ഇത് ഇന്ത്യകാരന്റെ വിധി
രാജ്യത്തിന്റെ മാനം കാക്കാൻ ധീരമായി മരണം വരിച്ച ധീര ജാവന്മർ ഉപയോഗിച്ചിരുന്നത് നിലവാരമില്ലാത്ത ബുള്ളറ്റ് പ്രൂഫാണെന്ന് പരിക്ഷണങ്ങൾ തെളിയിക്കുന്നു.
സാധാരണ തോക്കിന് മുന്നിൽപോലും മുബൈ പോലിസ് ഉപയോഗിച്ച ബുള്ളറ്റ് പ്രൂഫ്, പരാജയപ്പെട്ടിരിക്കുന്നു. ഇതിനെ വിശ്വസിച്ചാണ്, ATS തലവൻ തന്റെ ജീവൻ കളഞ്ഞത്.
ചട്ടിതോപ്പിയും, നെഞ്ചിൽ പാളയും തൂക്കി, ഒന്നരമിറ്റർ നീളമുള്ള തോക്കുമായി, ആധുനിക ആയുധങ്ങളുമായി യുദ്ധത്തിനെത്തിയ ഭീകരരെ നേരിടുന്ന ജാവന്മാരുടെ ചിത്രം, ലോകത്തിന് മുന്നിൽ ഇന്ത്യകാരന്റെ യതാർത്ഥ ചിത്രം കാണിച്ച്‌കൊടുത്തു.
ജാവന്മരുടെ ശവപ്പെട്ടിയിൽ പോലും അഴിമതി നടത്തിയ രാഷ്ട്രിയ കോമാളികൾ, നിലവാരമില്ലാത്ത ആയുധങ്ങളും വാങ്ങികൂട്ടിയതായി നാം കണ്ടു.
റോ യിലെ ഉദ്യോഗസ്ഥന്റെ മക്കളും മരുമക്കളും എല്ലാം റോ യിൽ ജോലിചെയ്യുന്നു.
1000 കോടി പ്രതി വർഷം രഹസ്യ ബജറ്റുള്ള റോ യുടെ ഇപ്പോഴത്തെ നിലയെന്ത്?.
10 തിവ്രവാദികൾ മുബൈയിൽ വന്ന് അഴിഞ്ഞാടിയിട്ട്, അതിനുള്ള കാരണം കണ്ടെത്തുവാനും, എവിടെനിന്ന്, എന്തിന്, എങ്ങനെ വന്നു എന്ന് തീർത്ത് പറയുവാനും ഇത് വരെ നമ്മുടെ സർക്കാറിനായില്ല.
ജനത്തിന്റെ സ്വത്തിനും ജീവനും സംരക്ഷണം നൽക്കുവാൻ കഴിയില്ലെങ്കിൽ പിന്നെ നാം നികുതികൊടുക്കുന്നതെന്തിന്?.
രാഷ്ട്രിയക്കാരെ പുറത്ത്‌പോകൂ എന്ന മുദ്രവാക്യവുമായി, ആയിരങ്ങളാണ്, ഇന്നലെ രാജ്യത്തിന്റെ പലഭാഗങ്ങളിലും തെരുവിലിറങ്ങിയത്. അരാഷ്ട്രിയവാദമെന്ന് പരിതപിക്കുന്ന രഷ്ട്രിയ കോമാളികൾക്ക് വിളറി പിടിച്ചിരിക്കുന്നു.
ഒരോ ദുരന്തം സംഭവിക്കുമ്പോഴും ഏതാനും രാജികൾ, നീളമുള്ള പ്രസ്താവനകൾ. കഴിഞ്ഞു. ഇത്‌വരെ നടന്ന ഒരു ദുരന്തത്തിനു പിന്നുലും, ആരാണെന്ന് തെളിയിക്കാൻ, അവരെ നിയമത്തിന് മുന്നിൽ കൊണ്ട്‌വരുവാൻ നമ്മുടെ സർക്കാറിന് കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല.
ഇത് ഇന്ത്യകാരന്റെ വിധി, ബ്രിട്ടിഷുകാരിൽ നിന്നും രാജ്യം എറ്റുവാങ്ങിയവർ, രാഷ്ട്രിയ മേലാളന്മർ, ഭരിക്കുന്ന പാവം ഇന്ത്യക്കാരന്റെ വിധി. അനുഭവിക്കുക.
10 comments:
ഇത് ഇന്ത്യകാരന്റെ വിധി, ബ്രിട്ടിഷുകാരിൽ നിന്നും രാജ്യം എറ്റുവാങ്ങിയവർ, രാഷ്ട്രിയ മേലാളന്മർ, ഭരിക്കുന്ന പാവം ഇന്ത്യക്കാരന്റെ വിധി. അനുഭവിക്കുക.
please read this
http://anonyantony.blogspot.com/2008/12/blog-post.html
chindhikkenda kariyamaa parnjjathu nalla post...
ബീരാനിക്ക .. നമ്മുടെ ഗതികേട് .. പിന്നെ പ്രതികരണ ശേഷി ഇല്ലാത്ത ഒരു സമൂഹം അവര്‍ക്ക് വേറെ എന്ത് വേണം
CSTലെ ഭീകരന്മാരെ നേരിട്ടത് സ്റ്റേഷനിലുണ്ടായിരുന്ന,സ്വന്തമായി തോക്കില്ലാതിരുന്ന,കോൺസ്റ്റബിളായിരുന്നു.
(തോക്ക്ക്ഷാമം ആയിരുന്നുവത്രെ!)
കസേരയെടുത്തെറിഞ്ഞുംഅടുത്തു നിന്നിരുന്ന മറ്റൊരു പോലീസുകാരന്റെ തോക്ക് പിടിച്ചുവാങ്ങിയുമൊക്കെ..
തോക്ക് കയ്യിലുള്ളവരൊക്കെ ഓടിപ്പോയി!
ബീരാനിക്ക . ഇന്ത്യക്കാരന്റെ വിധി കഷ്ടംത്തെന്നെ
നമ്മള്‍ വളര്‍ത്തി വലുതാക്കിയ രാഷ്ട്രിയകാര്‍ നമ്മള്‍ക്ക് നല്ക്കുന്ന സാമ്മനങ്ങള്‍ അണ് ഇതെല്ലാം
കലി കാലം ത്തെന്നെ.......
അനോണി ആന്റണിയുടെ ഈ പോസ്റ്റ് വായിച്ചിട്ട് അഭിപ്രായം രൂപീകരിക്കുന്നത് നല്ലതായിരീക്കും.
എനിക്ക് വയ്യ
ഇത് ആണ് കുഴപ്പം ..
ഇതു ഇന്ത്യക്കാരന്റെ വിധിയാവുന്നതെങ്ങനെ ? നാടിന് നല്ല ഒരു ഡെമോക്രറ്റിക് സിസ്റ്റം ഉണ്ട് .. എഴുത്തും വായനയും അറിയാത്ത പുങ്കവന്മാരെ പിടിച്ചു അര്‍ഹതയ്യില്ലാത്ത ഭരണചക്രത്തില്‍ ഇരുത്തിയ ജനതയെ പഴിക്ക്..
കരിഞ്ചത്തക്കാരനും കള്ളവാറ്റുകാരനും കള്ളനോട്ടടിക്കാരനും വനം കൊള്ളകാരനും വ്യാജമദ്യക്കരനും ആയുധകടത്തുകരാനും എന്നു വേണ്ടാ കൊള്ളരുതായ്മ ചെയ്യുന്നവര്‍ എല്ലാം കൂടി കാശുമുടക്കി അവരുടെ സില്‍ ബന്ധികളാക്കി അധികാരത്തില്‍ കൊണ്ടു വരുന്ന ഒരു കൂട്ടം അഴിമതിക്കാര്‍ മേലാളന്മാര്‍ ആയാല്‍ അവരുടെ തത്വങ്ങള്‍ ആവില്ലേ നിലവില്‍ വരുക?.. അവരുടെ ഗുണ്ടാകളാവില്ലെ നിയമം നടപ്പാക്കുകാ?
വക തിരിവോടെ സമ്മതിദാനാവകാശം വിനിയോഗിക്കാത്ത ജനതയുടെ ദുര്‍വിധി..
കഴിവുള്ളവര്‍ ഇന്ത്യയില്‍ ഇല്ലാഞ്ഞല്ല..
അവരെ താങ്ങാന്‍ മേല്പറഞ്ഞ കൂട്ടര്‍ തയാറല്ല... എല്ലാ വിഭാഗത്തിന്റെയും തലപ്പത്തിരിക്കുന്നവര്‍ രാജ്യസേവനമോ ജനസേവനൊ അല്ല ലാക്കാക്കുന്നത്.. 30 വെള്ളിക്കാശിനു ഒറ്റുകൊടൂക്കുന്ന വിഭാഗം..
എങ്ങനെയും സ്വന്ത കീശയില്‍ പണം നിറയണം എന്ന ചിന്ത, ഏതു രക്തത്തിന്റെ വിലയായാലും ഒരു മനസ്സില്‍ കടിയും ഇല്ലാ.ഒരു മനസാക്ഷി കുത്തും ഇല്ലാ...
പോരാത്തതിനു നിസംഗത മുഖമുദ്രയാക്കിയ പ്രതികരണശേഷി തൊട്ടു തേച്ചിട്ടില്ലാത്ത സമൂഹം.
ഇന്ന് നന്മക്ക് വേണ്ടി സ്വാര്‍ത്ഥ താല്പര്യത്തിന്
അല്ലതെ ബന്തോ സമരമോ ഉണ്ടൊ?
ജനഗ്രോഹം അല്ലാതെ ഭരണപക്ഷം ആയാലും പ്രതിപക്ഷം ആയാലും എന്തു ചെയ്യുന്നു??
പിന്നെ എല്ലാറ്റിനും ഉപരി ഒരു പൌരന്‍ എന്ന നിലയില്‍ ഓരോരുത്തരും അവരുടെ കടമ ചെയ്യുന്നുണ്ടോ? അവകാശങ്ങളെക്കാള്‍ മുന്നില്‍ നില്‍ക്കുന്ന കടമകള്‍- ആര് മനസ്സിലാക്കുന്നു?
malayalathil type cheyyaan pattanilla; athondu thalkkaalam kshamikkuka! valare ugran blog; nalla narmabodhavum prathikarana seshiyum!
akshara pisakukal koodi sraddhichaal kurachu koodi nannaakkaamennu thonnunnu;
eg; 'viRaLi' ennathu 'viLaRi' ennu thettaayi ezhuthikkandu.
ethaayaalum oru thudakkakkaaran vazhipokkante aasamsakal!!!
Post a Comment