Monday 2 June 2008

നല്ലോരു രസികന്‍ ബ്ലോഗ്‌

രാവിലെ തന്നെ കട്ടന്‍ ചായയും കുടിച്ച്‌, ഒരു ദിനേശ്‌ ബീഡി വലിച്ച്‌, ഇന്ന് ആരുടെയോക്കെ അടികൊള്ളണമെന്ന് ചിന്തിച്ച്‌, ബ്ലോഗ്‌ തുറന്നപ്പ്പ്പോഴാണ്‌....
ബൂലോകത്തിന്റെ കോണിപടിക്ക്‌ താഴെ, ഒരാളിരുന്ന് കരയുന്നു. ഒട്ടും പരിചയമില്ലെങ്കിലും അയാളുടെ കരച്ചില്‍ നല്ല പരിചിത ശബ്ദം പോലെ.

ബൂലോകത്ത്‌ ഒരു പ്രശ്നമുണ്ടാക്കാനും, പ്രശ്നം പ്രശ്നമാവുബോള്‍ അതി വിദക്തമായി മുങ്ങാനും അതീവ സമര്‍തനായതിനാല്‍, പുലികളോക്കെ എന്നെ തലയിലേറ്റി നടക്കുന്ന കാലം. അനോനികളുടെ സംസ്ഥാന അധ്യക്ഷന്റെ കസേര തലയിലുള്ളതിനാല്‍ അല്‍പ്പം തലയെടുപ്പോടെ തന്നെ ചോദിച്ചു. "ന്തൂട്ടാ തന്റെ ബ്ലോഗിന്റെ പേര്‌"

എതായാലും വേറെ പണിയോന്നുമില്ല, ന്നാല്‍ ഒന്ന് കേറികളായമെന്ന് കരുതി, രഹുകാലം നോക്കി, ഇടത്‌കാല്‍ വെച്ച്‌ കയറി.

രണ്ടെ, രണ്ട്‌ കഥകള്‍, ആരും കമന്റിയിട്ടില്ലാത്തത്‌കൊണ്ട്‌ അടിച്ച്‌മാറ്റാന്‍ നോക്കി. അത്രക്ക്‌ പെര്‍ഫെക്റ്റായി കാഥപാത്രങ്ങള്‍ ബ്ലോഗില്‍ നിറഞ്ഞ്‌ നില്‍ക്കുന്നു. ഈ ജന്മം തലകുത്തി നിന്നപോലും ഇതിന്റെ ഏയ്യയലത്ത്‌ നില്‍ക്കുന്ന ഒരു കഥ എന്റെ കീബോര്‍ഡില്‍നിന്നും വരില്ലെന്നറിയാവുന്നത്‌കൊണ്ട്‌, തലകുനിച്ച്‌ ഞാന്‍ പുറത്തിറങ്ങി.
---------------
ബൂലോകരുടെ ശ്രദ്ധയില്‍പെട്ടിട്ടില്ലാത്ത ഒരു ബ്ലോഗിന്റെ പരസ്യമാണിത്‌. എഴുത്‌ ബീരാന്‍കിട്ടിക്ക്‌ ഇഷ്ടമായത്‌കൊണ്ട്‌, അത്‌ നാലാളെ അറിയിക്കണെമെന്നുണ്ട്‌. മാത്രമല്ല, രസികന്‌ അല്ലറ ചില്ലറ സഹായങ്ങളും ആവശ്യമാണ്‌.

ദാ, ഇതാണ സാധനം ഒട്ടും നിരാശപെടേണ്ടി വരില്ല.
നമ്മുക്ക്‌ സ്വാഗതം ചെയ്യാം. ഈ പ്രതിഭയെ.

4 comments:

  1. ബീരാന്‍ കുട്ടി said...

    ബൂലോകത്ത്‌ ഒരു പ്രശ്നമുണ്ടാക്കാനും, പ്രശ്നം പ്രശ്നമാവുബോള്‍ അതി വിദക്തമായി മുങ്ങാനും അതീവ സമര്‍തനായതിനാല്‍, പുലികളോക്കെ എന്നെ തലയിലേറ്റി നടക്കുന്ന കാലം. അനോനികളുടെ സംസ്ഥാന അധ്യക്ഷന്റെ കസേര തലയിലുള്ളതിനാല്‍ അല്‍പ്പം തലയെടുപ്പോടെ തന്നെ ചോദിച്ചു. "ന്തൂട്ടാ തന്റെ ബ്ലോഗിന്റെ പേര്‌"

  2. ഗോപക്‌ യു ആര്‍ said...

    the problem is that u r a "kutty".try 2 b a veeran

  3. രസികന്‍ said...

    ബീരാന്‍ എനിക്ക് തന്നത്‌ പിടിച്ചു കയറാന്‍ ഒരു കയര്‍ ആയിരുന്നു എന്നത് ഞാന്‍ തിരുത്തി എഴുതട്ടെ എനിക്ക് വേണ്ടി ഒരു ലിഫ്റ്റ് തന്നെ പണിയിച്ചു തന്ന ബീരനോട് ഒരിക്കല്‍ കൂടി നന്ദി പറയുന്നു

  4. ഒരു സ്നേഹിതന്‍ said...

    ബ്ലോഗെഴുത്തിലെ പുലിയായ ബീരാന്‍ കുട്ടിക്ക... രസികന്റെ ബ്ലോഗിലേക്ക് വഴികാണിച്ചു തന്നതിനു നന്ദി. ഞാനും ഒരു തുടക്കക്കാരനാണ്, പക്ഷേന്കില് നമ്മളെ പറ്റി ആരോടെങ്കിലും പറയുന്നതിന് മുംബ് ങ്ങളൊന്നു നോക്കി, ങ്ങളെ കൂട്ടത്തില്‍ കൂട്ടാന്‍ പറ്റൊന്ന്.... പറ്റൂലങ്കില്‍ ആരോടും മിണ്ടണ്ട സംഗതി...