Thursday 6 August 2009

കോഴിക്കോട് മൈസൂര്‍ റോഡ് അടച്ചൂ.

വന്യമൃ‌ഗങ്ങളോടുള്ള സ്നേഹം മൂത്ത് പഴുത്ത് പാകമായപ്പോള്‍, കര്‍ണാടക ചീഫ് ജസ്റ്റിസിന് ഒരു ബുദ്ധിതോന്നി, ബത്തേരിയില്‍നിന്നും മുത്തങ്ങ വനം വഴി മൈസൂര്‍ റോഡിലൂടെ രാത്രികാലങ്ങളില്‍ വാഹനഗതാഗതം നിരോധിച്ചിരിക്കുന്നു എന്ന് ഒരോറ്റ ഉത്തരവ്.

ബീരാന്‍ മൃ‌ഗസ്നേഹിയാണ്, പക്ഷെ, മൃ‌ഗങ്ങളെ സ്നേഹിക്കുമ്പോള്‍, മനുഷ്യരോടുള്ള കടമ മറക്കരുതല്ലോ.

രാത്രിയും പകലും, മൈസൂരില്‍നിന്നും ബത്തേരിയിലേക്ക്, ബീരാന്‍ പലവട്ടം യാത്രചെയ്തിട്ടുണ്ട്. വംശനാശം സംഭവിച്ച്‌കൊണ്ടിരിക്കുന്നു പല വന്യമൃ‌ഗങ്ങളേയും കണ്ടിട്ടുമുണ്ട്. പുകര്‍കാലങ്ങളില്‍, കോടമഞിന്റെ കുളിരില്‍, നയനമനോഹരമായ കാഴ്ചയാണ് ഈ റോഡിലൂടെയുള്ള യാത്രയുടെ പ്രതേകത. ആനക്കുട്ടങ്ങളും, മാനും, കാട്ട്‌പോത്തും എന്ന്‌വേണ്ട, ഒരുമാതിരിപെട്ട ജന്തുക്കളോക്കെ, ഹൈവെയില്‍ കയറിനിന്ന്, ഇത് ഞങ്ങളുടെ സാ‍മ്രാജ്യാമാണെന്ന് പറയാറുണ്ട്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരാതിയുമില്ല.

എന്നാല്‍, ഇവകളോടുള്ള സ്നേഹം മൂത്ത്, ഈ വഴിയുള്ള ഗതാഗതം നിരോധിച്ചത് അല്‍പ്പം കാടത്തമായില്ലെ എന്നോരു സംശയം.

മലബാറിന്റെ പലഭാഗങ്ങളിലുമുള്ള, കച്ചവടക്കാരും, വിദ്യാര്‍ഥികളും, രാത്രികാലങ്ങളിലെ യാത്രസൗകാര്യത്തിന് ഈ വഴിയാണ് തിരഞ്ഞെടുക്കാറ്‌. അവര്‍ക്ക്, രാത്രിയാത്രകള്‍ ഏറെ പ്രയോജനകരവുമാണ്.

വികസനത്തിന്റെ പേരിലുള്ള പേക്കുത്തുകളും, അനധികൃ‌ത മരംവെട്ടലും, വെട്ടിപിടുത്തവും, കര്‍ണാടകത്തില്‍, ബീരാന്‍ എത്രയോ കണ്ടിട്ടുണ്ട്. അതിലോന്നും, ഈ ന്യായാധിപന് പരാതിയില്ലല്ലോ.

ജനങ്ങളെ ബുദ്ധിമുട്ടിലാക്കി, മൃ‌ഗങ്ങളോടുള്ള ഈ സ്നേഹം യതാര്‍ത്ഥത്തില്‍, ജന വഞ്ചനയാണ്. പ്രതേകിച്ച്, കേരള ജനതയോടുള്ള വെല്ലുവിളിയാണ്.

വന്യമൃ‌ഗങ്ങളെ ഉപദ്രവിക്കതെയും, അവരുടെ ജീവന് സംരക്ഷണം നല്‍കിയും, ഗതാഗതത്തിന് വഴിയുണ്ടാവണം എന്ന് ബീരാന്‍ ആഗ്രഹിക്കുന്നു. ജനനന്മയാണ് വലുത്, അവരുടെ ജീവിതവും.

3 comments:

  1. ബീരാന്‍ കുട്ടി said...

    ബീരാന്‍ മൃ‌ഗസ്നേഹിയാണ്, പക്ഷെ, മൃ‌ഗങ്ങളെ സ്നേഹിക്കുമ്പോള്‍, മനുഷ്യരോടുള്ള കടമ മറക്കരുതല്ലോ.

  2. rouphics said...

    പ്രശ്നം അതല്ല സുഹൃത്തെ,
    കാട്ടുജീവികള്‍ക്കു ഇപ്പോള്‍ ജീവിക്കാന്‍ വനമില്ല.. അവ നാട്ടിലിറങ്ങി അക്രമം കാണിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഗള്‍ഫ്‌ രാജ്യങ്ങളിലെ പോലെ ബ്ലഡ്‌ മണി ഏര്പ്പാടാക്കിയിട്ടും കാര്യമില്ലല്ലോ? വനം കൊള്ള തടയലും സാധ്യമല്ല.തത്കാലം അല്പം ബുധ്ദിമുട്ടുണ്ടായാലും മനുഷ്യരുടെ ജീവന് തന്നെയല്ലേ പ്രാമുഖ്യം കൊടുത്തിരിക്കുന്നത്.
    rouphics...

  3. Sabu Kottotty said...

    ഹിഹിഹിഹിഹിഹിഹിഹി.....