Saturday 15 March 2008

മലയാളി മറക്കാത്ത കേരളം

ദേവസേനയുടെ ഈ http://devamazha1.blogspot.com/2008/02/blog-post.html പോസ്റ്റാണ്‌ എന്നെ ഈ പോസ്റ്റേഴുതാന്‍ പ്രേരിപ്പിച്ചത്‌.

മലയാളികള്‍ (ഇന്ത്യക്കാര്‍ മുഴുവന്‍ എന്ന് പറയുവാന്‍ ആവില്ല) എന്ത്‌കൊണ്ട്‌, കറങ്ങിത്തിരിഞ്ഞ്‌ കേരള കരയില്‍ തന്നെ അഭയം കാണുന്നത്‌?.

ലോകത്തിലെവിടെ പോയാലും, സ്വന്തം നാട്ടില്‍ 10 സെന്റ്‌ ഭൂമിയും അതില്‍ ഒരു കൊച്ചു കൂരയും സ്വപ്നം കാണുന്ന മലയാളിയുടെ പ്രതേകത എന്ത്‌കൊണ്ട്‌?.

കൈപ്പെറിയ അനുഭവങ്ങളും ഭാണ്ഡത്തിലാക്കി, ഇനി തിരിച്ച്‌ ഈ മണ്ണില്‍ കാലുകുത്തിലെന്ന് ശപഥം ചെയ്ത ഞാന്‍, നടുനിവര്‍ത്തിയപ്പോള്‍ എന്ത്‌കൊണ്ട്‌ എന്റെ നാടിനെ സ്വപ്നം കാണുന്നു?.

ഹൈടെക്ക്‌ യുഗത്തില്‍, അതിശീഘ്രം മുന്നേറുന്ന മറ്റു രാജ്യങ്ങളില്‍, സുഖശീതളത ആവോളം ആസ്വദിക്കുബോഴും, വെള്ളവും വെളിച്ചവുമില്ലാത്ത, ഇടവഴികള്‍ നിറഞ്ഞ, എന്റെ മലയാളകരക്ക്‌ എന്ത്‌ പ്രതേകത്‌?.

ഒരു ലഹരിയായി ഓരോ മലയാളിയുടെ രക്തത്തുമലിഞ്ഞ ഈ പ്രവണതകെന്താധാരം?.

ലോകത്തിലെ പല രാജ്യക്കാരും സ്വന്തം രാജ്യത്തെ പുഛിച്ച്‌ തള്ളുബോഴും, മറ്റു സംസ്ഥാനക്കാര്‍ പോലും ബോംബെയിലും ഡല്‍ഹിയും സെറ്റില്‍ഡാവുബോഴും, മഹ സമ്രാജ്യങ്ങള്‍ വെട്ടിപിടിച്ച മലയാളി മാത്രം സ്വന്തം കുഞ്ഞുങ്ങളെയും കൂട്ടിപിടിച്ച്‌, ഗ്രമന്തരീക്ഷത്തില്‍ ഒരു കൂരപണിയുന്നതെന്ത്‌കൊണ്ട്‌?.

അനുഭവങ്ങള്‍, എല്ലാവരും പങ്ക്‌വെക്കും എന്ന വിശ്വാസത്തോടെ.

13 comments:

  1. ബീരാന്‍ കുട്ടി said...

    കൈപ്പെറിയ അനുഭവങ്ങളും ഭാണ്ഡത്തിലാക്കി, ഇനി തിരിച്ച്‌ ഈ മണ്ണില്‍ കാലുകുത്തിലെന്ന് ശപഥം ചെയ്ത ഞാന്‍, നടുനിവര്‍ത്തിയപ്പോള്‍ എന്ത്‌കൊണ്ട്‌ എന്റെ നാടിനെ സ്വപ്നം കാണുന്നു?.

  2. chithrakaran ചിത്രകാരന്‍ said...

    അന്യനാട്ടിലെ വാടക്കെടുത്ത കൊട്ടാരത്തില്‍ വാടകകൊടുത്തു സുല്‍ത്താനായിരിക്കുന്നത് അല്പായുസ്സായ ഒരു അവസരം മാത്രമാണ്. സ്വന്തം നാട്ടിലെ സ്വന്തം കൂരയില്‍ കഞ്ഞിയും ചമ്മന്തിയെങ്കിലും കഴിച്ച് രാജാവായി വാഴുന്നതുതന്നെയാണ് അഭിമാനകരം.

  3. ശ്രീവല്ലഭന്‍. said...

    ഞാനും കുറെ വര്‍ഷങ്ങള്‍ ആയി കേരളത്തിന് വെളിയില്‍ ആണ്. ഭുബനേശ്വര്‍ , ഡല്‍ഹി, തുടങ്ങി ഇന്ത്യയിലെ മറ്റു നഗരങ്ങളിലും താമസിച്ചു.ഇപ്പോള്‍ യുറോപ്പില്‍ താമസിക്കുന്നു. പതിനഞ്ചു കൊല്ലം ആണ് ടാര്‍ഗറ്റ് ഇട്ടിരിക്കുന്നത്. അപ്പോഴേക്കും തിരിച്ചു നാട്ടിലേക്കു വരണം. അവിടെ കിട്ടുന്ന അപ്പവും, ഇടിയപ്പവും കപ്പയും എല്ലാം ഇവിടെയും കിട്ടും. നന്നായ്‌ നാടന്‍ ഭക്ഷണം പാകം ചെയ്യുകയും ചെയ്യും പക്ഷെ എന്‍റെ നാട്, അവിടുത്തെ എല്ലാം എനിക്ക് ഇഷ്ടം. ഈ ഇഷ്ടം സ്നേഹം ഒക്കെ എന്താണെന്ന് ആര്‍ക്കെങ്കിലും വിശദീകരിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. മനസ്സ് എപ്പോഴും നാട്ടില്‍ ആണ്. ഒരു പക്ഷെ വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍, കുട്ടികള്‍ ഇവിടെയെങ്ങാന്നും ആയാല്‍ തിരിച്ചു വരിക എന്നുള്ളതും ഒരു സ്വപ്നമായെക്കാം. പക്ഷെ ആ സ്വപ്നവും കൊണ്ട് നടക്കാനും എനിക്കിഷ്ടമാ.

  4. Roby said...

    ഇവിടുത്തെ പഠനം കഴിഞ്ഞ് നാട്ടില്‍ തന്നെ കഴിയണം എന്നാണ് എന്റെയും ആഗ്രഹം...അതിനു കാരണം

    ഭാഷ, ഭക്ഷണം, പ്രകൃതി, പ്രസിദ്ധീകരണങ്ങള്‍, സൌഹൃദങ്ങള്‍, എന്തെങ്കിലും വായിച്ചാല്‍ അതിനെ പറ്റി മലയാളത്തില്‍ സമാനമനസ്കരായ ആളുകളോട്‌ ചര്‍ച്ചിക്കാം, ഇടയ്ക്ക് കള്ളും കപ്പേം വറ്റത്തലേം കഴിക്കാം...രാഷ്ട്രീയം പറയാം, പരദൂഷണം പറയാം..അങ്ങനെ എന്തെല്ലാം...

  5. വയനാടന്‍ said...

    മെച്ചപ്പെട്ട ജീവിതനിലവാരം സ്വപ്നം കണ്ട് ഇവിടെ വന്ന് തിരിച്ചുപോകാന്‍ നിവ്രുത്തിയില്ലതായ ഭൂരിഭാഗം പ്രവാസികളുടെയും സ്വപ്നമാണ് താങ്കള്‍ എഴുതിയത്.എന്റെയും മനസ്സിലെ സ്വപ്നമാണ് മലയാള മണ്ണിലെ ജീവിതം.

  6. rajesh said...

    ഇവിടെ നില്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും വെളിയില്‍ പോണം. അവിടെ നില്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും തിരികെ വരണം.

    അക്കരെപ്പച്ച എന്നൊരു വാക്ക്‌ ഓര്‍മ്മയില്‍ വരുന്നു.

    എന്റെ പഴയ ഒരു ബ്ലോഗില്‍ നിന്ന്------

    ജനിച്ച നാള്‍ മുതല്‍ പ്രവാസി ആവാന്‍ ആഗ്രഹിക്കുകയും, അതിനു വേണ്ടി സമീപവാസികളായ എല്ലാ പ്രവാസികളുറ്റെയും വീട്ടില്‍ കേറിയിറങ്ങുകയും, ആരുടെയെങ്കിലും പ്രയത്നഫലമായി അക്കരെയെത്തിക്കഴിയുമ്പോള്‍ എല്ലാം മറന്ന് സ്വന്തം കഴിവുകൊണ്ട്‌ ഇവിടെയെത്തി എന്ന മട്ടില്‍ പറഞ്ഞു നടക്കുന്നവന്‍ മലയാളി.

    അക്കരെയെത്തിക്കഴിഞ്ഞാല്‍ പിന്നെ സ്വന്തം നാട്ടില്‍ നിന്നാരും എത്തിപ്പറ്റരുത്‌ എന്ന ആഗ്രഹത്തില്‍ എല്ലാരുമായി ബന്ധം ഉപേക്ഷിക്കുന്നവന്‍.


    നമ്മെ അക്കരെയെത്തിച്ചവനു തന്നെ പാര പണിയുന്നവന്‍.

    എപ്പൊ കണ്ടാലും/ എഴുതിയാലും "നിങ്ങളൊക്കെ എത്ര ഭാഗ്യവാന്മാര്‍. ഞാന്‍ ഇവിടെ (ഈ മണല്‍ക്കാട്ടിലെ AC റൂമില്‍ ഇരുന്ന്) എന്തു ബുദ്ധിമുട്ടിയാണ്‍ ഈ ലക്ഷങ്ങള്‍ ഒക്കെ ഉണ്ടാക്കുന്നത്‌ എന്നറിയാമോ" എന്നു ചോദിക്കുന്നവന്‍.

    ഒരിക്കല്‍ പോലും നാട്ടിലെ തെങ്ങിന്റെയൊ ആലിന്റെയോ മൂട്ടില്‍ കാറ്റും കൊണ്ട്‌ ഇരുന്നിട്ടില്ലെങ്കിലും, ആ നല്ല നാള്‍കളെ ഓര്‍ത്ത്‌ "ഈ ലക്ഷങ്ങള്‍ ഒക്കെ എന്തിന്‌ ഒരിക്കല്‍ പോലും എനിക്ക്‌ മരത്തിന്റെ മൂട്ടില്‍ ഇരുന്ന് കാറ്റ്‌ കൊള്ളാന്‍ പറ്റുന്നില്ലല്ലോ" എന്നു വിലപിക്കുന്നവന്‍ മലയാളി.

    ഇത്രയൊക്കെ പറഞ്ഞിട്ടും അവധിക്കു വരുമ്പോള്‍ AC കാറിനകത്തുനിന്ന് ഇറങ്ങാത്തവന്‍ മലയാളി. "വിയര്‍ത്താല്‍ തലനീരിറങ്ങുമെന്ന്" പണ്ടാരോ പറഞ്ഞിട്ടുണ്ടത്രെ.

    (ഇതു വളരെക്കുറച്ച്‌ പ്രവാസി മലയാളികളെ കുറിച്ച്‌ മാത്രമാണ്‌-- ആരെയും വേദനിപ്പിക്കാനോ,ദുഖിപ്പിക്കാനോ വേണ്ടി എഴുതിയതല്ല- പലപ്പോഴും കണ്ടിട്ടും കേട്ടിട്ടും ഉള്ള കാര്യങ്ങള്‍ എഴുതി എന്നു മാത്രം)

  7. ശ്രീവല്ലഭന്‍. said...

    രാജേഷേ, അങ്ങിനെ അല്ലാത്ത മലയാളികള്‍ ആണ് ഭു‌രിഭാഗവും. പലരും കഷ്ടപ്പെട്ടു സ്വന്തം നിലയിലും, അല്ലാതെ പലരും സ്വന്തക്കാര്‍ സഹായിച്ചും മറു നാടുകളില്‍ എത്തപ്പെടുന്നു. പാര വയ്പ്പ് മലയാളികളുടെ മാത്രം കുത്തക അല്ല- അനുഭവസ്ഥന്‍.

  8. rajesh said...

    ശ്രീവല്ലഭാ,

    എല്ലാരും അങ്ങനെയല്ല എന്നെനിക്കറിയാം.

    അതുകൊണ്ടുതന്നെയാണ്‌ അവസാനത്തെ വരിയില്‍ "ഇതു വളരെക്കുറിച്ച്‌ പ്രവാസികളെക്കുറിച്ചു മാത്രമാണ്‌" എന്ന് ഞാന്‍ എഴുതിയത്‌.

    ഞാന്‍ 8 വര്‍ഷം englandഇല്‍ ജോലിചെയ്തിട്ട്‌ മതിയായപ്പോള്‍ നാട്ടില്‍ തിരിച്ചു വന്നവനാണ്‌. ഈ എഴുതിയതുപോലുള്ള പലരെയും അവിടെ കണ്ടിട്ടുണ്ട്‌.

    നിറം നോക്കാതെ സഹായിക്കുന്ന സായിപ്പിനെയും മലയാളിയാണെന്നറിഞ്ഞാല്‍ തിരിഞ്ഞു നോക്കാത്ത മലയാളികളെയും കണ്ടിട്ടുണ്ട്‌.

    training കഴിഞ്ഞ്‌ തിരിച്ച്‌ ഇവിടെ വന്ന് ജോലി ചെയ്യാന്‍ തയ്യാറുള്ള എത്ര പേരുണ്ട്‌?

    ചുമ്മാ ഇരുന്ന് "ദുഖിതനായ പ്രവാസിയാണൂ ഞാന്‍" എന്ന സ്റ്റയിലില്‍ സംസാരിക്കുന്നവരെക്കാണുമ്പോള്‍ എനീകു ചോദിക്കണമെന്നുണ്ട്‌

    "സുഹൃത്തേ, who is stopping you from coming back?"

    ഇവിടെ വന്നു ബുദ്ധിമുട്ടാന്‍ വയ്യാഞ്ഞിട്ടല്ലേ പലരും വരാത്തേ? ഒരു പത്തു പതിനഞ്ചു വര്‍ഷം വെളിയില്‍ ജോലി ചെയ്ത്‌ പൈസ ഉണ്ടാക്കിക്കഴിയുമ്പോള്‍ "ഗ്രാമത്തില്‍ വയലിന്റെ നടുക്ക്‌ ഒരു വീടു വേണം" എന്നൊക്കെ തോന്നുന്നത്‌ സ്വാഭാവികം.

    ഇവിടെ ഒരു ഗ്രാമത്തില്‍ നില്‍ക്കുമ്പോള്‍ എന്തേ എല്ലാരും ഒരു chance കിട്ടിയാലുടന്‍ പട്ടണത്തിലോട്ട്‌ ഓടുന്നേ?

    അപ്പോ ഈ ഗ്രാമീണഭംഗിയൊക്കെ കുറച്ചു പണം കയ്യില്‍ വരുമ്പോള്‍ മാത്രം മതിയോ?

    talking is easy. actually doing it - takes guts and determination and a lot of hard work.

    ഇനി എല്ലാരും കൂടി എന്നെ മറ്റൊരു ഹരികുമാര്‍ ആക്കരുതേ.

  9. ബീരാന്‍ കുട്ടി said...

    രാജേഷ്‌,
    നിങ്ങളുടെ എല്ലാ കമന്റുകളും വായിച്ചു.

    രാജേഷിന്റെ ഈ വികാരപ്രകടനം തന്നെയാവും 30-40% ത്തോളം പ്രവാസിക്കും ഇന്ന് തോന്നുക. പക്ഷെ, നാളെ രജേഷ്‌ വീണ്ടും കമന്റണം. അത്‌ വരെ കാത്തിരിക്കുക.

    എത്ര വെറുത്താലും, എത്ര വലിച്ചെറിഞ്ഞാലും കാലപ്രവാഹത്തില്‍ തിരിച്ച്‌പിടിക്കുവാന്‍ അഗ്രഹിക്കുന്ന ഒരു സ്വപ്നമാണ്‌ എനിക്ക്‌ കേരളം. വെറുക്കുന്നവരുണ്ടാവാം, "യതാര്‍ത്ഥ" മലയാളിയും, കേരളത്തിലെ ഉദ്യോഗസ്ഥരും രജേഷിന്റെ ഏഴയലത്ത്‌ പോലും വന്നിട്ടില്ല. പല ഓഫീസുകളിലും ചെന്നാല്‍, ദൈവസഹായത്താല്‍ മാത്രം കൊല നടത്താതെ തിരിച്ച്‌ പോന്ന അവസ്ഥ വന്നിട്ടുണ്ട്‌. ഇത്‌ പക്ഷെ ആരെയും കേരളം വിട്ട്‌പോവാന്‍ മാത്രം സ്വാധീനിക്കുന്നില്ല.

    മറ്റോരു ജീവിതശൈലിയുടെ നല്ലമുഖങ്ങള്‍ മാത്രം കണ്ട്‌, അത്‌ പഠിച്ച്‌, കേരളത്തില്‍ കാല്‌ കുത്തുന്ന നമ്മുക്ക്‌, ഇവിടുത്തെ ക്രമങ്ങളും, അനാചരങ്ങളും അരോചകമാവും തീര്‍ച്ച. എന്റെ വാദം, 90% വും തിന്മയുള്ള (അങ്ങനെ ഒരു വാദത്തിന്‌ ഞാന്‍ അംഗീകരിച്ചാല്‍ തന്നെയും) ഈ മണ്ണിലേക്ക്‌ വീണ്ടും മലയാളി മടങ്ങിവരുന്നത്‌, ഈ മണ്ണിനെ സ്വപ്നം കാണുന്നത്‌ എന്ത്‌കൊണ്ടാണെന്നണ്‌?.

    കാശുണ്ടാവുബോള്‍ മാത്രമേ തെങ്ങിന്‍ ചുവട്‌ സ്വപ്നം കാണൂ എന്ന വാദം ശരിയാണോ?. കാശുള്ളവര്‍, ആധുനിക സൗകര്യങ്ങളുള്ള മറ്റു സ്ഥലങ്ങള്‍ അന്വേഷിച്ച്‌ പോവാതെ, തിരിച്ച്‌ ഈ "നാറിയ" മണ്ണില്‍ തന്നെ വരാന്‍ കാരണമെന്താണ്‌?.

    തിരിച്ച്‌ വരുവാന്‍ ആരാണ്‌ തടസ്സം?.
    ഇത്‌ മൊത്തം പ്രവാസികളോടാണ്‌, പ്രാരബ്ദക്കാരാണ്‌ മാഷെ ഞങ്ങള്‍, വിട്ടിലടുപ്പ്‌ പുകയണമെങ്കില്‍, ഒന്നല്ല, ഒരുപാട്‌ കുടുംബങ്ങളെ താങ്ങിനിര്‍ത്തുന്ന ഓരോ പ്രവാസിക്കും, തിരിച്ച്‌ വരവും, നാട്ടിലെ ജോലിയും സ്വപ്നമായി തന്നെ നിലനിര്‍ത്തണം.

    ഒന്ന്‌കൂടി വ്യക്തമാക്കിയാല്‍ പണം മോഹിച്ച്‌ തന്നെയാണ്‌ ജീവിതം ഇവിടെ ഹോമിക്കുന്നത്‌. കാരണം, വെറും TTC പാസായാല്‍ കിട്ടുന്ന ശബളം 10-ന്‌ മുകളില്‍. മണിക്കുറിന്‌ ശബളം വാങ്ങുന്ന പ്രാവാസിയുടെ കണക്കില്‍ അതിങ്ങനെയാണ്‌ മാഷെ.
    ഒരു മണിക്കുറിന്‌ നിങ്ങളുടെ ശബളം - 150 രൂപയാണ്‌.
    ഞങ്ങളില്‍ പലരും ഹൈട്ടെക്ക്‌ ഡിഗ്രിയുള്ളവരല്ലെങ്കിലും, TTCക്ക്‌ യോഗ്യതയും, അതിനുള്ള കഴിവുമുള്ളവരാണ്‌. 5-6 ലക്ഷങ്ങള്‍ സംഭാവനയും കൊടുക്കാന്‍ കഴിയും. അപ്പോ പക്ഷെ നിങ്ങള്‍ക്ക്‌ ജീവിക്കാന്‍ കഴിയില്ല മാഷെ. ആരാണി നിങ്ങളെന്ന് പ്രവാസിയുടെ വിയര്‍പ്പിന്റെ ഫലമനുഭവിക്കാത്തവര്‍ തീരുമാനിക്കട്ടെ.

    കഴിഞ്ഞ്‌പോയ ഒരു മലയാളി തലമുറ ഈ മരുഭൂമിയില്‍ കാണിച്ച guts, determination and hardwork എന്നീ മൂന്ന് കാര്യങ്ങളാണ്‌ മലയളിയുടെ ജീവിതത്തിന്‌ നിറം നല്‍കിയത്‌.

    തിരിച്ച്‌ വരുവാന്‍ പ്രവാസിക്ക്‌ തടസ്സം നില്‍ക്കുന്നത്‌, നിങ്ങളുടെ മനസ്സില്‍ പൂത്ത്‌ നില്‍ക്കുന്ന ദിര്‍ഹം കായ്ക്കുന്ന മരങ്ങളാണ്‌.

    ഞാന്‍ വികാരിയായോ. രജേഷ്‌ ക്ഷമിക്കക. എന്റെ ചുണ്ടുവിരല്‍ നിങ്ങള്‍ക്ക്‌ നേരെയല്ല, ഒന്നും വ്യക്തിപരമായി എടുക്കരുത്‌. സമൂഹത്തോടാണെന്റെ ചോദ്യം. സോറി.

    നമ്മുടെ ചര്‍ച്ച, എത്ര വലിയവനായാലും മലയാളി കേരളത്തില്‍ തന്നെ സെറ്റില്‍ഡാവാന്‍ കാരണം...

    ഒരു കുഞ്ഞിന്‌ 300 ഡോളര്‍ വീതം മാസംതോറും ഗ്രന്റ്‌ ലഭിക്കുന്ന കാനഡയില്‍ നിന്നും കുടുംബത്തെ പറിച്ച്‌നട്ട മലയാളികള്‍ നിരവധി. തൊഴിലില്ലയ്മ വെതനം കിട്ടിയിട്ടും വേണ്ടെന്ന് വെച്ച്‌ നാട്ടില്‍ തെങ്ങിന്‍ ചുവട്ടിലിരുന്നവരുടെ തലയില്‍ കൊട്ടതേങ്ങ വീണതും നിരവധി.

    ഗ്രമത്തില്‍ നിന്നും പട്ടണത്തിള്‍ലേക്ക്‌ ചേക്കേറുന്നുണ്ടോ ആരെങ്കിലും?. ജോലിക്ക്‌ വേണ്ടിയുണ്ടാവാം, എന്നാലും അവരുടെ നാരയ വേരുകള്‍ തൂങ്ങികിടക്കുന്ന ഗ്രമത്തില്‍ അവര്‍ക്കുമുണ്ട്‌ ഒരു കൊച്ച്‌ വീട്‌.

  10. ശല്യക്കാരന്‍ said...

    ബീ കുട്ടിക്കാ

    സത്യം, ഓന്തോടിയാല്‍ എത്രത്തോളം. ഇത്തിരി കൂടെ കുറൂക്കാം. ഓരോ മലയ്യാളിയും (ഭൂരിഭാഗവും) സ്വന്തം ജില്ല തന്നെ സ്വപ്നം കാണുന്നു അവന്റെ ഭാവിസ്വപനങ്ങാളില്‍

  11. പ്രിയ said...

    :) ഈ നാടെന്ന സ്വപ്നം കൊണ്ടു നടക്കുന്നത് മലയാളി മാത്രം ആണെന്ന് കരുതിയോ? എന്റെ ഒരു കെനിയന് സഹപ്രവര്ത്തക ഭാവി ആഗ്രഹം പറയുന്നു. കുറച്ചു കാശുണ്ടാക്കിട്ട് നാട്ടില് ചെന്നു കുറച്ചു സ്ഥലം വാങ്ങി ഒരു ഫാം തുടങ്ങും. കുറെ പശുക്കളും കോഴികളും മരങ്ങളും. ആ പുള്ളിക്കാരി ഇവിടെ ഇപ്പോളും നല്ല സൌകര്യത്തില് കഴിയുന്നതാണ്.

    ഫിലിപ്പിനോ ( അടിപൊളി ജീവിതത്തില് അല്ലെങ്കില് അതിനോടുള്ള ആഗ്രഹത്തില് ഏറ്റവും മുന്നില് അവര് ആണെന്ന് വയ്പ്പ്.) കൂട്ടുകാരി നാട്ടിലെ കടല്തീരത്തുള്ള പ്ലോട്ടിന്റെ വിലനിലവാരം അന്യോഷിച്ചു കൊണ്ടേ ഇരിക്കുന്നു. കടലിനോടു ചേര്ന്നു എനിക്ക് വീട് വേണ്ടാട്ടോ അത് പെട്ടെന്ന് ചീത്ത ആവും എന്ന് അവള്.

    ഒരു ആഫ്രിക്കന് ഒരു ഫിലിപ്പിനോ ഒക്കെ ഇങ്ങനെ ഒക്കെ തന്നെ.
    ഹോം സ്വീറ്റ് ഹോം.

  12. Areekkodan | അരീക്കോടന്‍ said...

    Every one has this nostalgia....Today my co-worker at Manathavady told.She is from Trichur.April 16 Trshoor Pooram.Ann naattil poekanam.Pooram kanaanalla.Ath enthoe oru oru...???
    EE enthoe oru oru thanne thankaL paranja ath...

  13. ഭൂമിപുത്രി said...

    നാട്ടില്‍നിന്നകന്നുകഴിയുന്ന ഓരോനിമിഷവും,എവിടെയോഎന്തോ ഒരപൂറ്ണ്ണത..നാട്ടില്‍ചെന്നിറങ്ങുന്ന നിമിഷംഞാന്‍ ഞാനാകുന്നു-
    മുഴുവനോടെ.

    ഇതു മലയാളിയുടെ മാത്രം വികാരമാണെന്നെനിയ്ക്ക് തോന്നുന്നില്ല.
    ആഫ്രിക്കന്‍ കാടുകളില്‍നിന്നൊരു ഗോത്രവറ്ഗ്ഗക്കാരനെ ന്യൂയോറ്ക്ക്നഗരത്തില്‍ കൊണ്ടുപോയി അഞ്ചുകൊല്ലം താമസിപ്പിച്ചാലും,
    അവനിങ്ങിനെതന്നെയൊക്കെ തോന്നുമെന്നാണ്‍ എന്റെ വിശ്വാസം.ശിഷ്ട്ടജീവിതം ന്യൂയോറ്ക്കില്‍ കഴിയാന്‍ അയാള്‍ തീരുമാനിച്ചാല്‍ക്കൂടി