Wednesday, 27 October 2010

ജനങ്ങൾ കഴുതകളല്ല.അഖിലലോക തൊഴിലാളികളുടെ കണ്ണുനീരൊപ്പാൻ പടച്ചുണ്ടാക്കിയ ഒരു പാർട്ടിയുടെ അടിത്തറ മാന്തി കയ്യിൽകൊടുത്ത, പ്രിയ സുഹൃത്ത്‌, മഞ്ഞളാംകുഴി അലിക്ക്‌ അഭിവാദ്യങ്ങൾ.

കൃമിയെന്നും കീടമെന്നും, അരികച്ചവടക്കാരനെന്നും, സ്പ്രേ കച്ചവടക്കാരനെന്നും, കൂടെ കിടന്നും തിന്നും നടന്ന ഇരുകാലി മൃഗങ്ങൾ വിളിച്ച്‌കൂവിയപ്പോഴും മാന്യത കൈവിടാതെ പ്രതികരിച്ച, എന്റെ മറുപടി ബാലറ്റിലൂടെ കാണിക്കാമെന്ന് മൗനമായി പറഞ്ഞ, അലീ, നീയാണ്‌ ആൺകുട്ടി.

ബാലറ്റ്‌ പേപ്പർ വെറും പേപ്പറല്ലെന്നും, വോട്ടർമ്മാർ കഴുതകളല്ലെന്നും, ഒരിക്കൽകൂടി തെളിയിച്ചതിന്‌, പ്രിയ വോട്ടർമ്മാർക്ക്‌ നന്ദി.

ധികാരിയായ ഏകാദിപധിയായ നേതാവിനെയും, കുഴലൂത്ത്‌കാരനായ മന്ത്രിയുടെയും അദർശ്ശം, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എവിടെയായിരുന്നു?.

രാജിവെക്കുന്നവരെ, വ്യക്തിഹത്യചെയ്യുന്ന, കൊലപാതക പാർട്ടിയുടെ അടിവയറ്റിൽ ആഞ്ഞുചവിട്ടിയ മങ്കടയിലെ സഖാകളെ നന്ദി.

നേതാവെ, ഓർക്കുക, വോട്ട്‌ ചെയ്യുന്നത്‌ ജനങ്ങളാണ്‌.

ജനങ്ങൾ കഴുതകളല്ല.

5 comments:

 1. ബീരാന്‍ കുട്ടി said...

  അഖിലലോക തൊഴിലാളികളുടെ കണ്ണുനീരൊപ്പാൻ പടച്ചുണ്ടാക്കിയ ഒരു പാർട്ടിയുടെ അടിത്തറ മാന്തി കയ്യിൽകൊടുത്ത, പ്രിയ സുഹൃത്ത്‌, മഞ്ഞളാംകുഴി അലിക്ക്‌ അഭിവാദ്യങ്ങൾ.

 2. കെ.പി.സുകുമാരന്‍ said...

  വായിച്ചു, കൂടുതല്‍ എന്ത് പറയാന്‍ :)

 3. vavvakkavu said...

  മതവും വിശ്വാസവും മനുഷ്യനെക്കാൾ വലുതാണെന്ന് ചിന്തിക്കുന്നവർക്ക് ഉള്ളതല്ല കമ്മ്യൂണിസ്റ്റ് പാർട്ടി.അത്തരക്കാർ ഇനിയുമുണ്ടാവും മുഖം‌മൂടി ധരിച്ച് പാർട്ടിയിൽ.അലിക്ക് ഇനി അടുത്തതവണ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായപ്പോളല്ലേ പുറത്ത് പോകുവാൻ തോന്നിയത്. യു.ഡി.എഫിൽ സീറ്റ് ഉറപ്പായി. മനോജിന് തോറ്റപ്പോൾ പുറത്ത് പോകണമെന്ന് തോന്നി.അബ്ദുള്ളക്കുട്ടിക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി സാധാരണ അനുവദിക്കാറുള്ള രണ്ട് ടേമും കഴിഞ്ഞു. ഇനി ഇവിടെ നിന്നിട്ട് കാര്യമില്ലെന്ന് തോന്നിയത് കൊണ്ട് പോയി. അല്ലാതെ ഇതിൽ യാതൊരാദർശവും ഇല്ല.

 4. രാഹുല്‍ കടയ്ക്കല്‍ said...

  ബാലറ്റ്‌ പേപ്പർ വെറും പേപ്പറല്ലെന്നും, വോട്ടർമ്മാർ കഴുതകളല്ലെന്നും, ഒരിക്കൽകൂടി തെളിയിച്ചതിന്‌, പ്രിയ വോട്ടർമ്മാർക്ക്‌ നന്ദി.

 5. ബീരാന്‍ കുട്ടി said...

  വാവെ,

  ദൈവത്തേക്കാൾ വലുതാണ്‌ പാർട്ടി സെക്രട്ടറി എന്നും, സഹജീവികളോടുള്ള കടമയും കടപ്പാടും, എന്തിന്‌, കക്കൂസിൽ പോവാൻ വരെ പാർട്ടിയുടെ അനുമതി കാത്തിരിക്കുന്ന വിഡ്ഡികൾക്കുള്ളതാണ്‌ മാ. പാർട്ടി എന്ന് പറയൂ.

  സ്വയം ചിന്തിക്കാനുള്ള കഴിവ്‌ നഷ്ടപ്പെട്ട അനുയായികൾ ഇനിയും ഉണ്ട്‌ പാർട്ടിക്ക്‌ അല്ലെ.

  മാർക്കിസ്റ്റ്‌ പാർട്ടിയോടുള്ള ബഹുമാനവും, ആദർശ ധീരരായ നേതാകളോടുള്ള ബഹുമാനവും നിലനിർത്തി തന്നെ പറയട്ടെ.

  അഹങ്കാരത്തിന്റെ ആൾരൂപവും, കപടസദാചരത്തിന്റെ മൂർത്തിയും, കവലയിലെ കൂലിപ്രാസംഗികരും, മനുഷ്യത്വം തൊട്ട്‌തീണ്ടിയിട്ടില്ലാത്ത എകാധിപധികളും നയിക്കുന്ന കാലത്തോളം, ഈ പാർട്ടിക്ക്‌ രക്ഷയില്ല വാവെ.

  സംസ്കാരമില്ലാത്ത നായകൾ പിന്നിൽനിന്ന് കുരക്കുമ്പോൾ കൈയടിക്കാൻ ഓച്ചാനിച്ച്‌ നിൽക്കാൻ, നട്ടെല്ല് വളഞ്ഞ, വവയെപോലുള്ളവർ ഇവിടെ തന്നെ കാണണം.