Tuesday 3 June 2008

ഹിഡന്‍ അജണ്ട

കുറുമാന്‍ജീക്ക്‌ ശേഷം ആര്‌ എന്ന ചോദ്യത്തിന്റെ ഉത്തരത്തിനുള്ള ഗ്ലൂ തേടി (അങ്ങനെയും പറയാം) ബ്ലോഗായ ബ്ലോഗ്‌ മുഴുവന്‍ അലഞ്ഞ്‌ തിരിഞ്ഞ്‌ ഞാന്‍ നടക്കുന്ന സമയത്താണ്‌,

വരാനുള്ളത്‌ ഇലക്ട്രിക്ക്‌ പോസ്റ്റില്‍ തങ്ങില്ല എന്ന് പറഞ്ഞ പോലെ, ദാ, ഞാന്‍ ഇവിടെയുണ്ട്‌, എന്ന് വളരെ സൗമ്യനായി ഒരാള്‍ പറഞ്ഞത്‌.

ഇന്നത്തെ മലയാള സംവിധായകരുടെ കൈയില്‍ കിട്ടിയാല്‍ ഒരു മുഴുനീള സിനിമയുടെ കഥ നിര്‍മ്മിക്കുവാനുള്ള സ്കോപ്പ്‌ ചവിട്ടികൂട്ടി എതാനും വരികളില്‍ പറഞ്ഞിരിക്കുന്നു ഈ സ്നേഹിതന്‍.

പാളിച്ചകളുണ്ടെങ്കിലും ഒരു തുടക്കകാരനെന്നനിലയില്‍ സ്നേഹിതന്റെ ഹൃദയസ്പര്‍ശിയായ കഥ എന്നെ ആകര്‍ഷിച്ചു എന്ന് പറയാതെ വയ്യ.

ഇദേഹത്തിന്റെ കഴിവുകള്‍ വലിച്ചെടുത്ത്‌, ഇടിച്ചി പരത്തി, ഒരു പരുവത്തിലാക്കുകയെന്ന മഹത്തായ ദൗത്യം നമ്മുക്കുണ്ടെന്ന് ഈ എളിയവന്‍ വിശ്വസിക്കുന്നു.

ആശംസകള്‍ മാത്രം പോര, കുറവുകളും പരിഹാരങ്ങളും നിര്‍ദേശിച്ച്‌, വിശാലമായ ഈ ലോകത്തിലേക്ക്‌ നമ്മുക്ക്‌ സ്വാഗതം ചെയ്യാം ഈ സ്നേഹിതനെ.

പുതിയ ബ്ലോഗേയ്സിനെ പരിചയെപ്പെടുത്തുകയും നിങ്ങളുടെ കണ്ണില്‍ അവരെ എത്തിക്കുകയും ചെയ്യുകയെന്ന എന്റെ ഹിഡന്‍ അജണ്ടയുടെ ഒന്നാം എപ്പിസോഡ്‌ വന്‍ വിജയമാക്കിയതിന്റെ പശ്ചതലത്തില്‍, ബൂലോകത്തെ കൂടപിറപ്പുകളാരും എന്നെ കൈവിടില്ലെന്ന പ്രതീക്ഷയില്‍ ഈ സ്നേഹിതനെയും ഞാന്‍ ബൂലോക സമക്ഷം എളിമയോടെ സമര്‍പ്പിക്കുന്നു.

5 comments:

  1. ബീരാന്‍ കുട്ടി said...

    പുതിയ ബ്ലോഗേയ്സിനെ പരിചയെപ്പെടുത്തുകയും നിങ്ങളുടെ കണ്ണില്‍ അവരെ എത്തിക്കുകയും ചെയ്യുകയെന്ന എന്റെ ഹിഡന്‍ അജണ്ടയുടെ ഒന്നാം എപ്പിസോഡ്‌ വന്‍ വിജയമാക്കിയതിന്റെ പശ്ചതലത്തില്‍, ബൂലോകത്തെ കൂടപിറപ്പുകളാരും എന്നെ കൈവിടില്ലെന്ന പ്രതീക്ഷയില്‍ ഈ സ്നേഹിതനെയും ഞാന്‍ ബൂലോക സമക്ഷം എളിമയോടെ സമര്‍പ്പിക്കുന്നു.

  2. maharsh-i said...

    ഇപ്പറഞ്ഞ കഥ വായിച്ചു. നല്ല കഥ തന്നെ. പക്ഷെ ഈ ബ്ലോഗില്‍ പറഞ്ഞിരിക്കുന്ന അത്ര മഹത്വം ഒന്നും തോന്നിയില്ല. ഒരു രണ്ടു മണിക്കൂര്‍ സിനിമയ്ക്കുള്ള വകുപ്പൊന്നും എന്തായാലും ഇല്ല. ചിലപ്പോ എനിക്കു മാത്രം തോന്നിയതാകാം.

  3. ഒരു സ്നേഹിതന്‍ said...

    തുടക്കക്കാരനായ ഈ സ്നേഹിതനെ ഭൂലോകത്തേക്ക് പ്രോമോട്ട് ചെയ്യാന്‍ ഒരു ബ്ലോഗ് തന്നെ എഴുതി അനുഗ്രഹിച്ച ബീരാന്‍ കുട്ടിക്ക് സര്‍വ്വ ആശംസകളും നേരുന്നു...

  4. രസികന്‍ said...
    This comment has been removed by the author.
  5. രസികന്‍ said...

    സ്നേതിതന്‍റ ബ്ലോഗ് കണ്ടു ഇഷ്ടപ്പെട്ടു വലിയ ഒരു കഥ കുറഞ്ഞ വാക്കില്‍ മനസ്സിലാക്കി തന്ന സ്നേഹിതനെ സ്വാഗതം ചെയ്യുന്നു