Tuesday 17 July 2007

ചാര്‍ളിയുടെ ദുബൈ യാത്ര-2

"ഡോ, നിന്റെ പാസ്‌പോര്‍ട്ട്‌ എവിടെന്നാ ചോദിച്ചത്‌"
"ഹാവൂ, ഞാന്‍ കരുതി ഞാന്‍ പാസ്‌പോര്‍ട്ട്‌ ഇവിടുന്ന് എടുത്തോ എന്ന് ചോദിക്കുവാന്ന്, കര്‍ത്താവെ, ഒരു പയ്ക്കറ്റ്‌ മെഴുക്കുതിരി കത്തിച്ചോളവെ, നീ നന്മ നിറഞ്ഞവന്‍ തന്നെയാന്നെ"
അമ്മച്ചി പഠിപ്പിച്ച സകലപ്രാര്‍ഥന മന്ത്രങ്ങളും ചാര്‍ളിയുടെ മനസ്സില്‍ വള്ളിപുള്ളി തെറ്റതെ കടന്ന് വന്നു, പിന്നെ ചുണ്ടിലേക്ക്‌ ട്രന്‍സ്ഫര്‍ ചെയ്തു.

ചാര്‍ളി പതിയെ ബാഗ്‌ തുറന്ന് തന്റെ പത്ത്‌ പന്ത്രണ്ട്‌ വര്‍ഷം പഴകമുള്ള പാസ്‌പോര്‍ട്ടെടുത്ത്‌ കൗണ്ടറിലിരിക്കുന്ന കിളവിയെ ഏല്‍പ്പിച്ചു. അവര്‍ പാസ്‌പോര്‍ട്ട്‌ വാങ്ങി മൂക്ക്‌ പൊത്തി. ഒരു വിധം സാഹസപ്പെട്ട്‌ പാസ്‌പോര്‍ട്ട്‌ മറിച്ച അവര്‍ ഞെട്ടി, ചാര്‍ളിയെ തുറിച്ച്‌ നോക്കി. തന്റെ ഫൊട്ടോ കണ്ട്‌ ഈ കിളവിക്ക്‌, എയ്‌, അതിന്‌ സാധ്യത പഠനതിനുള്ള സാധ്യതപോലും ഇല്ല. വീണ്ടും അവര്‍ പസ്‌പോര്‍ട്ടിലേക്കും ചാര്‍ളിയുടെ മുഖത്തേക്കും മാറി മാറി നോക്കി. ഇനി തന്റെ ഫോട്ടോ തിരിച്ചറിയാതെ ഇതെങ്ങാനും തന്റെ പസ്‌പോര്‍ട്ടല്ലെന്ന് പറയുമോ എന്നായിരുന്നു ചാര്‍ളിയുടെ പേടി.

തനെ വെറുതെ തെറ്റിധരിക്കരുതെന്ന് മനസ്സില്‍ പറഞ്ഞ്‌കൊണ്ട്‌ ചാര്‍ളി, പാണ്ടിലോറി കയറിയ അലൂമിനിയ പാത്രം പോലെ മുഖം ചുളിച്ച്‌ പിടിച്ചു. വലിയോരു വിത്യാസം എന്നിട്ടും തന്റെ മുഖത്തിലെന്ന് ചാര്‍ളിക്കറിയാം. അവര്‍ ഒരു കൈകൊണ്ട്‌ മൂക്ക്‌പൊത്തി, മറുകൈകൊണ്ട്‌ വിണ്ടും പാസ്‌പോര്‍ട്ട്‌ മറിച്ചു. ഇത്തവണ അവര്‍ ഞെട്ടാനോ, ചാര്‍ളിയെ സൂക്ഷിച്ച്‌ നോക്കനോ നിന്നില്ല, പകരം പാസ്‌പോര്‍ട്ട്‌ ചാര്‍ളിക്ക്‌ നേരെ നീട്ടിയെറിഞ്ഞു.

"മൂന്ന് വര്‍ഷം മുമ്പ്‌ എക്സ്‌പയറായ പാസ്‌പോര്‍ട്ടുമായിട്ടാണോ താന്‍ ദുഫൈക്ക്‌ പോവാന്‍ വന്നത്‌"

"അത്‌, ഞാന്‍,... കര്‍ത്താവെ, അപ്പോ പാസ്‌പോര്‍ട്ടും കാലവധി കഴിയുമോ. ഞാന്‍ കരുതി ഇത്‌ ഒരിക്കലെടുത്താല്‍ മതിയെന്ന്, ഇനി എന്നാ ചെയ്യും മാതവെ, എന്റെ സിനിമ..."

ഇതെല്ലാം ശ്രദ്ധിച്ച്‌കൊണ്ടോരാള്‍ നില്‍പ്പുണ്ടായിരുന്നു. അത്‌ മറ്റാരുമല്ല, കുഞ്ഞാലി. കരിപ്പുര്‍ വിമാനത്താവളത്തിലെ ആള്‍ ഇന്‍ ആള്‍ എജന്റ്‌. കുഞ്ഞാലി ചാര്‍ളിയുടെ അടുത്തെത്തി സ്വകാര്യമായി പറഞ്ഞു

"സാര്‍ വാ, എന്താ പ്രശ്നം, നമ്മുക്ക്‌ വഴിയുണ്ടാക്കാം, വാ"

കുഞ്ഞാലിയുടെ കൂടെ ചാര്‍ളി വിമാനത്താവളത്തിന്‌ പുറത്ത്‌ കടന്നു. വിവരങ്ങള്‍ വിശധമായി മനസിലാക്കിയ കുഞ്ഞാലി പറഞ്ഞത്‌ "ഇതോക്കെ ചീള്‌ കേസ്‌, സാര്‍ പേടിക്കണ്ട, ഓക്കെ ഞാന്‍ ശരിയാക്കി തര, പാസ്‌പോര്‍ട്ട്‌ പുതുക്കാന്‍ സമയമെടുക്കും, അതിനെക്കാള്‍ നല്ലത്‌ നമ്മക്ക്‌ വെറെ ഒന്ന് സംഘടിപ്പിക്കുന്നതാ, മത്രമല്ല ഇപ്പോ തന്നെ കിട്ടുകയും ചെയ്യും, സാറിന്‌ ഇപ്പോ തനെ ദുബെയിലേക്ക്‌ പോവുകയും ചെയ്യാം"

ദുബൈ എന്ന് കേട്ടതും, ചാര്‍ളിയുടെ കണ്ണുകള്‍ വികസിച്ചു. സ്വതവെ ഉണ്ടകണ്ണനായ ചാര്‍ളിയുടെ ഭീകരരൂപം കണ്ട്‌ കുഞ്ഞാലി ഭയന്നു രണ്ടടി പിന്നോട്ട്‌ മാറി.

"അതെയ്‌, എത്രയും പെട്ടെന്ന് എനിക്ക്‌ ദുബൈയിലെത്താനുള്ളതാ, പൈസ ഒരു പ്രശ്നമാക്കരുത്‌, എത്ര വേണമെങ്കിലും ചോദിച്ചോള്ളു ഞാന്‍ തരാം"

ചാര്‍ളി ഒറ്റശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തിയിട്ട്‌ മറ്റോരു ശ്വസമെടുക്കാന്‍ മൂക്കിനെ അനുവദിച്ചു. ഒപ്പം തന്റെ പോക്കറ്റിലേക്ക്‌ കൈയെത്തിച്ച്‌ കുറെ നോട്ടുകള്‍ വലിച്ചെടുത്തു.

"പുതിയ പാസ്‌പോര്‍ട്ടിന്‌ ഒരു പത്ത്‌ രൂപയാവും, ഒരഞ്ച്‌ മിനിട്ട്‌കൊണ്ട്‌ തരാം"

"പത്ത്‌ ഒരു പ്രശ്നമല്ല, ദാ, വോഗം വേണം" എന്ന് പറഞ്ഞ്‌ ചാര്‍ളി ഒരു പത്ത്‌ രൂപയെടുത്ത്‌ കുഞ്ഞാലിക്ക്‌ നേരെ നീട്ടി.

"സാറെവിടുന്ന"

"ഞാന്‍ പാലയിന്നാ"

"രാവിലെ തനെ ഒരോരുത്തര്‍ കുറ്റിം പറിച്ച്‌ എറങ്ങും, മനുഷ്യനെ മെനക്കെടുത്താന്‍" എത്ര നിയന്ത്രിച്ചിട്ടും വോളിയം കണ്ട്രോള്‍, കുഞ്ഞാലിയുടെ കണ്ട്രൊളില്‍ നിന്നില്ല.

"ഞാന്‍ പറഞ്ഞത്‌ പതിനായിരമാ സാറെ" കുഞ്ഞാലി തന്റെ അവസാനത്തെ സാര്‍ വിളി കൂട്ടി പറഞ്ഞു.

"പതിനായിരം രൂപ" ഏവ്വുരാന്‍ എന്ന് കേള്‍ക്കുന്ന ബെര്‍ളിയെ പോലെ, ചാര്‍ളി മിഴിച്ചിരുന്നു.

"അതെ" കുഞ്ഞാലി കണ്‍ഫേം ചെയ്തു. എന്നിട്ട്‌ പോക്കറ്റില്‍ നിന്നും മാള്‍ബറോ ഫില്‍റ്ററിന്റെ പായ്കറ്റില്‍ നിന്നും ഒന്നെടുത്ത്‌ ചുണ്ടില്‍ വെച്ചു.

ധീം, ഉയരമുള്ള പ്ലാവില്‍ നിന്നും പഴഞ്ചക്ക വീഴുന്ന ശബ്ദത്തോടെ എന്തോ ഒന്ന് തന്റെ അരിക്കില്‍ വീണ്‌കിടക്കുന്നത്‌ കണ്ട്‌ കുഞ്ഞാലി നോക്കി, പിന്നെ ഫുള്‍ പവറില്‍ ഒന്ന് ഞെട്ടി, ഓപ്പം എയറിന്ത്യയുടെ വിമാനത്തിന്റെ ശബ്ദത്തെക്കാള്‍ ഉച്ചത്തില്‍ പറഞ്ഞു "പടച്ചോനെ, ചതിച്ച"

21 comments:

  1. ബീരാന്‍ കുട്ടി said...

    തനെ വെറുതെ തെറ്റിധരിക്കരുതെന്ന് മനസ്സില്‍ പറഞ്ഞ്‌കൊണ്ട്‌ ചാര്‍ളി, പാണ്ടിലോറി കയറിയ അലൂമിനിയ പാത്രം പോലെ മുഖം ചുളിച്ച്‌ പിടിച്ചു. വലിയോരു വിത്യാസം എന്നിട്ടും തന്റെ മുഖത്തിലെന്ന് ചാര്‍ളിക്കറിയാം.

    ചാര്‍ളിയുടെ ദുബൈ യാത്ര-2

  2. ഉണ്ണിക്കുട്ടന്‍ said...

    ബീരാനേ എന്താ ഉദ്ദേശിച്ചത് മനസ്സിലായില്ല. ഇതെപ്പോ തീരും ..?

  3. ബീരാന്‍ കുട്ടി said...

    സുനീഷ്ജീ,
    ചാര്‍ളിയെ ഞാന്‍ ജയിലിലാക്കില്ല, അത്‌കൊണ്ട്‌ ജയിലറുടെ റോള്‍ അവശ്യമില്ല. പകരം ഒരു കിടിലന്‍ എസ്‌.ഐ യുടെ വേഷം ഇവിടെ അലക്കാതെ കിടപ്പുണ്ട്‌, വേണോ.

    ഉണ്ണിക്കുട്ടാ,
    ഇത്‌ എന്റെ കൈയിന്ന് പോകുമോ. അവോ.

  4. G.MANU said...

    :)

  5. krish | കൃഷ് said...

    ദുഫായ് യാത്രയുടെ ഒന്നാം ഫാഗത്തില്‍ ബെര്‍ളിയായിരുന്നു നായകന്‍. രന്ടാം ഫാഗത്തില്‍ അത് ചാര്‍ളിയായി. ഇനി മൂന്നാം ഫാഗത്തില്‍ നായകന്‍ വെറളിയാകുമോ.. ന്റെ ബീരാന്‍‌കുട്ടി...

  6. Rasheed Chalil said...

    ബീരാനെ... അപ്പോ എല്ലാം കൂടി കുറ്റീം പറിച്ച് ഇങ്ങോട്ടാണോ... ?

  7. ബീരാന്‍ കുട്ടി said...

    നാട്ടുക്കാര്‍ക്ക്‌ ഇനി കൈവെക്കാന്‍ ഒരിഞ്ച്‌ സ്ഥലം ബാക്കിയില്ലാത്താ എല്ലാവര്‍ക്കും ഒരെ ഒരാശ്രയം ദുബൈയാണ്‌. നാട്ടില്‍ ഒരു ചായമകാനി തുടങ്ങിയവന്റെ അടുത്ത പ്രോജക്റ്റ്‌ ഉടനെയോരു ബ്രഞ്ച്‌ ദുബൈയില്‍ തുടങ്ങണമെന്നാണ്‌. ആ സ്ഥിതിക്ക്‌ ചാര്‍ളിക്കും പറ്റിയ സ്ഥലം ദുഫൈ തനെ.

  8. ഏറനാടന്‍ said...

    കുഞ്ഞാലി ഒരു കുട്ടി അല്ലെ? (ബീരാന്‍ കുട്ടീ??) ദുബായിക്കാരായ ഞങ്ങളെ മക്കാറാക്കാന്‍ മാണ്ടീട്ട്‌ കച്ചകെട്ടി വരുമ്പോ ഒന്നാ പാസ്സ്‌പോര്‍ട്ട്‌ മറിച്ചുനോക്കണ്ടേ, തിയ്യതി തീര്‍ന്നോയെന്നത്‌! അയിനെങ്ങനേയാ എയുത്തും ബായനേം പുടികിട്ടാത്ത സാതനാണല്ലോ!

  9. ബീരാന്‍ കുട്ടി said...

    കൃഷ്‌ ജീ,
    ബെര്‍ളി ഫാന്‍സ്‌, എനെ കുനിച്ച്‌ നിര്‍ത്തി മുട്ട്‌കാല്‍ കയറ്റിയത്‌കൊണ്ട്‌ എണിറ്റ്‌ നടക്കാന്‍ വല്യ പ്രയാസം. മാത്രമല്ല, എന്റെ കിഡ്നിക്ക്‌ തകരാറ്‌ സംഭവിച്ചോ എന്നോരു സംശയം, കാരണം, ഇപ്പോ, പഴയ കാര്യങ്ങള്ളോന്നും ഓര്‍മ്മയില്ല.

  10. Areekkodan | അരീക്കോടന്‍ said...

    ബീരാനെ....കുഞ്ഞാലി ജയില്‌പ്പോവോ?

  11. Kaithamullu said...

    "പതിനായിരം രൂപ" ഏവ്വുരാന്‍ എന്ന് കേള്‍ക്കുന്ന ബെര്‍ളിയെ പോലെ, ചാര്‍ളി മിഴിച്ചിരുന്നു.

    :-))

  12. ഉണ്ണിക്കുട്ടന്‍ said...

    beeeraanee no third part..plzzz..

  13. അഞ്ചല്‍ക്കാരന്‍ said...

    "പതിനായിരം രൂപ" ഏവ്വുരാന്‍ എന്ന് കേള്‍ക്കുന്ന ബെര്‍ളിയെ പോലെ, ചാര്‍ളി മിഴിച്ചിരുന്നു.

    ഇതിന് നല്ല കടുപ്പത്തില്‍ മധുരം കൂട്ടി ഒരു ചായ.

  14. സാല്‍ജോҐsaljo said...

    ബീരാനെ നീ റോളുകിട്ടാഞ്ഞിട്ട്,
    ഞങ്ങള് റോള് കിട്ടീട്ട്..

    ഉണ്ണിക്കുട്ടന്‍ ചോദിച്ചതുപോലെ എപ്പത്തീരും!

    പോസ്റ്റ് തകര്‍ത്തു അതു വേറെ കാര്യം.

    അഞ്ചലേ, നീയങ്ങുവാ നിനക്കവിടെ വച്ചിട്ടൊണ്ട്!

  15. SUNISH THOMAS said...

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ കിടന്നു കഥ കറങ്ങുകയാണല്ലേ? എന്നെ കൊണ്ടോട്ടി എസ്ഐ ആക്കിയാല്‍ മതി. ഇല്ലേല്‍ ഡെപ്യൂട്ടേഷനില്‍ ആ എമിഗ്രേഷനില്‍ ഒന്നിരുത്തിയാലും മതി. ച്ചിരി കാശുമുണ്ടാക്കാമല്ലോ...

    :)

  16. ബീരാന്‍ കുട്ടി said...

    സുനില്‍ തോമസെന്ന കിടിലന്‍ സബ്‌ ഇന്‍സ്പെക്റ്റര്‍, വീരശൂരപരക്രമങ്ങളുടെ ചാക്കും ചുമന്ന് ഉടനെ വരുന്നു.

    സുനീഷ്ജീ,
    കാശുണ്ടാക്കാന്‍ കരിപ്പുരില്‍ എറ്റവും നല്ല പണി കസ്റ്റംസിലാ. ഞാന്‍ ശമ്പളമില്ലാതെ ചെയ്യാമെന്ന് പറഞ്ഞതാ, കിട്ടിലാ.

  17. mazha said...

    ബീരാനിക്കാ അലക്ക് സൂപ്പര്‍
    ബെര്‍ലിക്ക് ഇതു കിട്ടണം

    എന്റെ വക ഒരു തേങ്ങ.....

    മഴ
    അബഹ

  18. ബീരാന്‍ കുട്ടി said...

    സുനീഷ്ജീ,
    ഇപ്പോ കൊണ്ടോട്ടി എസ്‌ഐയുടെ സീറ്റ്‌ ഒഴിവാ, ആ പോസ്റ്റ്‌ വേണോ....

  19. ഇടിവാള്‍ said...

    ഹഹഹഹഹ്@@@


    മഴ ചേട്ടാ/ചേച്ചീ..
    ബ്ലോഗില്‍ “തേങ്ങ” എന്ന്ന മഹാസംഭവം എന്താണെന്നറിയാമോ ??

    ഒരു പോസ്റ്റിനു ആദ്യം ഇടുന്ന കമന്റാണു തേങ്ങ.

    സുല്‍ എന്ന ശാസ്ത്രജ്ഞനാണു ഇതിന്റ്നെ ഉപജ്ഞാതാവ് !!

    ഇതി വിക്കിപീഡിയാവില്‍ ചേര്‍ക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്.


    അല്ലാതെ, ചുമ്മാ ഓരോ ബ്ലോഗിലും പോയി കൊടുക്കാനുള്ളതല്ല തേങ്ങ!!

  20. സുല്‍ |Sul said...

    ഇടി ഗഡി ഞമ്മളെ ബിളിച്ചിട്ട് ബന്നില്ലെങ്കെ അത് ബെശമത്തിനിടയാവില്ലെ...

    ഞാനിവിടെ, ഒരു മലയാളം പോസ്റ്റ് പിറന്നാല്‍ അതിലെങ്ങനെ പോസ്റ്റിട്ട ആള്‍ കമെന്റുന്നതിനു മുമ്പ് തേങ്ങയുടക്കാം എന്നാലോചിച്ചുകൊണ്ടിരിക്കുകയാ. തേങ്ങ ചൂടോടെ ഇനി മുതല്‍ :)

    -സുല്‍

  21. Kaippally കൈപ്പള്ളി said...

    ബീരാന്‍ കുട്ടി
    ഇങ്ങനെ ഒരു സാദനം താങ്കള്‍ എഴുതിയതു് എന്തായാലും നന്നായി. കാരണം ഈ ചളുക്ക് എഴുതിയ താങ്കളുടേയും, ഇതു് ഇഷ്ടപ്പെട്ട് കൈയടിക്കുന്നവരുടെയും നിലവാരം വിലയിരുത്താന്‍ വളരെ സഹായിക്കും.

    നന്ദി തുടരൂ.