Sunday 8 June 2008

ബീരാന്‍ കോപ്പിയടിച്ചു.

കൊണ്ടോട്ടി മഹാ രാജ്യത്ത്‌ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന മലയാളികളുടെ വളര്‍ച്ചയില്‍നിന്നും സാമ്പത്തിക ലാഭം കൊയ്യുക എന്ന ഉദേശവുമായി, ഞാന്‍ രൂപംകൊടുത്ത സൈറ്റാണ്‌, ചെറ്റാസ്‌ കുത്ത്‌ കോമ, സോറി, കോം.

മൂന്ന് നാല്‌ ലക്ഷം മലയാളികള്‍ അംഗങ്ങളായിട്ടുണ്ടെങ്കിലും, അല്ലറ ചില്ലറ പരസ്യങ്ങളുടെ വരമാനമുണ്ടെങ്കിലും ആഗോളാടിസ്ഥാനത്തിലുള്ള ഈ പ്രസ്ഥാനം നടത്തികൊണ്ട്‌ പോകുവാനുള്ള പ്രയാസത്തില്‍ നിന്നാണ്‌, മലയാളികള്‍ എഴുതുന്ന ബ്ലോഗില്‍നിന്നും വളരെ നല്ലത്‌ മാത്രം അടിച്ചെടുത്ത്‌ എന്റെ സൈറ്റില്‍ പ്രസിദ്ധീകരിക്കുകയെന്ന തന്ത്രം അവിഷ്കരിച്ചത്‌. എന്നിട്ടും ബാങ്ക്‌ ബാലന്‍സ്‌ പുരോഗതിയില്ലാതെ തുടര്‍ന്നപ്പോഴാണ്‌, നീല ചിത്രങ്ങളുടെ വിതരണം ഞാന്‍ എറ്റെടുത്തത്‌. നിര്‍മ്മാണം ആരാണെന്ന് ആരും ചോദിക്കില്ല. കേരളത്തില്‍ സ്വാമിമാരും അവര്‍ക്ക്‌ മുന്നില്‍ വി.ഐ.പി.കളുടെ ഭാര്യമാരും എന്തിനും തയ്യാറായി നിരന്നിരിക്കുബോള്‍, ലാഭവിഹിതത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ സ്വാമിയുമായി യോജിച്ചത്‌ തെറ്റാണോ?. ബാങ്ക്‌ അക്കൗണ്ടുകള്‍ പലതരമായി രൂപപെട്ടപ്പോള്‍, രാഷ്ട്രിയകാരും ഉദ്യോഗസ്ഥരും എനിക്ക്‌ വിട്ടുവേലചെയ്യുവാന്‍ തയ്യാറായി നിരനിന്നതും തെറ്റാണോ?.

ചാരിറ്റി നടത്തുവാന്‍ നീല ചിത്രങ്ങള്‍ നിര്‍മ്മിച്ച്‌ വിതരണം ചെയ്ത ആദ്യത്തെ ആളും അങ്ങനെ ഞാനായി, എന്റെ സൈറ്റായി.

ഇടക്ക്‌ കോപ്പിയടിച്ചെന്ന് പറഞ്ഞ്‌, എന്റെ സൈറ്റിനെതിരെ പ്രതികരിച്ചവരെ, നിയമത്തിന്റെ നാലഞ്ച്‌ പോയന്റ്‌ ചുരുട്ടികാണിച്ച്‌ പേടിപ്പിച്ചു. സൈബര്‍ നിയമത്തിന്റെ നൂലമാലകളറിയാവുന്നവരും, പോലിസിനെ കണ്ടാല്‍ മൂത്രമൊഴിക്കുന്നവരുമായ മലയാളികളെ പേടിപ്പിക്കാന്‍ വേറെ വേലയെന്തിന്‌.

ബൂലോകത്ത്‌ കമ്മിഷന്‍ അടിസ്ഥാനത്തില്‍ എന്റെ എജന്റുമാര്‍ കറങ്ങി നടന്നു പ്രശ്നങ്ങള്‍ ലൈവായി എത്തിച്ച്‌തന്ന്‌കൊണ്ടിരുന്നു.

ഒരു പൊതുവേദിയോ, സംഘടനയോ, എന്തിന്‌ ഒരു കുട്ടിനേതാവ്‌ പോലുമില്ലാത്ത മലയാള ബ്ലോഗര്‍മാരെ എന്തും പറയമെന്നും ഭീഷണി മാത്രമല്ല, വധശ്രമം വരെ നടത്തമെന്നും എനിക്കറിയാം.

നാലഞ്ച്‌ ഐഡികള്‍ സ്വന്തമായുള്ള എനിക്ക്‌, ഒന്നില്‍ പ്രത്യക്ഷപ്പെട്ട്‌ ഒരു മാപ്പ്‌ പറഞ്ഞാല്‍, പന്തംകൊളുത്തി വന്ന പ്രകടനകാര്‍ തിരിച്ച്‌പോവുമെന്ന സത്യം മനസ്സിലാക്കിയാണ്‌ ഞാന്‍ അതിന്‌ ശ്രമിച്ചത്‌. മാപ്പ്‌ പറയാന്‍ എന്റെ പട്ടി പോവും.

ലോകത്ത്‌ ആദ്യമായി, അംഗങ്ങള്‍ കോപ്പിയടിക്കുന്നു എന്ന കാരണംപറഞ്ഞ്‌ ഞാന്‍ ഈ സൈറ്റ്‌ തല്‍കാലം പൂട്ടികെട്ടി വച്ചിരിക്കുകയാണ്‌. പ്രശ്നങ്ങളവസാനിക്കുബോള്‍ വീണ്ടും തുറക്കാം.

ഇനി, കേസായാല്‍ എനിക്ക്‌ പുല്ല, എന്റെ കേസ്സ്‌ അന്വേഷിക്കുവാന്‍ വരുന്നത്‌ ബീരാന്‍കുട്ടി എന്ന സര്‍ക്കിളാവും. അപ്പോ, നിങ്ങളുടെ വിധിയെന്താവും?.

മറ്റോരു പ്രശ്നം വരുബോള്‍ ബൂലോകം ഇത്‌ മറക്കും. ഞാന്‍ തുറക്കും.

മര്യാദക്ക്‌ ജീവിക്കുവാന്‍ തന്തക്ക്‌ പിറക്കണമെന്ന് പറയുന്നവരോട്‌, അതെന്റെ കുറ്റമാണോ?. അമ്മയുടെ കുറ്റമല്ലെ.

7 comments:

  1. ബീരാന്‍ കുട്ടി said...

    ഇനി, കേസായാല്‍ എനിക്ക്‌ പുല്ല, എന്റെ കേസ്സ്‌ അന്വേഷിക്കുവാന്‍ വരുന്നത്‌ ബീരാന്‍കുട്ടി എന്ന സര്‍ക്കിളാവും. അപ്പോ, നിങ്ങളുടെ വിധിയെന്താവും?.

  2. ബീരാന്‍ കുട്ടി said...

    എന്റെ അരിശത്തിന്‌ ഒരല്‍പ്പം ശമനം കിട്ടി. പക്ഷെ, എനിക്ക്‌ ഒരു ചിന്ന സംശയം. ഈ പ്രശ്നത്തില്‍ ബൂലോകത്ത്‌ തന്നെയുള്ളവര്‍ പ്രതികളാണെന്ന്. പോലീസിന്റെ വേഷത്തില്‍ വന്നവര്‍ തന്നെ, യൂണിഫോം സ്വാമിയുടെ കിടപ്പറയില്‍ അഴിച്ച്‌വെച്ചിട്ടില്ലെ. വെറും സംശയമല്ല. ഒരു ഒന്ന് ഒന്നര, രണ്ട്‌ രണ്ടേക്കാല്‍ സംശയമാണ്‌.

  3. രസികന്‍ said...

    നേരം പുലരുമ്പോള്‍ കണ്ണാടിയുടെ മുന്‍പില്‍ കോട്ടുവാ ഇട്ടതിനു ശേഷം
    കുറച്ചു ജലാംശം ബാത്റൂമില്നിന്നും ദേഹത്തില്‍ വരുത്തി എന്ന് വരുത്തി തീര്ത്തപ്പോഴാണ്
    ഉടുതുണിക്ക്‌ മറുതുണി വേണമെങ്കില്‍ പല വീടുകളില്‍ ഏതു വീട്ടിലാണ് മറന്നു വച്ചത് എന്നു ചിന്തിച്ച് കുന്തം പോലെ നിന്നത്
    അവസാനം ശരീര ഭാഗങ്ങള്‍ പകല്‍ വെളിച്ചത്തില്‍ കാണിക്കാതെ പൊതിഞ്ഞു കെട്ടേണ്ട തുണി കഷണങ്ങള്‍ പല വീടുകളില്‍ നിന്നുമാണ് തപ്പി എടുത്തത് ................................
    കൂട്ടത്തില്‍ ബീരാന്‍ പോലീസിന്‍റെ മുഷിഞ്ഞ കാക്കി ഉടുപ്പും കണ്ടുവോ ? ഒരു മിന്നായം പോലെ !!!!!!!!!!
    സംശയം രസികനെ വേട്ടയാടുന്നു
    ബീരാനെ നന്നായിരുന്നു ആശംസകള്‍

  4. Kaithamullu said...

    ഇപ്പോ അരിശം തീരെ കുറഞ്ഞ് കാണും, അല്ലേ?

  5. രസികന്‍ said...
    This comment has been removed by the author.
  6. രസികന്‍ said...

    ബൂലോകത്ത്‌ നിന്നും അടിച്ച് മാറ്റിയ പല വിഭവങ്ങളും ഇന്നു കള്ളന് കഞ്ഞി വച്ചു കൊടുക്കാന്‍ പോലും അടിച്ച് മാടുന്നവരാണ് അവരുടെ സൈറ്റുകളില്‍ കൂടി വിതരണം ചെയ്തത് (തും)

    കിട്ടിയ കാശു കൊണ്ട് പുട്ടില്‍ പപ്പടവും മത്തി കറിയും കൂട്ടി പോരാത്തതിനു രണ്ടു ജിലേവിയും കൂടി കുഴച്ച് വെട്ടി വിഴുങ്ങുമ്പോള്‍ എന്ത് കൊണ്ട് ഓര്‍ക്കുന്നില്ല അടിച്ച് മാറ്റിയ വിഭവങ്ങള്‍ക്ക് വിയര്‍പ്പില്‍ ചാലിച്ച കണ്ണ് നീരിന്‍റെ ഉപ്പുരസമാണെന്നത് പിന്നീട് അവന്‍റെ ഇടപാടുകാര്‍ തന്നെ വിളിച്ചു കൂവും എന്ന് ?

    ഇതു ബുദ്ധിയില്ലായ്മയോ അതോ അധി ബുദ്ധിയോ?..........................

    രസികന് ഒന്നും അറിയില്ലേ..................
    ബീരാനെ , രസികന്‍ ഒരു തേങ്ങ കൂടി ഉടക്കട്ടെ ...

  7. ഏറനാടന്‍ said...

    ദീരാ ബീരാ ബ്ലോഗാവേ ബീരാനേയ്
    ദീരതയോഡെ നഗിച്ചോളൂ..
    ലച്ചം ലച്ചം ബിന്നാലേ.
    ചെറ്റാസ്.ഗോം നീണാല്‍ ബായട്ടെ.
    ഞമ്മക്കും ഷെയര്‍ തരണം..
    ഇല്ലെങ്കില്‍ കട്ടായം.