Tuesday, 4 November 2008

ഗൾഫ് ഭാര്യമാർ ഉണ്ടാവുന്നത്.

ഒരു ഗള്‍ഫുകാരന്റെ ഭാര്യയായിരുന്നു ഹസീന. പക്ഷേ, ഇപ്പോളവള്‍ ഒരു ലൈംഗികത്തൊഴിലാളിയാണ്‌. ഒരു പിയര്‍ എജുക്കേറ്റര്‍ വഴിയാണ്‌ കൗണ്‍സിലിംഗിനുവേണ്ടി അവള്‍ എന്റെ മുന്നിലെത്തിയത്‌. ഹസീന എനിക്കൊരത്ഭുതമായിരുന്നില്ല. കൗണ്‍സിലറായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ അനേകം ഹസീനമാരെ കാണുന്നു. ലൈംഗീകത്തൊഴിലാളി എന്ന പേരിലറിയപ്പെടാതെയും ഈ തൊഴിലിലേര്‍പ്പെടുന്ന ധാരാളം പേരുണ്ട്‌. വ്യഭിചാരം പാപമാണെന്ന വിശ്വാസം മുമ്പ്‌. ഇപ്പോള്‍ ഇതാരും അറിയാതിരുന്നാല്‍ മതി എന്നാണ്‌.

എന്തുകൊണ്ട്‌ പ്രവാസികളുടെ ഭാര്യമാര്‍പോലും ഈ തൊഴിലിലെത്തപ്പെടുന്നു?


'ഗള്‍ഫുഭാര്യ'മാര്‍ ഉണ്ടാവുന്നത്‌ -നിബ്രാസുല്‍ അമീന്‍ ‌ - ഇവിടെ ക്ലിക്കുക

പണത്തിന് വേണ്ടി, ഒരു ഗൾഫുകാരന്റെ ഭാര്യയും വേശ്യയാവുന്നില്ല. പിന്നെ....

18 comments:

  1. ബീരാന്‍ കുട്ടി said...

    എന്തുകൊണ്ട്‌ പ്രവാസികളുടെ ഭാര്യമാര്‍പോലും ഈ തൊഴിലിലെത്തപ്പെടുന്നു?

    പണത്തിന് വേണ്ടി, ഒരു ഗൾഫുകാരന്റെ ഭാര്യയും വേശ്യയാവുന്നില്ല. പിന്നെ....

  2. Ziya said...

    ബീരാന്‍ കുട്ടി,
    താങ്കള്‍ക്ക് വിഷാദമോ നിരാശയോ ഉണ്ടോ?

  3. ബഷീർ said...

    പിന്നെ ?

  4. പ്രയാസി said...

    രതി സുഖ സാരമായി ദേവി
    നിന്‍‌മെയ്....

    കലാകാരന്‍ കൊലാകാരന്‍..

    പാട്ടു പറ്റെ മറന്നു ബീരാനിക്കാ...

  5. amaju said...

    ബീരാൻ കുട്ടിക്ക.. ഒറ്റപ്പെട്ടസംഭവങ്ങളെ സാമാന്യവൽകരിക്കുന്നതു ശരിയണോ...ലൈൻഗ്ഗിക അരാജകത്വം എല്ലാ സമൂഹത്തിലുമില്ലേ..മലപ്പുരത്തിനുമാത്രം അത് ബാധിക്കതിരിക്കുമോ... മറ്റ്സ്ഥലങളിലെ ഒരായിരം കഥകൾ നമ്മൾ അറിയുന്നില്ലെ.. പിന്നെ മലപ്പുറത്തേക്കു മാത്രം ഭൂത ക്കണ്ണാടി വെച്ച് നോക്കുന്നതിലെ ആത്മസംത്ര്പ്തി എന്താണാവൊ

  6. ബീരാന്‍ കുട്ടി said...

    Amaju,

    നന്ദി, ഒരു വല്യുബിൾ കമന്റിന്.

    സിയാ, പ്രയാസി, പ്.ബി. എന്തിനാ പല പേരിൽ വരുന്നത്?. ആ കണ്ണട മാറ്റി വെച്ചാൽ ഇതിലേതാണ് രോഗമെന്ന് മനസിലാവും.
    സിയ എന്തിനാ പേടിക്കണെ, ഞാനോന്നും പറയില്ല, പോരെ. പ്രവാസി സംഘടനകൾ കാണിക്കുന്ന ....നെ കുറിച്ചും, ഫാമിലികൾക്ക് ഫ്രീ പാസ്സ് കൊടുത്ത് സംഘടിപ്പിക്കുന്ന സംഗീത പരിപാടികൾക്ക് പിന്നിലെ, നേതാകളുടെ നഷ്ടം വരാത്ത, ലാഭത്തെ കുറിച്ചും, അവരുടെ ചേതോ വികാരവും, ബീരാൻ കണ്ടിട്ടില്ല, ഞാൻ മിണ്ടില്ല. പോരെ... അപ്പോ മ്മക്ക് ഫ്രണ്ടാവാലോ. (എല്ലാ സംഘടനകളും ഇല്ലാട്ടോ, ചിലതോക്കെ ഇല്ലാത്തില്ല) സാമന്യവൽകരണത്തിന്റെ പട്ടികയിൽ ഇതും കിടക്കട്ടെ അല്ലെ സിയ. നമ്മുക്ക് ഉറങ്ങാം. കൈയൂക്കുള്ള ഭർത്താവ് കൈകാര്യം ചെയ്യുബോൾ, ഇതോക്കെ ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ് നമ്മുക്ക് ഉറങ്ങാം.
    പക്ഷെ നിങ്ങൾ ഇങ്ങനെ പിന്നലെ കൂടിയാൽ, ഞാൻ‌പോലുമാറിയാതെ ചിലപ്പോ, അത് ലീക്കാവും. പിന്നെ എന്നെ കുറ്റം പറയരുത്.

    (മുവരു ഒന്താന്ത്ര നാനികെ കൊത്തു, മത്തെ ഇനോന്തു യെസ്രു തക്കോംബർത്തിത്തു യാക്കെ കണാ. ബേഡാ, നനത്ര അട്ട ആട് ബേഡാ കണാ.)

  7. ബഷീർ said...

    ഹ. ഹാ. ഹാ. ബീരാന്‍ കുട്ടി

    ഇങ്ങിനെ ആളെ ചിരിപ്പിക്കാന്‍ കഴിയുന്നത്‌ വല്യ കാര്യം തന്നെ പഹയാ.. : )

    എന്നാലും ഇത്രയ്ക്ക്‌ വിചാരിച്ചില്ല.

    സിയ, പ്രയാസി ,പി.ബി എന്ന ഈ ഞാനും ഒന്നാണെന്ന് കണ്ടു പിടിച്ച്‌ മഹാനെ.. സ്തോത്രം.. :)

    ഇമ്മാതിരിതന്നെയല്ലെ ബീരാനെ ഇങ്ങളു ഗള്‍ഫ്‌ ഭാര്യ (ഗള്‍ഫ്‌ കാരന്റെ ഭാര്യ ) മാരെ മൊത്തത്തില്‍ നിരീക്ഷിക്കുന്നത്‌.

    എന്തായാലും ഈ തമാശ എനിക്കിഷ്ടായി

    താങ്കളുയര്‍ത്തുന്ന ചില സത്യങ്ങള്‍ ഞാന്‍ നിശേധിക്കുന്നില്ല. അത്‌ നമ്മുടെ സമൂഹത്തില്‍ മൊത്തത്തില്‍ പടര്‍ന്ന ഒരു കാര്യമാണ്. കേവലം ഒരു വിഭാഗത്തെ മഞ്ഞക്കണ്ണട വെച്ച്‌ നോക്കുന്നതിനെ മാത്രമേ എതിര്‍പ്പുള്ളൂ. താങ്കള്‍ തുടരുക

  8. ബഷീർ said...

    അവസാനം എന്താണെഴുതിയിരിക്കുന്നത്‌. എന്തായാലും ഇങ്ങിനെ തെറി പറയുമെന്ന് കരുതിയില്ല. :)

  9. ബീരാന്‍ കുട്ടി said...

    ബഷീർ, പേരിൽ വിത്യാസമുണ്ട്, ശരീരത്തിലും, പക്ഷെ, ഇവിടെ, എന്റെ ബ്ലോഗിൽ ഒരു മനസല്ലയോ,

    തെറിയാണെന്ന് മനസിലായ മഞ കണ്ണട മാറ്റി വെച്ച്, വായിക്കുക. ഞാനിപ്പോ കമ്പനി ആവശ്യാർത്ഥം ബാംഗ്ലൂരിലാണ്. (മനസിലായല്ലോ)

  10. ബീരാന്‍ കുട്ടി said...

    ബഷീർ,

    ഒരു വിഭാഗം എതാണെന്ന് മനസിലായില്ലട്ടോ. എന്നോടുള്ള ദേഷ്യം മാറ്റിവെച്ച്, മനസിലാക്കുവാൻ ശ്രമിക്കുക.
    കോട്ടയത്തിന്നും, കോഴിക്കോട്ട് നിന്നും കാസർകോഡ് നിന്നും ഈയിടെ, അനാശ്യസത്തിന് പിടിക്കപ്പെടുന്നവർ, ഗൾഫ് ഭാര്യമാർ ആണ്. ഇതിൽ മാത്രം മ്മക്ക്, ജാതിയോ, മതമോ, ഇല്ലട്ടോ, (നനാത്വത്തിൽ ഏകത്വം എന്നത് ഇതാവാം ല്ലെ.)

  11. ബഷീർ said...

    താങ്കള്‍ക്ക്‌ പിന്നെയും തെറ്റി(ദ്ധാരണ)
    ഞാന്‍ ഒരു വിഭാഗം എന്ന് പറഞ്ഞത്‌ ഒരു മതവിഭാഗം എന്നല്ല. ഗള്‍ഫ്‌ കാരന്റെ ഭാര്യമാര്‍ എന്ന വിഭഗമാണു പൊന്നു ബീരാന്‍ ക്ക.

    പിന്നെ താങ്കള്‍ തെറി പറഞ്ഞതാണെന്ന് ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ഒരു തമാശ പറഞ്ഞതല്ലേ ഇഷ്ടാ അതും സംശയിച്ചാലോ..

    പിന്നെ താങ്കളോടെന്നല്ല ആരോടും ദേശ്യമില്ല ബായ്‌. ഒരാളെ അനുകൂലിച്ചും പ്രതികൂലിച്ചും എഴുതുന്നുണ്ടെങ്കില്‍ അത്‌ അയാളോടുള്ള ദേശ്യമായി കണക്കാക്കരുത്‌. ഒരു ആളുടെ തന്നെ ബ്ലോഗില്‍ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഞാന്‍ എഴുതാറുണ്ട്‌. അത്‌ വ്യക്തിപരമായ ദേശ്യമായോ അടുപ്പമായോ പരിഗണിക്കണോ

    നന്ദി

  12. ബീരാന്‍ കുട്ടി said...

    ബഷിർ,
    അപ്പോൾ ഗൾഫ് ഭാര്യ എന്ന ഒരു വിഭാഗം ജീവിക്കുന്നുണ്ടെന്നും, അവരെ തൊട്ടാൽ പ്രവാസികൾക്ക് പൊള്ളുമെന്നും സമ്മതിച്ചു അല്ലെ.

    പ്രവാസികൾ അണിഞിരിക്കുന്ന മഞ്ഞ കണ്ണട എടുത്ത് മാറ്റുവാൻ ശ്രമിക്കുക. രാത്രിയാണെന്ന വിശ്വാസത്തിൽ, എന്തിനാ ഈ പകൽ‌വെളിച്ചത്തിൽ ടോർ‌ച്ചടിച്ച് നടക്കുന്നത്?.

    അമാജു,

    ഒരായിരം കഥകൾ പറയുണ്ടല്ലോ അല്ലെ, അതിലോന്നെ ബീരാൻ പറഞുള്ളൂ. അപ്പോഴെക്കും ഇങ്ങനെ ബേജാറായലോ?. ഗൾഫ് ഭാര്യമാരുടെ നീല കഥകളല്ല എന്റെ വിഷയം.

    പത്തും പന്ത്രണ്ടും മണിക്കുർ, ഈ മരുഭൂമിയിൽ ചോര, നീരാക്കി ഉണ്ടാക്കുന്ന പണംകൊണ്ട്, വങ്ങുവാൻ കഴിയുമോ മനസമധാനം?. കെടുക്കാൻ കഴിയുമോ ഇത്തിരി സ്നേഹം?
    25-35 വയസ്സ് പ്രായമുള്ള സ്ത്രികൾ 45% കൂടുതലാണ് ഇന്ന് മലപ്പുറം ജില്ലയിൽ. പുരുഷന്മരുടെ സാനിധ്യം കുറവാണെന്ന്. 80% കുടുംബത്തിലും പ്രധാന വരുമാന മാർഗ്ഗം ഗൾഫാണെന്ന്. അലാവുദ്ധിന്റെ അത്ഭുത വിളക്ക് പോലെ, കടൽ കടന്നെത്തുന്ന പണംകൊണ്ട്, നാം എന്ത് നേടുന്നു?. പ്രവാസിയുടെ ഉഛിഷ്ടവും അമേദ്യവും കൂട്ടികുഴച്ച് തിന്നുന്ന, രാഷ്ട്രിയകാരും, പ്രവാസി സംഘടനകളും, എന്ത്‌കൊണ്ട്, പ്രവാസിയുടെ പ്രശനങ്ങൾക്ക് നേരെ കണ്ണടക്കുന്നു?.

    അതിവിധൂരമല്ലാത്ത ഭാവിയിൽ, ത്ര്‌ശ്ശൂർ പൂരവും, മലപ്പുറം നേർച്ചയും നമ്മുക്ക് കാണാം, ദുബൈ, അൽനാസർ സ്നേഡിയത്തിൽ വെച്ച് നടത്തുന്നത്. നാം വളരുകയാണ്, മുന്നോട്ട്, പക്ഷെ, ആ വളർച്ച പൂർണ്ണാമാവുന്നില്ല. പല കണ്ണികളും അറ്റ് പോവുന്നു.

    കാക്കതോള്ളായിരം പ്രവാസി സംഘടനകൾക്ക് ആകെ പ്രവാസിയുടെ ഒരു ചെറിയ പ്രശ്നമറിയാം. ബീമാന ടിക്കറ്റ്. ആദ്യം അത് കൈയെത്തിപിടിക്കാവുന്ന ദൂരത്തായിരുന്നു. അത് കുറച്ച് കുറച്ച്, ഇപ്പോൾ, ഏണിവെച്ച് കയറിയാലും കിട്ടാത്ത അകലത്തിലായി.

    ഭാര്യമാരുടെ രോദനം, അവരുടെ സങ്കടം, അവരുടെ വിഷമങ്ങൾ, പ്രയാസങ്ങൾ, എല്ലാം നാം അറിയണം. കണ്ടില്ലെന്ന് നടിച്ച് നാം കടന്ന് പോയാൽ, കൈവിട്ട് പോവുന്നത്, ജീവിതമാണ്, ജീവനാണ്. ഒരിക്കലും തിരിച്ച് പിടിക്കാൻ കഴിയാത്ത വിലപ്പെട്ട സമയവും.

    കുടുംബ ബന്ധങ്ങളിൽ കെട്ടുറപ്പുണ്ടാക്കുവാൻ നമ്മുക്ക് കഴിയണം. കുട്ടികളെ നല്ല രീതിയിൽ വളർത്തുവാൻ നമ്മുക്ക് കഴിയണം. എ.ടി.എം കാർഡ് മാത്രം പോരാ, നമ്മുടെ കുട്ടികൾക്ക്. അവരുടെ കൂടെ, അവർക്ക് ഫീൽ ചെയ്യുന്ന ഒരു സാനിധ്യമായി, അകലെയിരുന്ന് നിയന്ത്രിക്കുവാൻ നമ്മുക്ക് കഴിയണം.

    മറ്റു ജില്ലകളിൽ, അവരുടെ ജീവിതത്തിന്റെ നിറം മങ്ങിപോവാതെ നോക്കുവാൻ അവർക്ക് കഴിയുന്നുണ്ട്, വൈകിയാണെങ്കിലും. ഇന്നും മാമ്മൂലുകൾ കെട്ടിപിടിച്ച്, കിടന്നുറങുന്നവർ, ദുരിതപൂർണ്ണമായ ജീവിതം നയിക്കുന്ന സ്ത്രികൾ, മണിമേടകളിലെ ശവമഞ്ചത്തിൽ പട്ടുടുത്തുറങ്ങുന്നവർ, കൂടുതലും ഞാൻ ഭൂതകണ്ണാടി തിരിച്ച്‌വെച്ച, ഈ ഓണംകേറ മൂലയിൽ തന്നെയാണ്. (പക്ഷെ എന്റെ വിഷയം ഇവിടെ മാത്രം ഒതുങ്ങുന്നില്ല. തെറ്റിധരിക്കരുത്)
    തുറന്ന് പറയാൻ മടി കാണിച്ചിട്ട് കാര്യമില്ല സുഹ്ര്‌ത്തെ.

  13. ബഷീർ said...

    ''അരിയെത്ര. പയറഞ്ഞാഴി'' പറഞ്ഞ്‌ കേട്ടത്‌ ശരിയാണെന്ന് ബീരാന്റെ മറുപടി വ്യക്ത്മാക്കിത്തന്നു !

    ഗള്‍ഫ്‌ ഭാര്യയാണോ ഗള്‍ഫ്‌ കാരന്റെ ഭാര്യയാണോ എന്ന് ആദ്യം തീരുമാനിക്കേണ്ടിയിരിക്കുന്നു.
    താങ്കള്‍ ഈ മറുപടിയില്‍ ഉയര്‍ത്തിയിരിക്കുന്ന നല്ല എല്ലാ കാര്യങ്ങളുലും പൂര്‍ണ്ണ യോജിപ്പുള്ള, അതനുസരിച്ച്‌ തന്നെ ജീവിതം ചിട്ടപ്പെടുത്താനും നാട്ടിലുള്ള കുടുംബത്തെയും അതനുസരിച്ച്‌ നയിക്കാനും ശ്രമിക്കുന്നവരില്‍ ഒരുവനാണു ഞാനും

    താങ്കളുയര്‍ത്തുന്ന വിഷയങ്ങളില്‍ യാതൊരു എതിര്‍പ്പുമില്ല. പക്ഷെ ഒരു സമൂഹത്തെ മൊത്തത്തില്‍ ആക്ഷേപിച്ച്‌ കൊണ്ടുള്ള ശൈലിയാവുമ്പോള്‍ അത്‌ അങ്ങട്‌ ദഹിക്കുന്നില്ല. ഇരുട്ടിനെ ഇരുട്ടായി മനസ്സിലാക്കാനും വെളിച്ചത്തെ സ്വീകരിക്കാനുമുള്ള വിശേഷബുദ്ധി ഉണ്ടെന്ന് ഒരു സ്വയം വിശ്വാസമുണ്ട്‌. പിന്നെ പൊട്ടക്കിണറ്റില്‍ കിടന്ന് ഇതാണു ലോകം എന്ന് വിളിച്ച്‌ പറയുന്നതിനോട്‌ യോജിപ്പില്ല.

    നന്ദി

  14. ബീരാന്‍ കുട്ടി said...

    ബഷീർ,
    അപ്പോ ഗൾഫുക്കരന്റെ ഭാര്യയും, ഗൾഫ് ഭാര്യയും തമ്മിലുള്ള വിത്യാസം എന്ത്?

    മലയാളം ബ്ലോഗ് ഉപയോഗിക്കുന്നവരിൽ 80% പ്രവാസികളാണ്. പ്രതേകിച്ച്, സൌദി, ഉ.എ.ഇ. പ്രവാസികൾ. അവരുടെ പ്രശ്നങ്ങൾ പിന്നെ ഞാൻ എവിടെ പറയണം ബഷീറെ?

    എന്റെ വിഷയത്തിനോട് യോജിക്കാം വിയോജിക്കാം. തെറ്റുകൾ ചൂണ്ടികാണിക്കുക, തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു, ഒപ്പം ക്രിയത്മകമായ പരിഹാര നിർദേശങ്ങളും.

  15. ബീരാന്‍ കുട്ടി said...

    ബഷീർ,
    ഈ പൊട്ടകിണറ്റിൽ എന്റെ കൂടെയുള്ള കൂറെയധികം തവളകളോട്, ഇതാണ് നമ്മുടെ ലോകമെന്ന് പറയുന്നതിൽ, അഭിമാനിക്കാൻ, മടിയുണ്ടോ?.

  16. sunilfaizal@gmail.com said...

    നാട്ടുപച്ച യിലേക്ക് ലിങ്ക് കൊടുത്തതിനു ബീരാന്‍ കുട്ടിക്കു നന്ദി. നാട്ടുപച്ചയോടു സഹകരിക്കുക. വിമര്‍ശിക്കുക.
    for nattupachcha team

  17. ബീരാന്‍ കുട്ടി said...

    സൂൽ,
    നിങ്ങളുടെ ബ്ലോഗിൽ എന്റെ കമന്റ് വരുന്നില്ല, നിങ്ങൾ അപ്രൂവ് ചെയ്യുന്നില്ല. അത് കൊണ്ട്, നിങ്ങളുടെ കമന്റ്, ഞാൻ ഡിലീറ്റ് ചെയ്തു.

  18. ബീരാന്‍ കുട്ടി said...

    പരാതിക്കാരൻ,

    അതെ, ഇതും ബീരാന്റെ തലയിട്ട്‌ ഉറങ്ങുക. ഉണരരുത്‌.

    സാമന്യവൽക്കരണത്തിന്റെ കഥ പറഞ്ഞ്‌, ഓടിയോളിക്കുക. കാലിനടിയിലെ മണ്ണ്‌ ഒലിച്ച്‌ പോവുന്നത്‌ നിങ്ങൾ അറിയുന്നില്ലല്ലോ സോദരാ.

    മലപ്പുറത്തെ ഒരു സ്ത്രീയുടെ കഥ കേട്ടിട്ട്‌ ഇരിക്കപോരുതിയില്ല അല്ലെ. എങ്കിലറിഞ്ഞോളൂ, ഡമോക്ലസിന്റെ വാള്‌ പോലെ, നിങ്ങളുടെ തലയ്‌ക്ക്‌ മുകളിൽ തൂങ്ങികിടക്കുകയാണ്‌, നിങ്ങളുടെ പണവും പ്രതാപവും.

    3-4 വർഷം കഴിഞ്ഞ്‌ നാട്ടിൽ പോവുന്ന പ്രവാസി, മറ്റു പ്രവാസി ഭാര്യമാരെ തന്നെ, നെറ്റിലാക്കുന്നതും, ചിറകരിയുന്നതും സാമന്യവൽക്കരണത്തിന്റെ ഗണത്തിൽ പെടും.

    ഈയിടെ മലപ്പുറത്ത്‌ സംഭവിച്ച കൂട്ട അത്മഹത്യയുടെ കാരണം നിങ്ങൾ മറന്നിരിക്കും. ആധികാരികമായി തന്നെ, കേസന്വേഷിച്ച പോലിസ്‌ ഓഫിസറുടെ മൊഴിയടക്കം ഞാൻ വിവരിക്കാം. കാത്തിരിക്കുക.

    വിശപ്പ്‌ സഹിക്കവയ്യതെ വിഷകായ പറിച്ച്‌ തിന്ന് ജീവൻ വെടിഞ്ഞ എന്റെ സഹോദരിയും ജീവിച്ചത്‌ ഈ മണ്ണിലാണ്‌, ഉപ്പ പ്രവാസിയുമായിരുന്നു. കാത്തിരിക്കുക