Monday, 16 July 2007

ബെര്‍ളിച്ചായന്റെ ദുഫൈ യാത്ര

അങ്ങനെ തന്റെ ഡ്രീം പ്രോജക്റ്റായ ബ്ലോഗേഴ്സ്‌ മിറ്റിന്റെ ഷൂട്ടിങ്ങിന്‌ ചാര്‍ളി യാത്ര തിരിക്കുവാന്‍ തിരുമാനിച്ചു. കേരളത്തിലെ കാലവസ്ഥ ഇതിന്റെ ഷൂട്ടിങ്ങിന്‌ പറ്റിയതല്ലെന്ന് അനുഭവംകൊണ്ട്‌ പഠിച്ച ചാര്‍ളി ഷൂട്ടിംഗ്‌ ദുബൈയില്‍ വെച്ച്‌ നടത്തുവാന്‍ തിരുമാനിച്ചത്‌ കാശുണ്ടായിട്ടല്ല, തടി കേടവരുതെന്ന് ചിന്തിച്ചത്‌കൊണ്ട്‌ മാത്രം.

ഒരു ഹാന്‍ബാഗും തൂക്കിപിടിച്ച്‌ പാലയില്‍ നിന്നും നേരെ കരിപ്പുരിലേക്ക്‌, അവിടുന്നണ്‌ ദുഫയിലേക്കുള്ള വിമാനം മൊത്തത്തില്‍ പറന്നുയരുന്നതെന്ന് ആരോ പറഞ്ഞ വിവരം വെച്ചാണ്‌ ചാര്‍ളി ഓടിയെത്തിയത്‌.

എപ്രോണില്‍ തലങ്ങും വിലങ്ങും രണ്ട്‌ വിമാനങ്ങള്‍ ബോണറ്റ്‌ തുറന്ന് വെച്ച്‌ റേഡിയെറ്ററില്‍ തണുത്ത വെള്ളമെഴിച്ച്‌ അടുത്ത യത്രക്കാരെ കാത്തിരിക്കുന്നു. വിമാനത്തിനെ ചാരിനിന്ന് പൈലറ്റ്‌ ഒരു ദിനേശ്‌ ബീഡിക്ക്‌ തീ കെടുത്തു. കിളി ടയറില്‍ കറ്റുണ്ടോ എന്ന് പരിശോധിക്കുന്നു. ഒരു മുളയുടെ ഏണി ചാരിവെച്ച്‌ രണ്ട്‌ പോര്‍ട്ടര്‍മാര്‍ യാത്രകാരുടെ ലഗേജ്‌ കയറ്റുന്നു.

ബാഗും തൂക്കി ഓടിക്കിതച്ച്‌ വന്ന ചാര്‍ളി വിമാനത്താവളത്തിന്റെ കാവടത്തില്‍ കാവല്‍ നില്‍ക്കുന്ന CISF ജവാന്റെ കാലില്‍ വീണ്‌ പറഞ്ഞു.

"സര്‍, ഒരു ടിക്കറ്റ്‌, ഒരേ ഒരു ടിക്കറ്റ്‌, ഇന്ന് ദുബൈയിലെത്തിയില്ലെങ്കില്‍, കാശ്‌ മുടക്കാമെന്ന് പറഞ്ഞ തെണ്ടി മുങ്ങിക്കളയും, സര്‍ പ്ലീസ്‌"

"അന്തര്‍ ജാ" ജവാന്‍.

"തങ്ക്‌ യു സര്‍" ജീവിതത്തില്‍ ആകെ പഠിച്ച ഇംഗ്ലീഷിന്‌ ഇത്രം വല്യ ഒരുപകാരം വരുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ലാത്ത ചാര്‍ളി ഓടി അകത്ത്‌ കടന്നു. കൂറെയാളുകള്‍ ക്യൂ നില്‍ക്കുന്നത്തിന്റെ പിന്നില്‍ നിന്നു. ബ്ലോഗ്‌ മീറ്റെന്ന തന്റെ സിനിമക്ക്‌ വേണ്ടി മുടക്കിയ കാശോക്കെ ഒരു ലാഭവുമില്ലത്തെ നഷ്ടപ്പെടുന്നത്‌ സ്വപ്നം കണ്ട്‌ ചാര്‍ളി ഊറിചിരിച്ചു.

"ടിക്കറ്റ്‌" കര്‍ണകടോരമായ ഒരു ശബ്ദം കേട്ട്‌ ചാര്‍ളി ഞെട്ടി കണ്‌ തുറന്നു, വെറുതെ ചുറ്റും നോക്കി.

"ഡോ, ടിക്കറ്റ്‌ എവിടെ" അപ്പോഴാണ്‌ ശബ്ദത്തിന്റെ ഉടമയെ ചാര്‍ളി കാണുന്നത്‌.

"ടിക്കറ്റ്‌ എടുത്തിട്ടില്ല, അതെടുക്കാനല്ലെ ഞാന്‍ ഒരു മണുക്കുറായി ഇവിടെ ക്യൂ നില്‍ക്കുന്നത്‌"

"ഇജി എങ്ങട്ട" തരുണീമണി വിണ്ടും.

"ദുഫൈ" ചാര്‍ളി പറഞ്ഞു.

"പാസ്‌പ്പോര്‍ട്ട്‌ ഏട്‌ത്തു".കാര്‍ത്താവെ ചതിച്ചോ, മനസ വാചാ അറിയാത്ത കുറ്റത്തിന്‌ ഈ പെണ്ണുമ്പിള്ള എന്നെ ചതിക്കുവോ, ചാര്‍ളി അദ്യമായി ആത്മാര്‍ഥമായി കുരിശ്‌ വരച്ചു.

"എയ്‌, ഞാന്‍ അത്തരക്കാരനല്ല, ഞാന്‍ പാസ്‌പോര്‍ട്ടോന്നും എടുത്തിട്ടില്ലെന്റെ അമ്മച്ചി" ചാര്‍ളി ദയനീയമായി അവരെ നോക്കി. കൈവിലങ്ങും, ഇടിവണ്ടിയും, ജയിലും അങ്ങനെ ഒരു 3 മണിക്കുര്‍ ചിത്രത്തിന്‌ ധാരളം മതിയാവുന്ന തിരകഥയുടെ ചിത്രങ്ങള്‍ മുഴുവന്‍ ചാര്‍ളിയുടെ മനസ്സിലെ മിനി സ്ക്രിനില്‍ ഫാസ്റ്റ്‌ ഫോര്‍വേഡടിച്ച്‌ കടന്ന് പോയി. ദിലീപ്പിനെ പോലെ ജയിലില്‍ നിന്നുമിറങ്ങി, ഗള്‍ഫ്‌ ബസാറില്‍ ചെന്ന് സാധങ്ങളുമായി പാലയിലേക്ക്‌ പോവുന്ന രംഗം മാത്രം എത്ര ശ്രമിച്ചിട്ടും ക്ലിയറാവുന്നില്ല.

6 comments:

 1. ബീരാന്‍ കുട്ടി said...

  "ഇജി എങ്ങട്ട" തരുണീമണി വിണ്ടും.
  "ദുഫൈ" ബെര്‍ളി പറഞ്ഞു.
  "പാസ്‌പ്പോര്‍ട്ട്‌ ഏട്‌ത്തു".
  കാര്‍ത്താവെ ചതിച്ചോ, മനസ വാചാ അറിയാത്ത കുറ്റത്തിന്‌ ഈ പെണ്ണുമ്പിള്ള എന്നെ ചതിക്കുവോ, ബെര്‍ളി അദ്യമായി ആത്മാര്‍ഥമായി കുരിശ്‌ വരച്ചു.
  "എയ്‌, ഞാന്‍ അത്തരക്കാരനല്ല, ഞാന്‍ പാസ്‌പോര്‍ട്ടോന്നും എടുത്തിട്ടില്ലെന്റെ അമ്മച്ചി" ബെര്‍ളി ദയനീയമായി അവരെ നോക്കി. കൈവിലങ്ങും, ഇടിവണ്ടിയും, ജയിലും അങ്ങനെ ഒരു 3 മണിക്കുര്‍ ചിത്രത്തിന്‌ ധാരളം മതിയാവുന്ന തിരകഥയുടെ ചിത്രങ്ങള്‍ മുഴുവന്‍ ബെര്‍ളിയുടെ മനസ്സിലെ മിനി സ്ക്രിനില്‍ ഫാസ്റ്റ്‌ ഫോര്‍വേഡടിച്ച്‌ കടന്ന് പോയി. ദിലീപ്പിനെ പോലെ ജയിലില്‍ നിന്നുമിറങ്ങി, ഗള്‍ഫ്‌ ബസാറില്‍ ചെന്ന് സാധങ്ങളുമായി പാലയിലേക്ക്‌ പോവുന്ന രംഗം മാത്രം എത്ര ശ്രമിച്ചിട്ടും ക്ലിയറാവുന്നില്ല.

  ബെര്‍ളിച്ചായന്റെ ദുഫൈ യാത്ര - 1

 2. ശില്‍പി said...

  ഹി ഹി ഹി

 3. Anonymous said...

  ഇടമറ്റം ലോറന്‍സിനെക്കുറിച്ചു കേട്ടിട്ടുണ്ടോ ?
  ഇപ്പോഴില്ല, മരിച്ചു പോയി.
  കൊന്നത്...ഹുഹുഹുഹും..

  ഇനിയൊന്നും പറയേണ്ടല്ലോ ?

 4. ബീരാന്‍ കുട്ടി said...

  ചത്തത്‌ ബീമനെങ്കില്‍ കൊന്നത്‌ കീചകന്‍ തനെ, അല്ലെ ബെര്‍ളി.

  ഓലപാമ്പ്‌ കാണിച്ച്‌ എന്നെ പേടിപ്പിക്കല്ലെ.

  എന്നെ പീഡിപ്പിച്ചാലും ഞാന്‍ ഈ യത്ര വിവരണം നാട്ടുകാരെ അറിയിക്കും.

 5. സുനീഷ് തോമസ് / SUNISH THOMAS said...

  ബീരാനിക്കാ
  ഇങ്ങളു കെങ്കേമമായിട്ട് അലക്കുവാണല്ലോ... ബെര്‍ളി തന്നെയാണല്ലേ ഈ കഥയിലെ നായകന്‍? ഇതില്‍ എന്നെ കഥാപാത്രമാക്കുകയാണെങ്കില്‍ ബെര്‍ളിയെ തടവിലിടുന്ന ജയിലിന്‍റെ ജെയിലറാക്കണം. പിന്നെ ആ സാല്‍ജോയ്ക്ക് ഇതില്‍ വിമാനത്തിന്‍റെ കാറ്റുനോക്കുന്ന കിളിയുടെ റോളു കൊടുത്താല്‍ മതി.
  ഏണിയ്ക്കു മുകളില്‍ നില്‍ക്കുന്ന പോര്‍ട്ടറുടെ റോളു നിങ്ങളു നേരത്തെ തന്നെ ഏറനാടനു കൊടുത്തു കാണും അല്ലേ? ഇല്ലേല്‍ നമുക്കതു ഡിങ്കനു കൊടുക്കാമായിരുന്നു...!!

 6. ഏറനാടന്‍ said...

  ആദ്യാപിഡോസില്‍ ബേര്‍ളി
  രണ്ടാംപിസോഡയില്‍ ചാര്‍ളീ
  മൂന്നംപിശോഡിലാരാ ബീരാനേ??