Saturday, 25 October 2008

ഗൾഫ്‌ ഭാര്യമാരുടെ കഥകൾ -02- ഹൈദ്രുവിന്റെ കഥ

ഗൾഫ്‌ ഭാര്യമാരുടെ കഥകൾ -01


ഗൾഫ്‌ ഭാര്യമാരുടെ കഥകൾ -02 ഹൈദ്രുവിന്റെ കഥ
ഹൈദ്രു തന്റെ കഥ പറഞ്ഞു തുടങ്ങി.

ബഹുഭൂരിപക്ഷം പ്രവാസികളെയും പോലെ, കുടുംബത്തിന്റെ നെടുംതൂണായി, ഭാരം ചുമലിലേറ്റി കടൽ കടന്ന കഥ. മൂന്ന് വർഷത്തിന്‌ ശേഷം നാട്ടിൽ പോവുകയും വിവാഹം ചെയ്യുകയും ചെയ്തകഥ.

രണ്ട്‌ വർഷം മുൻപ്‌ നാട്ടിൽ പോയപ്പോഴാണ്‌ ഞാൻ വിവാഹം കഴിച്ചത്‌, ഗ്രാമത്തിന്റെ നിശ്‌കളങ്കതയും പവിത്രതയും ഒത്തിണങ്ങിയ ശാലിന സുന്ദരിയാണ്‌ എന്റെ ഭാര്യ ജമില. കല്യാണം കഴിഞ്ഞ്‌ രണ്ട്‌ മാസമെ എനിക്ക്‌ അവളോടോത്ത്‌ ജീവിക്കുവാൻ കഴിഞ്ഞുള്ളൂ. നിറയൗവനത്തിന്റെ നെറുകയിൽ നിൽക്കുന്ന അവളെ പൂർണ്ണമായും അറിയാൻ, അനുഭവിക്കാൻ, ആസ്വദിക്കാൻ, എനിക്ക്‌ കഴിഞ്ഞില്ലെന്നത്‌ സത്യം. മണൽക്കാട്ടിലെ പിന്നിടുള്ള ജീവിതം ആ മോഹങ്ങളുമായിട്ടായിരുന്നു. അവൾ പുഷ്പിക്കുകയും വിടരുകയും കായാവുകയും ചെയ്തു. ഒരിക്കൽ പോലും അവൾ ഒന്നിനും പരാതി പറഞ്ഞില്ല. ഇഷ്ടങ്ങളോ, ഇഷ്ടക്കേടുകളോ പറഞ്ഞില്ല. ഒരു നല്ല ഭര്യയായി, മരുമകളായി അവൾ ജീവിച്ചു. അനിയത്തിമാർക്ക്‌ നല്ല സുഹൃത്തായി മാറി. വീട്ടിൽ സന്തോഷത്തിന്റെ ദിനരാത്രങ്ങളായിരുന്നു.

ദൈർഘ്യമേറീയ രാത്രികൾ തള്ളിനീക്കുവാൻ ഞാൻ പ്രയാസപ്പെട്ടെങ്കിലും, മനസ്സിൽ മാരിവില്ലുകൾ വിരിഞ്ഞിരുന്നു, എന്നെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവളുടെ ചുടുചുംബനത്തിന്റെ ലഹരിയിൽ പലരാത്രികളിലും ഞാൻ ഞെട്ടിപിടഞ്ഞു. സ്വപ്നത്തിന്റെ തേരിലേറി ഞാനും ജമീലയും മാത്രമുള്ള ഒരു ലോകത്തിലേക്ക്‌ പലവുരു ഞാൻ യാത്ര ചെയ്തു.

ക്ഷമയോടെ കാത്തിരുന്ന അവധികാലം വന്നെത്തി.

സ്വപ്നങ്ങളും, ആശകളും മനസ്സിൽ കുത്തിനിറച്ച്‌, സ്നേഹിക്കുന്നവൾക്ക്‌ സ്നേഹത്തോടെ നൽക്കാൻ ഒത്തിരി വിഭവങ്ങൾ വരിഞ്ഞ്‌ മുറുക്കികെട്ടി ഞാൻ യാത്രയായി. മേഘങ്ങൾ എന്നോട്‌ കിന്നരിക്കുന്നുണ്ടായിരുന്നു, അസൂയയോടെ.

വീടെത്തി, സ്നേഹത്തോടെ, പരിഭവത്തോടെ, എല്ലാവരും എന്നെ സ്വീകരിച്ചു. ബന്ധുമിത്രാദികളുടെ ഇടയിൽ, അവരുടെ കുശലപ്രശ്നങ്ങളും സ്നേഹവും എനിക്ക്‌ താൽക്കാലികമെങ്കിലും അരോചകമായി, കാരണം ഞാൻ കാത്തിരുന്ന സ്വർണ്ണ ഖനി, അതിന്റെ എല്ലാ പ്രൗഡിയോടും കൂടി എന്റെ മുന്നിൽ നിൽക്കുബോൾ, ഒന്ന് തൊടാൻ കഴിയാതെ, ശരിക്കോന്ന് കാണുവാൻ പോലുമാവാതെ ഞാൻ ചിലവഴിച്ച മണിക്കുറുകൾക്ക്‌ മരുഭൂമിയിലെ രണ്ട്‌ വർഷത്തിന്റെ ദൈർഘ്യമുണ്ടെന്ന് തോന്നി.

എല്ലാം കഴിഞ്ഞ്‌, എന്റെ പ്രണേശ്വരിയെ ശരിക്കോന്ന് കാണുന്നത്‌ തന്നെ രാത്രിയിലാണ്‌. അവൾ വാതിൽ തുറന്ന് വന്ന ഉടനെ, വട്ടംചുറ്റിപിടിച്ച്‌, എടുത്തെറിയുകയായിരുന്നു കട്ടിലിലേക്ക്‌.

അവേശത്തിന്റെ ദിനങ്ങളായിരുന്നു പിന്നിട്‌. പക്ഷെ, ദിനരാത്രങ്ങൾ മാറിമറിഞ്ഞപ്പോൾ, പലപ്പോഴും അവളെ വിളിച്ചുണർത്തി ഊണില്ലെന്ന് പറയേണ്ട അവസ്ഥയിലെത്തി കാര്യങ്ങൾ.

അവൾക്കുള്ള മാറ്റം എന്നെ വല്ലതെ നോമ്പരപ്പെടുത്തി. എല്ലായ്‌പ്പോഴും ഞാൻ അടുത്ത്‌ വേണമെന്ന വാശി, കൂട്ട്‌കുടുംബ വ്യവസ്ഥയിലെ അലിഖിത നിയമങ്ങൾ പലതും തല്ലിയുടക്കാൻ അവൾ ശ്രമിച്ചു. ദ്രന്തമായ അവേശത്തോടെ അവൾ പലപ്പോഴും എന്നെ വരിഞ്ഞ്‌ മുറുക്കി, എന്നാൽ ഒന്നും ചെയ്യുവാൻ കഴിയാതെ, പരാജിതന്റെ നിസ്സഹായതോടെ ഞാൻ തരിച്ചിരുന്നു. മനസ്സും ശരീരവും ഒരുപോലെ ക്ഷീണിച്ചിരുന്നു.

എന്റെ ഭാര്യയിൽ വന്ന മാറ്റം ഞാൻ ശ്രദ്ധിച്ചു. ഒരാഴ്ചകൊണ്ട്‌ അവളിനെ പ്രസാദം നഷ്ടപ്പെട്ടിരുന്നു. എപ്പോഴും അവൾ മൂകയായി കഴിഞ്ഞ്‌ കൂടി. അതെനിക്ക്‌ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ചെറിയ ചെറിയ കാര്യങ്ങൾക്ക്‌ വരെ ഞങ്ങൾ തമ്മിൽ വഴക്കായി.

ഭാര്യയെ ത്രിപ്തിപ്പെടുത്തുവാൻ കഴിയാത്തവനെന്ന അപകർഷത ബോധവും, എന്നാലത്‌ തുറന്ന് പറയാനുള്ള എന്റെ കഴിവില്ലായ്മയും, ചികിൽസിക്കാനോ, പരിഹാരം തേടാനോ മാർഗ്ഗമില്ലാത്ത ചുറ്റുപാടും, എന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചു.

പതിയെ ഞാൻ മദ്യത്തിനടിമയായി, ആ ലഹരിയിലാവണം ഒരിക്കൽ ഞാൻ എന്റെ കുടുംബജീവിതത്തിന്റെ കഥ കൂട്ടുകാരുമായി പങ്ക്‌വെച്ചു. അവരുടെ ഉപദേശപ്രകാരം, കൈവിട്ട്‌ പോവുന്ന കനകസിംഹാസനം വെട്ടിപ്പിടിക്കാനുള്ള ശ്രമത്തിനിടയിൽ, മന്ത്രവാദികളെയും ആൾദൈവങ്ങളെയും തേടി ഞാൻ നടന്നു. അങ്ങനെയാണ്‌ ബീരാൻ മുസ്ലിയാരെ പരിചയപ്പെടുന്നത്‌.

ചുട്ട കോഴിയെ ട്ടച്ചിങ്ങോന്നുമില്ലാതെ, അന്തികള്ളിന്റെ ബലത്തിൽ മാത്രം അകത്താക്കുന്ന അത്യപൂർവ്വ സിദ്ധിയുള്ള അൽഭുതമനുഷ്യൻ. സുഹൃത്തുകളുടെ നിർബന്ധത്തിന്‌ വഴങ്ങി ഞാൻ അദേഹത്തെ ചെന്ന് കണ്ടു.

ഏതാനും ചില പച്ച മരുന്നുകൾ അദേഹം തന്നു. അത്‌ കഴിച്ചപ്പോൾ എന്തോ എനിക്കിത്തിരി ഉണർവ്വും ഉന്മേഷവും കിട്ടിയിരുന്നു. മാത്രമല്ല, ജമീലയിലും ചില മാറ്റങ്ങൾ കണ്ട്‌ തുടങ്ങി, എന്നോടിത്തിരി സ്നേഹം കാണിക്കുകയും, നഷ്ടപ്പെട്ട പഴയ പ്രസാദവും പ്രസരിപ്പും അവൾക്ക്‌ തിരിച്ച്‌ കിട്ടുകയും ചെയ്തു.

കുടുംബ ജീവിത്തതിന്റെ കാണാത്ത ഗർത്തങ്ങൾ കിത്താബ്‌ ഓതിയവർക്കറിയാമെന്ന് നീ പറയറുണ്ടല്ലോ, അത്‌ ശരിയാണെന്ന് എനിക്ക്‌ തോന്നിതുടങ്ങിയിരുന്നു. ശരിക്കും കിത്താബ്‌ പഠിച്ചവരുടെ കൈയിൽ പെട്ടാൽ, ഒരു പെണ്ണും പിന്നെ ജീവിതത്തിലേക്ക്‌ തിരിഞ്ഞ്‌ നോക്കില്ലെന്നും, നീ പറയാറുണ്ടല്ലോ. നമ്മുടെ വിശ്വാസമനുസരിച്ച്‌, ഇത്തരം കാര്യങ്ങൾ ആരും തുറന്ന് ചർച്ച ചെയ്യറില്ല. ചികിൽസിക്കുവാൻ പറ്റിയ ഡോക്ടർമാരും നമ്മുടെ നാട്ടിലില്ല. സമൂഹത്തിലെ അലിഖിത നിയമങ്ങളും, വിലക്കുകളും നമ്മുക്ക്‌ മുന്നിൽ ഇപ്പോഴും തടസ്സങ്ങളാണ്‌.

മാനസിക വിഷമങ്ങൾക്ക്‌ കൗൺസിലിങ്ങിനുള്ള വേദി നമുക്കില്ല. നീർക്കുമിളകൾ വീർത്ത്‌, പൂർണ്ണമായും ഭ്രന്തനായാൽ മത്രമേ നാം ചികിൽസ തേടാറുള്ളൂ. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ കൂണ്ണ്‌ പോലെ മുളച്ച്‌ പൊന്തുന്നു. എങ്കിലും ലൈഗിക രോഗങ്ങൾക്കും, മാനസ്സിക പ്രശനങ്ങൾക്കും ഏവിടെയും ഡോക്ടർമാരില്ല.

പ്രവാസി സംഘടനകളും സംഘങ്ങളും അവിശ്യത്തിലേറെ നമ്മുക്കുണ്ട്‌, പക്ഷെ, നമ്മുടെ അന്തരിക പ്രശ്നങ്ങൾ, വിഷമങ്ങൾ, പ്രയാസങ്ങൾ, ചർച്ചചെയ്യനോ, പരിഹരിക്കുവനോ ആരും ശ്രമിക്കറില്ല. ഓണവും, വിഷുവും പെരുന്നാളും നാം അഘോഷിക്കുന്നു. പക്ഷെ ജീവിതം അസ്വദിക്കാൻ നാം സൗകര്യപൂർവ്വം മറക്കുന്നു.

അത്‌ പോട്ടെ, കഥയിലേക്ക്‌ തിരിച്ച്‌ വരാം.

അങ്ങനെ, നിറംമങ്ങിതുടങ്ങിയ രാത്രികൾക്ക്‌ നീളമേറിയിരുന്ന ദിവസങ്ങൾ. ഒരിക്കൽ, എല്ലാവരും ബന്ധുവിട്ടിൽ കല്യാണത്തിന്‌ പോയ ദിവസം. എന്തോകാരണം പറഞ്ഞ്‌ ജമില പോയില്ല. അവൾ വീട്ടിൽ ഒറ്റാക്കണെന്ന സത്യവുമായി സൂര്യൻ എന്റെ തലയിലുദിച്ചത്‌ കല്യാണ വിട്ടിൽ വെച്ചാണ്‌. സന്തോഷത്തോടെ ഓടുകയായിരുന്നു ഞാൻ വിട്ടിലേക്ക്‌.

മുൻവശത്തെ വാതിൽ അടഞ്ഞ്‌ കിടന്നിരുന്നു. ജമീല അടുക്കളയിലാവും. എന്നാൽ പിന്നെ ഒരു സർപ്രയ്സാവട്ടെ എന്ന് കരുതി ശബ്ദമുണ്ടാക്കതെ ഞാൻ അടുക്കള വഴി അകത്തേക്ക്‌ കടന്നു. വീട്‌ മുഴുവൻ തിരഞ്ഞിട്ടും ജമീലയെ കണ്ടില്ല. ഇനി ജോലിയോക്കെ തീർത്ത്‌ അവൾ ഉറങ്ങുകയായിരിക്കുമോ? എങ്കിൽ, അവൾ ഒരിക്കലും മറക്കാത്ത ഒരു ദിവസം സമ്മാനിക്കുവാൻ ഞാൻ തിരുമാനിച്ചു. എങ്ങനെ തുടങ്ങണമെന്ന് പലവുരു ഞാൻ മനസ്സിൽ കൂട്ടികിഴിച്ചു. ഉത്സാഹപൂർവ്വം ഞാൻ ബെഡ്‌ റൂമിന്റെ വാതിൽ തള്ളിതുറന്നപ്പോൾ കണ്ട കഴ്ച.....

സപ്തനാഡികളും തകർന്ന് പോയി. കുടംകൊണ്ടാരോ തലകടിച്ച പോലെ, പരിസര ബോധം നഷ്ടപ്പെട്ട്‌ ഞാൻ തളർന്ന് വീണു. ഞാൻ കണ്ട കഴ്ച യാതർത്ഥ്യമല്ലെന്ന് വിശ്വസിക്കുവാൻ പലവുരു ശ്രമിച്ചു.

ലോകത്ത്‌ ഒരു ഭർത്താവിനും ഇത്തരം ഒരു ദുര്യോഗം ഉണ്ടായിരിക്കില്ല. ഞാൻ ജീവന്‌ തുല്യം സ്നേഹിക്കുന്ന, വിശ്വസിക്കുന്ന എന്റെ ഭാര്യ, എന്റെ കിടക്കയിൽ, മറ്റോരാളോടോത്ത്‌........

(തുടരും...)

47 comments:

  1. ബീരാന്‍ കുട്ടി said...

    ഭ്രാര്യയെ ത്രിപ്തിപ്പെടുത്തുവാൻ കഴിയാത്തവനെന്ന അപകർഷത ബോധവും, എന്നാലത്‌ തുറന്ന് പറയാനുള്ള എന്റെ കഴിവില്ലായ്മയും, ചികിൽസിക്കാനോ, പരിഹാരം തേടാനോ മാർഗ്ഗമില്ലാത്ത ചുറ്റുപാടും, എന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചു.

  2. RIYA'z കൂരിയാട് said...

    സത്യത്തിൽ ആരാണ് കുറ്റക്കാരൺ ഭാര്യയോ,ഭറ്ത്താവോ?

  3. നമ്മൂടെ ലോകം said...

    ഇവിടെ ആരും കുറ്റക്കാരല്ല! ദൈവം വികാരം തന്നു- എന്നാല്‍ അതു അടക്കാനുള്ള കഴിവു ആപെണ്ണിനു കൊടുത്തില്ല! അയാള്‍ക്കും അതുപോലെ വേറൊന്നു! ഇതിനു ആരെ കുറ്റം പറയാം? വിധിയെ! അവസരങ്ങളെ!

    സംഭവിക്കാനു സാധ്യതയുള്ളതൊക്കെ ഉള്‍ക്കൊള്ളാന്‍ ശീലിക്കുക! അല്ലങ്കില്‍ സമാധാ‍നം ‘ഗോവിന്ദ”!

  4. Anonymous said...

    aapekshikam. but sometime true .basic mistake from husband

  5. നരിക്കുന്നൻ said...

    ബീരാനിക്കാ,
    ആ ഞെട്ടൽ വായനക്കാരനിലേക്ക് പകരാൻ 100 ശതമാനം വിജയിച്ചിരിക്കുന്നു. ഊഹം വെച്ച് വായിച്ചിരുന്നിട്ട് പോലും ആ ഞെട്ടൽ, ഒരു തരിപ്പ്, മനസ്സിലേക്കിറങ്ങി.

    പക്ഷേ, എനിക്ക് പറയാനുള്ളത് മറ്റൊന്നാണ്. ഗൾഫ് കാരന്റെ ഭാര്യക്മാർ മാത്രമല്ല ഈ അവിഹിത ബന്ധം കൊണ്ട് നടക്കുന്നത്. ഭർത്താവ് നാട്ടിലുള്ള ഭാര്യമാർ അന്യപുരുഷനോടൊപ്പം നാട് വിട്ട് പോകുന്ന വാർത്തകൾ നമുക്ക് പുത്തരിയല്ല. ഇതിൽ ഏതെങ്കിലും ഗൾഫ് കാരന്റെ ഭാര്യയും ഉണ്ടാകുന്നത് സ്വാഭാവികം. അത് ഭർത്താവ് ഗൾഫ് കാരൻ ആയത് കൊണ്ടാണെന്ന് പറയരുത്. ഭർത്താവിന്റെ സാമീപ്യം നഷ്ടപ്പെട്ടത് കൊണ്ടാണെന്ന് പറയരുത്. വലിയൊരു ഭൂരിപക്ഷം പ്രവാസികളുടെ മനസ്സിലേക്ക് ഇങ്ങനെ തീ കോരിയിടുന്നതെന്തിനാ ബീരാൻ കുട്ടീ... സ്വന്തം ഭർത്താവിനും കുടുംബത്തിനും വേണ്ടി ജീവിതകാലം മുഴുവൻ സഹിച്ചും സ്നേഹിച്ചും ജീവിക്കുന്ന വൻ ഭൂരിപക്ഷം വരുന്ന പ്രവാസി ഭാര്യമാരുടെ നേരെ എന്തിനാണ് കരിയെറിയുന്നത്?

    കാത്തിരിക്കാം......ഇനിയെന്ത് സംഭവിച്ചെന്നറിയാമെല്ലോ...........

  6. ശെഫി said...

    ബീരാനെ, പ്രവാസത്തിന്റെ ഇരകളായി ഒട്ടേറെ പെണ്ണുങ്ങൾ മോഹങ്ങളെ ഉള്ളിലൊതുക്കി ജീവിക്ക്കുന്നുണ്ടെന്നത് ശരി തന്നെയാവാം. ലൈഗികത വർഷങ്ങളിലൊരു മാസത്തേക്ക് എന്ന രീതിയിലേക്ക് നമ്മുടെ ജീവിത ശീലം മാറ്റിയത് പ്രവാസമാണ്‌. പ്രവാസം നമ്മുടെ പൊതുധാരയിൽ പല വാക്കിന്റേയും ഫംഗഷനുകളേയുമൊക്കെ മാറ്റി മറിച്ചിട്ടുണ്ട്. ദാമ്പത്യം കുടുംബം ലൈഗികതയും അതു പോലെ തന്നെ. പലയിടത്തും പലഭാര്യമാർക്കും ഇങ്ങനെ സംഭവിച്ചിട്ടുണ്ടാകാം. അത് അവരുടെ പക്ഷം ചേർന്നു പറയാൻ ആരുമുണ്ടാവുന്നുമില്ല എന്നതും സത്യം. പ്രവാസികളുടെ ലൈഗികതയെ കുറിച്ച് ചർച്ച ചെയ്യുമ്പോഴും അതേ പ്രശനത്തിന്റെ പാതിയായ പെണ്ണുങ്ങളെ ആരും കാണാറില്ല എന്നതാണ് വാസതവം. ആ അർഥത്ഥിൽ ബീരാനോട് ഈ കഥയോട് യോജിക്കുന്നു. എന്നാൽ ഗൾഫ് ഭാര്യമാർ എന്ന തലക്കെട്ട് എല്ലാ ഗൾഫ് ഭാര്യമാരെയും ജനറൈലൈസ് ചെയത് പറയൂന്നതു പോലെ ആയി പോയി. ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങളെ എല്ലാ ഭാര്യമാരുടേയും തലയിൽ കെട്ടി വെക്കുമ്പോലെ. നമ്മുടെ നാട്ടുകാർക്ക് അല്ലെങ്കിൽ തന്നെ ഒരു ധാരണയുണ്ട് എല്ലാ ഗൾഫ് ഭാര്യമാരും വികാരം അണകെട്ടീ നിർത്തിയിരിക്കയാണെന്നും ഒന്ന് തൊട്ടാൽ പൊട്ടിത്തെറിക്കുമെന്നും ഒന്ന് മുട്ടിയാൽ വീഴുമെന്നൊക്കെയുള്ള ധാരണ. ലൈഗികത തീനും കുടിയും പോലെയുള്ള ഒരു വികാരമല്ല്ല.തീനും കുടിയും ഇല്ലാതെ ജീവിക്കാനാവില്ലീങ്കിലും ലൈഗിംകത അടക്കി നിർത്താനാവും, രതിയും കാമവൂം പ്രണയത്തിന്റെ ,സ്നേഹത്തിന്റെ സാക്ഷാത്കാരമാണ് നമ്മുടെ ഒട്ടൂമീക്ക സ്ത്രീകൾക്കും . അതു കൊണ്ട് തന്നെ അവർ വർഷങ്ങളോളം ആ വികാരത്തെ കെട്ടിയിടാൻ സാധിക്കുന്നവരുമാണ്‌. അവർ മാത്രമല്ല പ്രവാസികളായ മിക്ക പുരുഷന്മാരുമതേ. എന്നിട്ടും ഗൾഫ് ഭാര്യമാരുടെ കഥ എന്ന പേരിൽ ഇത്തരം ഒറ്റപെട്ട സംഭവങ്ങളെ ജനറൈലൈസ് ചെയ്യുന്ന ഒരു തലക്കെട്ടിനോട് ഒരിക്കലൂം യോജിക്കാനാവുകയില്ല.

  7. ശെഫി said...

    ഒന്നെ കൂടെ,
    ബീരാന്‍ കുട്ടി said...
    ഭ്രാര്യയെ ത്രിപ്തിപ്പെടുത്തുവാൻ കഴിയാത്തവനെന്ന അപകർഷത ബോധവും, എന്നാലത്‌ തുറന്ന് പറയാനുള്ള എന്റെ കഴിവില്ലായ്മയും, ചികിൽസിക്കാനോ, പരിഹാരം തേടാനോ മാർഗ്ഗമില്ലാത്ത ചുറ്റുപാടും, എന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചു.
    ഇത് ഗൾഫ് കാരനുമാത്രമോ സംഭവിക്കുന്നത്????

  8. നരിക്കുന്നൻ said...

    നമ്മുടെ ലോകമേ,
    എങ്ങനെയാണ് ഉൾകൊള്ളേണ്ടത് എന്ന് കൂടി പറയുക. സ്വന്തം ഭാര്യ തന്റെ കിടപ്പറയിൽ മറ്റൊരു പുരുഷനുമായി ശയിക്കുമ്പോൾ അവർക്ക് കാവൽക്കാരനായി അടുത്തമുറിയിൽ എല്ലാം തീരുന്നത് വരെ കാത്തിരിക്കണോ ഭർത്താവ്? മറിച്ചും ആകാമോ. ഭർത്താവിന്റെ ലീലാവിലാസങ്ങൾക്ക് ഭാര്യക്കും കാവലിരിക്കേണ്ടതുണ്ടോ? അഥവാ ഇങ്ങനെ കാവലിരുന്നാ‍ൽ, എല്ലാം കണ്ടില്ലെന്ന് നടിച്ചാൽ സമാധാനം കിട്ടുമോ?

  9. നരിക്കുന്നൻ said...

    ശെഫിയോട് യോജിക്കുന്നു.

  10. രസികന്‍ said...

    ബീരാന്‍ കുട്ടീ താങ്കളുടെ പോസ്റ്റും തുടര്‍ന്നു വന്ന കമന്റുകളും കണ്ടപ്പോള്‍ എനിക്കു തോന്നിയത് പറയാതിരിക്കാന്‍ കഴിയുന്നില്ല.

    രതിയും കാമവും നമ്മുടെ ഒട്ടുമിക്ക സ്ത്രികള്‍ക്കും പ്രണയത്തിന്റെ, സ്നേഹത്തിന്റെ സാക്ഷാത്കാരമാണെന്ന സത്യം ശെഫി സമ്മതിക്കുന്നു .
    അതെ, സ്നേഹം പൂര്‍ണ്ണമാവണമെങ്കില്‍ ഇത്‌ രണ്ടും വേണം.

    വര്‍ഷങ്ങളോളം അല്ല, ഒരായുസ്സ്‌ മുഴുവന്‍ ഇണ തന്റെ വികാരം കെട്ടിയിടും, അത്‌ പക്ഷെ സ്നേഹവും പ്രണയവും കൊടുത്തവന്റെ കൈകളിലായിരിക്കും‍.

    ഗള്‍ഫുകാരുടെ ഭാര്യമാരെക്കുറുച്ചുള്ള കഥപറയുമ്പോള്‍ മാത്രം എന്തിനിത്ര വ്യകുലത? അത്‌ കേള്‍ക്കാന്‍ നാം ആഗ്രഹിക്കുന്നില്ല അല്ലെ. അല്ലെങ്കില്‍, അറിയാതെ ഒരു നീറ്റല്‍ മനസിലെവിടെയെങ്കിലും ....

    നരിക്കുന്നന്‍,
    ഇതിലെവിടെയാണ്‌ ഗള്‍ഫ്‌ ഭാര്യമാരെ കരിവാരിതേച്ചത്‌?. സത്യം പറഞ്ഞതിനോ?. ഉള്‍ക്കൊള്ളുവാന്‍ കഴിയാത്ത, യഥാര്‍ത്ഥ്യം നമുക്ക്‌ നേരെ പല്ലിളിക്കുന്നു അല്ലെ?!

    നമ്മുടെ കേരളത്തില്‍ നടക്കുന്ന , നടന്ന പല സംഭവങ്ങളുടെയും വെളിച്ചത്തില്‍ എനിക്ക്‌ ബീരാനോട്‌ യോജിക്കാതിരിക്കാനാവില്ല. കാരണം, ഈ വിഷയം തുറന്ന് ചര്‍ച്ച ചെയ്യുവാന്‍ നമുക്ക്‌ കഴിയുന്നില്ല. ഇത്തരം ഒരു വേദിയെങ്കിലും അതിന്‌ കാരണമായെങ്കില്‍ ബീരാന്റെ ശ്രമം വിജയിക്കുമെന്ന് കരുതാം.

  11. ബീരാന്‍ കുട്ടി said...

    നരിക്കുന്നൻ, ശെഫി, രസികൻ,
    ആദ്യമെ പറയട്ടെ, ബീരാൻ അനോനിയല്ല. മാത്രമല്ല, ഇത് ബീരാന്റെ മാത്രം ഇത്തിരി പോന്ന തലയിലുദിച്ചതല്ല. മറിച്ച് ഒരു പറ്റം പ്രവാസികളായ ഞങൾ, കുടുംബവും കുട്ടികളുമായി ജീവിക്കുന്നവർ തന്നെയാണ്. അത്കൊണ്ട്, പ്രവാസികളുടെ വികാരം പൂർണ്ണമായും ഉൾകൊള്ളുവാൻ ഞങൾക്ക് കഴിയുന്നു. ആരെയും കരിവാരി തേച്ചിട്ടില്ല ഇത് വരെ, പക്ഷെ, പണത്തിന് പിന്നാലെ പരകം പായുന്നവന്റെ ജീവിതത്തിലേക്ക് തിരിഞ് നോക്കാതിരിക്കാനും കഴിയുന്നില്ല.

    വിഷയത്തിന്റെ പേര് തൽക്കാലം അങനെ തന്നെ കിടക്കട്ടെ, കാരണം, ഈ വിഷയം പ്രവാസികളെക്കുറിച്ചല്ല. അവരുടെ ഭാര്യമാരുടെ രോദനമാണ്. കണ്ടില്ലെന്ന് നാം നടിക്കുന്ന ഒരു പറ്റം യുവതികളുടെ മനസ്സിലെ നീറ്റലാ‍ണ്.

    ഗൾഫ ഭാര്യമാരെക്കുറിച്ചെന്തിനീ വ്യഥ അല്ലെ, അല്ല, എന്റെ വ്യഥകൾ പ്രവാസികളെക്കുറിച്ച് തന്നെയാണ്. അതിലേക്ക് വരുന്നു.

    മോനൂസ്, നമ്മുടെ ലോകം,

    കുറ്റം ആരെ വേണമെങ്കിലും പറയാം, ബീരാൻ മുസ്ലിയാരെ വരെ, പക്ഷെ.... കാത്തിരിക്കുക.

    (ഈ കഥ കൊള്ളേണ്ടിടത്ത് തന്നെ കൊള്ളുന്നു എന്നറിഞതിൽ ഞങൾക്ക് സന്തോഷമുണ്ട്, അത് തന്നെയാണ് ഞങളുടെ ലക്ഷ്യവും. വഴികാട്ടിയായി മുൻപെ നടക്കുന്ന എന്റെ സുഹ്ര്‌ത്തുക്കളോടുള്ള നന്ദിയും കടപ്പാടും ഞാൻ രേഖപ്പെടുത്തുന്നു)

    വരിക വീണ്ടും, ആരായിരുന്നു വില്ലൻ എന്നറിയാൻ. (സംശയത്തിന്റെ ആനുകൂല്യം തൽക്കാലം മുസ്ലിയാരിൽ കിടക്കട്ടെ...)

  12. നരിക്കുന്നൻ said...

    ‘ഗള്‍ഫുകാരുടെ ഭാര്യമാരെക്കുറുച്ചുള്ള കഥപറയുമ്പോള്‍ മാത്രം എന്തിനിത്ര വ്യകുലത? ഇതിലെവിടെയാണ്‌ ഗള്‍ഫ്‌ ഭാര്യമാരെ കരിവാരിതേച്ചത്‌?. സത്യം പറഞ്ഞതിനോ?. ഉള്‍ക്കൊള്ളുവാന്‍ കഴിയാത്ത, യഥാര്‍ത്ഥ്യം നമുക്ക്‌ നേരെ പല്ലിളിക്കുന്നു അല്ലെ?!‘

    രസികൻ,
    ഗൾഫ് കാരുടെ ഭാര്യമാരെ പറയുമ്പോൾ വ്യാകുലത ഉണ്ടാകുന്നത് സ്വാഭാവികം. അത് വർഗ്ഗ ബോധത്തിന്റെയാകാം. അന്യ പുരുഷനുമായി വേണ്ടാത്ത സമ്പർക്കം പുലർത്തുന്നത് ഗൾഫ് കാരന്റെ ഭാര്യമാത്രമല്ലന്ന് എന്റെ മുൻപത്തെ കമന്റിൽ പറഞ്ഞിട്ടുണ്ട്. ഇവിടെ പ്രശ്നം മറ്റൊന്നാണ്. ഈ തലക്കെട്ട് കാണുമ്പോൾ ഇതിൽ എല്ലാ നല്ല ഭാര്യമാരോടും ഉള്ള നന്ദി കേടായി തോന്നുന്നു. രസികൻ പറഞ്ഞത് പോലെ ഒരായുസ്സ്‌ മുഴുവന്‍ ഇണ തന്റെ വികാരം കെട്ടിയിടുന്ന മഹാ ഭൂരിപക്ഷം വരുന്ന പ്രവാസി ഭാര്യമാർ മൊത്തം ഈ തലക്കെട്ടിന് മുമ്പിൽ ചോദ്യച്ചിഹ്നങ്ങളാകുന്നു. ഇവിടെയാണ് എല്ലാവരേയും കരിതേച്ചെന്ന് ഞാൻ പറഞ്ഞത്. സത്യം പറഞ്ഞതിനല്ല. ഇത്തരം തെറ്റിദ്ധാരണ പരത്തുന്നതിലാണ് പ്രശ്നം. കാമ വെറി പൂണ്ട പുരുഷനും പെണ്ണിനും എന്തും ചെയ്യാൻ ലൈസൻസ് കൊടുക്കുന്ന നമ്മുടെ നാട്ടിൽ ഇത് സർവ്വ സാധാരണമാണ്. അതിൽ ഒരു പക്ഷേ വളരെ ചെറിയ ശതമാനം മാത്രമാണ് പ്രവാസിയുടെ ഭാര്യയുള്ളത് എന്നോർക്കുക.

    കഥയെഴുതാൻ ബീരന് അധികാരമുണ്ട്. അത്പോലെ അതിനെ വിമർശിക്കാനും അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം എടുത്ത് കൊണ്ട് തന്നെ പറയട്ടേ, ഈ തലക്കെട്ട് മാറ്റുക. നല്ലവരായ ലക്ഷക്കണക്കിന് വരുന്ന പാവം പ്രവാസികളേയും, അവരേ മാത്രം ചിന്തിച്ച് അവർക്ക് വേണ്ടി കാത്തിരുന്ന് കഴിയുന്ന അവരുടെ ഭാര്യമാരുടേയും മനസ്സിനെ നോവിപ്പിക്കുന്നതാണിത്. ബീരാൻ കുട്ടിക്ക് കഥയെഴുതാൻ ഉപദേശം നൽകുന്ന ഒരു പറ്റം പ്രവാസി സുഹൃത്തുക്കളുടെ കണ്ണിലൂടെയാകാം ഇതെഴുതുന്നത്.. അവരുടെ അനുഭവം മാത്രമാണോ മൊത്തം പ്രവാസിയുടെ ജീവിതം.

  13. ശെഫി said...

    കഥ ഭാവനയുടെ സൃഷ്ടിപ്പാണ്‌.അത്തരം ഭാവനകളിൽ എന്തും എഴുതാമെന്നുല്ല എഴുത്തുകാരന്റെ ആവിഷ്കാര സ്വാതന്ത്രത്തെ വക വെച്ചു തരുന്നു. പക്ഷേ ഇത്‌ കഥ എന്നതിലപ്പുറം സംഭവിക്കുന്നത്‌ എന്നൊരു ടോണിലേക്ക്‌ മാറ്റപ്പെടുമ്പോഴാണ്‌ വിമർശ്ശിക്കേണ്ടി വരുന്നത്‌.

    ലൈഗികതയും മൈഥുനവും ഒരു ഏകാംഗ പ്രക്രിയ അല്ല. അതു കൂടിച്ചേരലിലൂടെ സാക്ഷാത്കരിക്കപ്പെടുന്നതാണ്‌.ഇവിടെ ഗൾഫുകാരന്റെ ഭാര്യക്ക്‌ എന്തെങ്കിലും നഷ്ടപ്പെടുന്നുണ്ടെങ്കിൽ അത്‌ അവൾക്കുമാത്രമല്ല അവനുംകൂടി നഷ്ടപ്പെടുന്നുണ്ട്‌. രണ്ട്‌ വർഷം കഠിനാധ്വാനം ചെയ്ത്‌ രണ്ട്‌ മാസത്തെ അവധിക്ക്‌ പോയി ഭാര്യയുടെ താൽപര്യകുറവു കൊണ്ട്‌ നിരാശരായ എത്രയോ പേർ അവരുടെ സങ്കടം പറഞ്ഞിട്ടുണ്ട്‌. ഇത്‌ ആണിനും പെണ്ണിനും സംഭവിക്കാവുന്നതാണ്‌. പക്ഷേ അതൊരു ന്യൂനപക്ഷത്തിനു മാത്രം സംഭവിക്കുന്ന ഒന്നാണ്‌.അത്തരം ന്യൂനപക്ഷ സംഭവങ്ങാളെ മൊത്തം പ്രവാസികളുടെ ഭാര്യമാരിൽ ചേർത്ത്‌ അവരൊക്കെയും സദാചാരവിരുദ്ധരാണെന്ന് ചിത്രീകരിക്കപ്പെടുമ്പോൾ വിമർശ്ശിക്കേണ്ടിവരും .അതു നരിക്കുന്നൻ പറഞ്ഞപോലെ വർഗ്ഗബോധത്തിൽ നിന്നു ഉടലെടുക്കന്നതുമാവാം.
    കുടുംബനാഥന്റെ അഭാവത്തിൽ കുടുംബത്തിന്റെ കൈകാര്യ കർത്തവ്‌ ആവേണ്ടി വന്നവളാണ്‌ പ്രവാസിയുടെ ഭാര്യ. സാമൂഹിക ജീവിയെന്ന നിലക്കും കുടുമ്പത്തിന്റെ ആവശ്യത്തിനും വേണ്ടി അവൾക്ക്‌ ഇതര സ്ത്ത്രീകളെ അപേക്ഷിച്ച്‌ പുറത്തിറങ്ങേണ്ടിവരും . അവൾക്ക പല പുരുഷന്മാരുമായും സംസാരിക്കേണ്ടി വരും എന്നാൽ ഇത്തരത്തിൽ ഒന്ന് സംസാരിക്കുമ്പോൾ പുറത്തിറങ്ങുമ്പോൾ "അവൾ ലൈഗിക തൃഷണമുറ്റി നിൽക്കായാണെന്ന്" വിലയിരുത്തുന്ന നമ്മുടെ നാട്ടുകാരുടെ വികല ധാരണക്ക്‌ ഈ പോസ്റ്റ്‌ വളം വെച്ച്‌ കൊടുക്കുമ്പോൾ, ഇത്‌ ഗൾഫ്‌ കാരന്റെ ഭാര്യയുടേ രോദനം എന്ന പേരിൽ കഥയായി അവതരിപ്പിച്ച അവരുടെ നേർക്ക്‌ തന്നെ വെടിയുണ്ടയായി മാറുന്നതു കാണുമ്പോൾ ബീരാൻ ഈ പോസ്റ്റിന്റെ തലക്കെട്ടിനോടും അതിലൂടെ പറയാൻ ശ്രമിച്ച ഉള്ളടക്കത്തോടും ഒരിക്കലും യോജിക്കാനാവില്ല.

  14. കനല്‍ said...

    ഇതില്‍ ഗള്‍ഫ് കാരന്റെ ഭാര്യയായ ആ സ്ത്രീയ്ക്ക്
    വേണൊങ്കില്‍ പട്ടാളക്കാരന്റെ ഭാര്യയുടെയോ,
    നാട്ടില്‍ തന്നെയുള്ള ഒരു മദ്യപാനം ശീലമാക്കിയവന്റെ ഭാര്യയുടെയോ, ബിസിനസ് ടൂറില്‍ നടക്കുന്നവന്റെ ഭാര്യയുടെയോ വേഷം മറ്റൊരു കഥാക്യത്തിനോ അല്ലെങ്കില്‍ ഈ കഥാക്യത്തിനു തന്നെയോ കൊടുക്കാന്‍ കഴിയും. അത്കഥാക്യത്തിന്റെ സ്വാതന്ത്ര്യമല്ലേ?

    കഥയ്ക്ക് പേരുമാറ്റാന്‍ ആവശ്യപ്പെടാന്‍ വായിക്കുന്നവന് എന്ത് അവകാശം?

    പേരുദോഷം കണ്ടെത്താന്‍ നടക്കുന്നവരുടെ കണ്ണുകളധികവും തനിക്കു നേരെയാണെന്ന് തൊണ്ണൂറ് ശതമാനം ഗള്‍ഫ് കാരുടെ ഭാര്യമാര്‍ക്കുമറിയാം. അത് കൊണ്ട് അവര്‍ അവരെ സൂക്ഷിക്കാന്‍ മറ്റാരെക്കാളും ശ്രമിക്കുന്നു. പലപ്പോഴും അവരോട് അഭ്യര്‍ത്ഥന നടത്തി നിരാശരായ പൂവാലന്മാരുട്റ്റെ പ്രതികാരമാണ് ഇത്തരത്തിലുള്ള കഥകള്‍ക്കും ആക്ഷേപങ്ങള്‍ക്കും കാരണമാവുന്നത്.

    ഒന്ന് പറഞ്ഞോട്ടെ ഇത് വായിക്കുന്ന ഈ ഗണത്തില്‍ പെടുന്ന സഹോദരിമാര്‍ , തങ്ങളിലേക്കെറിയാവുന്ന സംശയങ്ങളെ ഓര്‍ത്ത് തീ തിന്നാമെന്നും അവരുടെ ഭര്‍ത്താക്കന്മാര്‍ വരിഞ്ഞുമുറിക്കി വച്ചിരിക്കുന്ന കാമചിന്തകളുടെ ഉടമകളാണവരുടെ ഭാര്യമാരെന്നും ചിന്തിക്കില്ലേയെന്ന് കഥാക്യത്ത് ആലോചിക്കണം. വീട്ടില്‍ ഒതുങ്ങി കൂടിയിരിക്കുന്ന ഗള്‍ഫ്കാരുടെ ഭാര്യമാരില്‍ പരപുരുഷചിന്തയല്ല കുടുംബത്തിനു വേണ്ടി കഷ്ടപെടുന്ന ഭര്‍ത്താവിനോടുള്ള സ്നേഹസഹതാപ ചിന്തയ്ക്കാണ് സാധ്യതയെന്ന് വിശ്വസിക്കുന്നവര്‍ക്ക് ബീരാന്‍കുട്ടിയുടെ കഥയെ ഒരു കഥയായേ കാണാന്‍ കഴിയുകയുള്ളൂ.

    ബീരാന്‍ കുട്ടിയില്‍ നിന്ന് പതിവുപോലെ പുതുമയുള്ള കഥ ഈ പോസ്റ്റില്‍ നഷ്ടമായിയെന്ന് പറഞ്ഞു കൊള്ളട്ടെ. പലരും പറഞ്ഞത് എന്നേ അര്‍ത്ഥമുള്ളൂ അതിന്.

  15. കുഞ്ഞന്‍ said...

    ബീരാങ്കുട്ടി മാഷെ..

    കഥയായി ഒരു സംഭവം ചിത്രീകരിച്ചത് അതിഭാവുകത്വം നിറഞ്ഞതുപോലെ തോന്നുന്നു. ആദ്യ വായനയില്‍ത്തന്നെ മനസ്സിലാകും ഇതൊരു ഭാവനാ സൃഷ്ടിയാണെന്ന്. ആദ്യമേ പറയുന്നു ആറുമാസത്തെ അവധിക്കുപോയ ഹൈദ്രു ഒരു മാസത്തിനുള്ളില്‍ തിരിച്ചുവരുന്നു. എന്നിട്ടൊ ഒരു മാസത്തിനുള്ളില്‍ എല്ലാം സംഭവിക്കുന്നു...കഥായാണെങ്കില്‍ ചോദ്യമില്ല, പക്ഷെ ഇത് ഒരു നേര്‍ക്കാഴ്ചയായി ചിത്രീകരിക്കുന്നതിനാലാണ്. ഇവിടെ ബീരാങ്കുട്ടി ഇടറുന്നു. ഇനി ഇതൊരു കഥ മാത്രമാണെങ്കില്‍ക്കൂടിയും അതിഭാവുകത്വം മുഴച്ചു നില്‍ക്കുന്നു.

    മറ്റുകാര്യങ്ങള്‍ മുന്‍ കമന്റുകളില്‍ ഉള്ളതിനാല്‍ ആ തലത്തിലേക്കു കിടക്കുന്നില്ല. എന്തായാലും ബീരാങ്കുട്ടി എന്ന കഥകാരന്‍ പ്രലോഭനങ്ങളില്‍ കുടുങ്ങിപ്പോയി അത്രയേ എനിക്കു പറയാനുള്ളൂ

  16. തറവാടി said...
    This comment has been removed by the author.
  17. തറവാടി said...

    കഥ ഓര്‍മ്മക്കുറിപ്പായെഴുതണോ ഓര്‍മ്മ കഥയായെഴുതണോ എന്നത് എഴുത്തുകാരന്‍‌റ്റെ സ്വതന്ത്ര്യമാണ് വായനക്കാരന് എഴുത്തുകാരന്‍‌റ്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ എന്തവകാശം?

    ബീരാനേ വായിച്ചു , കേട്ട് തഴമ്പിച്ച ഒന്നായേ തോന്നിയുള്ളു :)

    ' അളിയനൊരു ഫ്രീ വിസ (?)' എന്ന വീഡിയോ ചിത്രം കണ്ടിരുന്നു , ഗള്‍ഫുകാരന്‍‌റ്റെ ഭാര്യമാരെപ്പറ്റിയുള്ള ഇതുപോലുള്ള ചില പരാമര്‍ശനമുണ്ട്.

  18. കുഞ്ഞന്‍ said...

    തറവാടി മാഷെ..

    എഴുത്തുകാരന്റെ സ്വാതന്ത്ര്യം പോലെതന്നെ വായനക്കാരനും പ്രതികരിക്കാന്‍ അവകാശമുണ്ട്. ഇവിടെ ഒരു കഥയായിട്ടാണ് ചിത്രീകരിച്ചിരുന്നെങ്കില്‍ ആരും (ജനറലൈസേഷന്‍ ഒഴിച്ച്) ചോദ്യം ചെയ്യപ്പെടില്ല. അതുപോലെ ബീരാങ്കുട്ടിയെ ഒരു എഴുത്തുകാരന്‍ എന്ന നിലയിലാണൊ കാണുന്നത്..? അല്ലേയല്ല..ചുമ്മാ പുറം പൂച്ചായിട്ടു പറയാം എഴുത്തുകാരന്‍ എന്നൊക്കെ..ഈ മംഗ്ലീഷ് എഴുതുവാന്‍ കഴിഞ്ഞില്ലെങ്കില്‍ എവിടെ ബൂലോഗത്ത് എഴുത്തുകാര്‍..90%..ഉണ്ടാകില്ലായിരുന്നു. ഞാന്‍ പറഞ്ഞത് **ബീരാങ്കുട്ടി എന്നവ്യക്തി എഴുതിയത് ഒരു ധര്‍മ്മം നോക്കിയൊ മറ്റൊ ഒന്നുമല്ല, കവിത എഴുതുന്നവര്‍ എത്രപേര്‍ ലഘു ഗുരു വൃത്തം എന്നിവ നോക്കി പോസ്റ്റുന്നു...?

    ഒരു സ്നേഹബന്ധത്തിനാലാണ് കമന്റുകള്‍ വരുന്നത്, നമ്മുടെ പ്രിയപ്പെട്ടവര്‍ എന്ന തോന്നലിനാല്‍ അല്ലെങ്കില്‍ പുതിയ ബൂലോഗ വാസികളുടെ പോസ്റ്റിന് നിറയെ കമന്റുകള്‍ കിട്ടിയേനെ...എന്തുകൊണ്ട് അവര്‍ക്ക് കമന്റുകള്‍ കിട്ടുന്നില്ല..?

    ** ബീരാങ്കുട്ടി = ബ്ലോഗേര്‍സ്

  19. തറവാടി said...

    കുഞ്ഞന്‍,

    >>എഴുത്തുകാരന്റെ സ്വാതന്ത്ര്യം പോലെതന്നെ വായനക്കാരനും പ്രതികരിക്കാന്‍ അവകാശമുണ്ട്. <<<

    ഇല്ലെന്ന് ഞാന്‍ പറഞ്ഞില്ല. എഴുത്തുകാരന്‍ ഇന്നതെഴുതണം ഇന്നപോലെ എഴുതരുത് ഇന്നതലക്കെട്ടായിരിക്കണം ഇടേണ്ടത് എന്നതൊന്നും സ്വാതന്ത്ര്യമായി ഞാന്‍ കാണുന്നില്ല.

    >>അതുപോലെ ബീരാങ്കുട്ടിയെ ഒരു എഴുത്തുകാരന്‍ എന്ന നിലയിലാണൊ കാണുന്നത്..? <<<

    ഞാന്‍ വായിക്കുന്നത് എഴുതിയവരെ ഞാന്‍ എഴുത്തുകാരായാണ് കാണുന്നത്.

    >>>>ഒരു സ്നേഹബന്ധത്തിനാലാണ് കമന്റുകള്‍ വരുന്നത്<<<


    you are absolutely wrong ,

    ചുരുങ്ങിയത് എന്‍‌റ്റെ കാര്യത്തില്‍.

  20. ചോലയില്‍ said...

    കുറിപ്പു നന്നായി.
    ഗള്‍ഫുകാരുടെ ഭാര്യമാരെല്ലാം വളരെ സഹന ശക്തിയുള്ളവരാണ്‌. ഇത്തരം അനുഭവങ്ങള്‍ ഒറ്റപ്പെട്ടവ മാത്രമാണെന്നോര്‍ക്കണം.

  21. ബീരാന്‍ കുട്ടി said...

    കനൽ,
    ഈ ഡയലോഗിൽ ഇത്തിരി വിഷമം. പ്രതീക്ഷിച്ചിരുന്നു എന്നാലും ഇത്ര പച്ചക്ക്‌.

    കുഞ്ഞാൻ,
    സ്നേഹബന്ധത്തിലാണ്‌ കമന്റുകൾ വരുന്നത്‌ എന്ന ധാരണ തിരുത്തുക. അപ്പോൾ, കുഞ്ഞന്‌ ബീരാനുമായി എന്ത്‌ സ്നേഹബന്ധമാണുള്ളത്‌, ഒരു ബ്ലോഗർ എന്നതിലുപരി. ബീരാൻ കുട്ടി ഒരു എഴുത്തുകാരനല്ല എന്നത്‌ സത്യം. അതാണല്ലോ അതി ഭാവുഗത്വം എന്റെ കഥയിൽ നിറഞ്ഞ്‌ നിൽക്കുന്നത്‌.

    തറവാടി ഭായി,
    പഴയ വീഞ്ഞ്‌ പുതിയ കുപ്പിലിയിലല്ല ബീരൻ വിൽക്കാൻ ശ്രമിക്കുന്നത്‌ കാരണം.... (കാത്തിരിക്കുക)

    ശെഫി, നരിക്കുന്നൻ, രസികൻ,

    വ്യക്തമായ മറുപടി അർഹിക്കുന്നു നിങ്ങളുടെ ചോദ്യങ്ങൾ, എന്നാലും മൗനം പാലിക്കുവാൻ ഞാൻ നിർബന്ധിതനാണ്‌, കാരണം....(കാത്തിരിക്കുക)

    ചിന്നിചിതറുന്ന കുടുംബബന്ധത്തിന്റെ പ്രധാനപ്പെട്ട വില്ലൻ എന്താണെന്ന് ചിന്തിക്കുന്നുണ്ടോ നിങ്ങൾ?.

    സോമാലി ഗല്ലികളിൽ, റഷ്യൻ ഹട്ടുകളിൽ, ഗൾഫിന്റെ തെരുവുകളിൽ തട്ടിതെറിക്കുന്ന പൗരുഷത്തിന്റെ കഥ പറയണോ ബീരാൻ?. മുളച്ച്‌ പൊന്തുന്ന നിശാക്ലബുകളിലെ സന്ദർശകരുടെ കണക്ക്‌ പ്രസിദ്ധികരിക്കണോ ബീരാൻ?.

    നിങ്ങൾ ഭയപ്പെടുന്ന കഥപാത്രങ്ങൾ വരുന്നുണ്ട്‌. കാത്തിരിക്കുക, ക്ഷമയോടെ.

    ചോദ്യങ്ങളും സംശയങ്ങളും അതിന്റെ ഗൗരവത്തിൽ തന്നെ ബീരാൻ കാണുന്നു, മറുപടി പറയാൻ ബീരാന്റെ കഥപാത്രങ്ങൾ തന്നെ വരുന്നുണ്ട്‌.

    (പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾ പകർത്തിയപ്പോൾ, ശൈലി മാറ്റം സംഭവിച്ചു എന്ന സത്യം ഉൾക്കൊള്ളുന്നു. പ്രവാസിയുടെ ഒരു കഥക്കും, പ്രവാസികളുടെ മനസ്സ്‌ നിറ്റാതെ കടന്ന് പോകുവാൻ കഴിയില്ല)

  22. മാണിക്യം said...

    തകഴിയുടെ ചെമ്മിനില്‍
    ഒരു വാചകമുണ്ട് “കടലില്‍ പോണ മരക്കാന്റെ ആയുസ്സ് കരയിലിരിക്കുന്ന മരക്കാത്തീടെ കയ്യിലാ
    നേരും മോറയും തെറ്റിച്ചാല് കടലമ്മ പൊറുക്കൂല്ല”.

    കടലിലും കടലിനക്കരയും എന്തിനു നിരത്തിലേയ്ക്ക് പോലും ഇറങ്ങുന്ന് ഭര്‍‌ത്താവിന്റെ ജീവന്‍ അഥവ തങ്ങളുടെ സ്വന്തം താലിയുടെ അന്തസ്സ് ഒരു പെണ്ണും തൊട്ടശുദ്ധമാക്കില്ലാ!

    ബീരാന്‍ കുട്ടി തുടരൂ ബാക്കി പിന്നെ പറയാം ...

  23. Joker said...

    പ്രവാസിയുടെ ബുദ്ധിമുട്ടുകളും പ്രവാസ ജീവിതത്തിനൊപ്പിച്ച് മലയാളി ഉണ്ടാക്കിയെടുത്ത ജീവിത ശൈലിയും പലപ്പോഴും ആരോഗ്യകരമയിരുന്നില്ല എന്ന് തെളിയിക്കുന്നതാണ് ഈ കഥയുടെ അന്തസത്ത. ബീരാന്‍ കുട്ടി ഈ ആശങ്ക ഒട്ടും ചോരാതെ കഥയില്‍ അവതരിപ്പിച്ചിരിക്കുനു അഭിനന്ദനങ്ങള്‍.

    ശെഫിയോട് ഒരു കാര്യം

    ഞാന്‍ ഒരു പ്രവാസിയായിട്റ്റ് ഇപ്പോള്‍ 4 വര്‍ഷത്തോളമായി പ്രവാസിയുടെ എല്ലാ വൈഷമ്യങ്ങളും അറിയുന്നുണ്ട്. ഈ പ്രവാസത്തിന് മുമ്പ് എനിക്കു ചുറ്റും ഉള്ള പ്രവാസികളുടെ കുടുംബ പശ്ചാത്തലങ്ങള്‍ ശരിക്കറിയാവുന്ന ഒരാളാണ് ഞാന്‍. അതു എന്റെ ബന്ധങ്ങളില്‍ തന്നെ. എനിക്കറിയവുന്ന പത്തിലധികം കുടുംബങ്ങളില്‍ ശ്രീ.ബീരാന്‍ കുട്ടി പറഞ്ഞത് പോലെയുള്ള കാര്യങ്ങള്‍ നടക്കുന്നു എന്ന് വേണം കരുതാന്‍.

    ഗള്‍ഫ്ഫുകാരുടെ ഭാര്യമാരെല്ലാം പിഴയാണ് എന്ന് ഇവിടെ ആരും പറയുന്നില്ല.എന്നാല്‍ അങ്ങനെ സംഭവിച്ചു പോകുന്നു എന്നത് നമ്മള്‍ വിശ്വസിക്കാതിരിക്കുന്നതില്‍ അര്‍ഥമില്ല. ഉത്തരവാദികള്‍ എന്റെ അഭിപ്രായത്തില്‍ 60% പുരുഷന്‍മാര്‍ തന്നെയാണ്. കാരണം വര്‍ഷത്തില്‍ ഒരുമാസം അവധികുട്ടുന്നവരും രണ്ട് വര്‍ഷം കൂടുമ്പോള്‍ അവധികിട്ടുന്നവരും പ്രവാസികളായിട്ടുണ്ട്. നല്ല ഭക്ഷണവും അത്യാവശ്യം മസാലകളടങ്ങുന്ന ടിവി പരിപാടികളും കണ്ട് അര്‍മാദിക്കുന്ന മനുഷ്യരെ സംബന്ധിച്ചേടത്തോളം മറ്റെന്തിനേയും പോലെ സെക്സും അനിവാര്യം തന്നെയാണ്. എന്നാല്‍ സ്ത്രീകള്‍ ഇതെല്ലാം അടക്കി പീടിച്ച് കിടന്നു കൊള്ളണം എന്ന് പറയുന്നതൊക്കെ വെറും സാങ്കേതികത മാത്രമാണ്. തെറ്റുകള്‍ പറ്റുന്നതെല്ലാം മനുഷ്യ സഹജം തന്നെയാണ്. നമ്മുടെ നാട്ടില്‍ മറ്റ് ഭാര്യമാരില്‍ നിന്നും വ്യത്യസ്ഥമായി ഗള്‍ഫ് ഭാര്യ്മാര്‍ വേലി ചാടുന്നു എന്നത് യാഥാര്‍ത്യംതന്നെയാണ് എന്ന് വിനയപൂര്‍വ്വം പറയട്ടെ.

    പരിഹാരങ്ങള്‍

    1.ആറ് മാസം കൂടുമ്പോഴെങ്കിലും അവധികിട്ടുന്ന തരത്തില്‍ തന്റെ ജോലിയില്‍ മാറ്റം വരുത്താന്‍ ഓരോ പ്രവാസിയും ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്‍ ഇഅതല്ല രണ്ട് വര്‍ഷം മൂന്ന് വര്‍ഷം എന്നൊക്കെയാണ് ദൈര്‍ഘ്യമെങ്കില്‍ പിന്നെ അതതരം ആളുകള്‍ ഭാര്യയെ പറ്റി കേള്‍ക്കുന്ന അപവാദങ്ങള്‍ വിശ്വക്കുന്നതിനോ , കുറ്റപ്പെടുത്തുന്നതിനോ യാതൊരു അര്‍ഹതയും ഇല്ലാത്തവരാണ്.

    കൂടിയ വിമാനയാത്രാ കൂലി താങ്ങാനാവാത്ത സാഹചര്യത്തില്‍ പല കുറഞ്ഞ വരുമാനക്കാര്‍ക്കും കുറഞ്ഞ ഇടവേളകളില്‍ നാട്ടില്‍ പോകുവാന്‍ സാധ്യമാവില്ല.എന്നാല്‍ പ്രവാസികളുടെ പണം കേരളത്തിന്റെ പ്രധാന സാമ്പത്തികസ്രോദസ്സ് ആയിട്ടു പോലും പ്രവാസിയുടെ യാത്രാ പ്രശ്നത്തില്‍ യാതൊരു വിധ അനുകൂല നിലപാടുകളും കാണിക്കാത്ത സര്‍ക്കാറുകള്‍ പ്രവാസിയുടെ ശത്രു തന്നെയാണ്. ഭദ്രമല്ലാത്ത കുടുംബങ്ങള്‍ നാടിനും ആപത്തും ആശങ്കയുമാണ്.

    വ്യായാമം ഇല്ലാത്ത തികച്ചും അനാരോഗ്യകകരമായ ചുറ്റുപാടുകളില്‍ ജീവിക്കുന്ന പ്രവാസിയില്‍ ലൈംഗിക മരവിപ്പ് അടക്കമുള്‍ല രോഗങ്ങള്‍ സര്‍വ്വ സാധാരണമായികൊണ്ടിരിക്കുകയാണ് .മാനസികവും ശാരീരികവും ആയിടുള്ള കാരണങ്ങള്‍ ഉണ്ട് ഇതിന്.അത് കൊണ്ട് തന്നെ ഫലപ്രദമയ കൌണ്‍സിലിങ് സെന്ററുകളും മറ്റു തുടങ്ങാന്‍ പ്രവാസികള്‍ മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുനു.

  24. ബീരാന്‍ കുട്ടി said...

    ജോക്കർ (അങ്ങനെ വിളിക്കുന്നതിൽ ഒരു അസ്കിതം ഇല്ലാതില്ല)

    അഭിമാനത്തോടെ തന്നെ പറയട്ടെ, ഞങ്ങളുടെ ശ്രമം വിജയിച്ചിരിക്കുന്നു. ഒരാൾക്കെങ്കിലും ഞാൻ പറഞ്ഞതിന്റെ, പറയാൻ പോവുന്നതിന്റെ പൊരുൾ മനസ്സിലായി.

    അവേശത്തോടെ തന്നെ ബീരാൻ കുട്ടി തുടരും, മുഖംമൂടിയണിഞ്ഞ പ്രവാസിയുടെ കഥയുമായി...

    ഒരിക്കൽകൂടി, നന്ദി, ജോക്കറിന്‌...

  25. നരിക്കുന്നൻ said...

    മുകളിൽ പറഞ്ഞ കമന്റുകളോട് കൂടുതലായി പ്രതികരിക്കുന്നില്ല. കാരണം, ബീരാൻ കുട്ടി കഥ പറയട്ടേ.. ബാക്കി പിന്നീട്.

    എന്നാലും ജോകറിന്റെ കമന്റിലെ ഒരു പരിഹാര മാർഗ്ഗം എനിക്കത്ര പിടിക്കുന്നില്ല. എല്ലാ പ്രവാസിയും 6 മാസം കൂടുമ്പോൾ നാട്ടിൽ പോകുക.

    മാഷേ, ചില്ലിട്ട റൂമിലിരുന്ന് ഏസിയുടെ തണുപ്പിൽ മനസ്സ് മരവിച്ച് പുറത്തെ നഗരക്കാഴ്ചയിലേക്ക് നോക്കി എല്ലാരും തന്നെപ്പോലെ തണുത്ത് വിറക്കുകയായിരിക്കുമെന്ന് തോന്നൽ സ്വാഭാവികം. ലക്സ്വറി കാറിൽ നഗരം ചുറ്റുമ്പോൾ കഷ്ടപ്പെടുന്ന പാവം പ്രവാസിയുടെ ലോകം ഇത്തരക്കാർക്ക് കാണാൻ കഴിയില്ല. പക്ഷേ, മാസം 800 ഉം ആയിരവും ശബളം വാങ്ങി കുടുംബം പോറ്റാൻ കഷ്ടപ്പെടുന്ന പാവപ്പെട്ട മഹാഭൂരിപക്ഷം വരുന്ന പ്രവാസി 2ഉം 3ഉം അതിലധികവും വർഷം കഴിഞ്ഞ് നാട്ടിൽ പോകുന്നത് തന്നെ ആരുടെയെങ്കിലും കയ്യിൽ നിന്ന് കാശ് കടം വാങ്ങിയിട്ടായിരിക്കും. പരിഹാര നിർദ്ദേശങ്ങളിൽ ഇത്തരം പ്രവാസികൾ തീരെ കല്യാണം കഴിക്കരുതെന്നും, അഥവാ കഴിക്കാൻ നിർബന്ധമാണെങ്കിൽ 50ഉം 55 വയസ്സ് കഴിഞ്ഞ് നാട്ടിലേക്ക് നിർത്തി പോയതിന് ശേഷം കിട്ടിയെങ്കിൽ കല്യാണം കഴിച്ചാൽ മതിയെന്നും കൂടി കൂട്ടിചേർക്കുക.

    വ്യായാമം ചെയ്യുന്നത് നല്ലത് തന്നെ. തീർച്ചയായും ഒരു ദിവസം 1 മണിക്കൂറെങ്കിലും നടക്കണം എന്ന് നിർബന്ധം പിടിക്കുന്നവനാണ് ഞാൻ. പക്ഷേ, ഇവിടെ പ്രവാസി വ്യായാമം ചെയ്ത് ലൈംഗിക ശേഷി വർദ്ദിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നറിയാഞ്ഞിട്ടാണോ ഭാര്യ അന്യനെ കിടപ്പറയിലേക്ക് ക്ഷണിക്കുന്നത്? ഇതൊന്നുമല്ല ഇവിടെ പ്രശ്നം. പ്രവാസി ഭാര്യമാരെ കുറിച്ച് വളരെ വികൃതമായ ഒരു ചിത്രം മനപ്പൂർവ്വം ബൂലോഗത്ത് പ്രചരിപ്പിക്കുക എന്നതാണ് ബീരാൻ കുട്ടിയുടേയും അദ്ദ്യേഹത്തിന് പിന്നിൽ ഉണ്ടെന്ന് പറയുന്ന ചില ആളുകളുടേയും ലക്ഷ്യം. ഇവിടെ വില്ലൻ ആരാവട്ടേ, ഇപ്പോഴത്തെ വില്ലൻ ബീരാൻ കുട്ടിയാണ്. ഒരൊറ്റ തലക്കെട്ട് കൊണ്ട് നല്ലവരായ മൊത്തം പ്രവാസി ഭാര്യമാരേയും അവഹേളിച്ചിരിക്കുന്നു.

    ഇത് ഞാനെന്ന വായനക്കാരന്റെ അഭിപ്രായം.

  26. Joker said...

    നരിക്കുന്നവന്‍
    ക്ഷേമം നേരുന്നു
    എന്റെ അഭിപ്രായം മാത്രമാണ് ഞാന്‍ പറയുന്നത്.പറഞ്ഞ അഭിപ്രായമാകട്ടെ എനിക്കു ചുറ്റുമുള്ള ഏറെ സംഭവങ്ങളുടെ പശ്ചാത്തലത്തിലും. ശ്രീമാന്‍ നരീ ഞാന്‍ ഒന്ന് ചോദിച്ചോട്ടെ ഇങ്ങനെ മൂന്നും നാലും വര്‍ഷം ഈ മണല്‍കാട്റ്റില്‍ വന്ന് ജോലിചെയ്തിട്ടും നാട്റ്റിലേക്ക് പോകാന്‍ വണ്ടികാശില്ലാത്തവന്‍ എന്തിനാണ് പിന്നെ ഇങ്ങോട്ട് പോരുന്നത്.നാട്ടില്‍ തന്നെ വല്ല ജോലിയും നോക്കി നിന്നാല്‍ പോരെ ?
    അങ്ങനെയുള്ള ആളുകള്‍ക്ക് ജീവിതവും നഷ്ടമാകുന്നു ഉറ്റവരും നഷ്ടപ്പെടുന്നു.എന്നതാണ് സത്യം.എന്നാല്‍ രോഗത്താലും മറ്റു പ്രശ്നങ്ങളാലും കടം വന്ന ഹത ഭാഗ്യരെ മാറ്റി നിര്‍ത്തുന്നു.കാരണം ഇത്തരക്കാര്‍ എത്ര പേര്‍ വരും. വളരെ കുറച്ച് പേര്‍ മാത്രം.

    കല്യാണം കഴിഞ്ഞ് രണ്ട്മാസം മാത്രം നാട്ടില്‍ നിന്ന് തിരിച്ച് പോരുന്ന ഭര്‍ത്താവിനെ കാത്ത് രണ്ടോ മൂന്നോ വര്‍ഷം ഭാര്യ കാത്തിരുന്നു കൊള്ളണം. അവന്‍ രണ്ട് വര്‍ഷം കഴിഞ്ഞ് സ്പപ്നങ്ങളുമായി തിരിച്ചെത്തുമ്പോള്‍ അവന് അതിലൊന്നും താല്പര്യവുമില്ല. എല്ലാം ശരിയായി വരുമ്പോള്‍ അവന് തിര്‍ച്ച് പോകാനുമായി. പിന്നെ ഈ ചക്ര തുടരുന്നു. സജീവമായ ലൈഗിക ജീവിതം നയിക്കുന്ന ദമ്പതികള്‍ക്ക് ലഭിക്കുന്ന പത്തോ പതിനഞ്ചോ വര്‍ഷത്തിനിടക്ക് ഒന്നിച്ച് ജീവിക്കുന്നത് വെറും പതിനഞ്ചോ അതില്‍ കുറവോ മാസങ്ങള്‍ മാത്രം !!!!!

    സുഹ്യത്തെ ഇവിടെ ഗള്‍ഫുകാരന്റെ ഭാര്യയെ ആരെങ്കിലും അവഹേളിച്ചോ ? ഇല്ല . കല്യാണം കഴിഞ്ഞ് വെറും ദിവസങ്ങള്‍ മാത്രം കഴിഞ്ഞ് അവളുടെ വികാരങ്ങളെല്ലാം ഉണര്‍ത്തി കടല്‍ കടക്കുന്ന ഭരത്താവിനെ കാത്തിരിക്കുന്ന ഭാര്യയും ഭര്‍ത്താവും തമ്മില്‍ എത്ര ദ്യഡമായ ബന്ധമായിരിക്കും സുഹ്യത്തെ ഉണ്ടായിരിക്കുക. അതിന്റെ ദ്യഡതക്ക് അനുസരിച്ചിരിക്കും മറ്റ് കാര്യങ്ങളും.

    ==================================
    പരിഹാര നിർദ്ദേശങ്ങളിൽ ഇത്തരം പ്രവാസികൾ തീരെ കല്യാണം കഴിക്കരുതെന്നും, അഥവാ കഴിക്കാൻ നിർബന്ധമാണെങ്കിൽ 50ഉം 55 വയസ്സ് കഴിഞ്ഞ് നാട്ടിലേക്ക് നിർത്തി പോയതിന് ശേഷം കിട്ടിയെങ്കിൽ കല്യാണം കഴിച്ചാൽ മതിയെന്നും കൂടി കൂട്ടിചേർക്കുക.
    ==================================
    പരിഹാരങ്ങളില്‍ താങ്കള്‍ നിര്‍ദ്ദേശിച്ച കാര്യങ്ങളും ഞാന്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു.കാരണം. ഒന്നിച്ച് ജീവിക്കാതെയോ പരസ്പരം കാണുകയോ സമ്പര്‍ക്കം പുലര്‍ത്താതെയോ ഉള്ള ഈ ജീവിതം പിന്നെന്തിനാണ് ? വെറുതെ ഒരു പെണ്ണിന്റെ ജീവിതവും നമ്മുടെ മനസ്സമാധാനവും നശിപ്പിക്കുനതെന്തിന്. കാത്തിരിപ്പിന്റെ മാത്രം വര്‍ഷങ്ങളോ ? ലോകത്ത് എവിടെയെങ്കിലും കാണിച്ചു തരാമോ ഇങ്ങനെ ഒരു രീതി.?

    മാസാ മാസം 600 ദിര്‍ഹത്തിന് ജോലി ചെയ്യാന്‍ വേണ്ടി സുഹ്യത്തെ എന്തിനാണ് ആളുകള്‍ ഇങ്ങോട്ട് വരുന്നത്. ഈ പൈസ നാട്ടില്‍ തന്നെ സമ്പാദിക്കാവുന്നതല്ലേ ഉള്ളൂ. !!!

    വിവാഹം കഴിച്ച ഭാരയമാരോട് 10 ശതമാനം പോലും നീതിപുലര്‍ത്താന്‍ കഴിയാത്ത പ്രവാസികള്‍ കല്യാണം കഴിക്ക്കേണ്ടതില്ല എന്ന് തന്നെയാണ് എന്റെ അഭൊപ്രായം.

    മനുഷ്യന്‍ എന്ന ജീവിയുടെ സാമുഹ്ഹിക ജീവിത ക്രമത്തില്‍ ശാരീരികവും ക്രിയാത്മകമായ മറ്റ് ബാന്ധവങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട് അതില്‍ നിന്നും പ്രവാസിക്ക് മാത്രം ഒഴിഞ്ഞു നില്‍ക്കാനാവില്ല. കാരണം പ്രവാസി എന്നത് ഒരു പ്രത്യേക ജീവി വര്‍ഗ്ഗം അല്ലല്ലോ.

    ബീരാന്‍ കുട്ടിയുടെ ഈ കഥ വായിച്ച് എല്ലാ ഗള്‍ഫ്ഫ് ഭര്‍ത്താക്കന്മാരുടെയും ഉള്ളുരുകേണ്ടതില്ല.മറിച്ച് സ്വന്തം ജീവിതത്തിന്റെ മുന്‍ ഗണനാ ക്രമങ്ങളും ആയുസ്സില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന യൌവനത്തിന്റെ വിലയെയും കുറിച്ച് ഓര്‍ക്കാന്‍ ശ്രമിക്കുന്നതും നന്നു. അതിന് വേണ്ടിയാവണം ഇത്തരം ചര്‍ച്ചകള്‍.

    പിന്‍ കുറി
    ==========
    “ പെണ്ണിന്റെ ആവശ്യം അറിയാത്തൊരു ഭര്‍ത്താവ് .......അവസരമാണാവശ്യത്തിന്റെ മാതാവ് അതിനിട കൊടുക്കുന്നവന്‍ വിഡ്ഡികളുടെ നേതാവ്..........”

  27. സക്കാഫ് vattekkad said...

    ഭൂരിപക്ഷം പ്രവാസികളുടെ മനസ്സിനെ ഇങ്ങനെ പെടിപ്പക്കരുത്
    ബീരാന്‍ കുട്ടീ-സ്വന്തം ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി ജീവിതകാലം മുഴുവനായും സഹിച്ചും സ്നേഹിച്ചും ജീവിക്കുന്ന ഭൂരിപക്ഷം വരുന്ന പ്രവാസി ഭാര്യമാരും ഉ‍ള്ള നാടാന്ന് നംമ്മൂടേ മലയാ‍ള്ള നാട് .

  28. നരിക്കുന്നൻ said...

    പ്രിയ ജോകർ,

    രണ്ടും മൂന്നും വർഷം കഷ്ടപ്പെട്ട് ജോലി ചെയ്ത് നാട്ടിൽ പോകണമെങ്കിൽ കടം മേടിക്കേണ്ട ഗതികേടുള്ള ഒരുപാട് പ്രവാസികൾ ഇന്നും ഇവിടെ ജീവിക്കുന്നു. താങ്കളുടെ വാദം 100 % അംഗീകരിച്ച് കൊണ്ട് തന്നെ പറയട്ടേ ഈ അവസ്ഥ മാറേണ്ടിയിരിക്കുന്നു. പക്ഷേ, എത്ര അനുഭവിച്ചാലും മാറാത്ത മലയാളിയുടെ സ്വതസിദ്ധമായ ശൈലികൊണ്ടാകാം ഇന്നും ഇങ്ങനത്തെ ആളുകൾ അവശേഷിക്കുന്നത്. താങ്കളുടെ വാക്കിലെ പരിഹാസം മനസ്സിലാക്കാൻ കഴിയുന്നതാണ്. അവർക്ക് വണ്ടിക്കാശില്ലാതായത്, ഇവിടെ ധൂർത്തടിച്ച് നടന്നത് കൊണ്ടല്ല. അങ്ങനെ ഉള്ളവർ ഇല്ലന്ന് പറയുന്നില്ല. എങ്കിലും സ്വന്തം കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട് ഒരു ജന്മം പാഴാക്കുന്നവർതന്നെയാണ് ഭൂരിപക്ഷം. ആ ചുറ്റുപാട് മാറണം. ഇതിൽ എനിക്കും സംശയമില്ല. എങ്കിലും 600 റിയാലിന് റോഡ് വൃത്തിയാക്കാൻ കോൺട്രാക്റ്റ് വിസയിൽ വരുന്ന ഒരുപാട് പേർ ഇന്നും ഉണ്ട്. നാട്ടിൽ ഇവർക്കെന്ത് ചെയ്ത്കൂട എന്ന ചോദ്യത്തിന് ഇവിടെ പ്രസ്ക്തിയുണ്ടോ? ഇവിടെയുള്ള പ്രവാസികൾ മുഴുവൻ നാട്ടിലേക്ക് വണ്ടി കയറി അവിടെ ജോലിയന്വേഷിച്ച് നടന്നാൽ ആ മഹാഭൂരിപക്ഷം വരുന്ന വിഭാഗത്തെ ഉൾകൊള്ളാൻ നമ്മുടെ സർക്കാറിനാവുമോ? അവറേജ് ശംബളം 2000 ആണെങ്കിൽ പോലും എത്ര പേർക്ക് 6 മാസം കൂടുമ്പോൾ നാട്ടിൽ പോയി വരാൻ കഴിയും? ഇവിടെ ജോലി ചെയ്യുന്നത് സ്വന്തം ഇഷ്ടത്തിനും, സുഖത്തിനും ആണെന്ന ഒരു ധാരണ താങ്കളുടെ വരികളിൽ വായിക്കാൻ കഴിയുന്നു. അല്ല സഹോദരാ, അങ്ങനെ നേരമ്പോക്കിന് ഗൾഫ് നാടുകളിൽ പണിയെടുക്കുന്ന ആളുകൾ ഉണ്ടാകാം. ജീവിക്കാൻ, രണ്ടറ്റവും തമ്മിൽ കൂട്ടിമുട്ടിക്കാൻ പെടാപാട് പെടുന്നവരാണ് അധികം പ്രവാസികളും. എന്തെങ്കിലും വഴി കണ്ടിരുന്നെങ്കിൽ ഈ പ്രവാസം മതിയാക്കാൻ എല്ലാവരും മുന്നിട്ട് വരും എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. താങ്കളുടെ കമന്റിൽ പറയുന്നത് പോലെ 6 മാസം കൂടുമ്പോൾ നാട്ടിൽ പോയി വരുന്ന എത്ര പ്രവാസികളുണ്ട്? ആർക്കാണതിന് കഴിയുക? ഇനി കഴിഞ്ഞാൽ തന്നെ ലീവ് തരുന്ന എത്ര കമ്പനികളുണ്ട്? സ്വന്തമായി ബിസിനസ്സുള്ള ആളുകൾക്ക് ഒരുപക്ഷേ ഇതൊക്കെ കഴിയുമായിരിക്കും. ഇനി താങ്കൾ ഇത്തരം ഒരു സ്ഥാപനത്തിന്റെ മുതലാളിയാണെങ്കിൽ താങ്കളുടെ ജൊലിക്കാരെ 6 മാസം കഴിയുമ്പോൾ നാട്ടിലേക്ക് പറഞ്ഞയക്കുമോ? ഒരു കാര്യം പ്രത്യേകം മനസ്സിലാക്കുമല്ലോ, നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത് ഗൾഫിൽ ബിസിനസ്സ് നടത്തുന്ന പ്രവാസികളെ കുറിച്ചല്ല. അവരെ സംബന്ധിച്ചോളം പ്രവാസം ഒരു ബിസിനസ്സ് ടൂർ മാത്രമാണ്.

    കല്യാണം കഴിച്ച് രണ്ടോ മൂന്നോ മാസം നിന്ന് ഭർത്താവ് പോരുമ്പോൾ ഒറ്റക്കാകുന്നത് ഭാര്യമാത്രമല്ല സുഹൃത്തേ, ഈ വേദനയിൽ നീറി നീറി കഴിയുന്നത് പ്രവാസിയായ ഭർത്താവും കൂടിയാണ്. എല്ലാം സഹിച്ച്, തന്റെ ഭാര്യയുടെ മധുരിക്കുന്ന ഓർമ്മകളുമായി വർഷങ്ങൾ കാത്തിരിക്കുന്നത് പ്രവാസിയായ ഭർത്താവും കൂടിയാണ്. ഭാര്യക്ക് മാത്രമാണോ കാമാസക്തിയുള്ളത്? എന്നാൽ ഞാൻ മനസ്സിലാക്കുന്നു ഇതൊക്കെയാണ് ജീവിതം. നാം ആഗ്രഹിക്കുന്നതെന്തും നേടി, എല്ലാ സൌഭാഗ്യങ്ങളോടും കൂടി, ഒരു അല്ലലും അലട്ടലുമില്ലാതെ, ജീവിക്കാൻ എത്ര പേർക്ക് കഴിയും.

    ഇവിടെയാണ് സഹനം എന്ന വാക്കിന്റെ പ്രസക്തി. ഇന്നും ബീരാന്റെ കഥയിൽ പറയുന്ന ജമീലയെപ്പോലെയുള്ളവരേക്കാൾ കൂടുതൽ സ്വന്തം ഭർത്താവിന്റെ ഓർമ്മകളുമായി കഴിയുന്ന നല്ല സഹന ശക്തിയുള്ള കുടുംബത്തെ സ്നേഹിക്കുന്ന ഭാര്യമാർതന്നെയാണ് ഭൂരിപക്ഷം. അത് കൊണ്ടാണ് ഇത്തരം തലക്കെട്ടിലൂടെ ഒരുപാട് നല്ല മനസ്സുകളെ വേദനിപ്പിക്കരുതെന്ന് വീണ്ടും വീണ്ടും പറയുന്നത്.

  29. ശെഫി said...

    ജോക്കര്‍ , താങ്കളുടെ കമന്റ് താങ്കളുടെ പേരിന്റെ അതേ അരത്ഥില്‍ എടുക്കാനേ തോന്നുന്നുള്ളൂ. 10 കുടുംബത്തില്‍ പ്രശനം കണ്ട താങ്കള്‍ എത്ര പ്രവാസി കുടുംബത്തെ കണ്ടു എന്നു കൂടി ചിന്തിക്കുക അപ്പോള്‍ ആ കണക്കെടുപ്പില്‍ ഈ സംഭവം ഒറ്റപ്പെട്ടതാണെന്ന് തിരിച്ചറിയും.കൂടുതല്‍ മറുപടി വളരെ നിണ്ടു പോയതിനാല്‍ അത് ഇവിടേ പോസാക്കി ഇടുന്നു.
    http://shefees.blogspot.com/2008/10/blog-post_27.html

  30. ബീരാന്‍ കുട്ടി said...

    ശെഫിയുടെ, മൈഥുനം എണ്ണിയെടുക്കുന്നവര്‍ ഇവിടെ

  31. പ്രയാസി said...

    ഇത്രെം പ്രശ്നങ്ങളുള്ള സ്ഥിതിക്ക് പ്രവാസം മതിയാക്കിയിട്ടേ ഉള്ളു കല്യാണം
    ആഹാ..അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലൊ!

    ബീരാനെ തലക്കെട്ടിലെ കുഴപ്പം ബല്യ കുഴപ്പം തന്നെയാ..

    “കെട്ട്യോന്മാരടുത്തില്ലാത്ത കെട്ട്യോളുമാരുടെ കഥ!“ ഇതാണെ നന്നാരുന്നു.

    ഇങ്ങനെ ഓരോന്നു എഴുതിപ്പിടിപ്പിച്ചാ എന്നെപ്പോലുള്ള ഗള്‍ഫന്മാര്‍ക്ക് ആരും പെണ്ണ് തരില്ല, കഴിഞ്ഞ വെക്കേഷന്‍ പോയപ്പൊ നന്നായി അനുഭവിച്ചതാ..

    ചെക്കന് എന്താ ജോലി!?
    ഗള്‍ഫ്

    കേട്ട പെണ്ണിന്റെ ഉപ്പ പ്പിന്നീട് തിരിച്ചു വന്നില്ല

    ബീരാനേ നിങ്ങളൊക്കെ കെട്ടു കഴിഞ്ഞോരാ..
    വല്ലതും എഴുതുമ്പൊ ഞങ്ങളെപ്പോലുള്ള ബാച്ചീസിന്റെ കഞ്ഞീ പാറ്റാ ഇടാതെ എഴുതണേ..


    ഓ:ടോ ജോക്കറേ.. ആ ആറുമാസം കൂടുമ്പൊ നാട്ടിപോകുന്ന ജോലി..എന്റെ മെയില്‍ അഡ്രസ്സ് അറിയാമല്ലൊ..ആര്‍ക്കെങ്കിലും കൊടുക്കുന്നതിന് മുന്‍പ് എനിക്കാദ്യം പ്ലീസ്..;)

  32. ബീരാന്‍ കുട്ടി said...

    പ്രയാസി,
    നിങ്ങൾ സത്യം പറഞ്ഞു, വിവാഹ കമ്പോളത്തിൽ ഗൾഫുകാരന്‌ വിലയുണ്ടായിരുന്നു പണ്ട്‌, ഇന്ന് അതില്ല. കാരണം, വിരഹത്തിന്റെ വേദന അനുഭവിക്കാൻ പെൺകുട്ടികൾ തയ്യറല്ല.

    പ്രയോഗികമായ പരിഹാരത്തിന്‌ നാം ശ്രമിക്കണം. എങ്ങനെ വിരഹത്തെ സുഖമുള്ള സ്വപ്നമാക്കാം എന്ന് പഠിക്കണം. വേർപ്പിരിഞ്ഞിരിക്കുന്നവർക്ക്‌ ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകണം.

    നല്ല ഭർത്താവാകുവാൻ, നല്ല അഛനാക്കുവാൻ നമ്മുക്ക്‌ കഴിയണം.

    വിഷയം എത്തുന്നു അവിടേക്ക്‌.

  33. Joker said...

    പ്രിയപ്പെട്ട ഗള്‍ഫുകാരേ

    ഗള്‍ഫുകാരുടെ ഭാര്യമാരെ പറ്റി പറയുന്ന മാത്രയില്‍ ഉറഞ്ഞു തുള്ളുന്ന സഹോദരന്മാരേ.നിങ്ങള്‍ ഇങ്ങനെ അരക്ഷിതരാവരുത്. നിങ്ങള്‍ തന്നെ പറയുന്നു നിങ്ങളുടെ ഭാര്യമാര്‍ വ്യാഴവട്ടങ്ങളോളം മോഹങ്ങളും സ്വപ്നങ്ങളും അടക്കി പ്പിടിച്ച് കോണ്‍ക്രീറ്റ് കെട്ടുകള്‍ക്കകത്ത് കഴിഞ്ഞോളാമെന്ന്. അങ്ങനെ ഒരു ആത്മവിശ്വാസം നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങള്‍ ഇങ്ങനെ ഉറഞ്ഞു തുള്ളുകയില്ല. ഈ വികാര പ്രകടനങ്ങളുടെ കാതല്‍ എന്ന് പറയുനത് നിങ്ങളുടെ മനസ്സിന്റെ നീറ്റലാണ്. ജീവിതം മണല്‍ക്കാറ്റില്‍ ഒഴുകിപോകുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ഉണ്ടാവുന്ന ഒരു ഉറപ്പ് കുറവ് ആണ്. ഗള്‍ഫുകാരുടെ ഭാര്യമാരെയല്ല ഇവിടെ വിമര്‍ശനവിധേയമാക്കുന്നത് പകരം അവര്‍ക്ക് വേണ്ടിയാണ് ഈ ബ്ലോഗ് സംസാരിക്കുന്നത് എന്നാണ് എന്റെ കാഴ്ചപാട്.

    കല്യാണം കഴിഞ്ഞ് വെറും ദിവങ്ങള്‍ മാത്രം നിന്ന് ഗള്‍ഫിളേക്ക് പോരുന്ന ഭരത്താവിനും ഉണ്ട് ഒരു പാട് വേദനകള്‍. എന്നാല്‍ അത് പോലെ തന്നെ വിരഹവും വേദനയും ഭാര്യക്കൌമുണ്ട്.എന്നാല്‍ ഈ വേദനയുടെ ഉത്തരവാദിത്തം ഭര്‍ത്താവിനാണ് എന്നതാണ് യാഥാര്‍ത്യം.

    ഇനി പ്രയാസി പറഞ്ഞ കാര്യം പച്ച പരമാര്‍ഥം.എന്റെ ഒരു സുഹ്യത്തിന് കല്യാണം ആലോചിച്ചപ്പോള്‍ അവര്‍ പറഞ്ഞത്. കല്യാണം കഴിഞ്ഞ് ഗള്‍ഫിലെക്ക് കൊണ്ടുപോകുന്നെങ്കില്‍ മാത്രമേ കല്യാണം ചെയ്ത് തരൂ എന്നാണ്. കഴിവും തന്റേടവൌം ഉള്ളവര്‍ അങ്ങനെയൊക്കെ പറയുന്നു ചെയ്യുന്നു. അല്ലാത്ത പാവപ്പെട്ട സഹോദരിമാര്‍ വിരഹവും തിന്ന് ജീവിക്കുന്നു. വര്‍ഷങ്ങളോളം ഗള്‍ഫില്‍ നിന്ന് വെറുംഒട്ടകമായി അയാള്‍ നാട്ടിലേക്ക് തിരിക്കുന്നു. മനസ്സ് മുരടിക്കുന്ന പ്രവാസിയും അവരുടെ ഭാര്യമാരും ഒടുക്കം എല്ലാവരുടെയും പരിഹാസ പാത്രമായി മാറുന്നു.

    ഗള്‍ഫുകാരുടെ ഭാര്യമാരെ പറ്റി പറയുന്നേ അടിയെടാ..... എന്ന് പറയുന്ന ആവേശം കേരളീയ സമൂഹം അനുഭവിക്കുന്ന ഈ പ്രതിസന്ധി തരണം ചെയ്യാന്‍ കാണിച്ചിരുനുവെങ്കില്‍ എത്രയോ നന്നായിരുന്നു.








    ഖലീഫാ ഉമറിന്റെ ഭരണ കാലം. രാത്രിയില്‍ പ്രജാ ക്ഷേമം അന്വേഷിച്ച് നാടു ചുറ്റുന്ന ഏര്‍പ്പാടുണ്ടായിരുന്ന ഖലീഫാ ഉമര്‍ , ഒരു രാത്രി വേഷ പ്രച്ചന്നനായി നടക്കുന്നതിനിടയില്‍ അങ്ങകലെ നിന്ന് ഒരു പാട്ട് കേള്‍ക്കുന്നു. “ഖലീഫാ ഉമറിന്റെ ഭരണമായിരുന്നില്ലെങ്കില്‍ , ഞാനീ കട്ടില്‍ ഇന്ന് കിലുക്കുമായിരുന്നല്ലോ .......”

    ഉമര്‍ പാട്ട് കേട്ട ദിക്കിലേക്ക് തിരിച്ചു. അവിടെയെത്തിയപ്പോള്‍ ഒരു യുവതി ഉമറിനോട് പറഞ്ഞു. തന്റെ ഭര്‍ത്താവ് പട്ടാളത്തില്‍ ആണെന്നും ....തന്റെ ആശയുടെ പാരമ്യത്തിലാണ് താന്‍ പാട്ട് പാടിയതെന്നും ആ യുവതി പറഞ്ഞു .. ഇത് കേട്ട ഉമര്‍ ഒന്നും മിണ്ടാതെ .വീട്ടിലേക്ക് നടന്നു തന്റെ മകളോട് അന്വേഷിച്ചു “ ഒരു സ്ത്രീക്ക് ഭരത്താവിന്റെ സാമീപ്യമില്ലാതെ എത്രമാസം വരെ നിക്കാം പരമാവധി എന്നന്വേഷിച്ചു. അപ്പോള്‍ മകള്‍ പറഞ്ഞത് 6 മാസം എന്നായിരുന്നു. ഉടനെ ഖലീഫാ ഉമര്‍ തന്റെ പട്ടാളക്കാര്‍ക്ക് 6 മാസം കൂടുമ്പോള്‍ നിര്‍ബന്ധിത അവധി നല്‍ കാന്‍ ഉത്തരവിട്ടു...
    (കഥയില്‍ പിഴവുകള്‍ ഉണ്ടാവാം ഏതോ ഒരു പുസ്തകത്തില്‍ വായിച്ചതാണ്)

  34. നരിക്കുന്നൻ said...

    ജോക്കർ,
    സുഖം ആയിരിക്കുമല്ലോ അല്ലേ..

    കമന്റിലെ പരിഹാസം അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു. ഇവിടെ പ്രവാസി ആരാണെന്നും അവരുടെ കുടുബം എന്താണെന്നും, എങ്ങനെയാണന്നും ഇനിയും പറഞ്ഞ്‌ നേരം കളയേണ്ടതില്ല. ഇവിടെ ആരും ഉറഞ്ഞ്‌ തുള്ളുന്നില്ല. ആരും ക്ഷോഭിക്കുന്നില്ല. പക്ഷേ, ആരോഗ്യകരമായ ഒരു ചർച്ച ഈ വിഷയങ്ങളിൽ ആവശ്യമാണ്‌. ഇല്ല മാഷേ, ഈ മനസ്സിൽ ഒരു നീറ്റലും ഇല്ല. ഒരിക്കൽ പോലും ഈ ഒരു പോസ്റ്റിന്റെ പേരിൽ സംശയത്തിന്റെ നാമ്പുകൾ മുളക്കുകയും ഇല്ല.

    90 ശതമാനം കുടുംബത്തിലും ഗൾഫ്കാരുള്ള ഒരു ഗ്രാമത്തിൽ നിന്നാണ്‌ ഞാൻ വരുന്നത്‌. അതിൽ തന്നെ 5ഓ അതിൽ താഴെയോ മാത്രം പേർ മാത്രമാണ്‌ കുടുംബവുമായി ഗൾഫിൽ ജീവിക്കുന്നത്‌. ബാക്കി മുഴുവൻ പ്രവാസികളും രണ്ട്‌ ദ്രുവങ്ങളിൽ സ്വപ്നങ്ങൾ നെയ്ത്‌ ജീവിക്കുന്നു. ഇങ്ങനെയുള്ള എന്റെ നാട്ടിലും 6 മാസം കൂടുമ്പോൾ നാട്ടിൽ പോകുന്ന ഒരു പ്രവാസിയേയും ഞാൻ കണ്ടിട്ടില്ല. എന്നിട്ട്‌ പോലും ഈ ജമീലയെപ്പോലെ ഒരു പെണ്ണും ഉള്ളതായി എന്റെ നാട്ടിൽ ഞാൻ അറിഞ്ഞിട്ടില്ല. ഒരു കാര്യം പ്രത്യേകം മനസ്സിലാക്കുക. നാട്ടിൽ കല്യാണം കഴിഞ്ഞ ഗൾഫ്കാരന്റെ ഭാര്യ അയാൾ മടങ്ങി വരുന്നത്‌ വരെ ലൈംഗിക ചിന്തകളുമായി മാത്രം കഴിഞ്ഞ്‌ കൂടുന്നു എന്ന മൂഢധാരണ മാറ്റണം. അവൾ ഭാര്യയാണ്‌ അമ്മയാണ്‌, സഹോദരിയാണ്‌, അനിയത്തിയാണ്‌, ഒരു കുടുംബത്തിന്റെ നാഥയാണ്‌. തന്റെ ഭർത്താവിന്റെ അഭാവത്തിൽ കുടുംബത്തെ, മക്കളെ നേർവ്വഴിക്ക്‌ കൊണ്ട്‌ പോകാൻ നിയോഗിക്കപ്പെട്ടവരാണ്‌. ഈ ഉത്തരവാദിത്തങ്ങളിൽ നിന്ന് അശ്രദ്ദരാകുന്നവർ ഇല്ലന്നെല്ല. അവർ പക്ഷേ ന്യൂനപക്ഷം ആണെന്ന് വീണ്ടും വീണ്ടും പറയേണ്ടതില്ല.

    സുഹൃത്തേ, ഗൾഫ്ഭാര്യമാരുടെ കഥകൾ എന്ന പേരിൽ ഒരു ഹൈദ്രുവിന്റേയും ജമീലാന്റെയും കഥ പറയുന്നതിലാണ്‌ ഇവിടെ എതിർപ്പ്‌. ഹൈദ്രുവിന്റെ ഭാര്യ എന്ന പേരിൽ എഴുതാമായിരുന്നു...എഴുത്തുകാരന്റെ അവകാശങ്ങളാകാം തലക്കെട്ട്‌ നിർണ്ണയിക്കുന്നത്‌. വായനക്കാരന്‌ ഈ തലക്കെട്ട്‌ ശരിയല്ല അത്‌ മാറ്റണം എന്ന് പറയാനും അവകാശം ഉണ്ടെന്നോർക്കുക. അതല്ലാതെ, എന്ത്‌ എഴുതിയാലും, കോള്ളാം, നന്നായിരിക്കുന്നു, ഉഗ്രൻ, കിടിലൻ, അടിപൊളി എന്നൊക്കെ പറഞ്ഞ്‌ എഴുത്ത്‌ കാരനെ സന്തോഷിപ്പിക്കാമായിരുന്നു. തന്റെ ബ്ലോഗിൽ ഒരു കമന്റ്‌ പ്രതീക്ഷിച്ച്‌ ഇത്തരം വേണ്ടാതീനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്‌ മനസ്സാക്ഷി സമ്മതിക്കുന്നില്ല.

    ഭാര്യ ഭർത്താക്കന്മാർ 6 മാസത്തിൽ കൂടുതൽ പിരിഞ്ഞ്‌ താമസിക്കരുത്‌. അഥവാ ഇങ്ങനെ വിട്ട്‌ നിൽക്കേണ്ടി വന്നാൽ ഭാര്യക്ക്‌ വിവാഹ മോചനം ആവശ്യപ്പെടാം. ഇത്‌ ഞാനും വായിച്ച്‌ കിട്ടിയ അറിവാണ്‌. ഇസ്ലാം മതത്തിൽ സ്ത്രീകളുടെ വൈകാരിക പ്രശ്നങ്ങളിൽ എടുത്ത നല്ല നിലപാടുകളുടെ ഉദാഹരണമായി ഇതിനെ കാണുന്നു. പക്ഷേ, ഇത്‌ എഴുതി വക്കാനും പാതിരാ പ്രസംഗം നടത്താനും പറ്റിയ നിയമം മാത്രമാണ്‌. കേരളത്തിൽ നിന്ന് പ്രവാസികളായ പതിനെട്ടര ലക്ഷത്തോളം ഗൾഫ്കാരിൽ എത്ര പേർ മുസ്ലിംഗളുണ്ടെന്നും അതിൽ എത്ര പേർ ഈ നിയമം അനുസരിച്ച്‌ ജോകർ പറഞ്ഞ പോലെ 6 മാസം കഴിയുമ്പോൾ നാട്ടിൽ പോകുന്നുണ്ടെന്നും, എത്ര സ്ത്രീകൾ ഭർത്താവ്‌ വരാത്തതിനാൽ വിവാഹ മോചനം തേടിയെന്നും അന്വേഷിക്കുക.

    ഗൾഫിൽ നിന്നൊഴുകുന്ന പണം കൊണ്ടാണ്‌ കേരള സമ്പത്ഘടന പിടിച്ച്‌ നിൽക്കുന്നതെന്ന് നാഴികക്ക്‌ നാൽപത്‌ വട്ടം പറയുകയും ഗൾഫ്‌ കാരന്‌ ഇവിടെ പെണ്ണില്ലന്ന് പരിഹസിക്കുകയും ചെയ്യുന്നവരുടെ മുഖത്തേക്ക്‌ കാർക്കിച്ച്‌ തുപ്പി തിരിഞ്ഞ്‌ നടക്കാൻ ശീലിക്കുക. അതേ പെണ്ൺ കിട്ടാത്തവരോട്‌ എനിക്ക്‌ പറയാനുള്ളൂ.

    ബീരാന്റെ കഥയിൽ എന്ത്‌ സംഭവിക്കുന്നു എന്ന് മുൻ കൂട്ടി അറിയാനുള്ള സിദ്ധി എനിക്കില്ല. ഇതുവരെ പറഞ്ഞതിനെയാണ്‌ ഞാൻ വിലയിരുത്തിയത്‌. അതിലെ വേണ്ടാതീനങ്ങളെയാണ്‌ ഞാൻ വിമർശ്ശിച്ചത്‌. ഇതൊക്കെ എന്റെ മാത്രം അഭിപ്രായങ്ങൾ.

  35. കുഞ്ഞന്‍ said...

    ജോക്കര്‍ ജീ..

    കല്യാണം കഴിഞ്ഞ് രണ്ടുമാസം ഭര്‍ത്താവുമൊത്തുകഴിയാന്‍ പറ്റിയ സ്ത്രീയേക്കാള്‍ അപകടകരമായ ലൈംഗീക അഭിനിവേശം പ്രായപൂര്‍ത്തിയായ കെട്ടാത്ത പെണ്ണുങ്ങള്‍ക്കുണ്ടാവില്ലെ..?

    കല്യാണം കഴിഞ്ഞാല്‍ പര പുരുഷ ബന്ധത്തിന് ന്യായീകരണം ലൈംഗീക തൃഷ്ണ കൂടിയതുകൊണ്ടൊ..?

    ലൈംഗീകമായ അഭിനിവേശം കെട്ടിയപെണ്ണുങ്ങളേക്കാള്‍ കെട്ടാത്ത പെണ്ണുങ്ങള്‍ക്കുതന്നെയെന്ന സത്യം കാണാത്തതെന്താണ്?

  36. പ്രയാസി said...

    ഞാനിവിടെ എന്റെ അനുഭവമാ പറഞ്ഞത്, ഞാന്‍ ഒരു പെണ്ണിനെം കാണാന്‍ പോയില്ല, കെട്ട് പ്രായം കഴിഞ്ഞ് കുഞ്ഞേട്ടന്‍ പറഞ്ഞ ആ അഭിനിവേഷം മൂത്ത് നില്‍ക്കുന്ന എന്നെക്കാണാന്‍ വന്ന ചിലര്‍ പെണ്ണിനെക്കൂടെ കൊണ്ടു പോകാനുള്ള ഗപ്പാസിറ്റി എനിക്കില്ലന്നറിഞ്ഞപ്പോള്‍ പിന്നീട് വന്നില്ലാന്നാ ഞാന്‍ പറഞ്ഞത്, ഇത് തിരോന്തരം കാരനായ എന്റെ സ്വന്തം അനുഭവം.

    ഗള്‍ഫ് ഭാര്യമാരെന്ന തലക്കെട്ടിനോട് എനിക്കും യോജിപ്പില്ലെന്ന് ഞാന്‍ പറഞ്ഞു കഴിഞ്ഞു.


    വിശയം പെണ്ണിന്റ്റെ കാമാസക്തിയാണെങ്കില്‍, അതിന് ഭര്‍ത്താവ് ഗള്‍ഫ് വരെ പോകണ്ട, അടുത്ത് സൂപ്പര്‍മാര്‍ക്കറ്റ് വരെ പോയി വന്നാ മതി!


    വെടിവെക്കാനറിയാത്ത നല്ലൊരു തോക്ക് പോലും സ്വന്തമായില്ലാത്ത
    ഹൈദ്രൂനെ ഒരു വ്യക്തിയായി കണ്ടാല്‍ പ്രശ്നം സ്വാഹ!

    തലക്കഷണം: ഗള്‍ഫന്മാര്‍ക്ക് പൊതുവെ സന്താനോല്‍പാദനം കുറവാന്നും കൂടിയൊരു ധ്വനിയുണ്ട്, അങ്ങനെയാണെങ്കില്‍ അത് ജനപ്പെരുപ്പത്തില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന ഇന്ത്യാ മഹാരാജ്യത്തിനൊരു ആശ്വാസമായി നിങ്ങള്‍ക്കൊന്നും കണ്ടൂടെ!?

  37. ഭൂമിപുത്രി said...

    ഇതുകൂടി വായിയ്ക്കുമല്ലൊ

  38. കുഞ്ഞയമു said...

    വിശയം പെണ്ണിന്റ്റെ കാമാസക്തിയാണെങ്കില്‍, അതിന് ഭര്‍ത്താവ് ഗള്‍ഫ് വരെ പോകണ്ട, അടുത്ത് സൂപ്പര്‍മാര്‍ക്കറ്റ് വരെ പോയി വന്നാ മതി!

    പ്രയാസ്യേ ഇജ്ജാ ആ കയ്യൊന്നിങ്ങട്ട് നീട്ടിക്കാണിം

  39. sreeNu Lah said...

    ithu postinulla comment alla. commentukalkkulla commentanu.

    oru kadhayundakkiya pukilu kandittu pedi thonnunnu. pakshe rathi pravaasiyudeyo pravaasi bharymaarudeyo prasnamalla. oru kadha ithrapere chodippichengil. ningalude vrunangal potti ennathinu thelivaanu athu.

  40. Joker said...

    ശ്രീ.കുഞ്ഞന്‍

    ഈ പോസ്റ്റുമായി ബന്ധപ്പെട്ട് എന്റെ അവസാനത്തെ പ്രതികരണമാണിത്. ഇവിടെ ഗള്‍ഫുകാരുടെ ഭാര്യമാരുടെ ആസക്തിയും മറ്റ് നാടന്‍ ഭാര്യമാരുടെ ആസക്തിയും തമ്മിലുള്ള താരതമ്യം പഠനം അല്ലല്ലോ നടക്കുന്നത്. അത് തിരിച്ചും മറിച്ചും ഒക്കെ സംഭവിക്കാം. ദീര്‍ഘകാലത്തെ ഭാര്യാ /ഭര്‍ത്താ വിയോഗം ഉണ്ടാക്കിയ മലയാളിയുടെ പുതിയ പ്രവാസ ജീവിത ക്രമത്തിന്റെ രസതന്ത്രമാണിവിടെ വിവരിക്കുന്നത്. ലൈംഗികാസക്തി ഒരു പക്ഷെ ആളുകല്‍ക്കിടയില്‍ കൂടിയും കൂറഞ്ഞു മൊക്കെയിരിക്കാം അതല്ലല്ലോ ഈ പോസ്റ്റിലെ പ്രതിപാദ്യ വിഷയം.
    =========================
    ലൈംഗീകമായ അഭിനിവേശം കെട്ടിയപെണ്ണുങ്ങളേക്കാള്‍ കെട്ടാത്ത പെണ്ണുങ്ങള്‍ക്കുതന്നെയെന്ന സത്യം കാണാത്തതെന്താണ്?
    =========================
    ഇക്കാര്യം എനിക്കറിയില്ല കുഞ്ഞാ :) . ഒരു പക്ഷെ ഒന്ന് ആകാംക്ഷയും മറ്റൊന്ന് ആസാദനത്തിനുള്ള അഭിനിവേശവും ആയിരിക്കും. അത് മറ്റൊരു തലക്കെട്ടില്‍ ചര്‍ച്ച ചെയ്യേണ്ടതാണ്.

  41. പ്രിയ said...

    ഒരു സാദാ പൈങ്കിളി നോവലിന്റെ തീം മാത്രമായ ഈ പോസ്റ്റ് ഇത്രക്കും ശ്രദ്ധിക്കപ്പെട്ടത് ആ ടൈറ്റില്‍ കൊണ്ടാണെന്ന് തോന്നുന്നു. അല്ലേ?

    ആറ് മാസം കൂടുമ്പോള്‍ ഓടിപിടിച്ചു നാട്ടില്‍ ചെന്നു ആര്‍ഭാടം കാണിക്കണ്ട (ആവുകയുമില്ല. അങ്ങനെ പോവാന്‍ നോക്കിയാല്‍ ഈ പ്രവാസജീവിതത്തിന്റ്റെ ഗുണം പിന്നെ ഉണ്ടാകില്ല.) പക്ഷെ പറ്റിയാല്‍ ദിവസവും അല്ലെങ്കില്‍ ഒരു രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ ഒന്നു ഫോണ്‍ ചെയ്താല്‍,സുഖവിവരം അന്യോഷിച്ചാല്‍ ഒരു ഭാര്യക്കും (ഗള്‍ഫ്കാരന്റെ മാത്രമല്ല ഭര്‍ത്താവ് അകലെ ഉള്ള ഒരു പെണ്ണിനും) പരാതികള്‍ ഉണ്ടാകില്ല. ഇട്ടെറിഞ്ഞു പോകുന്ന മടുപ്പും.

    (ഒരു സുഹൃത്ത് ഒരിക്കല്‍ ഒരു ചേട്ടനെ കുറിച്ചു പറഞ്ഞു. വര്‍ഷങ്ങള്‍ ആയി ഇവിടെ ജീവിക്കുന്നു. ടാക്സി ഡ്രൈവര്‍. അദ്ദേഹം ദിവസവും വൈകിട്ട് വീട്ടില്‍ വിളിക്കും.ചിലപ്പോള്‍ സംസാരം മിക്കവാറും വെറും രണ്ടു മിനിട്ട് മാത്രം ആയിരിക്കും. പക്ഷെ ആ ഭാര്യക്കും കുട്ടികള്‍ക്കും അത് മതി.)

    (വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന ഭര്‍ത്താവിനെ/അച്ഛനെ ആഴ്ച്ചയില്‍ ഒരിക്കല്‍ കൃത്യമായി വരുന്ന കത്തിലൂടെ കണ്ടു കൊണ്ടിരുന്ന ഒരു ജീവിതം ഉണ്ടായിരുന്നു. ഇന്നും അങ്ങനെ ഉള്ള ഭാര്യമാരും മക്കളും ഉണ്ടാവില്ലേ നാട്ടില്‍)

  42. കനല്‍ said...

    ഈ കഥ വായിച്ചപ്പോള്‍ സമൂഹത്തില്‍ നടക്കുന്ന നടക്കാവുന്ന ഒരു സംഭവം നന്നായി അവതരിപ്പിച്ചിരിക്കുന്നുവെന്ന് തോന്നി.

    കമന്റുകള്‍ വായിച്ചപ്പോള്‍ എനിക്ക് കിട്ടിയ പ്രവാസികളുടെ ചിത്രം ഇതാണ്.

    *നാട്ടില്‍ ജീവിക്കാന്‍ വകയുണ്ടായിട്ടും ഭാര്യയുടെ കാമദാഹത്തിനെ വകവെയ്ക്കാതെ ഗള്‍ഫില്‍ പണം കൊയ്യുന്നവരാണ് പ്രവാസികള്‍.

    *പ്രവാസികള്‍ക്ക് കാമമെന്ന വികാരമില്ല.ഉണ്ടെങ്കില്‍ അതിന് ഗള്‍ഫില്‍ ആവശ്യമോളം മരുന്ന് ഉണ്ട്.

    *ലീവിനു നാട്ടില്‍ പോകണമെന്ന ആഗ്രഹമില്ലാത്തവരാണ് പ്രവാസിവര്‍ഗ്ഗങ്ങള്‍

    പ്രവാസികളുടെ ഭാര്യമാര്‍ മിക്കവരും ഭര്‍ത്താവ് തന്ന രതിസുഖത്തിനെക്കാള്‍ മനസില്‍ തോലോലിക്കുന്നത് അയല്‍ വാസി പരപുരുഷന്‍ തരാവുന്ന രതിസുഖത്തിന്റെ സ്വപ്നം മനസില്‍ സൂക്ഷിക്കുന്നവരാണ്. അതുകൊണ്ട് അവര്‍ കയറുപൊട്ടിച്ചേക്കാം.

  43. almitra said...

    പതിനാലു വേഗങ്ങള്‍ എന്ന വിഖ്യാത ശ്ലോകത്തില്‍ ഇങ്ങനെ ഒരു പരാമര്‍ശമുണ്ട്:

    പന്ത്രണ്ടാമനിവന്‍ കണ്ണുനീരും
    പതിമൂന്നമനിവന്‍ ചര്‍ദിയും
    പതിനാലാമനോ ശുക്ലവുമല്ലോ!

    *വേഗധാരാണമൊട്ടും നന്നല്ല-
    യെങ്കിലും സാധ്യമാണുതാനും

    അത് സാധ്യമാക്കല്‍ സാധ്യമല്ലെന്ന് പറഞ്ഞ കവിക്ക് പ്രണാമം.

    നല്ല കഥ.

  44. Unknown said...

    ബീരാനെ.എല്ലാ പ്രവാസികളുടെ ഭാര്യമാരെയും ഓരോ കണ്ണിലൂടെ നോക്കി ക്കണംരുത്‌ നമ്മുടെ നാട്ടുകാർക്ക് ഒരു ധാരണയുണ്ട് എല്ലാ പ്രവാസികളുടെ ഭാര്യമാരം വികാരം അണകെട്ടീ നിർത്തിയിരിക്കയാണെന്നും
    ഒന്ന് തൊട്ടാൽ പൊട്ടിത്തെറിക്കുമെന്നും മുട്ടിയാൽവീഴുമെന്നൊക്കെയുള്ള ധാരണ.അത് തെറ്റണ്
    അത് ഉള്‍ക്കൊള്ളാന്‍ സാധ്യമാർല്ല.

  45. സക്കാഫ് vattekkad said...

    ashkar

    താങ്ക‍ളൂടെ അഭിപ്രായത്തിനേട് 100% യേജിക്കുന്നൂ

  46. Mohamed Salahudheen said...

    ചിലപ്പോള് മാത്രം യാഥാര്ഥ്യമായേക്കാവുന്ന നല്ലൊരു പൈങ്കിളിക്കഥ

  47. Riyas Aboobacker said...

    ഗള്‍ഫുകാരന്റെ ഭാര്യ, ബീരാന്‍ മുസ്ലിയാര്‍, ഇസ്ലാം..... ഈ വിഷയങ്ങള്‍ക്ക്‌ വായനക്കാര്‍ കൂടുമെന്ന് ബീരാന്‍ കുട്ടിക്ക് നന്നായിട്ടറിയാം അല്ലെ???? എന്ത് frustration തീര്‍ക്കാനാണ് ഈ എഴുത്ത്... അന്യനെ കിടക്കയിലേക്ക് വിളിച്ചു കയറ്റാന്‍ ഭര്‍ത്താവ് ഗുല്ഫിലായിരിക്കണം എന്ന്നില്ല.... പിക്ക് അപ്പ്‌ കുറഞ്ഞത്‌ കൊണ്ടുമാത്രവുമായിരിക്കില്ല... പിന്നെ പ്രവാസികള്‍ക്ക് മാത്രമാണോ ലൈഗിക പ്രശ്നങ്ങള്‍ ഉള്ളത്???? dont generalise things illogically , mr beerankutty .