Wednesday, 25 March 2009

ബ്ലോഗർ ഒളിച്ചോടി

ബ്ലോഗർ ഒളിച്ചോടി

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാറ്റിലും കോളിലും പെട്ട്‌ ആടിയുലയുന്ന എന്റെ ബ്ലോഗിനെ രക്ഷിക്കുവാൻ ഇനിയെന്ത്‌ വഴി, എന്നാലോചിച്ച്‌, ഒരു പോസ്റ്റിനുള്ള വല്ല കച്ചിതുരുമ്പും, ചാറ്റിൽ വീണ്‌ കിടക്കുന്നുണ്ടോ എന്നറിയാനുള്ള ആകാംക്ഷയിൽ, ഗൂഗിൾ ടാക്കിന്റെ ഷട്ടർ, കിര്ര്ർ, എന്ന ശബ്ദത്തോടെ തുറന്നു. അതിനകത്ത്‌ കിടന്ന, എലിയും പാറ്റയും, പിന്നെ ഞാൻ രഹസ്യമായി സൂക്ഷിച്ചിരുന്ന, ആർക്കും ഒരുപകാരവുമില്ലെങ്കിലും എനിക്ക്‌ വളരെയധിയകം പ്രയോജനമുള്ള, രണ്ട്‌ മുന്ന് വൈറസുകൾ എന്നിവ, ഓൺലൈനിൽ കിടന്നുറങ്ങിയ ആരുടെയോക്കെയോ കണക്കിൽ, ഒരു കണക്കുമില്ലാതെ പോയി.

പെയ്ന്റ്‌ ബ്രഷെടുത്ത്‌, ജനവാതിലുകൾ എല്ലാം ക്ലീനാക്കി. ഇനി ആരെങ്കിലും വരാതിരിക്കില്ലെന്ന പ്രതിക്ഷയിൽ, ഉമറപടിയിലിരുന്ന്, മുറുക്കിതുപ്പാനുള്ള റോ മെറ്റിരിയൽസ്‌ തപ്പിയപ്പോഴാണ്‌, ചെല്ലപെട്ടിക്കുള്ളിൽ, ഒന്നുമില്ലെന്ന സത്യം മനസിലായാത്‌. ആരെങ്കിലും ഈ വഴി വന്നിരുന്നെങ്കിൽ, ഒരു ദിനേശ്‌ ബീഡി എങ്കിലും ഇരന്ന് വലിക്കാമായിരുന്നു എന്ന് ചിന്തിച്ച്‌, പഴയകാല പ്രതാപങ്ങൾ, റിവൈൻഡ്‌ അടിച്ച്‌ കണ്ട്‌കൊണ്ടിരുന്നു.

"കൂയ്‌....."

പരിസരബോധം പണ്ടെ ഇല്ലെങ്കിലും, ഏതുറക്കത്തിലും എനിക്ക്‌ തിരിച്ചറിയുവാൻ കഴിയുന്ന, എന്റെ ബ്ലോഗ്‌ ജന്മത്തിൽ എനിക്ക്‌ മറക്കാൻ കഴിയാത്ത, ഇത്രേം ശ്രുതിമധുരമായി, സംഗതികളോക്കെ ഒപ്പിച്ച്‌, കൂക്കിവിളിക്കാൻ കഴിയുന്നവൻ, മറ്റാരുമല്ല. ആയിരക്കണക്കിന്‌ ബ്ലോഗർമാരെ വഴിയാധാരമാക്കിയ, എന്റെ മോണിറ്ററിലുണ്ണിയായ, ശെഫിയായിരുന്നു. (വായനക്കാർക്ക്‌ ബോറടിക്കുന്നെങ്കിൽ, തിരിച്ചടിക്കണം). ഇത്രയും താളലയത്തോടെ, കൂക്കിവിളിക്കുവാനുള്ള ഇവന്റെ കഴിവ്‌ കണ്ടുപിടിക്കുവാൻ, ഞാൻ ഒരു ഗവേഷണം തന്നെ നടത്തിയിരുന്നു. മീൻകച്ചവടക്കാർപോലും, ഇതിന്റെ ഏഴയലത്ത്‌ വരില്ല.

"ഹലോ ശെഫി, എവിടെയായിരുന്നു."

ഞാൻ ഒരാളെകിട്ടിയ സന്തോഷത്തിലും, ഫുൾവോളിയത്തിലും DTS ഇഫക്റ്റ്‌ ഒട്ടും കുറക്കാതെ ചോദിച്ചു.

"ഡാ, പാറപുരത്ത്‌ ചിരട്ടയിട്ടുരക്കുന്നപോലെയുള്ള നിന്റെ ശബ്ദം കേട്ടിട്ട്‌, എന്റെ ചെവിയുടെ ഫിയലമന്റ്‌ അടിച്ച്‌പോകുമോന്ന് പേടി, അത്‌കൊണ്ട്‌, നിന്റെ ശബ്ദം ഇത്തിരി കുറക്കെടാ"

ഹാവു, സമധാനമായി, അല്ല, കാശ്‌ മുതലായി. സെക്കനന്റ്‌ മാർക്കറ്റിൽപോയി ഒരു ഇയർഫോൺ, വിത്ത്‌ മൈക്കിന്റെ വിലകേട്ടിട്ട്‌, എന്റെ കണ്ണ് തള്ളിപോയി, കൈ ഒടിഞ്ഞതും, വയർ കിറിയതും, ജാക്ക്‌ ജോക്കറെപോലെയുള്ളതുമായ 5 എണ്ണമെടുത്ത്‌, ചാക്കിലാക്കി, കറുപ്പൻ അറബി പറഞ്ഞു, "ആസറ റിയാൽ".

റൂമിലെത്തി, രണ്ട്‌ മൂന്ന് ദിവസത്തെ പരീക്ഷണ, നിരീക്ഷണങ്ങൾകൊടുവിൽ, പലതിന്റെയും പാർട്ടുകൾ മാറ്റിയും മറിച്ചും വെച്ച്‌, ഞാൻ സ്വന്തമായി കണ്ട്‌പിടിച്ച ഈ സാധനം ഇത്രം പെർഫെക്റ്റായികിട്ടുമെന്ന്, ഞാൻ കരുതിയില്ല. അത്‌ വിജയകരമായി പരീക്ഷിച്ചതിന്റെ സന്തോഷം കാരണം, എന്റെ കണ്ണിലൂടെ എന്തോ ഒലിച്ചിറങ്ങി.

"ശെഫി, ഡാ, നിന്നെ കണ്ടിട്ട്‌ ഒരു അഞ്ചെട്ട്‌ മാസത്തിന്‌ മുന്നാലെണ്ണം ആയല്ലോ, നീ നാട്ടിൽ പോയോ"വിശേഷങ്ങളുടെ ഭാണ്ഡം തുറന്ന്, ഞാൻ വരിവിതറി. എന്റെ ഗൂഗിൽടാക്ക്‌ നിറഞ്ഞ്‌ കവിഞ്ഞ്‌ നിന്നു.

രണ്ടോ മൂന്നോ നാലോ, വിശേഷങ്ങൾ പറഞ്ഞ്‌ ശേഷം, വായനക്കാർക്ക്‌ വേണ്ടി, മൂന്നിൽ ഉറപ്പിച്ചു, ശെഫി പറഞ്ഞു.

"ബീരാനെ, ഞാനിപ്പോ നമ്പൂതിരിയല്ല"

"എന്റെ റബ്ബെ, ആരാടാ നിന്റെ ചാരിത്രം നശിപ്പിച്ചത്‌?" ആത്മാർത്ത സുഹൃത്തിനോടുള്ള അസൂയ കാരണം ഞാൻ അലറി കരഞ്ഞു.

"ഡാ കോപ്പെ, ഞാൻ പെണ്ണ്‌കെട്ടി, അവളിപ്പോ ഇവിടെയുണ്ട്‌"

ബൂലോകത്ത്‌ മഹാ സംഭവമായി മറേണ്ടിയിരുന്ന ഒരു വിവാഹം, തിരിപോയ ഓലപടക്കം പോലെ, കിടക്കുന്ന ദുഖകരമായ കാഴ്ചയും, ലവന്റെ ജീവിതം ലവൾ നക്കി എന്ന സന്തോഷത്തിലും, ചിരിക്കണോ കരയണോ എന്നറിയതെ ഞാൻ ഒരു നിമിഷം നിന്നു.

"ഡാ, കറക്റ്റ്‌ 9:15-ന്‌ അവൾക്ക്‌ ഭക്ഷണം വേണം, എല്ലാം ഞാൻ തയ്യാറാക്കിയിട്ടുണ്ട്‌, ഇനി അത്‌ വിളമ്പി ടേബിളിൽ വെച്ചിട്ട്‌ അവളെ വിളിച്ചാൽ എന്റെ ഇന്നത്തെ ജോലി തീർന്നു. അപ്പോ നാളെ ഓഫിസിൽനിന്ന് ഞാൻ വിളിക്കാം, ബൈ"പറഞ്ഞതും, അവൻ പോയി.

ഞാൻ അവന്റെ ജീവിതത്തെക്കുറിച്ച്‌ ചിന്തിക്കുകായിരുന്നു. സെർവ്വർ അടിച്ച്‌ പോയ സൈറ്റ്‌ തുറന്ന്, റിഫ്രഷ്‌ അടിച്ച്‌ ഇപ്പോ വരും, ഇപ്പോ വരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന, പാവം എന്നെ പോലെ.

സത്യം കംപ്യൂട്ടറിന്റെ ഓഹരിപോലെ, എന്തോരു വിലയായിരുന്നു അവന്‌. ജീവിതത്തിന്റെ എല്ലാ മേഖലകളിലും കൈയിട്ട്‌ വാരിയ പ്രതിഭ. (ഒരാളുടെ .... ശേഷമാണ്‌ നമ്മൾ അയാളെ പുകഴ്‌ത്താറ്‌)

ഇപ്പോ, അതേ സത്യത്തിന്റെ ഓഹരിവിലപോലെ, യാചകർക്ക്‌ കൊടുത്താൽ പോലും, ഈ ഓഹരി വേണ്ട സാറെ, ന്ന് പറയുന്ന ഒരവസ്ഥ.

എന്നാലും അവൻ എങ്ങനെ ഒരു പെണ്ണിന്റെകൂടെ ഒളിച്ചോടി?
വീട്ടുകാരോട്‌ പറഞ്ഞിരുന്നെങ്കിൽ, അവർ ഒരിക്കലും സമ്മതിക്കില്ലെങ്കിലും, വെറുതെ പറയാമായിരുന്നു.
----------------
എന്റെ ബൾബിന്റെ ഫ്യൂസ്‌ പോയതായിരുന്നു. അവൻ കല്യാണം കഴിച്ചത്‌, അവളെതന്നെയായിരുന്നു. ഇവളാണ്‌ എന്റെ ഭാര്യ എന്ന്, കല്യാണത്തിന്‌ മുൻപെ, നാലാള്‌ കാണുവാൻ പ്രോഫെയിലിൽ കെട്ടിത്തൂക്കിയ ആതെ അവൾ.
------------------
ആരോടും പറയാതെ, ആരും അറിയാതെ, ചുളുവിൽ നാട്ടിൽ പോവുകായും, അതിലും ചുളുവിൽ വിവാഹം നടത്തുകയും (ഒവ്‌, സാമ്പത്തിക മാന്ദ്യം അല്ലെ) ചെയ്ത, ശെഫിയോടുള്ള എന്റെ പുകയും ചാരവും ഇങ്ങനെ ഞാൻ തീർത്തു
--------------------
ശെഫി,
ഒന്നുമില്ല വിവാഹ സമ്മാനമായി നിനക്ക്‌ തരുവാൻ. ഇത്‌ സ്വീകരിക്കുക.ആയുസ്സോടെയും, ആരോഗ്യത്തോടെയും, ഒരഞ്ചെട്ട്‌ കുട്ടികളെയും എടുത്ത്‌ നടക്കുവാൻ സർവ്വശക്തൻ അനുഗ്രഹം ചെയ്യട്ടെ.

വിവാഹാശം.

9 comments:

 1. ബീരാന്‍ കുട്ടി said...

  ഈ വിവരം നിങ്ങളിൽ ആരെങ്കിലും അറിഞ്ഞിട്ടുണ്ടെങ്കിൽ, അതിന്‌ ഞാൻ ഉത്തരവാദിയല്ല.

  പിന്നെ, ഈ പോസ്റ്റിൻക്കുറിച്ച്‌, ശെഫിയോട്‌ പറയുന്നവർ, അതിന്‌ മുൻപ്‌ എന്റെ ഇൻഷൂറൻസ്‌ പേപ്പറുകൾ ശരിയാക്കി തരിക.

 2. ഇ.എ.സജിം തട്ടത്തുമല said...

  പോസ്റ്റു വാവിച്ചു രസിച്ചു.
  ഈ ബ്ലോഗ് ആദ്യമായി പരിചയപ്പെടുകയാണ്.
  ആശംസകൾ!

 3. ബീരാന്‍ കുട്ടി said...

  അയ്യോ, ഡിസ്ക്ലയ്മർ മറന്നു.
  ഒന്ന്, ഈ പോസ്റ്റിന്‌ ശേഷം, ശെഫി വീണ്ടും നമ്പൂതിരിയായാൽ അതിന്‌ ഞാൻ ഉത്തരവാദിയല്ല.
  രണ്ട്‌, ശെഫിയുടെ പാർട്ട്‌സുകൾക്ക്‌, ഒരു ഗ്യാരണ്ടിയും ഇല്ല.
  പോസ്റ്റ്‌ ചെയ്ത ബ്ലോഗുകൾ തിരിച്ചെടുക്കുന്നതല്ല.

 4. നരിക്കുന്നൻ said...

  വധൂവരന്മാർക്ക് എന്റെ ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകൾ!

 5. ശെഫി said...

  ബീരാനേ സമ്മാനം സ്വീകരിഛിരിക്കുന്നു. ആ സർവ്വശക്തനോട്‌ ഉള്ള പ്രാർത്ഥന , ഐ വിൽ ട്രൈ മൈ ലെവൽ ബെസ്റ്റ്‌

  പിന്നെ ഇന്നെന്റെ ജന്മദിനം കൂടിയായിരുന്നു. എല്ലാ ജന്മദിനം പോലെയും ആരെങ്കിലും നല്ലൊരു വിഷ്‌ തരും എന്നിട്ട്‌ ഇന്ന് മുതൽ നന്നാവണം ഐശ്വര്യമായി തുടങ്ങണം എന്നൊക്കെ കരുതിയതാ , ഏതായാലും കിട്ടിയ വിഷിതായിപ്പോയി അപ്പൊ ഇങ്ങനെ തന്നെ തൊടങ്ങാം...:)
  :)

 6. നജൂസ് said...

  പെണ്ണുകെട്ടിയവന്റെ വായകെട്ടിയാലും വിരല് കെട്ടായ്‌ക. ജന്മദിനത്തിന് ഇപ്പൊ പഴയ ഗുമ്മില്ല. വയസ്സായി വരുന്നോണ്ടാവും.

 7. ഏറനാടന്‍ said...

  വിവാഹമംഗളാശംസകള്‍ നേരുന്നൂ. ബീരാന്‍ കുട്ടി അറിയിച്ചാല്‍ മതീട്ടോ. കിട്ടുന്നത് വാങ്ങിക്കോ.. :)

 8. രസികന്‍ said...

  ഹഹ അപ്പോ അങ്ങിനെയാണ് സംഗതികളുടെ കിടപ്പു വശം .... “ബൂലോകത്ത്‌ മഹാ സംഭവമായി മറേണ്ടിയിരുന്ന ഒരു വിവാഹം, തിരിപോയ ഓലപടക്കം പോലെ, കിടക്കുന്ന ദുഖകരമായ കാഴ്ചയും, ലവന്റെ ജീവിതം ലവൾ നക്കി എന്ന സന്തോഷത്തിലും, ചിരിക്കണോ കരയണോ എന്നറിയതെ ഞാൻ ഒരു നിമിഷം നിന്നു.”

  ന്റെ ബീരാനെ ആ പാവം കൊച്ചന്‍ ഏതായാലും കൃത്യമായി ഒന്‍പത് പതിനഞ്ചിനു ഭക്ഷണം തീന്മേശയിലെത്തിക്കാനുള്ള ഒരു ലതിലാ ... അതിനിടയില്‍ ആ പവത്തിനെ ഇങ്ങനെ വിഷമിപ്പിക്കാതെ ..... ശഫീ നിനക്കുഞാന്‍ വെച്ചിട്ടുണ്ട്....

 9. ബീരാന്‍ കുട്ടി said...

  ശെഫിയുടെ വിവാഹമാണ് എന്ന് പറഞ്ഞപ്പോള്‍ തന്നെ, പായ, കിടക്ക, കട്ടില്‍, എന്നിത്യാധി അത്യവശ്യസാധനങ്ങളുമായി, ഇവിടെ വന്ന് കാത്തിരിക്കുന്ന പ്രിയപ്പെട്ടവരെ, കാത്തിരിക്കാന്‍ ക്ഷമയില്ലാതെ, മുഖം കാണിച്ച്‌ മടങ്ങിയവരെ, മുഖം മാളത്തിലോളിപ്പിച്ച് കഴിഞിരുന്നവരില്‍‍, തലനീട്ടി പുറത്ത് വരാന്‍ ശ്രമിക്കുന്ന‌വരെ, ചില സങ്കേതിക കാരണങ്ങളാല്‍, വിവാഹസദ്യ ഇന്ന് സന്ധ്യക്ക് ഉണ്‍ദായിരിക്കുന്നതല്ല.

  ഏറുവും സംഘവും കോല്‍ക്കളി ഏറ്റിരുന്നു, ഇലക്ഷന്‍ കാരണം, കോലുകളോക്കെ വാടകക്ക് പോയിട്ടുള്ളത്‌കൊണ്‍ദ്, ആ പരിപാടി ക്യന്‍സല്‍.

  രസികന്‍, തന്റെ എക്കാലത്തെയും ഹിറ്റായ കഥപ്രസഗം, പേടിരോഗയ്യരുമായി സ്റ്റേജില്‍ കയറിയതും ആരോ തലക്കിട്ട് ഹിറ്റി. അതും ക്യാന്‍സല്‍.

  ദി വണ്‍ അന്‍ഡ് ഒണ്‍ലി തിറ്റ ഐറ്റം, കോഴിബിരിയാണി, ഏറ്റിരുന്നത് നരിക്കുന്നനായിരുന്നു. പ്രിയപ്പെട്ടവരെ, വളരെ സന്തോഷപൂര്‍വ്വം ഞാന്‍ നിങ്ങളെ അറിയിക്കുന്നു, ആള്‍ക്കുട്ടത്തെകണ്‍ദ് ഭയന്ന, നരിക്കുന്നന്റെ ഹാര്‍ട്ട് ആരോ അറ്റാക്ക് ചെയ്തു എന്നും, പാതിവെന്ത ബിരിയാണിയുമായി മൂങ്ങി എന്നും കേള്‍ക്കുന്നു.

  സജീം അന്‍ഡ് നജൂസ്,
  ബിരിയാണി എത്തുന്നവരെ കാത്തിരിക്കുക.

  ശെഫി, അനക്ക് ഞാന്‍ ഇതില്‍ കൂടുതല്‍ എന്ത് തരാനാ മോനെ?. ഇത്രയോക്കെ നമ്മളെകൊണ്‍ദ് പറ്റൂ.