Saturday 1 November 2008

ഗൾഫ് ഭാര്യമാരുടെ കഥകൾ - 03 - ഉറങ്ങാം പ്രവാസി നമ്മുക്ക്‌

ഇതും ഗൾഫ് ഭാര്യമാരുടെ കഥകൾ തന്നെ.

സൂക്ഷിക്കുക. ലൈംഗിക ഉത്തേജക മരുന്നുകൾ ഉപയോഗിക്കരുത്‌. അത്‌ ഗുണത്തെക്കാളെറെ നിങ്ങൾക്ക്‌ ദോഷം ചെയ്യും.


ഒന്നിച്ച്‌ കഴിയാനും മാനസികവും ശാരീരികവും സമൂഹികവുമായ നിരവധി അവശ്യങ്ങൾ ഫലവത്തായി സഫലികരിക്കാനും ഉതകുന്ന കുടുംബം അന്ന സമൂഹിക സ്ഥാപനത്തിന്റെ എറ്റവും പ്രധാനപ്പെട്ട അനിവര്യതായാണ്‌ പ്രവാസംകൊണ്ട്‌ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്‌.

അടിച്ചമർത്തുന്ന ആശകളും വികാരങ്ങളും പ്രവസികളറിയാതെ പുതുവേഷം കെട്ടി അവരെ തന്നെ മഥിക്കുകയും കുത്തിമറിച്ചിടുകയും ചെയ്യുന്നു.

കാലിത്തൊഴുത്തിന്‌ സമാനമാണ്‌ ഗൾഫിലെ മിക്ക ലേബർ ക്യമ്പുകളും. ലേബർ ക്യമ്പുകളിലെ അന്തേവാസികൾ ഒരോരുത്തരും ആന്തരിക സംഘർഷത്തിന്റെ നെരിപ്പോടുകളാണ്‌. കടുത്ത മാനസിക സമ്മർദ്ദങ്ങളിൽ തപിക്കുന്നവർ. നിലനിൽപ്പിന്റെ പിടച്ചിൽ ഓരോ നിമിഷവും അവരെ ശ്വാസംമുട്ടിക്കുന്നു.

വേർപ്പിരിഞ്ഞിരിക്കുന്ന പ്രവസികളുടെ മനസ്സിൽ ആരെയും പേടിപ്പിക്കുന്ന അനാഥത്വവും നിസ്സഹായതയും നിറഞ്ഞു തുളുമ്പുന്നുണ്ട്‌. യൗവനം കത്തുന്നകാലം അക്കരെ തിളക്കുന്ന മോഹങ്ങളും, കുത്തുന്ന പൊള്ളലുകളുമായി കഴിയുബോൾ, അതിനെയെല്ലാം എങ്ങനെ അഭിമുഖികരിക്കണമെന്ന് അറിയാത്തവരാണവർ. മോഹഭംഗങ്ങളോ, വേദനകളോ ഒരാളോട്‌പോലും പങ്ക്‌വെക്കാനാവതെ ഉരുകിയൊലിക്കുന്നവർ.

മലപ്പുറം ജില്ലയിൽ ദീർഘ കാലമായി ജോലിചെയ്യുന്ന മനോരോഗവിദഗ്‌ധനായ ഡോ. ടി.ഏം. രഘുറാം പറയുന്നു. "ലൈഗികമോഹങ്ങളുടെ സഫലീകരണത്തിന്‌ തടസ്സം വരുന്നത്‌, പലവിധ പ്രതികരണങ്ങൾക്കും കാരണമാവുന്നു. ദീർഘകാലം ലൈംഗിക ബന്ധത്തിൽ നിന്ന് വിട്ട്‌നിൽക്കുന്നത്‌കൊണ്ട്‌ ഉണ്ടാകാനിടയുള്ള ആശങ്ക പലരിലും ഭാര്യമാരെ തൃപ്തിപ്പെടുത്താനാവുമോ എന്ന പേടിക്ക്‌ കാരണമാകുന്നു. ചിലർക്ക്‌ ഈ ആന്തരിക സംഘർഷം ഉദ്ധരണ പ്രശ്നങ്ങളുണ്ടാക്കുന്നു. കടുത്ത മാനസിക സമ്മർദ്ദം ചിലരിൽ ശീഘ്രസ്ഖലനം ഉണ്ടാക്കുന്നു.

ഗൾഫ്‌ രാജ്യങ്ങളിൽ പ്രവാസികൾക്ക്‌ ലൈംഗികകാര്യങ്ങളിൽ അനിവാര്യമായ അറിവുകൾ നൽകാനുള്ള വേദികളില്ല. അത്‌കൊണ്ടവർ വഴിമാറാനുള്ള സാധ്യതകൾ കൂടുതലാണ്‌. അതവരെ, ലൈംഗികെതര ബന്ധങ്ങളിൽ കൊണ്ടെത്തിക്കുന്നു.

കാൽനുറ്റാണ്ട്‌ കാലം മലപ്പുറം, തൃശൂർ ജില്ലകളിൽ ക്ലിനികൽ സൈക്കോളജിസ്റ്റായി പ്രവർത്തിച്ചിട്ടുള്ള ഡോ. കെ. അനിൽ കുമാർ.

രണ്ടോ മുന്നോ വർഷം പിരിഞ്ഞിരിക്കുബോഴുണ്ടാകുന്ന ലൈംഗിക മരവിപ്പ്‌ പലവിധ പ്രശ്നങ്ങളുണ്ടാക്കുന്നു. ശീഘ്രസ്ഖലന വേവലാതി ഇതിൽ പ്രധാനപ്പെട്ടതാണ്‌. ആവാശ്യമായ മനശാസ്ത്ര ചികിൽസയോ കൗൺസിലിങ്ങോ ഗൾഫ്‌ രാജ്യങ്ങളിൽ ഒട്ടും ലഭിക്കുന്നില്ല.

ഭാര്യയൊടും മക്കളോടുമൊപ്പം കഴിയുന്ന, ഓരോ രാത്രികളിലും മക്കൾക്ക്‌ മാർഗ്ഗ നിർദ്ദേശം നൽക്കുന്ന, പ്രോൽസാഹനവും ശിക്ഷയും അവശ്യത്തിന്‌ നൽക്കുന്ന, സാധാരണ കുടുംബനാഥനെ പോലെയല്ല പ്രവാസി.

വേർപ്പിരിഞ്ഞിരിക്കുന്ന പുരുഷന്മർക്ക്‌ ഗൾഫ്‌ രാജ്യങ്ങളിൽ വെച്ച്‌ തന്നെ ശാസ്ത്രീയ മാർഗ്ഗങ്ങലിലടിയൂന്നിയ നിർദ്ദേശങ്ങളും പരിശീലനങ്ങളും സംഘടിപ്പിക്കേണ്ടതുണ്ട്‌. മതസംഘടകളുടെയും സഹിത്ത്യകാരന്മരുടെയും പരിപാടികൾക്ക്‌ നേതൃത്വം വഹിക്കുന്ന, താരനിശകൾ സംഘടിപ്പിക്കുന്ന, പ്രവാസികൾ, പക്ഷെ അവരുടെ ആന്തരിക സംഘർഷം കുറക്കാൻ ശ്രമം നടത്തറില്ല. അവരുടെ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണുവാൻ ശ്രമിക്കാറില്ല.

വേർപിരിഞ്ഞിരിക്കുന്നവരുടെ സംഘർഷങ്ങൾ, വേദനകൾ, ഇല്ലാതാക്കുന്നില്ലെന്നറിയുന്നു. അവ പുതിയ രൂപങ്ങൾ പ്രപിക്കുന്നു.

എല്ലാറ്റിനും, പാശ്ചാത്ത്യരെ അന്തമായി അനുകരിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന പ്രവാസികൾ, പക്ഷെ, പാശ്ചാത്യ ലോകത്തിന്റെ ജീവിതം അനുകരിക്കാൻ മറന്ന് പോയി. അവരിലുള്ള നന്മയുടെ വഴികൾ മറന്ന്പോയി.

പ്രവസികളുടെ വിയർപ്പിന്റെ മൂല്യം മലവെള്ളംപോലെ ഒഴുകിയെത്തുന്ന, കേരളത്തിന്റെ ഖജനാവ്‌ നക്കിതുടക്കുന്ന രാഷ്ട്രിയ കോമരങ്ങളെയും, ഉദ്യോഗസ്ഥ പ്രഭുകളെയും, ആനയും അംമ്പാരിയുമായി സ്വീകരിക്കാം നമ്മുക്ക്‌.

പ്രവാസിയുടെ നെഞ്ചിൽ പടുത്തുയർത്തിയ പള്ളികളും അംമ്പലങ്ങളും ചർച്ചുകളും കണ്ടാനന്ദിക്കാം നമ്മുക്ക്‌.

വളരുകയും പിളരുകയും ചെയ്യുന്ന, ചാണക്യസുത്രധാരന്മാരുടെ കീഴിലുള്ള പ്രവാസി സംഘടനകളുടെ മാമാങ്കത്തിന്‌ ഒത്ത്‌കൂടാം നമ്മുക്ക്‌.

താരനിശകൾ സംഘടിപ്പിച്ച്‌ പുകമറ സൃഷ്ടിക്കാം നമ്മുടെ ഹൃദയങ്ങളിൽ.

ചടുള്ള നൃത്തങ്ങളും, സംഗീത ഉപകരണങ്ങളും പെരുമ്പറ മുഴക്കട്ടെ, പ്രവാസിയുടെ തലച്ചോറിൽ.

അസംബന്ധം ഛർദ്ദിക്കുന്ന മതനേതാകൾക്ക്‌ വേണ്ടി അർദ്ധരാത്രിയിലും കുടപിടിച്ച്‌ നടക്കാം, നമ്മുക്ക്‌.

ഉറങ്ങാം പ്രവാസി നമ്മുക്ക്‌. ഉണർന്നാൽ മതസംഘടനകളും, രാഷ്ട്രിയ കോമരങ്ങളും കാക്കത്തോള്ളായിരം പ്രവാസി സംഘടനകളും ഉറഞ്ഞ്‌ തുള്ളും നിനക്കെതിരെ. അത്‌കൊണ്ട്‌ തന്നെ, നിന്റെ യാഥാർത്ഥ പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കലും, അത്‌ മൂടിവെക്കലും ഈ അവിശുദ്ധ കൂട്ട്‌കെട്ടിന്റെ ആവശ്യമാണ്‌.

ദൃശ്യ-ശ്രവ്യ മാധ്യമങ്ങൾ ഒരുക്കുന്ന വിരുന്നിൽ പകലന്തിയോളം മഥിക്കാം നമ്മുക്ക്‌. അവരും നമ്മുടെ പ്രശ്നങ്ങൾ കാണില്ല, കണ്ടാൽ മിണ്ടില്ല. കാരണം അവരുടെ അസ്ഥിവാരത്തിന്റെ ശില കിടക്കുന്നത്‌ പ്രവാസി നിന്റെ നെഞ്ചിലാണ്‌.

അത്‌കൊണ്ട്‌, ഉറങ്ങാം പ്രവാസി നമ്മുക്ക്‌.

പ്രവാസികളുടെ പ്രശ്നങ്ങളിൽനിന്ന്, അവരെ വഴിതെറ്റികാൻ സംസ്കാര സമ്പന്നരെന്നവകാശപ്പെടുന്ന, ബ്ലോഗിലെ എന്റെ സുഹൃത്തുകളും ശ്രമിച്ചു. കഥയറിയാതെ ആട്ടം കണ്ടാസ്വാദിച്ചവരിൽ പേരെടുക്കാൻ വന്നവരുമുണ്ടായിരുന്നു. (കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കാനുള്ള ശ്രമം) ബീരാന്‌ പരാതിയില്ല. എന്റെ വായനക്കാരിൽ 86% പേരും പ്രവാസികളാണെന്ന സന്തോഷത്തിൽ എനിക്കെതിരെയുള്ള അരോപണങ്ങളെ തികഞ്ഞ ഗൗരവത്തോടെ തന്നെ ബീരാൻ തള്ളികളയുന്നു.

തുടരും... (തുടരുക തന്നെ ചെയ്യും)

--------------------------------------------------
മതസംഘടനകളും കലാസംസ്കാരിക സംഘടനകളും കാണിച്ച്‌ തരാത്ത ഗൾഫിന്റെ മറ്റോരു മുഖമുണ്ട്‌.

അർദ്ധ നഗ്നതയുടെ മംസലതയിലേക്ക്‌ നീളുന്ന് കൈകൾ. വായു ചുംമ്പനങ്ങളുടെ അസ്ത്രപ്രയോഗം. അതാസ്വദിക്കുന്നവരിലേറെപ്പേരും മലയാളികൾ...

അതെ, ഗൾഫിൽ അങ്ങോളമിങ്ങോളം, മുളച്ച്‌ പൊന്തുന്ന നീശക്ലബുകളെക്കുറിച്ച്‌.....
-----------------------------------------------------
ഭർത്താവിനോടോത്ത്‌, ഗൾഫിൽ കഴിയുന്ന ഭാര്യമാർ സ്വർഗ്ഗത്തിലാണെന്ന് ധരിക്കുന്നവർക്ക്‌ മുന്നിൽ, അവരുടെ കണ്ണുനിരിന്റെ കഥയുമായി....
-----------------------------------------
കടപ്പാട്‌:-
എൻ.പി. ഹാഫിസ്‌ മുഹമ്മദ്‌ - സോഷ്യോളജിസ്റ്റ്‌.

16 comments:

  1. ബീരാന്‍ കുട്ടി said...

    വേർപ്പിരിഞ്ഞിരിക്കുന്ന പ്രവസികളുടെ മനസ്സിൽ ആരെയും പേടിപ്പിക്കുന്ന അനാഥത്വവും നിസ്സഹായതയും നിറഞ്ഞു തുളുമ്പുന്നുണ്ട്‌. യൗവനം കത്തുന്നകാലം അക്കരെ തിളക്കുന്ന മോഹങ്ങളും, കുത്തുന്ന പൊള്ളലുകളുമായി കഴിയുബോൾ, അതിനെയെല്ലാം എങ്ങനെ അഭിമുഖികരിക്കണമെന്ന് അറിയാത്തവരാണവർ. മോഹഭംഗങ്ങളോ, വേദനകളോ ഒരാളോട്‌പോലും പങ്ക്‌വെക്കാനാവതെ ഉരുകിയൊലിക്കുന്നവർ.

  2. നരിക്കുന്നൻ said...

    നല്ല ചിന്ത. നല്ല എഴുത്ത്. കാത്തിരിക്കുന്നു ബീരാൻ, ആ കീബോർഡിൽ നിന്നും അടർന്ന് വീഴുന്ന അക്ഷരങ്ങൾ പെറുക്കിയെടുക്കാൻ. പ്രവാസി, എന്നും ചർച്ചകൾക്ക് വിധേയമായിട്ടുണ്ട്. ഇപ്പോൾ തന്നെ ഈ ഒരു പോസ്റ്റിന്റെ പേരിൽ വന്ന പ്രതികരണങ്ങളിലേക്ക് നോക്കുമ്പോൾ അതിന്റെ ഗൌരവം മനസ്സിലാകും. പക്ഷേ, ഈ ചർച്ചകളൊന്നും എവിടെയും എത്തുന്നില്ല. പരസ്പരം പഴിചാരി ഇതും ഇവിടെ അവസാനിക്കാതിരിക്കട്ടേ.

    പ്രവാസികളുടെ പ്രശ്നങ്ങളിൽ ആധികാരികമായി പരിഹാരങ്ങൾ നിർദ്ദേശിക്കുവാൻ ബീരാന് കഴിയട്ടേ എന്നാശംസിക്കുന്നു.

  3. കനല്‍ said...

    അപ്പറഞ്ഞത് നേര്...

    പ്രവാസി സംഘടനകളുടെ തലപ്പത്തിരിക്കുന്നവര്‍
    ഭൂരിപക്ഷ പ്രവാസികളുടെ അവസ്ഥ കണ്ടിട്ടില്ല ബീരാനെ. ക്യാമറയുമായി ഒന്നോ രണ്ടോ മണിക്കൂര്‍ പ്രഹസനത്തിനുവേണ്ടി ലേബര്‍ ക്യാമ്പുകളില്‍ ചിലവിട്ടിരിക്കാം.
    ഹ്യദയം നിറഞ്ഞ ആശംസകള്‍.

    ഇനിയും ആ നമ്പരിട്ട തലക്കെട്ട് വേണോ?

    ഇപ്പോ ഇത് പ്രവാസികളുടെ കഥയായല്ലോ? ഭാര്യമാര്‍ക്ക് ആദ്യം പറഞ്ഞപോലെ പുതീയ കഥകളില്‍ പഴയ കഥാപാത്രമാകാം (ഇപ്പറഞ്ഞത് അറിയാത്ത ചുരുക്കം പ്രവാസി ഭാര്യമാരെയാ ഞാന്‍ ഊദ്ദേശിച്ചത്)

  4. രസികന്‍ said...

    ബീരാന്‍‌കുട്ടീ‍: താങ്കളുടെ പോസ്റ്റുകള്‍ വായിച്ചപ്പോള്‍ ( മുന്‍ പോസ്റ്റുകളും കൂട്ടിച്ചേര്‍ത്ത്) എനിക്കു മനസ്സിലായ കാര്യം (മറ്റുള്ളവര്‍ എങ്ങിനെ മനസ്സിലാക്കി എന്നെനിക്കറിയില്ല). പ്രവാസികള്‍ ഇന്ന് പല കഷ്ടപ്പാടുകളും അനുഭവിക്കുന്നുണ്ട് അത് മുതലെടുക്കാനും ചന്തയില്‍ കൊണ്ടുപോകാതെ തന്നെ വിറ്റു ക്കശാക്കാനും മത്സരിക്കുന്ന പലരെയും ഇന്ന് നമുക്കു കണ്ടെത്താന്‍ കഴിയും.
    പ്രവാസികളുടെ കണ്ണുനീര്‍ വിറ്റ് കാശാക്കുന്നവര്‍ അവരുടെ വിയര്‍പ്പിന്റെ പങ്കുപറ്റുന്നു എന്നത് സത്യമാണെങ്കില്‍ ഇന്ന് പ്രവാസി അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ആരും ശ്രമിക്കുന്നില്ല എന്നതു തന്നെയാണു സത്യം.
    ഇവിടെ പെറ്റു പെരുകുന്ന പ്രവാസി സംഘടനകള്‍ എന്തിനോ വേണ്ടി മത്സരിക്കുമ്പോള്‍ (എല്ലാ സംഘടനകളും എന്നു പറയുന്നില്ല) പലതും കാണുന്നില്ല കാണാന്‍ കഴിയുന്നില്ല എന്നതാണു സത്യം.

    വര്‍ഷങ്ങള്‍ കശ്ഴിഞ്ഞിട്ടുള്ള തന്റെ ലീവിനെ പറ്റി ( ആ ഒഴിവുകാലം ആനന്ദകരമാക്കുന്നതിനെപറ്റി) വ്യാകുലപ്പെടുന്ന പ്രവാസി . അവന്റെ അവസ്ഥയ്ക്ക് പരിഹാരം കാണാനൊ മാനസികമായ ആശ്വാസമേകാനൊ ഇന്ന് ഒരു സംവിധാനവുമില്ലാ എന്നത് വളരെ ദു:ഖകരമാണ് .

    ഒരേ ഒരു കാര്യമെ എനിക്കു ചോദിക്കാനുള്ളു പ്രവാസിയുടെ പേരില്‍ പൊങ്ങിവരുന്ന പ്രവാസി സംഘടനകള്‍ക്കെങ്കിലും വല്ലതും ചെയ്യാന്‍ കഴിയ്യുമൊ???? അതോ അതും സ്വാര്‍ഥ താല്പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുമൊ??

  5. ശെഫി said...

    ബീരാൻ, ഈയൊരു വിഷയമായിരുന്നു കഴിഞ്ഞ ഭാവന സൃഷ്ടിയായ (അതോ ഒരു റിയൽ സംഭവമോ?)
    ചില പോസ്റ്റുകളിലൂടെ പറയാന ശ്രമിച്ചതെങ്കിൽ അ തലക്കെട്ട്‌ സൃഷ്ടിച്ച മുൻവിധിയിൽ ചർച്ച വഴിതെറ്റിപ്പോയി, ഒരു പക്ഷേ ഒരു തുടരൻ പോസ്റ്റിനു തലക്കെട്ടിന്റെ അടിസ്ഥനത്തിൽ പോസ്റ്റ്‌ മുഴുവനാവും മുൻപേ പ്രതികരിച്കതാവണം പ്രശ്നം.

    ഇത്തരത്തിൽ ആധികാരകമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ വ്യക്തമായി പറയുമ്പോൾ താങ്കളോട്‌ യോജിക്കാതെ വയ്യ.
    ഇത്തരം പ്രശ്നങ്ങൾ ചർച്ച ഏറെ ചെയ്യുന്നെങ്കിലും ക്രിയാത്മകമായി ഒന്നും ചെയ്യപ്പെടുന്നില്ല്ല എന്നതാണ്‌ വാസ്തവം.

    എനിക്ക്‌ തോന്നുന്നു, ഇത്തരം പ്രവാസികളുടെ മാനസിക തലത്തിലുള്ള പഠനങ്ങളെ രണ്ടായി തരം തിരിക്കേണ്ടതുണ്ടെന്ന് 2000 ആണ്ടിനു ശേഷം അതിനു മുൻപ്‌ എന്ന രീതിയിൽ , എനിക്ക്‌ തോന്നുന്നു കഴിഞ്ഞ തലമുറയെ അപേക്ഷിച്ച്‌ ഹായ്‌ ടെക്‌ യുവതക്ക്‌ ഇത്തരം പ്രശ്നങ്ങൾ കുറവായിരിക്കും. ഗ്ലോബൽ വില്ലേജിൽ അകന്നിരിക്കുമ്പോഴും ഒരു മിസ്‌കോളകലത്തിൽ കയിൽ തന്നെയിരിക്കുന്ന കാലത്ത്‌ ഒറ്റപ്പെടൽ പഴയതുപോലെയുണ്ടാവുമോ?

    ഈ തലക്കെട്ടിൽ കൂടുതൽ ചർച്ച ചെയ്യേണ്ടത്‌ പ്രവാസികളുടെ ഭാര്യമാരുടെ മാനസിക പ്രശ്നങ്ങളെ , സാമൂഹിക ജീവിത പ്രശ്നങ്ങളൊക്കെയാണെന്ന് തോന്നുന്നു. അവരെക്കുറിച്ച്ക്‌ ഇത്തരത്തിലുള്ള ആധികാരിക പഠനങ്ങൾ ലഭ്യമാവേണ്ടതുണ്ട്‌. പ്രവാസി പ്രശനങ്ങളുടെ ചർച്ചയും പഠനവും പ്രവാസി പുരുഷന്മാരിൽ ഒതുങ്ങികൂടാ. അത്‌ പ്രവാസത്തിന്റെ സഹ ഇരകളായ സ്ത്രീകളിലേക്ക്‌ കൂടി എത്തേണ്ടതുണ്ട്‌.
    പ്രവാസ പ്രശ്നങ്ങളെ ഗൗരവത്തിൽ ചർച്ച ചെയ്യുന്ന ബീരാന്റെ ശ്രമത്തെ പിന്തുണക്കുന്നു.

  6. ബീരാന്‍ കുട്ടി said...

    ശെഫി,
    ചെറിയോരു ഡിപ്രഷന് പോലും മരുന്ന് കഴിക്കുന്നവനെ, മുഴുഭ്രന്തനാക്കുന്ന സമൂഹത്തിൽ, സൈക്കോളജി ഡോക്ടർമാർ വെറും നോക്ക് കുത്തികളാവുന്നു.

    ഫാസ്റ്റ് ഫുഡ് യുഗത്തിൽ എല്ലാം ഫാസ്റ്റായിട്ട് തന്നെയാണ് ഇന്നത്തെ യുവക്കൾക്കും (മനസ്സിലായല്ലോ അല്ലെ)

    സ്ത്രികളുടെ വിഷയം വരുന്നു. കാത്തിരിക്കുക.

    പ്രവാസികൾക്കിടയിൽ ഒരു ചെറിയ വേദി സംഘടിപ്പിച്ച് നോക്കൂ, അപ്പോയറിയാം, അടച്ച് വെച്ച സംശയങളുടെയും, മൂടിവെച്ച പ്രശ്നങളുടെയും ഭണ്ഡക്കെട്ട്, വാരിവിതറുന്നത്.

    ചർച്ച വഴിതെറ്റിയോ. ഇല്ല. ഇവിടേക്ക് ഞാൻ തന്നെ എത്തിച്ചതെല്ലെ ഇതിനെ.

    നരിക്കുന്നൻ, കനൽ, രസികൻ,

    നന്ദി, പ്രാവാസി സംഘടനകളെക്കുറിച്ച് എഴുതാൻ തുടങിയാൽ, ഗൂഗിൽ എന്നെ പുറത്താക്കും, അത്രക്കുണ്ട്.

    ഈ വിഷയത്തിൽ പ്രവാസി സംഘടനകൾക്ക് പലതും ചെയ്യുവാൻ കഴിയും. അവർ അതിന് ശ്രമിക്കും എന്ന് കരുതാം.

  7. പ്രയാസി said...

    “ചർച്ച വഴിതെറ്റിയോ. ഇല്ല. ഇവിടേക്ക് ഞാൻ തന്നെ എത്തിച്ചതെല്ലെ ഇതിനെ“

    ആത്മ വിശ്വാസം നല്ലതാ ഇക്കാ..

    എന്റെ കമന്റ് ഡിലീറ്റരുത്, അങ്ങനാണേല്‍ എനിക്കിനി മെയിലരുത്!
    നിങ്ങളെ വിശമിപ്പിക്കാനായി ഞാനൊന്നും ചെയ്തിട്ടില്ല!

    നിങ്ങളെക്കാള്‍ തിളക്കുന്നൊരു മന്‍സ്സുമായി നടന്നവനാ ഞാനും, ഇവിടെ ഈ പ്രവാസ ലോകത്ത് ഒരു ചുക്കും നടക്കു കേലെന്ന് മനസ്സിലായപ്പൊ നിര്‍ത്തി,

    ഞാന്‍ നിങ്ങളെ എന്റെ ചാറ്റ് ലിസ്റ്റിലേക്ക് ആഡിയിരുന്നു,
    നിങ്ങള്‍ക്ക് വിശമമായതെന്തെങ്കിലും ചെയ്തെങ്കില്‍ മാപ്പു!
    ഞാനിനി ഈ വഴി വരില്ല

    എല്ലാ വിധ ആശംസകളും നേരുന്നു.

  8. ബീരാന്‍ കുട്ടി said...

    നരിക്കുന്നന്‍,
    ആധികാരികമായി പരിഹാരങ്ങൾ നിർദ്ദേശിക്കുവാൻ ബീരാന്‍ അസക്തനാണ്.

    കനല്‍, ഇത് ഒരു നമ്പരല്ലെ. കിടക്കട്ടെ.

    രസികന്‍, സംസ്കാര സമ്പനരാണ് മലയാളി, വേഷഭൂഷാദികളില്‍ മാത്രം. അകത്ത് മലയാളി മ്ര്‌ഗതുല്ല്യനാണ്. കാമത്തിലും ക്രോദത്തിലും.
    അതിനുള്ള തെളിവാണ്, ഇയടുത്ത നാളുകളില്‍ പുറത്ത് വന്ന വാര്‍ത്തകള്‍.

    സ്വന്തം ശര്രിരത്തിലെ അവയവങളെക്കുറിച്ച്, പഠിക്കാനോ പറയാനോ, സംശയദൂരികരണത്തിനോ, സമൂഹത്തിന്റെ കൂച്ച്‌വിലക്കിന് മുന്നില്‍ ഓച്ചാനിച്ച് നില്‍ക്കുന്നവര്‍.

    ശെഫി, ലൈംഗിക കാര്യത്തില്‍ എറ്റവും നല്ല ഡോക്ടര്‍ തന്റെ ഇണ തന്നെയാണ്. ഇണയോടാണ് കാര്യങള്‍ ആരായേണ്ടതും, തുറന്ന് പറയേണ്ടതും. അതിനാരും ശ്രമിക്കാറില്ല. അവിടെ നമ്മുടെ സദാചാരബോധം നമ്മെ അടിമയാക്കുന്നു.
    നമ്മളില്‍ എത്രപേരുണ്ട്, ഭാര്യയോട് തുറന്ന് സംസാരിക്കുന്നവര്‍?. ഇഷ്ടങളും, അനിഷ്ടങളും തുറന്ന് പറയാന്‍ കഴിയണം. ഭാര്യ ഒരുപകരണം മാത്രമല്ലെന്ന് തിരിച്ചറിയണം. സ്നേഹത്തോടെ തരുന്നത്, സ്നേഹത്തൊടെ തിരിച്ച് കൊടുക്കാന്‍ കഴിയണം. കഴിഞാല്‍, മതില്‍ ചാടില്ല ഒരു പെണ്ണും.

    പ്രയാസി, നിങളെ വിഷമിപ്പിക്കാനല്ല ഞാന്‍ അങനെ ചെയ്തത്. ഞാന്‍ സ്വയം വിഷമിക്കാതിരിക്കാനാണ്. ചര്‍ച്ചകളില്‍ പങ്കെടുക്കാം സധൈര്യം. കാര്യങള്‍ തുറന്ന് പറയാന്‍, അതാരുടെ മുഖത്ത് നോക്കിയും, കഴിയണം.
    നിങളെപോലെയുള്ള അനുഭവങള്‍ പലതും എനിക്കുണ്ട്, പക്ഷെ, അതോക്കെ എനിക്ക് കൂടുതല്‍ കരുതാണ് നല്‍കിയത്. മറക്കാനും ക്ഷമിക്കാനും പഠിക്കുക.

  9. rumana | റുമാന said...

    'സൂക്ഷിക്കുക.
    ലൈംഗിക ഉത്തേജക മരുന്നുകൾ ഉപയോഗിക്കരുത്‌. അത്‌ ഗുണത്തെക്കാളെറെ നിങ്ങൾക്ക്‌ ദോഷം ചെയ്യും.

    '
    ---------------------

    ഒരു കുത്തും കൊടുത്ത് അടിവരഇടേണ്ടവരി..!!

    വായിക്കുന്നവര്‍ക്കൂം വായിക്കാനിരിക്കുന്നവര്‍ക്കും ഒരു പോലെ അറിയാവുന്ന ജ്ഞാനം എന്നു കൂടി പറയാം.

    എന്നിരിന്നാലും പ്രവാസികളില്‍ പലരും നാട്പിടിക്കുന്നതിന്ന് മുമ്പ് ginsing,sildinafil,tadalafil,vardenafil,tesosterone,തുടങ്ങിയ ഉത്തേജനങ്ങളും (colomipramin//= antidipressant,noradrenaline.ഈ ഡ്രഗ് പലരും തെറ്റായി ഉത്തേജനത്തിന്ന് ഉഭയോഗിക്കുന്നുണ്ട്) lidocaine പോലുള്ള ലേപനങ്ങളും വാങ്ങി പെട്ടിയില്‍ ഭദ്രമായി വെക്കാറുണ്ട് എന്നത് രഹസ്യമായ പരസ്യം തന്നെയാണ്.

    മെഡിക്കല്‍ഫീല്‍ഡില്‍ അല്പകാലം ഉണ്ടായിരുന്നതിനാല്‍ എനിക്കിത് നന്നായ്യിട്ടറിയാം,(തെറ്റ്ദ്ധരിക്കാതിരിക്കാന്‍ പറഞ്ഞെന്ന് മാത്രം)

    എന്നാല്‍ പലരും മനസ്സിലാക്കാന്‍ ശ്രമിക്കാത്ത ഒരു കാര്യമുണ്ട്,
    വികാരവും വിചാരവും ഒത്ത് ചേരുമ്പോഴാണല്ലോ രതിയുടെ പൂര്‍ണതയാകുന്നത്.

    വികാ‍രത്തെ വിചാരം അടിമപ്പെടുത്തുന്നതാണ് പ്രവാസികള്‍ ഉത്തേജകത്തിനും അടിമകളാകുന്നത് എന്നതാണ് എന്റെ നിരീക്ഷണം,

    വിചാരത്തെ നിയന്ത്രിക്കുക എന്നത് തന്നെയാണ്‌ പല ഉത്തേജനങ്ങളും ചെയ്ത് കൂണ്ടിരിക്കുന്നത്. ഈസ്വഭാവഗുണം പലകാരണങ്ങളാല്‍ മനുഷ്യര്‍ക്കിന്ന് അന്യമായിക്കൊണ്ടിരിക്കുന്നതാണ് ഉത്തേജകങ്ങള്‍ മനുഷ്യ ജീവിതത്തിന്റെ ഭാഗമായി തീരുന്നത്.

    ചുരുക്കിപ്പറഞ്ഞാല്‍ വികാരത്തെയും വിചാരത്തെയും നിയന്ത്രിക്കാന്‍ കഴിയാത്ത ഒരു തരം ശൂന്യത പ്രവാസികള്‍ക്കുണ്ട് എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ഈശൂന്യതക്കൊരൂ പരിഹാരമായിട്ടാണ് പലരും അറിഞ്ഞ് കൊണ്ട് ഉത്തേജനത്തിനും ലഹരിക്കും അടിമകളായിത്തീരുന്നത്.

    ഗള്‍ഫ് ഭാര്യമാരെ കുറിച്ച് പടിക്കല്‍നിന്നും പറമ്പില്‍ പീടികയില്‍ നിന്നുമൊക്കെ(ഇവിടുന്ന് മാത്രമായി ചുരുങ്ങുന്നില്ല എന്നുകൂടിഓര്‍മിപ്പിക്കട്ടെ) ചതിയുടെ കഥ ഞാന്‍ കേട്ടിട്ടുണ്ട്, എന്നാല്‍ ഇതിനൊക്കെ മറ്റൊരു വശവും കൂടിയുണ്ട് , ആകാര്യം എന്നാല്‍ കഴിയുന്ന രീതിയില്‍ ഇവിടെ പറഞ്ഞിട്ടുമുണ്ട്. വായിക്കുമല്ലോ...,

  10. AbbasValarathodi said...

    Mr.Beeran Kutty,
    You can sleep well. Don't sell the tears of "pravasees".

    Abbas VT, Jeddah

  11. ബീരാന്‍ കുട്ടി said...

    റുമാന,
    “ഗള്‍ഫ് ഭാര്യമാരെ കുറിച്ച് പടിക്കല്‍നിന്നും പറമ്പില്‍ പീടികയില്‍ നിന്നുമൊക്കെ(ഇവിടുന്ന് മാത്രമായി ചുരുങ്ങുന്നില്ല എന്നുകൂടിഓര്‍മിപ്പിക്കട്ടെ) ചതിയുടെ കഥ ഞാന്‍ കേട്ടിട്ടുണ്ട്, “

    എന്റെ വരികള്‍ തെറ്റിധരിച്ചു അല്ലെ. ഞാന്‍ അങനെ പറഞില്ല. പ്രവാസിയുടെ ചതികഥക്കള്‍ പലതും അവിടെയുണ്ടെന്നാണ് സൂചിപ്പിച്ചത്. (ഭാര്യമാരുടെ അല്ല) തെറ്റിധാരണപരത്തിയതില്‍ ഞാന്‍ ക്ഷമാപണം നടത്തുന്നു.

  12. ബീരാന്‍ കുട്ടി said...

    മിസ്റ്റർ അബ്ബാസ്,

    സത്യമായിട്ടും ഞാൻ രണ്ടാഴ്ചയായി ശരിക്കും ഉറങിയിട്ടില്ല.

    പിന്നെ, പ്രവാസിയുടെ കണ്ണുനീർ വിൽക്കുന്ന കാര്യം, അയ്യോ അബ്ബാസെ, വൈകിപോയി, ഞാൻ അഡ്വൻസ് വാങിയല്ലോ. ഇനിയിപ്പോ എന്താ ചെയ്ക. സഹിക്ക്യ ട്ടോ.

  13. Unknown said...

    ഭർത്താവിനോടോത്ത്‌, ഗൾഫിൽ കഴിയുന്ന ഭാര്യമാർ സ്വർഗ്ഗത്തിലാണെന്ന് ധരിക്കുന്നവർക്ക്‌ മുന്നിൽ, അവരുടെ കണ്ണുനിരിന്റെ കഥയുമായി
    ഭർത്താവ് ജോലിക്ക് പോയി കഴിയുമ്പോൾ ഭാര്യ മറ്റു പുരുഷന്മാരെ തേടുന്ന സംഭവം വരെ കേട്ടിട്ടൂണ്ട്.ഗൽഫിലെ സാധാരണകാർന്റെ ജീവിതം ആസാധാരണമായ രീതിയിലേക്ക് പോയി കൊണ്ടിരിക്കുകയാണ്

  14. faisal.m.t said...

    ഉറങ്ങാം നമുക്ക് ഉറങ്ങാം ഒന്നും കേള്‍ക്കാതെ ഒന്നും കാണാതെ.....!

  15. John honay said...

    അത്രയൊന്നും ഗൌരവം നല്‍കേണ്ടതില്ലാത്ത്
    ഒരു പ്രശ്നത്തിന്റെ സാമാന്യവല്‍കരണമല്ലെ ഇത്?
    ഗള്‍ഫില്‍ ഉള്ളവരുടെ ഭാര്യമാര്‍ എല്ലാവരും അസന്മാര്‍ഗിക ജീവിതം നയിക്കുന്നവരോ?
    അല്ലെങ്കില്‍
    അസന്മാര്‍ഗിക ജീവിതം നയിക്കുന്നവര്‍
    ഗള്‍ഫ് ഭാര്യ മാര്‍ മാത്രമാണോ?
    വാസ്തവത്തില്‍,
    സ്ത്രീകള്‍ ഇന്ദ്രിയ സുഖത്തിനേക്കാ‍ള്‍ സംരക്ഷണവും വൈകാരിക പിന്തുണയുമാണ് ഇണയില്‍നിന്നു പ്രതീക്ഷിക്കുന്നത്.
    സുഖത്തിനുവേണ്ടി മറ്റുള്ളവരെ തേടിപ്പോകുന്നവര്‍ ഒരു ചെറിയ ശതമാനം മാത്രം.

  16. ബീരാന്‍ കുട്ടി said...

    ജോൺ,
    സ്ത്രീകള്‍ ഇന്ദ്രിയ സുഖത്തിനേക്കാ‍ള്‍ സംരക്ഷണവും വൈകാരിക പിന്തുണയുമാണ് ഇണയില്‍നിന്നു പ്രതീക്ഷിക്കുന്നത്.

    ഇത് സത്യം, പക്ഷെ വൈകാരിക പിന്തുണയും ഇത്തിരി ആശ്വാസവും കൊടുക്കുവാൻ പ്രവാസികളിൽ എത്രപേർക്കാവുന്നുണ്ട്.

    സ്വയം ഉരുകിയെലിച്ച്, മറ്റുള്ളവർക്ക് പ്രകാശം പരത്തുന്ന പ്രവാസി, അനിശ്ചിത്വത്തിലാണെന്നും ജീവിക്കുന്നത്. ആശ്വാസവും, വിശ്വാസവും സ്വന്തമായിട്ടില്ലാത്ത പ്രവാസി, എങ്ങനെ മറ്റുള്ളവരെ ആശ്വസിപ്പിക്കും.

    പ്രവാസികളുടെ ഒരു പ്രശ്നത്തിനും ഗൌരവം നൽക്കാതിരിക്കുക. എണ്ണ കിണറുകൾ നിശ്ചലമാവുബോൾ, പ്രവാസികൾ മടങ്ങട്ടെ, അവരോക്കെ ലക്ഷാധിപതികളാല്ലോ. വരും നാളുകളിൽ, ഈ പെകോലങ്ങൾ, മടക്കയാത്രക്കുള്ള മുന്നോരുക്കത്തിലാണ്. അതിന്റെ ചെറു ചലനങ്ങൾ, മണൽകാടുകളിൽ കണ്ട് തുടങ്ങിയിട്ടുണ്ട്.

    മറുനാടൻ മലയാളിയുടെ മാമാങ്കം നടത്താം നമ്മുക്ക്. അതും പറ്റുമെങ്കിൽ 7 സ്റ്റാർ ഹോട്ടലുകളിൽ വെച്ച്.

    അഫ്രിക്കൻ വനാന്തരങ്ങളിൽ, പട്ടിണിയും പരിവട്ടവുമായി ആളുകൾ കഴിയുന്നില്ലെ ജോൺ. പ്രവാസികളും അങ്ങനെതന്നെ, വരും നാളുകളിൽ ജീവിക്കട്ടെ. എന്തിനാ, നാം ജെനറലയ്സ് ചെയ്ത് ഇതോരു ഇഷ്യൂ അക്കുന്നത് അല്ലെ.