Thursday, 30 October 2008

കപടസദാചാരത്തിന്റെ കവൽ മലാഖമാർ

കപടസദാചാരത്തിന്റെ കവൽ മലാഖമാരെ പേടിച്ച്‌, ബീരാൻ ഇനി എഴുതില്ലെന്ന് കരുതിയവർക്ക്‌ തെറ്റി.

പ്രവാസികൾ അനുഭവിക്കുന്ന, അവരുടെ ഭാര്യമാർ അനുഭവിക്കുന്ന മാനസ്സിക പ്രശ്നങ്ങൾ, അതിന്റെ പ്രത്യഘാതങ്ങൾ, ബീരാൻ പറയുക തന്നെ ചെയ്യും.

ഉറഞ്ഞ്‌ തുള്ളുന്നവർ, തിരിഞ്ഞ്‌ നോക്കുക, മായാതെകിടക്കുന്ന കാൽപ്പാടുകളിലേക്ക്‌, ബാക്കിയാക്കിയ നൊമ്പരത്തിന്റെ അലയോലികൾ ഇപ്പോഴും കേൾക്കാം നിങ്ങൾക്ക്‌.

ശതമാനത്തിന്റെ കണക്കുകൾ പറയുന്നു പലരും. അപ്പോ സമ്മതിക്കുന്നു. പക്ഷെ ആ ശതമാനം ദിനം പ്രതി ഉയരുന്നു എന്ന സത്യം കാണുവാൻ, മുഖത്തുള്ള "നീല" കണ്ണട മാറ്റിവെച്ച്‌ നോക്കണം. കാര്യങ്ങളും കാരണങ്ങളും, പരിഹാരങ്ങളും, ഈ കപട സദാചാര വാദികൾക്ക്‌ മുന്നിൽ നിരത്തിവെച്ചിട്ടെ ബീരാൻ പോവൂ.

പിന്നെ, ഉത്തേജക മരുന്നുകൾ ഉപയോഗിക്കുന്നവരിൽ കൂടുതലും പ്രവാസികളാണ്‌. (സാക്ഷ്യം ഗൾഫിലെ ഡോക്ടർമാർ, മെഡിക്കൽ ഷോപ്പിലെ ജീവനക്കാർ)

എന്റെ മുന്നിൽ, കരഞ്ഞു കലങ്ങിയ കണ്ണിൽ നിന്നും ചോര മണമുള്ള കണ്ണുനിരുമായി വന്നവരുടെ കഥ കണ്ടില്ലെന്ന് നടിക്കാൻ എനിക്കാവില്ല.

ഗൾഫ്‌ ഭാര്യമാർ തെറ്റ്‌ ചെയ്യുന്നെങ്കിൽ, അതിന്റെ 99% ക്രെഡിറ്റും, ഉറഞ്ഞു തുള്ളുന്ന പ്രവാസികളെ, നിങ്ങൾക്കാണ്‌.

നാടിനും, നാട്ടുകാർക്കും ഭാരമായി, കുട്ടികളെ വളർത്തുന്ന, മരുഭൂമിയിലെ മനുഷ്യ, കണ്ണ്‌ തുറക്കുക. (അതെ, ഞെട്ടണ്ട, മദ്യത്തിനും മയക്ക്‌ മരുന്നിനും അടിമപ്പെടുന്ന ചെറുപ്പകാരിൽ അധികവും, പ്രവാസികളുടെ മക്കളാണ്‌)

കാത്തിരിക്കുക, ക്ഷമയോടെ.

11 comments:

 1. ബീരാന്‍ കുട്ടി said...

  പ്രവാസികൾ അനുഭവിക്കുന്ന, അവരുടെ ഭാര്യമാർ അനുഭവിക്കുന്ന മാനസ്സിക പ്രശ്നങ്ങൾ, അതിന്റെ പ്രത്യഘാതങ്ങൾ, ബീരാൻ പറയുക തന്നെ ചെയ്യും.

 2. sreeNu Guy said...

  beeran kutti,

  aasamsakal. ithokkepparayaan arengilum vende.

 3. യാരിദ്‌|~|Yarid said...

  ബീരാനെ ഓഫാണ്:

  “നാടിനും, നാട്ടുകാർക്കും ഭാരമായി, കുട്ടികളെ വളർത്തുന്ന, മരുഭൂമിയിലെ മനുഷ്യ, കണ്ണ്‌ തുറക്കുക. (അതെ, ഞെട്ടണ്ട, മദ്യത്തിനും മയക്ക്‌ മരുന്നിനും അടിമപ്പെടുന്ന ചെറുപ്പകാരിൽ അധികവും, പ്രവാസികളുടെ മക്കളാണ്‌)“

  ഇതെവിടുന്നാ കിട്ടിയതു. ആധികാരികമായി എന്തെങ്കിലും രേഖകള്‍/തെളിവുകള്‍ ഉണ്ടൊ? ഉണ്ടെങ്കില്‍ സോഴ്സ് ഒന്നു പറയാമൊ? ബ്ലോഗിലിട്ടാലും മതി..

 4. Joker said...

  ശ്രീ.ബീരാന്‍

  മലയാളികളുടെ സിരകളില്‍ ഓടുന്ന രക്തത്തില്‍ പ്രവാസത്തിന്റെയും ഒരുതരം സാമ്പത്തിക സ്വപ്നാടനത്തിന്റെയും അംനീഷ്യ പിടിച്ച ചില അണുക്കള്‍ കടന്നു കൂടിയിട്ടുണ്ട്. അതിന്റെ പ്രതിഫലനങ്ങള്‍ കാണണമെങ്കില്‍ നമ്മള്‍ ഒരു പാട് പിന്നോട്ട്പോകേണ്ടിവരും. കേരളം എന്ന സംസ്ഥാനം ഇന്ന് കാണുന്ന രീതിയിലുള്ള ഒരു കണ്‍സ്യൂമര്‍ സംസ്ഥാനമായതടക്കം, കേരളത്തില്‍ ഇന്ന് കാണുന്ന ലൈഗിക വൈക്യതങ്ങള്‍ വരെ അടങ്ങുന്ന വിഷയങ്ങളില്‍ വരെ അത് ചെന്നെത്തി നില്‍ക്കുന്നു.

  പ്രവാസികളെ സംബന്ധിച്ച ആലോചിക്കുന്നോറും മനസ്സില്‍ ഭീതിയാണ് തോന്നുക. കാരണം മനുഷയ്ന്റെ ജീവശാസ്ത്രപരമായ എല്ലാ പ്രത്യേകതകളൊടും എതിരായി പ്രതികരിക്കുന്ന ഈ ഒരു വര്‍ഗ്ഗം സമൂഹത്തില്‍ അടിമുടി ഉണ്ടാക്കിയ മാറ്റം ചെറുതല്ല.

  29 ഓ 30 ഡിഗ്രിയില്‍ അധിക ചൂടില്‍ നില്‍ക്കാന്‍ സാധിക്കാത്ത മലയാളി 50 ഉം 54 ഉം ഡിഗ്രി ചൂടില്‍ ഗള്‍ഫിലെ തെരുവുകളില്‍ പണിയെടുക്കും. വെറും ഒരു ഫാനിന്റെയോ അല്ലെങ്കില്‍ ഒന്നും ഇല്ലാതെയോ ഉറങ്ങിയിരുന്ന മലയാളിക്ക് പിന്നെ എസി ഇല്ലാതെ ഉറക്കമില്ലാത്ത അവസ്ഥയിളേക്ക് മാറി. കൂടും കുടുംബ വ്യവസ്തിതിയിലും കൂടാതെ പുരുഷ കേന്ദീക്യത കുടുംബവ്യവസ്ഥയും അപമാനമായി കണ്ട ഒരു സമൂഹം പിന്നീട് സ്ത്രീ കേന്ദ്രീക്യത സാമുഹ്യവ്യ്‌വസ്ഥയിലേക്ക് മാറുന്നതാണ് കണ്ടത്.

  ചുരുക്കത്തില്‍ താങ്കള്‍ ഈ പ്രവാസികളുടെ ഭാര്യമാരുടെ നേരെ ചൂണ്ടുന്ന ഓരോ വിരലുകളും ഗള്‍ഫുകാരന്റെ അവന്റെ അപകര്‍ഷതയുടെ അടിത്തട്ടിലാണ് ചെന്ന് പതിക്കുന്നത്.

  ഈ ഉറഞ്ഞു തുള്ളുന്നവര്‍ക്കറിയാം ഇത് നിശാചാര്‍ണികളായ രതി പ്രളയത്തില്‍ പെട്ട പ്രവാസിയുടെ ഭാര്യയുടെ കഥയല്ലെന്ന്. പക്ഷെ അവര്‍ ഇതില്‍ തന്നെ കയറിപ്പിടിക്കും. കാരണം ഓരോ ഗള്‍ഫുകാരനും പറയുന്നു പ്രവാസിയുടെ പണം കൊണ്ടാണ് കേരളാം പുലരുന്നതെന്ന് പക്ഷെ ഇത് വാകില്‍ അംഗീകരിക്കുമ്പോഴൂം സമൂഹവും കുടുംബവും പോലും നെരിട്ട്റ്റ് പ്രവാസിയെ അരപ്പൈസക്ക് വക വെക്കുന്നില്ല. അവന്‍ ഒട്ടകം പോലെ പരിഹാസ്യനാകുന്നു. ഈ അരിശം അവര്‍ തീര്‍ക്കുക ഈ സദാചാര പ്രസംഗം നടത്തിയിട്ടാണ്.

  കേരളത്തില്‍ ഇറങ്ങിയ കത്ത് പാട്ടുകളും, മറ്റ് ഗള്‍ഫ് കാരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന മറ്റ് മാധ്യമങ്ങള്‍ക്കുമെല്ലാം ഇത്ര പ്രചാരം ലഭിച്ഛത് അതിന്റെ ആത്മാവ് ചില ആശങ്കകളിലും തൊട്ടത് ക്കൊണ്ടാണ്.

  തന്റെ അധ്വാനം കൊണ്ട് കുടുംബത്തിന്റെ സ്വയം പര്യാപ്തമാക്കേണ്ട പ്രവാസി. അവന്റെ കുടുംബത്തെ മൊത്തത്തില്‍ അവന്‍ അവന്റെ ആശ്രിതനാക്കി. തൊട്ടതിനും പിടിച്ചതിനുമെല്ലാം കത്തും ഫോണും വന്ന് ഉത്തരം കാക്കുന്ന പല്ലിയെ പോലെയായി. ഒടുക്കം അവന്‍ വെറുമൊരു ഒട്ടകം പോലെയാകുമ്പോള്‍. ഒട്ടകത്തിനോടുള്‍ല ബഹുമാനം പോലുമാര്‍ക്കുമില്ല്ല.

  ഈ പറഞ്ഞതിന്റെയെല്ലാം അരിശം അവര്‍ ഇവ്വിടെ തീര്‍ക്കും. പ്രവാസത്തിന് പുതിയ ചമല്‍ക്കാരങ്ങള്‍ നല്‍കൂം. അതി സാഹസികതയുടെയും അതി സഹനത്തിന്റെയും പുതിയ കീര്‍ത്തനങ്ങള്‍ പാടും. പാട്റ്റിന്റെ ഇടവേളകളില്‍ അവന്റെ മനസ്സിനെ മുറിക്കുന്ന വേദനയാണ് ചില രോദനങ്ങളായി പുറത്ത് വരുന്നത്.

  പുതിയ തലമുറ അല്പസ്വല്പം ഈ ഒട്ടക പാരമ്പര്യത്തിന്റെ എതിര്‍ പക്ഷക്കാരാണ്.അതില്‍ ഗള്‍ഫിന്റെ പങ്ക് പറ്റി വളര്‍ന്നവരും അല്ലാത്തവരും ഉണ്ട്. വലിയ ഒരു തലമുറയുട്ടെ വിയര്‍പ്പും രേതസ്സിന്റെ തേങ്ങലുകളും മലയാളത്തിറ്റെ മണ്ണില്‍ മണി സൌധങ്ങളായുണ്ട്. പൂപ്പല്‍ പിടിക്കുന്ന കോണ്‍ഗ്രീറ്റ് ചുമരുകള്‍ക്കുള്ള നനവുകള്‍ക്ക് കണ്ണീരിന്റെ കഥ പറയാനുമുണ്ട്.

  അത് അംഗീകരിക്കുമ്പോള്‍ പക്ഷെ ആ ചോദ്യശരങ്ങളും നിണമാര്‍ന്ന റ്റ്ഃഎങ്ങലുകള്‍ പ്രവാസി പുരുഷന്റെ നെഞ്ചിലേക്കാണ് വരുന്നത്. അതിന് അവര്‍ ഇങ്ങനെയൊക്കെ പറഞ്ഞില്ലെങ്കിലേ അല്‍ഭുതമുള്ളൂ.

  താങ്കള്‍ സധൈര്യം തുടരുക.

  “അകലെ കാണുമ്പോള്‍ സുന്ദരമാം മന്ദിരം, അകപ്പെട്ട ഹ്യദയങ്ങക്കതു താന്‍ കാരാഗ്യഹം”.......

 5. ബീരാന്‍ കുട്ടി said...

  ജോക്കര്‍, നന്ദി.
  കാര്യങള്‍ പലരും പറഞു, കാരണങളും. ഇനി പരിഹാര ക്രീയകളാണാവശ്യം.

  പഠിക്കുന്നതും, പഠിപ്പിക്കുനതും നിശിദ്ധമാക്കിയ വിഷയത്തിലേക്ക് പതിയെ, ആരെയും വേദനിപ്പിക്കതെ തന്നെ നമ്മുക്ക് കടക്കാം. സമൂഹത്തിന്റെ, ആനാവശ്യമായ, അലിഖിത നിയമങളില്‍ ചിലതെങ്കിലും തല്ലിയുടക്കാം. എങ്കിലെ പ്രവാസികളും അവരുടെ കുടുംബങളും രക്ഷപ്പെടൂ.

 6. rumana | റുമാന said...

  കൂട്ടത്തില്‍ എന്റെ ഈ പ്രവാസി നിരീക്ഷണവും കിടക്കട്ടെ

 7. aachi said...

  ആര്‍ക്കൊക്കെയോ വേണ്ടി ബലി നല്കപ്പെട്ടുപായ
  ജീവിതത്തില്‍ ബാക്കിയുടെ കടപ്പ്ത്രത്തിനു
  കണക്കു തികക്കാന്‍ വിധിക്കപ്പെട്ടു പോയവനാണ്
  ഗള്‍ഫുകാരന്‍.ഇനിയും അവനെ തളര്താതെ
  പ്ലീസ്.......

  ashraf
  bab makkah
  jeddah
  0507356743

 8. Crazy Engineer said...

  powerful language..!!
  keep going beeran.!!

 9. നരിക്കുന്നൻ said...

  ബീരാനിക്കാ,
  തീപിടിച്ച വാക്കുകൾ.
  പ്രവാസികളെ മുഴുവൻ ചുട്ടെരിക്കാൻ കഴിവുള്ള ശക്തി.
  ഈ വാക്കുകൾ എന്തിനാണ്? ഈ രോഷം ആരുടെ കണ്ണുകൾ തുറക്കാനാണ്? അടഞ്ഞ കൺപോളകളെ നോക്കി വിലപിക്കാതെ പരിഹാരങ്ങൾ നിർദ്ദേശിക്കൂ.

  പക്ഷേ, ഇതൊന്നും വായിക്കേണ്ടവരാരോ അവർ വായിക്കുന്നില്ല എന്നൊരു തോന്നൽ.

  പിന്നെ യാരിദിന്റെ സംശയം എനിക്കും ഇല്ലാതില്ല.

 10. ബീരാന്‍ കുട്ടി said...

  നരിക്കുന്നൻ,
  ഉറക്കം നടിക്കുന്ന പ്രവാസികളെ വിളിച്ചുണർത്താൻ അത്ര എളുപ്പമല്ലെന്നറിയാവുന്നത്‌കൊണ്ടാണ്‌, ഇത്തിരി ക്രൂരമായ വാക്കുകൾ ഉപയോഗിക്കേണ്ടിവന്നത്‌.

  2006-ൽ, ഫറോക്ക്‌ കോളേജിലെ എന്റെ സഹപാഠിക്കൾ, "അക്കരെ ഇക്കരെ" എന്ന ടെലി സിരിയലിലൂടെ, ഹൃദയസ്പർശിയായി, പ്രവാസികളോട്‌ അവരുടെ കഥ പറഞ്ഞിട്ടുണ്ട്‌. ഉണർന്ന് പ്രവർത്തിക്കുവാൻ, പ്രവാസിസംഘടനകളോട്‌ അഭ്യർഥിച്ചിട്ടുണ്ട്‌. പക്ഷെ, പ്രവാസി സംഘടനകൾ പലതും, യതർത്ഥ പ്രവാസികളുടെ പ്രശ്നങ്ങൾക്ക്‌ നേരെ പുറം തിരിഞ്ഞ്‌ തന്നെയാണ്‌ നിൽക്കുന്നത്‌.

  ഇതാ ലിങ്ക്‌

  പ്രവാസിയെന്നാൽ, കോട്ടും സ്യൂട്ടുമിട്ട്‌, പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുന്ന, പാവം കോടിശ്വരന്മർ ആണെന്ന സത്യം അറിഞ്ഞോ, അറിയതെയോ, നാം സമ്മതിക്കുന്നു. അതിനപ്പുറം 95% വരുന്ന പ്രവാസികളുടെ ചിത്രം ഇന്നും അഭ്രപാളികൾക്കപ്പുറത്താണ്‌.

 11. ബഷീര്‍ വെള്ളറക്കാട്‌ / pb said...

  i read this one too