ഗൾഫ് ഭാര്യമാരുടെ കഥകൾ - 03 - ഉറങ്ങാം പ്രവാസി നമ്മുക്ക്
ഇതും ഗൾഫ് ഭാര്യമാരുടെ കഥകൾ തന്നെ.
ഒന്നിച്ച് കഴിയാനും മാനസികവും ശാരീരികവും സമൂഹികവുമായ നിരവധി അവശ്യങ്ങൾ ഫലവത്തായി സഫലികരിക്കാനും ഉതകുന്ന കുടുംബം അന്ന സമൂഹിക സ്ഥാപനത്തിന്റെ എറ്റവും പ്രധാനപ്പെട്ട അനിവര്യതായാണ് പ്രവാസംകൊണ്ട് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.
അടിച്ചമർത്തുന്ന ആശകളും വികാരങ്ങളും പ്രവസികളറിയാതെ പുതുവേഷം കെട്ടി അവരെ തന്നെ മഥിക്കുകയും കുത്തിമറിച്ചിടുകയും ചെയ്യുന്നു.
കാലിത്തൊഴുത്തിന് സമാനമാണ് ഗൾഫിലെ മിക്ക ലേബർ ക്യമ്പുകളും. ലേബർ ക്യമ്പുകളിലെ അന്തേവാസികൾ ഒരോരുത്തരും ആന്തരിക സംഘർഷത്തിന്റെ നെരിപ്പോടുകളാണ്. കടുത്ത മാനസിക സമ്മർദ്ദങ്ങളിൽ തപിക്കുന്നവർ. നിലനിൽപ്പിന്റെ പിടച്ചിൽ ഓരോ നിമിഷവും അവരെ ശ്വാസംമുട്ടിക്കുന്നു.
വേർപ്പിരിഞ്ഞിരിക്കുന്ന പ്രവസികളുടെ മനസ്സിൽ ആരെയും പേടിപ്പിക്കുന്ന അനാഥത്വവും നിസ്സഹായതയും നിറഞ്ഞു തുളുമ്പുന്നുണ്ട്. യൗവനം കത്തുന്നകാലം അക്കരെ തിളക്കുന്ന മോഹങ്ങളും, കുത്തുന്ന പൊള്ളലുകളുമായി കഴിയുബോൾ, അതിനെയെല്ലാം എങ്ങനെ അഭിമുഖികരിക്കണമെന്ന് അറിയാത്തവരാണവർ. മോഹഭംഗങ്ങളോ, വേദനകളോ ഒരാളോട്‌പോലും പങ്ക്‌വെക്കാനാവതെ ഉരുകിയൊലിക്കുന്നവർ.
മലപ്പുറം ജില്ലയിൽ ദീർഘ കാലമായി ജോലിചെയ്യുന്ന മനോരോഗവിദഗ്‌ധനായ ഡോ. ടി.ഏം. രഘുറാം പറയുന്നു. "ലൈഗികമോഹങ്ങളുടെ സഫലീകരണത്തിന് തടസ്സം വരുന്നത്, പലവിധ പ്രതികരണങ്ങൾക്കും കാരണമാവുന്നു. ദീർഘകാലം ലൈംഗിക ബന്ധത്തിൽ നിന്ന് വിട്ട്‌നിൽക്കുന്നത്‌കൊണ്ട് ഉണ്ടാകാനിടയുള്ള ആശങ്ക പലരിലും ഭാര്യമാരെ തൃപ്തിപ്പെടുത്താനാവുമോ എന്ന പേടിക്ക് കാരണമാകുന്നു. ചിലർക്ക് ഈ ആന്തരിക സംഘർഷം ഉദ്ധരണ പ്രശ്നങ്ങളുണ്ടാക്കുന്നു. കടുത്ത മാനസിക സമ്മർദ്ദം ചിലരിൽ ശീഘ്രസ്ഖലനം ഉണ്ടാക്കുന്നു.
ഗൾഫ് രാജ്യങ്ങളിൽ പ്രവാസികൾക്ക് ലൈംഗികകാര്യങ്ങളിൽ അനിവാര്യമായ അറിവുകൾ നൽകാനുള്ള വേദികളില്ല. അത്‌കൊണ്ടവർ വഴിമാറാനുള്ള സാധ്യതകൾ കൂടുതലാണ്. അതവരെ, ലൈംഗികെതര ബന്ധങ്ങളിൽ കൊണ്ടെത്തിക്കുന്നു.
കാൽനുറ്റാണ്ട് കാലം മലപ്പുറം, തൃശൂർ ജില്ലകളിൽ ക്ലിനികൽ സൈക്കോളജിസ്റ്റായി പ്രവർത്തിച്ചിട്ടുള്ള ഡോ. കെ. അനിൽ കുമാർ.
രണ്ടോ മുന്നോ വർഷം പിരിഞ്ഞിരിക്കുബോഴുണ്ടാകുന്ന ലൈംഗിക മരവിപ്പ് പലവിധ പ്രശ്നങ്ങളുണ്ടാക്കുന്നു. ശീഘ്രസ്ഖലന വേവലാതി ഇതിൽ പ്രധാനപ്പെട്ടതാണ്. ആവാശ്യമായ മനശാസ്ത്ര ചികിൽസയോ കൗൺസിലിങ്ങോ ഗൾഫ് രാജ്യങ്ങളിൽ ഒട്ടും ലഭിക്കുന്നില്ല.
ഭാര്യയൊടും മക്കളോടുമൊപ്പം കഴിയുന്ന, ഓരോ രാത്രികളിലും മക്കൾക്ക് മാർഗ്ഗ നിർദ്ദേശം നൽക്കുന്ന, പ്രോൽസാഹനവും ശിക്ഷയും അവശ്യത്തിന് നൽക്കുന്ന, സാധാരണ കുടുംബനാഥനെ പോലെയല്ല പ്രവാസി.
വേർപ്പിരിഞ്ഞിരിക്കുന്ന പുരുഷന്മർക്ക് ഗൾഫ് രാജ്യങ്ങളിൽ വെച്ച് തന്നെ ശാസ്ത്രീയ മാർഗ്ഗങ്ങലിലടിയൂന്നിയ നിർദ്ദേശങ്ങളും പരിശീലനങ്ങളും സംഘടിപ്പിക്കേണ്ടതുണ്ട്. മതസംഘടകളുടെയും സഹിത്ത്യകാരന്മരുടെയും പരിപാടികൾക്ക് നേതൃത്വം വഹിക്കുന്ന, താരനിശകൾ സംഘടിപ്പിക്കുന്ന, പ്രവാസികൾ, പക്ഷെ അവരുടെ ആന്തരിക സംഘർഷം കുറക്കാൻ ശ്രമം നടത്തറില്ല. അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ ശ്രമിക്കാറില്ല.
വേർപിരിഞ്ഞിരിക്കുന്നവരുടെ സംഘർഷങ്ങൾ, വേദനകൾ, ഇല്ലാതാക്കുന്നില്ലെന്നറിയുന്നു. അവ പുതിയ രൂപങ്ങൾ പ്രപിക്കുന്നു.
എല്ലാറ്റിനും, പാശ്ചാത്ത്യരെ അന്തമായി അനുകരിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന പ്രവാസികൾ, പക്ഷെ, പാശ്ചാത്യ ലോകത്തിന്റെ ജീവിതം അനുകരിക്കാൻ മറന്ന് പോയി. അവരിലുള്ള നന്മയുടെ വഴികൾ മറന്ന്പോയി.
പ്രവസികളുടെ വിയർപ്പിന്റെ മൂല്യം മലവെള്ളംപോലെ ഒഴുകിയെത്തുന്ന, കേരളത്തിന്റെ ഖജനാവ് നക്കിതുടക്കുന്ന രാഷ്ട്രിയ കോമരങ്ങളെയും, ഉദ്യോഗസ്ഥ പ്രഭുകളെയും, ആനയും അംമ്പാരിയുമായി സ്വീകരിക്കാം നമ്മുക്ക്.
പ്രവാസിയുടെ നെഞ്ചിൽ പടുത്തുയർത്തിയ പള്ളികളും അംമ്പലങ്ങളും ചർച്ചുകളും കണ്ടാനന്ദിക്കാം നമ്മുക്ക്.
വളരുകയും പിളരുകയും ചെയ്യുന്ന, ചാണക്യസുത്രധാരന്മാരുടെ കീഴിലുള്ള പ്രവാസി സംഘടനകളുടെ മാമാങ്കത്തിന് ഒത്ത്‌കൂടാം നമ്മുക്ക്.
താരനിശകൾ സംഘടിപ്പിച്ച് പുകമറ സൃഷ്ടിക്കാം നമ്മുടെ ഹൃദയങ്ങളിൽ.
ചടുള്ള നൃത്തങ്ങളും, സംഗീത ഉപകരണങ്ങളും പെരുമ്പറ മുഴക്കട്ടെ, പ്രവാസിയുടെ തലച്ചോറിൽ.
അസംബന്ധം ഛർദ്ദിക്കുന്ന മതനേതാകൾക്ക് വേണ്ടി അർദ്ധരാത്രിയിലും കുടപിടിച്ച് നടക്കാം, നമ്മുക്ക്.
ഉറങ്ങാം പ്രവാസി നമ്മുക്ക്. ഉണർന്നാൽ മതസംഘടനകളും, രാഷ്ട്രിയ കോമരങ്ങളും കാക്കത്തോള്ളായിരം പ്രവാസി സംഘടനകളും ഉറഞ്ഞ് തുള്ളും നിനക്കെതിരെ. അത്‌കൊണ്ട് തന്നെ, നിന്റെ യാഥാർത്ഥ പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കലും, അത് മൂടിവെക്കലും ഈ അവിശുദ്ധ കൂട്ട്‌കെട്ടിന്റെ ആവശ്യമാണ്.
ദൃശ്യ-ശ്രവ്യ മാധ്യമങ്ങൾ ഒരുക്കുന്ന വിരുന്നിൽ പകലന്തിയോളം മഥിക്കാം നമ്മുക്ക്. അവരും നമ്മുടെ പ്രശ്നങ്ങൾ കാണില്ല, കണ്ടാൽ മിണ്ടില്ല. കാരണം അവരുടെ അസ്ഥിവാരത്തിന്റെ ശില കിടക്കുന്നത് പ്രവാസി നിന്റെ നെഞ്ചിലാണ്.
അത്‌കൊണ്ട്, ഉറങ്ങാം പ്രവാസി നമ്മുക്ക്.
പ്രവാസികളുടെ പ്രശ്നങ്ങളിൽനിന്ന്, അവരെ വഴിതെറ്റികാൻ സംസ്കാര സമ്പന്നരെന്നവകാശപ്പെടുന്ന, ബ്ലോഗിലെ എന്റെ സുഹൃത്തുകളും ശ്രമിച്ചു. കഥയറിയാതെ ആട്ടം കണ്ടാസ്വാദിച്ചവരിൽ പേരെടുക്കാൻ വന്നവരുമുണ്ടായിരുന്നു. (കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കാനുള്ള ശ്രമം) ബീരാന് പരാതിയില്ല. എന്റെ വായനക്കാരിൽ 86% പേരും പ്രവാസികളാണെന്ന സന്തോഷത്തിൽ എനിക്കെതിരെയുള്ള അരോപണങ്ങളെ തികഞ്ഞ ഗൗരവത്തോടെ തന്നെ ബീരാൻ തള്ളികളയുന്നു.
തുടരും... (തുടരുക തന്നെ ചെയ്യും)
--------------------------------------------------
മതസംഘടനകളും കലാസംസ്കാരിക സംഘടനകളും കാണിച്ച് തരാത്ത ഗൾഫിന്റെ മറ്റോരു മുഖമുണ്ട്.
അർദ്ധ നഗ്നതയുടെ മംസലതയിലേക്ക് നീളുന്ന് കൈകൾ. വായു ചുംമ്പനങ്ങളുടെ അസ്ത്രപ്രയോഗം. അതാസ്വദിക്കുന്നവരിലേറെപ്പേരും മലയാളികൾ...
അതെ, ഗൾഫിൽ അങ്ങോളമിങ്ങോളം, മുളച്ച് പൊന്തുന്ന നീശക്ലബുകളെക്കുറിച്ച്.....
-----------------------------------------------------
ഭർത്താവിനോടോത്ത്, ഗൾഫിൽ കഴിയുന്ന ഭാര്യമാർ സ്വർഗ്ഗത്തിലാണെന്ന് ധരിക്കുന്നവർക്ക് മുന്നിൽ, അവരുടെ കണ്ണുനിരിന്റെ കഥയുമായി....
-----------------------------------------
കടപ്പാട്:-
എൻ.പി. ഹാഫിസ് മുഹമ്മദ് - സോഷ്യോളജിസ്റ്റ്.


