Wednesday 12 August 2009

വണ്ടി ചെക്ക്

ലോകപ്രസിദ്ധമായ ഒരു ബാങ്കിന്റെ ചെക്ക് നാളെ ബാങ്കില്‍നിന്നും മടങ്ങിയെത്തിയാല്‍, കാരണം ഫണ്ടില്ല എന്നാണെങ്കില്‍ എങ്ങനെ മനേജര്‍ക്ക് ഒരു കത്തെഴുതാം?.

സ്നേഹപൂര്‍വ്വം മനേജര്‍ക്ക്,
വിശ്വപ്രസിദ്ധമായ ഫിനാന്‍ഷ്യല്‍ ക്രൈഷസിലൂടെ കടന്ന് പോവൂകയാണ് നാം. സുന്ദരമോഹന വഗ്ദാനങ്ങള്‍ നല്‍കി അങ്ങ് വലവീശിപിടിച്ച എന്റെ അക്കൌണ്ടില്‍നിന്നും, ഞാന്‍ കൊടുത്ത ഒരു ചെക്ക്, ഫണ്ടില്ല എന്ന കാരണത്താല്‍ തിരിച്ച് വന്നിരിക്കുന്നു.

സാര്‍, ഫണ്ടില്ല എന്ന കാരണംകൊണ്ട് അങ്ങ് ഉദ്ദേശിച്ചത് എന്നെയാണോ അതോ അങ്ങയെതന്നെയാണോ?.

വിശദമാക്കുമെന്ന് ഒരു പ്രതിക്ഷയുമില്ലെങ്കിലും കാത്തിരിക്കാതെ നിര്‍വാഹമില്ലാത്ത, പ്രസിദ്ധമായ അങ്ങയുടെ ബാങ്കില്‍ അക്കൌണ്ട് തുടങ്ങിയ നിര്‍ഭാഗ്യവാനായ ഒരു പ്രവാസി.

സ്നേഹം ഒട്ടും ഇല്ലാതെ

ബീരാന്‍ കുട്ടി.
--------------
ഇത് മതിയാവുമോ?

5 comments:

  1. ബീരാന്‍ കുട്ടി said...

    വിശ്വപ്രസിദ്ധമായ ഫിനാന്‍ഷ്യല്‍ ക്രൈഷസിലൂടെ കടന്ന് പോവൂകയാണ് നാം. സുന്ദരമോഹന വഗ്ദാനങ്ങള്‍ നല്‍കി അങ്ങ് വലവീശിപിടിച്ച എന്റെ അക്കൌണ്ടില്‍നിന്നും, ഞാന്‍ കൊടുത്ത ഒരു ചെക്ക്, ഫണ്ടില്ല എന്ന കാരണത്താല്‍ തിരിച്ച് വന്നിരിക്കുന്നു.

  2. വീകെ said...

    മാനേജരുടെ തൊട്ടടുത്തു തന്നെ ഒരു ചവറ്റുകൊട്ട കാണാതിരിക്കില്ല.

  3. ramanika said...

    ee letterinte gathi chavattu kottayil avasanikkananu!

  4. ബീരാന്‍ കുട്ടി said...

    വീകെ, രമനിക,
    ഇങ്ങനെ കൊത്തിപ്പിച്ച് കൊല്ലാതെ, അക്കൌണ്ടില്‍ കിടക്കുന്നതിന്റെ പൂജ്യത്തിനെങ്കിലും വില വേണ്ടെ. പല പൂജ്യങ്ങളാണെ.

    എന്റെ ഗതി എന്താവുമോ എന്തോ?

  5. Anil cheleri kumaran said...

    അങ്ങേരു പാസ്സാക്കും ഉറപ്പ്.