Sunday, 9 August 2009

കാശ് വേണോ കാശ്.

പണമെന്ന് കേട്ടാല്‍, അത്‌വരെ പഠിച്ചതും പറഞ്ഞതുമായ എല്ല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും മറക്കുക എന്നത് മനുഷ്യസ്വഭാവത്തിന്റെ വിശേഷണമാണോ?.

നൈജീരിയായിലെ, ബിസിനസ്സുകാരനായിരുന്നു എന്റെ പിതാവെന്നും, എന്റെ പിതാവിനെ ചിലര്‍ കൊന്നുവെന്നും, പിതാവിന്റെ പേരിലുള്ള കോടികണക്കിന് വരുന്ന പണം, നിങ്ങളുടെ രാജ്യത്തിലേക്ക് മാറ്റണം, അവിടെ എനിക്ക് ബിസിനസ്സ് ചെയ്യണം, എന്നെ നിങ്ങള്‍ സഹായിക്കണം. കോടികള്‍ നിങ്ങളുടെ പേരില്‍ കൈമാറ്റം ചെയ്യുന്നതിന് മാത്രം, നിങ്ങള്‍ക്ക് കോടികള്‍ ലഭിക്കും.

ഇങ്ങനെയുള്ള സന്ദേശങ്ങള്‍, പണത്തിന് വേണ്ടി അലയുന്നവന്റെ കൈയില്‍കിട്ടിയാല്‍ ഉടനെ, ബാങ്ക്‌ വിവരങ്ങളും, അവര്‍ ചോദിക്കുന്ന ഫീസും അയക്കുകയായി. പലതും പറഞ്ഞ്, പലതവണ അവര്‍ നിങ്ങളുടെ കാശ് പോക്കറ്റിലാക്കുന്നു. അവര്‍ കാശ്‌കാരാവുന്നു.

മറ്റോരു തട്ടിപ്പ്, ഇറാക്കില്‍ മിലിട്ടറി കോണ്‍‌ട്രാക്ക്റ്റുള്ള ആളുകളുടെ പേരിലാണ്. സദാമിന്റെ കോടികള്‍ അവര്‍ കണ്ടെടുത്തു. അത് മറ്റോരു രാജ്യത്തേക്ക് മാറ്റണം. അതിന് സഹായം വേണം.

മറ്റോന്ന്, പിതാവിന്റെ അഗ്രഹപ്രകാരം, പിതാവിന്റെ സ്വത്തുകള്‍ എന്റെ നാട്ടില്‍ അനാധാലയങ്ങളും പള്ളികളും തൂടങ്ങുവാന്‍ അഗ്രഹിക്കുന്നുവെന്നാണ്.

എത്രയോക്കെ പറഞാലും, എന്തോക്കെ പഠിച്ചാലും മലയാളികള്‍ പണമെന്ന് കേട്ടാല്‍ വീണൂ. മൂക്കും കുത്തി. അതിന്റെ ഉത്തമോദാഹരണമാണ് ഇന്നലെ നാം കണ്ടത്. 40 ലക്ഷം രൂപയോളം, ഇത്തരം തട്ടിപ്പ് വിരാന്മര്‍ക്ക് കൊടുക്കുവാന്‍ മാത്രം വിഡ്ഡിയായോ മലയാളി? മറ്റോരു ചേച്ചി, ടിവിയിലൂടെ കരയുന്നത് കേട്ടു. കഷ്ടം.

പാസ്പോര്‍ട്ടിന്റെയും, ബാങ്കിന്റെയും വിലപ്പെട്ട രേഖകള്‍ നൈജീരിയന്‍ ഫ്രോഡിന് അയച്ച്‌കൊടുത്ത് കരയുന്നവരെയോര്‍ത്ത് സഹതാപം തോന്നുന്നു.

ഇന്ന്, മറ്റോരു തട്ടിപ്പ് രംഗത്തുണ്ട്. മൊബൈലിലൂടെ.

എറ്റവും വലിയ വിരോധഭാസം, ഈ തട്ടിപ്പിനിരയാവര്‍ മുഴുവന്‍, അഭ്യസ്ഥവിദ്യരാണ് എന്നതാണ്.
ചിട്ടിയുടെ പേരില്‍, ബാങ്കിന്റെ പേരില്‍, അങ്ങനെ അങ്ങനെ നൂറ് കണക്കിന് തട്ടിപ്പുകള്‍ നടക്കുന്ന നമ്മുടെ നാട്ടില്‍, അമളിപറ്റിയവര്‍, വീണ്ടും എന്നെ പറ്റിക്കൂ എന്ന് പറഞ്ഞ് കാത്തിരിക്കുന്ന നമ്മുടെ നാട്ടില്‍, ഇനിയും പുതിയ തട്ടിപ്പുകള്‍ വരും, വളരും.

ഒരു കാര്യം ഓര്‍ക്കുക. ഒന്നും ഫ്രീയല്ല, ഫ്രീ എന്ന വാക്ക് മാത്രമാണ് ഫ്രീ.

9 comments:

 1. ബീരാന്‍ കുട്ടി said...

  ഒരു കാര്യം ഓര്‍ക്കുക. ഒന്നും ഫ്രീയല്ല, ഫ്രീ എന്ന വാക്ക് മാത്രമാണ് ഫ്രീ.

 2. കാസിം തങ്ങള്‍ said...

  പണത്തിനോടുള്ള അത്യാര്‍ത്തി തന്നെയാണ് ഇത്തരം കുരുക്കുളില്‍ ചാടിക്കുന്നത്. ഒന്ന് ചിന്തിക്കുക പോലും ചെയ്യാതെ സര്‍വ്വ വിവരങ്ങളും അപരിചിതര്‍ക്ക് അയ്ച്ച് കൊടുത്ത് കോടികള്‍ സ്വപ്നം കണ്ടിരിക്കുന്ന ഇവര്‍ തന്നെയല്ലേ ഇതിനുത്തരവാദികള്‍ ?

 3. യൂസുഫ്പ said...

  kandariyaathavar kondariyatte.

 4. ബാബുരാജ് said...

  ഇങ്ങനത്തെ ചതിയില്‍ പെടുന്നവര്‍ അത്‌ അര്‍ഹിക്കുന്നുവെന്നേ പറയാനാവൂ!!

 5. ramanika said...

  easy money lands you in all sorts of situations!

 6. കരീം മാഷ്‌ said...

  എന്റെ ഓഫീസിലും ഒരു വിഡ്ഡി മിസ്രി ഇതില്‍ വീണിരിക്കുന്നു. വേണ്ടാ വേണ്ടാ എന്നു പറഞ്ഞിട്ടും എന്നെ കാണിക്കാതെ അയാള്‍ 40000 ദിര്‍ഹം ഇതേ വരേ പലഘട്ടങ്ങളിലായി അയച്ചെന്നാണറിവ്.
  500,000 പൌണ്ട് ലോട്ടറി അടിച്ചെന്നും അതിന്റെ ട്രാന്‍സ്‌ഫര്‍ ചാര്‍ജ്. വാറ്റ് ചാര്‍ജ് എന്നൊക്കെ പറഞ്ഞാണു പൈസ് പറ്റിച്ചതെന്നാണു കേട്ടത്.
  അപ്‌ഡേറ്റഡാവത്തതും, ആര്‍ത്തിയുമാണ്‍! കാരണം.

 7. ബീരാന്‍ കുട്ടി said...

  മാ‍ഷെ,
  ഇന്ത്യയിൽ ഈ തട്ടിപ്പിനിരയായവരിൽ, വീട്ടമ്മ മുതൽ ജഡ്ജി വരെയുണ്ടെന്നാണ് പത്രവാർത്ത. മാത്രമല്ല സമൂഹത്തിലെ ഉന്നതരും, ഉദ്യോഗസ്ഥരൂമാണ് കൂടുതലും. പണം പോയെങ്കിലും മാനം കളയുവൻ മടികാണിക്കുന്ന അധികമാളുകളും പരാതി നൽകിയിട്ടില്ല.

  പണത്തിന്റെ ശ്രോതസ് വെളിപ്പെടുത്തേണ്ടിവരുമോ എന്ന ഭയമാണ് പലർക്കും. ഇതാണ് ഇവർക്ക് വീണ്ടും, വീണ്ടും തട്ടിപ്പ് നടത്തുവാനുള്ള പ്രജോധനവും.

  പട്ടിണിപാവങ്ങളുടെ പിച്ചചട്ടിയിൽ കൈയിട്ട് വാരിയ ശബരിക്കെതിരെ പരാതി വെറും ലക്ഷങ്ങളിൽ ഒതുങ്ങിയെന്ന് വാർത്ത. കോടികളുടെ തട്ടിപ്പ് നടത്തിയവനെ സംരക്ഷിക്കുവാൻ, നിയമപാലകർക്കും, ജനപ്രതിനിധികൾക്കും ആവേശം.

  എന്നാണ് ഇതിൽനിന്നോക്കെ നമ്മുക്ക് മോചനം? വരുമോ ഒരു വിമോചകൻ?

 8. ജെ പി വെട്ടിയാട്ടില്‍ said...

  വളരെ വാസ്തവം. മലയാളികളെ തട്ടിപ്പിന്നിരയാക്കാന്‍ എളുപ്പം എന്ന് നൈജീരിയക്കാരും കണ്ട് പിടിച്ചിരിക്കുന്നു.
  ഇത്തരം സന്ദേശം എല്ലാവര്‍ക്കും വരുന്നുണ്ട്. എന്റെ ഒരു ഉറ്റമ സുഹൃത്ത് ഒരു ലേഡി ഡോക്ടര്‍ ഇവരുടെ കുഴിയില്‍ പെടാനിരുന്നതാണ്.

  എന്റെ തക്ക സമയത്തുള്ള ഇടപെടല്‍ കൊണ്ട്, പണം നഷ്ടപ്പെട്ടില്ല...

  ഇത്തരം ഇന്‍ കമിങ്ങ് മെയിലുകള്‍ ബ്ലോക്ക് ചെയ്യാനുള്ള സൂത്രങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ദയവായി പറഞ്ഞ് തരിക.

  എല്ലാം മംഗളങ്ങളും നേരുന്നു

  please visit
  trichurblogclub.blogspot.com

 9. Areekkodan | അരീക്കോടന്‍ said...

  ബീരാനേ...ഞാന്‍ ഇങ്ങനെ ഡെയ്‌ലി കോടിപതി ആകുന്നു!!!ഒരു ദിവസം ഞാനും മറുപടി കൊടുത്തു.നിങ്ങള്‍ പറയുന്ന എല്ലാ ചെലവും കഴിച്ച്‌ ബാക്കി ഇതേ ഈ അഡ്രസ്സില്‍ ചെക്കായി അയക്കുക.ഇനി ഒരു എഴുത്ത്കുത്തും ഈ വകുപ്പില്‍ ഇല്ല.പിറ്റേന്ന് മുതല്‍ കുറേ കാലത്തേക്ക്‌ എനിക്ക്‌ ഇത്തരം 'കോടിപതി' ആകേണ്ടിവന്നിട്ടില്ല.