കാശുണ്ടാകാനുള്ള മാര്‍ഗ്ഗം.
മതപ്രഭാഷണങ്ങളും, പ്രബോധനങ്ങളും കാശുണ്ടാക്കാനുള്ള മാര്‍ഗ്ഗമാണോ?.
ഈയിടെ ഒരു മതപ്രഭാഷണത്തിന്റെ സിഡി കൈയില്‍കിട്ടി. കേരളകര മുഴുവന്‍ കോരിത്തരിപ്പിക്കുന്ന ഇമ്പമാര്‍ന്ന ശബ്ദവും, അനുവാചക ഹൃദയങ്ങളില്‍ അവേശത്തിന്റെ പൂത്തിരികള്‍ വാരിവിതരുന്ന, വാക്കുകള്‍കൊണ്ട് മാന്ത്രികലോകം തീര്‍ക്കുന്ന ഇസ്ലാമിക പ്രഭാഷണ രംഗത്തെ അതികായന്‍.
ആ സിഡി, ഒരു കോപ്പിയെടുത്ത് സുഹൃത്തിന് നല്‍കാമെന്ന് കരുതി. പക്ഷെ കോപ്പി ചെയ്യാന്‍ കഴിയുന്നില്ല. സാധരണ നിലയിലെ ഹാക്കിങ്ങിനും ശ്രമിച്ചു. ഫലം നസ്തി. അത്രക്ക് പവര്‍ഫുള്ളായ കോപ്പി പ്രോട്ടക്‌ഷന്‍. എന്തായാലും സിഡി ഹാക്ക് ചെയ്തു കോപ്പിയെടുത്തു.
എന്റെ സംശയം, ദൈവത്തിന്റെ സന്ദേശം, പ്രവാചകന്റെ വചനങ്ങള്‍ എന്നിവ, പണക്കാരന്‍ മാത്രം കേള്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ മതിയോ?.
സിഡി വില്‍ക്കുന്നതിന് ഞാന്‍ എതിരല്ല. അത്, കോപ്പി പ്രോട്ടക്‌റ്റ് ചെയ്ത്, അതിന്റെ പ്രചരണം തടഞ്ഞത് തെറ്റല്ലെ. ?
സംഘടകാരുടെ ലാഭമാണ് ലക്ഷ്യമെങ്കില്‍, നിങ്ങളുടെ പാത മദീനയിലേക്ക് തന്നെയാണ്.
സംഘടിപ്പിക്കുന്നവരുടെ ചിലവിനാണെങ്കില്‍, കഷ്ടം, ഇത്രക്ക് അധംപതിച്ചോ ഈ പ്രഭാഷകനും, സംഘാടകരും.
കച്ചവടകണ്ണുള്ള നിര്‍മ്മാതക്കളോടല്ല എന്റെ ഈ യാചന. മറിച്ച്, പ്രിയ പ്രഭാഷകാ, നിങ്ങള്‍ക്കെങ്കിലും പറയാമായിരുന്നു, കഴിയുന്നവര്‍ വാങ്ങി, കഴിയുന്നവര്‍ കോപ്പിചെയ്ത്, എല്ലാവരിലും ഈ സന്ദേശമെത്തട്ടെ എന്ന്.
ഇനിയെങ്കിലും പ്രഭാഷകന്‍ ശ്രദ്ധിക്കുമെന്ന വിശ്വാസത്തോടെ...

9 comments:
കാശുണ്ടാകാനുള്ള മാര്‍ഗ്ഗം.
അത്രക്ക് പവര്‍ഫുള്ളായ കോപ്പി പ്രോട്ടക്‌ഷന്‍.?
ഇനി അതു സിനിമാ സിഡിക്കു ഉപയോഗിക്കാന്‍ പറ്റുമോ എന്നു തെരക്കിയാളു വരും
വലിയൊരു ശതമാനത്തിന് മതവും, പ്രഭാഷണവും,പ്രബോധനവുമൊക്കെ കാശുണ്ടാക്കാനുള്ള മാര്‍ഗ്ഗം തന്നെ.
മൂന്നോ,നാലോമണിക്കുര്‍ നേരത്തെ പ്രഭാഷണത്തിന്ന്
യാത്രാചിലവും, കോഴിബിരിയാണിം കൂടാതെ മൂവായിരോം,നാലായിരോം വാങ്ങുന്ന മാഹാത്മാക്കളുടെ ലക്ഷ്യം പണമല്ലാതെ മറ്റെന്താണ്???
വിരോധാഭാസം.
-സുല്‍
നന്നാകാന്‍ എന്താ വില? (സിഡിയ്ക്ക്)
വലിയൊരു ശതമാനത്തിന് മതവും, പ്രഭാഷണവും,പ്രബോധനവുമൊക്കെ കാശുണ്ടാക്കാനുള്ള മാര്‍ഗ്ഗം തന്നെ.
മൂന്നോ,നാലോമണിക്കുര്‍ നേരത്തെ പ്രഭാഷണത്തിന്ന്
യാത്രാചിലവും, കോഴിബിരിയാണിം കൂടാതെ മൂവായിരോം,നാലായിരോം വാങ്ങുന്ന മാഹാത്മാക്കളുടെ ലക്ഷ്യം പണമല്ലാതെ മറ്റെന്താണ്???YES it is
ബീരാന്‍ കുട്ടി
പ്രഭാഷണം നടത്തുന്ന വെക്തിക്ക് സാധാരണ ഗതിയില്‍ (സാധാരണ ഗതിയില്‍ മാത്രം) ആരോക്കെയാണ്‍ തന്റെ പ്രഭാഷണം റെക്കോറ്ഡ് ചെയ്യുന്നത് എന്നു അറിയാറില്ല. പിന്നെ അതു റെക്കോറ്ഡ് ചെയൂന്ന സ്ഥാപനത്തിനോ വെക്തിക്കോ ഉണ്ടാകുന്ന ചിലവുകള്‍ക്ക് വേണ്ടി (ക്യാമറാ, ക്യാമറാമാന്‍,സ്റ്റുടിയ്യോ,എഡിറ്ററ്, യാത്ര ചിലവുകള്‍ എന്നിവയെല്ലാം അതില്‍ പെടും) ഒരു ചെറിയ വില നിശ്ചയിക്കുന്നതില്‍ തെറ്റില്ല (എന്റെ സ്വന്തം അഭിപ്രായം). ചിലപ്പോള്‍ ചില കാര്യങ്ങള്‍ക്ക് പണം സ്വോരൂപിക്കുന്നതിനും ഇത്തരത്തിലുള്ള മത പ്രഭാഷണങ്ങള്‍ നടത്താറുണ്ട്. (പാവപ്പേട്ടവരെ സഹായിക്കുന്നതിനോ, മതപരമായ കാര്യങ്ങളോ, ആനാധരുടെ കാര്യങ്ങളോക്കെയ്യാണ്‍ ഞാന്‍ ഉദ്ദേശിച്ചത്).
പിന്നെ മറ്റോരുകാര്യം എന്തോക്കെയാണെങ്കിലും ഒരാളുടെ മുതല്‍ (അത് സ്വത്തുതന്നെ യാവണമെന്നില്ല ആങ്ങുപറഞ്ഞ സിഡി ഹാക്ക്ചെയ്യുന്നതും ഇതില്‍ പെടും) അനുവാദം കൂടാതെ എടുക്കുന്നതും അതില്‍ മാറ്റം വരുത്തുന്നതും ശെരിയാണ്‍ എന്നു തേന്നുന്നില്ല.
പ്രിയ സുഹൃത്തെ,
സമൂഹത്തില്‍ നല്ലോരു പങ്കും പ്രതിഫലേഛയില്ലാതെ തന്നെ സേവനം നടത്തുന്നവരാണെന്ന സത്യം ഞാന്‍ വിസ്മരിച്ചില്ലെന്ന് മാത്രമല്ല, അവരോടുള്ള എന്റെ സ്നേഹവും കൃതജ്ഞതയും ആധരവും ഞാന്‍ പ്രകടിപ്പിക്കുന്നു. ഈ പ്രഭാഷകനും എന്റെ ഗുരുതുല്യരായവരുടെ ഗണത്തില്‍ തന്നെയാണ്. വാങ്ങുന്ന പണത്തിന്റെ കണക്കോ, ചിലവഴിക്കുന്നതിന്റെ മാര്‍ഗ്ഗമോ അല്ല എന്റെ ചിന്ത.
സിഡി വില്‍ക്കാനുള്ള അവകാശം അതിന്റെ പ്രോഡ്യൂസര്‍മാര്‍ക്കുണ്ട്. അതിനെത്ര വിലയിടണമെന്ന അവകാശവുമുണ്ട്. പക്ഷെ, അത് പ്രോറ്റക്റ്റ് ചെയ്ത്, അതിന്റെ പ്രചരണം തടയാമോ എന്നതാണെന്റെ ചിന്ത. ഇന്ന് സിനിമ വ്യവസായ ലോകത്തെ വമ്പന്മാരില്‍ പലരും, മുസ്ലിങ്ങളാണെന്ന് മാത്രമല്ല, മുസ്ലിയര്‍മാരും, ഹാജിമാരും മാത്രമല്ല, തങ്ങന്മാര്‍ വരെയുണ്ടെന്ന വസ്തുത കാണണമെങ്കില്‍, ക്യാമറക്കു പിന്നില്‍, ത്രിശ്ശൂര്‍ ജില്ലയില്‍ മാത്രം കണോടിച്ചാല്‍ മതി. അത് പോട്ടെ.
ഇഖ്‌റഹ് ദേഷ്യപ്പെടില്ലെങ്കില്‍ ഒരു കാര്യം ചോദിച്ചോട്ടെ. ഞാന്‍ ചെയ്യുന്നത് ചെറിയതെറ്റാണെന്നറിയാം. പക്ഷെ, അത് ഞാന്‍ സൗജന്യമായി കൊടുക്കുന്ന കാലത്തോളം, വരുമാനം ലഭിക്കാത്ത കാലത്തോളം, മാര്‍ഗ്ഗമല്ല, ലക്ഷ്യമാണെന്റെ വഴി. ഇത് പക്ഷെ, പ്രോട്ടക്റ്റ് ചെയ്യാന്‍ പാടുണ്ടോ എന്നതാണെന്റെ ചോദ്യം. എന്റെ ചിന്ത ശരിയാണെന്ന് വാദിക്കുന്നില്ല. ശരിയായത് കണ്ടെത്താനുള്ള വഴിയാണിത്.
ഒരാളുടെ മുതല്‍, ഹാദീസുകളും ആയ്യത്തുകളും പ്രഭാഷകന്റെതാണോ?. ....മിഡിയയുടെതാണോ?.
ഇഖ്‌റഹ്, ആധികാരികമായി ആരോടെങ്കിലും അഭിപ്രായം ചോദിച്ചിട്ട് അതിവിടെ പോസ്റ്റുമെന്ന പ്രതീക്ഷയോടെ...
തെറ്റുകള്‍ ചുണ്ടികാണിക്കുവാന്‍ പഠിപ്പിച്ച പ്രവാചകന്റെയും, ഖലീഫമാരുടെയും പാത പിന്‍തുടരണമെന്ന അഗ്രഹത്തോടെ...
സമാന ചിന്തകള്‍ പങ്ക്‌വെച്ച, എല്ലാവര്‍ക്കും നന്ദി.
സഹോദരാ
ഒരു പ്രോടക്ക്ട് അത് എന്തു തന്നെ യാവട്ടേ ആത് നിറ്മിച്ച് അതിന്റെ പൂറ്ണ്ണതയില്‍ എത്തുന്നതിന്‍ അതിന്റെ അണിയറയില്‍ പ്രവറ്ത്തിച്ചവറ് ആര്‍ തന്നെ യായാലും അതിനെ വില്‍പ്പ്നയിലും അവറ്ക്ക് അവരുടെതായ അധികാരമുണ്ട് അതുപോലെ തന്നെ ഉത്തരവാദിത്വവും .
സിനിമാനിറ്മ്മാണ രംഗത്തെക്ക് ഇതിനെ വലിച്ചിടുന്നതില്‍ എനിക്ക് താല്പര്യമില്ല (കുറച്ചുനാള്‍ മിനിസ്ക്രിനിനു വേണ്ടി ക്യാമറമാനായി പോയിടുണ്ട്. ഇപ്പോഴും എഡിറ്റിങ്ങ് ചെയൂന്നുമുണ്ട്.)
പിന്നെ ഞാന്‍ പറഞ്ഞുവല്ലോ എനിക്കോ അങ്ങേക്കോ (അങ്ങയുടെ പൊസ്റ്റില്‍നിന്നുള്ള കാര്യം വെച്ച്)എന്തിനാണ്‍ ഈ സിഡി ഇറക്കിയവറ് പണം ഈടാക്കുന്നത് എന്ന് അറി യില്ല ചിലപ്പോള്‍ (ചിപ്പോ മാത്രം) ഒരു പക്ഷേ മുന്‍പ് ഞാന്‍ പോസ്റ്റ് ചെയ്തതു പോലെ വെല്ല സഹായമാറ്ഗത്തിനു വേണ്ടിയാണ്‍ പണം സ്വോരൂപിക്കൂന്നത് എങ്കിലോ...!
പിന്നെ ഒരാളുടേ മുതല്‍ അത് അയാള്‍ മറ്റൊരുവെക്തി എടുക്കരുത് എന്നുള്ള മനസ്സോടെ (സിഡി പ്രോട്ടക്ഷന്‍ ഈ വിഭാഗത്തില്‍ വരും) ലോക്ക് ചെയ്തതോ, അല്ലെങ്കില്‍ മറ്റേന്തേങ്കിലും വിതത്തില്‍ തന്റെ പ്രോടക്ട്‍ കോപ്പിയോ മറ്റോ എടുക്കുന്നത് തന്റെ അനുവാദത്തോടെ യാവണമെന്ന് സൂചിപ്പിക്കുന്നുണ്ടെങ്കില്‍ അത് ആയാളുടേ അനുവാദം കൂടാതെ എടുക്കുന്നത് ശരിയാല്ല തെറ്റുതന്നെ യാണ്‍ എന്ന് അങ്ങേക്കും അതുപോലെ എല്ലാവറ്ക്കും അറിയാവുന്നതല്ലേ...?!
പിന്നെ ഹദീസ്സും ആയ്യത്തുകളും എന്നാപിന്നെ കിതാബും ഖുറ്ഹാനും ഫ്രീയായിട്ടു കിട്ടുമോ....
(ഞാന്‍ ഒരു തമാശപറഞ്ഞാതാണ്‍ കേട്ടോ മറ്റോന്നും വിചാരിക്കരുത്)
അങ്ങയുടെ ഉദ്ദേശഷുദിയേ ഞാന്‍ ഒരിക്കലും കുറ്റപ്പെടുത്തുന്നില്ല. അങ്ങ് പറഞ്ഞ ഒരേ ഒരു വാക്ക് (ഹാക്കിങ്ങ്) അതുമാത്രമേ ഞന്‍ തെറ്റായി കാണുന്നുള്ളൂ (അതും എന്റെ അഭിപ്രായമാണ്‍).
Post a Comment