Monday, 12 May 2008

SSLC Result in WEB

SSLC പരീക്ഷ ഫലം തഴെ പറയുന്ന വെബ്ബ്‌ സൈറ്റുകളില്‍ നിന്നും കണാം.

http://keralaresults.nic.in/sslc08/sslc08.htm Here is the Direct Link


http://www.examresults.kerala.gov.in/
http://www.kerala.gov.in/
http://www.prd.kerala.gov.in/
http://www.cdit.org/
http://www.sslcexamkerala.gov.in/
http://www.education.kerala.gov.in/
http://www.itschool.gov.in/
http://www.keralaresults.nic.in/
http://www.results.kerala.nic.in/

പരീക്ഷഫലം ഇമെയില്‍ വഴിയും അറിയുവാനുള്ള സംവിധാനം എര്‍പ്പെടുത്തിയിട്ടുണ്ട്‌.

എല്ലാവര്‍ക്കും വിജയാശംസകള്‍.

----------------------------------

നെറ്റ്‌ സൗകര്യമില്ലാത്തവര്‍ക്ക്‌ വേണ്ടി ഫോണിലൂടെ വിവരം അറിയിക്കുവനുള്ള സൗകര്യം നമ്മുക്ക്‌ ചെയ്യുവാന്‍ കഴിയുമോ?. അങ്ങനെ കഴിയുമെങ്കില്‍ സൗദിയില്‍ നിന്നുള്ളവര്‍ക്ക്‌ വേണ്ടി SMS വഴിയും മറ്റും ഞാന്‍ ശ്രമിക്കാം. എന്താ എല്ലാവരുടെയും അഭിപ്രായം.

19 comments:

  1. ബീരാന്‍ കുട്ടി said...

    നെറ്റ്‌ സൗകര്യമില്ലാത്തവര്‍ക്ക്‌ വേണ്ടി ഫോണിലൂടെ വിവരം അറിയിക്കുവനുള്ള സൗകര്യം നമ്മുക്ക്‌ ചെയ്യുവാന്‍ കഴിയുമോ?. അങ്ങനെ കഴിയുമെങ്കില്‍ സൗദിയില്‍ നിന്നുള്ളവര്‍ക്ക്‌ വേണ്ടി SMS വഴിയും മറ്റും ഞാന്‍ ശ്രമിക്കാം.

    എന്താ എല്ലാവരുടെയും അഭിപ്രായം.

  2. കുഞ്ഞന്‍ said...

    ബീരാന്‍ കുട്ടി..

    നല്ലൊരു കാര്യം.. അഭിനന്ദനങ്ങള്‍..!

  3. നന്ദു said...

    ബീരാൻ കുട്ടീ,
    ഇന്നുച്ചയ്ക്ക് തന്നെയാണോ? നാളെ ഉച്ചയ്ക്ക് 12.30 നല്ലെ ലം ഔദ്യോഗികമായി പുറത്തുവിടൂ, പഴയ കീഴ് വഴക്കം അനുസരിച്ച് ആ സമയത്തല്ലെ നെറ്റിൽ ലഭിക്കൂ,
    താങ്കൾ കൊടുത്ത ലിങ്കുകളിൽ റിസൽട്ടില്ല പകരം രജിസ്റ്റർ ചെയ്യ്താൽ മെയിലായി അയച്ചുതരാം എന്നാൺ പറയുന്നതു.. ഒന്നു ക്ലാരിഫൈ ചെയ്യാമോ?.

  4. ബീരാന്‍ കുട്ടി said...

    നന്ദു, തെറ്റ്‌ ചൂണ്ടികാണിച്ചതിന്‌ നന്ദി. ഔദ്യോഗികമായി നാളെ ഉച്ചക്ക്‌ തന്നെയാണ്‌ ഫലം അറിയുക. പക്ഷെ, കഴിഞ്ഞ വര്‍ഷങ്ങളിലെ അനുഭവംവെച്ച്‌ ഔദ്യോഗിക ഫലം അറിയുന്നതിന്‌ മുന്‍പെ തന്നെ നെറ്റില്‍ ഉണ്ടായിരുന്നു.

    ഞാന്‍ കൊടുത്ത ലിങ്കില്‍ ഫലം പ്രസിദ്ധീകരിച്ച്‌ തുടങ്ങിയിട്ടില്ല. ഇമെയില്‍ രജിസ്ട്രേഷന്‍ മാത്രമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌.

  5. നന്ദു said...

    കഴിഞ്ഞ വർഷവും അതിനു മുന്നിലെ വർഷവും (അതിനു മുന്നെയുള്ള കാര്യം അറിയില്ല) പത്രസമ്മേളനം നടത്തി റിസൾട്ട് പ്രഖ്യാപിക്കുന്ന അവസരത്തിൽ മാത്രമേ നെറ്റിൽ പബ്ലീഷ് ചെയ്തിരുന്നുള്ളൂ. ഫലപ്രഖ്യാപനത്തിനു മുൻപ് നെറ്റിൽ രജിസ്ട്രെഷൻ മാത്രമെ ഉണ്ടായിരുന്നുള്ളു. ഹയർ സെക്കന്ററിയ്ക്കും ഈ രീതി തന്നെയായിരുന്നു.

    താങ്കളുടെ ശ്രമം നല്ലതു തന്നെ എല്ലാർക്കും പത്രം നോക്കി വെബ് അഡ്രസ് ഓർത്ത് വയ്ക്കാൻ കഴിയില്ലല്ലോ.

  6. അഭിലാഷങ്ങള്‍ said...

    ബീരാന്‍‌കുട്ടീ...
    പാസാകുമോ...?
    വല്ല പ്രതീക്ഷയും ഉണ്ടോ? :-)

    ഓഫ് ടോപ്പിക്ക്:

    ഈ ലിങ്കൊക്കെ കണ്ട് ഇവിടെ ഷര്‍ജ്ജയിലുള്ള എന്റെ ഒരു ആന്റിയെ ഞാന്‍ അര്‍ജ്ജന്റായി വിളിച്ചു. ‘ചുളുവിലൊന്ന് ഹീറോ ആയിക്കളയാം‘ എന്ന സംഗതിയാണ് കോളിന് പിന്നിലെ ചേതോവികാരം!

    “ആന്റീ.. നാളെയാണല്ലേ SSLC റിസല്‍ട്ട്? എന്റെ കൈയ്യില്‍ കുറേ ലിങ്ക്സ് ഉണ്ട്, നാളെ ആന്റിയുടെ മോന്റെ റിസള്‍ട്ട് ഒക്കെ ഞാന്‍ ഇവിടെയിരുന്ന് ടപ്പ ടപ്പേന്ന് പറഞ്ഞുതരാം. നാട്ടിലേക്കൊന്നും വിളിക്കേണ്ട..കേട്ടോ..“

    ആന്‍സര്‍ വളരെ പെട്ടന്നു കിട്ടി:

    “ഓ..വല്യ കാര്യായിപ്പോയി. എടാ അവന്‍ CBSE യാ.. അത് ജൂണിലാണ് റിസല്‍ട്ട്..! നിനക്കിതുപോലുമറിയില്ലേ?”

    കോള്‍ ഞാന്‍ പെട്ടന്ന് കട്ട് ചെയ്തു.

    ഒന്നുംകൊണ്ടല്ല, ‘ഹീറോ‘ ആകാന്‍ പോയിട്ട് ‘സീറോ‘ ആയപ്പോ എന്തോ ഒരു ഒരു ഒരു ഇത്.. യേത്?

    :-)

  7. ബീരാന്‍ കുട്ടി said...

    അഭിലാഷങ്ങള്‍,
    എന്തായാലും ബീരാന്‍കുട്ടി ഈ പ്രവശ്യം പസ്സാവും, ഇല്ലെ പിന്നെ ജീവിച്ചിരുന്നിട്ട്‌ കാര്യമില്ല. ഏത്‌?.

    പിന്നെ ആന്റിടെ കഥ, അത്‌ ഒരു ഒന്ന് ഒന്നര കഥയാ മോനെ. എന്തായാലും അങ്ങനെ ഒരമളി പറ്റി. പറ്റി എന്ന് പറഞ്ഞാതന്നെ അത്‌ അമളിയാവുമ്ന്ന് ഇങ്ങള്‌ അങ്ങട്ട്‌ ഊഹിച്ചാളി.

  8. Areekkodan | അരീക്കോടന്‍ said...

    ബീരാനേ.....ഇതില്‌ പറഞ്ഞ ഒര്‌ പീട്യേം ഇന്ന് തൊറന്ന്‌ട്ട്ല്ലാന്ന് തോന്ന്‌ണ്‌...ഞമ്മള്‌ കൊറേ നേരായി ഇങ്ങനെ ക്ലിക്ക്‌ണ്‌.....തോല്‍ക്കുമ്ന്ന് ഒറപ്പാ...ന്നാലും അങ്ങട്ട്‌ ജയ്‌ച്ചാലോന്ന് ബിചാര്‌ച്ചാ ഈ കുത്തിയിരുപ്പ്‌ സത്യാഗ്രഹം.....

  9. നന്ദു said...

    അരീക്കോടൻ മാഷെ, ങ്ങള് ഒരു മണിക്കൂറു കൂടെ കഴിഞ്ഞിട്ട് ക്ലിക്കൂ... ബേബിച്ചേട്ടൻ സാധനങ്ങളൊക്കെ അടുക്കിപ്പെറുക്കി വയ്ക്കണേയുള്ളു..ഇങ്ങള് തെരക്ക് കൂട്ടാതിരീന്റെ മാഷേ!.

  10. GoodMan said...

    enthane beerankuttika

  11. ബീരാന്‍ കുട്ടി said...

    Here is the Direct Link

  12. രസികന്‍ said...

    ബീരാന്‍. കുട്ടി നിങ്ങളുടേ ബ്ലോഗ് കണ്ടു ഒത്തിരി ഇഷ്ടം ആയി ആശംസകള്‍ നേരുന്നു

  13. ബീരാന്‍ കുട്ടി said...

    ഈ വര്‍ഷം (2009) ല്‍ 95% പാസാവുമെന്നാണ് ബീരാന്റെ കണക്ക്. (കണക്കിന് ഞാന്‍ പണ്‍ദെ കണക്കാ).

    എന്റെ കണക്ക് ബേബിസാറ്‌ തെറ്റിക്കിലാന്നാണ് പരീക്ഷ എഴുതിയവരുടെ കണക്ക്.

  14. ബീരാന്‍ കുട്ടി said...

    കഴിഞ വര്‍ഷം തോറ്റുപോയ അരീക്കോടന്‍ മാഷും പ്രമോഷന്‍ കിട്ടിയ രസികനും ഈ വര്‍ഷം പൂര്‍വ്വാധികം ശക്തിയോടെ ....സാധ്യതയുണ്‍ദ്.

    നന്ദുവേട്ടന്‍ തട്ടിമുട്ടി പാസായി കൂടെ കുഞനും.

    ഞാനിപ്പോഴും ഇവിടെ തന്നെ.

  15. രസികന്‍ said...
    This comment has been removed by the author.
  16. രസികന്‍ said...

    ഞാനോര്‍ക്കുകയാ ബീരാന്‍‌ജീ..... ഒരു വര്‍ഷം മുന്‍പ് ബീരാന്‍‌ജിയുടെ ഇതേ എസ്.എസ്.എല്‍. സി ഫലമാണ് എന്നെയൊരു ബ്ലോഗറാക്കിയത് ..... വീണ്ടും ഇവിടെ ഒരു എസ്.എസ്.എല്‍. സി ഫലം കണ്ടപ്പോള്‍ എവിടെയൊക്കെയൊ എന്തൊക്കെയോ ആകുന്നു .... അങ്ങിനെ ഓടിവന്നതാ... നന്ദി

  17. ബീരാന്‍ കുട്ടി said...

    രസികൻ,

    അത്കൊണ്ട്‌ ഒരു ഗുണമുണ്ടായി,

    വിട്ടുകാർക്ക്‌ ഒരു ശല്യം ഒഴിഞ്ഞുകിട്ടി. (അത്‌ നാട്ടുകാർ എറ്റെടുക്കേണ്ടി വന്നു എന്നത്‌ സത്യം)

    ഇത്‌ ഞാൻ പറഞ്ഞതല്ല. സ്നേഹിതൻ പറഞ്ഞതാ.

    ഞാനീ നാട്ടുകാരനെ അല്ല.

  18. കരീം മാഷ്‌ said...

    every where

    "Server error. Try again ..."
    what to do Beeraan kutty?

  19. കരീം മാഷ്‌ said...

    O kitty
    Samaadaanaayi.
    thanks
    Beeraan kutty :)