Monday, 16 June 2008

അനോനികളോട്‌.

മൃദുലന്‍,
സുകുമാരന്‍ ചേട്ടന്റെ തീരുമാനത്തില്‍ ദുഖമുണ്ട്‌. ഇങ്ങനെ സംഭവിക്കുമെന്ന് ഞാന്‍ ഇതിന്‌ മുന്‍പ്‌ തന്നെ അദേഹത്തൊട്‌ സൂചിപ്പിച്ചിരുന്നു. (എന്റെ തുറന്ന കത്ത്‌)

തറവാടി പറഞ്ഞ പോലെ, ഇത്‌, ബ്ലോഗിനെ തെറ്റിധരിച്ചതിന്റെ ഫലമാണ്‌. കൂടെ, മലയാളിയുടെ നഷ്ടപ്പെടുന്ന അത്മ ധൈര്യത്തിന്റെ നേര്‍ക്കാഴ്ചയും.

ഇതിലും വലുത്‌ ബൂലോകത്ത്‌ സംഭവിച്ചിട്ടുണ്ട്‌. ബ്ലോഗ്‌ ഹത്യയുടെ മാത്രമല്ല, അത്മഹത്യയുടെ വക്കില്‍ നിന്നും കരകയറിയവനാണ്‌ കുറുമാന്‍. എന്നിട്ടും അദേഹം ഇപ്പോഴും എഴുതുന്നത്‌, അത്മ ധൈര്യമുള്ളത്‌കൊണ്ടാണ്‌. ബ്ലോഗ്‌ എന്താണെന്നറിയാവുന്നത്‌കൊണ്ടാണ്‌.

പ്രായത്തെക്കുറിച്ചുള്ള നിങ്ങളുടെ പരാമര്‍ശം അപക്വമായോ (ക്ഷമിക്കണം). എന്റെ പ്രായമെന്താണ്‌?. നിങ്ങളുടെ പ്രായമെന്ത്‌?. ഇത്‌ ബ്ലോഗില്‍ തലക്കുത്തി നിന്നാല്‍ കാണാനാവില്ല മാഷെ. അല്ലെങ്കിലും എഴുതിന്‌ പ്രായമുണ്ടോ?. എന്റെ സൃഷ്ടിയുടെ കാതല്‍ എന്റെ മനസ്സാണ്‌. അത്‌ ചിലപ്പോള്‍ ബാല്യമാവും, കൗമാരമാവും. വാര്‍ദ്ധക്യമാവും. അതിനാര്‍ഥം ഞാന്‍ കുട്ടിയാണെന്നണോ?. ഞാന്‍ വൃദ്ധനാണെന്നണോ?. അല്ല, ഇനി കൗമാരക്കാര്‍ തത്വങ്ങള്‍ എഴുതരുതെന്നാണോ?.

വെര്‍ച്ച്യല്‍ ലോകത്ത്‌, ഞാന്‍ ഞാന്‍ മാത്രമാണ്‌. നിങ്ങള്‍ മൃദുലന്‍ മാത്രമാണ്‌. ആണാണോ, പെണ്ണാണോ, യുവാവാണോ, വൃദ്ധനാണോ എന്നത്‌ ബ്ലോഗില്‍ നിങ്ങളെയോ, വായനക്കാരെയോ സ്വാധീനിക്കുന്ന ഒരു ഘടകമെയല്ല. സുകുമാരന്‍ ചേട്ടന്‍, അയാള്‍ തന്നെയാണെന്ന് അദേഹത്തെ നേരിട്ട്‌ പരിചയമുള്ളവര്‍ക്കെ അറിയൂ. ബാക്കിയുള്ള പരശതം ബ്ലോഗര്‍മാര്‍ക്ക്‌ സുകുമാരനെന്നത്‌ ഒരു ബ്ലോഗര്‍ മാത്രമാണ്‌. അതിനപ്പുറം ഒന്നുമല്ല. ഒന്നും. (അദേഹം വൃദ്ധനാണെന്നോ, ബാഗ്ലൂരിലണെന്നോ, എന്നിത്യാധി കാര്യങ്ങള്‍)

ഞാനിട്ട ഒരു പോസ്റ്റ്‌, തലതിരിഞ്ഞ്‌ വായിച്ച എന്റെ സുഹൃത്ത്‌ തന്നെ, എന്നെ കൊല്ലുവാന്‍ ദുബൈ ക്രിക്കില്‍ കാത്തിരുന്നതിന്റെ തെളിവ്‌ ഇവിടെയുണ്ട്‌. (ഏറൂ, ക്ഷമീരി, ഞാന്‍ വരുബോ, ഒരു മ്യാപ്പ്‌ തരാവെ. ഒരു നല്ല കര്യത്തിനല്ലെ) ഞാന്‍ തിരിച്ച്‌, അദേഹത്തോട്‌, നീ പോടാ പുല്ലെ, എന്ന് പറഞ്ഞിരുന്നെങ്കില്‍, ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ അയാള്‍, രണ്ടിലോരാള്‍ ഇന്ന് ബ്ലോഗിലുണ്ടാവില്ല. മറിച്ച്‌, ഞാന്‍ എഴുതിയത്‌, അതിന്റെ അര്‍ഥം, ഞാന്‍ മനസിലാക്കുന്ന പോലെയല്ല, വായനക്കാരന്‍ ചിന്തിക്കുന്നതും അവന്‌ ലഭിക്കുന്നതുമെന്ന തിരിച്ചറിവാണ്‌, ഞങ്ങളെ വീണ്ടും ഒന്നിപ്പിച്ചത്‌. വളരെ കൂളായി, "എന്റെ കൈവിട്ട്‌ പോയി" എന്ന ഒരോറ്റ ഡയലോഗില്‍, സംഭവത്തിന്റെ മുഴുവന്‍ തിരകഥയും മാറ്റി എഴുതാനായത്‌, എന്റെ മാത്രം കഴിവല്ല, വായനക്കാരന്റെ കഴിവ്‌ കൂടിയാണ്‌.

പോസ്റ്റുകള്‍ വായിച്ച്‌ മിണ്ടാതിരുന്നൂടെ എന്ന ചോദ്യം, (ഒന്ന് ചിരിക്കട്ടെ). അഛന്‍ പത്തായത്തിലും കൂടിയില്ലാന്ന് കുട്ടി പറഞ്ഞിട്ട്‌, പിന്നെം അഛനെ പിടിക്കതെ പോവുന്ന പോലിസിന്റെ ഭാഗത്താണോ മൃദുലന്‍?.

അനോനികള്‍ ചെയ്തത്‌ ശരിയായില്ലെന്ന് പറയുന്ന ചേട്ടാ, നിങ്ങള്‍ക്കും ബ്ലോഗ്‌ എന്താണെന്നറിയില്ല. വ്യക്തിപരമായി അനോനികളുടെ ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കണമായിരുന്നു, എങ്കില്‍കൂടി, ധൈര്യപൂര്‍വ്വം പറയട്ടെ, അതാണ്‌ മാഷെ ബ്ലോഗ്‌. ഞാന്‍ ജീ മെയിലില്‍ നിന്നും സൈന്‍ ഔട്ട്‌ ചെയ്താല്‍ അപ്പോ തീര്‍ന്നു എല്ലാം. നല്ലത്‌ എന്നോടോപ്പം ബാക്കിയുണ്ടാവും. നിങ്ങളുടെ കീ ബോര്‍ഡ്‌ അനോനികളുടെ കൈയിലാണോ?. പെജ്‌ ഡൗണ്‍ ബട്ടണടിച്ചാല്‍ മറഞ്ഞ്‌ പോവുന്ന, അല്ലെങ്കില്‍ അള്‍ട്ട്‌ F4 കൂട്ടിയടിച്ചാല്‍ എല്ലാം പോവുന്ന, ഈ ബൂലോകത്ത്‌, ആര്‌, ആരെ പേടിക്കണം. ആര്‌ ആരെ ബഹുമാനിക്കണം?.

സന്ദര്‍ഭികമായി പറയട്ടെ, പത്രപ്രവര്‍ത്തനെക്കുറിച്ച്‌ സുകുമാരേട്ടന്‍ പറഞ്ഞത്‌, അവര്‍ സ്വാതന്ത്രം നേടിതന്നു എന്നാണ്‌. എന്നാല്‍ ഏത്‌ പത്രപ്രവര്‍ത്തകനു പിന്നിലും (സെന്‍സിറ്റീവ്‌ ആന്‍ഡ്‌ സെന്‍സെഷന്‍) അനോനികളുടെ വലിയോരു നിരയുണ്ടെന്ന സത്യം അദേഹം അറിയാതെ പോയി. ഒരിക്കലും പുറംലോകം അറിയാത്ത, അവരാണ്‌ മാഷെ അനോനികള്‍.

ഇനി അനോനികളോട്‌,
ലോല ഹൃദയരെ വെറുതെവിടുക. എന്തീനാ അവരെ പുലി വരുന്നെ, എന്ന് പറഞ്ഞ്‌ പേടിപ്പിക്കുന്നത്‌. പക്ഷെ, അഭിപ്രായം നെഞ്ച്‌ നിവര്‍ത്തി (ആരെലും തല്ലിതകത്തിട്ടില്ലെങ്കില്‍) പറയണം. ബ്ലോഗിലെ ഈ സ്വതന്ത്രം ദുരുപയോഗം ചെയ്യാതിരിക്കുക. പ്രതികരണം പ്രതികാരമായിട്ടെടുക്കുന്നവരോട്‌, നിശബ്ദമായി പ്രതിഷേധിച്ച്‌കൂടെ?.

അല്ല, ഞാനിത്തോക്കെ ആരോടാ പറയുന്നത്‌. ബൂലോകത്തെ വെള്ളരിപ്രാവുകള്‍ തന്നെ, വെയില്‍കൊണ്ട്‌, ഭക്ഷണം കിട്ടാതെ വെട്ട്‌കിളികളാവുന്നതണല്ലോ ചരിതം.

സിരിയസ്സയി പറയാനുള്ളത്‌, ബൂലോകത്ത്‌ ഇനിയും ഇത്തരം പല പോക്കുകളും വരവുകളും, പിരിച്ച്‌വിടലും ഓക്കെ നടക്കും. അതിവിദൂരമല്ലാത്ത സമയത്ത്‌ തന്നെ ഇവിടെ പലതും ഇനിയും സംഭവിക്കും. ലക്ഷണങ്ങള്‍ കണ്ട്‌തുടങ്ങി. ബാക്കിയാവുന്നത്‌, എന്തിനെയും നേരിടാന്‍ ധൈര്യവും തന്റെടവുമുള്ള, ബ്ലോഗ്‌ എന്താണെന്നും എന്തിനാണെന്നും അറിയാവുന്നവര്‍ മാത്രം.

15 comments:

  1. ബീരാന്‍ കുട്ടി said...

    വധഭീഷണിയുള്ള അഴീക്കോടന്‍ മാഷ്‌, എഴുത്ത്‌ നിര്‍ത്തി കാശിക്ക്‌ പോകുമെന്ന് സുകുമാരേട്ടാന്‍ കരുതുന്നുണ്ടോ, ഉണ്ടെങ്കില്‍ നിങ്ങളുടെ തിരുമാനം ശരിയാണ്‌. ഇല്ലെങ്കില്‍, തിരിച്ച്‌ വരിക. അതാണ്‌ മാഷെ, എഴുത്തുകാരന്റെ സ്വതന്ത്രം.

  2. മൃദുല്‍രാജ് said...

    പ്രതികരണം പ്രതികാരമായിട്ടെടുക്കുന്നവരോട്‌, നിശബ്ദമായി പ്രതിഷേധിച്ച്‌കൂടെ?.

    ഇത് തന്നെയാ ഞാനും പറഞ്ഞത് (ഞാനും ഒന്ന് ചിരിക്കട്ടെ)

    ആരൊക്കെ എന്തൊക്കെ എഴുതിയാലും അന്യോന്യം അറിയാവുന്നവര്‍ വളരെ ഏറെ ഉള്ള ഒരിടം തന്നെയാണ് ഈ 'ബൂലോകം'. അതു കൊണ്ട് തന്നെയാണ് ചിലരെ എങ്കിലും സപ്പോര്‍ട്ട് ചെയ്യാന്‍ ചിലര്‍ ഒക്കെ ഉള്ളത്. (എന്ന് കരുതി സുകുമാരന്‍ എന്ന ബ്ലോഗറെ എനിക്ക് നേരിട്ട് അറിയാം എന്നല്ല)

    ബ്ലോഗിഗ് എന്താണ് എന്നറിഞ്ഞിട്ടല്ല പലരും ബ്ലോഗ് ചെയ്യാന്‍ വരുന്നത്. ബ്ലോഗ് എന്താണെന്നറിയില്ല, ബ്ലോഗ് ഒരു സംഭവം ആണ് , ബ്ലോഗ് ചെയ്യാന്‍ അതിന്റെ ആത്മാവ് അറിയണം എന്നൊക്കെ പറയുന്നത് നല്ല തമാശ ആണ് കേട്ടോ. ഇതെല്ലാം അറിഞ്ഞിട്ട് ബ്ലോഗ് ചെയ്യാന്‍ വരുന്നവര്‍ മാത്രം ബ്ലോഗ് ചെയ്താല്‍ മതിയെന്നാന്നാണെങ്കില്‍ ഇവിടെ എത്ര പേര്‍ കാണൂം. അങ്ങനെ സാങ്കേതിക തികവും ബ്ലോഗ് തീസീസും ഒക്കെ ഉള്ളവര്‍ മാത്രം മതിയോ ഇവിടെ ബീരാന്‍ കുട്ടീ

  3. Joker said...

    ഇതിലും വലുത്‌ ബൂലോകത്ത്‌ സംഭവിച്ചിട്ടുണ്ട്‌. ബ്ലോഗ്‌ ഹത്യയുടെ മാത്രമല്ല, അത്മഹത്യയുടെ വക്കില്‍ നിന്നും കരകയറിയവനാണ്‌ കുറുമാന്‍. എന്നിട്ടും അദേഹം ഇപ്പോഴും എഴുതുന്നത്‌, അത്മ ധൈര്യമുള്ളത്‌കൊണ്ടാണ്‌. ബ്ലോഗ്‌ എന്താണെന്നറിയാവുന്നത്‌കൊണ്ടാണ്‌.
    =========================

    ഹോ...എന്നാണിത് സംഭവിച്ചത്.സുകുമാര്‍ജി ഒരു തീരുമാനമെടുത്തിട്ടുണ്ട് എങ്കില്‍ അത് കാര്യകാരണം സഹിതം ആയിരിക്കും.അത് പറഞ്ഞ് ബീരാങ്കുട്ടി ചോര ചൂടാക്കേണ്ട.

    നിങ്ങളെ പ്പൊലുള്ള ‘പോര്‍ട്ടര്‍’ ബ്ലോഗേര്‍സാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്.

    ഹ ഹ ഹ ചുമ്മാ
    (ഞാനും ഒന്ന് ചിരിക്കട്ടേ)

  4. ബീരാന്‍ കുട്ടി said...

    മൃദുലന്‍,
    അമേരിക്കയില്‍ പോകുന്നവന്‍, അവിടെ, കൊണ്ടോട്ടിയിലെ നാട്ട്‌ നടപ്പ്‌ പ്രതീക്ഷിക്കരുത്‌. പ്രതിക്ഷിച്ചാല്‍ ഇതിലും വലുത്‌ നടക്കും. പോകുന്നത്‌ അമേരിക്കയിലെക്കാണെന്ന ബോധം വേണമെന്നെ ഞാന്‍ പറഞ്ഞുള്ളൂ.

    ജോക്കര്‍, ഇനി ഞാനാണ്‌ സുകുമാരേട്ടന്‍ എന്ന് പറഞ്ഞാലും, ഞാനാണ്‌ അനോനി മാഷ്‌ എന്ന് മാത്രം പറയാന്‍ മറക്കല്ലെ.

  5. ബീരാന്‍ കുട്ടി said...

    ബ്ലോഗ്‌ എന്താണെന്നറിയാതെ, ബ്ലോഗാന്‍ വരുന്നവരുടെ കുഴപ്പമാണ്‌ മാഷെ നാം ഈ കാണുന്നത്‌.

    ബ്ലോഗ്‌ ഒരു സംഭവം തന്നെയാണെന്റെ ചേട്ട. അതിന്റെ അത്മാവ്‌ തോട്ടറിഞ്ഞാല്‍ മാത്രമേ യതാര്‍ഥ ബ്ലോഗറാവാന്‍ കഴിയൂ. (ഞാന്‍ അതല്ല ട്ടോ).

    ബ്ലോഗ്‌ ചെയ്യുന്നവര്‍ക്ക്‌ ചില അലിഖിത നിയമങ്ങള്‍ ബാധകമാണ്‌.

    ചര്‍ച്ച നമ്മുക്ക്‌ അങ്ങോട്ട്‌ വഴിതിരിച്ച്‌ വിട്ടാലോ?.

  6. അനോണിമാഷ് said...

    ബ്ലോഗ്‌ ചെയ്യുന്നവര്‍ക്ക്‌ ചില അലിഖിത നിയമങ്ങള്‍ ബാധകമാണ്‌. ബീരാന്‍ കുട്ടീ ആ ലിസ്റ്റൊന്നു തരാമോ?

  7. Sam said...

    I am a new blogger and this is my blog.

    Help me with your expertise.

    http://bpshameer.blogspot.com/

    Thanks,

  8. ബാബുരാജ് said...

    ബ്ലോഗ്‌ എന്താണെന്നറിയാതെ ബ്ലോഗാന്‍ വരുന്ന ചില മ്ലേശ്ചന്മാരാണ്‌ സകല കുഴപ്പങ്ങള്‍ക്കും കാരണം എന്നു ചില സാറന്മാര്‍ പറയാന്‍ തുടങ്ങിയിട്ടു കുറച്ചായി.
    ഇപ്പം ദേ ബീരാങ്കുട്ടിയും അങ്ങിനെ തന്നെ പറയുന്നു!
    പ്ലീസ്‌ ബീരാങ്കുട്ടി, അതെന്താണെന്നു ഒന്നു പറഞ്ഞു തരൂ.

  9. ബീരാന്‍ കുട്ടി said...

    Dear Sam

    Thank you very much for your interest in Malayalam Blog.

    Please have a look at the following blog. Tons of informative articles are there for you.

    http://bloghelpline.blogspot.com/2008/04/5.html

    Mail me if you need any further help.

    Regards

    Biiran Kutty

  10. ബീരാന്‍ കുട്ടി said...

    ബാബുരാജിന്റെ അഭിപ്രായത്തില്‍ എന്താണ്‌ ബ്ലോഗ്‌?. അതാദ്യം പറയൂ.

  11. ബീരാന്‍ കുട്ടി said...

    മാഷെ, നിങ്ങളുപയോഗിച്ച വാക്കില്ലെ, അതിന്‌ കാണിച്ച ധൈര്യമില്ലെ. പറയാതെ പറയുന്ന കൂറെയധികം ചിന്തകളില്ലെ. അതാണ്‌ മാഷെ ബ്ലോഗ്‌.

    ആര്‍ക്കും എന്തും എപ്പോഴും എഴുതാം. കളയാം. അഭിപ്രായം പറയാം, പറയാത്തിരിക്കാം. അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കാം. ചിന്തകള്‍, കഥകള്‍, കവിതകള്‍, രോഷപ്രകടനം, അങ്ങനെ എന്തും ഒരാള്‍ക്കെഴുതാം. അല്ലെന്ന് പറയാന്‍, ഇല്ലെന്ന് പറയാന്‍, ഗുണമേന്മയില്ലെന്ന പറയാന്‍, ഇത്‌ കവിത അല്ലെന്നും നീ ബ്ലോഗരുതെന്നും പറയാന്‍ എനിക്കെന്തവകാശം.

    ചിലര്‍, കൈയില്‍ ഓലപടക്കവുമായി വരുന്നുണ്ട്‌. അവര്‍ അത്‌ ബ്ലോഗിലിട്ട്‌ പൊട്ടിക്കും. അതിന്‌ സമ്മതിച്ചില്ലെങ്കില്‍, അല്ലെങ്കില്‍ അവരെ എതിര്‍ത്താല്‍, "നീ ആരെടാ എന്റെ ബ്ലോഗില്‍ പടക്കം പൊട്ടിക്കാന്‍" എന്ന് ചോദിച്ചാല്‍, ദെ, അപ്പുറത്ത്‌ അവരുടെ പറമ്പ്‌ വിശാലമായി കിടക്കുകയാണ്‌. അവര്‍ അവിടെ തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിന്‌ തീ കൊടുക്കും. (കോടതി വിധിയോ, സൗണ്ട്‌ ക്വാളിറ്റിയോ, ക്വാണ്ടിറ്റിയോ അവര്‍ക്ക്‌ പ്രശ്നമാവില്ല മാഷെ) കൊച്ചിയില്‍ നിന്നും അമേരിക്കയിലേക്ക്‌ മിസൈല്‍ വിടാന്‍ വരെ അവരില്‍ ചിലര്‍ക്കറിയാം.

    ഞാന്‍ ചിലയിടത്ത്‌ തേങ്ങയുടച്ചിട്ടുണ്ട്‌. ചിലരോക്കെ, അത്‌ തിരിച്ച്‌ പിടിച്ച്‌ എന്റെ നെറ്റിയില്‍ എറിഞ്ഞുടച്ചിട്ടുണ്ട്‌. അത്‌ അവരുടെ കുറ്റമല്ലെന്നും എന്റെ കുറ്റമാണെന്നും തിരിച്ചറിയുന്നിടത്താണ്‌ ഒരു ബ്ലോഗറുടെ വിജയം.

    നല്ല കാര്യങ്ങള്‍ക്കും, വിജ്ഞാനപ്രദമായ വിഭവങ്ങള്‍ക്കും ഈ വേദി ഉപയോഗപ്പെടുത്തുക എന്നതാണ്‌ നമ്മുടെ കടമ. വിത്യാസങ്ങള്‍ ഉണ്ടാവാം. അത്‌ സഹിക്കുവാന്‍ കഴിയണം. ക്ഷമയോടെ ഉപദേശിക്കുവാന്‍ കഴിയണം. തല്ലിപഴുപ്പിക്കുവാനുള്ള ശ്രമം ഖേദകരമാണ്‌. (ഒരു പൊതു ത്വത്തം പറഞ്ഞതാണെ...ഓടി വരല്ലെ)

  12. ബാബുരാജ് said...

    :) Loved it.

  13. ബീരാന്‍ കുട്ടി said...

    വിശദമായി, എന്നാല്‍ ലളിതമായി അപ്പു ബ്ലോഗിനെ വിശദീകരിക്കുന്നു.

    ബ്ലോഗ് എന്നാല്‍ എന്താണ്?

  14. തപസ്വിനി said...

    അല്ല.. ഈ ബ്ലോഗ് എന്താണെന്നാണ് പറഞ്ഞുവരുന്നത്. ഇത് സ്വയം പ്രസാധനത്തിന്‍റെയും പ്രാദേശിക ഭാഷയുടെ നെറ്റ് വിപ്ലവത്തിന്‍റെയും ഭാഗമാണ്. ബ്ലോഗ് സംഭവങ്ങള്‍ അറിയാത്ത വലിയൊരു വിഭാഗം,ലോകത്തു ശേഷിക്കുന്നു എന്നു മനസ്സിലാക്കുക. നാലു ബ്ലോഗ് പോസ്റ്റിട്ടാല്‍ പിന്നെ എന്തോ ആയി എന്നു വിശ്വസിക്കുന്നതിന്‍റെ കുഴപ്പമാണ് ഈ വ്യക്തിഹത്യയും വിഷയങ്ങളും. സത്യത്തില്‍ മലയാളം ബ്ലോഗിംഗിന്‍റെ ഏറ്റവും വലിയ ദൂഷ്യവശമാണിത് എന്നെനിക്കു തോന്നുന്നു. പറയുന്നതിന് ഒരു അന്തവുമില്ല. അതുകൊണ്ടാണ് ഞാന്‍ തൂലികാനാമത്തില്‍ തുടരുന്നത്.

    അഭിപ്രായസ്വാതന്ത്ര്യം ബ്ലോഗിന്‍റെ ഏറ്റവും വലിയ സവിശേഷതയും ഗുണവുമാണെന്നു പറയുമ്പോള്‍ തന്നെ ഈ ആക്രമണത്തിന്‍റെ അര്‍ഥമെന്താണ്. ഇത് കേവലം എഴുത്താണ്. അവരവര്‍ അഭിപ്രായം പറയട്ടെ. കമന്‍റുകള്‍ക്കു തര്‍ക്കമാകാം. പക്ഷെ ആക്രമണമാകരുത്. പോസ്റ്റുകളുടെ കാര്യത്തില്‍ ആക്രമണം അരുതേ അരുത്. അത് അവരുടെ അഭിപ്രായമാണ്. അംഗിക്കരിഛില്ലെങ്കിലും ബഹുമാനിക്കുക. അതല്ലെങ്കില്‍ ഇതുപോലെ ബ്ലോഗ് ലോകത്തിന് അഭിമാനിക്കാനും എടുത്തുപറയാനും ഉള്ള ചില മനുഷ്യന്‍ ബ്ലോഗു പൂട്ടിപ്പോയെന്നു വരും. ഇത് എന്‍റെ അഭിപ്രായമാണ്. ആക്രമിക്കല്ലേ.


    പിന്നെ ചില മരമാക്രി പോസ്റ്റുകളില്‍ അപലപനീയമായ കാര്യങ്ങള്‍ കണ്ടാല്‍ ആക്രമിച്ചോളൂ.

  15. പ്രവീണ്‍ ശേഖര്‍ said...

    വായിച്ചു..ആശംസകള്‍.