Saturday 29 November 2008

60 മണിക്കുർ, 12 ഭീകരർ, ഒരു രാജ്യം മുഴുവൻ മുൾമുനയിൽ

60 മണിക്കുർ, 12 ഭീകരർ, ഒരു രാജ്യം മുഴുവൻ മുൾമുനയിൽ.

ഭീകരരിൽ ബ്രിട്ടിഷുകാരുമുണ്ടെന്ന്.

ഭീകരർ പിടിച്ചടക്കിയ ഹോട്ടലിൽ അവർ കമന്റ്‌ സെന്റർ തുറന്നിരുന്നെന്ന്.

അത്യാധുനിക ആയുധങ്ങളും വാർത്ത വിനിമയ സംവിധാനങ്ങളും അവർ ഉപയോഗിച്ചൂ എന്ന്.

ലോകം മുഴുവൻ ഞെട്ടി വിറച്ച യുദ്ധ തന്ത്രം. ഭീകരർ ലോകത്തിന്‌ പരിചയെപ്പെടുത്തുന്ന പുതിയ തന്ത്രം. എന്തിനും കഴിവുള്ളവരാണെന്ന് അവർ ലോകത്തോട്‌ വിളിച്ച്‌ പറയുന്നു.

ഭീകരാക്രമണം നടക്കുന്ന ഭിവസങ്ങളിൽ സജീവമാകുന്ന ചർച്ചകൾ, എന്ത്‌? എന്തിന്‌? എങ്ങനെ?. തീർന്നു. കുറ്റം, പാക്കിസ്ഥാനെയോ, അൽഖ്വയ്ദയെയോ, ലസ്‌കറെ ത്വയിബയെയോ എൽപ്പിച്ച്‌, ഇനി എല്ലാ ഭദ്രമെന്ന് വിശ്വസിച്ച്‌, ഇനി ഒരിക്കലും ഇന്ത്യയിൽ ഭീകാരാക്രമണം ഉണ്ടാവില്ലെന്ന്, ഇനി പടകം പൊട്ടണമെങ്കിൽ പോലും നമ്മുടെ സുരക്ഷ ഉദ്യോഗസ്ഥർ അറിയുമെന്ന് വീമ്പിളക്കി ഭരണകർത്തകൾ, കസേരകളിയിൽ മുഴുക്കും.

ജനമേ, ഇത്‌ പോരാ, കാര്യങ്ങളും കാരണങ്ങളും മറക്കാം. പക്ഷെ, ഇനിയും ഇത്‌ സംഭവിക്കരുത്‌. അഥവ സംഭവിക്കുന്നതിന്‌ മുൻപെങ്കിലും, ചെറിയോരു സൂചനയെങ്കിലും നാം അറിയണം. അറിഞ്ഞെപറ്റൂ.

ഇന്ത്യൻ രഹസ്യന്വേഷണ വിഭഗം, അത്‌ ലോക്കൽ ഒറ്റുകാർ മുതൽ, സി. ഐ. ഡി, ഐ.ബി, മിലിറ്ററി ഇന്റലിജൻസ്‌, സിബിഐ, റേ എന്നീ സംവിധാനങ്ങൾക്ക്‌ വന്ന പാളിച്ചകൾ പഠിക്കണം. തിരുത്തണം.

ഒന്ന് മാത്രം പറയാം. ഇന്ത്യൻ രഹസ്യന്വേഷണ വിഭഗം, ലോകത്തിലെ തന്നെ വളരെ ശക്തവും കഴിവുറ്റതുമാണ്‌. പക്ഷെ, അതിനെ നിയന്ത്രിക്കുന്നവർ, ഈ സംവിധാനങ്ങളെ രാഷ്ട്രിയവൽക്കരിച്ചും, കൊടികൾ പുതപ്പിച്ചും മലീനസമാക്കി. രാഷ്ട്രിയ കളിയിൽ നിന്ന്, നമ്മുടെ രഹസ്യന്വേഷണ വിഭാഗത്തിന്‌ മോചനം നൽക്കുക. കഴിവുള്ളവരെ നിയമിക്കുന്നതിന്‌ പകരം, അമ്മയിയപ്പനെയും, മരുമകനെയും കസേരയിലിരുത്തി, ഇലൿഷനിൽ ജയപരാജയങ്ങൾ വിശകലനം ചെയ്യുവാൻ നിയമിച്ചാൽ, ഇന്നലെയും ഇന്നും സംഭവിച്ചത്‌ നാളെയും സഭവിക്കും.

നാവികസേനയെക്കുറിച്ചോർത്ത്‌ അഭിമാനിക്കുകയായിരുന്നു. സോമലിയൻ തീരത്തെ കടൽകൊള്ളക്കാരെ അടിച്ചമർത്താൻ ശ്രമിക്കുകയും, അവരുടെ നിക്കങ്ങളെ തടയുകയും ചെയ്ത ധീരജവന്മാരെകുറിച്ചോർത്ത്‌ അഭിമാനിക്കുകയായിരുന്നു. പക്ഷെ, മുബൈയിൽ നാവികസേനയുടെ മൂക്കിന്‌ തഴെ, ഒരു കൂട്ടം ആളുകൾ, ആയുധങ്ങളുമായി വന്നിട്ട്‌, അവർ അറിഞ്ഞില്ലെന്ന് പറയുന്നത്‌ വിശ്വസികാൻ മാത്രം വിഡികളാണോ, ഭാരതീയർ?.

എന്തോക്കെയോ സംഭവിച്ചിട്ടുണ്ട്‌. രാഷ്ട്രിയ, മത, ഭീകര, വ്യവസായ അവിശുദ്ധ കുട്ട്‌കെട്ടിന്റെ കൈകൾ, സേനയും പോലിസും തന്നെയാണ്‌ പ്രതിക്കൂട്ടിൽ.

പാക്കിസ്ഥാനിൽ നിന്ന് ഭീകരർക്ക്‌ വരണമെങ്കിൽ, അവരുടെ സഹായം അവശ്യമാണ്‌.

മുബൈ തീരത്ത്‌ ഇറങ്ങണമെങ്കിൽ, നാവിക സേനയുടെയും, കോസ്റ്റ്‌ ഗാർഡിന്റെയും സഹയം കിട്ടിയിരിക്കും.

പഞ്ചനക്ഷത്ര ഹോട്ടലിൽ, ഇത്രയും ആയുധങ്ങളുമായി കയറണമെങ്കിൽ, അവിടെയും സഹായം ലഭിച്ചിരിക്കും.

ഇതിനെല്ലാമുപരി, ലോക്കൽ സപ്പോർട്ട്‌ നല്ലപോലെ ലഭിച്ചിട്ടുണ്ട്‌.

ഭരണാധികരികളുടെ കൈകൾ ഒട്ടുംശുദ്ധമല്ല. നോട്ട്‌കെട്ടുകൾ കണ്ടാൽ, നാണമില്ലാതെ നക്കിയെടുക്കുന്ന ഭരണാധികരികൾ ഇവർക്ക്‌ മാമപണിചെയ്തില്ലെന്ന് ബുദ്ധിയില്ലെങ്കിൽ വിശ്വസിക്കാം.
കാര്യങ്ങളും കാരണങ്ങളും ഒരിക്കലും പുറത്ത്‌ വരില്ല. പടക്കം പൊട്ടിയാൽ പോലും, അതിന്‌ പിന്നിൽ പാകിസ്ഥാനാണെന്ന് ഉറക്കത്തിൽ പോലും വിളിച്ച്‌ പറയാൻ ശീലിച്ച നട്ടെലില്ലാത്ത ഭരണവർഗ്ഗം. മന്ത്രിസഭ രാജിവെക്കണമെന്ന് നാഴികക്ക്‌ നാൽപത്‌ വട്ടം മന്ത്രിക്കുന്നവർ വന്നാലും സ്ഥിതി തദൈവ.

ഭരണ പക്ഷത്തെയും പ്രതിപക്ഷത്തെയും ഒറ്റവാക്കിൽ ഇങ്ങനെ പറയാം.

ഇനാംപിച്ചിക്ക്‌ മരപട്ടി കൂട്ട്‌.

സത്യം പുറത്ത്‌കൊണ്ടുവരുവാൻ, ഒരു പരിധിവരെ മാധ്യമങ്ങൾക്ക്‌ കഴിയും. നമ്മുടെ ഭാഗ്യവശാൽ അതും സംഭവിക്കില്ല.

ഈ ദുഷ്‌ചെയ്തികൾക്ക്‌ പിന്നിൽ ആരായാലും അത്‌ പുറത്ത്‌കൊണ്ട്‌ വരണം. സത്യം അറിയാൻ ജനങ്ങൾക്ക്‌ അവകാശമുണ്ട്‌. പക്ഷെ സംഭവിക്കുമോ അങ്ങനെ ഒരു അത്ഭുതം?.

രഹസ്യന്വേഷണ തലവന്മാരെ അറസ്റ്റ്‌ ചെയ്യണം, അല്ലെങ്കിൽ അവർ ചൂണ്ടികാണിക്കുന്ന, ഇന്ത്യയെ ഒറ്റികൊടുത്ത രഷ്ട്രിയകോമരങ്ങളെ. എങ്കിലെ, ഇത്തരം നീച പ്രവർത്തികൾക്ക്‌ അറുതി വരൂ. നമ്മുക്ക്‌ സമാധാനിക്കുവാനാവൂ.

കാത്തിരിക്കാം, നട്ടെലുള്ള ഭരണാധികാരി വരുന്നവരെ.
----
NSG കമന്റോകൾ വരുന്ന കാളവണ്ടികണ്ട്‌ ഞെട്ടിപോയി. ഇന്ത്യ ഇപ്പോഴും 10-60 വർഷം പിന്നിലാണോ?
BMW വേണ്ട ബെൻസ്‌ വേണ്ട, ഒരു നല്ല ബസ്സ്‌ സഘടിപ്പിക്കുവാൻ കഴിഞ്ഞില്ലല്ലോ നമ്മുക്ക്‌?.
തുറന്ന യുദ്ധഭൂമിയിലാണെങ്കിൽ ഈ ശകടം മതിയായിരുന്നു. വന്നത്‌ കമന്റുകളല്ലെ? അവർ മനുഷ്യരല്ലെ?.
രാജ്യത്തിന്റെ അഭിമാനം കാത്ത്‌സൂക്ഷിച്ച ധീരജവന്മരെ, മാപ്പ്‌.
വിദേശ നിർമ്മിത വാഹനത്തിൽ യാത്രചെയ്യുന്ന, കശാപ്പുകാരും, രാജ്യം കാക്കുന്ന ധീരരും തമ്മിൽ വിത്യാസമുണ്ടാവാം അല്ലെ?.
ലോകത്തിന്റെ മുഴുവൻ കണ്ണും ഈ യുദ്ധഭൂമിയിലായിരുന്നു. അവർ വിജയം കൊയ്ത്‌ പോവുന്നത്‌, നിറകണ്ണുകളോടെ നോക്കിനിന്നു.
--
5000 ആളുകളെ കൊല്ലാനായിരുന്നു പരിപാടി. താജ്‌ തകർക്കുകയായിരുന്നു പരിപാടി എന്നോക്കെ ഒരു വിഡ്ഡി വിളിച്ച്‌ കൂവൂന്നു. 60 മണിക്കൂർ, സുരക്ഷിതമായി കിടന്നുറങ്ങിയ ഇവൻ എങ്ങനെ അറിഞ്ഞു ഈ പദ്ധതികൾ?.
ജനങ്ങൾ വിഡ്ഡികളായിരുന്നു, പണ്ട്‌, ഇപ്പോൾ അവർ വിഡ്ഡികളല്ലെന്ന്, ഭരണചക്രം തിരിക്കുന്നവരും, കുട്ടികൊടുപ്പ്‌കാരുമായ രാഷ്ട്രിയകാർ ശ്രദ്ധിച്ചാൽ നന്ന്.
---
ശിവരാജ്‌ പട്ടിൽ രാജിവെച്ചു. നല്ലത്‌ വളരെ നല്ലത്‌, പക്ഷെ, മരപ്പട്ടി പോയി, ഇനി ഇനാംപീച്ചി ആരാണ്‌?
പരജായം തീർത്തും രഹസ്യന്വേഷണ വിഭാഗത്തിന്റെയും, നാവികസേനയുടെതുമാണെന്ന് ജനത്തിനറിയാം.
----
ഫെഡറൽ സംവിധാനമുള്ള സേന രൂപികരിക്കുമെന്ന്, നല്ലത്‌. പക്ഷെ, ഇപ്പോഴുള്ള സേനയുടെ നിയന്ത്രണം ഭരണത്തിലിരിക്കുന്നവർ ചവിട്ടിപിടിക്കാതിരുന്നാൽ മാത്രം പോരെ?.
---
വീരമൃത്യുവരിച്ച മലയാളി ജാവനോട്‌ കേരളം അനാദരവ്‌ കാണിച്ചു. സത്യം. പതിനാറടിയന്തിരത്തിന്‌, നമ്മുടെ മന്ത്രിപോകുമെന്ന്. കഷ്ടം. ജാവന്മരുടെ സേവനത്തെക്കാൾ വലുത്‌, പാർട്ടിയോഗമാണ്‌ സഖാവെ. ഇല്ലെങ്കിൽ, ഭൂമി ഇടിഞ്ഞ്‌ വീഴും.
.
New Delhi: "Do not come up, I will handle them", these were probably the last words which Major Sandeep Unnikrishnan told his men as he was hit by bullets while engaging terrorists inside the Taj.
"Major Unnikrishnan was rescuing an injured commando when he was hit," Director-General of NSG J K Dutt said after he announced mission accomplished at the Taj and quoted the slain major as telling his crack team, "Do not come up, I will handle them".
"During the operation, when an commando got injured Unnikrishnan arranged for his evacuation and started chasing the terrorists himself," a senior National Security Guards (NSG) official said.
The terrorists escaped to another floor of the hotel and during the chase Unnikrishnan was seriously injured and succumbed to his injuries, the official said.
Courtesy: Indian Express.com
മുകളിലേക്ക്‌ വരരുത്‌. ഇവരെ ഞാൻ കൈകാര്യം ചെയ്യാം.
ധീരനായ മേജർ ഉണ്ണികൃഷ്‌ണന്റെ അവസാന വാക്കുകൾ.
മാപ്പ്‌ മേജർ ഉണ്ണി കൃഷ്ണൻ, ഭരണയന്ത്രം തിരിക്കുന്ന ഇരുകാലി മൃഗങ്ങൾ അങ്ങയെ ആദരിച്ചില്ലെങ്കിലും, നിങ്ങളെക്കുറിച്ചോർത്ത്‌ ഇന്ത്യ അഭിമാനിക്കുന്നു. ഒരോ മലയാളിയുടെ മനസ്സിലും നിങ്ങൾ നിറഞ്ഞ്‌ നിൽക്കും.

19 comments:

  1. ബീരാന്‍ കുട്ടി said...

    ഭരണാധികരികളുടെ കൈകൾ ഒട്ടുംശുദ്ധമല്ല. നോട്ട്‌കെട്ടുകൾ കണ്ടാൽ, നാണമില്ലാതെ നക്കിയെടുക്കുന്ന ഭരണാധികരികൾ ഇവർക്ക്‌ മാമപണിചെയ്തില്ലെന്ന് ബുദ്ധിയില്ലെങ്കിൽ വിശ്വസിക്കാം.

  2. രസികന്‍ said...

    മുംബെയില്‍ നടന്ന ആക്രമണങ്ങളില്‍ തീര്‍ച്ചയായിട്ടും ആരുടെയൊക്കെയോ കണ്ണുകള്‍ മനപ്പൂര്‍വ്വം അടഞ്ഞിട്ടുണ്ടെന്നതു തന്നെയാണ് വാര്‍ത്തകളിലൂടെ നമുക്കു മനസ്സിലാക്കാന്‍ കഴിയുന്നത്. എന്തിനും ഏതിനും കൈക്കൂലിയും , രാഷ്ട്രീയമുതലെടുപ്പുകളും നടത്തുമ്പോള്‍ ഒരു രാഷ്ട്രത്തിന്റെ സുരക്ഷതന്നെയാണ് ഹനിക്കപ്പെടുന്നത് എന്നു കാണുമ്പോള്‍ ലജ്ജയാണു തോന്നുന്നത്.

    “കാത്തിരിക്കാം, നട്ടെലുള്ള ഭരണാധികാരി വരുന്നവരെ.” എന്നു ബീരാന്‍ പറഞ്ഞതിനോട് രണ്ടു “ഹ ഹ ഹാ ” എന്നുപറയാനെ എനിക്കു കഴിയൂ

  3. ബഷീർ said...

    .. ഭീകരര്‍ നമ്മുടെ നെഞ്ചില്‍ വെടിയുതിര്‍ത്തത്‌.
    വളരെ ദു:ഖകരമായ അവസ്ഥ തന്നെ

    ആഭ്യന്തര സുരക്ഷയില്‍ വന്ന വീഴ്ചകള്‍, രാജ്യത്തിനകത്ത്‌ നിന്നുള്ള സഹായം(?) എല്ലാം അന്വേഷണ വിധേയമാക്കി യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ കഴിയട്ടെ..
    #3

  4. Joker said...

    ഹേമന്ത് കാര്‍ക്കറെ, വിജയ് സലാസ്കര്‍, അശോക് കാംതെ ഇപ്പോള്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനും കമാന്‍ഡോ ഗജേന്ദര്‍ സിംഗും... സ്വന്തം ചുടുരക്തം അപരന്നു വേണ്ടി ചൊരി‍ഞ്ഞ് ഭൂവാസം ഉപേക്ഷിച്ചു പോയവര്‍.

    നമുക്കവരെ നന്ദി പൂര്‍വ്വം ഓര്‍ക്കാം.

    രാജ്യം മുള്‍മുനയില്‍ നില്‍ക്കുമ്പോഴും അതിനിടയില്‍ ഒരാള്‍ വന്ന് കോടികള്‍ പ്രഖ്യാപിച്ച് ഷൈന്‍ ചെയ്ത് പോയത് കണ്ടില്ലേ ???

  5. Roy said...

    ബീരാനിക്ക,
    താങ്കളുടെ ചിന്തകൾ വളരെ നന്നായി. അവസാനം അതു കളഞ്ഞു കുളിച്ചു, നമ്മുടെ നാട്ടിൽ നട്ടെല്ലുള്ള ഭരണാധികാരികൾ ഉണ്ടാവാനോ?
    നല്ല കഥ!

    നട്ടെല്ലുള്ളവന്‌ രാഷ്ട്രീയം പറ്റില്ലിക്ക.
    ദാ കണ്ടില്ലെ നട്ടെല്ലുണ്ടായിരുന്ന ഒരു പോലീസ്‌ കാരന്റെ ഗതി! ആ ചോരക്കു പിന്നിൽ ഏതൊക്കെ കുറുക്കന്മാർ നാക്കു നുണയുന്നു എന്നേ അറിയാനുള്ളു. (ഒരുത്തൻ തല വെളിയിൽക്കാണിച്ച്‌ ആ സ്ത്രീയുടെ കയ്യിൽ നിന്നു കിട്ടിയതും വാങ്ങി വലിഞ്ഞിട്ടുണ്ട്‌)

    ഇത്തിരി നട്ടെല്ലു കാണിക്കുന്ന ആരെയും വാഴാൻ, റബ്ബറിന്റെ നട്ടെല്ലുമായി നടക്കുന്ന, നമ്മുടെ ഭരണകർത്താക്കൾ അനുവദിക്കില്ല.

  6. ബീരാന്‍ കുട്ടി said...

    നട്ടെല്ലുള്ള ഒരു ഭരണാധികാരി വരുന്ന വരെ, കടല്‍കടന്നെത്തുന്ന മരണദൂതരും, അവരെ സ്വികരിക്കുന്ന, നമ്മുടെ രാഷ്ട്രിയ കോമരങ്ങളും, നമ്മുടെ ഉറക്കം‌കെടുത്തുക തന്നെ ചെയ്യും.

  7. മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

    ഈ വേദനയില്‍ പങ്കു ചേരുന്നു.
    രക്തസാക്ഷി

  8. ബീരാന്‍ കുട്ടി said...

    ശിവരാജ്‌ പട്ടിൽ രാജിവെച്ചു. നല്ലത്‌ വളരെ നല്ലത്‌, പക്ഷെ, മരപ്പട്ടി പോയി, ഇനി ഇനാംപീച്ചി ആരാണ്‌?

  9. ബീരാന്‍ കുട്ടി said...

    വീരമൃത്യുവരിച്ച മലയാളി ജാവനോട്‌ കേരളം അനാദരവ്‌ കാണിച്ചു. സത്യം. പതിനാറടിയന്തിരത്തിന്‌, നമ്മുടെ മന്ത്രിപോകുമെന്ന്. കഷ്ടം. ജാവന്മരുടെ സേവനത്തെക്കാൾ വലുത്‌, പാർട്ടിയോഗമാണ്‌ സഖാവെ. ഇല്ലെങ്കിൽ, ഭൂമി ഇടിഞ്ഞ്‌ വീഴും..

  10. ബീരാന്‍ കുട്ടി said...

    ഒരു ചെറിയ സംശയം.

    നമ്മുടെ പ്രസിഡന്റ് ജീവിച്ചിരിപ്പുണ്ടോ?.

    മൂന്ന് സേനയുടെയും നായിക ഈ സാധനമല്ലെ?

    20-ഓളം ധീരജവന്മാർ വീരമ്ര്‌ത്യുവരിച്ചിട്ടും, ഇവരറിഞില്ലെ?.

    ഇനി, മുബൈ അക്രമണം തന്നെ ഇവർ അറിഞിട്ടില്ലെന്നാണോ?.

  11. ബീരാന്‍ കുട്ടി said...

    New Delhi: "Do not come up, I will handle them", these were probably the last words which Major Sandeep Unnikrishnan told his men as he was hit by bullets while engaging terrorists inside the Taj.

    "Major Unnikrishnan was rescuing an injured commando when he was hit," Director-General of NSG J K Dutt said after he announced mission accomplished at the Taj and quoted the slain major as telling his crack team, "Do not come up, I will handle them".

    "During the operation, when an commando got injured Unnikrishnan arranged for his evacuation and started chasing the terrorists himself," a senior National Security Guards (NSG) official said.

    The terrorists escaped to another floor of the hotel and during the chase Unnikrishnan was seriously injured and succumbed to his injuries, the official said.

  12. ബീരാന്‍ കുട്ടി said...

    മുകളിലേക്ക്‌ വരരുത്‌. ഇവരെ ഞാൻ കൈകാര്യം ചെയ്യാം.

    ധീരനായ മേജർ ഉണ്ണികൃഷ്‌ണന്റെ അവസാന വാക്കുകൾ.

    മാപ്പ്‌ മേജർ ഉണ്ണി കൃഷ്ണൻ, ഭരണയന്ത്രം തിരിക്കുന്ന ഇരുകാലി മൃഗങ്ങൾ അങ്ങയെ ആദരിച്ചില്ലെങ്കിലും, നിങ്ങളെക്കുറിച്ചോർത്ത്‌ ഇന്ത്യ അഭിമാനിക്കുന്നു. ഒരോ മലയാളിയുടെ മനസ്സിലും നിങ്ങൾ നിറഞ്ഞ്‌ നിൽക്കും.

  13. ..:: അച്ചായന്‍ ::.. said...

    ഞാന്‍ ഇവിടെ ആദ്യം ആണ് ബീരാനിക്ക .. ഇനി എന്നും എത്തും :)

    നമ്മുടെ നാട് .. എനിക്ക് എന്താ പറയണ്ടത് എന്ന് അറിയില്ല .. നമ്മള്‍
    ഒകെ അനുഭവിക്കാന്‍ വിധിച്ചവര്‍ വേറെ എന്താ .. രാഷ്ട്രീം എന്ന് നമ്മുടെ
    നാട്ടില്‍ നിന്നും മാറുന്നുവോ അന്നേ നമ്മുടെ നാട് നന്നവു , പഴയ രാജ ഭരണം
    അതാ നല്ലത് .. മാഷ് പറഞ്ഞപോലെ ബെന്‍സ്‌ സ്കോഡ ഒകെ രാഷ്ട്രിയ
    നരഭോജികള്‍ക്ക് ഇന്നും സൈക്കിള്‍ , പാട്ട ലോറി നാട് കാക്കുന്നവന്
    ദൈവമേ ഇ കൊന്നവന്മാര്‍ക്ക് നമ്മുടെ രാഷ്തൃയക്കാരെ കൊന്നുടരുന്നോ ..
    ചങ്കൂറ്റം ഉള്ള ധീരന്മാരെ നഷ്ട്ടപെട്ടു , ബാക്കി ആയിട്ടു ഇപ്പോളും ഖാദര്‍ ഇട്ടു
    നടക്കുന്ന പിശാചുക്കള്‍ ..

    നമ്മുക്ക് ഇനിയും ഇതൊക്കെ കേള്‍ക്കണ്ടി വരും .. അന്നും അവര് പറയും
    നമ്മുക്ക് ന്യൂ ഫോര്‍സ് വേണം ഇതൊക്കെ നേരിടാന്‍ എന്ന് ..

  14. Anonymous said...

    ((കാരണം ഞാൻ വിശദികരിക്കണോ?.))

    yes do it .. let me know about me even i dont need your certificate mr.

  15. ബീരാന്‍ കുട്ടി said...

    എന്റെ രാജ്യത്തിന്റെ 120 കോടി ജനം അന്തിച്ച്‌ നിൽക്കുന്ന സമയത്തും, എന്തും എവിടെയും എപ്പോഴും സംഭവിക്കാവുന്ന സമയത്തും, കണ്ട്‌പിടുത്തങ്ങളിൽ അമരത്വം പ്രഖ്യപിക്കുന്ന നിന്റെ അവേശം. രാഖിയന്വേഷിച്ചുള്ള നിന്റെ നെട്ടോട്ടം. ഇത്‌ മാത്രം മതിയായിരുന്നു എനിക്ക്‌ നിന്നെ അറിയാൻ.

    Better you should keep away from me.

  16. Jithendrakumar/ജിതേന്ദ്രകുമാര്‍ said...

    12 peeril 10 inte vivaram kitti. ini baakki ranTu???
    oru State ne muLmunayil nirtthaan athrayum pOree?

  17. ബീരാന്‍ കുട്ടി said...

    പാക്കിസ്ഥാൻ അതിർത്തിയിൽ സൈന്യത്തെ വിന്യസിക്കുന്നു.

    നമ്മുടെ കോമരങ്ങൾ, കസേരനിലനിർത്താനുള്ള കളിയിലും.

    കഷ്ടം

  18. ബീരാന്‍ കുട്ടി said...

    ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച മേജര്‍ ഉണ്ണികൃഷ്ണന്റെ വീട് കേരള മുഖ്യമന്ത്രിയും അഭ്യന്തരമന്ത്രിയും സന്ദര്‍ശിക്കാന്‍ സാധ്യത ഇല്ല.
    കാരണം, രാഷ്ട്രീയക്കാരെ കാണാന്‍ താല്‍പ്പര്യമില്ലെന്ന് സന്ദീപ് ഉണ്ണികൃഷ്ണന്റെ അച്ചന്‍.

  19. അജയ്‌ ശ്രീശാന്ത്‌.. said...

    താങ്കളുടെ ബ്ലോഗ്‌
    എനിക്ക്‌ വായിക്കാന്‍
    സാധിക്കുന്നില്ല..സുഹൃത്തെ..
    ഇംഗ്ലീഷിലുള്ള മാറ്ററുകള്‍
    ഒഴിച്ച്‌ നിര്‍ത്തിയാല്‍...

    കുറെ ഡോട്ടുകള്‍
    മാത്രമെ കാണാന്‍ കഴിയുന്നുള്ളൂ...