Wednesday 21 May 2008

താമരശ്ശേരി ചുരം

9 ഹെയര്‍ പിന്‍ വളവുകളുള്ള ഈ ചുരത്തിന്റെ മുകളില്‍ നിന്നുമുള്ള കഴ്ച.
ഇന്നലെ കുട്ടികള്‍ വയനാട്ടിലേക്ക്‌ പോയപ്പോള്‍ എടുത്തതാണി ചിത്രങ്ങള്‍.






പപ്പക്ക്‌ ഈ ചുരം എന്നും ഒരു നോസ്റ്റല്‍ജിക്ക്‌ ഫിലിങ്ങ്‌ ഉണ്ടാക്കുമെന്നും എസ്കെപ്പ്‌ അടിച്ച്‌ വെച്ചിരിക്കുന്നു വേക്കേഷന്‍ എന്റര്‍ അടിച്ച്‌ പാസാക്കുമെന്നും കരുതിയാവണം എന്നെ ഇങ്ങനെ കൊല്ലകൊല ചെയ്യുന്നത്‌.

എന്റെ സ്വപ്നങ്ങള്‍ പലതും പൂത്തതും, ഇനിയും വിടരാതെ മോട്ടിട്ട്‌ നില്‍ക്കുന്നതും, ചിലതോക്കെ വാടി കരിഞ്ഞതും ഈ ചുരത്തിലൂടെയുള്ള കയറ്റിറക്കങ്ങളിലാണ്‌.



ഇത്‌ മ്മടെ എസ്റ്റേറ്റാണെന്ന് പറഞ്ഞാല്‍ നിഷ്കളങ്കരായ എന്റെ സുഹൃത്തുകള്‍ വിശ്വസിക്കും എന്ന ഭയം കാരണം, ഞാന്‍ അങ്ങനെ പറയുന്നില്ല. മലയാളം പ്ലന്‍ന്റേഷന്റെ വൈത്തിരിയിലെ എസ്റ്റെറ്റാണിത്‌.

(മോസ്സിന്റെ കഴുത്തിന്‌ കുത്തിപിടിച്ച്‌ ഞെക്കിയാല്‍ ചിത്രങ്ങള്‍ വലിയതായി കാണാം.)

20 comments:

  1. ബീരാന്‍ കുട്ടി said...

    പപ്പക്ക്‌ ഈ ചുരം എന്നും ഒരു നോസ്റ്റല്‍ജിക്ക്‌ ഫിലിങ്ങ്‌ ഉണ്ടാക്കുമെന്നും എസ്കെപ്പ്‌ അടിച്ച്‌ വെച്ചിരിക്കുന്നു വേക്കേഷന്‍ എന്റര്‍ അടിച്ച്‌ പാസാക്കുമെന്നും കരുതിയാവണം എന്നെ ഇങ്ങനെ കൊല്ലകൊല ചെയ്യുന്നത്‌.

  2. CHANTHU said...

    മനോഹരമായിരിക്കുന്നു.

  3. Santhosh Chandran Karayil said...

    "Gorgeous"

  4. രസികന്‍ said...

    എന്‍റെ ബീരാനെ താമരശ്ശേരി ച്ചുരത്തിന് അഞ്ചു ഹൈര്‍പിന്‍ വളവുകള്‍ എപ്പോഴാ കൂടിയട് ? ഹൈര്‍പിന്‍ വളവുകള്‍ പെറ്റു പെരുകാനും തുടങ്ങിയോ? !!!!!!!!!!!!!!!!!!!!!!!! രസികന്‍ കണ്ടിട്ടുള്ള താമരശ്ശേരി ച്ചുരത്തിന് ഒന്‍പതു ഹൈര്‍പിന്‍ വളവുകള്‍ ആയിരുന്നു ഉണ്ടായിരുന്നത് ..... ഇപ്പഴത്തെ ഓരോ പരിഷ്കാരങ്ങളെ .... ഏതായാലും pഫോട്ടോ രസികന് രസിച്ചു പഴയ കാലത്ത് ഒരുപാടു ചുരം കയറിയ ബീരാനെ പോലെഎനിക്കും കേരളത്തിലെ നല്ല ഓര്‍മകള്‍ പുതുക്കാന്‍ സഹായകമായി ആശംസകള്‍

  5. ബീരാന്‍ കുട്ടി said...

    രസികന്‍,
    വളവുകളുടെ എണ്ണം തെറ്റാണെന്ന് പോസ്റ്റിയപ്പോള്‍ തന്നെ തോന്നിയതാ. നാലും ആരെങ്കിലും വന്ന് തിരുത്തുമെന്ന് പ്രതീക്ഷിച്ചു. രസികന്‍ പറയുന്ന പോലെ 9 അല്ല. 11 ആണെന്നാണെന്റെ വിശ്വാസം. എന്തായാലും അരീക്കോടന്‍ മാഷും മറ്റും ഈ റൂട്ടിലെ സ്ഥിരം യാത്രക്കാരായ സ്ഥിതിക്ക്‌ ഉടനെ യഥാര്‍ത്ഥ വിവരം പ്രതീക്ഷിക്കാം.

    (രണ്ട്‌ മൂന്ന് വളവ്‌ കൂട്ടി പറയുക, അതാപ്പോ ഞമ്മളെ സ്റ്റെയില്‌ ന്ന് തെറ്റിധരിക്കേണ്ട. എനിക്ക്‌ തെറ്റിയത്‌ തന്നെയാണ്‌. 10-36 മാസമായി നാട്ടീന്ന് പോന്നിട്ട്‌)

  6. ഉഗാണ്ട രണ്ടാമന്‍ said...

    :)

  7. കുറ്റ്യാടിക്കാരന്‍|Suhair said...

    :)

  8. പൈങ്ങോടന്‍ said...

    ഹെയര്‍പിന്ന് മൂന്നാലെണ്ണം കൂടിയാലും സാരമില്ല..പിള്ളാര്‍ക്ക് മുടിയില്‍ വെക്കാന്‍ കൊടുക്കാലോ :)
    പടങ്ങള്‍ ഇഷ്ടപ്പെട്ടു.ആ വഴിയൊന്നും ഇതുവരെ പോയിട്ടില്ല.പോണം ഒരു ദിവസം

  9. Areekkodan | അരീക്കോടന്‍ said...

    ബീരാനേ....ഞമ്മളെത്തി...
    HP ബളവ്‌കള്‌ സര്‍ക്കാര്‍ കണക്കില്‍ 9 തന്നെ...ഞമ്മളെ കണക്കില്‌ ,ഞമ്മക്ക്‌ എത്രിം പറ്യാ....ഞി PSCക്ക്‌ ചോയ്ച്ചാണെങ്കി അയിന്റെ 'മള്‍ട്ടിഫൂള്‍' ഉത്തരത്തില്‍ 25,29,37,68 ന്നായിരിക്കും.അയില്‌ ഏത്‌ എയ്ത്യാലും ങക്ക്‌ മാര്‍ക്കും ക്ട്ടും...ഞി ബീരാന്‍ പറഞ്ഞത്‌ ഒന്ന് കൂടി സര്യാക്കാന്‍ ഒര്‌ ബയിം കൂടിണ്ട്‌....അയിന്റെ തലക്കെട്ട്‌ അങ്ങട്ട്‌ മാറ്റാ....ബയനാട്ട്‌ക്ക്‌ള്ള ചൊരം ന്നാക്കാ....കുറ്റ്യാടി ബയി 11 HP ണ്ട്‌.....ഏതായാലും ഞമ്മളെ "ബയനാടന്‍ കായ്ചകള്‍" ബെര്‌ണ്‌ണ്ട്‌..അപ്പം എല്ലരിം സംശ്യം അങ്ങട്ട്‌ തീരും....പോരേ?

  10. ബീരാന്‍ കുട്ടി said...

    മാഷെ,
    കൊട്ടപ്പൊറത്ത്‌ അടക്ക ബിക്‌ണ പോലെ ഇങ്ങളെ ഉത്തരം വരി വര്യായി ബിണ്‌ട്ടും, ഞാന്‍ ചോയ്ച്ച ചോദ്യത്തിന്റെ ഉത്തരം മാത്രം ഇങ്ങള്‌ പറഞ്ഞിലാ.

    ചൊരത്തിന്റെ പേര്‌ ഇങ്ങളായിട്ട്‌ മറ്റാണ്ടാ മാഷെ.

    സത്യത്തില്‌ ഈ ചൊരത്തിന്‌ എത്ര വളവ്‌ണ്ട്‌ മാഷെ?. അതാ ചോദ്യം. അയ്‌ന ഉത്തരം മാണ്ട്യത്‌. ഇങ്ങക്ക്‌ പറ്റ്യോങ്കി പറയിം. ഞമ്മള്‌ ബെല്ല്‌ വിള്‍ച്ച്യാണ്‌.

    ഒമ്പതാം വളവിലല്ലെ വണ്ടി തണ്‌പ്പിച്ച്‌ണ സ്ഥലം. പിന്നെം രണ്ട്‌ വളവ്‌ ബാക്കിണ്ടല്ലോ. (ഇഞ്ഞി ഞാന്‍ അവ്‌ടെ തണ്‌പ്പിച്ചാന്‍ പോയിന്ന് പറഞ്ഞികാണ്ട്‌ കോയപ്പം ഈണ്ടാക്കണ്ടാ മഷെ)

  11. ഫസല്‍ ബിനാലി.. said...

    എന്‍റെ അറിവില്‍ പതിനൊന്നാണ്. മുന്‍പ് അതു വഴി പോയപ്പോള്‍ വയനാട്ടുകാരന്‍ സുഹൃത്ത് പറഞ്ഞുള്ള അറിവാണിത് കെട്ടോ..

  12. ഏറനാടന്‍ said...

    പൊന്തക്കാട്ടില് പെരുമ്പാമ്പ് വളഞ്ഞുപുളഞ്ഞു കിടക്കുന്ന മാതിരിയുണ്ട് ചുരം റോഡിന്റെ കിടപ്പ് കണ്ടാല് അല്ലേ ബീരാന്‍ കുട്ട്യേ? അല്ലാ ഇങ്ങള് ലീവില് നാട്ടിലെത്ത്യാ? എത്ത്യാ വിളിക്കാംന്ന് പറഞ്ഞിട്ട്..?

  13. ഏറനാടന്‍ said...

    ബീരാങ്കുട്ടീ അനുവദിക്കുമെങ്കില്‍ താമരശ്ശേരിചുരത്തിലെ ഒരു സംഭവം പണ്ട് പോസ്റ്റിയത് ഇവിടെ സൂചിപ്പിക്കട്ടെ? ഈ ലിങ്കില്‍ ഉണ്ട്:
    http://mycinemadiary.blogspot.com/2007/03/blog-post.html നഗരപരിധി വിട്ട്‌ ക്വാളിസ്‌ താമരശ്ശേരിചുരമെത്തുവാന്‍ പാഞ്ഞു. ഏറേ വിശേഷങ്ങള്‍ പറഞ്ഞ്‌ പറഞ്ഞ്‌ പറന്ന് പോവുന്ന പ്രതീതിയില്‍ അവര്‍ ചുരം കയറുവാന്‍ തുടങ്ങി. അവിടെയുള്ള ഒന്‍പതാം വളവിലെത്തിയപ്പോള്‍...
    പ്രസിദ്ധമായ ചങ്ങലയിട്ട ആല്‍മരം അവിടെയാണുള്ളത്‌. ഭസ്‌മം വാരിതേച്ച അരയാലിന്‍ചുവട്ടിലൊരു കാണിക്കവഞ്ചിയും. അതില്‍ ചില്ലറതുട്ടിടാതെ ആരും യാത്ര തുടരാറില്ല. പണ്ടേതോ ഒരു ഗതികിട്ടാപ്രേതത്തെ ആരോ ആ ആല്‍മരത്തില്‍ ചങ്ങലക്കെട്ടിനാല്‍ ബന്ധിച്ച്‌ ഇട്ടിരിക്കുന്നുവത്രേ! സത്യാവസ്ഥ എന്താണെന്നറിയില്ല. വിശ്വാസമില്ലാത്തവരും എന്തേലും ചില്ലറയിട്ടിട്ടേ അതിലൂടെ പോവൂ. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ബന്ധിച്ച ചങ്ങല ആരാലും അഴിക്കാതെ ഇന്നുമുണ്ട്‌. അവിടെയൊന്ന്‌ നിറുത്താതെ നാണയം കൊടുക്കാതെ പോയ പലരുമിന്ന്‌ കൊക്കയുടെ അഗാധതയില്‍ നിദ്രകൊള്ളുന്നുവത്രെ.

  14. ബീരാന്‍ കുട്ടി said...

    ഏറൂ ഭായി,
    ഞമ്മള്‌ വടിപോലെ ഇവിടെതന്നെയുണ്ട്‌ ഭായി. കുട്ടികളെ നാട്ടില്‍ പറഞ്ഞയച്ചു.

    ഇന്‍സാ അല്ലാ, നിങ്ങളെയും അരീക്കോടന്‍ മാഷെയും ഞാന്‍ വിടില്ല.

    പിന്നെ ചുരത്തിന്റെ കഥ, ആ ആല്‍മരം ഒന്‍പതാം വളവിലല്ല. അത്‌ ചുരം കയറി കഴിഞ്ഞശേഷമാണ്‌. അതിനു മുന്‍പിലാണ്‌ "കു"പ്രസിദ്ധമായ ഹില്‍വ്യൂ റിസോര്‍ട്ട്‌.

    ഇങ്ങക്ക്‌ അതോന്നും അറീലെങ്കി, ഞമ്മളെ മാഷോട്‌ ചോയ്യ്ച്ചിം ഭായി. (ഒരു ചോദ്യം ചോയ്ച്ചിക്കാണ്ട്‌ ഞാന്‍ തന്നെ എടങ്ങേറായി നിക്കാണ്‌).

    വെള്ളക്കാര്‍ക്ക്‌ കോഴിക്കോട്ട്‌ നിന്നും മൈസൂരിലേക്ക്‌ പോകുവാന്‍ വഴികാട്ടിയായി ചുരത്തിനടിയില്‍നിന്നും കുട്ടിയതാണ്‌ ഈ വിദ്വാനെ. ചുരം കയറിയപ്പോള്‍, ഇയാളെ ബ്രിട്ടിഷുകാര്‍ മരത്തില്‍ ചങ്ങലകൊണ്ട്‌ ബന്ധിച്ചെന്നും, ഇയാളുടെ അത്മവ്‌ പിന്നിട്‌ പല അപകടങ്ങളിലും ഒന്നാം പ്രതിയാണെന്നും മറ്റുമാണ്‌ കഥ.

    ഈ നാടിനെ തൊട്ടറിഞ്ഞ, മാഷ്‌, എന്തായാലും വയനാടന്‍ കഥകള്‍ എഴുതുമെന്ന് പറഞ്ഞിട്ടുണ്ട്‌. ഇല്ലെങ്കീ, ഞമ്മള്‌ എഴുതും, അത്‌ ഇങ്ങള്‌ സഹിക്കണ്ടി വരൂം ട്ടാ മഷെ. ഞമ്മളെ കഥ, ചൂട്‌ള്ളെ ചേമ്പ്‌ തോള്ളേല്ല്‌ട്ട മാതിരി ആവും.

  15. രസികന്‍ said...

    രസികന്‍ ഒരുപാടു ചുരതിലൂടെയ് സഞ്ചരിച്ച ആള് ആയിരുന്നു പണ്ട്‌. ആ കാലത്ത് ഒന്‍പതു "മുടിയില്‍ കുടുക്കി വളവുകള്‍ " ആണ് uഉണ്ടായിരുന്നത് അത് ഇപ്പോള്‍ പതിനൊന്നു ആയി പതിനാല് ആയി എന്ന് അറിയുന്നതില്‍ സന്തോഷമേ ഈ രസികന് ഉള്ളു കാരണം കേരളത്തിലെ രാഷ്ട്രീയക്കാരുടെ‍ ഗ്രൂപ്പ് കള്‍ പെറ്റു പെരുകിക്കുന്നു ആന്‍ഗ്ലേയത്തില്‍ അക്ഷര ക്ഷാമം വന്നത് കാരണം ഇനി മലയാളത്തില്‍ നിന്നും എടുക്കുമോ ആവോ എന്നാണ് രസികന് ശങ്ക. ഏതായാലും ഹൈര്‍പിന് വളവുകളും കൂടി കൂടി‌ താമരശ്ശേരി ചുരം ചന്ദ്രനിലേക്കുള്ള ഒരു കുരുക്ക് വഴി ( കുറുക്ക് എന്നും പറയാം ) ആകട്ടെ എന്ന് nനമുക്ക് ആശംസിക്കാം.......................

  16. Areekkodan | അരീക്കോടന്‍ said...

    ബീരാനേ...ചൊരത്ത്‌ന്‌ കൊറേ ബളവ്‌ണ്ട്‌ ന്ന് ഞാന്‍ പറഞ്ഞ്‌ലേ...ഞി അനക്ക്‌ മാണ്ടി ഞാന്‌ ഒന്നും കൂടി പറ്യാ.....ഒര്‌ 37 എണ്ണം.
    അയില്‌ PWD പറ്യണ 9 മുടിപ്പിന്‍ ബളവും പെടും.
    പിന്നെ ഏറനാടനോട്‌ ഞാന്‍ അന്നേ പറഞ്ഞതാ....ഒമ്പതാം ബളവ്‌ല്‌ അങ്ങനെത്തെ കൂടോത്രം ല്ലാ...അത്‌ കൊറച്ചും കൂടി പോയിട്ടാന്ന്...പിന്നെ ജ്ജ്‌ പറഞ്ഞ....തണ്‌പ്പിക്കണ സെലം???അത്‌ ഇച്ചി പുടില്ല...ഒമ്പതാം ബളവും കയിഞ്ഞാല്‍ കൊറേ ഐസ്ക്രിമി ക്‌ട്ട്‌ണ ബണ്ട്യേള്‌ കാണാ.....

    "ബയനാടന്‍ കത" ബീരാനേ ജ്ജ്‌ ന്നെ എയ്തിക്കോ....ഞമ്മള്‌ സുര്‍മത്തും ഹുര്‍മത്തും ള്ള (അതെത്താ സാധനം ന്ന് ചോയ്ചര്‌ത്‌..അന്റെ മാതിരി ഒര്‌'പ്രയാസി' ന്റെട്‌ത്ത്‌ ബെന്ന് പറഞ്ഞതാ...)കൊറച്ച്‌ പോട്ടം ഇട്‌ണ്‌ണ്ട്‌....

    പിന്നേ...നാട്ട്‌ല്‍ ബെന്നാ കജ്ജും ബീസി ങട്ട്‌ ബെരണ്ട....ഞമ്മക്കുംണ്ട്‌ കുട്ട്യോളും മക്കളും ക്കെ...ന്നാ 9447842699.ഇത്‌ ഒര്‌ 'നമ്പറാ'ട്ടോ...

  17. ബീരാന്‍ കുട്ടി said...

    മാഷെ,
    ഇങ്ങളെ സ്നേഹത്തിന്റെ മുന്നില്‌ ഞമ്മള്‌ അലിഞ്ഞി അലിഞ്ഞി ഇല്ലാണ്ടാവാണ്‌.

    സാധനങ്ങള്‍ തലേലേറ്റി ചോരം കെറ്‌ണ കാര്യം അലോയ്‌ച്ചിട്ട്‌ ഇന്‍ക്‌ തല കറങ്ങ്‌ണ്‌ മാഷെ.

    ഞാന്‍ ആ പരിപാടി അങ്ങട്ട്‌ ഒയ്‌വാക്ക്യാല്ലോന്ന് ആലോയ്ച്ച്യാണ്‌.

    കജും ബീസി ബെരാന്‍ പറ്റ്യൂങ്കി ഞമ്മള്‌ റെഡി.

  18. രസികന്‍ said...

    നമ്മുടെ പ്രിയങ്കരനായ അരീകോടന്‍ മാഷ് വനന്തിനു ശേഷം ചുരത്തിന്‍റെ കാര്യത്തില്‍ ഒരു തീരുമാനം ആയി ഇനി ആരും ചുരം, ചുരം എന്ന് മിണ്ടി പോവരുത്.....................

  19. യൂനുസ് വെളളികുളങ്ങര said...

    ha i beeranika verygood picture, plese introduce more photo,
    if you get time plese read http://thamaravadunnu.blogspot.com

  20. Naseef U Areacode said...

    രസികന്‍ പറഞ്ഞ പോലെ ആ വാക്ക് ഇനി മിണ്ടുന്നില്ല.. അരീക്കോടന്‍ മാഷ് പറഞ്ഞ പോലെ അതിന്റെ വളവുകളുടെ എണ്ണത്തിലൊരു തീരുമാനമാക്കി.

    ബീരാനിക്കയുടെ ഫോട്ടോസ് ഏതായാലും നന്നായിട്ടുണ്ട്.