അഭയ:മുന്‍എ.എസ്.ഐ. വി.വി.അഗസ്‌റ്റിന്‍ ആത്മഹത്യ ചെയ്‌തു.
അഭയ കേസ്: മുന്‍ എ.എസ്.ഐ അഗസ്‌റ്റിന്‍ ആത്മഹത്യ ചെയ്‌തു കോട്ടയം:സിസ്‌റ്റര്‍ അഭയ കേസില്‍ തെളിവുനശിപ്പിക്കാന്‍ കൂട്ടുനിന്നെന്ന് ആരോപിക്കപ്പെട്ട മുന്‍എ.എസ്.ഐ. വി.വി.അഗസ്‌റ്റിന്‍ ആത്മഹത്യ ചെയ്‌തു. സിസ്‌റ്റന്‍ അഭയ മരിച്ച സമയത്ത് കോട്ടയം വെസ്‌റ്റ് പോലീസ് സ്‌റ്റേഷനില്‍ എ.എസ്.ഐ. ആയിരുന്നു അദ്ദേഹം. 75 വയസുളള അഗസ്‌റ്റിന്‍ കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ മാപ്പു സാക്ഷിയാകാന്‍ തയാറായിരുന്നു. പിന്നീട് അദ്ദേഹം നിലപാട് മാറ്റിയിരുന്നു. കേസന്വേഷണത്തിനിടെ അദ്ദേഹത്തിന്റെ മൊഴിയില്‍ വൈരുദ്ധ്യം ഉണ്ടെന്ന് സി.ബി.ഐ. സംഘം വ്യക്‌തമാക്കിയിരുന്നു. കോട്ടയം ചാലച്ചിറയ്‌ക്ക് സമീപം കൈയ്യിലെ ഞെരമ്പ് മുറിച്ചാണ് അദ്ദേഹം ആത്മഹത്യ ചെയ്‌തത്.
http://mangalam.com/index.php?page=detail&nid=98044
ദീപികയിൽ ഇങ്ങനെ
5 comments:
കോട്ടയം:സിസ്‌റ്റര്‍ അഭയ കേസില്‍ തെളിവുനശിപ്പിക്കാന്‍ കൂട്ടുനിന്നെന്ന് ആരോപിക്കപ്പെട്ട മുന്‍എ.എസ്.ഐ. വി.വി.അഗസ്‌റ്റിന്‍ ആത്മഹത്യ ചെയ്‌തു.
വാർത്ത മംഗളം നെറ്റ് എഡിഷണിൽ
പല കുഞ്ഞാടുകളും അത്മഹത്യ ചെയ്യുന്നത് ഒഴിവാക്കുവാൻ ഇടയലേഖനം വരുമോ?.
ഒരു അച്ചനെ രക്ഷിക്കുവാൻ, മരണം രണ്ടായി. ഇനി...
ബീരാന്ക്കാ വയസില്‍ ഒരു തെറ്റുണ്ട് 75 അല്ല,68ആയിട്ടുള്ളൂ.അഭയ മരിച്ചിട്ട് 16 വര്‍ഷം ഇപ്പൊ 75 എങ്കില്‍ അന്നെത്രയായി കാണും 59 അപ്പോ ഒരു റിട്ടേഡ് ചെയ്താളാണോ അന്നും ഇദേഹം!
സഗീർ ഭായ്,
ഇത് ചൂടോടെ പത്രത്തിൽ നിന്ന് തന്നെ എടുത്ത് കാച്ചിയതല്ലെ. തെറ്റുണ്ട് എന്ന് സമ്മതിക്കുന്നു. 68 എന്നും 67 എന്നും പറയുന്നു. എന്തായാലും അഗസ്റ്റിന്റെ വയസ്സ് വായനക്കാർക്ക് പ്രശ്നമായിട്ടില്ല, ആവില്ല.
നന്ദി, തെറ്റ് (എന്റെതല്ലെങ്കിലും) ചൂണ്ടികാണിച്ചതിന്.
മരണങ്ങള്‍ വേറെയുമുണ്ട് ബീരാനിക്കാ...
ഇതു വായിക്കൂ
Post a Comment