Saturday, 30 October 2010

102 - ഗൾഫ്‌ ഭാര്യമാർ സൂക്ഷിക്കുക.

ഗൾഫ്‌ ഭാര്യമാർ സൂക്ഷിക്കുക.

രണ്ട്‌ വർഷത്തിലൊരിക്കൽ കിട്ടുന്ന ഏതാനും ദിനരാത്രങ്ങൾക്ക്‌ വേണ്ടി കണ്ണിലെണ്ണയൊഴിച്ച്‌, മണിയറയുടെ മണിവിളക്കുകൾ കത്തിക്കുവാൻ വെമ്പിനിൽക്കുന്ന പ്രവാസികളുടെ ഭാര്യമാരെ, നിങ്ങൾ സൂക്ഷിക്കുക.

സങ്കേതികവിദ്യയുടെ അതിപ്രസരം മൂലം, ടെക്‌നോളജിയുടെ സൗകര്യം ആവോളം നൊട്ടിനുണയുമ്പോൾ, സ്വകാര്യ ജീവിതത്തിൽ മയാത്തെ കറുത്ത ചായങ്ങൾകൊണ്ടവ ചിത്രം കോറിയിട്ട്‌ കടന്ന്‌പോവുന്നു.

മൊബൈൽ ഫോണിന്റെ ഉപയോഗംകൊണ്ട്‌, എഴാംകടന്നകരെയിരുന്ന്, പാതിരാത്രിയിൽ വികാരം മൂർച്ചകൾ സമ്മാനിച്ച്‌, നിങ്ങളെ ലാസ്യനിന്ദ്രയിലേക്ക്‌ തള്ളുവാൻ ഇന്ന് അധികപേരും ശ്രമിക്കുന്നു. ഒരു പരിതി വരെ, വിരഹിണിയുടെ വിരഹതീച്ചുളയിൽ വെന്തെരിയുവാൻ മൊബൈലിന്‌ സാധിച്ചു. ഒപ്പം സ്നേഹവും വിശ്വാസവും, ഊട്ടിയുറപ്പിക്കുവാനും.

എന്നാൽ, ക്യാമറ ഫോണുകൾ വ്യപകമായതോടെ, നഷ്ടപ്പെട്ടത്‌, വിരഹിണികളുടെ സ്വകര്യതയാണ്‌.

മിക്ക പ്രവാസികളുടെയും, നെറികെട്ട ഹോബിയാണ്‌, ഭാര്യയുമായുള്ള സ്വകാര്യനിമിഷങ്ങൾ അവരുടെ സമ്മതമില്ലാതെയും, സമ്മതത്തോടെയും പകർത്തുക എന്നത്‌. ഒരിക്കലും നഷ്ടപ്പെടില്ലെന്ന് കരുതി നിങ്ങൾ സൂക്ഷിക്കുന്ന അത്തരം മെമ്മറികൾ, അബദ്ധത്തിൽ മറ്റോരാളുടെ കൈയിൽ കിട്ടിയാൽ, നഷ്ടപ്പെടുന്നത്‌, ഭാര്യയുടെ തുറന്ന്‌വെച്ച മാദനചെപ്പ്‌ മാത്രമല്ല, ആണത്തം നഷ്ടപ്പെട്ട നിങ്ങളുടെ ഗദ കൂടിയാണ്‌.

ഇത്തരം സംസ്കാര ശൂന്യമായ പ്രവർത്തികൾക്കെതിരെ എന്ത്‌കൊണ്ട്‌ സ്ത്രികൾ പ്രതികരിക്കുന്നില്ല?. ആശ്ചര്യം തോന്നുന്നു.

കൈയികിട്ടിയ ഭർത്താവിനെ പരമാവധി സുഖിപ്പിക്കുക എന്ന തന്ത്രത്തിൽ, ഇഷ്ടന്റെ ആഗ്രഹത്തിനെതിര്‌ പറയാതെ, ഭവിഷ്യത്ത്‌ ചിന്തിക്കാതെ, എല്ലാം മലർത്തി കിടക്കുമ്പോൾ, സഹോദരി നീ ഒർക്കുന്നോ, എന്നെങ്കിലുമൊരിക്കൽ, മറ്റോരാൾ, ഇത്‌ കാണുമെന്ന്?.

ഇത്തരം വൃതികേട്ട പ്രവർത്തി ചെയ്യുന്നവരിൽ അധികവും പ്രവാസികളാണെന്നത്‌, ഏറെ വേദനയുളവാക്കുന്നു.

സ്നേഹത്തോടെ, നിരസികാവുന്ന ഭർത്താവിന്റെ ആവശ്യങ്ങളിലൊന്നാണിതെന്ന്, ഭാര്യമാർ തിരിച്ചറിയണം. "എനിക്ക്‌ കാണാനാണെടീ" എന്ന മറുപടിക്ക്‌, "കൈയീന്ന് പോവും, മെമ്മറിയും, ഞാനും " എന്ന താക്കിത്‌ മതിയാവും.

------

പ്രവാസികളെ സൂക്ഷിക്കുക.

ഏത്‌ തരം ഡാറ്റ സ്റ്റോറേജുകളിൽനിന്നും, മെമ്മറി കാർഡായാലും,യു.എസ്‌ ബി ആയാലും, ഹാർഡ്‌ ഡിസ്കായാലും, നിങ്ങൾ ഡിലിറ്റ്‌ ചെയ്ത്‌, ഭാര്യ സുരക്ഷിതയാണെന്ന് ഉറപ്പ്‌വരുത്തുന്നവയിൽനിന്ന് പോലും, ഡാറ്റ തിരിച്ചെടുക്കാം.

കഴിവതും, ഭാര്യമാരുടെ നഗ്നമേനികൾ എവിടെയും പതിയാതെ സൂക്ഷിക്കുക. വിഡിയോ ഷൂട്ട്‌ ചെയ്യുന്ന പ്രവർത്തികൾ ചെയ്യാതിരിക്കുക.

ഡാറ്റ സുരക്ഷിതമാക്കാം എന്ന മോഹം വ്യമോഹം മാത്രമാണ്‌.

കുടുംബത്തിന്റെ ഭാരം നെഞ്ചിലേറ്റി ജീവിക്കുന്നവരെ, നിങ്ങൾ അവർക്കൊരു ഭാരമാവതിരിക്കട്ടെ.

ഓടോ.

ഇങ്ങനെ ഒരു കുറിപ്പിനാധാരം കൈയിൽകിട്ടിയ മെമ്മറികളിൽനിന്നും യാതൃശ്ചികമായി കണ്ട രംഗങ്ങളാണ്‌. കൂടുതൽ അന്വേഷിച്ചപ്പോൾ അവയിൽ പലതും വലയിൽ തന്നെ കറങ്ങുന്നു.

പ്രബുദ്ധരായ പ്രവാസികളോട്‌ ഒന്നെ പറയാനുള്ളൂ.

നിങ്ങൾ യൂട്യൂബിൾ ഇല്ലെന്ന് ഉറപ്പ്‌വരുത്തിക്കോളൂ, നിങ്ങൾ ഇത്തരം പ്രവർത്തി ചെയ്തിട്ടുണ്ടെങ്കിൽ.

38063

7 comments:

 1. ബീരാന്‍ കുട്ടി said...

  പ്രബുദ്ധരായ പ്രവാസികളോട്‌ ഒന്നെ പറയാനുള്ളൂ.

  നിങ്ങൾ യൂട്യൂബിൾ ഇല്ലെന്ന് ഉറപ്പ്‌വരുത്തിക്കോളൂ, നിങ്ങൾ ഇത്തരം പ്രവർത്തി ചെയ്തിട്ടുണ്ടെങ്കിൽ.

 2. poor-me/പാവം-ഞാന്‍ said...

  ഇക്കാര്യത്തിൽ ഭാര്യമാർ ഒരു ബിഗ് “നോ” ഭർത്താവിനോട് പറഞെ തീരു...

 3. sm sadique said...

  മിക്ക പ്രവാസികളുടെയും, നെറികെട്ട ഹോബിയാണ്‌, ഭാര്യയുമായുള്ള സ്വകാര്യനിമിഷങ്ങൾ അവരുടെ സമ്മതമില്ലാതെയും, സമ്മതത്തോടെയും പകർത്തുക എന്നത്‌. ഒരിക്കലും നഷ്ടപ്പെടില്ലെന്ന് കരുതി നിങ്ങൾ സൂക്ഷിക്കുന്ന അത്തരം മെമ്മറികൾ, അബദ്ധത്തിൽ മറ്റോരാളുടെ കൈയിൽ കിട്ടിയാൽ, നഷ്ടപ്പെടുന്നത്‌, ഭാര്യയുടെ തുറന്ന്‌വെച്ച മാദനചെപ്പ്‌ മാത്രമല്ല, ആണത്തം നഷ്ടപ്പെട്ട നിങ്ങളുടെ ഗദ കൂടിയാണ്‌.

  സത്യം …. സത്യം… ഇതൊരു മുന്നറിയിപ്പ് തന്നെ….
  പ്രവാസികളും സ്വവസതിയിൽ വസിക്കുന്നവരും വായിച്ചറിയുക. സൂക്ഷിക്കുക,…

 4. മാണിക്യം said...

  കുറെ നാളുകള്‍ കൂടിയാണിന്ന് താങ്കളുടെ ബ്ലോഗ് കണ്ടത്. പറഞ്ഞത് വളരെ ഗൗരവമുള്ള വിഷയമാണ്...
  ഇന്റര്‍നെറ്റിന്റെയും ഡിജിറ്റല്‍ മീഡിയയുടേയും
  ഉപയോഗമെത്രത്തോളം ദുരുപയോഗം ചെയ്യാനാവുമെന്ന്
  അതുപയൊഗിക്കുന്നവര്‍ക്കുള്ള അജ്ഞതയും ,
  ആ അജ്ഞതയുടെ മുതലെടുപ്പും...
  ശരിയായ ബോധവല്ക്കരണം ആവശ്യമാണ്........
  മൊബൈല്‍ മോഷണം വളരെ വ്യാപകമാണ്.
  ഈ വക ചിത്രങ്ങള്‍ എത്ര വേഗം കൈവിട്ട് പോകുമെന്ന് അലോചിക്കണം.
  മനസ്സില്‍ സൂക്ഷിക്കുന്ന സ്വകാര്യനിമിഷങ്ങളുടെ ഓര്‍മ്മചിത്രത്തിന്റെ പാവനത്വവും മനോഹാരിതയും എന്തിന് റിക്കോര്‍ഡ് ചെയ്ത് ഇല്ലാതാക്കണം?

 5. Naseef U Areacode said...

  നമ്മുടെ ഫോട്ടോയോ, വീഡിയോയോ ഇലക്റ്റ്രോണിക് ഫൈല്‍ ആയിക്കഴിഞ്ഞാല്‍ അതു പൂര്‍ണ്ണമായും നശിപ്പിക്കുക വളരെ ബുദ്ധിമുട്ടു തന്നെ..നമ്മുടെ ഫോട്ടോയോ, വീഡിയോയോ ഇലക്റ്റ്രോണിക് ഫൈല്‍ ആയിക്കഴിഞ്ഞാല്‍ അതു പൂര്‍ണ്ണമായും നശിപ്പിക്കുക വളരെ ബുദ്ധിമുട്ടു തന്നെ..
  ഗള്‍ഫ് ഭാര്യമാര്‍ മാത്രമല്ല.. എല്ലാവരും സൂക്ഷിച്ചേപറ്റൂ...

  പിന്നെ ..കുറച്ചു കാലമായല്ലോ നിങ്ങളെ കണ്ടിട്ടു....
  ആശംസകള്‍

  പിന്നെ ..കുറച്ചു കാലമായല്ലോ നിങ്ങളെ കണ്ടിട്ടു....
  ആശംസകള്‍

 6. അന്വേഷി said...

  ഇതിലൂടെ വളരെ നല്ലൊരു മെസ്സേജാണ് താങ്കള്‍ നല്‍കുന്നത് തീര്‍ച്ചയായും ശരിക്കും ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യം തന്നെയാണിത് ഇങ്ങിനെ ഭാര്യമാരുടെ രഹസ്യ ഭാഗങ്ങള്‍ മൊബൈലിലാക്കി ന്ടക്കുന്നവരുണ്ട് അറിഞ്ഞോ അറിയാതെയോ ഇത് പുറത്താകാന്‍ സാധ്യത കൂടുതലാണ് ആയതിനാല്‍ ഇത് ഇത്തരക്കാര്‍ ശ്രദ്ധിക്കട്ടെ .............

 7. Areekkodan | അരീക്കോടന്‍ said...

  ഛെ...ഇങ്ങനേയും ഭര്‍ത്താക്കന്മാരോ? തുറന്ന് പറഞ്ഞ് ബോധവല്‍ക്കരണം നടത്തിയ കൊണ്ടൊട്ടി ബീരാനേ കൊടുകൈ (ഇങ്ങോട്ട് നീട്ടിക്കോളൂ , ഞാന്‍ ഇവിടെ ഉണ്ട്)