണ്ടു ചോദിക്കുകയാണ്‌, ആരാണ്‌ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിന്നത്? ടി. ആര്‍. പി, റേറ്റിങ്ങ് ഉയര്‍ത്താന്‍ വേണ്ടി എന്തു ചെറ്റത്തരവും കാണിക്കും എന്നു മലയാളിയെ മനസ്സിലാക്കിക്കൊടുത്ത ടെലിവിഷന്‍ ചാനലുകള്‍ നാഴികയ്ക്ക് നാല്പതു വട്ടം വച്ചെഴുന്നള്ളിച്ചെന്നല്ലാതെ, ഏതു മലയാളിയാണ്‌ മുള്‍മുനയില്‍ നിന്നത്? മദനിയെന്താ അവിടെ ആറ്റം ബോംബ് പൊട്ടിക്കാനെങ്ങാനും പോവുകയായിരുന്നോ? മദനിയെ അറസ്റ്റ് ചെയ്താലും ചെയ്തില്ലെങ്കിലും ഒരു ശരാശരി മലയാളിയെ അതെങ്ങനെയാണ്‌ ബാധിക്കുന്നത് എന്നൊന്നു പറയാമോ?
    മദനിക്ക് നേരേയുള്ള മനുഷ്യാവകാശധ്വംസനങ്ങള്‍ വേറേ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്‌.
    മുള്‍മുനയില്‍ നിര്‍ത്തിയത് എന്ന നിലയ്ക്കുള്ള സെന്‍സേഷണലിസം കണ്ടു ചോദിച്ചെന്നേ ഉള്ളൂ.

  3. Cargo Solutions said...

    beeraan kutty kaala pettennu kettappozhekkum kayar eduthu. PDP oru harthaalum prakhyaapichittilla...

  4. ബീരാന്‍ കുട്ടി said...

    രണ്ട്‌ സംസ്ഥാനങ്ങളിലെ ഉന്നത പോലിസുദ്യോഗസ്ഥർ, ഡിജിപിയടക്കം, പലദിനങ്ങൾ അവിടെ ചിലവഴിച്ചതും, കമന്റോകളും, സായുധപോലീസും, റൂട്ട്‌ മാർച്ച്‌ നടത്തിയതും, ഓണത്തിനുള്ള പുലികളിയായിരുന്നില്ലല്ലോ കുറുക്കാ.

    പിടിച്ചോ ഇല്ലയോ, പിടികൊടുത്തോ ഇല്ലയോ എന്ന സെൻസേഷണലിസം, എതോരു സാധമലയാളിക്കുമുണ്ടായിരുന്നു. നിനക്ക്‌, അതില്ലാതെപോയത്‌ എന്റെ കുറ്റമല്ലല്ലോ. ആണോ?

  5. ബീരാന്‍ കുട്ടി said...

    ഇല്ലെന്ന് പൂന്തുറയിലെ സിറാജിന്‌ പറയേണ്ടിവന്നത്‌, അങ്ങിനെ പ്രഖുപ്പിച്ചിട്ടില്ലാത്തത്‌കൊണ്ടാണോ? ആണോ?

  6. ശ്രദ്ധേയന്‍ | shradheyan said...

    എന്തിനാ കുട്ടീ ഇല്ലാത്ത ഹര്ത്താലിന്റെ പേരില്‍ ഇങ്ങനെ കിടന്നു തൊണ്ട കീറുന്നത്!! പിന്നെ പാട്ടപ്പിരിവിന്റെ കാര്യം. ആ പാട്ടപ്പിരിവിന്റെ ബലത്തില്‍ തന്നെയാണ് മഅദനി നിരപരാധിത്വം തെളിയിച്ചത്. ആ കാശൊന്നും ചിലരുടെ 'സുനാമിക്കാശ്' പോലെ ആവിയായി പോയിട്ടില്ല.

  7. മുകിൽ said...

    ജനങ്ങളുടെ ബുദ്ധിമുട്ടുനെക്കുറിച്ചൊക്കെ ആരോർക്കുന്നു. ഈ ബുദ്ധിമുട്ടിനെക്കുറിച്ചു പ്രസംഗിക്കുന്നവരും ഓർക്കാറില്ല. അതൊരു വിഷയമേയല്ല. മുതലക്കണ്ണീരിനുള്ള ഒരു മറ. അത്രമാത്രം.

  8. The Best87 said...

    മദനിക്ക് വേണ്ടി പിരിച്ച തുക അദ്ദേഹത്തിന് നീതി ലഭിക്കാന്‍ വേണ്ടി തന്നെയാണ് ചിലവഴിച്ചത്. അല്ലാതെ ഗുജറാത്ത്‌, സുനാമി ഫണ്ട്‌ പോലെ ആവിയായി പോയിട്ടില്ല.
    നാളെ ഹര്‍ത്താല്‍ എന്നത് ബീരാന്‍ കുട്ടിക്ക് മാത്രമായിരിക്കും എന്ന് തോന്നുന്നു. അല്ലാതെ എവിടെ നിന്നും ഹര്‍ത്താല്‍ ആഹ്വാനം ഉണ്ടായിട്ടില്ല.
    അഗ്നി ശുദ്ധി നടത്തി വീണ്ടും മദനി വരും.... ചിലരുടെയെല്ലാം സുഖ നിദ്രക്ക്‌ ഭംഗം വരുത്തികൊണ്ട്.....!

  9. ബീരാന്‍ കുട്ടി said...

    ശ്രേദ്ധേയൻ, ദി ബെസ്റ്റ്‌,

    ഹർത്താലിന്റെ പേരിൽ തന്നെയാണ്‌ തൊണ്ടകീറുന്നതെന്ന് ശ്രദ്ധിച്ചവർക്ക്‌ മനസിലായല്ലോ.

    പാട്ടപിരിവിന്റെ കാര്യം പറയല്ലെ. (കൂടുതൽ നാറും, നേതാകളിൽ പലരും)

    ആറ്‌ ജില്ലകളിൽ, അതും കൊല്ലം ഇല്ലാതെ, ഹർത്താൽ നടത്താൻ തിരുമാനിക്കുകയും, പിന്നീട്‌ അതുപേക്ഷിക്കുകയും, ഇപ്പോൾ കാസർക്കോഡ്‌ ഹർത്താൽ ആചരിക്കുകയും ചെയ്യുന്നവർ കാണിക്കുന്നത്‌, മദനിയോടുള്ള സ്നേഹപ്രകടനമാണോ?.

    ആണെങ്കിൽ, വിശുദ്ധ ഗ്രന്ഥത്തെയും, പവിത്രമാസത്തെയും അവഹേളിക്കുകയല്ലെ സുഹൃത്തെ.

    അഗ്നിശുദ്ധിവരുത്തി, ഒരിക്കൽ തിരിച്ച്‌വന്നതാ മദനി. അന്ന് ഞാനും ഏറെ സന്തോഷിച്ചു. മനുഷ്യനാവാൻ മദനിക്ക്‌ കഴിയുമെന്ന് കരുതി. പക്ഷെ, തടിച്ച്‌കൂടിയ ജനങ്ങൾക്ക്‌ മുന്നിൽ, മൈക്ക്‌ കണ്ടപ്പോൾ, മദനിക്ക്‌ എല്ലാം മറക്കേണ്ടിവന്നു. കരഞ്ഞും, പിഴിഞ്ഞും, വടകകൊലയാളികളെ വരുത്തിയും മദനി കളിച്ച പോറോട്ട്‌ നടകത്തിന്റെ അന്ത്യം പക്ഷെ ഇത്ര പെട്ടെന്ന് സംവിധായകർ പോലും പ്രതീക്ഷിച്ചില്ല.

    ശ്രദ്ധേയൻ, കരിനാക്കുപയോഗിച്ച്‌, മതത്തേക്കാൾ വലിയ നേതാകളെ സൃഷ്ടിക്കാതിരിക്കുക. അതിന്‌ കഴിയില്ല കുട്ടി. കാരണം, ഏതാനും ചിലരുടെയോ, ചില ഗ്രൂപ്പുകളുടെയോ കൈയിലല്ല ഇസ്ലാം എന്ന മതം. കണ്ണടച്ചിരിട്ടാക്കി നീ പറയുന്ന സത്യങ്ങൾക്ക്‌ ജയ്‌ വിളിക്കാൻ ആളുണ്ടാവും. പക്ഷെ, കണ്ണ്‌തുറന്ന് പിടിച്ച്‌, എല്ലാം കാണുന്നവരാണാധികമെന്ന സത്യം മറക്കല്ലെ.

    -----------
    ഇത്‌ വെറും മോക്ക്‌ ഡ്രില്ലാണ്‌ ശ്രദ്ധേയൻ, അറിവിനനുസരിച്ച്‌ ബുദ്ധി പ്രവർത്തിക്കാതെപോയ മദനിയെവെച്ച്‌, ഇടതനും വലതനും, നടുവനും കളിക്കുന്ന കളിയുടെ റിഹേയ്സൽ. നസിറുമാരെയും, മദനിമാരെയും സമൂഹത്തിൽ സൃഷ്ടിക്കുവാൻ തിരകഥ രചിക്കുന്നവർ എന്നും മറഞ്ഞിരിക്കുന്നു ശ്രദ്ധേയൻ. അവരെ തിരിച്ചറിയാൻ കഴിയാതെ, വീണ്ടും സിംഹകൂട്ടിലേക്ക്‌ നടന്ന്‌ കയറുന്ന, പാവം ഇരകളെയോർത്ത്‌ സങ്കടപ്പെടുകയല്ല, ലജ്ജിക്കുകയാണ്‌.

    ഒരു വ്യക്തിക്കോ, ഒരു പ്രസ്ഥാനത്തിനോ എന്റെ ബുദ്ധി പണയം വെച്ചിട്ടില്ല. കാര്യങ്ങൾ തുറന്ന് പറയാനുള്ള ചങ്കൂറ്റം കൈയിലുണ്ട്‌ കുട്ടീ.

    മദനിക്ക്‌ സംഭവിച്ച ദുരന്തത്തിൽ സങ്കടമുണ്ട്‌, പക്ഷെ, എന്നെ തല്ലരുതമ്മാവ ഞാൻ നന്നാവില്ലാട്ടോ ന്ന് പറയുന്ന നേതാവ്‌, വിശുദ്ധഗ്രന്ഥമുയർത്തിയും തക്ബീർ മുഴക്കിയും ആളെകൂട്ടുന്നവൻ, പിന്നെയും വെല്ലുവിളിക്കാൻ വന്നതും വരുന്നതും വരാൻ ശ്രമിക്കുന്നതും, സ്വസമുദായത്തിന്റെ കഴുത്തിന്‌ പിടിക്കാൻ. ജയ്‌ വിളിക്കാൻ അണികൾ രണ്ട്‌ മണ്ഡലത്തിന്‌ അപ്പുറത്തും.

    മദനി പ്രശ്നത്തിൽ, മൗനം പാലിച്ച്‌, കസേരകൾ സ്വപ്നം കണ്ടുറങ്ങുന്നവർക്ക്‌, സ്വന്തം ശവപ്പെട്ടിയിലാണ്‌, ആണിയടിച്ചതെന്ന സത്യം മറക്കാതിരുന്നാൽ, കേരളത്തിലെ മുസ്ലിം ജനതക്ക്‌ കൊള്ളാം. അല്ലെങ്കിൽ, അവർ കൊള്ളും.

    തൊലിപുറത്ത്‌ മരുന്ന് പുരട്ടിയാൽ ഈ അസുഖം മാറില്ല സഹോദരാ, ഈ അസുഖത്തിന്‌ നീണ്ട ശസ്ത്രക്രിയയാണാവശ്യം. കാര്യങ്ങളും കാരണങ്ങളും കണ്ടെത്തണം. മദനിക്ക്‌ കിട്ടിയത്‌, ഞാൻ വീണ്ടും പറയുന്നു, സാമ്പിൾ മാത്രമാണ്‌. മദനിമാരെ, ഇനിയും ഇവിടെ സൃഷ്ടിക്കപ്പെടും. ശൂന്യതയിൽനിന്ന്.

  10. ഷാനവാസ്‌ ഇലിപ്പക്കുളം said...

    എത്ര കനത്ത ഇരുമ്പു മറയിട്ടു മൂടിയാലും സത്യം ഒരുനാള്‍ പുറത്തുവന്നേ കഴിയൂ! അത് മഅദനിയ്ക്ക് അനുകൂലമായാലും പ്രതികൂലമായാലും ശരി. ഇന്നല്ലേങ്കില്‍ നാളെ, കാലം അതു തെളിയിക്കും. അതുവരെ നോമ്പെടുത്തുകൊണ്ട് പരിശുദ്ധ ഖുര്‍ആന്‍ കൈയിലേന്തി സത്യം ചെയ്യുന്ന മഅദനിയുടെ ചിത്രം ഒരു വിശ്വാസിയുടെ മനസ്സ് മുഖവിലയ്ക്കെടുക്കുക തന്നെ ചെയ്യും സംശയമില്ല.