Thursday, 27 November 2008

കാത്തിരിക്കാം വെടിയൊച്ചകൾക്കായി

ഇന്നലെ രത്രി 9:30 മുതൽ തുടങ്ങിയ ബോബെയിലെ ഭീകരാക്രമണം, 28 മണിക്കുർ കഴിഞ്ഞ്‌ ഇതെഴുമ്പോഴും തീർന്നിട്ടില്ല.

അത്യന്തം നീചമായ, മതമോ രാഷ്ട്രമോ ഇല്ലാത്ത, ഒരു പറ്റം ശവം തീനികൾ നടത്തിയ, അക്രമത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുകളുടെയും, പരിക്കേറ്റവരുടെയും ദുഖത്തിൽ, ബീരാൻ കുട്ടിയും പങ്ക്‌ചേരുന്നു.

ധീരരായി മരണം വരിച്ച, വീരരായ പോലിസുകാർക്ക്‌, ബീരാൻ കുട്ടിയുടെ സല്യൂട്ട്‌.

കാര്യങ്ങളും കാരണങ്ങളും നമ്മുക്ക്‌ പിറകെ പരിശോധിക്കാം.

എന്റെ ചിന്ത മറ്റോന്നാണ്‌.20-30 ആളുകളുള്ള ഒരു ഗ്രൂപ്പിന്‌, ഇന്ത്യയുടെ വാണിജ്യതലസ്ഥാനമെന്നറിയപ്പെടുന്ന മുബൈ നഗരത്തെ ദിവസങ്ങളോളം, വിറപ്പിച്ച്‌ നിർത്താവനുമെങ്കിൽ, അണ്വായുധം നിർമ്മിച്ച നമ്മുടെ ശത്രു രാജ്യത്തിന്റെ ചെറിയോരക്രമണം മതിയാല്ലോ, ഇന്ത്യ ചാരമാവാൻ അല്ലെ. സംശയം ന്യായമാണ്‌.

ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽക്കുവാൻ കടപ്പെട്ട ഭരണാധികരികൾക്ക്‌ വീട്ട്‌വേല ചെയ്യുകയായിരുന്നോ, നമ്മുടെ രഹസ്യന്വേഷണ വിഭാഗം. ഒരു മെട്രോ സിറ്റിയിൽ, ഇത്രയും പ്ലനിങ്ങോടെ ഒരു അക്രമണം നടത്തുന്നവർ, അത്‌ ഇന്നോ ഇന്നലെയോ തയ്യറാക്കിയതാവില്ലെന്ന്, അറിയാം. മാസങ്ങളോ, ചിലപ്പോൾ വർഷങ്ങളോ നീണ്ട പരിശ്രമത്തിന്റെ ഫലമായല്ലതെ, 120 കോടി ജനത്തിന്റെ മുഖത്ത്‌ കാർക്കിച്ച്‌ തുപ്പി ഒരു സംഘമാളുകൾ കടന്ന് പോവില്ലെന്ന് ബീരാനുറപ്പുണ്ട്‌.

രാഷ്ട്രിയ നേതാകളുടെ അടിവസ്ത്രം കഴുകുവാൻ, പോലിസിനെയും പട്ടാളത്തെയും, ഇവിടുത്തെ രഹസ്യന്വേഷണ വിഭഗത്തെയും ഉപയോഗിക്കുന്നവർ, നാട്‌ ഭരിക്കുന്ന കാലത്തോളം, ഇനിയും ഇത്തരം അക്രമങ്ങൾ നടത്തി ഭീകരർ ഇന്ത്യവിട്ട ശേഷമെ നാം അറിയൂ.

ഭീകരർ വന്നത്‌ കപ്പലിലെന്ന്, അതും ഇന്ത്യ ഗേറ്റിനടുത്ത്‌. നാണമില്ലാതെ നാവികസേനയുടെ തലവൻ ഇത്‌ പറഞ്ഞത്‌ കേട്ടിട്ട്‌, നാണിച്ച്‌ ഞാൻ തലതാഴ്തി. അക്രമണത്തിന്‌ വരുന്നവർ, നാവികസേന അസ്ഥനത്ത്‌ ചെന്ന് വിവരം പറയണമായിരുന്നോ?.

രാത്രി 3 മണിക്ക്‌, പരിക്കേറ്റ പോലിസുകരാൻ ദയനീയമായി പറയുന്നത്‌ കേട്ടു, പോലിസുകാരുടെ കൈയിലെ വെടിക്കോപ്പുകൾ തീർന്നെന്ന്. ഇനി അക്രമണമുണ്ടാകുബോൾ, അക്രമികളോട്‌ നമ്മുക്ക്‌ പറയാം, ഞങ്ങളുടെ കപ്പാസിറ്റികനുസരിച്ച്‌ മാത്രം അക്രമം നടത്തിയാൽ മതിയെന്ന് അല്ലെ.

അഭ്യന്തര മന്ത്രിയും, പ്രധാന മന്ത്രിയും, സോണിയ ഗാന്തിയും മുബൈയിൽ വന്നതെന്തിന്‌?. പത്രസമ്മേളനം നടത്തനോ?. കുറച്ച്‌ പോലിസുകാർക്കെങ്കിലും അധികജോലിയുണ്ടാകാനോ?. കഷ്ടം.

രഹസ്യന്വേഷണ വിഭാഗവും, പോലുസും പട്ടാളവും എന്ന് ഇന്ത്യയിലെ രാഷ്ട്രിയ കഴുകന്മാരുടെ കൈയിൽനിന്ന് സ്വതന്ത്രം നേടുന്നുവോ, അന്ന് നമ്മുക്ക്‌ അഭിമാനിക്കാം നമ്മുക്കും പോലിസുണ്ടെന്ന്, പട്ടാളമുണ്ടെന്ന്. അന്ന് നാം സുരക്ഷിതരായിരിക്കും. അത്‌ വരെ, ഈ കഴുകന്മരുടെ അടിമകളായി, ഉറങ്ങാതെ കാത്തിരിക്കാം, വെടിയൊച്ചകൾക്കായി, കടല്‍ കടന്നെത്തുന്ന മരണത്തിനായി.

ഭരത്‌ മാത കീ ജെയ്‌.

18 comments:

 1. ബീരാന്‍ കുട്ടി said...

  അത്യന്തം നീചമായ, മതമോ രാഷ്ട്രമോ ഇല്ലാത്ത, ഒരു പറ്റം ശവം തീനികൾ നടത്തിയ, അക്രമത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുകളുടെയും, പരിക്കേറ്റവരുടെയും ദുഖത്തിൽ, ബീരാൻ കുട്ടിയും പങ്ക്‌ചേരുന്നു.

 2. ബീരാന്‍ കുട്ടി said...

  ധീരതയോടെ, അഭിമാനത്തോടെ, ആഭ്യന്തര മന്ത്രി പറയുന്നു. രഹസ്യന്വേഷണ വിഭാഗത്തിന് വിവരം കിട്ടിയില്ലെന്ന്.

  മിലിറ്ററി ഇന്റലിജന്‍സ് എന്ത് ചെയ്യുകയായിരുന്നു?.

  റേ,, എന്ത് ചെയ്യുകയായിരുന്നു?.

  ഐ. ബി എന്ത് ചെയ്യുകയായിരുന്നു?.

  ഭരണാധികാരികളെ, ജനങ്ങള്‍ നികുതി തരുന്നതെന്തിന്?.

  രാഷ്ട്രിയ വേശ്യകള്‍ തുലയട്ടെ. ശപിക്കാം നമ്മുക്ക്, നെറിക്കെട്ട ഭരണ വര്‍ഗ്ഗത്തെ.

 3. Suvi Nadakuzhackal said...

  നമ്മളൊക്കെ കൂടെ തിരഞ്ഞെടുത്തു വിട്ടവരെ തെറി പറയുന്നതു നമ്മളെ തെറി പറയുന്നതിന് തുല്യമാണ്. ജനുവരിയില്‍ തിരഞ്ഞെടുപ്പ് ഒന്നു കൂടി വരുന്നു. നല്ലവരെ തിരഞ്ഞെടുത്താല്‍ നാടു നന്നാകും. പക്ഷെ അത് നമ്മള്‍ - കഴുതകളായ പൊതുജനം തന്നെ ചെയ്യണം. വേറെ ആരും വന്നു ചെയ്തു തരൂല്ല!!

 4. ബീരാന്‍ കുട്ടി said...

  സുവി,
  തെരഞെടുത്ത് വിടുന്നത്, കഴുതകളായ ജനത്തിന്റെ പുറത്ത് കയറി നിരങ്ങനല്ല, നേതാകളുടെ സിയുപ്പ് ചുമക്കനല്ല.

  ജനസേവകരെയാണ്, അല്ലാതെ ജനവഞ്ചല്കരെയല്ല ജനം തെരഞ്ഞെടുക്കുന്നത്.

  ഇന്നത്തെ എല്ലാ പാര്‍ട്ടികളും, ജനത്തിന്റെ പുറത്ത് കയറി നിരങ്ങുന്നവരാണ്.

 5. ശ്രീ said...

  :(

 6. ശ്രീവല്ലഭന്‍. said...

  :-(

 7. അരുണ്‍ കായംകുളം said...

  ബീരാന്‍ കുട്ടിയുടെ രോഷപ്രകടനത്തില്‍ ഞാനും പങ്ക് ചേരുന്നു

 8. ബീരാന്‍ കുട്ടി said...

  40 മണിക്കുറായി ഇപ്പോള്‍, ഈ അക്രമണം തുടങ്ങിയിട്ട്. നഗരത്തിന്റെ പല ഭാഗത്തും ഇപ്പോഴും അക്രമണം തുടരുന്നു. വിദഗ്ത പരിശീലനം ലഭിച്ചരാ‍ണ് ഭീകരവാദികള്‍ എന്ന് സാധരണക്കാരനറിയാം. പക്ഷെ, ഭരണാധികരികള്‍ക്ക് ഇപ്പോഴും ഇരുട്ടില്‍ തപ്പുന്നു.

 9. ബീരാന്‍ കുട്ടി said...

  അന്തിമ വിജയം സൈന്യത്തിനെന്ന്, എ.കെ. അന്റണി.

  ഉവ്വ്, 42 മണിക്കുര്‍, ഒരു വന്‍ നഗരം 30-ഒളം ആളുകള്‍ പിടിച്ച് വെച്ചിട്ട്, അന്തിമ വിജയം സൈന്യത്തിനോ?. ഇതാണോ സൈന്യം?.
  മിലിറ്ററി ഇന്റലിജന്‍സ് പരാജയപ്പെട്ടതിന് അന്റണി ഉത്തരം പറയണം. കടല്‍ കടന്നെത്തിയ ഭീകരരെ കണ്ടീല്ലെന്ന് പറയാന്‍ നാണമില്ലെ മന്ത്രി.

 10. പഥികന്‍ said...

  ബീരാനിക്ക,
  ഈ ഭീകരന്മാരെ കീഴടക്കാൻ, ജീവൻ കൊടുക്കാൻ പോലും തയ്യാറയി, ധീര ജവാന്മാർ പൊരുതുമ്പോൾ, ആരറിഞ്ഞു, നമ്മുടെ നേതാക്കൾ ഈ ഭീകരുടെ തലവന്മാരോടൊപ്പം, വിരുന്നു കഴിക്കുകയല്ലെന്ന്.
  നമ്മുടെ ഇന്റലിജന്റ്സ്‌ മേധാവികൾ, പണി നിർത്തി ക്ഷൗരപ്പണി നടത്തി ജീവിക്കട്ടെ..

 11. ഉണ്ണി തെക്കേവിള said...

  :)

 12. കുഞ്ഞന്‍ said...

  ബീരാനിക്ക..

  താങ്കളുടെ രോഷം മനസ്സിലാകും, ആ രോഷത്തില്‍ ഭാരതത്തിലെ എല്ലാവരും പങ്കു ചേരുകയും ചെയ്യും, എന്നാല്‍....

  20-30 തീവ്രവാദികളെ കൊല്ലണമെങ്കില്‍ ഇന്ത്യന്‍ സേനക്ക് നിമിഷനേരം മതി. ഇവിടെ കുറെ നിരപരാധികളെ ഗണ്‍ പോയന്റില്‍ നിര്‍ത്തിയിട്ടാണ് ഈ തീവ്രവാദികളുടെ അഭ്യാസം. അതുകൊണ്ട് ആ നിരപരാധികളുടെ ജീവന് ആപത്തുണ്ടാകുന്ന ഒരു നീക്കവും സേനകള്‍ നടത്തില്ല. കാര്‍ഗിലെ സംഭവം നോക്കൂ..അവിടെ ജനങ്ങളെ മറയാക്കിയല്ലായിരുന്നു ആക്രമണം. അതുകൊണ്ട് നമ്മുടെ ധീര സേനക്ക് നിസ്സാര മണിക്കൂര്‍ മതിയായിരുന്നു അവരെ ഒതുക്കാന്‍.

  രാഷ്ട്രീയക്കാരെ ഒരു പരധിവരെ കുറ്റം പറയാമെങ്കിലും ഇപ്പോള്‍ മുംബയില്‍ നടക്കുന്ന ആക്രമണത്തിന് എന്തു സപ്പോര്‍ട്ടാണ് നമ്മുടെ രാഷ്ട്രീയക്കാര്‍ ചെയ്തുവെന്ന് പറയുന്നത്? ഈ സന്ദര്‍ഭത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഐക്യധാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുണ്ടല്ലൊ അതല്ലെ വേണ്ടതും.

  മുന്‍‌കൂട്ടി ആക്രമണം നടത്താന്‍ വരുന്നത് കാണാന്‍ കവടി നിരത്തുന്ന ആളുകളൊന്നും സൈന്യത്തിലില്ലല്ലൊ..! എന്നിരിന്നാല്‍ത്തന്നെയും നമ്മുടെ ഇന്റലിജെന്‍സ് വിഭാഗം എത്രയൊ ആക്രമണ പദ്ധതികള്‍ മുളയിലെ നുള്ളിക്കളഞ്ഞിരിക്കുന്നു.

  ഈയവസരത്തില്‍ ചെറുതായിട്ടാണെങ്കില്‍ക്കൂടിയും നമ്മുടെ ധീര സേനാനികളെ കുറ്റം പറയരുത് അതുപോലെ രാഷ്ട്രീയ മേധാവികളയും അതും ഈ സന്ദര്‍ഭത്തില്‍. വിമര്‍ശനവും രോഷവും പിന്നീടാകാം അതിനുള്ള സമയം ഇനിയും കിടക്കുകയല്ലെ.

  ഇന്ത്യന്‍ കാവല്‍ഭടന്മാര്‍ക്ക് എല്ലാവിധ ധാര്‍മ്മിക പിന്തുണയുമാണ് നമുക്ക് ഈയവസരത്തില്‍ ഭൂലോഗത്തിലൂടെ ചെയ്യാന്‍ പറ്റുന്നത്. അതുപോലെ നമുക്ക് വേണ്ടി വീര മൃത്യു വരിച്ച ആ ധീര ഭടന്മാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം അവരുടെ വീട്ടുകാര്‍ക്ക് വേണ്ടിയും നമുക്ക് സ്നേഹം ചൊരിയാം.

  ഓ.ടോ. നമ്മള്‍ രോഷം കൊള്ളേണ്ടത് നമ്മുടെ മാധ്യമ സംസ്കാരത്തെയാണ്. അപകടത്തില്‍ മുറിവേറ്റവരെയും മരിച്ചവരെയും ഊറ്റി വാര്‍ത്തകള്‍ കൊടുക്കുന്നത് കണ്ടില്ലെ, നിലവിളിച്ചുകൊണ്ടോടുന്നവരെ ആശ്വസിപ്പിക്കാതെ അവരുടെ കണ്ണീരും ബന്ധുജനങ്ങളുടെ വിലാപവും മത്സര ബുദ്ധിയോടെ ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കുന്ന് ഈ മാധ്യമ സംസ്കാരം അതിനെതിരെയാണ് നാം ഒറ്റക്കെട്ടായി പ്രതികരിക്കേണ്ടത്. ( അതായിത് കുറച്ച് ക്രൂരമായിട്ടാണ് മാധ്യമങ്ങള്‍ ഈ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നത്,മനുഷ്യത്വം കുറയുന്നു)

  സ്നേഹത്തോടെ

 13. അനൂപ്‌ കോതനല്ലൂര്‍ said...

  ഇതൊക്കെ നടന്നിട്ടും നമ്മുടെ അതിർത്തി ഇപ്പോഴും ഗതാഗതത്തിനായി തുറന്നു കൊടുത്തിരിക്കുകയല്ലെ?പാക്കിസ്ഥാൻ എന്നോ നശിക്കുന്നുവോ അന്നെ ഇന്ത്യയിലെ തിവ്രവാദം നശിക്കു.
  ഒറ്റ ഒരുത്തനെം വെറുതെ വിടരുത്.
  നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ ഒരോ ഇന്ത്യകാരനും അവകാശമുണ്ട്

 14. അനൂപ്‌ കോതനല്ലൂര്‍ said...

  ഇതൊക്കെ നടന്നിട്ടും നമ്മുടെ അതിർത്തി ഇപ്പോഴും ഗതാഗതത്തിനായി തുറന്നു കൊടുത്തിരിക്കുകയല്ലെ?പാക്കിസ്ഥാൻ എന്നോ നശിക്കുന്നുവോ അന്നെ ഇന്ത്യയിലെ തിവ്രവാദം നശിക്കു.
  ഒറ്റ ഒരുത്തനെം വെറുതെ വിടരുത്.
  നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ ഒരോ ഇന്ത്യകാരനും അവകാശമുണ്ട്

 15. അനില്‍@ബ്ലോഗ് said...

  കുഞ്ഞന്‍ ഭായിയുടെ കമന്റിനു ഒരു ഒപ്പ് കൂടി.

 16. പഥികന്‍ said...

  കുഞ്ഞൻ,
  കവടി നിരത്തി ആക്രമണം കണ്ടുപിടിക്കാനാണെങ്കിൽ, എന്തിനാ മാഷെ ഇന്റലിജെന്റ്സ്‌ ഡിപ്പാർട്‌ മെന്റ്‌? പാഴൂർ പടിപ്പുരയിൽ പോയാൽ പോരെ?

  മുമ്പ്‌ പല ശ്രമങ്ങളെയും ഇവർ പൊളിച്ചിട്ടുണ്ട്‌ എന്നത്‌ ശരി തന്നെ. പക്ഷെ ഒരു വൻ സംഘം സൈന്യത്തോടു പൊരുതാൻ മാത്രം ആയുധ ശേഖരവുമായി, കുറേ തീവ്ര വാദികൾ, ഇന്ത്യയുടെ ഹൃദയത്തിൽ കയറിക്കൂടി, മൂന്നു ദിവസം യുദ്ധം ചെയ്യാൻ മാത്രം തയ്യാറെടുപ്പു നടത്തിയത്‌ അറിയാതെ പോയെങ്കിൽ അതു വലിയ വീഴ്ച തന്നെയാണു മാഷെ.

  ഓടിച്ചെന്നു നാലു ബോമ്പും വച്ചു പൊട്ടിക്കുന്നതു പോലുള്ള അപ്രതീക്ഷിത സംഭവമല്ല ഇത്‌.
  ഇത്ര ആസൂത്രിതമായ പദ്ധതികൾ കണ്ടെത്താനാണ്‌ പേരു കേട്ട ഇന്റലിജെന്റ്സിന്റെ ആവശ്യം.

  അല്ലാതെ പണ്ട്‌ അമ്മാവൻ ആനപ്പുറത്ത്‌ കയ്യറീന്നും പറഞ്ഞു ചന്തിയിലെ തഴമ്പും തടവിയിരുന്നാൽ നിരപരാധികളുടെ ജീവന്‌ എന്താണ്‌ ഗ്യാരണ്ടി?

 17. ബീരാന്‍ കുട്ടി said...

  കുഞന്‍,
  ഇപ്പോള്‍ 48 മണിക്കുറ് കഴിഞു മാഷെ, ഈ ശവം തീനികള്‍ ഇന്ത്യയില്‍ കടന്നിട്ട്. വന്നത് കടല്‍ മാര്‍ഗ്ഗം. ഒരു കപ്പലോ, ബോട്ടോ കയറി ഒരു ഗ്രുപ്പ് ആളുകള്‍ക്ക് കടന്ന് വരാന്‍ മാത്രം തുറന്നിട്ട വേശ്യഗ്ര്‌ഹമാണോ ഇന്ത്യന്‍ തീരം? നമ്മുടെ നാവികസേന ഇത് അറിഞില്ലെങ്കില്‍, കോസ്റ്റ് ഗാര്‍ഡ് ഇത് കണ്ടില്ലെങ്കില്‍ ഇത് രണ്ടും പിരിച്ച് വിട്ട്....

  ഒന്നും പറയുന്നില്ല. കാരണം വീര മ്ര്‌ത്യുവരിച്ച ധീരജവന്‍‌മരോടുള്ള എന്റെ ബഹുമാനം.

  അത് പക്ഷെ, ഇന്ത്യയെ ഒറ്റികൊടുക്കുന്ന രാഷ്ട്രിയകോമരങ്ങള്‍ക്ക് കൊടുക്കരുത്. ഇന്നത്തെ ഇന്റലിജന്‍സിന്റെ പ്രധാന ജോലി, തെരഞെടുപ്പ് വിശകലനം ചെയ്യുക എന്നതാണ്. അതേത് പാര്‍ട്ടിയാണെങ്കിലും. തല‌യുയര്‍ത്തി പിടിച്ച് ആരെങ്കിലും ഞാന്‍ സത്യത്തിന്റെ കൂടെയാണെന്ന് പറഞാല്‍, അവനെ, കേരളമൊട്ടുക്കും ഓടിക്കുന്നതില്‍ രസം കാണുന്ന, നമ്മുടെ നേതാകളും വിഭിന്നരല്ല.

 18. ബീരാന്‍ കുട്ടി said...

  പ്രധാനമന്ത്രി, വ്യവസായികളുമായി ചര്‍ച്ച നടത്തുന്നു എന്ന്. അവരുടെ കണ്ണിരോപ്പാന്‍.

  120 കോടി ജനത്തിന്റെ കണ്ണുനിരിന് ഒരു വിലയുമില്ലെന്ന് തെളിയിച്ച ഇയാള്‍ക്ക് ഇന്ത്യഭരിക്കാന്‍ എന്താവകാശം?.

  നെഞ്ച് വിരിച്ച് മരണം വരിച്ച ധീരജവന്‍‌മാരെ പറ്റി, ഇയാള്‍ ഒരക്ഷരം മിണ്ടിയില്ല.

  ലജ്ജിക്കാം, ഇവര്‍ക്ക് പിന്നിലാണ് ഇന്ത്യയെന്ന് പറയാന്‍.