Wednesday, 7 April 2010

രസികൻ പ്രസവിച്ചു.

ഇടികട്ട, സൈക്കിൾ ചെയിൻ, കൊടുവാൾ, മലപ്പുറം കത്തി എന്നിത്യാധി സാധനങ്ങളുമായി വന്നവർ, പ്ലീസ്, അത് ഇറയത്ത് വെക്കുക. അവശ്യം വരും.

ഇനി രസികൻ ആരാണെന്ന്?.

ബൂലോകത്ത്, ബീരാനെ ജീവിനോടെ കണ്ട്‌മുട്ടിയ അവൂർവ്വം ചിലരിൽ ഒരാളാണ്‌ രസികൻ. 6 അടി 7“ വലിപ്പവും, അതിനൊത്ത വണ്ണവും, ടൈനിങ്ങ് ടേബിളിന്റെ കാല്‌ പോലുള്ള കൈകളും, (കഷ്ഠപ്പാട് വിശാൽജീ) ഉണ്ടെന്നവകാശപ്പെട്ടിരുന്ന, ബീരാൻ എന്ന ജീവി, വെറും 6 അടി, 6.5” മാത്രമാണെന്ന സത്യം അറിയാവുന്നവൻ രസികൻ.

കുറിക്ക് കൊള്ളുന്ന നർമ്മങ്ങളിലൂടെ ചാറ്റിൽനിറഞ്ഞ് നിന്നിരുന്ന, പാവം രസികൻ.

പേടിരോഗയ്യർ CBI എന്ന കഥപാത്രത്തെ ബ്ലോഗിന്‌ സമ്മാനിച്ച പേടിത്തോണ്ടൻ.

(ക്ഷമീടാ, നിന്നെ ഇങ്ങനെ കൊല്ലാനെ എനിക്ക് കഴിയൂ)

സ്വതസിദ്ധമായ നർമ്മങ്ങൾകൊണ്ട്, ചുരുങ്ങിയ സമയത്തിനുള്ളിൽ, ബൂലോകത്ത് തന്റെതായ ഒരു ശൈലി പടുത്തുയർത്തിയ ഒരു പഴയ ബ്ലോഗർ.

എന്നാൽ ഇന്നവൻ ബ്ലോഗിലില്ല. കാരണം, ബ്ലോഗർക്ക് പാര ബ്ലോഗീന്ന്‌ തന്നെ എന്ന പഴമൊഴിയുടെ വിശ്വാസത്തിൽ, ആരോ, അവനെ പുറത്തെടുത്തിട്ടു. സ്വന്തം രചനകൾക്ക് നഷ്ടപ്പെട്ട വായനക്കാരെ തിരിച്ച്‌പിടിക്കുവാൻ, അല്ലെങ്കിൽ, അസൂയയും കുശുബും കൈമുതലയവൻ മറഞ്ഞിരിന്ന് ചരട്‌ വലിച്ചപ്പോൾ, അവന്‌ ബ്ലോഗ് നിർത്തേണ്ടി വന്നു.

ബ്ലോഗിലെ പിനാമ്പുറ കഥകൾ, വിശദമായി പിന്നിട്‌.

ഇപ്പോൾ പറയാൻ വന്നത്, വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ, അവിചാരിതമായി, ദൈവം കനിഞ്ഞനുഗ്രഹിച്ച്, രസികൻ, ഒരഛനായിരിക്കുന്നു എന്ന സന്തോഷവാർത്തയാണ്‌.

ഞാൻ അവസാനമായി രസികനെ കാണുമ്പോൾ, അവൻ അതീവ ദുഖിതനും, നിരാശനുമായിരുന്നു. എന്നാലിന്ന്‌ അവൻ വളരെ സന്തോഷവാനാണ്‌.

രസികന്റെ ഈ സന്തോഷത്തിൽ, നമ്മുക്കും പങ്ക്‌ചേരാം.

ആയുരാരോഖ്യസൌഖ്യത്തോടെ, ഒന്ന് ഒന്നര ഡസൻ കുട്ടികളുടെ ഫാദറായിരിക്കാൻ, സർവ്വ ശക്തൻ നിന്നെ അനുഗ്രഹിക്കട്ടെ.

കിട്ടിയ ചാൻസിന്‌, ബീരന്റെ കൈയിലുള്ളതിൽനിന്നും, ഇത്തിരി ധൈര്യം ഞാൻ അവന്‌ കൊടുത്തിട്ടുണ്ട്. കൊടുക്കാൻ മാത്രം അത് ബീരാന്റെ കൈയിലില്ല, എന്നലും. അവൻ സജീവമായി ബ്ലോഗിൽ തിരിച്ച്‌വരും എന്ന് പ്രതീക്ഷിക്കുന്നു.

-------
“ഡാ, രസികാ, പോവല്ലെ, നിന്റെ ലിങ്ക് താ”

“വേണ്ടെടാ ബീരാനെ, ഞാൻ ഇനി ബ്ലോഗിലേക്കില്ല.”

“നീ ബ്ലോഗും, ബ്ലോഗണം, ബ്ലോഗിക്കും.”

“എടാ, ഞാനിപ്പോ ഒരു ബാപ്പയാ, ഉത്തരവാദിത്ത്വം കൂടി. ഇനി സമയം വെറുതെ കളയാനില്ല”

“പക്ഷെ നിന്നെ ഞാൻ ലിങ്കും, ദാ, ഇവിടെ. ഇങ്ങനെ
40530

5 comments:

 1. ബീരാന്‍ കുട്ടി said...

  ഇടികട്ട, സൈക്കിൾ ചെയിൻ, കൊടുവാൾ, മലപ്പുറം കത്തി എന്നിത്യാധി സാധനങ്ങളുമായി വന്നവർ, പ്ലീസ്, അത് ഇറയത്ത് വെക്കുക. അവശ്യം വരും.

 2. അലി said...

  അതും സംഭവിച്ചോ?!?!...

 3. jayanEvoor said...

  രസികനും രസികൻ കുട്ടിക്കും കുട്ടീന്റെ ഉമ്മാക്കും ആശംസകൾ!

 4. കൂതറHashimܓ said...

  രസികനെ ആദ്യായിട്ട് കാണാ...
  കണ്ടപ്പോ ഇഷ്ട്ടായി..:)
  തിരിച്ച് വരുംന്ന് വിചാരിക്കുന്നു
  പാരകള്‍|കൂതറകള്‍, അവരോട് പോവാന്‍ പറ!!!
  ഫ്രെഷ് ഉണ്ണിക്ക് സുഖല്ലേ... :)

 5. Typist | എഴുത്തുകാരി said...

  രസികനു് ആശംസകള്‍, അഛനായതിനു്. ‍ തീര്‍ച്ചയായും തിരിച്ചുവരണം ബൂലോഗത്തേക്കു്.