Monday, 24 November 2008

കൈപ്പളിക്കും സഗീറിനും

സ്നേഹപൂർവ്വം, കൈപ്പളിക്കും സഗീറിനും.

മാസങ്ങളോളം ബ്ലോഗിൽ നിറഞ്ഞാടുന്ന നിങ്ങളുടെ ലീലവിലാസങ്ങൾ കണ്ട്‌കൊണ്ടിരുന്ന ഒരു പാവം പ്രേക്ഷകനാണ്‌ ഞാൻ.

ബ്ലോഗിലെ രണ്ട്‌ കൂടപിറപ്പുകൾ തമ്മിൽ, കൊന്നും കൊലവിളിച്ചും നടക്കുന്നത്‌ കണ്ടിട്ട്‌ സഹിക്കണില്ല്യ.

ആശയ സംഘടനം നല്ലതാണ്‌, അത്‌ പക്ഷെ, വ്യക്തി സംഘടനത്തിലേക്ക്‌ നീങ്ങാതെ നോക്കരുതോ?.

നിങ്ങളെ പിന്നിൽ നിന്നും നയിക്കുന്നവരെ തിരിച്ചറിയാനുള്ള ത്രാണിയുണ്ടാവണം. നഷ്ടപ്പെട്ടത്‌ തിരഞ്ഞിട്ട്‌ കാര്യമില്ല.

മലയാള ബ്ലോഗിന്റെ വളർച്ചക്ക് എനിക്കോ നിങ്ങൾക്കോ ഒരു ചുക്കും ചെയ്യാൻ കഴിയില്ല. പക്ഷെ, അത്‌ തളർത്താൻ നമ്മുക്കാവും.

മാപ്പെന്ന രണ്ടക്ഷരമുരിയാടുവാൻ കഴിയാതെ, നിമിഷനേരംകൊണ്ട്‌ മരണം നെറ്റുമായി നമ്മുടെ പിന്നാലെയുണ്ടന്ന സത്യം മറക്കല്ലെ സുഹൃത്തുകളെ.

എന്തിനാണി കോലാഹലം. ഈ പ്രശ്നത്തിന്റെ ചില രസതന്ത്രങ്ങൾ അറിയാമെങ്കിലും, അതാണ്‌ കാരണമെങ്കിൽ, ലെറ്റസ്‌ സെ, ദ റ്റൈം ഇസ്‌ ഒവർ.

കൈപ്പളിയെയും, സഗീറിനെയും അറിയുന്നവർ, ദയവായി അവരെ ഉപദേശിക്കുക. വെർച്ച്യുൽ ലോകത്ത്‌, എന്തിനാണി പക? ആരോടാണി ദേഷ്യം? എന്തിന്‌ വേണ്ടി?.

എല്ലാവരോടും ഒരപേക്ഷയുണ്ട്‌, വിഷയത്തെപറ്റി സംവാദമാവാം, പക്ഷെ, അതിന്റെ രചയിതാവിനെ, വ്യക്തിപരമായി അധിക്ഷേപിക്കുന്നത്‌, എല്ലാവരും നിർത്തുക. (എന്നെ വിമർശിക്കാം)

സഹനശീലരായ ബ്ലോഗർമാർ ബൂലോകത്ത്‌ കുറവാണ്‌.

കൈപ്പളിയും, സഗീറും, ഈ സഹോദരന്റെ അപേക്ഷ തള്ളികളയില്ല എന്ന വിശ്വാസത്തോടെ.

നിങ്ങളുടെ സഹോദരൻ
ബീരാൻ കുട്ടി.

18 comments:

  1. ബീരാന്‍ കുട്ടി said...

    കൈപ്പളിയും, സഗീറും, ഈ സഹോദരന്റെ അപേക്ഷ തള്ളികളയില്ല എന്ന വിശ്വാസത്തോടെ.

  2. poor-me/പാവം-ഞാന്‍ said...

    I agree with you and want to tell it on climbing on a coconut tree

  3. poor-me/പാവം-ഞാന്‍ said...

    I agree with you and want to tell it on climbing on a coconut tree

  4. മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

    സുഗുവും,പപ്പുവും ഏറ്റുമുട്ടിയപ്പം ആരാ ജയിച്ചത്!

  5. ബീരാന്‍ കുട്ടി said...

    സഗീര്‍ ഭായ്,
    ഇവിടെ വിജയത്തിന്റെയോ, പരജയത്തിന്റെയോ പ്രശ്നമല്ല. ബ്ലോഗിലെ പുലികളാണ് നിങ്ങള്‍ രണ്ട് പേരുമെന്ന് ഞാന്‍ പലപ്പോഴും വിശേഷിപ്പിക്കാറൂണ്ട്. ബ്ലോഗിലെ തലമുതിര്‍ന്നവര്‍ തന്നെ, ഇങ്ങനെയുള്ള ഒരു ചീത്ത കീഴ്വഴക്കം സ്ര്‌ഷ്ടിക്കുന്നതില്‍ ദുഃഖമേയുള്ളൂ.

    പറഞ്ഞ് തീര്‍ക്കുക നിങ്ങളുടെ സ്വകാര്യ പ്രശ്നങ്ങള്‍. വിഴുപ്പലക്കുന്നത് ആര്‍ക്കും ഭൂഷണമല്ല. നിങ്ങളെ ഉപദേശിക്കുവാന്‍ കടപ്പെട്ടവര്‍, മൌനത്തിലാണ്. മലയാളം ബ്ലോഗില്‍ അതും തെറ്റായ ഒരു പ്രവണത സ്ര്‌ഷ്ടിക്കും. ഗുരുകാരണവന്മരുടെ സ്ഥാനത്തിരിക്കുന്നവര്‍ ഇത് മനസിലാക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു.

    അനോനികള്‍ നിങ്ങളെ ഉയര്‍ത്തിവെച്ചിരിക്കുന്നത് ഒരു മലമുകളിലാണ്, ഇനി ഒന്ന് തള്ളിയാല്‍ മതി, രണ്ടും ഒരുണ്ട്‌വീണ് നശിക്കും. അത്രയെങ്കിലും മനസിലാക്കുവാന്‍ കഴിയാതെ പോയല്ലോ നിങ്ങള്‍ക്ക്.

    ക്ഷമിക്കാനും പൊറുക്കാനും കഴിവുള്ളവന്‍ വലിയവനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്ലീസ്.

  6. ബീരാന്‍ കുട്ടി said...

    പരസ്പരം പ്രകോപനം സ്ര്‌ഷ്ടിക്കാന്‍, നിങ്ങളുടെ വിലപ്പെട്ട സമയം ചിലവഴ്ക്കുന്നു രണ്ടാളും. പക്ഷെ, ചിന്തിച്ചുവോ, ആര്‍ക്ക് എന്ത് ലാഭമെന്ന്?.

    ഒരിക്കലും മറക്കുവാന്‍ കഴിയാതെ, മയ്ക്കുവാന്‍ കഴിയാതെ, മുറിവുകള്‍ സ്ര്‌ഷ്ടിക്കുകയല്ലെ രണ്ടാളും. എന്തിന് എന്ന് ഈ എളിയ അനിയന്‍ ചോദിച്ചാല്‍ ഉത്തരമുണ്ടോ രണ്ടാള്‍ക്കും?.

  7. ബീരാന്‍ കുട്ടി said...

    നിങ്ങളുടെ എഴുതുകള്‍ മാത്രം കണ്ട്, നിങ്ങളെ ബഹുമാനത്തോടെ, ആദരവോടെ നോക്കി കാണുകയും, വെര്‍ച്ച്യുലായിട്ട് മാത്രം നിങ്ങളെ അറിയുകയും ചെയ്യുന്ന, ആയിരകണക്കിന് വായനക്കാരോട്, നിങ്ങള്‍ക്ക് പ്രതിബദ്ധത ഒന്നും ഇല്ലെ?.

  8. ബീരാന്‍ കുട്ടി said...

    കൊച്ചുകുട്ടികളെപോലെ, എന്നെ മാന്തി, എന്നെ നുള്ളി, എന്നെ കൊഞ്ഞനം കുത്തി, എന്നിത്യാധി പരാതികളാല്ലാതെ മറ്റെന്തുണ്ട് മാഷെ, നിങ്ങള്‍ക്ക് പറയാന്‍?.

    നന്മയുടെ നാമ്പുകള്‍ കൈവിടാതെ സുക്ഷിക്കുവാന്‍ രണ്ടാള്‍ക്കും കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

  9. അനില്‍@ബ്ലോഗ് // anil said...

    ബീരാന്‍ കുട്ടിയെ,

    ആരാ ഈ പുലികള്‍?

    ഇവിടെ പുലിയുമില്ല പൂച്ചയുമില്ല. എല്ലാവരും സമന്മാര്‍, സമ്പൂര്‍ണ്ണ സോഷ്യലിസം.

    മരമണ്ടന്‍ കവിതകല്‍ വന്നിരുന്ന വെള്ളിനക്ഷത്രം കവിതാ‍ ബ്ലോഗ്ഗ് ഞാന്‍ നോക്കാറുപോലുമുണ്ടായിരുന്നില്ല. അനോണിമാഷ് ഒറ്റയാളാണ് എന്നെ അവിടെ കയറ്റിയത്. കയറിയപ്പോഴോ ഇറങ്ങാന്‍ പറ്റുന്നുമില്ല, കവിയുടെ സമീപനം ശരിയല്ലായിരുന്നു, തുടര്‍ന്ന എല്ലാവരും കയറി നിരങ്ങി. ഓരോ വിവാദങ്ങളും തന്റ്റെ ക്രെഡിറ്റായികരുതിയ, അങ്ങിനെ വാദിച്ച കവിയുടെ ആസനത്തില്‍ ആലു കിളിച്ചതായി കൈപ്പള്ളി വരച്ചു, അതു സത്യമാണ് താനും.

    ഒന്നു പറഞ്ഞു രണ്ടാമത്തേതിനു അലറിക്കൊണ്ടു വരുന്ന കൈപ്പള്ളിയാണോ പിന്നെ മറ്റേ പുലി? കുറേ കാലം മുമ്പേ ബ്ലോഗ്ഗിം തുടങ്ങി എന്നുള്ളത് ഒരു ക്രൈറ്റീരിയ അല്ല. ബ്ല്ലോഗ്ഗിംഗിലൂടെ അവര്‍ എത്ര പക്വത കാട്ടുന്നു എന്നുള്ളതാണ് വളര്‍ച്ചയെ സൂചിപ്പിക്കുക എന്നതാണ് എന്റ്റെ കാഴ്ചപ്പാട്.

    കൈപ്പള്ളി ആരാണെന്ന് എനിക്കറിയില്ല,അറിയണ്ട അവശ്യവുമില്ല, അതേപോലെ സഗീറും.

    രണ്ടാളും രണ്ടു ബ്ലോഗ്ഗര്‍മാര്‍.
    ഞാന്‍ ഇന്നലെ വന്നു നാളെ പൊകും, ബ്ലോഗ്ഗര്‍ അല്ലെന്നര്‍ത്ഥം.

  10. ബീരാന്‍ കുട്ടി said...

    anil please, let them solve it peacefully.

  11. കാപ്പിലാന്‍ said...

    അനില്‍ ,എല്ലാം പറഞ്ഞിട്ടുണ്ടല്ലോ അല്ലേ ബീരാനേ :)

  12. അനില്‍@ബ്ലോഗ് // anil said...

    ബീരാങ്കുട്ട്യേ,
    ഇതില്‍ സോള്‍വ് ആവാന്‍ ഒന്നുമില്ല.
    പ്രശനങ്ങളുണ്ടെങ്കിലല്ലെ സോള്‍വ് ചെയ്യാനാവൂ.

    കൈപ്പള്ളിയായിട്ട് സഗീറിനെ എന്തെങ്കിലും ചെയ്തതായി ബൂലോകത്ത് ആരും പറയില്ല.
    ദിവസം രണ്ട് കവിതകള്‍ വീതം വന്നിരുന്ന വെള്ളിനക്ഷത്രത്തില്‍ കവിതകള്‍ വരാതായപ്പോള്‍ ചെറിയൊരു വിഷമം തോന്നിയിരുന്നു, എനിക്കതില്‍ പങ്കൊന്നും ഇല്ലെങ്കിലും. പക്ഷെ ഇപ്പോള്‍ ആ വിഷമം എല്ലാം മാറി.
    സഗീര്‍ ഇപ്പോള്‍ ചെയ്യുന്നതെന്താണ്? കൈപ്പള്ളിയുടെ പോസ്റ്റില്‍ കയറി ബ്വേ , ബ്വേ എന്നു ഒച്ചയുണ്ടാക്കി നടക്കുന്നു. ബോറടിക്കുമ്പോള്‍ നിര്‍ത്തിക്കോളും.

  13. മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

    മോനേ.....അനിലേ......ഇജിപ്പൊ എന്താ ചെയ്യണ്......ഇതൊക്കെതന്നെയല്ലേ?

  14. ബീരാന്‍ കുട്ടി said...

    കൈപ്പളി, സഗീർ,
    നിങ്ങൾ സ്ര്‌ഷ്ടിക്കുന്ന മുറിവിന്റെ ആഴം നിങ്ങളറിയുന്നോ?. തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ, മാപ്പ് ചോദിക്കുന്നതിന് അഭിമാനം തടസം നിൽക്കുന്നുവെങ്കിൽ, വെരോടെ പിഴുതെറിയേണ്ടത്, വിഡ്ഡികളായ കലാൾപടയെയാണ്.

    ഒരു കാര്യം രണ്ടാളെയും വിനയപൂർവ്വം ഓർമ്മപ്പെടുത്തുന്നു. ഇത് നല്ലനിലയിൽ അവസാനിപ്പിച്ചില്ലെങ്കിൽ, നാളെ, ഇതൊരു ദുശിച്ച സംസ്കാരത്തിന് ബ്ലോഗിൽ വഴിവെക്കും. അതിനുത്തരവാദികള നിങ്ങളെ, അന്ന് വരുന്ന കുഞ്ഞനിയന്മർ എങ്ങനെ നോക്കി കാണും എന്ന് ചിന്തിക്കുക.

    തിരുത്തുവാനും, വിശദികരിക്കുവാനും സമയം കിട്ടിയെന്ന് വരില്ല.

    രണ്ടാളുടെയും മുറിവുകൾ, അതിന്റെ വേദനകൾ ഞാൻ മനസ്സിലാക്കുന്നു. പരസ്പരം കൊണ്ടും കൊടുത്തും, ബാക്കിയായത്, നിദ്രവിഹീനമായ ചില രാത്രികൾ മാത്രമല്ലെ. സ്വയം ക്ഷമിക്കുവാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    ഒരു നല്ല ലീഡർ, അനുയായികളെ നയിക്കണം, അല്ലതെ അനുയായികളാൽ നയിക്കപ്പെട്ടവനാവരുത്. ഒരു നല്ല കവിയുടെ മനസ്സ്, മഞ്ഞുതുള്ളിപോലെയാണെന്നാണ് എന്റെ ഗുരുക്കന്മർ പഠിപ്പിച്ചത്. ശാന്തനും, സ്വസ്ഥനുമായ ഒരാൾക്കെ, നല്ല കലകാരനാവാൻ കഴിയൂ.

    നന്മ നിറയട്ടെ നിങ്ങളുടെ മനസ്സിൽ, സ്നേഹം വിരിയട്ടെ, സൌഹ്ര്‌ദം പരകട്ടെ.

  15. ഞാന്‍ ആചാര്യന്‍ said...

    മാനദണ്ഡങ്ങള്‍ ഒന്നുമില്ല ബീരാനേ..:) വന്നതില്‍ നന്ദി, സസ്നേഹം..

  16. മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

    ബീരാന്‍ കുട്ടിക്ക്,

    നിങ്ങളുടെ നല്ല ഉദ്ദേശം ഞാന്‍ കണക്കിലെടുക്കുകയാണ്.

    നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം എല്ലാവരും കൂടി എന്നെ തേജോവധം ചെയ്യാന്‍ ശ്രമിച്ചത്. കൈപ്പള്ളി അതില്‍ കൂടുതലായി എന്നെ അപമാനിക്കാന്‍ ചിത്രം വരച്ചു.

    ഞാനിതുവരെ ഒരാളെയും മോശപ്പെടുത്തി കവിതയെഴുതിയിട്ടില്ല. എന്റെ കവിത മോശമായിരിക്കാം, നന്നായിരിക്കാം. പക്ഷെ എനിക്കവ നല്ലതു തന്നെയാണ്. നിങ്ങള്‍ക്ക് മോശമാണെന്ന് തോന്നിയാല്‍ കളിയാക്കാം, നന്നയില്ല എന്നോ നന്നായി എന്നോ പറയാം. പക്ഷെ എഴുതാനും പോസ്റ്റ് ചെയ്യാനുമുള്ള സ്വാതന്ത്ര്യം കൈപ്പള്ളി പറഞ്ഞപോലെ എനിക്കുമില്ലേ?

    നിലവാരം തീരുമാനിക്കാന്‍ തക്ക യോഗ്യത പറയുന്നവര്‍ എഴുതിയതും ഞാന്‍ കണ്ടു. എന്റെ എഴുത്തിനെ പലരും കളിയാക്കിയിട്ടുണ്ട്. അതൊന്നും ഞാന്‍ കാര്യമാക്കിയിട്ടില്ല. പക്ഷെ എന്നെ വ്യക്തിപരമായി അപമാനിച്ച് കൈപ്പള്ളി പടം വരച്ചല്ലോ? ചില അനോണി പേരില്‍ വന്ന് വീട്ടുകാരെ പറഞ്ഞു. അതും ഇവിടത്തെ പുലി ബ്ലോഗര്‍മാര്‍ തന്നെയല്ലേ? അപ്പോ ആര്‍ക്കും ഒരു വിഷമവും തോന്നിയില്ലേ?

    ഞാന്‍ കൈപ്പള്ളിയെ വിളിച്ചിരുന്നു. അയാള്‍ ഒരു ബുദ്ധിജീവി മട്ടിലാണ് സംസാരിച്ചത്. കൈപ്പള്ളിക്ക് അത്രക്ക് മാന്യത ഉണ്ടായിരുന്നെങ്കില്‍ അയാള്‍ ആ പടം അവിടെനിന്ന് മാറ്റുമായിരുന്നു.

    ഇപ്പോ അഭിപ്രായ സര്‍വ്വേ നടത്തുന്നു. പിന്നേ, കൈപ്പള്ളി എല്ലാ കാര്യവും നാട്ടുകാരോട് ആലോചിച്ചല്ലേ വീട്ടുകാര്യം പോലും തീരുമാനിക്കുന്നത്.

    കൈപ്പള്ളിയെ ഒന്ന് ഞോണ്ടിയപ്പോള്‍ കുറേ പേര്‍ക്ക് പുളിക്കുന്നു.

    കൈപ്പള്ളി പറഞ്ഞപോലെ ആവിഷ്കാരസ്വാതന്ത്രം എല്ലാര്‍ക്കും ഉണ്ടെന്ന് സമ്മതിക്കുക. വ്യക്തിപരമായി അപമാനിക്കതിരിക്കുക.

    എഴുത്തിനെ കളിയാക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നതില് ഒരു വിരോധവും ഇല്ല. എന്നെ വ്യക്തിപരമായി അപമാനിച്ച പടം മാറ്റാന്‍ കൈപ്പള്ളി തയ്യാറവുമോ? അത് അയാളുടെ ആവിഷ്കാര സ്വാതന്ത്ര്യമാണോ?

    ഞാന്‍ ഇനി ആരോടും പ്രശ്നത്തിനില്ല. അതുപോലെ തന്നെ എന്റെ മെക്കിട്ട് ആരും വരുകയും അരുത്. എന്റെ എഴുത്ത് നല്ലതാണെന്ന് തോന്നിയാല്‍ നല്ലതെന്ന് പറയുക. അല്ലെങ്കില്‍ വിമര്‍ശിക്കുക.

  17. ബീരാന്‍ കുട്ടി said...

    സഗീർ ഭായ്, വളരെ നന്ദി, വിഷമങ്ങൾ പങ്ക്‌വെച്ചതിന്. ഫീലിങ്ങ് മനസിലാവുന്നുണ്ട്. അതിൽ ഖേദവുമുണ്ട്.

    ലീഡർ ക്വാളിറ്റി കൂടുതലുണ്ടെന്ന് ഞാൻ വിശ്വസിക്കുന്ന കൈപ്പളി, സഗീറിന്റെ വിഷമം മനസിലാക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. അതിനുള്ള ആർജ്ജവം കൈപ്പളികുണ്ടെന്നാണെന്റെ ധാരണ.

    പ്ലീസ് നിഷാദ് ഭായ്, ര‌മ്യമായിട്ട് പരിഹരിക്കുവാൻ ശ്രമിക്കുക. അപേക്ഷയാണ്.

  18. Kaippally said...

    എന്റെ പേരു കണ്ടതുകൊണ്ടു വന്നതാണു്.

    വിമർശനം എഴുത്തിൽ മാത്രമല്ല, സഗീർ, ചിത്രങ്ങളിൽ കൂടിയും ആകാം. Cartoon വിമർശനത്തിന്റെ ഏറ്റവും മൂർച്ച കൂടിയ ആയുധമാണെന്നു ആരോ പറഞ്ഞിട്ടുണ്ടു്.

    സഗീർ ഞാൻ വരച്ച ചിത്രം നീക്കം ചെയ്യാൻ എന്നോടു ഒരിക്കൽ പോലും പറഞ്ഞിട്ടില്ല. അങ്ങനെ മുമ്പ് എവിടെയെങ്കിലും സഗീർ പറഞ്ഞതായി കാണിച്ചുതരാമോ? സഗീർ പണ്ടാരത്തിൽ ചിത്രം നീക്കം ചെയ്യാൻ എന്നോടു commentലൂടെയോ, postലൂടെയോ പറഞ്ഞതായി കാണിച്ചുതന്നാൽ, ആ നിമിഷം ഞാൻ ചിത്രം നീക്കം ചെയ്യും. സഗീർ പറഞ്ഞ തീയതി Nov 25ആം തിയതിക്ക് പിന്നിൽ ആയിരിക്കണം. കാരണം ഇപ്പോൾ അതിനെ ചൊല്ലി വോട്ടിങ്ങ് നടക്കുന്നുണ്ടല്ലോ.

    പറയാനുള്ള കാര്യം മരിയാതിക്കു് ആണുങ്ങളെ പോലെ പറഞ്ഞുകൂടെ? കണകുണാന്നു് ഓരോന്നു പറഞ്ഞു എന്റെയും, പാവം അനോണികളുടേയും, ഇപ്പോ ദാ ബീരാൻ കുട്ടി ഇക്കാക്കാടെം സമയം കളയണോ?