Thursday 28 October 2010

101 - വീണ്ടുമവൾ

ഒരു തണുത്ത വെളുപ്പാൻ കാലത്ത്‌, മഞ്ഞുകണങ്ങളെപുൽകി കിടന്നുറങ്ങുന്ന പുൽകൊടികളെ തെട്ടുണർത്തി, ഇനിയും ജീവികണമെന്ന അത്യഗ്രഹത്തിനാൽ, ഡോക്ടർ വിധിച്ച പ്രഭാത സവാരിയിലാണ്‌ ഞാൻ. മരണം മുന്നിൽവന്ന് "ഞാൻ ഇവിടെയുണ്ട്‌" എന്ന് പറഞ്ഞപ്പോഴാണ്‌ സത്യത്തിൽ ഞാൻ ജീവിക്കാൻ തുടങ്ങിയത്‌.

വിദ്യക്ക്‌ വേണ്ടിയുള്ള അഭ്യാസം നിർത്തി, പണത്തിന്‌ വേണ്ടിയുള്ള അഭ്യാസം തുടങ്ങിയത്‌, വിശക്കുന്ന നാല്‌ വയറുകൾ നിറക്കുവാനായിരുന്നു. വയറുകൾ നിറയാൻ തുടങ്ങിയപ്പോൾ, പദവിക്ക്‌ വേണ്ടിയുള്ള അഭ്യാസം. കൂട്ടുകാരും നാട്ടുകാരും അകന്ന്‌പോവുന്നത്‌ അറിഞ്ഞില്ലെന്ന് നടിച്ചു.

സ്നേഹവും വിശ്വാസവും ആവോളം തന്നിട്ടും, തണലായി കൂടെ നടന്നിട്ടും, കനകത്തിന്റെ തൂക്കം ഒപ്പിക്കുവാനാവില്ലെന്ന കാരണത്താൽ, കാമുകിയെ വലിച്ചെറിഞ്ഞു ഞാൻ. ഉപയോഗ ശൂന്യമായ പാനപാത്രത്തിന്‌ വിലയില്ലല്ലോ.

നഗരത്തിൽനിന്നും കൈപിടിച്ചെത്തിയവൾ സംസ്കാര സമ്പന്നയായിരുന്നു. പക്ഷെ, വിളമ്പുവാൻ സ്നേഹവും, ആശ്വാസ കുമ്പിളും അവൾക്കന്യമായിരുന്നു.

അംഗലാവണ്യങ്ങളെ സ്നേഹിച്ചവൾക്കെന്റെ അഗ്നിസ്പുലിംഗങ്ങളെ ഊതികെടുത്താനായില്ല.

വെട്ടിപിടിച്ച സാമ്രാജ്യങ്ങൾ തുണയാവുമെന്ന് മൂഡമായ ഞാൻ വിശ്വസിച്ചു. പക്ഷെ,

കാത്തിരിപ്പുണ്ടായിരുന്നു, വിധി.

പടുത്തുയർത്തിയ ദന്തഗോപുരങ്ങൾക്ക്‌ പകരം തരാനായില്ല എനിക്കൊരു ജന്മം.

എല്ലാം വലിച്ചെറിഞ്ഞെന്റെ ഗ്രാമത്തിലേക്കുള്ള യാത്രയിൽ, വീണ്ടും ഞാങ്ങൾ കണ്ട്‌മുട്ടി. ഒട്ടിയ കവിളിനും, കുഴിഞ്ഞ കണ്ണുകൾക്കും നരച്ച മുടികൾക്കും എന്നെ വിണ്ടുമുണർത്താനായി. ശുഷ്‌കിച്ച കൈവിരലുകൾകൊണ്ടവൾ സുരക്ഷവലയം തീർത്തു. ചിലമ്പിച്ച വാക്കുകൾ "ധൈര്യമായിട്ടിരിക്ക്‌, ഞാനില്ലെ കൂടെ"

അടർന്നുവിഴാൻ കണ്ണുനീരില്ല. പെട്ടികരയാൻ ആവതില്ല.

"ഇത്രേം സ്പീഡിൽ നടക്കല്ലെ, എനിക്ക്‌ വയ്യ. പതുക്കെ നടക്കൂ" എനിക്ക്‌ നിഴലായി വീണ്ടുമവൾ.

സമർപ്പണം:-

ബസ്സ്‌ നിർത്തി ബ്ലോഗിലേക്ക്‌ കയറൂ എന്ന് പറയുന്ന, ഡോ. ജയേട്ടന്‌.

4 comments:

  1. ബീരാന്‍ കുട്ടി said...

    എനിക്ക്‌ നിഴലായി വീണ്ടുമവൾ.

  2. കാച്ചറഗോടന്‍ said...

    ആരെടാ പഹയാ ഈ ലവള്‍???
    എന്നാലും ഇന്നാ പിടി ഒരു തെങ്ങ.... (((( റ്റോ))))

  3. jayanEvoor said...

    അതു ശരി!

    സ്ന്നേഹിച്ചു കൊല്ലാൻ തന്നയാണോ ഭാവം!?

    അവളുമായി എനിക്കൊരു ബന്ധവും ഇല്ലാ, ഇല്ല്ലാ‍....ഇല്ലാ!!!

  4. ഏറനാടന്‍ said...

    ഇങ്ങള് ഇബടെ ഒക്കെ ഉണ്ടോ കോയാ :)