Sunday 26 July 2009

ബ്ലോഗ് മീറ്റ് എന്തിന് ഒളിക്കണം

വിജയകരമായി നടന്ന ചെറായ് മീറ്റിന്റെ തത്സമയ വിവരങ്ങള്‍ ബ്ലോഗര്‍മാരിലേത്തിക്കുവാന്‍, എന്ത്‌കൊണ്ടോ മടി കാണിക്കുന്ന സംഘാടകരുടെ പ്രവര്‍ത്തിയില്‍ ഞാ‍ന്‍ പ്രതിഷേധിക്കുന്നു.

72- ആളുകള്‍ ഒത്ത്‌കൂടിയത്തിന്റെ വിവരങ്ങള്‍ അറിയുവാന്‍ 7200-ഒളം ബ്ലോഗര്‍മാര്‍ ലോകത്തിന്റെ വിവിധകോനുകളില്‍നിന്നും, ഒരോ നിമിഷവും കാത്തിരുന്നു. എന്നാല്‍, ഭയംകൊണ്ടോ, അതോ നിഗൂഡമായ മറ്റു കാരണങ്ങള്‍കൊണ്ടോ, മീറ്റിന്റെ വിവരങ്ങള്‍ ഒന്നും പുറത്ത് പറയുന്നില്ല.

ഭാവിയിലെങ്കിലും ഇത്തരം പ്രവണത അനുവദിച്ച്‌കൂടാ.

എല്ലാം അറിയുന്ന അപ്പുവേട്ടനും ഇതിന് കൂട്ട്‌നിന്നതില്‍ സങ്കടമുണ്ട്.

ഇത്രക്ക് ഭയമുള്ളവര്‍, പിന്നെ എന്തിനീ മിറ്റിന്റെ സംഘാടകരായി നില്‍ക്കുന്നു???

ചെറായിയില്‍ ഫോണോ നെറ്റോ ഇല്ല എന്നുണ്ടോ????

ചെറിയ ബ്ലോഗ് മിറ്റുകള്‍ പോലും ലൈവായി കാണിക്കാറുള്ള, സംഘാടകരില്‍ പലരും, എന്ത്‌കൊണ്ട്, ഈ ബൂലോക മീറ്റ് മാത്രം രഹസ്യമാക്കിവെക്കുന്നു????

വളരെയധികം നൂലമാലകളുള്ള, അറേബ്യയുടെ പലഭാഗത്തും മീറ്റുകള്‍ നടന്നിട്ടുണ്ട്, ലൈവായിട്ട് തന്നെ അപ്പ്ഡേഷന്‍ നടത്താറൂണ്ട്. അതിനെക്കാള്‍, കേരളത്തിലെ ബ്ലോഗര്‍മാരുടെ സംഗമം മാത്രം വേറിട്ട് നില്‍ക്കുന്നു എന്ന് വാദം, ബൂലോകമെന്തെന്നറിയാതെയുള്ള ബ്ലോഗര്‍ ആയി പോയി???

രാവിലെമുതല്‍, ആരെങ്കിലും വിവരങ്ങള്‍ തരുമെന്ന് കരുതി, കാത്തിരിക്കുകയാണ്, വൈക്കുന്നേരമായിട്ടും, ആരും ഒന്നും പറയുന്നില്ല. നാലാംകിട രാഷ്ട്രിയപാര്‍ട്ടികളുടെ രഹസ്യയോഗം പോലെ നടത്തേണ്ടതാണോ ബ്ലോഗ് മീറ്റ്?????

ആശങ്കയുടെ നിഴലിലായിരുന്നു ചെറായ് മീറ്റ് എന്നത് സമ്മതിച്ചാല്‍ തന്നെ, മീറ്റ് കഴിഞ്ഞ് നാല് ഭിവസത്തിന് ശേഷം മതി, മിറ്റ് അപ്ഡേഷന്‍ എന്ന വാദത്തിന്, മറുപടി, നെഞ്ചിടിപോടെ, ഈ മിറ്റിന് കാത്തിരുന്ന ബ്ലോഗര്‍മാര്‍ തരും. തിര്‍ച്ച.


.

49 comments:

  1. ബീരാന്‍ കുട്ടി said...

    72- ആളുകള്‍ ഒത്ത്‌കൂടിയത്തിന്റെ വിവരങ്ങള്‍ അറിയുവാന്‍ 7200-ഒളം ബ്ലോഗര്‍മാര്‍ ലോകത്തിന്റെ വിവിധകോനുകളില്‍നിന്നും, ഒരോ നിമിഷവും കാത്തിരുന്നു. എന്നാല്‍, ഭയംകൊണ്ടോ, അതോ നിഗൂഡമായ മറ്റു കാരണങ്ങള്‍കൊണ്ടോ, മീറ്റിന്റെ വിവരങ്ങള്‍ ഒന്നും പുറത്ത് പറയുന്നില്ല.

  2. Faizal Kondotty said...

    മീറ്റിന്റെ updates ദാ ഇവിടെ കുഞ്ഞന്റെ ബ്ലോഗില്‍ ഉണ്ടല്ലോ വീരാന്‍കുട്ടി ..മാത്രമല്ല കായ്‌ ചെലവാക്കി ഫോണ്‍ ചെയ്താ അപ്പപ്പോ വിവരം അറിയാം ..

  3. ബീരാന്‍ കുട്ടി said...

    ഫൈസല്‍,
    ബൂലോകത്തെ ആദ്യത്തെ മിറ്റല്ല ചേരായിലേത്?.

    ഫോണ്‍ ചെയ്തപ്പോള്‍ കിട്ടിയ വിവരം, മീറ്റ് കഴിഞിട്ട് ഞാന്‍ പറയാം.

    അതോ, മിറ്റിന് വന്നവര്‍ക്കാര്‍ക്കും ഒരു ലാപ്പ് ഇല്ലാതെ പോയോ?, ചെറായിയില്‍ നെറ്റില്ലെ????

    കാത്തിരിക്കുക.

  4. ബീരാന്‍ കുട്ടി said...

    മീറ്റ് കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞ് പോയി.

    മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്കയി, ഇതാണ് ചെറായ് മീറ്റ്.

    അത്ര തന്നെ.

  5. രാമചന്ദ്രൻ വെട്ടിക്കാട്ട് said...

    http://blothram.blogspot.com/2009/07/29-1310.html

  6. രാമചന്ദ്രൻ വെട്ടിക്കാട്ട് said...

    ഞാന്‍ രണ്ട് തവണ ഹരീഷിനെ വിളിച്ചിരുന്നു..

    ചെറായി മീറ്റിന് ഉജ്ജ്വല തുടക്കം. 71 ബ്ലോഗര്‍മാരും അവരുടെ കുടുംബങ്ങളും സുഹൃത്തുക്കളും അടക്കം 110 പേരോളം പങ്കെടുത്തതായി ചെറായിയില്‍ നിന്നും ഞങ്ങളുടെ ലേഖകന്‍ അറിയിച്ചു. രജിസ്ട്രേഷനു ശേഷം പരസ്പരം പരിചയപ്പെടലും സൌഹൃദം പുതുക്കലും നടന്നു കൊണ്ടിരിക്കുന്നു. ബിലാത്തിപ്പട്ടണത്തിന്റെ മാജിക് ഷോ അരങ്ങേറുകയുണ്ടായി.
    ഇപ്പൊള്‍ കാര്‍ട്ടൂണിസ്റ്റ് സജീവ് മീറ്റില്‍ പങ്കെടുത്തവര്‍ക്ക് കാര്‍ട്ടൂണ്‍ വരച്ച് കൊടുക്കുകയാണെന്നും പറഞ്ഞു..

    http://blothram.blogspot.com/2009/07/29-1310.html

  7. ജോ l JOE said...

    മീറ്റ്‌ നടന്നു . വിവരങ്ങള്‍ ലാപ്‌ ടോപ്‌ ഉള്ളവര്‍ അപ്പ്‌ ലോഡ് ആകികൊണ്ടിരുന്നു. ...എന്ത് കൊണ്ടോ നെറ്റില്‍ വന്നില്ല. ...കുറെ കഴിഞ്ഞപ്പോള്‍ എല്ലാവരും ലാപ്‌ എടുത്തു കുലുക്കുന്നുണ്ടായിരുന്നു...പിന്നെ അവ തിരമാലകള്‍ കൊണ്ടുപോയി.............നേരില്‍ കണ്ട ഒരുത്തന്‍ !!!!

  8. നിരക്ഷരൻ said...

    ബീരാന്‍ കുട്ടീ...

    ഈ പോസ്റ്റ് വായിച്ച് ഞാനൊരുപാട് ചിരിച്ചു. ഇത്രയും വിവാദങ്ങള്‍ മീറ്റ് നടക്കുന്നതിനു്‌ മുന്പേ തന്നെ ഉണ്ടായിട്ടും മീറ്റിന്റെ വളണ്ടിയേഴ്സ് കാര്യമായൊന്നും പ്രതികരിച്ചില്ല. എതെന്തുകൊണ്ടാണു്‌ എന്ന്, ഒന്ന് മനസ്സിലാക്കാന്‍ ശ്രമിച്ച് നോക്ക് സുഹൃത്തേ... :)

    മീറ്റ് നടക്കുന്നതിനിടയില്‍ത്തന്നെ ലൈവ് അപ്പ്ഡേറ്റ് തന്നുകൊള്ളാമെന്ന് വളണ്ടിയേഴ്സ് ആരെങ്കിലും ഈ കഴിഞ്ഞ 2 മാസം ഇട്ട മീറ്റ് പോസ്റ്റുകളില്‍ ഏതിലെങ്കിലും വാക്കുതന്നിരുന്നോ ബൂലോകര്‍ക്ക് ആര്‍ക്കെങ്കിലും ?

    മീറ്റില്‍ പങ്കെടുക്കാന്‍ വന്ന എല്ലാവര്ക്കും വേണ്ട സൌകര്യങ്ങള്‍ ചെയ്ത് കൊടുത്ത് മീറ്റ് നല്ല രീതിയില്‍ നടത്തിക്കൊണ്ടുപോകുക എന്നതായിരുന്നു എല്ലാവരുടേയും ലക്ഷ്യമ്. അതിനിടയില്‍ മറ്റൊന്നിനും ഒരു പ്രാധാന്യവുമില്ല.

    വേവുവോളം കാക്കാമെങ്കില്‍ ആറുവോളം കാക്കാം എന്നൊരു ചൊല്ലു്‌ മലയാളത്തിലുണ്ട്. 24 മണിക്കൂര്‍ കൂടെ കാക്കാന്‍ പറ്റാതെ ഒരാവശ്യവും ഇല്ലാതെ വിവാദം ഉണ്ടാക്കാന്‍ വേണ്ടി മാത്രം പിന്നേയും പിന്നേയും പുറത്തിറങ്ങുന്ന ഇത്തരം പോസ്റ്റുകള്‍ ഓരോ വായനക്കാരനും തള്ളിക്കളഞ്ഞിരിക്കുന്നു എന്നതിനു്‌ ഇവിടെയുള്ള ചില കമന്റുകള്‍ തന്നെ സാക്ഷ്യം വഹിക്കുന്നു. ഇനിയെങ്കിലും മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദമായ പോസ്റ്റുകള്‍ക്ക് വേണ്ടി താങ്കളുടെ വിലപ്പെട്ട സമയം വിനിയോഗിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

    ഇത്രയുമെങ്കിലും ഇവിടെ പറഞ്ഞത് ഈ മീറ്റ് നടത്താന്‍ പദ്ധതിയിട്ടപ്പോള്‍ മുതല്‍ പുറത്തുവന്ന വിവാദ പോസ്റ്റുകള്‍ക്ക് മറുപടിയൊന്നും പറയാന്‍ പറ്റാതെ പോയ മനസ്സിന്റെ വിങ്ങലുകൊണ്ടാണു്‌ കൂട്ടുകാരാ....


    മീറ്റിതാ നടന്നുകഴിഞ്ഞിരിക്കുന്നു. ഇനി മീറ്റ് കുറ്റങ്ങളോ കുറവുകളോ കണ്ടുപിടിച്ച് കല്ലെറിയാന്‍ തയാറായിത്തന്നെയാണു്‌ ബൂലോകത്തുള്ള താങ്കളടക്കമുള്ള സുഹൃത്തുക്കളുടെ ഉദ്ദേശമെങ്കില്‍ മീറ്റിലെ ഒരു വളണ്ടിയറായിരുന്ന ഞാനിതാ ആ കല്ലേറു്‌ കൊള്ളാന്‍ ഒരു പുന്ചിരിയുമായി ഇതാ ഇവിടെയുണ്ട്.....:) മറ്റ് വളണ്ടിയേര്‍സും ഉണ്ടാകും മുന്‍നിരയില്‍ത്തന്നെ... :)

    കല്ലേറു്‌ തുടങ്ങിക്കോളൂ..... :) :)

  9. ജോ l JOE said...

    പ്രിയ ബീരാന്‍ കുട്ടി, മീറ്റിനെ കുറിച്ച് ആധികാരികമായി അറിയാന്‍ 8 മൊബൈല്‍ നമ്പരുകള്‍ കഴിഞ്ഞ 2മാസമായി ബൂലോഗത്തില്‍ ഉണ്ട്. ഇതിലൊന്നും വിളിക്കാതെ രജിസ്റ്റേഷന് ശേഷം കടല്‍ത്തീരത്ത്‌ അലഞ്ഞു തിരിഞ്ഞു നടന്നവരെ വിളിച്ചാല്‍ താങ്കള്‍ക്കു എങ്ങനെ വിവരം കിട്ടും.???? വിവേക പരമായ്‌ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാല്‍ എല്ലാം കൈ എത്തും ദൂരത്ത്‌........!!!!!!!!!!!!

  10. നാട്ടുകാരന്‍ said...
    This comment has been removed by the author.
  11. നാട്ടുകാരന്‍ said...

    ആരെങ്കിലും പറയുന്നത് കേട്ട് കാത്തിരിക്കാമോ ബീരാന്‍ കുട്ടീ...

    ഇനി എന്തെങ്കിലും ഗവേഷണം നടത്തി വല്ല ബിരുദവും കിട്ടുമോ എന്ന് നോക്കൂ ....

    നന്നായിട്ട് ശ്രമിച്ചാല്‍ എന്തെങ്കിലും കുറവിനെപ്പറ്റി വിവരം ലഭിക്കാതിരിക്കില്ല!

  12. അനില്‍@ബ്ലോഗ് // anil said...

    കഷ്ടം തന്നെ !
    ലൈവായി ഇടാന്‍ പോയിട്ട് എല്ലാരെയും പരിചയപ്പെടാന്‍ തന്നെ സമയം തികഞ്ഞില്ല.
    ഒരുപാട് പേര്‍ എന്നെ വിളിച്ചിരുന്നു, എല്ലാവരേയും വിളിച്ചിരുന്നു. ബഹറിനില്‍ നിന്നുള്ള കുറേ ബൂലോകര്‍ സജി അച്ചായനേയും വിളിച്ചിരുന്നു.അപ്പപ്പോള്‍ ഉള്ള വിവരങ്ങള്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

    ഇത്രയും ദിവസം മീറ്റ് മോശമാവരുതെന്ന് കരുതി ഞങ്ങളാരും ഒന്നും മിണ്ടിയില്ല, ഇനി മോശം പറഞ്ഞാലും ഞങ്ങളാരും മിണ്ടാനും പോകുന്നില്ല.

  13. മാണിക്യം said...

    ബീരാന്‍ കുട്ടിയുടെ പൊസ്റ്റ് വായിച്ചു,
    അവിടെ സമയകുറവുണ്ടായിരുന്നു,
    ഇത്രയും ആളുകള്‍ കൂടിയതല്ലെ?
    ഭക്ഷണം ഫോട്ടൊ മറ്റു പരിപാടികള്‍ അങ്ങിനെ...

    ചെറായി മീറ്റ് 3 മണിയോടെ സമാപിച്ചു.
    വളരെ നല്ല കാലവസ്ഥ ആയിരുന്നു.
    മംഗളമായി എല്ലാ പരിപാടിയും നടന്നു,
    എന്നു ലതി സസന്തോഷം അറിയിച്ചു.
    മീറ്റിനു ശേഷം ലതി വീടെത്തിയ ശേഷവും
    ഞാന്‍ വിളിച്ചിരുന്നു.

    വിഷമിക്കണ്ടാ ഉടന്‍ തന്നെ പോസ്റ്റുകളുടെ‍ ചാകര തുടങ്ങും. ഒരു പോസ്റ്റ് ഇടുമ്പോള്‍ അതിന്റെ പരമാവധി നന്നാക്കണമല്ലൊ..

    ഞാന്‍ വിളിച്ചപ്പോഴൊക്കെ ലതി വിശദമായ
    വിവരങ്ങള്‍ പറഞ്ഞു തന്നു.
    ഹരീഷ്,അനില്‍,വാഴക്കോടന്‍,നിരക്ഷരന്‍,ജി.മനു,
    എല്ലാവരോടും സംസാരിച്ചു.. 5 തവണ ഞാന്‍ വിളിച്ചു എനിക്കും അപ്പപ്പൊള്‍ വിവരം അറിയണമായിരുന്നു..

    എല്ലാവരും ഒത്തു ചേര്‍ന്നതിന്റെ ആഹ്ലാദത്തിന്റെ അലകള്‍ ചെറായിലെ ഓളങ്ങളായ് ഓരോ ബ്ലോഗിന്റെയും തീരത്ത് ഇതാ ഇപ്പൊള്‍ വന്നടിയും
    ആ സന്തോഷത്തില്‍ പങ്കു ചേരാം

    ബീരാന്‍ കുട്ടി പരാതി വേണ്ടാ പരിഭവവും ..

    സംഘാടകര്‍ക്ക് അഭിമാനിക്കാം!
    ഇത്രയും നല്ല ഒരു കൂട്ടയ്മ
    കുറ്റമറ്റതായി ഒരുക്കിയതിന്

    പ്രകൃതി പോലും സഹകരിച്ച
    ചെറായി ബ്ലോഗേഴ്സ് മീറ്റ് കീ ജയ്

  14. Manoj മനോജ് said...

    ബീരാനേ,
    ഈ പോസ്റ്റ് ചരിത്രത്തിന്റെ ഭാഗമാകുന്നു. കാരണം ബ്ലോഗ് എന്നത് എന്ത് എന്നതിന്റെ നിര്‍വചനങ്ങള്‍ കമന്റുകളില്‍ എത്തി കഴിഞ്ഞു.

    നാസിന്റെ ചെറായിയില്‍ എത്തി, പുതു വിവരങ്ങള്‍ (http://snehadeepam.blogspot.com/) എന്നീ പോസ്റ്റുകള്‍ വായിച്ച ആരും ഒരു ലൈവ് പ്രതീക്ഷിക്കില്ല എന്ന് എനിക്ക് മുന്‍പുള്ളവര്‍ കമന്റിയതില്‍ അത്ഭുതം രേഖപ്പെടുത്താതിരിക്കുവാന്‍ കഴിയുന്നില്ല.

    കുഞ്ഞന്റെ പോസ്റ്റിലെ ബഷീറീന്റെ കമന്റ് ഇതുമായി കൂട്ടി വായിക്കാമെന്ന് തോന്നുന്നു. http://kunjantelokam.blogspot.com/2009/07/blog-post.html#comment-1715852837084959391

    എന്തായാലും ബ്ലോഗിങ്ങ് എന്നത് ഫോണ്‍ വിളിയേക്കാള്‍ നിസ്സാരമാണെന്ന പറച്ചിലുകള്‍ക്ക് നന്ദി. പറയേണ്ടവര്‍ തന്നെയാണ് പറഞ്ഞിരിക്കുന്നതും എന്ന് കാണുമ്പോള്‍ ബഹുത്ത് സന്തോഷം :)

  15. Faizal Kondotty said...

    അനില്‍ജി , നിരന്‍ , ഹരീഷ് ,ജോ etc.
    മീറ്റ് നന്നായി നടത്തിയതിനും, തിരക്കിനിടയിലും മീറ്റ് വിശേഷങ്ങള്‍ തിരക്കിയുള്ള പലരുടെയും ഫോണ്‍ കോളുകള്‍ക്ക് സന്തോഷത്തോടെ പ്രതികരിച്ചതിലും ഉള്ള നന്ദിയും അറിയിക്കട്ടെ .. തീര്‍ച്ചയായും പരസ്പരം കണ്ടു മുട്ടലുകളും, സ്നേഹത്തോടെയുള്ള ആശ്ലേഷങ്ങളും ചരിത്ര മുഹൂര്‍ത്തങ്ങള്‍ തന്നെയാണ് ..അതിനു നല്ലൊരു വേദി ഒരുക്കികൊടുത്ത നിങ്ങളെ മീറ്റിനു വന്നവരും, അല്ലാത്തവരും ആയ ആളുകള്‍ അനുമോദിക്കുന്നു മുക്തകണ്ടം .

    ബീരാന്‍കുട്ടി മീറ്റ് വിശേഷം അറിയാനുള്ള ആവേശത്തില്‍ പോസ്റ്റ്‌ ഇട്ടതാകും എന്ന് വിശ്വസിക്കുന്നു ..അല്ലാത്ത പക്ഷം ഇത് ഒരു തരം തെറ്റിദ്ധരിപ്പിക്കല്‍ ആയി മാത്രമേ കാണാന്‍ ആകൂ എന്ന് പറയാത്ത നിര്‍വാഹം ഇല്ല .. ഒന്ന് ക്ഷമിക്കു വീരന്കുട്ടിക്ക എന്ന് പറഞ്ഞു കുഞ്ഞന്റെ ബ്ലോഗില്‍ ഞാന്‍ ആ സമയത്ത് തന്നെ കമന്റ്‌ ഇടുകയും ചെയ്തിരുന്നു ..

    ഏതായാലും .മീറ്റു സംഘാടര്‍ക്ക് ആശംസകള്‍ ,
    വിവാദങ്ങളുടെ കൊച്ചു കാര്‍മേഘങ്ങളെ സംഘാടക മികവിന്റെ സൂര്യ പ്രകാശത്താല്‍ തുടച്ചു മാറ്റിയതിനു ,സംയമനത്തിന്റെ നിലാവിനാല്‍ ബൂലോഗത്തെ പ്രശോഭിതം ആക്കിയതിന് സര്‍വ്വോപരി "അഹിംസാ" സിദ്ധാന്തത്തില്‍ അടിയുറച്ചു നിന്നതിനു .

  16. Kvartha Test said...

    സംഗമം വളരെ നന്നായിരുന്നു, സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പ്രത്യേകം അഭിനന്ദനങ്ങള്‍. ആകെ 5 മണിക്കൂര്‍ ഉണ്ടായിരുന്ന സംഗമത്തില്‍ മറ്റെല്ലാവരെയും നേരിട്ട് പരിചയപ്പെടാന്‍ പോലും സമയം തികയില്ല. അതിനിടയില്‍ വേഗത കുറഞ്ഞ ഇന്റര്‍നെറ്റ്‌ കണക്ഷനില്‍ ലാപ്ടോപും കുത്തിപ്പിടിച്ചു ഇരിക്കാന്‍ സമയം കിട്ടിയില്ല എന്നതിനാല്‍ തത്സമയ ബ്ലോഗിങ്ങ് അല്ലെങ്കില്‍ ട്വിറ്ററിംഗ് ബുദ്ധിമുട്ടായിരുന്നു.

    ഇനി അടുത്ത മീറ്റിനു കുറഞ്ഞപക്ഷം ഒരു smsgupshup.com അപ്ഡേറ്റ് ചാനല്‍ തുറക്കാന്‍ ശ്രമിക്കുന്നത് ഒരു പക്ഷെ നന്നായിരിക്കും. പങ്കെടുക്കുന്ന എല്ലാ മൊബൈല്‍ ഫോണുകള്‍ക്കും അതിലേയ്ക്ക് എസ് എം എസ് വഴി ഓരോ നിമിഷത്തിലും അപ്ഡേറ്റ് ചെയ്യാനുള്ള അവസരം ഉണ്ടാകുമല്ലോ.

    അടുത്ത മീറ്റില്‍ ഒപ്പം ലൈവ് വെബ്‌കാസറ്റ്‌ ശ്രമിക്കാവുന്നതാണ്, കാഴ്ചക്കാര്‍ കൂടുതല്‍ ഉണ്ടെങ്കില്‍. (ചെലവു കൂടും!)

  17. കാപ്പിലാന്‍ said...

    മനോജേ , ബീരാനെ , വീണ്ടും ഒരു സ്മിയിലി ഇടുന്നതില്‍ കുഴപ്പമില്ലല്ലോ . ബ്ലോഗ്‌ തത്സമയ സംപ്രേക്ഷണം എന്ന ആശയം ആദ്യമായി കൊണ്ടുവന്നതും നടപ്പിലാക്കിയതും ഞാനാണ് .അതും തൊടുപുഴ മീറ്റില്‍ . ഇനി എന്നെ അതിനും തല്ലാന്‍ നില്ക്കണ്ടാ ആരും . ഞാന്‍ നന്നാകില്ല . എന്നാല്‍ ചെറായി മീറ്റ്‌ അങ്ങനെ ചെയ്യാന്‍ പോകുന്നു എന്ന് പറഞ്ഞു ഞാന്‍ പോസ്ടിയപ്പോള്‍ ആദ്യം ഉടക്കുമായി വന്നത് അനിലാണ് .സ്പീഡ് ഇല്ല എന്നും പറഞ്ഞ്.സ്പീഡ് ഉണ്ടോ ഇല്ലിയോ എന്നത് അനിലിനറിയില്ല .കാരണം അനില്‍ ഇത്രയും നാളായി ഒരു ഫോട്ടോകള്‍ പോലും അതില്‍ കയറ്റിയിട്ടില്ല . അതല്ല കാര്യം .ഉടക്കുണ്ടാക്കാന്‍ വേണ്ടി ഉടക്കുക അതാണ്‌ സ്റ്റൈല്‍ . പിന്നെ അതിനെക്കുറിച്ച് വളരെ വിശദമായി പിന്നാമ്പുറ ചര്‍ച്ചയും പോസ്റ്റുകളും വന്നപ്പോള്‍ ഞാന്‍ വീണ്ടും പിന്മാറുകയായിരുന്നു . ഞാന്‍ നാസിനെ അറിയിച്ചു അങ്ങനെ ഒരു പരിപാടി വേണ്ട , ഞാനില്ല എന്ന് . ഞാന്‍ ഒരുത്തനേയും ഫോണ്‍ ചെയ്യാന്‍ പോയില്ല കാരണം എനിക്കതിന്റെ ആവശ്യം ഉണ്ടെന്നു തോന്നിയില്ല .ആവശ്യത്തിനും അനാവശ്യത്തിനും പലപ്പോഴും പലരെയും വിളിച്ചിട്ടുണ്ട് . ഇന്നലെ മനഃപൂര്‍വ്വം വിളിച്ചില്ല അത്രതന്നെ .

  18. ബീരാന്‍ കുട്ടി said...

    ചേച്ചി ഇടക്ക് വന്ന് കമന്റുമെന്ന് പ്രതീക്ഷിച്ചില്ല. ഈ അനിയനോട് ക്ഷമിക്കുക.

    അനില്‍, ജോ, നാട്ടുകാരന്‍, ഫൈസല്‍,
    മീറ്റ് തിരുമാനിച്ച അന്ന് മുതല്‍, ഇന്നലെ വൈകുന്നേരം വരെ, ഹ്ര്‌ദയമിടിപ്പോടെ മീറ്റിന്റെ വിവരങ്ങള്‍ അരിയുവാന്‍ കാത്തിരുന്നത് ബീരാന്‍ മാത്രമല്ല.

    നിങ്ങള്‍ ആര്‍ക്കും ഒന്നിനും വാക്ക് കൊടുത്തിട്ടില്ല. പക്ഷെ ബഹുഭൂരിപക്ഷം ബ്ലോഗര്‍മാരും നിങ്ങളോട് അദ്യര്‍ഥിച്ചിരുന്നു അപ്‌ഡേറ്റ് ചെയ്യണെ എന്ന്, അതിന്, പല ബ്ലോഗിലുമുള്ള പല കമന്റുകളും സാക്ഷി.

    മാണിക്യാമ്മ, കാനഡയില്‍നിന്നു വിളിച്ചത്, അനില്‍ അപ്പിയിട്ടോ എന്നറിയനല്ല, നാട്ടുകാരാന്‍ നാട്‌ വിട്ടോ എന്നറിയാനുമല്ല. മറുനാട്ടില്‍ താമസിക്കുന്ന, ബഹുഭൂരിപക്ഷം ബ്ലോഗര്‍മാരും ബ്ലോഗുകള്‍ മുഴുവന്‍ അരിച്ച്‌പൊറുക്കുകയായിരുന്നു ഇന്നലെ. എവിടെയെങ്കിലും വിവരങ്ങളുണ്ടോ എന്ന് പലരും ചോദിക്കുന്നത്‌കേട്ടു.

    അട്ടപാടിയിലെ ആദിവാസികള്‍ ബ്ലോഗ് മീറ്റ് നടത്തിയാല്‍ പോലും, അവര്‍ അത് ലൈവായിട്ട് അപ്ഡേറ്റ് ചെയ്യും. നെറ്റ് കണക്ഷനില്ലാത്ത ഒരു സ്ഥലത്താണ് ബ്ലോഗ് മീറ്റ് സംഘടിപ്പിച്ചതെന്ന് പറയാന്‍ നാണമില്ലെ.

    പലരും കാട്‌ കയറുന്നു, അത് വേണ്ട.

    ശരീരം ഇവിടെയാണെങ്കിലും, മനസ്സ്‌കൊണ്ട്, മറുനാട്ടില്‍കഴിയുന്ന ഞങ്ങളോക്കെ ചെറായി കടപ്പുറത്തുണ്ടായിരുന്നു. അതിനുള്ള എറ്റവും വലിയ തെളിവാണ്, നിലക്കാതെ നിങ്ങള്‍ക്ക് ലഭിച്ച ഫോണ്‍ കോളുകള്‍. എന്നിട്ടും എന്റെ അക്ഷരങ്ങളെ കീറിമുറിച്ച്, പോസ്റ്റ്‌മോര്‍ട്ടംചെയ്യാനുള്ള വ്യഗ്രതയാണ് പലര്‍ക്കും.

    ഫൈസല്‍, 4-5 പ്രാവശ്യം വിളിച്ചെന്ന് പറഞത് കായി മുടക്കിയാണെന്നറിഞ്ഞു. അതിന് കഴിയാത്തവര്‍, പൂവ് മുടക്കിയാല്‍ വിവരം കിട്ടുമോ? ഫൈസല്‍ ഇനിയും കിണറ്റില്‍ തന്നെയാണ്, കരകയറൂ‍.

    അനിലിനെയും, ജോയെയും നാട്ടുകാരനെയും ബീരാന്‍ വെല്ല്‌വിളിക്കുന്നു. ഇന്നലെ, ബ്ലോഗ് മിറ്റിന്റെ അപ്‌ഡേറ്റ് പ്രതീക്ഷിച്ച്, ബ്ലോഗര്‍മാരില്‍ ബഹുഭൂരിപക്ഷവും കാത്തിരുന്നില്ലെന്ന് തെളിയിച്ചാല്‍, ബീരാന്‍ ഈ ബ്ലോഗെഴുത്ത് നിര്‍ത്തും. മറിച്ച്, വെര്‍ച്ച്യുലായി ഈ മിറ്റില്‍ പങ്കെടുക്കണമെന്നാഗ്രഹിച്ച ബ്ലോഗര്‍മാരെ അവഗണിച്ചതിന്, സംഘാടകര്‍ പരസ്യമായി മാപ്പ് പറയുമോ?????

    നിങ്ങള്‍ മുന്നും, ആണാണെങ്കില്‍, ബ്ലോഗര്‍മാര്‍ക്കിടയില്‍ ഒരു വോട്ടെടുപ്പ് നടത്തു അനില്‍. ബാക്കി എന്നിട്ട്.

  19. ബീരാന്‍ കുട്ടി said...

    ശ്രീ,
    ചിലവ്‌ കൂട്ടണമെന്നോ, എല്ലാവരും ബുദ്ധിമുട്ടണമെന്നോ ഞാന്‍ അഗ്രഹിക്കുന്നില്ല. അറ്റ് ലീസ്റ്റ്, എല്ലാവരും എത്തി, മീറ്റ് തുടങ്ങി, ഇപ്പോള്‍ ഇതാണ്, ഇവിടെ പ്രശ്നങ്ങള്‍ ഒന്നുമില്ല, എന്ന് ഒരു മണിക്കുറില്‍ ഒരു കമന്റ്, അത്രയെങ്കിലും പ്രതീക്ഷിച്ചത് തെറ്റായോ?.

  20. ബീരാന്‍ കുട്ടി said...

    മനോജ്,

    ബ്ലോഗ് മീറ്റ് അപ്ഡേറ്റ് എന്നാല്‍, മീറ്റ് കഴിഞ്ഞ്, ഫോട്ടൊകളും വിവരങ്ങളും ഗ്രീന്‍ റൂമില്‍ കൊണ്ട്‌വന്ന്, അളന്ന് മുറിച്ച്, കേന്ദ്രമന്ത്രിസഭയുടെ അനുമതി ലഭിച്ചശേഷം മാത്രം, എതാനും മാസങ്ങള്‍ക്കുള്ളില്‍, ബൂലോകരെ അറിയിക്കുന്ന എര്‍പ്പാടാണ്. ഈ നിര്‍വചനം കണ്ട്‌പിടിച്ച നാട്ടുകാര്‍ക്ക് അഭിനന്ദനംസ്.

  21. ബീരാന്‍ കുട്ടി said...

    ചെറായ് ബ്ലോഗ് മീറ്റ് വന്‍ വിജയമാക്കിയതിന്റെ മുഴുവന്‍ ക്രേഡിറ്റും ബെര്‍ളിക്കും, കാപ്പുവിനും സ്വന്തം.

    നിരക്ഷരന്‍, അക്ഷരങ്ങള്‍ കൂട്ടിവായിച്ചാല്‍ ബ്ലോഗാവില്ല. ഇത്തിരി കോമണ്‍ സെന്‍സും വേണം. ദേഷ്യം തീര്‍ക്കാന്‍, ബീരാന്‍ ഇവിടെതന്നെയുണ്ട്.

    ഹാറ്റ്സ് ഒഫ് യൂ ബെര്‍ളി അന്‍ഡ് കാപ്പൂ.

    ഈ മീറ്റ് ഒരു വന്‍ സംഭവമാക്കിയതില്‍ നിങ്ങളുടെ പങ്ക് വളരെ വലുതാണ്.

  22. Rakesh R (വേദവ്യാസൻ) said...

    ഒരു സുനാമിക്ക്‌ മുന്‍പേയുള്ള ശാന്തതയാണ് ബീരാനേ... വളരെ ദീര്‍ഘമായി മീറ്റ് വിശേഷങ്ങള്‍ പോസ്റ്റുകളായി കൂട്ടുകാര്‍ക്ക് മുന്നിലെത്തിക്കാന്‍ ഈയുള്ളവന്‍ ഉള്‍പ്പെടെ എല്ലാവരും ഒരുങ്ങുകയാണ്.
    പിന്നെ വളരെ ആവേശത്തോടെയും തിരക്കോടെയും പങ്കെടുത്തതിനാല്‍ എല്ലാം ലൈവാക്കാന്‍ പറ്റാത്തതാകാം. ഓണ്‍ലൈനാക്കാന്‍ സമയം ചിലവിട്ട് , അവസാനം മറ്റുള്ള എന്തെലും ഒരു വീഴ്ച പറ്റിയാല്‍ അതും ആഘോഷമാക്കാന്‍ കാത്തിരിക്കുന്നവരെക്കുറിച്ചും ഓര്‍ക്കണം

  23. ബീരാന്‍ കുട്ടി said...

    വെദ വ്യാസന്‍,
    മതി, സന്തോഷമായി, അടുത്തമാസമെങ്കിലും വിവരങ്ങള്‍ തരണെ !!!

    ആരെ പേടിച്ചാണ് നിങ്ങളീ ഒടിയോളിക്കുവാന്‍ ശ്രമിക്കുന്നത്. ആരും ഒന്നിലും കുറ്റങ്ങളും കുറവുകളും പറഞില്ല, പറയില്ല. പറയും എന്ന് മുന്‍‌കുട്ടി കാണുവാനുള്ള വ്യഗ്രത.....

    ഓടിയോളിക്കുവാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ക്ക് ഈ ലോകം മതിയാവില്ല സുഹ്ര്‌ത്തെ.

    ചെത്തി മിനുക്കി തരുന്ന പോസ്റ്റുകള്‍ വന്ന് തുടങ്ങി. 24 മണിക്കുറിന്‍ ശേഷം. കേരളത്തില്‍ ഇന്റെര്‍നെറ്റും ഹൈടെക്കും ഇപ്പോഴും കാളവണ്ടിയില്‍ തന്നെയാണോ????

  24. Unknown said...

    പിന്നേയ്...ബ്ലോഗ് മീറ്റിങ്ങ് എന്ന് പറഞ്ഞാല്‍‍ ലോക രാഷ്ട്രങ്ങളുടെ ഉച്ചകോടിയല്ലേ..ലൈവ് ഷൂട്ട് BBC/CNN ല്‍‍ കൊടുക്കാന്‍‍‍.

  25. ബീരാന്‍ കുട്ടി said...

    കോഴീ,
    സ്വന്തമായി ഒരു ചാനല്‍ തുടങ്ങണമെന്നോന്നും ഞാന്‍ പറഞില്ലല്ലോ. ഉവ്വോ.

    ഉച്ചക്കുള്ള കോടിയേക്കാള്‍, ഒരു സാധ ബ്ലോഗറായ ബീരാന് ഈ മീറ്റ് വലുതായി തോന്നി.

    കാപ്പു, ഇപ്പോള്‍ കിട്ടിയ വിവരമനുസരിച്ച്, ചെറായിയില്‍ നല്ല സ്പീഡുള്ള ഡി.എസ്.എല്‍ കണക്ഷനുണ്ട്. ദി സെം റീസോര്‍ട്ട്.

    നെറ്റിലെന്നോ, കണക്ഷനില്ലെന്നോ പറഞ്ഞ്, സംഘാടകര്‍ കൈ കഴുകരുത്.

  26. രഞ്ജിത് വിശ്വം I ranji said...

    ബീരാങ്കുട്ടീ... ഇത്രയും കഷ്ടപ്പെട്ടു ഒരു കൂട്ടായ്മ സംഘടിപ്പിച്ച ബൂലോക ബ്ലോഗര്‍മാരെ ഒന്നു അഭിനന്ദിച്ചതിനു ശേഷം മതിയായിരുന്നു അത്രയ്ക്കു നിര്‍ബന്ധമാനെങ്കില്‍ ഈ വിമര്‍ശനം..
    നല്ലതു ചെയ്യുന്നവരെ വിമര്‍ശിക്കാന്‍ നല്ല എളുപ്പമാണു... നാട്ടിലെത്തിയതിനു ശെഷം നിങ്ങളും ഒരു മീറ്റ് സംഘടിപ്പിക്ക് .. ലൈവായി...

  27. Spider said...

    ബീരാന്‍കുട്ടി , ആവേശവും ഉദ്ദേശ്യവും മനസിലായി !!!

    സംഘാടകരുടെ മാത്രമല്ല പലരുടെയും ലിംഗ പരിശോധന നടത്താന്‍ ഇനി തോന്നും.

    കാരണം ഇപ്പോള്‍ ഈ കാര്യങ്ങളൊക്കെ കോടതി അന്ഗീകരിച്ച്തിരിക്കുകല്ലേ ? പക്ഷെ നാണക്കേടാണ് കേട്ടോ,ശിക്ഷ കിട്ടില്ലെന്നെ ഉള്ളൂ .....

    ആവശ്യത്തിന് കമന്റും ഹിറ്റും ഒക്കെ കിട്ടിയില്ലേ ? എന്തെങ്കിലും അതൃപ്തി തോന്നുന്നുണ്ടെങ്കില്‍ അവരുടെ തന്തക്കു വിളിച്ചാല്‍ ഇനിയും കൂടുതല്‍ കിട്ടും. കാരണം ഗുരു അതൊക്കെയല്ലേ പഠിപ്പിച്ചു തന്നിരിക്കുന്നത്.

  28. Anonymous said...

    ഇതൊരു ട്രെൻഡ് ആണ്. അതായത് ഒന്നു വിമര്‍‍ശിക്കുക, ജനശ്രദ്ധ പിടിക്കുക. ഹിറ്റ് വാരുക. സിമ്പിള്‍‍. പ്ക്ഷേ സമയം നോക്കി കളിക്കണമെന്ന് മാത്രം.

    അല്ലാതെ ഒരു സൌഹൃദ മീറ്റിലെ വെവരങ്ങള്‍‍‍ ഈ അണ്ണനെയും അണ്ണന്‍‍ പറയുന്ന അരിച്ചു പെറുക്കുന്നവന്‍‍മാരെയും തല്‍സമയം ബ്ലോഗ് മീറ്റില്‍‍ എന്തു സംഭവിച്ചു എന്നാറിയിക്കാന്‍‍ എല്ലാവരും ലാപ്ടോപ്പും കൊടച്ചക്രവും എന്തി വരണം പോരാ ഇന്റര്‍നെറ്റ് കണക്ഷനും എടുത്ത് അണ്ണനെ കമന്റടിച്ചറിയിക്കണം.
    തള്ളേ എന്തോന്നാ ഈ അസുഖത്തിന് പറയാ..
    അത്രയധികം വിഷമിച്ചിരിക്യാ അണ്ണന്‍‍ ആ വെവരമോന്നും അറിയാഞ്ഞിട്ട്.

    ഈ വിവരക്കേടിന് ഇവിടെ മറുപടി പറയുന്നവരെ കൊഞ്ഞനം കുത്തുക .. നല്ല തമാശ.

    ഇത്തരം തറ പോസ്റ്റുകളെ ആ നിലവാരത്തിലും ഗൌരവത്തിലും കാണേണ്ട കാര്യമേയുള്ളൂ.

    250 രൂപയുടെ പേരില്‍‍ ഇവിടെ അടി തീര്‍ന്നിട്ടില്ല, അവിടെയാണ് പിന്നെ -ന്റെ ഒരു ബ്രോഡ്ബാന്റും തേങ്ങാക്കൊലയും...

    (ലേറ്റസ്റ്റ് ന്യൂസ്: ബ്ലോഗ് മീറ്റില്‍‍ വെച്ച് അമേരിക്കന്‍‍ പ്രസിഡന്റിനെ ഇമ്പീച്ച് ചെയ്യാന്‍‍ തീരുമാനിച്ചതായി വാര്‍‍ത്ത.)

  29. Lathika subhash said...

    പോരായ്മകൾ ക്ഷമിക്കുക.

  30. ബീരാന്‍ കുട്ടി said...

    ലതി ചേച്ചി,
    ചെറായ് ബ്ലോഗ് മീറ്റിന് പോരായ്മകള്‍ ഒന്നും വന്നില്ലല്ലോ. മാത്രമല്ല, തന്റേടത്തോടെയും, വൈദഗ്ത്യത്തോടെയും, പ്രൌഡമായ ഒരു ആഘോഷമാക്കുവാന്‍ നിങ്ങളോക്കെ ഒരുപാട്‌ പ്രയത്നിച്ചു എന്നുമറിയാം.

    മീറ്റിന്റെ തത്സമയ വിവരങ്ങള്‍ എനിക്ക് കിട്ടുന്നുണ്ടായിരുന്നു ചേച്ചി. അതെന്റെ ആവേശംകാരണം സംഘടിപ്പിച്ചതാണ്. പക്ഷെ, പല ബ്ലോഗര്‍മാരും നെറ്റുകളിലൂടെ വിവരങ്ങളന്വേഷിച്ച് ഓടിനടക്കുന്നത് കണ്ടപ്പോള്‍, സങ്കടം തോന്നി, ആ വിഷമത്തില്‍, എന്റെ ശൈലിയില്‍ ഇങ്ങനെ ഒരു പോസ്റ്റിട്ടു.

    ഈ പോസ്റ്റ്, ചെറായ് ബ്ലോഗ് മീറ്റ് സംഘടിപ്പിച്ചവരെയോ, അതിന് നേത്ര്‌ത്വം നല്‍ക്കിയവരെയോ, വളണ്ടിയേഴ്സിനെയോ വേദനിപ്പിച്ചെങ്കില്‍, ഞാന്‍ നിര്‍വ്യാജ്ജം മാപ്പ് ചോദിക്കുന്നു. (ഈ ചേച്ചിടെ ഒരു കാര്യം, ഇപ്പോ, സത്യത്തില്‍ എനിക്കാ സങ്കടമായത്)

    കുമ്പിനിട്ടിടിക്കാന്‍ അഗ്രഹിക്കുന്നവര്‍ക്കായി, ജൂലൈ 30-ന്‌ ഞാന്‍ എറണാകുളത്തുണ്ടാവും. ഒരു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം. അഗ്രഹമുള്ളവര്‍ അറിയിക്കുക.

    ചേച്ചി, മുകളിലെ രണ്ട് കമന്റുകള്‍ക്ക് മറുപടി പറയാനുള്ള സവകാശം പോലും തന്നില്ലല്ലോ.

  31. Sakkeer Husain said...

    ചെറായിക്കാര്‍ക്ക് പോലും അറിയില്ല അങ്ങ്ഗിനെ ഒരു മീറ്റ്?????????? 72+ 7200 = 7183

  32. ജോ l JOE said...

    ബീരാന്‍ കുട്ടി,
    മേല്‍പറഞ്ഞ ചില ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ തല്‍ക്കാലം ഉത്തരമില്ല.
    പക്ഷെ ഒരു കാര്യം വ്യക്തമായി അറിയിച്ചു കൊള്ളട്ടെ. തീര്‍ത്തും നയപരമായ ഒരു നിയമാ വലിക്കുള്ളില്‍ നിന്നുകൊണ്ടാണ് മീറ്റ്‌ സംഘാടകര്‍ പ്രവര്‍ത്തിച്ചത്. ഓരോരുത്തര്‍ക്കും ഓരോ പണി ഏല്‍പ്പിചിട്ടുണ്ടായിരുന്നു. മീറ്റിനെ ക്കുറിച്ചുള്ള വിവരങ്ങളുടെ ആദ്യ പോസ്റ്റ്‌ സംഘാടക സമിതിക്കുവേണ്ടി പോസ്റ്റ്‌ ചെയ്യാന്‍ മണിയെ ഏല്‍പ്പിച്ചു. കാരണം ഏറ്റവും അടുത്ത ബ്ലോഗര്‍ അദ്ദേഹം ആയിരുന്നു. അത് അദ്ദേഹം വൃത്തിയായി ചെയ്തു.
    അതെ പോലെ ഓരോരുത്തര്‍ക്കും ഓരോ കാര്യങ്ങള്‍ ഏല്‍പ്പിച്ചു കൊടുത്തിരുന്നു. അതെല്ലാം അവര്‍ ഭംഗിയാക്കി ചെയ്തു. ഈ തിരക്കിനിടയില്‍ പോസ്റ്റുകള്‍ പബ്ലിഷ് ചെയ്യാനുള്ള സാവകാശം ആര്‍ക്കും കിട്ടിയില്ല. മീറ്റു കഴിഞ്ഞു എല്ലാവരും പോകുമ്പോള്‍ , ഞങ്ങള്‍ സംഘാടകര്‍ ഏകദേശം എട്ടു മണിയോളം ആയി പല ബാധ്യതകളും തീര്‍ത്തു മടങ്ങിയപ്പോള്‍ ‍. മീറ്റിനെ ക്കുറിച്ച് സംഘാടകര്‍ക്ക് ഒന്നും ഒളിക്കെണ്ടാതായി ഇല്ല. കാരണം പകല്‍ പോലെ സത്യം എന്നതിന് സാക്ഷിയായി അത്രയും ബ്ലോഗര്‍ മാര്‍ അവിടെയുണ്ടായിരുന്നു.
    പിന്നെ ഞങ്ങള്‍ സംഘാടനം ചെയ്ത പരിപാടി ഞങ്ങള്‍ തന്നെ പൊക്കി പറഞ്ഞു പബ്ലിസിടി നല്‍കേണ്ട എന്നാ തീരുമാനവും ഞങ്ങള്‍ക്കുണ്ടായിരുന്നു എന്ന് തന്നെ കൂട്ടിക്കോളൂ. പിന്നെ മീറ്റ്‌ വിജയമാണോ പരാജയമാണോ എന്ന് പറയേണ്ടി ഇരുന്നത് ഞങ്ങളല്ല ഇതില്‍ പങ്കെടുത്തവര്‍ ആണ്. വിശദീകരണം തൃപ്തിയായിക്കാനും എന്ന് കരുതുന്നു.
    ഞാന്‍ എറണാകുളത്ത്‌ ആണ് താമസം . കാണാന്‍ താല്പര്യമുണ്ടെകില്‍ വരുമ്പോള്‍ വിളിക്കുക. 9447326743

  33. ബീരാന്‍ കുട്ടി said...

    ജോ, ഒരിക്കല്‍‍ കൂടി ഞാന്‍ വ്യക്തമാക്കുന്നു. ഞാനൊരു പ്രവാസിയാണ്, എഴാം കടലിനിക്കരെയിരുന്ന്, വെര്‍ച്യുലായി ആ മഹാസംഗമത്തില്‍ പങ്കെടുക്കണം എന്നാഗ്രഹിച്ചു പോയി. അതിനുള്ള കഴിവും, വൈദഗ്ത്യവും നിങ്ങളില്‍ എല്ലാവര്‍ക്കുമുണ്ടെന്നും എനിക്കറിയാം. എന്നെ പോലെ, കമന്റിലൂടെയെങ്കിലും ആ ചരിത്ര മുഹൂര്‍ത്തതിന് സാക്ഷികളാക്കുവാന്‍ കാത്തിരുന്നവര്‍ നിരവധിയാണ്. ഞങ്ങളെ നിരാശരാക്കി സംഘാടകര്‍. അതല്ല, അവിടെകൂടിയവര്‍ മാത്രമാണ് മലയാള ബ്ലോഗികള്‍ എന്ന തോന്നലുണ്ടോ?.

    സ്വപ്നത്തിലെങ്കിലും അവിടെവരാന്‍ കൊതിച്ചവരുടെ അവകാശത്തെ നിഷേധിക്കരുതായിരുന്നു.
    ----
    ബിസിനസ്സ് ടൂറാണെന്ന മുന്‍‌കൂര്‍ ജാമ്യം ഞാന്‍ എടുക്കുന്നു. പരമാവധി ശ്രമിക്കാം എന്ന വാക്കും തരുന്നു. :)

    തിരമാലകള്‍ കൊണ്ട് പോയ ലാപ്പ് തിരിച്ച്‌വന്നൂ എന്ന് കരുതുന്നു.

  34. ബീരാന്‍ കുട്ടി said...

    മുകളിലുള്ള വെല്ലുവിളിയില്‍ ഞാന്‍‌തന്നെ തോല്‍ക്കും എന്ന ബോധ്യതില്‍, ആ വെല്ലുവിളി നിരുപാധികം പിന്‍‌വലിച്ചിരിക്കുന്നു.

    ഒരാഗ്രഹം തോന്നിയതിന്, ഞാന്‍ ഇങ്ങനെ പുലിവാല് പിടിക്കുമെന്ന് കരുതിയില്ല.

  35. ജോ l JOE said...

    ബീരാന്‍കുട്ടി, പങ്കെടുക്കാത്തവരെ കാണിക്കുവാന്‍ ഉദ്ദേശിച്ചു ഒരു വീഡിയോ ചിത്രാകരിച്ചിട്ടുണ്ട്. അത് ഉടന്‍ വരും. ഇതിനൊക്കെ സമയം ആവശ്യമുള്ള പരിപാടികള്‍ ആണ്. വെബ്‌ കാസ്റ്റ് ചെയ്യാനുള്ള സാങ്കേതികത്വം എന്റെ അടുത്ത് ഉണ്ട് . ഇത്രയ്ക്കും ആകാംക്ഷ ഭരിതനായിരുന്നു താങ്കളെങ്കില്‍ , അതിനുള്ള ചെലവ് സ്പോന്‍സര്‍ ചെയ്തിരുന്നുവെങ്കില്‍ അങ്ങനെ ആക്കുമായിരുന്നു. (മീറ്റില്‍ ചില സ്പോസര്ഷിപ്പുകള്‍ സ്വയമേവ ഉണ്ടായി എന്നറിയിക്കട്ടെ. )

  36. ബീരാന്‍ കുട്ടി said...

    ജോ,
    മീറ്റ് തുടങ്ങുന്നതിനും മുന്‍പെ, തിയതി നിശ്ചയിക്കുന്നതിനും മുന്‍പെ തന്നെ, കമന്റിലൂടെ പലരും പലവട്ടം പറഞിട്ടുണ്ട്, വിവരങ്ങള്‍ അപ്പപ്പോള്‍ അറിയിക്കണെ എന്ന്.
    അതിനുള്ള ചിലവ് വഹിക്കുവാന്‍ ഞാന്‍ തയ്യറാവുമായിരുന്നു ജോ. മാത്രമല്ല, ഒരു ലൈവ് കമന്റ് ഫീഡുകള്‍ക്ക് അത്രവലിയ ചിലവില്ലെന്നും ഞാന്‍ കരുതി. അതെന്റെ തെറ്റ്.

    ലാപ്പും, ക്യാമറയും നെറ്റും ചെറായിയില്‍ ഉണ്ടായിരുന്നു എന്നത് സത്യമല്ലെ. സമയകുറവ് ഉണ്ടായിരുന്നു എന്ന് ഞാന്‍ ഇന്ന് സമ്മതിച്ചാല്‍ തന്നെ, നാളെമുതല്‍ വരാന്‍പൊകുന്ന പോസ്റ്റുകള്‍കണ്ട്, അത് സമ്മതിക്കണമെന്നില്ല.

    അവസാനമായി, ഇനിയെങ്കിലും ഈ സ്വപ്നജീവികളെക്കുറിച്ച് ചിന്തിക്കുക. നാടിന്റെ സ്പന്ദനത്തിനായി കാതോര്‍ത്തിരിക്കാന്‍ മാത്രം വിധിക്കപ്പെട്ട ജന്മങ്ങളെ.

    രണ്ട് ചേച്ചിമാര്‍ ഇടക്ക്‌വന്ന് ചാടിയത് കാരണം, മനസ്സ് മുഴുവന്‍ തുറക്കുവാന്‍ കഴിഞില്ലെന്ന സങ്കടത്തോടെ, ഹാപ്പി ബ്ലോഗിങ്ങ്

  37. Faizal Kondotty said...

    ബീരാന്കുട്ടിക്ക ,സാരമില്ല വിട്ടേരെ, അവര്‍ക്ക് സമയം കിട്ടാത്തത് കൊണ്ടല്ലേ ..മാത്രമല്ല എപ്പോ ദേ ധാരാളം പോസ്റ്റുകള്‍ വന്നു കൊണ്ടിരിക്കുന്നു മീറ്റിയവരുടെ സന്തോഷത്തിലും മീറ്റാന്‍ കഴിയാത്തവരുടെ ദുഖത്തിലും നമുക്ക് ഒരു പോലെ പങ്കു ചേരാം
    ഇക്കയുടെ വേദനയില്‍ പങ്കു ചേര്‍ന്ന് കൊണ്ട് തന്നെ,
    മീറ്റാത്തവര്ക്കും തന്നാലായത്‌ "ചെറായി"യില്‍ നഷ്ടമായത്

  38. ഞാന്‍ ആചാര്യന്‍ said...

    മീറ്റ് വിവരങ്ങള്‍ അപ്പപ്പോള്‍ അറിയണമെന്ന് പങ്കെടുക്കാന്‍ പറ്റാത്തവര്‍ ആഗ്രഹിച്ചു പോയത് തെറ്റാണോ? പങ്കെടുക്കാന്‍ ഭാഗ്യമില്ലാത്തവര് അങ്ങനെ ആകാംക്ഷ പ്രകടിപ്പിച്ചപ്പോള്‍ പങ്കെടുത്ത ബ്ലോഗര്‍മാരില്‍ പലരും അത് ഇഷ്ടപ്പെടാത്തതു പോലെ ഇവിടെ കമന്‍റ് നല്‍കുന്നത് എന്താണ്? എല്ലാ സാധ്യതകളുമുള്ള ന്യൂ മീഡിയമായ ബ്ലോഗ് സംബന്ധിച്ചുള്ള ഒരു സംഗതി അറിയാന്‍ ബ്ലോഗ് തന്നെ നോക്കുന്നതിനു പകരം ഫോണ്‍ വിളിക്കണമെന്നു വരുന്നതിനോട് യോജിക്കുന്നില്ല. മീറ്റ് പോസ്റ്റുകള്‍ പ്രതീക്ഷിച്ച് അഗ്രിഗേറ്ററുകള്‍ അപ്ഡേറ്റ് ചെയ്ത് ഇന്നലെ മുഴുവന്‍ സമയം കളഞ്ഞ, ലോകത്തിന്‍റെ പലഭാഗത്തും ഇരിക്കുന്ന മലയാളബ്ലോഗര്‍മാരും ഈ ബൂലോകത്തിന്‍റെ ഭാഗം തന്നെയാണ്

  39. ഗ്രീഷ്മയുടെ ലോകം said...

    ബീരാന്‍ കുട്ടി,
    ബ്ളോഗ് മീറ്റിന്റെ തത്സമയ വിവരങ്ങള്‍ അറിയാന്‍ കാത്തിരുന്ന് നിരാശനായ ഒരാളെന്ന നിലയ്ക്ക് താങ്കളുടെ വികാരപരമായ പ്രകടനം ന്യായീകരിക്കത്തക്കതു തന്നെയാണ്. എന്നാല്‍ ലൈവ് അപ് ഡേറ്റ് എന്ന പരിപാടി അജന്‍ഡയില്‍ ഇല്ലായിരുന്നു എന്നും സമയക്കുറവു മൂലം അതിനു ശ്രമിച്ചില്ല എന്നുമുള്ള ക്ഷമാപണം താങ്കള്‍ക്ക്സ്വീകരിക്കാവുന്നതല്ലേയുള്ളൂ. ഇനി താങ്കള്‍ ആരോപിച്ചതു പോലെ എന്തങ്കിലും ദുരുദ്ദേശങ്ങള്‍ ഈ പരിപാടിയുടെ സംഘാടകര്‍ക്കോ മറ്റോ ഉണ്ടായിരുന്നുവെങ്കില്‍ അത് ഉടനേ തന്നെ വെളിച്ചത്തു വരികയും ചെയ്യും അത്രയും സമയം ക്ഷമിച്ചുകൂടേ?
    ഇനിയും മീറ്റുകള്‍ നടത്താന്‍ ഉദ്ദേശിക്കുന്നവര്‍, ബീരാന്‍ കുട്ടിക്ക്, അല്ലെങ്കില്‍ മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാത്ത മറ്റു ബ് ളോഗര്‍മാര്‍ക്ക് വേണ്ടി ഒരു ലൈവ് അപ് ഡേറ്റ് സംവിധാനത്തിനു ശ്രമിക്കേണ്ടതാണ്.

  40. yousufpa said...

    കള്ളം പ്രചരിപ്പിക്കാതെ ബീരാന്‍ കുട്ടീ..

    ഞാനിന്നലെ ഹരീഷുമായി സംസാരിച്ചിരുന്നുവല്ലോ...

    സന്തോഷം കൊണ്ട് അദ്ദേഹത്തിന് പറയാന്‍ വാക്കുകളില്ലായിരുന്നു.

  41. അനില്‍@ബ്ലോഗ് // anil said...

    ബീരാന്‍ കുട്ടി,
    വീണ്ടും ഈ വഴി വരണ്ടെന്ന് കരുതിയതാ, പക്ഷെ താങ്കള്‍ ആത്മാര്‍ത്ഥതയോടെ ഇട്ട പോസ്റ്റാണെന്ന് ആണയിട്ടു പറയുന്ന സ്ഥിതിക്ക് ചില കാര്യങ്ങള്‍ കൂടി പറയാം.

    ഈ ബ്ലോഗ് മീറ്റിന് ലൈവ് പോസ്റ്റ് എന്നൊരു അജണ്ട വോളണ്ടീയര്‍ ടീമിനുണ്ടായിരുന്നില്ല. സാധാരണ മീറ്റില്‍ പങ്കെടുക്കുന്ന ആരെങ്കിലുമാണ് അത് ചെയ്യുക. തൊടുപുഴ മീറ്റില്‍ ശിവനും സരിജയും ഞാനും കൂടിയാണ് അത് ചെയ്തത്. അവിടെ നെറ്റ് കണക്ഷന്‍ ശരിയാവാഞ്ഞ് റിലയന്‍സ് കടക്കാരെ വീട്ടില്‍ പോയി വിളിച്ചു കൊണ്ട് വന്ന് പുതിയ ഫോണ്‍ കൊണ്ടുവന്നായിരുന്നു കണക്റ്റ് ചെയ്തത്. പക്ഷെ ഫലല്‍ അപ്ലോഡ് ചെയ്യാനുള്ള സേര്‍വര്‍ വലിയ ഫയലുകള്‍ സ്വീകരിക്കാതെ ഹാങ് ആയതിനാല്‍ വളരെ കുറച്ച് ഫോട്ടോകളെ അയക്കാനായുള്ളൂ. ബാക്കി ഫോട്ടൊ ചിലര്‍ക്ക് മെയിലായയച്ച് അവര്‍ പുറമെ നിന്ന് ബ്ലോഗറില്‍ അപ്ലോഡ് ചെയ്യുകയാണുണ്ടായത്.

    നിലവില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുള്ളതിനാല്‍ ആകെയുള്ള ഞങ്ങള്‍ നാലഞ്ച് ആള്‍ക്കാര്‍ക്ക് ഇത്തവണ ഇതിനു സമയമുണ്ടാവില്ല എന്നതിനാലാണ് ലൈവ് പരിപാടി ഔദ്യോഗികമായി വേണ്ട എന്ന് വച്ചത്. ശിവനും സരി‍ജയും വന്നാല്‍ ഒരു പക്ഷെ അവര്‍ ചെയ്തേനെ, പക്ഷെ ശിവന്റെ അച്ഛന്‍ സുഖമില്ലാതെ കിടക്കുകയായിരുന്നു, അതിനാല്‍ തന്നെ ആ ദമ്പതികള്‍ക്ക് പങ്കെടുക്കാനായില്ല.
    ഡോക്ടര്‍ നാസ് ലാപ് ടോപ്പുമായാണ് വന്നതെന്ന് അറിയാനായെങ്കിലും എന്തെങ്കിലും സഹാ‍യമോ ചിത്രങ്ങളോ വേണമെന്ന് അവര്‍ പറഞ്ഞുമില്ല. ഒരു പാട് ആളുകള്‍ വിളിക്കുന്നുണ്ടായിരുന്നു, കുഞ്ഞന്‍ അപ്ദേറ്റുകള്‍ ഇടുന്നുണ്ടായിരുന്നു എന്നീ കാരണത്താല്‍ ഇങ്ങനെ ഒരു കുരിശ് ചുമക്കേണ്ടി വരും എന്ന് പ്രതീക്ഷിച്ചുമില്ല.

    പങ്കെടുത്ത ആളുകള്‍ എല്ലാം വളരെ ദൂരെ നിന്നും , പ്രത്യേകിച്ച് ദുബായ് പോലുള്ള നഗരത്തിലെ ബ്ലോഗേഴ്സിനെയും മറ്റും താരതമ്യം ചെയ്യുമ്പൊള്‍ ,വന്നവരായതിനാല്‍ ഇന്നലെ വൈകിട്ടത്തേക്ക് ആര്‍ക്കും നെറ്റ് അക്സസ് ചെയ്യാന്‍ സാധിച്ചുമില്ല. നാട്ടുകാരനായ മണി ഇന്നു രാവിലെ പോസ്റ്റിട്ടല്ലോ.

    മറ്റു മീറ്റുകളില്‍ നിന്നും വ്യത്യസ്ഥമായി മുഴുവന്‍ പരിപാടികളും വീഡിയോ റെക്കോഡ് ചെയ്തു ഇവിടെ. അതും ജോയും കൂട്ടരും ഒരു സേവനം എന്ന നിലയില്‍ ചെയതതെന്നത് അതിന്റ്റെ മാറ്റ് കൂട്ടുന്നു. പക്ഷെ എഡിറ്റിങും മറ്റും കഴിഞ്ഞെ അത് ശരിയാവൂ എന്ന് അറിയാത്തവരല്ല ബ്ലോഗേഴ്സ് എന്നാണ് ഞാന്‍ കരുതുന്നത്. ഇനി അത് എങ്ങിനെ ബൂലോകരില്‍ എത്തിക്കും എന്നാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്.
    ഇത്രയും വിശദീകരണങ്ങള്‍ കൂടി ഇടുന്നു, ഇതു വായിക്കുന്ന മാന്യ ബോഗര്‍മാരുടെ അറിവിലേക്ക്.

    താങ്കള്‍ക്ക് എല്ലാവിധ ആശംസകളു,

  42. ബീരാന്‍ കുട്ടി said...

    യൂസുഫ്പ,
    ഇപ്പോ ഉറങ്ങിയെണീറ്റ് വരികയാണോ?

  43. ബീരാന്‍ കുട്ടി said...

    കള്ളം പ്രചരിപ്പിക്കാനും, നല്ല നിലയില്‍ നടന്ന ബ്ലോഗ് മീറ്റിന്റെ കുറ്റങ്ങളും കുറവുകളും ഗവേഷണം നടത്തി കണ്ട്‌പിടിക്കാനുമാണ് ബീരാന്‍ ഈ പോസ്റ്റിട്ടതെന്ത് വാദിക്കുന്നവര്‍ക്ക് ഒരു നല്ല നമസ്ക്കരം.

    ഹിറ്റിന്റെ ധാന്യമണികള്‍ പുഴുങ്ങിതിന്നാണ് ബീരാന്‍ ജീവിക്കുന്നത്. അത് മുടക്കരുത്.

    ബ്ലോഗ് മീറ്റിന്റെ ലൈവ് അപ്ഡേഷന് കാത്തിരുന്ന് നിരാശരായവര്‍ക്ക് എന്റെ കൂപ്പുകൈ.

  44. ബ്ലോത്രം said...

    ബ്ലോത്രം കൊടുത്ത അപ് ഡേറ്റുകള്‍ ഈ ബൂലോഗര്‍ കണ്ടതാണ്. അത് കണ്ടില്ലെന്ന് കണ്ണടച്ച് ഇരുട്ടാക്കി ഏതോ മുന്‍ ധാരണയില്‍ ബ്ലോത്രത്തെ ആക്രമിക്കാനാണ് സംഘാടകരിലൊരാള്‍ ശ്രമിച്ചത്. ബ്ലോത്രം വാര്‍ത്ത വളച്ചൊടിച്ചു എന്നും വഞ്ചിച്ചു എന്നും നുണ പ്രചരിപ്പിക്കുന്ന അവര്‍ ചെറായി മീറ്റ് വാര്‍ത്തകള്‍ക്ക് അതിയായ പ്രാധാന്യം കൊടുത്ത് അതിന്റെ തുടക്കം മുതല്‍ കൊടുത്തതും മീറ്റിന്റെ അന്ന് അപ് ഡേറ്റ് കൊടുത്ത് പരിമിതമെങ്കിലും അവിടെ നടന്ന കാര്യങ്ങള്‍ നല്ല രീതിയില്‍ ഫ്ലാഷ് ആയി കൊടുത്തതിനും അഭിനന്ദിക്കണ്ട, പക്ഷെ വഞ്ചിച്ചു, വാര്‍ത്ത വളച്ചൊടിച്ചു എന്നൊക്കെ പറഞ്ഞ് കള്ള പ്രചരണം നടത്താതിരുന്നാല്‍ മതി. ഏത് വാര്‍ത്തയാണ് ബ്ലോത്രം വളച്ചൊടിച്ചത്?

    ഇതിനെ വിവാദത്തിലേക്ക് നയിച്ചത് സംഘാടകര്‍ തന്നെയാണ്.

  45. നിരക്ഷരൻ said...

    -------------------------------
    “നിരക്ഷരന്‍, അക്ഷരങ്ങള്‍ കൂട്ടിവായിച്ചാല്‍ ബ്ലോഗാവില്ല. ഇത്തിരി കോമണ്‍ സെന്‍സും വേണം. ദേഷ്യം തീര്‍ക്കാന്‍, ബീരാന്‍ ഇവിടെതന്നെയുണ്ട്.“
    -------------------------------
    ബീരാന്‍ കുട്ടീ...

    എനിക്ക് കോമണ്‍‌സെന്‍സ് ഇല്ലെന്ന് എനിക്ക് സ്വയം അറിയാമായിരുന്നു.ആ വിവരം ബൂലോകര്‍ക്ക് എല്ലാവര്‍ക്കും പകര്‍ന്ന് നല്‍കിയതിന് ഈ ജന്മം മുഴുവന്‍ കടപ്പെട്ടിരിക്കും.

    മീറ്റ് വിവരങ്ങള്‍ അറിയാന്‍ പറ്റാതെ പോയ വിഷമത്തിന്റെ പേരില്‍ പോസ്റ്റ് ഇറക്കിയപ്പോള്‍ അല്‍പ്പം കൂടെ സൌഹൃദപരമായ വാക്കുകള്‍ ഉപയോഗിക്കാമായിരുന്നു.

    ഇതിനുവേണ്ടി ഓടി നടന്നവരുടെ വിഷമങ്ങളേക്കാളും, ബുദ്ധിമുട്ടുകളേക്കാളും അധികമൊന്നുമാവില്ലല്ലോ 24 മണിക്കൂര്‍ കൂടെ കാത്തിരിക്കാനുള്ള താങ്കളെപ്പോലുള്ള നാടിന്റെ സ്പന്ദനങ്ങള്‍ക്കായി കാത്തിരിക്കുന്ന പ്രവാസികളുടെ ബുദ്ധിമുട്ട് ?

    ഇതിലും വലിയ പോസ്റ്റുകള്‍ വന്നിട്ടും ഞങ്ങള്‍ക്കാര്‍ക്കും ആരോടും ദേഷ്യം തോന്നിയിട്ടില്ല സുഹൃത്തേ. കാരണം അവരൊക്കെ ഈ മീറ്റ് വിജയിപ്പിക്കാന്‍ വേണ്ടിയാണ് അത്തരം പോസ്റ്റുകള്‍ ഇട്ടതെന്ന് കോമണ്‍സെന്‍സ് ഇല്ലാത്ത എനിക്ക് പോലും മനസ്സിലാവുകയുണ്ടായി. വിജയിപ്പിക്കാന്‍ വേണ്ടി പോസ്റ്റിറക്കിയവര്‍ക്കെല്ലാം ഞാനും വിളിക്കാം തൊണ്ടപൊട്ടുമാറ് ഉച്ചത്തില്‍...കീ ജെയ്.

    -നിരക്ഷരന്‍
    (അന്നും, ഇന്നും, എപ്പോഴും)

  46. രാമചന്ദ്രൻ വെട്ടിക്കാട്ട് said...

    ബ്ലോത്രത്തെ മീറ്റ് സംഘാടകരല്ലെ വഞ്ചിച്ചത്?

    ഇത്രയും നാള്‍ മീറ്റ് വാര്‍ത്തകള്‍ അതിന്റേതായ പ്രാധാന്യത്തില്‍ കൊടുത്ത, തലേദിവസം മീറ്റ് സംബന്ധിച്ച സകല പോസ്റ്റുകളും തപ്പിയെടുത്ത് പോസ്റ്റിട്ട, മീറ്റിന്റെ തലെ ദിവസം മുതല്‍ (അപൂര്‍ണ്ണമെങ്കിലും)അപ് ഡേറ്റുകള്‍ കൊടുത്ത ബ്ലോത്രത്തെ അഭിനന്ദിക്കുവാനുള്ള മനസ്സ് കാണിക്കാതെ ബ്ലോത്രം മീറ്റിനെ വഞ്ചിച്ചു എന്ന് പറഞ്ഞവരല്ലെ ബ്ലോത്രത്തെ വഞ്ചിച്ചത്?

    ബ്ലോത്രം വാര്‍ത്ത വളച്ചൊടിച്ചെന്നും വാര്‍ത്ത ഡിലീറ്റിയെന്നും കള്ളം പറഞ്ഞവരല്ലെ ഇവിടെ വഞ്ചന കാട്ടിയത്? ഇതാണോ നിങ്ങള്‍ പറയുന്ന സൌഹൃദങ്ങള്‍?

    ബ്ലോത്രം ഇതു വരെ ചെയ്ത കാര്യങ്ങളെ അഭിനന്ദിച്ചില്ലെങ്കിലും ബ്ലോത്രത്തെ അവഹേളിക്കാന്‍ പാടില്ലായിരുന്നു. ബ്ലോത്രം ദിവസവും നൂറ് കണക്കിന്‍ ബ്ലോഗര്‍മാര്‍ വായിക്കുന്നുണ്ട്. അവര്‍ക്കറിയാം ഇവിടെ ആരാണ് വഞ്ചകരെന്ന്..

  47. Anonymous said...

    50 :)
    തികഞ്ഞില്ലെന്ന് പരാതി വേണ്ട.

  48. Sabu Kottotty said...

    സുഖിയനും ചായയും കഴിയ്ക്കാന്‍ മറന്നുപോയി...

  49. keralafarmer said...

    "വിജയകരമായി നടന്ന ചെറായ് മീറ്റിന്റെ തത്സമയ വിവരങ്ങള്‍ ബ്ലോഗര്‍മാരിലേത്തിക്കുവാന്‍, എന്ത്‌കൊണ്ടോ മടി കാണിക്കുന്ന സംഘാടകരുടെ പ്രവര്‍ത്തിയില്‍ ഞാ‍ന്‍ പ്രതിഷേധിക്കുന്നു."
    ശരിയാണ്. ചെറുവിവരണങ്ങളെങ്കിലും അപ്ഡേറ്റ് ചെയ്യണമായിരുന്നു. ലോകമെമ്പാടും ചെറായിമീറ്റ്മായി ബന്ധപ്പെട്ട വിവാദങ്ങളുടെയും വിമര്‍ശനങ്ങളുടെയും ഉള്‍ക്കണ്ണോടെ കാത്തിരുന്നത് ഇതൊരു വിജയമാകട്ടെ എന്ന ആശയോടെ ആയിരിക്കാം. ബ്ലോഗര്‍മാരായിരുന്നിട്ടും പേര് വെളിപ്പെടുത്താതെ രഹസ്യമായി പങ്കെടുത്ത ചിത്രകാരനും, കുമാറും, യാരിദും (അത് എന്റെ ഒരു സത്യസന്ധമായ പോസ്റ്റിലും കാണാം ചിരിച്ചുകൊണ്ട് പാര പണിയുന്നത്. എന്നോട് ചാറ്റിലൂടെ അവിടെ ചിത്രം പ്രസിദ്ധീകരിക്കരുത് എന്ന് ആവശ്യപ്പെട്ടു. കമെന്റിടാന്‍ ഞാന്‍ പറഞ്ഞശേഷമാണ് കമെന്റിട്ടതും നീക്കിയതും. ഇതൊരു ഭൂഷണമല്ല.), പ്രദീപ്കുമാറും ഫാര്‍മര്‍ക്കൊപ്പം പങ്കെടുത്ത മീറ്റ് അലങ്കോലങ്ങളുണ്ടാവരുത് എന്ന മുന്‍വിധിയോടെ ആയിരുന്നു എന്ന് കാണാം. ബ്ലോഗിലെ ആശയ വൈരുധ്യങ്ങളും ചര്‍ച്ചകളും അവിടെ നടക്കട്ടെ. ഇത്തരം ഒരു മാതൃകാപരമായ മീറ്റ് ഭാവിയിലുണ്ടാകാന്‍ പോകുന്ന മീറ്റുകള്‍ക്കും ഒരു വഴികാട്ടിയാവുകയാണ്. അനോണിമസ് ആയി മാത്രം ഇരിക്കണമെന്നാഗ്രഹിക്കുന്നവര്‍ ഇത്തരം മീറ്റുകളിലും അനോണിമസ് ആയി മാത്രം ഇരിക്കുന്നതാവും ഉചിതം.