Wednesday, 18 June 2008

ഞാൻ വിട പറയുന്നു.

മനേജരുടെ കൈയും കാലും കൂട്ടിപിടിച്ച്‌, മരണവിട്ടിൽ നിന്നുമുയരുന്ന നിലവിളിയുടെ റിഹേയ്സൽ അൽപം വോളിയം കുറച്ച്‌, രണ്ട്‌ മൂന്നെണ്ണം പ്രയോഗിച്ച്‌, പഞ്ചായത്ത്‌ പൈപ്പിൽനിന്നും വെള്ളം വരുന്നപോലെ, ഒന്നര മണിക്കുർ ഇടവിട്ട്‌ ഒന്ന് ഒന്നര തുള്ളിവീതം കണ്ണുനീരും കൂട്ടികുഴച്ച്‌, ഒവർട്ടൈമായി കിട്ടിയ രണ്ട്‌ മൂന്ന് മണിക്കുർ കരഞ്ഞതിന്‌ ശേഷമാണ്‌ 30 ദിവസത്തെ ലീവ്‌ എന്റെ മനേജർ അപ്രൂവ്‌ ചെയ്ത്‌തന്നത്‌.

ശ്വാസം നേരെവിട്ട്‌ ഓടിയത്‌ എയർഇന്ത്യയുടെ ഓഫിസിലേക്ക്‌. വഴിക്ക്‌വെച്ച്‌ എയർഇന്ത്യയെ ബഹിഷ്കരിക്കുവാൻ പന്തംകൊളുത്തി പ്രകടനം നടത്തിയപ്പോൾ മുൻനിരയിൽ നിന്നിരുന്ന എന്നെ പലരും ഇടംകണ്ണിട്ട്‌ നോക്കുന്നത്‌ ഞാൻ കണ്ടില്ലെന്ന് നടിച്ചു. മറ്റുള്ളവർ ലങ്കയിൽപോയി കുടുങ്ങിയാലും എനിക്ക്‌ അതിന്‌ സമയമോ സമ്മതമോ ഇല്ലല്ലോ.

---------------------------------------
അങ്ങനെ, യാത്രമദ്ധ്യേ, സ്പെയ്സ്‌സ്റ്റേഷന്റെ ടോയ്‌ലറ്റ്‌ നന്നാക്കുവാൻ, ഞങ്ങളുടെ വിമാനത്തിന്റെ ഒരു കഷ്ണം അടർത്തിയെടുത്ത്‌ കൊണ്ട്‌പോയത്‌ എന്തിയാണെന്ന് ചോദിച്ചവനെ, വിമാനത്തിന്റെ ഡ്രൈവർ വെടിവെച്ചിട്ടു. ഡീസൽ തീർന്ന കാരണംകൊണ്ട്‌മാത്രം റൺവെയും കഴിഞ്ഞ്‌ വിമാനം പോവാതെ നിന്നപ്പോൾ, പുറത്തിറങ്ങി.

(പിന്നിടുള്ള രണ്ട്‌ ദിവസത്തെ കാര്യം ബ്ലോഗിലെഴുതാൻ പറ്റില്ല)

മുന്നാം ദിവസം, ഭാര്യയും മക്കളുമൊത്ത്‌ കൊണ്ടൊട്ടി ബസ്‌സ്റ്റന്റിൽ നിൽക്കുബോഴാണ്‌, കിളിനാദം പോലെ ഒരു ശബ്ദം.

"ബീരാനല്ലെ"

ഞാൻ എന്റെ മുന്നിൽ നിന്ന് ദിനേശ്‌ ബീഡി അഞ്ഞ്‌വലിക്കുന്നവനെ നോക്കി. അവൻ ശ്രദ്ധിക്കുന്നില്ല. "ഇക്കാ, നിങ്ങളെ വിളിക്കുന്നു". ഞാൻ പറഞ്ഞു. വീണ്ടും എന്റെ നേരെ കൈചൂണ്ടി, മുഖത്ത്‌ വിടാരാത്ത പുഞ്ചിരിയുമായി, മൊഞ്ചത്തിയായ, അവൾ ചോദിച്ചു. "ബീരാനല്ലെ".

എന്റെ കാതുകളിൽ നിന്നും ഡാറ്റ ഫൈബർ ഒപ്റ്റിക്‌ കേബിൾ വഴി, തലച്ചോറില്ലെത്തി, പ്രോസസിങ്ങ്‌ കഴിഞ്ഞ്‌ തിരിച്ച്‌ വന്നപ്പോഴെക്കും അവൾ എസ്കെപ്പ്‌ അടിക്കാൻ തുടങ്ങിയിരുന്നു.

"അതെ, ഞാൻ ബീരാനാണ്‌, ബ്ലോഗറാണ്‌." ബീരാൻ എന്ന എന്റെ തൂലിക നാമത്തെ ഞാൻ മറന്നിരുന്നു. അല്ലെങ്കിലും രണ്ട്‌ വർഷത്തിന്‌ ശേഷം 30 ദിവസത്തെ ലീവിന്‌ വന്നവൻ, സ്വന്തം പേര്‌ പോലും മറക്കുന്ന അവസ്ഥയിലാണല്ലോ.

"ഞാൻ പച്ചമുളക്‌." അവൾ പറഞ്ഞു.

വിശേഷങ്ങൾ പറഞ്ഞ്‌കൊണ്ടിരിക്കവെ, പച്ചമുളകിന്റെ നിരയൊത്ത പല്ലുകൾ കാട്ടിയുള്ള പൊട്ടിച്ചിരി, സഹിക്കാവുന്നതിനും അപ്പുറമായപ്പോൾ, ഭാര്യ എന്നെയും പിടിച്ച്‌ വലിച്ച്‌, എങ്ങോട്ടോ പോവുന്ന ഒരു ബസ്സിൽ ചാടി കയറി.

വൈകുന്നേരം, വിട്ടിൽ തിരിച്ചെത്തിയ ഉടനെ, കുട്ടികളോട്‌ പോയി കളിക്കുവാൻ പറഞ്ഞ്‌ ഭാര്യ കതകടച്ചു. ഇതെന്ത്‌ പറ്റി ഇവൾക്ക്‌, ഇത്‌ പതിവില്ലാത്തതാണല്ലോ എന്ന് ഞാൻ അലോചിച്ച്‌കൊണ്ടിരിക്കെ, മേശപുറത്തിരുന്ന പല സാധനങ്ങളും എന്റെ നേരെ പറന്ന് വരുന്നു. ഒരു വിധം സാധനങ്ങളോക്കെ താറുമാറായത്‌ കണ്ട്‌, ഭാര്യയുടെ ദേഷ്യം കുറഞ്ഞിരിക്കണം.

"അവൾ ആരാ, ഇങ്ങക്ക്‌ എന്ന ബീരാൻന്ന് പേരിട്ടത്‌. എന്താ ഇങ്ങക്ക്‌ ബ്ലോഗില്‌ പണി. ഒളെ ഒരു ചിരി കണ്ടില്ലെ. ഇവക്കോന്നും ചോയ്കാനും പറയാനും വിട്ടിൽ ആരുമില്ലെ. അല്ലാ, എന്താ ഇങ്ങളെ വിചാരം. നടുറോഡിൽ നിന്നല്ലെ ഓളെയ്റ്റ്‌ സോല്ലിന്യത്‌".

ചോദ്യങ്ങളുടെ പെരുമഴയിൽകുളിച്ച്‌ ഞാൻ ആകെ നനഞ്ഞു. എന്നിട്ടും ഞാൻ വയർത്തിരുന്നു.

:ഇഞ്ഞി മേലിൽ ഇങ്ങള്‌ ബ്ലോഗാൻ പോയാൽ, കൈ രണ്ടും ഞാൻ കൊത്തി അരിയും. ഇങ്ങക്ക്‌ ബ്ലോഗാൻ ഞാൻ ഇണ്ട്‌ ഇവടെ".

"ഇങ്ങക്ക്‌ പറ്റൂലെങ്കി, ഇന്റെ തനാജില്‌ തന്നാളീ". (തനാജിൽ = സ്പോൺഷർ ഷിപ്പ്‌ മാറ്റുക)

ബ്ലോഗിങ്ങ്‌ കാരണം എന്റെ ബാക്കിയുള്ള 10-20 ദിവസം, അവൾ സമരം ചെയ്യുന്ന 5-8 ദിവസം കിഴിച്ചാൽ കിട്ടുന്നത്‌ 20. അതും ഈ കോരിചെരിയുന്ന മഴയത്ത്‌, ഒറ്റക്ക്‌ മൂടിപുതച്ച്‌ കിടക്കുന്നവന്റെ അവസ്ഥ. ചിന്തിച്ചപ്പോൾ, നിങ്ങൾക്ക്‌ വളരെയധികം സന്തോഷമുള്ള ഒരു തീരുമാനം, വളരെ വിഷമത്തോടെ ഞാനെടുത്തു.

മേലിൽ, ഞാൻ ബ്ലോഗില്ലാന്ന്.
-----------------------------------------
നന്ദിപറയുവാൻ ഒരുപാടുണ്ട്‌. സ്വയം നിയന്ത്രണം വേണമെന്ന് പറയാതെ പറഞ്ഞ അഗ്രജനും കൈതമുള്ളും, ടെക്‌നിക്കൽ സംശയങ്ങൾ ടെക്‌നിക്കോടെ തീർത്ത്‌ തന്ന കൈപ്പള്ളിക്ക്‌. ഒത്തിരി സന്തോഷത്തോടെ എന്നെ ഉപദേശിച്ച ഇത്തിരിക്ക്‌, തറവാട്ടിലാണെന്ന് ഇടക്കിടെ എന്നെ ഓർമ്മിപ്പിച്ച, തറവാടിക്ക്‌, വല്ല്യമ്മയിക്ക്‌, ഞാൻ കുറ്റപ്പെടുത്തിയിട്ടും മറുത്തോരുവാക്ക്‌ പറയാതെ പിന്നെയും എന്നെ കാണാൻ വരുന്ന അതുല്ല്യേച്ചിക്ക്‌ അങ്ങനെ ആ നിര നീണ്ട്‌ കിടക്കുകയാണ്‌. ജബൽ അലിയിൽ നിന്നും കൊടകാരയിലേക്കുള്ള പഞ്ചായത്ത്‌ റോഡ്‌ പോലെ.

എറ്റവും കൂടുതൽ നന്ദിയുള്ളത്‌, സിബുവിനോടും, ഏവ്വുരനോടും, പിന്നെ അപ്പുവിനോടുമാണ്‌. Hats of you Appu. ആദ്യക്ഷരി എന്നും എന്റെ പ്രിയപ്പെട്ടതാണ്‌. സിബു, നിങ്ങളെടുക്കുന്ന pleasure and Pain ആർക്കുമറിയില്ല. മറുമൊഴിക്കാർക്ക്‌ ഒരു സ്പെഷൽ നന്ദിയുണ്ട്‌. എന്റെ കിറുക്കുകൾ ആളുകളെ കാണിക്കുന്ന എല്ലാ അഗ്രഗേറ്റർമാർക്കും നന്ദി.

പരിധിവിട്ട്‌ ബീരാൻ ആരെയും പ്രകോപിപ്പിച്ചിട്ടില്ലെന്ന് കരുതുന്നു. ഇത്തിരി കുസൃതികൾ ഒപ്പിച്ചിട്ടുണ്ട്‌. തലതിരിഞ്ഞ വാക്കുകളിലൂടെ നിങ്ങളെ വട്ടം കറക്കിയെന്നതും സത്യം. എന്നാലും, ചെറിയ വിഷമങ്ങളോ, പ്രയാസങ്ങളോ നിങ്ങൾക്കുണ്ടായിട്ടുണ്ടെങ്കിൽ മാപ്പ്‌. ഞാൻ അറിഞ്ഞോ അറിയാതെയോ, ഈ ബ്ലോഗിലോ, ബൂലോകത്ത്‌ പടർന്ന് കിടക്കുന്ന എന്റെ കമന്റിലൂടെയോ, നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, മാപ്പ്‌. വഴിയിലെവിടെയെങ്കിലുംവെച്ച്‌ കാണുബോൾ ഒരു പുഞ്ചിരി, ഒരു ഹായ്‌, ഇതിൽ കൂടുതലോന്നും ബീരാന്‌ വേണ്ട. സന്തോഷത്തോടെ തന്നെ പറയട്ടെ, ആശ്വാസം മാത്രമേ എനിക്ക്‌ ബ്ലോഗിൽ നിന്നും കിട്ടിയിട്ടുള്ളൂ. "വിഷമിക്കുവാൻ ബീരാൻ തയ്യറല്ലെങ്കിൽ, വിഷമിപ്പിക്കുവാൻ നിങ്ങൾക്കാവില്ല."
------------------------------
നിങ്ങൾക്കുപകാരപ്രദമായതോന്നും ഈ ബ്ലോഗിലില്ലെന്ന്, വിനയപൂർവ്വം അംഗീകരിച്ച്‌കൊണ്ട്‌ തന്നെ, എളിമയോടെ വിട ചോദിക്കട്ടെ.

വിധി അങ്ങനെയാണ്‌, ചില നിമിഷങ്ങൾ, ചില നിമിത്തങ്ങൾ.

കണ്ണ്‌ നിറയുന്നു, വാക്കുകൾ കിട്ടുന്നില്ല.

ബായ്‌ ഫ്രൺസ്‌. ഹാപ്പി ബ്ലോഗിങ്ങ്‌.

19 comments:

 1. ബീരാന്‍ കുട്ടി said...

  നിങ്ങൾക്കുപകാരപ്രദമായതോന്നും ഈ ബ്ലോഗിലില്ലെന്ന്, വിനയപൂർവ്വം അംഗീകരിച്ച്‌കൊണ്ട്‌ തന്നെ, എളിമയോടെ വിട ചോദിക്കട്ടെ.

 2. Joker said...

  കഷ്ടം...........

 3. kaithamullu : കൈതമുള്ള് said...

  ബൈ ബൈ ബീരാനേ...

  - പിന്നെക്കാണാം പുതിയൊരുപേരില്‍, പുതിയൊരു ബ്ലോഗില്‍...

  (അത് പിന്നെ അങ്ങനെയല്ലേ? ആടിയ കാലും പാടിയ നാവും.......)

  ഒടി:ബീവി അറിയണ്ടാ ഞാനിങ്ങനെ എഴുതീത്.

 4. രാവുണ്ണി The Rampant said...

  വോ ശരി സന്തോഷം!
  അപ്പോ അണ്ണന്‍ ചെല്ല്

  ഇത്തറേം കാലം മലയാളഭാഷക്ക് നല്‍കി സംഭാവനകള്‍‍ക്കൊക്കെ നന്ദി യു.പി.എസ് വഴി അയച്ചു തന്നേക്കാം ;)

  ബ്ലോഗിലെ ഫാഷന്‍ എന്നത്, വിട പറഞ്ഞ് പോയി നാലാം നാള്‍ തന്നെ വീണ്ടും തിരിച്ചു വരിക എന്നതാ.

  അണ്ണന്‍ ദയവു ചെയ്ത് തിരിച്ചുവരരുത്. ഇവിടത്തെ കൂതറ സെറ്റപ്പില്‍ വളരേണ്ടവനല്ല അങ്ങ്..
  ആശംസകള്‍

 5. Areekkodan | അരീക്കോടന്‍ said...

  Ee poekk Kondottiyilaekkallae?
  Beeraan....I am at Mananthavadi.
  Call me in 9447842699 (Wifinte munneenn vaenda)

 6. കുഞ്ഞന്‍ said...

  എവിടെയായിരുന്നാലും നന്മ വരട്ടെ..!

  അപ്പോള്‍ പറഞ്ഞുവന്നത് പെണ്ണിന്റെ വിര്‍ല്‍ത്തുമ്പിലെ പാവയായി മാറീന്ന് അതും ബീരാന്‍..ന്നാലും ന്റെ ബീരാനേ...................

 7. രസികന്‍ said...

  ബീരാന്‍ എന്തൊക്കെയാ എഴുതിയത്‌ എന്നു രസികനു പിടികിട്ടിയില്ല ചിലപ്പോള്‍ രസികന്റെ വിവരക്കേടുകൊണ്ടായിരിക്കും

  പക്ഷെ ഞാന്‍ ബീരാന്‍ എഴുതിയ ഒരു കാര്യത്തെ ശക്തതമായി എതിര്‍ക്കുന്നു
  “നിങ്ങള്‍ക്കുപകാരപ്രദമായതോന്നും ഈ ബ്ലോഗിലില്ലെന്ന്,“

  എന്നുള്ളത്‌ തെറ്റാണു എന്നു വിസ്വസിക്കുന്നവനാണു ഞാന്‍ കാരണം അത് തീരുമാനിക്കേണ്ടത് വായനക്കാരായ ഞങ്ങളാണ്

 8. ശ്രീ said...

  കുഞ്ഞന്‍ ചേട്ടന്‍ പറഞ്ഞതു പോലെ ഇനി ബ്ലോഗിലേയ്ക്ക് വന്നാലും ഇല്ലെങ്കിലും നന്മകള്‍ മാത്രം ആശംസിയ്ക്കുന്നു.

 9. ബീരാന്‍ കുട്ടി said...

  മുൾജി, അപ്പു, കുഞ്ഞൻ, ശ്രീ, തിരിച്ച്‌വരാനല്ല ഈ യാത്ര.
  പ്രമോഷൻ വിത്ത്‌ പണിഷ്‌മന്റ്‌ ട്രൻസ്‌ഫർ കിട്ടി. ഇനിയൊരൽപ്പം ബുദ്ധി (അധികം ഉണ്ടായിട്ടല്ല) കമ്പനിക്ക്‌ വേണ്ടി.

  മാഷെ, കേരളത്തിൽ ഏത്‌ മാളത്തിൽ പോയി നിങ്ങളോളിച്ചാലും ഞാൻ നിങ്ങളെ പോക്കും. സത്യം. മാനന്തവാടിയിലാണെങ്കിൽ, അവിടെ മ്മടെ കുട്ടികളുണ്ട്‌ ട്ടാ. ആ തേക്കിൻ കാടുകൾ ഇപ്പോഴും അങ്ങനെ തന്നെയുണ്ടോ?.

 10. കനല്‍ said...

  ശ് ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്
  പോകല്ലേ.........
  അയ്യോ ബീരാകുട്ടി പോകല്ലേ...അയ്യോ ബീരാന്‍കുട്ടി പോകല്ലേ?(കടപ്പാട്: ചിന്താവിഷ്ടയായ ശ്യാമള)

 11. Shaf said...

  യാത്രകള്‍ ജീവിത സൌഭാഗ്യത്തിലേക്കാകട്ടെ..

  ഷഫ്

 12. OAB said...

  nhaan thamaasayaaye eduththittullu.....its truooooooooo?

 13. കൃഷ്‌ | krish said...

  ഇപ്പോ ങ്ങള് സന്തോശായിട്ട് പ്പോയിട്ട് ബരീന്‍, നമ്മക്ക് പിന്നെ ബ്ലോഗ് മുക്കില്‍ വെച്ച് കാണാം.

 14. മലയാ‍ളി said...

  ഉം........................!

 15. അനൂപ്‌ കോതനല്ലൂര്‍ said...

  ബീരാനിക്ക ഇങ്ങള് പോയി ബരിന്‍ ഇങ്ങളില്ലാതെ
  ഇവിടെ എന്താഘോഷം

 16. Sherikutty said...

  എന്നാലും ഒരു പെണ്ണിന്റെ വാക്കു കേട്ട് .....മോശമുണ്ട് കേട്ടൊ......

 17. ഏറനാടന്‍ said...

  ബീരാന്‍ പോയെന്നോ!! നാട്ടില്‍ എവിടേയാ ഓന്‍ ഉള്ളത് എന്നറിയോ? ഞാന്‍ പോയി കൂട്ടിക്കൊണ്ട് വന്നോളാം. പാവം പോവാന്‍ പാടില്ലായിരുന്നു.
  ഒരു പക്ഷെ നമ്പറ് ഇറക്കിയതാവും.

 18. സാദിഖ്‌ മുന്നൂര്‌ said...

  kalli velichatahyappol nhan vicharichatha ini kanillennu.

 19. നിഷാദ് said...

  ബീരാന്‍ ഭായ്, നിങ്ങളിതെന്താ മാഷേ പറയണേ? തമാശയാണാ അതൊ കാര്യാണോ?

  നല്ല പാതിയെന്ന നിലയ്ക്ക് നിങ്ങള്‍ ആദ്യം ബ്ലോഗിങ്ങ് എന്താ സാധനംന്ന് കെട്ട്യ്യോള്‍ക്ക് പറഞ്ഞ് കൊടുക്കൂ, പോസ്റ്റ് വായിച്ചപ്പോ അതിന് വേറെ എന്തോ അര്‍ത്ഥമാണ് ആ പാവം വിചാരിച്ചിരിക്കുന്നതെന്നു തോന്നണു.

  ഇതിപ്പോ നിങ്ങളു തന്നെ സമ്മതിക്കുന്നതു പോലെ, ഞാനിത്രയും കാലം എന്തോ തെറ്റു ചെയ്യുകയായിരുന്നൂ എന്ന്...