Wednesday, 26 November 2008

ഹജ്ജ്‌ നഷ്ടകച്ചവടം

ഹജ്ജ്‌ നഷ്ടകച്ചവടം

കേരളത്തിൽനിന്നും ഈ വർഷത്തെ ഹജ്ജ്‌ സംഘടിപ്പിക്കുന്ന, വിവിധ ഗ്രുപ്പുകൾക്കും സംഘങ്ങൾക്കും സംഘടനകൾക്കും, അഗോള സാമ്പത്തിക പ്രതിസന്ധി കാരാണം നഷ്ടം നേരിട്ടതായി അറിയുന്നു.

ഇഷ്ടതോഴന്മാരുടെ, ധൂർത്തിനെതിരെ എ.സി.ജി റിപ്പോർട്ട്‌ പുറത്ത്‌ വന്നിട്ടും, നിലക്കാത്ത ഒഴുക്ക്‌പോലെ, വരുന്നു, ഹജ്ജ്‌ മാമാങ്കത്തിന്‌ കേരളത്തിലെ പാവപ്പെട്ട കോടീശ്വരന്മാർ. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ അന്തിയുറങ്ങി, വി.ഐ.പി. സൗകര്യം അസ്വദിച്ച്‌, പരിശുദ്ധഹജ്ജ്‌ കർമ്മം നിർവ്വഹിക്കുവാൻ, ഇവരെത്തുന്നത്‌, സത്യത്തിൽ എന്തിനാണെന്ന്, റബ്ബിനറിയാം.

വിനിമയ നിരക്കിലെ വിത്യാസം കാരണം വൻ ലാഭം പ്രതീക്ഷിച്ച്‌ നടത്തുന്ന ഹജ്ജ്‌ ബിസിനസ്‌, ഈ വർഷം നഷ്ടത്തിലാവാതിരിക്കുവാൻ, ഹാജിമാരിൽ നിന്നും എക്സ്ട്ര പിരിവ്‌ നടത്തിയിട്ടും ഫലമില്ലാതെ പോയതായി, സംഘാടകർ സമ്മതിക്കുന്നു.

ഈ വർഷം ഹജ്ജിനെത്തിയ ഇന്ത്യൻ തീർത്ഥാടകരുടെ ദുഖങ്ങളും ദുരിതങ്ങളും വിവരണാധീതമാണ്‌.

വളരെ മോശമായ, ഇടിഞ്ഞ്‌ വീഴാറായ കെട്ടിടങ്ങൾ, കക്കുസുകൾ പലതിലുമില്ല, ഉള്ളതോ പൊട്ടിപെളിഞ്ഞത്‌, ഉറങ്ങുവാൻ പോയിട്ട്‌, പത്ത്‌ മിനിട്ട്‌ കഴിച്ച്‌കൂട്ടുവാൻ പോലും പ്രയാസമുള്ള മുറികൾ. ഹറമിൽനിന്നും കിലോമിറ്ററുകൾ അകലെയാണ്‌ ഈ കെട്ടിടങ്ങൾ. അഞ്ച്‌ നേരവും നമസ്കാരത്തിന്‌ ഹറമില്ലെത്തുക, ഇവരിൽ പലർക്കും പ്രയാസം. ബസ്സ്‌ സൗകര്യമില്ല. സഹായികളില്ല. പലരുടെയും കഥ കേട്ട്‌ ബീരാന്റെ കണ്ണ്‌ നിറഞ്ഞ്‌ പോയി. അല്ലാഹുവിന്റെ അതിഥികളായെത്തിയവരോട്‌, ഇന്ത്യൻ ഭരണാധികാരികളുടെ, അവരുടെ ചെരിപ്പ്‌ നക്കുന്ന മതസംഘടനകളുടെ, മതത്തിന്റെ പേരിൽ, കീശവീർപ്പിക്കുന്ന ഇരുകാലി മൃഗങ്ങൾ കാണിക്കുന്ന ക്രൂരത്‌ കണ്ടിട്ട്‌. നിങ്ങൾക്ക്‌ അല്ലാഹു ഒരിക്കലും മാപ്പ്‌ തരാതിരിക്കട്ടെ.

കൊട്ടിടവാടക ഈ വർഷം മക്കയിൽ കൂടുതലാണെന്ന് സമ്മതിക്കുന്നു. പക്ഷെ, നിലവാരമുള്ള കെട്ടിടങ്ങൾ ഇഷ്ടം പോലെ, മക്കയിലുണ്ട്‌. ബസ്സ്‌ സൗകര്യമൊരുക്കാൻ മക്കയിൽ റോഡില്ലെന്ന് പറയുമോ നിങ്ങൾ?

ഇനി ബിസിനസിലേക്ക്‌, അതെ ഹജ്ജ്‌ എന്ന വൻ വ്യവസായത്തിന്റെ രഹസ്യങ്ങൾ.

മത സംഘടനകൾ, സ്വകാര്യ ഗ്രൂപ്പുകൾ ഹജ്ജ്‌ സംഘടിപ്പിക്കുന്നത്‌, അല്ലാഹുവിനെ ഭയന്നിട്ടാണെന്ന് കരുതുന്നു എങ്കിൽ തെറ്റി.

ഒന്ന്, മക്കയിൽ കെട്ടിടം വടകക്ക്‌ കൊടുക്കുന്ന ഒരു സംഘമാളുകളുണ്ട്‌. അവർ, ഈ ഗ്രൂപ്പിന്റെ ജിദ്ധയിലെ നേതാകളാണ്‌. കൊള്ളലാഭത്തിന്‌ അവർ ഈ കെട്ടിടങ്ങൾ ഗ്രൂപ്പുകൾക്കും ഇന്ത്യൻ ഹജ്ജ്‌ മിഷനും നൽക്കുന്നു. വർഷം തോറും ഈയിനത്തിൽ മാത്രം കോടികൾ സമ്പാദിക്കുന്നവരെ എനിക്കറിയാം. കക്കുസ്‌ ഇല്ലെങ്കിലെന്ത്‌, വെള്ളം ഇല്ലെങ്കിലെന്ത്‌. നേതാകളുടെ വിട്ടിൽ കാശെത്തിയിരിക്കും.

ഇവിടെ ജിദ്ധയിൽ നിന്നും, എംബസി സൗജന്യമായി നൽക്കുന്ന ഹജ്ജ്‌ വളന്റിയർ പാസ്സുപയോഗിച്ച്‌, ഹാജിമാരെ മക്കയിലേക്ക്‌ കടത്തുവാൻ ശ്രമിച്ച്‌, അതും തുച്ചമായ 1500 റിയാൽ മാത്രം ഫീസിനത്തിൽ വാങ്ങിയ ഒരു ഗ്രുപ്പിന്റെ യാത്ര പോലിസ്‌ തടഞ്ഞപ്പോഴാണ്‌, ഉസ്താദിന്‌, ഒരു കാര്യം മനസിലായത്‌. ഇഹ്‌റാം ചെയ്തും മലയാളികൾ നാടൻ അടി അടിക്കുമെന്ന്. അഴ്ചകളോളം ചവിട്ടിതിരുമിയിട്ടും അവശേഷിക്കുന്ന പാടുകൾ നോക്കി വീർപ്പിട്ട സംഘം ഈ വർഷം ഇത്തിരി മാറ്റം പ്രഖ്യാപിച്ചു. ആളോന്നിന്‌, വെറും 2500 റിയാൽ മാത്രം.

ഇസ്ലാമിന്റെ പേരിൽ, അനധികൃതമായി ഹജ്ജ്‌ ബിസിനസ്സ്‌ നടത്തുന്നവർക്ക്‌, കേന്ദ്രഗവണ്മെന്റിന്റെ ഒത്താശയുണ്ടെന്നത്‌ രഹസ്യമല്ല.

എംബസി ഉദ്യോഗസ്ഥരും വിവിധ സംഘടന നേതാകളും ഇപ്പോൾ ഭയങ്കര തിരകിലാ. വി. ഐ. പി കൾക്ക്‌ പഞ്ചനക്ഷത്ര ഹോട്ടലുകളും, ആടംബര കാറുകളും ഒരുക്കുന്ന തിരക്കിൽ.

ഈയോരു കാര്യത്തിൽ കേരളത്തിലെ എല്ലാ സംഘടനകളും യോജിപ്പിലെത്തിയിട്ടുണ്ട്‌. ഹാജ്ജ്‌ വ്യവസായമാക്കുന്ന കാര്യത്തിൽ. ഇസ്ലാമിനെ മുറിച്ച്‌ പങ്ക്‌വെച്ചവർ, കാശിന്റെ കാര്യത്തിൽ ഒരുമിക്കുന്നു. അപ്പോൾ മുറിക്കപ്പെട്ടത്‌....

മതനേതകളോട്‌ ഒരു സ്വകാര്യം.കാശുണ്ടാക്കാൻ മറ്റു മാർഗ്ഗമൊന്നും അറിയില്ലെങ്കിൽ..... കഷ്ടം.

പെപട്ടിയെപോലെ നിങ്ങളെ തല്ലികൊല്ലുവാനുള്ള കഴിവ്‌, ഒരു മുസ്ലിമിനും ഇല്ലാതെ പോയല്ലോ.

.

7 comments:

  1. ബീരാന്‍ കുട്ടി said...

    എംബസി സൗജന്യമായി നൽക്കുന്ന ഹജ്ജ്‌ വളന്റിയർ പാസ്സുപയോഗിച്ച്‌, ഹാജിമാരെ മക്കയിലേക്ക്‌ കടത്തുവാൻ ശ്രമിച്ച്‌, അതും തുച്ചമായ 1500 റിയാൽ മാത്രം ഫീസിനത്തിൽ വാങ്ങിയ ഒരു ഗ്രുപ്പിന്റെ യാത്ര പോലിസ്‌ തടഞ്ഞപ്പോഴാണ്‌, ഉസ്താദിന്‌, ഒരു കാര്യം മനസിലായത്‌. ഇഹ്‌റാം ചെയ്തും മലയാളികൾ നാടൻ അടി അടിക്കുമെന്ന്. അഴ്ചകളോളം ചവിട്ടിതിരുമിയിട്ടും അവശേഷിക്കുന്ന പാടുകൾ നോക്കി വീർപ്പിട്ട സംഘം ഈ വർഷം ഇത്തിരി മാറ്റം പ്രഖ്യാപിച്ചു. ആളോന്നിന്‌, വെറും 2500 റിയാൽ മാത്രം.
    .

  2. പകല്‍കിനാവന്‍ | daYdreaMer said...

    പ്രിയപ്പെട്ട സുഹൃത്തേ...
    ഈ കച്ചവടത്തിലെ ഒരു പ്രധാന കണ്ണി നമ്മുടെ വിദേശ കാര്യമന്ത്രിയും പുള്ളിയുടെ കുടുംബക്കാരും ഉണ്ടെന്ന കാര്യവും മറക്കരുത്..
    ഇതിനെതിരെ താങ്കളുടെ കൂടെ ഞാനും ചേരുന്നു..

  3. ബീരാന്‍ കുട്ടി said...

    പകൽ കിനാവൻ,

    ഈ വ്യവസായത്തിൽ ലീഗും കോൺഗ്രസ്സും മാർക്കിസ്റ്റുമുണ്ട്‌. സുന്നിയും, മുജാഹിദും, ജമാഅത്തുമുണ്ട്‌. ആർക്കും ഒന്നും കിട്ടിയില്ല എന്ന പരാതി ആരും പറയില്ല. കോഴിക്കോട്ടെ ഹജ്ജ്‌ ഹൗസിൽ നടക്കുന്ന നെറികെട്ട കച്ചവടത്തിന്റെ കഥ പറയാതിരിക്കുന്നത്‌, എന്നെ തന്നെ പേടിച്ചാണ്‌. പണ്ഡിതസമൂഹത്തിന്റെ ദുഷ്ചെയ്തികൾ ജനത്തിന്‌ മുന്നിൽ തുറന്ന് കാണിച്ചാൽ, അവർ, ബഹുമാനത്തോടെ, ആദരവോടെ സ്നേഹിച്ചിരുന്നവരെ കാർക്കിച്ച്‌ തുൂപ്പും. അഭയ കേസിലെ അച്ചന്മാരെ രക്ഷിക്കാൻ, സഭ ഒട്ടോപിടിച്ച്‌ ഓടുന്ന പോലെ, ഒരു മത സംഘടനയും നിങ്ങളെ രക്ഷിക്കില്ല. മുസ്ലിം യുവകൾക്ക്‌, യുവതലമുറക്ക്‌ നന്നായറിയാം, ആരാധനക്കർഹൻ അല്ലാഹു മാത്രമാണെന്ന്. ഇടയിലെ കുറ്റിച്ചൂലുകൾ, ഇന്നത്തെ സമൂഹം പുറംകാല്‌കൊണ്ട്‌ തട്ടിതെറിപ്പിക്കും. ഓർക്കുക.

    ഒരു ചാൺവയറിന്‌ വേണ്ടി ശരീരം വിൽക്കുന്ന വേശ്യക്ക്‌ പോലും ന്യയമുണ്ട്‌. ഹെ, പണ്ഡിത സമൂഹമെ, നിങ്ങളുടെ ന്യായമെന്ത്‌?. നിങ്ങളെ ഏത്‌ ഗണതിൽ പെടുത്തണം?.

    ഇസ്ലാം ദീനിനെ താങ്ങിപിടിച്ച്‌ നിലനിർത്തുന്നവർ ഇഷ്ടം പോലെ ബ്ലോഗിലുണ്ട്‌. പലയിടത്തും അവേശത്തോടെ ദീനിനെ വ്യഖ്യാനിച്ചവർ. എന്നിട്ടും ഒരാളും ഇതിനെതിരെ പ്രതികരിക്കുവാൻ മുന്നോട്ട്‌ വന്നിട്ടില്ല, വരില്ല. അതറിയാം ബീരാന്‌.
    .

  4. Pongummoodan said...

    ബീരാനേ,

    പോങ്ങുമ്മൂടന്റെ താങ്ങിനെത്ര ശക്തിയുണ്ടെന്നറിയില്ല. എങ്കിലും ഞാനും താങ്കളെ പിന്താങ്ങുന്നു. ആത്മാർത്ഥമായി തന്നെ.

    പോങ്ങു.

  5. അനില്‍@ബ്ലോഗ് // anil said...

    ബീരാനെ,

    ആശംസകള്‍.

    നേരിന്റെ ഒപ്പം മാത്രം നില്‍ക്കുക.

    “ആരാധനക്കര്‍ഹന്‍ ദൈവം മാത്രം “

  6. ബിനോയ്//HariNav said...

    അടങ്ങു ബീരാനേ. പണ്ഡിതന്മാരുടെ കോപം ദൈവത്തിനുപോലും പേടിയാണെന്നാണ് കേള്‍വി. :-)

  7. ബീരാന്‍ കുട്ടി said...

    പോങ്ങുമ്മൂടന്‍, അനിൽ,

    ബ്ലോഗിൽ നിന്ന് കിട്ടുന്ന ഈ സപ്പോർട്ടാണ് മാഷെ, ചിലതെങ്കിലും, (എല്ലാം ഇല്ലെന്ന് വ്യസനത്തോടെ സമ്മതിക്കുന്നു) നിങ്ങളുടെ മുന്നിലെത്തിക്കുവാൻ എനിക്ക് ശക്തി തരുന്നത്. ഈ താങ്ങ് തന്നെയാണ് എറ്റവും ശക്തമായത്.

    ബിനോയ്,
    പാണ്ഡിത്യത്തിൽ ഗർവിൽ അഹങ്കരിച്ചിരുന്നവർ പണ്ടില്ലായിരുന്നു. അവർ സത്യത്തിന്റെ കൂടെയായിരുന്നു. ഇന്ന്, ലോകം വിരൽതുമ്പിലെത്തിയിട്ടും, വിശ്വാസികൾ അന്ധരാണെന്ന് വിശ്വസിക്കുന്ന പണ്ഡിത സമൂഹത്തെ ഉണർത്താൻ യുവാകൾ രംഗത്തിറങ്ങണം. കേട്ട് പഠിച്ച കഥകൾക്കപ്പുറത്ത്, ദൈവത്തെ അറിയാൻ ശ്രമിക്കുന്നവനാണ് ഞാൻ. അറിഞിടത്തോളം, ഈ പണ്ഡിതസമൂഹത്തെയോർത്ത് ദൈവത്തിന് ലജ്ജ തോന്നിയിട്ടുണ്ടാവും. പീസ് പിസാക്കി ദൈവത്തെ മുറിച്ച്, മണി മന്ദിരങ്ങൾ തീർക്കുന്നവർ, മരിക്കില്ലെന്ന് വിശ്വസിക്കുന്നുവോ?.

    പണ്ഡിത സമൂഹത്തിലുള്ള വേശ്യകളെ സഹിക്കാം. പക്ഷെ, വേശ്യലയം നടത്തുന്നവരെ ബീരാൻ സഹിക്കില്ല. (ദൈവത്തെ ഭയപ്പെട്ട് ജീവിക്കുന്ന, ഒരു നേരത്തെ കഞ്ഞികുടിക്കാൻ വകയില്ലാത്ത പണ്ഡിതരെയും, എല്ലാ മതത്തിലും, ബീരാനറിയാം)

    ഇത്, ഇന്ന് എല്ലാ മതത്തിലുമുണ്ട്. ശുദ്ധികലശം തുടങ്ങുവാൻ എല്ലാ മതത്തിലെയും യുവാകൾ മുന്നോട്ട് വരിക.